ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 44

jinninte rajakumari

രചന: അർത്ഥന

(അജു ) അനുവിന്റെ കഴുത്തിൽ പതിയെ ഊതി അപ്പോൾ തന്നെ പെണ്ണ് ഞെട്ടി കണ്ണു തുറന്ന് എന്നെ നോക്കി ഞാൻ എന്താന്ന് ചോദിച്ചപ്പോൾ ചുമൽ അനക്കി ഒന്നുമില്ലാന്ന് പറഞ്ഞു അപ്പൊ ഞാൻ അവളെനോക്കി സൈറ്റ് അടിച്ച് എന്റെ മുഖം അവളുടെ കാതോരം കൊണ്ടുപോയി പതിയെ ചോദിച്ചു എന്തെ വൈഫി പേടിച്ചുപോയോ ഇല്ല ഇല്ലേ അപ്പോൾത്തന്നെ തലകൊണ്ട് ഇല്ലന്ന് പറഞ്ഞു ശെരിക്കും പേടിച്ചില്ലലെ എന്നാലേ ഇതും കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞ് ചെവിയിൽ പതിയെ കടിച്ചു എന്നിട്ട് അവിടെ ഉമ്മവച്ചു അപ്പോൾ പെണ്ണ് എന്നെ പിടിച്ച് ഒരു തള്ളായിരുന്നു ഞാൻ നേരെ ബെഡിലേക്ക് വീണു അപ്പോഴാണ് ഞാൻ അവളെ നോക്കിയത് പെണ്ണ് പേടിച്ച് നെഞ്ചിൽ കയ്യും വച്ച് നിൽക്കുന്നു ഞാൻ എഴുന്നേറ്റ് അവളുടെ അടുത്ത് പോകാൻ നിൽക്കുമ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത് നോക്കിയപ്പോൾ എന്റെ അളിയൻ (അഖി ഫോണിൽ ) ഹെലോ അളിയാ ഇപ്പോൾ എവിടെയാ ഉള്ളെ ബിസി ആണോ അല്ല entha അളിയാ കാര്യം അത് റെയിൽവേ സ്റ്റേഷനിൽ ഒന്ന് വരുമോ ആ ഞാൻ വരാം അതും പറഞ്ഞ് ഫോൺ കട്ടാക്കി

എന്നിട്ട് ഡോർ തുറക്കാൻ നോക്കിയപ്പോൾ അനു എന്നെ പിടിച്ച് പുറകിലേക്ക് വലിച്ച് എന്നിട്ട് എങ്ങോട്ടാണ് എന്ന് ചോദിച്ചു പൊറത്തോട്ട് ഇതിലൂടെ പോകാൻ പറ്റൂല വന്നവഴിത്തന്നെ പൊയ്ക്കോ നിങ്ങളെ ഇപ്പോൾ ഇവിടെ ആരേലും കണ്ടാൽ എന്ത് വിചാരിക്കും എന്ത് വിചാരിക്കാൻ ഞാൻ എന്റെ കെട്ടിയോളെ കാണാൻ വന്നതല്ലേ അതൊക്കെ ശെരിയാ പക്ഷെ ഇതിലൂടെ പോകാൻ പറ്റൂല എടി വന്നവഴി കുറച്ച് റിസ്കാ അല്ല വരുമ്പോൾ റിസ്ക്കൊന്നും ഇല്ലായിരുന്നോ അപ്പൊ അത് ഞാൻ ശ്രെദ്ധിച്ചില്ല 😁 നിങ്ങൾ അതിലൂടെ പൊയ്ക്കോ അല്ലെ ഞാൻ നിങ്ങളെ തള്ളിയിടും നീ എന്തൊരു ഭാര്യടി നീ ഐയിലെ ബ്ലഡ് ഇല്ലാത്ത സാധന ദുഷ്ട്ട നീ നോക്കിക്കോടി ഞാൻ ഇപ്പോൾ പോയാലും ഒരു മണിക്കൂറിനുള്ളിൽ ഇവിടെത്തന്നെ വരും നോക്കിക്കോ ആ കാണാം നിങ്ങൾ ഇപ്പോൾ പോകാൻ നോക് പിന്നെ അവിടുന്ന് നേരെ റെയിൽവേ സ്റ്റേഷനിൽ പോയി (അനു ) ഇങ്ങേരെ കൊണ്ട് തോറ്റല്ലോ ഇപ്പോൾത്തന്നെ ചെലപ്പോൾ ഞാൻ ഹാർട് അറ്റാക്ക് വന്ന് ചത്തേനെ ആ പഹയൻ അടുത്ത് വരുമ്പോൾ നമ്മടെ ഹാർട് dj പോലെയാണ് ഇപ്പോൾ പുറത്ത് വരും എന്ന അവസ്ഥ

അവൻ കഴുത്തിൽ ഊതിയപ്പോൾ എന്നിലേക്ക്‌ ഒരു കറന്റ് പാസ്സ് ചെയ്ത ഫീൽ ആണ് അത് എല്ലാം കൂടി aayappozha ഞാൻ അവനെ പിടിച്ച് തള്ളിയെ അപ്പോഴേക്കും അവനെതോ ഫോൺ വന്നു അളിയന്നൊക്കെ വിളിക്കുന്നുണ്ടെന്‌ പിന്നെ ഞാൻ ഓനെ പറഞ്ഞയച്ചതൊക്കെ ഇങ്ങള് കണ്ടില്ലേ ഡോർ തുറന്ന് പോയാൽ ചിലപ്പോൾ ആരെങ്കിലും കണ്ടാൽ എപ്പോൾ വന്നു എങ്ങിനെ വന്നു എന്നൊക്കെ ചോദിച്ചാൽ ആ നാണം കെടും. അതോണ്ടാ അല്ലാതെ eyeil blood ഇല്ലാത്തോണ്ടല്ല സമയം ഒരുപാടായൊണ്ട് ഞാൻ വേഗം കിടന്നു പക്ഷെ നിദ്രദേവി ഏഴയലത്തൂടെ പോയില്ല ഓനെകൊണ്ട് വല്ലാത്ത കഷ്ട്ടായി ഓനില്ലാത്തോണ്ട് ഒറങ്ങാൻ പോലും പറ്റുന്നില്ല. അതൊക്കെ ആലോചിച്ചു ഫാനും നോക്കി കിടന്നു കുറച്ച് സമയം കഴിഞ്ഞപ്പോൾ ദേ അഖി വിളിക്കുന്നു എന്നിട്ട് ഡോർ തുറക്കാൻ പറഞ്ഞു എന്നിട്ട് ഞാൻ പോയി ഡോർ തുറന്ന് സൗണ്ട് കേട്ട് അച്ഛനും വന്നിരുന്നു അഖി മാത്രമല്ല അവന്റെ പുറകിൽ അജു നിൽക്കുന്നു with 😁😁 ഓ ഇവനെ കൂട്ടാൻ പോയതാണല്ലേ അതാണ് നേരത്തെ ഒരുമണിക്കൂറിനുള്ളിൽ ഇവിടത്തന്നെ വരും എന്നൊക്കെ പറഞ്ഞത്

പിന്നെ അച്ഛൻ എന്തൊക്കെയോ ചോദിക്കുന്നൊക്കെയുണ്ട് ഞാൻ നേരെ റൂമിൽ പോകുമ്പോൾ അച്ഛൻ വിളിച്ചു എന്നിട്ട് അഖിന്റെ ഡ്രസ്സ്‌ എടുത്ത് കൊടുക്കാൻ പറഞ്ഞു അപ്പോൾത്തന്നെ അജു എന്റെ റൂമിലേക്ക്‌ പോയി ഞാൻ ഡ്രെസും എടുത്ത് റൂമിൽ പോകുമ്പോൾ ഒരാള് വിസ്തരിച്ചു ബെഡിൽ കിടക്കുന്നു ഇതാ ഡ്രസ്സ്‌ എന്താ അനു നീ ഉറങ്ങിയില്ലായിരുന്നോ അല്ല അഖി വിളിച്ചപ്പോൾ ഒറ്റ റിങ്ങിൽ തന്നെ കാൾ എടുത്തല്ലോ. ഞാൻ അപ്പോൾത്തന്നെ ഇളിച്ചു കാണിച്ചു മറങ്ങോട്ട് ഞാൻ കിടക്കട്ടെ അപ്പോൾത്തന്നെ ഓൻ ഫ്രഷായി വന്ന് എന്റടുത്തു കിടന്നു (അനു ) രാവിലെ എഴുന്നേറ്റ് ഫ്രഷായി അടുക്കളയിലേക്ക് പോയി അമ്മേ ചായ ദൈവമേ ഞാൻ എന്താ ഈ കാണുന്നെ ഇതെന്റെ മോള് തന്നെയാണോ അതെന്താ അമ്മയ്‌ക്കൊരു സംശയം അല്ല 8 മണി കഴിഞ്ഞാലും കിടക്കപായെന്ന് എണിക്കാത്ത എന്റെ മോള് ദേ എഴുന്നേറ്റ് വന്നിരിക്കുന്നു അതും ഇത്ര നേരത്തെ കുളിച് ഞാൻ വല്ല സ്വപ്നവും കാണുവാണോ ആ ഡൗട്ട് ഇപ്പൊ മാറ്റിത്തരാം അമ്മയ്ക്ക് നല്ല അസ്സല് നുള്ള് കൊടുത്ത് ഇപ്പൊ കൺഫ്യൂഷൻ മാറിയില്ലേ

എന്നാൽ ചായ താ ഞാൻ കൊണ്ടുകൊടുക്കട്ടെ മ്മ് അനു ചായയും കൊണ്ട് റൂമിൽ പോയി റൂമിൽ പോയപ്പോൾ ദേ ഒരാൾ നല്ല ഉറക്കം എന്റെ ഉറക്കം കളഞ്ഞിട്ടു കിടന്നുറങ്ങുന്ന കണ്ടില്ലേ ഇന്നലെ രാവിലെ എന്തൊക്കെയാ അങ്ങേര് പറഞ്ഞെ ഞാൻ ഇപ്പൊ ശെരിയാക്കിത്തരാം അനു നേരെ ബാത്‌റൂമിൽ പോയി ഒരു ബക്കറ്റ് വെള്ളമെടുത്തു അജുന്റെ മേത്തേക്ക് ഒഴിച്ചു (അജു ) അയ്യോ വെള്ളപൊക്കം ഓടി വരി ഓടി വരി എന്നെ രക്ഷിക്ക് അത് കേട്ട് അനു ഒരേ ചിരി അനു ചിരിക്കുന്നത് കേട്ടാണ് അജുവിന് എവിടെയാ ഉള്ളെന്ന് ബോധം വന്നത് ഡീ നീ എന്തിനാ എന്റെ മേത്ത് വെള്ളം ഒഴിച്ചേ ചുമ്മ ഒരു തമാശയ്ക്ക് നിങ്ങൾ എന്നെ നിങ്ങൾ ഉറങ്ങാൻ വിടുന്നില്ലലോ അതോണ്ട് ജസ്റ്റ്‌ ഫോർ എ രസം ഇന്റെ രസം ഞാൻ സാമ്പാർ ആക്കി തരാടി എന്നും പറഞ്ഞ് അനുവിനെയും എടുത്ത് തോളിലിട്ട് ബാത്‌റൂമിൽ ഷവറിന്റെ ചുവട്ടിൽ നിർത്തി ഷവർ ഓണാക്കി എന്ത്ന്നാന്ന് മനുഷ്യ ഇങ്ങക്ക് പ്രാന്ത് ഉണ്ടോ കുളിച്ച എന്നെ പിടിച്ച് നനയ്ക്കാൻ മ്മ് ഇച്ചിരി മറങ്ങോട്ട് ഞാൻ പോട്ടെ

അങ്ങനെ പോകല്ലേ ഒരിക്കിം കൂടി കുളിച്ചിട്ട് പൊയ്ക്കോ അയ്യോ വേണ്ട വേണ്ടാത്തൊണ്ട എന്നും പറഞ്ഞ് അനു പുറത്തേക്ക് പോയി അതേ വേഗം റെഡിയായിക്കോ നമ്മക്ക് പോവണ്ടേ എങ്ങോട്ട് വീട്ടിൽ ഞാൻ ഇല്ല ഞാൻ നാളെ വരാം ഞാൻ ഫ്രഷായി വരുമ്പതെനും റെഡിയായി നിന്നോ അല്ലേൽ തൂക്കിയെടുത്ത് കൊണ്ടുണ്ടുപോകും ആ കാണാം മ്മ് ശെരി അനു താഴേക്ക്‌ പോയി അജു ഫ്രഷായി വന്നപ്പോൾ അനു റൂമിൽ ഇല്ല അവൻ താഴേക്ക്‌ പോകാൻ നിക്കുമ്പോഴാണ് അനുവിന്റെ ഫോൺ റിങ് ചെയ്തത് ഫോണിന് സൗണ്ട് കുറവായിരുന്നു നോക്കുമ്പോൾ 10 missed പിന്നെയും വിളിച്ചപ്പോൾ തന്നെ അജു call എടുത്ത് ഹെലോ പറയാൻ സമ്മതിക്കാതെ ഒടുക്കത്തെ തെറി അത് കഴിഞ്ഞ് സംസാരിക്കാൻ നിന്നപ്പോൾ എന്നെ പറയാൻ വിടാതെ ഇങ്ങോട്ട് കയറി പറയാൻ തുടങ്ങി വീട്ടിൽപോയി നിന്നിട്ട് എന്തായി സാറിനെ നിനക്ക് miss ചെയ്യുന്നുണ്ടോ പ്ലാൻ ചെയ്ത് പോയിട്ട് സാറിന് വല്ല ഡൗട്ടും ഉണ്ടോ സാർ വിളിച്ചിനോ (സ്വാതി ) അതൊക്കെ അനുവിനോട് ചോദിക്കെ ഇപ്പൊ എനിക്ക് കുറച്ച് പണിയുണ്ട് (അജു ) (അനു ) ഇന്ന് പോകാമായിരുന്നു പക്ഷെ ഇവരോടൊക്കെ എന്ത് പറയും അല്ല ഇത്രവേഗം പോകുന്നു നാളെ പോകും എന്നല്ലേ പറഞ്ഞെ ഇതൊക്കെ ആലോചിക്കുമ്പോഴാണ് അജു വിളിച്ചത്

അപ്പൊത്തന്നെ റൂമിലേക്ക്‌ പോയി അനു വേഗം റെഡിയാവു പോകാം ഞാൻ ഇല്ല നിങ്ങൾ പൊയ്ക്കോ അല്ല നീ എന്തിനാ ഇന്നലെ ഇങ്ങോട്ട് വന്നേ അച്ഛനെയും അമ്മയെയും കാണാൻ ആണോ മ്മ് അല്ലാതെ എന്നെ miss ചെയ്യോന്ന് നോക്കാനാണോ ഏ..🙄 അത് പിന്നെ അപ്പോൾത്തന്നെ അജു സ്വാതി വിളിച്ച കാര്യം മുഴുവൻ പറഞ്ഞു അത് കേട്ട് അനു സ്വാതിയെ മനസ്സിൽ തെറിയഭിഷേകം നടത്തുന്നു ഡീ ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്താ അല്ല എന്നിട്ട് നിനക്ക് എന്നെ miss ചെയ്തോ 🤨🤨 മ്മ്..... കുറെ miss ചെയ്തു നിങ്ങൾക്കോ അതോണ്ടല്ലേ രാത്രി വന്നത് ഇവിടത്തെ മതിൽ കുഴപ്പമില്ല നിന്റെ റൂമിൽ കയറാനാ പണി ഇവിടത്തെ ഏണി എവിടെയാ ഉള്ളെ ഇന്നലെ ഞാൻ കൊറേ തപ്പി പോയി അച്ഛനോട് ചോദിക്ക് എന്നാൽ ചോദിച്ചിട്ട് വരട്ടെ ദേ മനുഷ്യ അവിടെ നിന്നെ ഇപ്പൊ എന്തിനാ നിങ്ങൾക്ക് ഏണി അല്ല നീ ഇന്ന് അങ്ങോട്ട്‌ വരുന്നില്ലല്ലോ അതോണ്ടാ ഏണി ചോദിച്ചു ബുദ്ധിമുട്ടണ്ട ഞാൻ വീട്ടിലേക്ക് വരാം. എന്ന വേഗം റെഡിയാവു പിന്നെ വേഗം റെഡിയായി ഫുഡും കഴിച്ച് യാത്രപറഞ്ഞിറങ്ങി അതേ എങ്ങോട്ടാ പോണേ ഇത് വീട്ടിലോട്ടുള്ള വഴി അല്ലാലോ അല്ല ഒന്ന് മിണ്ടാതിരിക്കുമോ 😏😏😏 അവർ നേരെ പോയത് ഒരു മാളിലേക്കാണ് അവിടുന്ന് എല്ലാവർക്കും ഡ്രെസ്സൊക്കെ വാങ്ങി തിരിച്ചിറങ്ങുമ്പോഴാണ്

അനു അത് വാങ്ങിത്തരോമോ എന്ന് ചോദിച്ച് ഒരു ഷോപ്പിലേക്ക് കൈചൂണ്ടിയത് നോക്കുമ്പോൾ കുറെ ഡോൾസ് അത് വാങ്ങാൻ നീ എന്താ കൊച്ചു കുട്ടിയാണോ എനിക്കത് വേണം എന്നുപറഞ്ഞു കുഞ്ഞ് പിള്ളേരെപോലെ കണ്ണ് നിറച്ച് നിന്ന് പിന്നെ പിന്നെ വേറെ മാർഗം ഇല്ലാതെ അതും വാങ്ങി വീട്ടിലേക്ക് പോയി (ഞാൻ lkg കുട്ടിയെ ആണോ കെട്ടിയത് ) അജുസ് ആത്മ പിന്നെ പിറ്റേദിവസം എല്ലാവരും അതുവിനെയും അനുവിനെയും പെണ്ണ് കാണാൻ പോയി എല്ലം fixe ആക്കി ഒരു മാസത്തിനുള്ളിൽ കല്യാണം. (അനു ) കല്യാണം തീരുമാനിച്ചത് കൊണ്ട് എല്ലാവരും ഭയങ്കര സന്തോഷത്തിലായിരുന്നു കോളേജിൽ പോയപ്പോൾ കുറെ ആളുകൾ അവരെടുത്തു വന്ന് കോൺഗ്രസ്‌ പറയുന്നുണ്ടായിരുന്നു അപ്പോഴാണ് അന്ന് ക്ലാസ്സിൽനിന്നും വഴക്കുണ്ടാക്കിയ അവരുമാർ അവിടെ ഇരിക്കുന്നത് കണ്ടേ അപ്പോൾത്തന്നെ അവരെനോക്കി പുച്ഛിച് ഞങ്ങൾ നാലും കാൻഡിനിലേക്ക് പോയി കല്യാണം ഫിക്സയ വക അതുവിനെയും അഞ്ജുവിനെയും മുടിപ്പിച്ചു അത്‌ കഴിഞ്ഞ് ക്ലാസ്സിൽ പോയി

പിന്നെ അജു ക്ലാസ്സിൽ വന്നു ഇന്ന് അങ്ങേരെ കാണാൻ അടിപൊളി ലുക്ക്‌ ആയിരുന്നു അതോണ്ട് തന്നെ ഞാൻ അങ്ങേരെ മുഖത്തുന്നു കണ്ണെടുത്തില്ല കുറച്ച് കഴിഞ്ഞപ്പോൾ എന്നെ വിളിച്ച് എന്തൊക്കെയോ question ചോദിച്ച് ആ മൊതലിന്റെ മൊഞ്ചും നോക്കിയിരുന്നോണ്ട് ഞാൻ ഒന്നും പറഞ്ഞില്ല അതോണ്ട് വായിലുള്ളത് മുഴുവൻ കേട്ടു എന്നിട്ട് പിന്നെയും ക്ലാസ്സ്‌ എടുത്തു ഞാൻ നന്നായി ഇളിച്ച് കാണിച്ച് കൊടുത്തു അങ്ങനെ ക്ലാസ്സ്‌ ഉച്ചവരെ തള്ളിനീക്കി (അജു ) അനുവിന് ഇപ്പോൾ ദിവസവും എന്റെ വായിൽ ഇരിക്കുന്നത് കെട്ടില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാവില്ല എന്നാ തോന്നുന്നേ ക്ലാസ്സിൽ ഒരു വക ശ്രെദ്ധിക്കുന്നില്ല എന്ത് പറഞ്ഞാലും ഒരു കൊഴപ്പവും ഇല്ല ഇളിച്ചോണ്ടിരിക്കും. ഉച്ചയപ്പോഴാണ് ആദിയും വിച്ചുവും വന്ന് അവർ ബീച്ചിൽ പോകുവാണ് എന്നോട് അനുവിനെയും കൂട്ടി വരാൻ പറഞ്ഞത് പിന്നെ ഞങ്ങളും വിച്ചു, അഞ്ജു, ആദി അതു പിന്നെ എന്റെ അളിയനും സ്വാതിയും അങ്ങനെ എല്ലാവരും നേരെ ബീച്ചിൽ പോയി അവിടെ എത്തിയപ്പോൾ എല്ലാവരും ഓരോ വഴിക്ക് തിരിഞ്ഞു അനു നീ എന്താ ഒന്നും മിണ്ടാതെ ഒന്നുമില്ല ഞാൻ വഴക്ക് പറഞ്ഞോണ്ടാണോ അത് നീ ക്ലാസ്സിൽ ശ്രെദ്ധിക്കാത്തൊണ്ടല്ലേ

ഡീ പൊട്ടി നീ ഇങ്ങനെ നോക്കികൊണ്ടിരുന്ന ചെലപ്പോൾ ഞാൻ ക്ലാസ്സിലാണെന്ന് മറന്ന് പോകും അതോണ്ടല്ലേ ആണോ മ്മ് ദേഷ്യം മാറിയോ ഇല്ല അത് മാറാൻ ഐസ്ക്രീം വേണോ അതോ വേറെവല്ലതും വേണോ എനിക്ക് വേറെ വല്ലതും വേണ്ട ഐസ്ക്രീം മതി എന്നാൽ വാ പിന്നെ ഐസ്ക്രീം ഒക്കെ കഴിച്ച് എല്ലാവരും ഒരു സ്ഥലത്ത് എത്തി ഗേൾസ് എല്ലാവരും വെള്ളത്തിൽ കളിക്കാൻ തുടങ്ങിയപ്പോൾ അഖി ഞങ്ങളോട് എന്തോ സംസാരിക്കാനുണ്ടെന്നും പറഞ്ഞ് മാറിനിന്നത് എന്താ അളിയാ പറയാനുള്ളത് അത് നാളെ അനുവിന്റെയും എന്റെയും പിറന്നാൾ ആണ് എല്ലാവർഷവും അവളാണ് എനിക്ക് സർപ്രൈസ്‌ തരാറ്. ഇപ്രാവശ്യം അവൾക്കൊരു സർപ്രൈസ്‌ കൊടുക്കണം അതോർത്ത് അളിയൻ പേടിക്കണ്ട നമ്മൾക്ക് അവളെ ഞെട്ടിക്കാം ok ok അപ്പോഴേക്കുയും അനു ഞങ്ങളുടെ അടുത്ത് വന്ന് എന്താ ഇവിടെ ഒരു ഗൂഢാലോചന ഏയ്‌ ഒന്നുമില്ല എന്നാൽ നിങ്ങൾ ഇങ്ങോട്ട് വാ എന്നും പറഞ്ഞ് ആദിയെയും വിച്ചുവിനെയും വിളിച്ചോണ്ട് പോയി പിന്നെ അവരെ പോക്കറ്റ് കാലിയാക്കിയ അവള് വിട്ടത്

പിന്നെ എല്ലാവരും വീട്ടിലേക്ക് തിരിച്ചു ആദിയോടും വിച്ചുവിനോടും അനുവിനും അഖിക്കും വേണ്ടിയുള്ള സർപ്രൈസ് റെഡിയാക്കാൻ പറഞ്ഞു (അനു ) വീട്ടിലെത്തി എല്ലാവരോടും ഓരോന്ന് പറഞ്ഞ് ഇരുന്ന് പിന്നെ രാത്രി ഫുഡും കഴിച്ച് ഉറങ്ങാൻ കിടന്നു ഉറക്കം പിടിച്ച് വരുവായിരുന്നു അപ്പോഴാണ് അജു തട്ടി വിളിച്ചത് എന്താ ഇങ്ങള് എന്ന രാത്രിയും ഒറങ്ങാൻ വിടുലെ ഉറങ്ങിയത് മതി വേഗം എണീച്ചു ഇത് ഇട്ടോണ്ട് വന്നേ ഇതെന്തോന്ന് കണ്ടിട്ട് മനസിലായില്ലേ സാരി ആണ് അതെല്ലാം എനിക്ക് തിരിഞ്ഞിന് ഇതെന്തിനാ ഞാൻ ഇപ്പൊ ഇട്ന്ന് അതെല്ലാം പറയാം ഇപ്പൊ ഇട്ടിട്ട് വാ അതേ എന്ന ഞാൻ പോയി അമ്മയെ വിളിക്കട്ടെ അതെന്തിനാ അതേ ഇത് ഉടുക്കാൻ എനിക്ക് അറിയില്ല ഏയ്‌ അമ്മേനെ ഒന്നും വിളിക്കണ്ട നീ പോയി പാവാടയും ബ്ലൗസും ഇട്ടിട്ട് വാ ഞാൻ ഉടുത്തേര അതൊന്നും വേണ്ട ഞാൻ വേറെ ഏതേലും ഇട വേണ്ട നീ ഇപ്പോൾ പറഞ്ഞത് ചെയ്

പിന്നെ ഒന്നും തിരിച് പറയാണ്ട് വേഗം ഇട്ടിട്ട് വന്ന് (അജു ) ഈ പാതിരക്കല്ലേ ഓക്ക് അമ്മേന വിളിക്കണ്ട എവിടുന്ന് കിട്ടി ഈശ്വര എനക്ക് ഈ ബുദ്ധുസിനെ പിന്നെ പെണ്ണ് വന്നപ്പോൾ ശെരിക്കും എന്റെ കിളിയൊക്കെ പോയി ആ കോലത്തിൽ കണ്ടിട്ടേ ഭഗവാനെ എനിക്ക് കൺട്രോൾ തരണേ പിന്നെ സാരി ഉടുപ്പിക്കലായി ഉടുപ്പിച്ചുടുപ്പിച്ച് ഞൊറി എടുക്കുമ്പോഴാണ് അവളുടെ വയറിലെ മറുക് കണ്ടത് ഞാൻ കുറച്ച് സമയത്തേക്ക് അതുതന്നെ നോക്കി നിന്ന് പോയി അപ്പോഴാണ് അവൾ വിരൽ ഞൊടിച്ചത് പിന്നെ ശ്രെദ്ധ മാറ്റി ഞൊറി ശെരിയാക്കി കുത്താൻ പോകുമ്പോൾ ആണ് അവൾ അത് പിടിച്ച് വാങ്ങി ഉള്ളിലേക്ക് കുത്തിയത് ഇത് മോനാക്കിയ ശെരിയാവൂല 😁 😁😉 പിന്നെ വേഗം റെഡിയായി അവളെയും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി.....തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story