ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 43

jinninte rajakumari

രചന: അർത്ഥന

(അനു ) ഞാൻ ഇനി ആ കാലനെ കൊണ്ട് എങ്ങനെ സമ്മതിപ്പിക്കും. അങ്ങേര് വിട്ടില്ലേൽ ഞാൻ എങ്ങനെ വീട്ടിൽ പോകും. (ആത്മ ) ഇവിടിരുന്ന് ചിന്തിക്കാതെ പോയി ചോദിക്കെടി എന്നാലല്ലേ വിടുമോ ഇല്ലയോ എന്നറിയാൻ പറ്റു. (മനസ്സ് ) അങ്ങനെ അനു റൂമിലേക്ക്‌ പോകുകയാണ് മക്കളെ നമ്മുക്ക് കണ്ടറിയാം ഇത് അവസാനത്തെ പോകാണോന്ന് come with me അനു റൂമിന്റെ വാതിൽക്കൽ എത്തി. എന്നിട്ട് റൂമിലേക്ക്‌ തലയിട്ടു നോക്കി ആ കാലനെ അവിടെയൊന്നും കാണുന്നില്ലാലോ ഇതെവിടെ പോയി. റൂമിൽ കയറി വാതിൽ കുറ്റിയിട്ടു. അപ്പോഴാണ് ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേട്ടത് അപ്പൊ മോൻ കുളിക്കയാണോ. ഞാൻ കാത്തിരിക്കാം എനിക്കാണെല്ലോ കാര്യം സാധിക്കാനുള്ളത്. അല്ലേൽ ഞാൻ പണ്ടേക്കു പണ്ടേ കിടന്നുറങ്ങിയേനെ. അങ്ങനെ ഇരിക്കുമ്പോഴാണ് ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടത് അപ്പോൾ തന്നെ തിരിഞ്ഞു നോക്കി നോക്കിയപ്പോൾ തന്നെ ഒറ്റയടിക്ക് അനുവിന്റെ കിളികൾ എല്ലാം കൂടുമെടുത്തു രാജ്യം വിട്ടിരുന്നു.

സംഭവം എന്താണെന്നെല്ലേ ദേ ബാത്‌റൂമിന്റെ വാതിൽക്കൽ ബാത്ത് ടവൽ ഉടുത്തൊരു കെട്ടിയോൻ. അനുവാണെങ്കിൽ നോക്കി ഓന്റെ ചോര ഊറ്റുന്നു. എല്ലേൽതന്നെ ആ കാലന് ഒടുക്കത്തെ മൊഞ്ചാണ് ഇപ്പോൾ നോക്കിയേ ഇങ്ങനെ വന്നു നിന്നെക്കുന്നു മനുഷ്യന്റെ കൺട്രോൾ കളയാൻ. ഞാൻ ഒരുപാട് തവണ കോഴിക്കുഞ്ഞുങ്ങളോട് പറഞ്ഞു കൂവല്ലേ കൂവല്ലെന്ന് എവിടെ കേൾക്കാൻ എന്നെ അവന്റെ മുന്നിൽ ഒരു കോഴിയാക്കിയേ അടങ്ങു. (അജു ) എല്ലാവരും പോയി കഴിഞ്ഞ് റൂമിൽ വന്നപ്പോൾ വല്ലാത്ത തലവേദന. തല ഒന്ന് തണുത്താൽ കുറച്ച് മാറുമെന്ന് കരുതി ഫ്രഷാവാൻ പോയി ഫ്രഷായി ഇറങ്ങിയപ്പോഴാണ് ഡ്രസ്സ്‌ എടുക്കാൻ മറന്ന കാര്യം ഓർത്തത്‌. അനു റൂമിൽ ഉണ്ടായിരിക്കില്ല എന്ന് കരുതിയ ബാത്ത് ടവൽ ഉടുത് ഇറങ്ങിയത് നോക്കുമ്പോൾ ദേ അവൾ അവിടെ ഉണ്ടായിരുന്നു.

എന്തൊരു നോട്ടമ നോക്കുന്നെ പിന്നെ അവളെ ശ്രെദ്ധിക്കാതെ ഡ്രസ്സ്‌ എടുത്ത് ബാത്റൂമിലേക്ക് പോയി. തിരിച് വന്നപ്പോഴും അവൾ അതേ നിൽപ്പ് തന്നെ അപ്പോൾത്തന്നെ അവളെ പോയി വിളിച്ചു എന്നിട്ട് എന്നെ നോക്കി എന്നിട്ട് എന്തൊക്കെയോ പിറുപിറുക്കുന്നു അല്ല ഇവൾക്ക് വട്ടായോ 🤔 (അനു ) അയ്യോ ഇങ്ങേരെന്താ ഇങ്ങനെ ഞാൻ നേരത്തെ കണ്ടത് ഇങ്ങനെയല്ലലോ നീയെന്താ ആലോചിക്കുന്നേ ഒന്നുമില്ല പിന്നെ കേട്ടിയോനാണ് എന്നുകരുതി ഇങ്ങനെ നോക്കി ചോര ഊറ്റരുത്‌ അപ്പൊ കണ്ടായിരുന്നല്ലേ 😁 മ്മ്.. മ്മ് അതേ എനിക്കൊരു കാര്യം പറയാനുണ്ട് എന്താ നാളെ എനിക്ക് വീട്ടിലേക്ക് പോകണം ആ പക്ഷേ കോളേജ് ലീവെടുക്കണ്ടി വരില്ലേ എന്തിന് അല്ല രാവിലെ പോകുമ്പോൾ രാവിലെയല്ല വൈകുന്നേരം അതും നിങ്ങൾ കൊണ്ടുവിടണം എന്നിട്ട് ഞായറാഴ്ച രാവിലെ കൂട്ടാനും വരണം ഞായറാഴ്ചയോ ആ അതേ എന്തെ അതൊന്നും വേണ്ട നീ അവിടെ നിൽക്കൊന്നും വേണ്ട ഞാൻ വിടൂല അതെന്താ അങ്ങനെ എനിക്ക് എന്റെ അച്ഛനെയും അമ്മേനേം കാണണം 😭😭

അതിന് നീ എന്തിനാ കരയുന്നെ പിന്നെ നിങ്ങള് എന്നെ വിടതോണ്ടല്ലേ അതിന് കരയണോ. ഇനിയെങ്ങാനും നീ കരഞ്ഞ നല്ലോണം എന്റെ കയ്യിന്ന് കിട്ടും ഇല്ല കരയൂല പക്ഷേ പോകാൻ സമ്മതിക്കുമോ ആ പൊയ്ക്കോ. ഓ അപ്പോൾ ഞാൻ കരഞ്ഞ മഞ്ഞുമല ഉരുകുമല്ലേ ഇനി എന്തുപറഞ്ഞാലും അവസാന അടവ് എന്നോണം കരഞ്ഞേക്കാം (അനുസ് ആത്മ) ഞാൻ പൊയ്‌ക്കൊന്നു പറഞ്ഞു പക്ഷേ വൺ കണ്ടീഷൻ എന്താ അത്‌ എനിക്ക് ഇപ്പൊ ഒരു kiss വേണം ഇല്ല തരൂല തന്നാലേ നിന്നെ വിടു മ്മ് തരാം എന്നാൽ താ ഞാൻ കവിളിൽ ഉമ്മവച്ചു അയ്യേ എനിക്ക് ഇവിടെയല്ല വേണ്ടത് പിന്നെ ദാ ഇവിടെ എന്ന് പറഞ്ഞ് ചുണ്ട് തൊട്ട് കാണിച്ചു അയ്യേ ഞാൻ ഒന്നും തരൂല പോടാ അല്ലേലും നീ തരണ്ട ഞാൻ എടുത്തോളാം എന്ന് പറഞ്ഞ് ഞൊടിയിടയിൽ അവളുടെ ആധാരത്തിൽ അവന്റെ ചുണ്ടുകൾ ചേർത്ത് അതിലെ തേൻ നുകർന്നു ഏറെ നേരത്തെ ചുംബനത്തിനോടുവിൽ ഇരുവരും പിന്മാറുമ്പോൾ അവരുടെ ചുണ്ടുകളിൽ നാണത്താൽ കലർന്ന പുഞ്ചിരിയും രക്തത്തിന്റെ രുചിയുമായിരുന്നു കുറച്ചു സമയത്തേക്ക് പിന്നീട് പരസ്പരം നോക്കുവാൻ തന്നെ ചമ്മലായിരുന്നു.

പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ രണ്ടുപേരും പഴയതുപോലെയായി. നാളെ അനു വീട്ടിൽ പോകുന്നോണ്ട് നാളെ കൊടുക്കാൻ പറ്റാത്ത അടിയും ഇടിയുമൊക്കെ രണ്ടാളും ഇപ്പോൾത്തന്നെ കൊടുത്തു തീർക്കാണ് വഴക്കൊക്കെ കഴിഞ്ഞ് രണ്ടാളും എപ്പോഴോ കിടന്നുറങ്ങി (അജു ) അനു ഡി അനു എഴുന്നേൽക്ക് സമയം എത്രയെന്ന് വല്ല വിചാരോം ഉണ്ടോ. അല്ല ഇന്നും മോള് കോളേജ് ലീവക്കാനുള്ള പ്ലാൻ ആണോ അങ്ങനെ വല്ലോം ആണൊങ്ങി ഇന്ന് നിന്നെ വീട്ടിലേക്ക് വിടില്ല. അയ്യോ... ഇല്ല എനിക്ക് വീട്ടിൽ പോണം അല്ല ഇങ്ങൾ എന്ത് വർത്തന ഈ പറയുന്നേ ഇന്നലെ എന്നെ വീട്ടിൽ വിടണമെങ്കിൽ ഉമ്മ തരാൻ പറഞ്ഞു അത്‌ തന്നു എന്നിട്ടിപ്പോ പറയുന്നു വേഗം എഴുന്നേറ്റലെ വിടുള്ളുന്നു. ഇതെന്താ വെള്ളരിക്ക പട്ടണോ അല്ല ഇതിപ്പോ എന്റെ വീടാ എന്തെ ഒന്നുമില്ല (രാവിലെ തന്നെ ആളെ പ്രാന്തക്കാൻ വേണ്ടി ഇറങ്ങിക്കോളും )ആത്മഓഫ് അനു എന്നെ ഉറങ്ങാനും സമ്മതിക്കൂല കാലൻ മറങ്ങോട്ട് എന്നും പറഞ്ഞ് ചവിട്ടി തുള്ളി ബാത്‌റൂമിലേക്ക് പോയി. അങ്ങനെ നീ ഇപ്പൊ ഉറങ്ങണ്ട പിന്നെ രാവിലെ റെഡിയായി കോളേജിലോട്ട് വിട്ടു.

(അനു ) മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല. എനി നിങ്ങൾ ഉറങ്ങുമ്പോൾ ഞാൻ തലേക്കൂടി വെള്ളം കോരി ഒഴിക്കും നോക്കിക്കോ പിന്നെ ഇന്ന് വീട്ടിൽ പോകണ്ടോണ്ട് അധികം അങ്ങോട്ട്‌ ചൊറിയാൻ നിന്നില്ല. നിന്നാൽ ചിലപ്പോൾ പോകണ്ടാന്ന് പറഞ്ഞാലോ പിന്നെ ക്ലാസ്സി പോയി അവളുമ്മാരോട് കത്തിയടിച്ചിരുന്നു. അപ്പോഴാണ് സാർ (അജു ) ക്ലാസ്സിലേക്ക് വന്നത് പിന്നെ പഠിപ്പിക്കലും പടിക്കലും ആയി. പിന്നെ നമ്മൾ ബാക്ക് ബെഞ്ച് ആയോണ്ട്. സാറിന് ഭയങ്കര മതിപ്പ. ഇടയ്ക്കിടെ question ഒക്കെ ചോദിക്കുമ്പോൾ നമ്മളെ തന്നെ വിളിക്കും പ്രത്യേകിച്ച് എന്നെ ഈ കെട്ടിയോൻ മാഷായ വല്ലാത്ത കഷ്ടപ്പാടാ പഠിക്ക് പഠിക്ക് എന്നും പറഞ്ഞ് പിറകെ നടക്കും. എന്റെയൊരു വിധി. ക്ലാസ്സ്‌ കഴിഞ്ഞ് ഇങ്ങേര് പോയി. പിന്നെ ഓരോരുത്തരായി വന്ന് എന്തൊക്കെയോ പഠിപ്പിക്കും. എന്റെ bro (മീൻസ് ആദി, വിച്ചു ) അവര്‌ വന്നാൽ പിന്നെ അതു, അഞ്ജു ഫുൾ മൗത് ലുക്കിങ് ആയിരിക്കും അപ്പൊ ഞാനും സ്വതിയും പോസ്റ്റ്‌ പിന്നെ ഉച്ചയായപ്പോൾ അതുവും, അജുവും സൊള്ളാൻ പോയി

അപ്പോഴാണ് സ്വാതി ലൈബ്രറിയിൽ പോകാം എന്ന് പറഞ്ഞത് പക്ഷെ അന്നത്തെ സംഭവത്തിന് ശേഷം എനിക്ക് അങ്ങോട്ട്‌ പോകാൻ എന്തോ പേടിയായിരുന്നു അതോണ്ട് ഞാൻ ക്ലാസ്സിൽ തന്നെയിരുന്നു അപ്പോഴാണ് ക്ലാസ്സിലെ കൊറെയെണ്ണം സാർമാരെ കുറിച്ച് ഡിസ്‌കസ് ചെയ്യുന്ന കേട്ടെ അതോണ്ട് ഞാൻ ചെവി ഷാർപ്പാക്കി വച്ചു സാർമാർ എന്ന് പറഞ്ഞാൽ (അജു, വിച്ചു, ആദി ) അവർ പറയുന്ന കേട്ടപ്പോൾത്തന്നെ എനിക്ക് ദേഷ്യം വന്ന് (അല്ല സ്വന്തം പ്രോപ്പർട്ടിയെ മാറ്റാരെങ്കിലും നോക്കിയാൽ നമ്മക്ക് ദേഷ്യം വരൂലേ അത്രന്നെ ) പിന്നെ അവർക്കിട്ട് നല്ലോണം കൊടുത്തു അതിനിടയ്ക്ക് അഞ്ജു &അതു ക്ലാസ്സിൽ വന്നു പിന്നെ പറയണോ പൂരം കൊടുങ്ങല്ലൂർ ഭരണി വരെ തോറ്റുപോകും അവർക്ക് പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞപ്പോൾ അവർ ഡീസന്റ് ആയി സീറ്റിൽ പോയി ഇരുന്നു മറ്റേ ടീം ആണെങ്കിൽ വേണ്ടാത്ത പണിയായി പോയി എന്നുള്ള അവസ്ഥയും. പിന്നെ വൈകുന്നേരം ഞാൻ അജുവിനെ പാർക്കിങ് ഏരിയയിൽ കാത്തു നിൽക്കായിരുന്നു. പിന്നെ അജു വന്നു. ഞാൻ വണ്ടിയിൽ കയറി

എന്റെ വീട്ടിലേക്ക് പോയി പോകുന്ന വഴി (അജു ) ഡി ഇന്നെന്തായിരുന്നു ക്ലാസ്സിൽ എന്ത് ഒന്നുമില്ലലോ ഒന്നുമില്ലേ ഇല്ലന്നെ പിന്നെ നിങ്ങളെ നാലിനെയും കുറിച്ച് വെറുതെ പരാതി തന്നതാണോ ആവോ എനിക്കറിയില്ല എന്നാലേ എനിക്കറിയാം എന്തിനായിരുന്നു ഇന്ന് അവരോട് വഴക്കിട്ടെ അത് പിന്നെ നിങ്ങളെ കുറിച്ച് കമെന്റ് പറഞ്ഞപ്പോൾ ദേഷ്യം വന്നു അപ്പൊ അപ്പൊ എന്താ അപ്പൊ അവരെ നല്ലോണം ഗുണദോഷിച്ചു അല്ല എന്ത് കമെന്റാ പറഞ്ഞെ അത് പിന്നെ നിങ്ങളെ കാണാൻ ലുക്ക്‌ ആണ്. ജിമ്മ് ആണ് ചക്കയാണ് മാങ്ങയാണ്....... ഇങ്ങനെ കൊറേ പറഞ്ഞു അല്ല അതിന് സന്തോഷിക്കുകയല്ലേ വേണ്ടേ കെട്ടിയോനെ കുറിച്ച് നല്ലത് പറയുമ്പോൾ അല്ലാതെ ദേഷ്യപ്പെടണോ ദേ എന്നെകൊണ്ട് വല്ലോം പറയിപ്പിക്കരുത് മിണ്ടാതെ വേഗം എന്നെ വീട്ടിൽ കൊണ്ടാക്കാൻ നോക്ക് പിന്നെ ഒരു കാര്യം കൂടെ അവര്‌ നിങ്ങളെ നോക്കുന്നത് ഞാൻ ഷെമിച്ചേന്നു വരും പക്ഷെ നിങ്ങളെങ്ങാനും നോക്കിയ ഞാൻ കണ്ണ് കുത്തി പൊട്ടിക്കും അങ്ങനെ ഓരോന്ന് പറഞ്ഞ് വീട്ടിലെത്തി അമ്മേ..

അമ്മേ ഡി ഏതോ പിച്ചക്കാരിയാണെന്ന് തോന്നുന്നു ആ ചില്ലറ പൈസ ഇങ്ങേടുക്ക് (അനുവിന്റെ അച്ഛൻ ) അത് കേട്ട് അജു ഒരേ ചിരി അനുവാണെങ്കിൽ നോക്കി പേടിപ്പിക്കുന്നു അച്ഛൻ പുറത്തേക്ക് വന്നു അനുവിനെയും അജുവിനെയും അനുവിനെയും നോക്കി ചിരിച്ചു. അപ്പോഴാണ് അമ്മ വന്ന് ദാ ചില്ലറ പൈസ അല്ല ആ പിച്ചകാരി എവിടെ. പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അമ്മ അവരെ കണ്ടത് അനുവിന്റെ മുഖം ഉണ്ട് ഒരു കൊട്ടെയ്ക്ക് ആരോടും ഒന്നും പറയാതെ റൂമിലേക്ക്‌ പോയി. അജു പിന്നെ കുറച്ചുനേരം സംസാരിച് വീട്ടിലേക്ക് പോയി (അജു ) അച്ഛനും അമ്മയും പറഞ്ഞ ഡയലോഗ് പെണ്ണിന് പിടിച്ചിട്ടില്ല എനി എന്തൊക്കെ പോക്കിലാകുമോ എന്തോ വീട്ടിലെത്തിയപ്പോ തൊട്ട് എന്തോ വല്ലാതെ സയലന്റ് ഫീൽചെയ്യുന്നു അവളില്ലാത്തോണ്ട് അച്ചുനും അമ്മയ്ക്കും ഒന്നും ഒരു ഉത്സാഹവും ഇല്ല എന്റെ കാര്യം പറയണ്ടല്ലോ (അനു ) അച്ഛനും അമ്മയും പറയുന്ന കേട്ടപ്പോൾ എനിക്ക് കലിവന്നു പിച്ചക്കാരിയാണ് പോലും പിച്ചക്കാരി 😏😏

എന്നാലും ഇത്രയും സുന്ദരിയാ എന്നെ പിച്ചക്കാരി എന്ന് വിളിക്കാൻ അവർക്കെങ്ങനെ തോന്നി അതുകേട്ട് ചിരിക്കാൻ ഒരു കലാനും എനി എന്റടുത്തോട്ട് ഉമ്മ കെമ്മാ എന്നും പറഞ്ഞ് വാ ഉമ്മ എന്റെ പട്ടിതരും (ഇതൊക്കെ തന്നതാനെ കണ്ണാടി നോക്കി പറഞ്ഞതാട്ടോ ചിലപ്പോൾ കുട്ടിക്ക് തോന്നിക്കാണും തനിക്ക് ശെരിക്കും പിച്ചക്കാരി ലുക്ക്‌ ഉണ്ടോ എന്ന് അതോണ്ടാവും കണ്ണാടിയിൽ നോക്കി ഇങ്ങനെ പറയുന്നത് ചിലപ്പോൾ റിലെ പോയതാവും ) കുറച്ചു കഴിഞ്ഞപ്പോൾ അനു താഴേക്ക്‌ പോയി അഖി ഇല്ലാത്തോണ്ട് കട്ട ബോറായിരുന്നു അവനുണ്ടായിരുന്നേൽ വെറുപ്പിക്കായിരുന്നു. പിന്നെ ശോകമകണ്ടാന്ന് കരുതി tv ഓൺ ആക്കി അതിലാണെങ്കിൽ അതിന്റെ അപ്പറത്തെ ശോകം പിന്നെ വേറെയൊന്നും നോക്കാതെ കൊച്ചുടീവി വെച്ചു അതിലാണെങ്കിൽ ഡോറ ബുജി വരൂ കൂട്ടുകാരെ ഒന്നിച്ചു നമ്മക്ക് പോകാം ഒന്നിച്ചു നമ്മൾ പോയാൽ ശ്രെമിച്ചാൽ വിജയം നമ്മക്ക് നമ്മൾ എങ്ങോട്ടാ പോകുന്നെ വലിയ മലയിലേക്ക് നമ്മളെങ്ങോട്ടാ പോകുന്നെ വലിയ മലയിലേക്ക് ഇന്ന് സംഭവം അവർ വലിയ മലയുടെ മുകളിൽ പോകുന്നതാണ്

പിന്നെ കുറെ സമയം ഡോറയുടെയും ബുജിയുടെയും കൂടെ കൂടി അത് കാണുമ്പോൾ ആണ് അമ്മ വന്നത് എന്താടി നീ ഈ കാണുന്നെ നീ എന്താ LKG കുട്ടി വല്ലോം ആണോ കല്യാണം കഴിച്ച് വിടുന്നതിന് പകരം നിന്നെ നേഴ്‌സറിയിൽ വിട്ടാൽ മതിയായിരുന്നു നിന്നെ അജുമോൻ എങ്ങനെ സഹിക്കുന്നു ആവോ ഓ ഒരു അജുമോൻ അജുമോനല്ല എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് അങ്ങേരെ ഞാൻ എങ്ങനെ സഹിക്കുന്നു എന്ന് ചോദിക്ക് എന്നെ കൊച്ചുടിവി കാണാനും വിടൂല ഉറങ്ങാനും വിടൂല നന്നായി മോനെയെങ്കിലും പേടിയുണ്ടല്ലോ 😏😏പേടിച്ചിട്ടൊന്നുമല്ല ചെറിയൊരു ഭയം അത്രേയുള്ളൂ അല്ലാതെ ഞാൻ അയാളെ പേടിക്കാൻ ഇത്തിരി പുളിക്കും അല്ല നീ പറഞ്ഞത് രണ്ടും ഒന്നല്ലേ ഏയ്‌ അല്ല രണ്ടും രണ്ടാ പക്ഷെ അർത്ഥം ഒന്ന ഈ പെണ്ണിനെക്കൊണ്ട് തോറ്റല്ലോ വേണമെങ്കിൽ വന്ന് വല്ലോം കഴിക്ക്‌ ആ ഇന്നെന്താ സ്പെഷ്യൽ സാമ്പാർ തീരാത്ത സാമ്പാർണല്ലോ വല്ലോം മാറ്റിപിടിച്ചൂടെ അറ്റ് ലീസ്റ് ഒരു ചിക്കൻ എങ്കിലും അതിന് മോൻ നിന്റെ കൂടെ ഇവിടെ നിന്നില്ലലോ അവൻ ഇവിടെ നിന്നിരുന്നെങ്കിൽ ചിക്കൻ വാങ്ങിയേനെ

എന്ത് പറഞ്ഞാലും ഒരു മോൻ എന്നെ നിങ്ങൾ തവിട് കൊടുത്ത് വാങ്ങിയതാണോ അങ്ങനെയാണേൽ നല്ലതിനെ വാങ്ങൂലെ അല്ലാതെ നിന്നപ്പോലെ മന്നാബുദ്ധിയെ ആരേലും വാങ്ങുവോ അമ്മേ എന്താടി കാറുന്നെ കുറച്ചു സാമ്പാർ ഒഴി അതായിരുന്നോ പിന്നെ ഞാൻ food കഴിച്ച് റൂമിൽ പോയി ഫോൺ എടുത്തപ്പോൾ 20 missed call തിരിച് വിളിക്കണോ ഏയ്‌ വേണ്ട കിടക്കാൻ പോകുമ്പോൾ വിളിക്കാം പിന്നെ ഞാൻ ഫ്രഷാവാൻ പോയി (അജു ) അനു ഇല്ലാത്തോണ്ട് എന്തോ പോലെ റൂമിലാണെങ്കിൽ എങ്ങോട്ട് നോക്കിയാലും അവൾ ഉള്ളപോലെ പിന്നെ അച്ചു food കഴിക്കാൻ വിളിച്ചു ഒന്നും കഴിക്കാൻ തോന്നിയില്ല റൂമിൽ പോയി അനുവിനെ ഫോണിൽ വിളിച്ചു എവിടെ അത് ഫോൺ പോലും എടുക്കുന്നില്ല അവൾക്ക് എന്നെ miss ചെയ്യുന്നുണ്ടാവോ എനിക്കെന്താ പറ്റിയെ പിന്നെ എല്ലാവരും കിടന്നപ്പോൾ. ആരും അറിയാതെ ഞാൻ അനുവിന്റെ വീട്ടിൽ പോയി അവിടെ എത്തിയപ്പോൾ അനുന്റെ റൂമിൽ മാത്രം ലൈറ്റ് ഉണ്ട് പിന്നെ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് അവളുടെ റൂമിന്റെ ബാൽക്കെണിയിൽ എത്തി നോക്കുമ്പോൾ ഡോർ ലോക്ക്

അത് തുറക്കാൻ വേണ്ടി ഫോൺ വിളിച്ചപ്പോൾ ഫോൺ അടിക്കുന്നുണ്ട് എടുക്കുന്നില്ല (അനു ) ഫ്രഷായി വന്നപ്പോൾ ഉണ്ട് പിന്നെയും ഫോൺ അടിക്കുന്നു ഇങ്ങേരെകൊണ്ട് തോറ്റല്ലോ ഇപ്പൊ എടുക്കണ്ട കുറച്ചു കഴിഞ്ഞ് വിഡിയോ call ചെയ്യാം ദേ പിന്നെയും അടിക്കുന്നു ഫോൺ എടുക്ക മാട്ടേനെ എന്നാ പണ്ണുവേ (അജു ) ഫോൺ എടുക്കാതെ അവളുടെ ഒലക്കേമലെ ഒരു പാട്ട് ഞാൻ ഒന്ന് അകത്ത് കയറട്ടെ എന്നിട്ട് എന്താ ചെയ്യുന്നെന്നു കാണിച്ചുതരാം പിന്നെ ഒന്നും നോക്കിയില്ല ഡോറിന് രണ്ട് തട്ട് തട്ടി ആരാ... ആരാ അത് നിന്റെ തന്ത ഇതാരാ ഇപ്പോൾ എന്റെ തന്തയ്ക്ക് വിളിക്കുന്നെ(ആത്മ ഓഫ് അനു ) ഡി വാതിൽതുറക്ക് ഞാൻ ആണ് അജു അപ്പോൾ തന്നെ അനു വാതിൽ തുറന്നു നിങ്ങൾ എന്താ മനുഷ്യ ഈ നേരത്തു നിങ്ങളുടെ റിലെ മൊത്തം പോയോ അതോ എന്റെ യാണോ പോയെ മാറി നിക്ക് അനുവിനെ വാതിലിന്റെ മുന്നിന് മാറ്റി അജു അകത്ത് കയറി

ഇല്ല സ്വപ്നം അല്ല ദേ നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നേ നീ എന്താ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ അത് ഞാൻ താഴെയായിരുന്നു അപ്പൊ ഇപ്പോൾ കുറച്ചു മുന്നേ വിളിച്ചപ്പോഴോ അത് പിന്നെ പിന്നെ അല്ല നീ എന്തോ പാട്ട് പാടിയല്ലോ ഫോൺ എടുത്തില്ലെങ്കിൽ ഞാൻ എന്ത് ചോയ്യുമെന്നൊക്കെ 🤨🤨 അത് ഞാൻ ചുമ്മ ഉമ്മയോ ഉമ്മയല്ലേ ചുമ്മാ എന്തായാലും പാട്ടൊക്കെ പാടിയതല്ലേ എന്താ ചെയ്യാൻ പോകുന്നതെന്ന് ഞാൻ കാണിച്ചുതരാം അതും പറഞ്ഞ് താടി ഉഴിഞ്ഞു മീശപിരിച് അനുവിന്റെ അടുത്തോട്ടു വന്ന് അനു ആണെങ്കിൽ പുറകിലോട്ട് പോകുന്നു അത് പോയി പോയി ലാസ്റ്റ് ചുമരിൽ സ്റ്റിക്കാറായി അജു ആണെങ്കിൽ അനുവിന്റെ തൊട്ടടുത്ത് അജു അനുവിന്റെ ഇരുവശത്തും കൈകൾ ഊന്നി നിൽക്കുന്നു അനു കണ്ണുകൾ അടച്ചും അജു കുറെ സമയം അനുവിനെ നോക്കി നിന്നു എന്നിട്ട് അനുവിന്റെ കഴുത്തിലേക്കു മെല്ലെ ഊതി...തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story