ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 46

jinninte rajakumari

രചന: അർത്ഥന

(അനു ) ഇന്നാണ് അച്ചുവിനെ പെണ്ണ് കാണാൻ വരുന്നത് അതോണ്ട് രാവിലെതന്നെ അച്ചുനെ കിടക്കാട്ടിൽനിന്നും കുത്തിപ്പൊക്കി എണീപ്പിച്ചു ഡി അച്ചു വേഗം പോയി റെഡിയായെ ദേ അവരൊക്കെ ഇപ്പോവരും എനിക്ക് ഇതിന് താല്പര്യം ഇല്ല അതോണ്ട് എന്നെ ഈ കോലത്തിൽ കണ്ടാൽമതി അതൊന്നും പറഞ്ഞാൽ പറ്റില്ല നീ ഇന്ന് എന്നത്തേക്കാളും സുന്ദരി ആയിരിക്കണം വേഗം പോയി റെഡിയായെ നിന്നെക്കണ്ട് ചെക്കൻ ഒന്ന് ഞെട്ടട്ടെ പിന്നെ അച്ചു റെഡിയായി കുറെ സമയം അശ്വന്തിനെ ഫോണിൽ വിളിച്ചു പക്ഷെ സ്വിച് ഓഫ്‌ എല്ലാം കൂടി അച്ചുവിന് സങ്കടം വന്നു കുറച്ച് കഴിഞ്ഞപ്പോൾ അവർ വന്നു എന്ന് പറഞ്ഞ് ഒരു ട്രെ കയ്യിൽ കൊടുത്ത് അവർക്ക് കൊണ്ടുകൊടുക്കാൻ പറഞ്ഞു അതിനിടയ്ക്ക് ചേച്ചി ഓരോന്നും പറയുന്നുണ്ട് ചെക്കനെ ശെരിക്കും നോക്കണം പിന്നെ കണ്ടില്ല എന്ന് പറയരുത് എന്നൊക്കെ പിന്നെ എല്ലാവരിക്കും ചായ കൊടുത്ത് ചെക്കന്റെ അടുത്ത് എത്തിയപ്പോൾ ഏട്ടൻ എന്റെ അടുത്ത് വന്ന് ചെക്കനെ ശെരിക്കും നോക്കാൻ പറഞ്ഞു ഞാൻ ഒന്നേ നോക്കിയുള്ളു

അപ്പോൾത്തന്നെ എന്റെ കിളികൾ എല്ലാം കൂടും കുടുക്കയും എടുത്ത് രാജ്യം വിട്ടിരുന്നു അതോണ്ട് കുറച്ച് സമയത്തേക്ക് ഞാൻ അങ്ങനെ തന്നെ നിന്നുപോയി അപ്പോഴാണ് എന്റെ കയ്യിൽ ആരോ നുള്ളിയത് നോക്കുമ്പോൾ ചേച്ചികുരിപ്പ് ഇളിച്ചോണ്ട് നിൽക്കുന്നും എല്ലാവരും എന്നെ പറ്റിച്ചുന്നോർത്തപ്പോൾ വല്ലാതെ സങ്കടമായി പെട്ടെന്ന് റൂമിലേക്ക്‌ പോയി (അനു ) അച്ചുവിന് സങ്കടമായെന്നു തോന്നുന്നു കരഞ്ഞോണ്ടാണ് പോയത് അച്ചു പോവുന്ന കണ്ട് അജുവിനെ നോക്കിയപ്പോൾ എന്റെടുത്ത്‌ കണ്ണ്ചിമ്മി കാണിച്ച് അശ്വന്തിനോട് അവളുടെ അടുത്തേക്ക് പോകാൻ പറഞ്ഞു (അച്ചു ) പെട്ടെന്ന് എല്ലാവരോടും ദേഷ്യമാണ് തോന്നിയത് അതോണ്ട് തന്നെ ബാൽക്കെണിയിൽ പോയി നിന്നും കുറച്ച് കഴിഞ്ഞപ്പോൾ ആരോ എന്റെ പിന്നിൽ വന്ന് നിന്നത് പോലെ തോന്നി തിരിഞ്ഞ് നോക്കിയപ്പോൾ ഇളിച്ചോണ്ട് നിൽക്കുന്നു

എന്നിട്ട് അവന്റെ അമ്മുമ്മേടെ ഒരു സോറിയും പിന്നെ അവനിട്ട് രണ്ട് അടിയൊക്കെ കൊടുത്തപ്പോൾ അവൻ എല്ലാം പറഞ്ഞു ഏട്ടൻ അന്ന് കണ്ടതും അവന്റടുത്തുപോയതും എല്ലാം സെറ്റ് ആക്കിയതും അതൊക്കെ കേട്ടപ്പോൾ ഒരുപാട് സന്തോഷമായി പിന്നെ താഴേക്ക്‌ പോയി 2 ഏട്ടന്മാരുടെ കല്യാണം കഴിഞ്ഞ് എന്റെയും അഖിയേട്ടന്റെയും എൻഗേജ്മെന്റ് നടത്താം എന്നും പറഞ്ഞു (അനു ) അങ്ങനെ എല്ലാം തീരുമാനിച്ചു പിന്നെ എല്ലാവരും സംസാരിച്ചോണ്ട് നിൽക്കുമ്പോഴാണ് അജുവിന്റ അമ്മായി ചോദിച്ചത് മോൾക്ക്‌ വിശേഷം ഒന്നും ആയില്ലേന്ന് അത് കേട്ടപ്പോൾ അജു എന്റെ അടുത്ത് വന്ന് എന്നെ ചേർത്ത് പിടിച്ചു അതെ അമ്മായി ഞങ്ങൾക്ക് ഇപ്പോൾ കുട്ടികൾ ഒന്നും വേണ്ട ദേ ഇവൾത്തന്നെ ചെറിയ കുട്ടികളെ പോലെയാ അതൊക്കെ ഒന്ന് മാറട്ടെ 🙂 അജു അങ്ങനെ പറഞ്ഞോണ്ട് വേറെ ആരും ഒന്നും ചോദിച്ചില്ല

പിന്നെ അശ്വന്തിന്റെ വീട്ടുകാർ എല്ലാം പോയി രാത്രിയാണ് ബാക്കി എല്ലാവരും പോയത് പിന്നെ രാത്രി ഞാൻ റൂമിലേക്ക്‌ പോയി റൂമിൽ പോയപ്പോൾ അജു ബാൽക്കണിയിൽ ആയിരുന്നു ഇതെന്താ നിങ്ങൾ ഇവിടെ നിൽക്കുന്നെ ഏയ്‌ ഒന്നുമില്ല ചുമ്മ അമ്മായി പറഞ്ഞതാണോ ആലോചിക്കുന്നേ അതൊന്നുമല്ല അമ്മായി പറഞ്ഞതിന് ഞാൻ അപ്പോൾ തന്നെ അതിനുള്ള മറുപടി പറഞ്ഞിരുന്നല്ലോ നീ അത് കേട്ടില്ലേ മ്മ് ഞാൻ അത് കാര്യമായി പറഞ്ഞത് തന്നെയാ നിന്റെ തന്നെ കുട്ടിക്കളി മാറിയില്ല പിന്നെയാ ഒരു കുഞ്ഞും കൂടി കുഞ്ഞിനും കൂടി നിന്റെ സ്വഭാവം ആണെങ്കിൽ എനിക്ക് വട്ടായെനെ മ്മ് അങ്ങനെയൊന്നുമില്ല നിങ്ങളുടെ സ്വഭാവം ആണെകിൽ എന്റമ്മോ മ്മ് മതി മതി ഇനിയും പറഞ്ഞാൽ നമ്മൾ അടിയാവും വെറുതെ എന്തിനാ പ്രശ്നം പിന്നെ എന്തൊക്കെയോ പറഞ്ഞ് അന്നത്തെ ദിവസം കടന്നു പോയി

പിന്നീടങ്ങോട്ട് കല്യാണത്തിന്റെ തിരക്കുകൾ ആയിരുന്നു രണ്ടുപേരുടെയും കല്യാണം ഒരുമിച്ച് നടത്താൻ തീരുമാനിച്ചു പിന്നീട് dress ഒക്കെ എടുക്കാൻ പോയി അഞ്ചുവിനും അതുവിനും ചില്ലി റെഡ് കളറിൽ ഒരേ മോഡൽ സാരിയാണ് എടുത്തത് ഞാനും, അച്ചുവും സ്വതിയും dress കോഡ് ആക്കി നേവി ബ്ലൂ sari അതുപോലെ അജു, അഖി, അശ്വന്ത് അതേപോലെ ബ്ലു colur ഷർട്ടും ബ്ലു കരയുള്ള വെള്ള മുണ്ടും അങ്ങനെ ഡ്രസ്സ്‌ ഒക്കെ സെറ്റ് ആക്കി പിന്നെ രണ്ടുകൂട്ടരും എന്റെ പ്രിയപ്പെട്ടത് ആയോണ്ട് ഏതു ഭാഗത്ത്‌ നിൽക്കണം എന്ന് കൺഫ്യൂഷൻ ആയിരുന്നു അപ്പോഴാണ് വിചുവിന്റെ അമ്മ എന്നോണ്ട് പറഞ്ഞത് ഞാൻ വിചുവിന്റെ പെങ്ങളെ പോലെ ആയോണ്ട് പെങ്ങളെ സ്ഥാനത്ത് ഞാൻ നിന്നാൽ മതിയെന്ന്‌ പിന്നെ അങ്ങോട്ട് വിച്ചു ഏട്ടന്റെ പെങ്ങളായി കല്യാണത്തിന് രണ്ട് ദിവസം മുന്നേ ബന്ധുക്കൾ വന്നുതുടങ്ങി ആദി ഏട്ടന്റെ കസിൻസൊക്കെ വന്നിരുന്നു ഞാൻ അവരെയൊക്കെ കാണാൻ വേണ്ടി അവിടെ പോയപ്പോഴാണ് അജു ഏട്ടൻ ഒരു കുഞ്ഞു വാവയെ എടുത്ത് നിക്കുന്നത് കണ്ടത്

ആ വാവയെ എടുത്ത് എന്തൊക്കെയോ പറഞ്ഞ് കളിപ്പിക്കുന്നുണ്ട് ഞാൻ കുറെ നേരം അതും നോക്കി നിന്നു പിന്നെ എന്നെ ഏട്ടൻ കണ്ടപ്പോൾ അങ്ങോട്ടേക്ക് വിളിച്ചു. എനിക്ക് വാവയെ കൈയിൽ വച്ചുതന്നു എന്ത് ആ മോളെ എടുക്കാൻ ആ മോള് എടുത്തപ്പോൾ തന്നെ എന്നെ നോക്കി ചിരിക്കുന്നു എന്തൊരു ഭംഗിയാ കാണാൻ എനിക്ക് മോളെ ഒരുപാട് ഇഷ്ട്ടായി എല്ലാ കുട്ടികളും ആദ്യം അറിയാതെ ആളെ കണ്ടാൽ കരയും പക്ഷെ ഈ മോൾക്ക്‌ ഒരു കുഴപ്പവും ഇല്ല ചിരിച്ച് എനിക്ക് കൊറേ ഉമ്മയൊക്കെ തന്നു പിന്നെ കുറെ സമയം കഴിഞ്ഞാണ് മോള് എന്റടുത്തുന്നു പോയത് മോള് പോയപ്പോൾ എന്തോ പോലെ രാത്രിയാണ് ഞാനും അജുവും വീട്ടിലേക്ക് പോയത് (ആ മോളെ പേര് അനയ എന്നാണ് , അനു മോള് ) അതെ ഏട്ടാ അനു മോളെ കാണാൻ നല്ല രസമില്ലേ എനിക്ക് അനുമോളെ ഒരുപാട് ഇഷ്ട്ടായി

നമ്മക്കും അതുപോലത്തെ മോളെ മതി അതെ എനിക്കും മോളെയാ ഇഷ്ട്ടം നമ്മുക്കെ ട്വിൻസ് വേണം എന്ത് രസായിരിക്കും കാണാൻ ഒരു പോലത്തെ ഡ്രസ്സ്‌ ഒക്കെ ഇടിപ്പിച്ച് ഒരേ പോലെ ട്വിൻസോ മ്മ് അതെ ട്വിൻസ് മതി നോക്കാം ഓരോന്നും സംസാരിച് വീട്ടിലെത്തി ഞങ്ങളുടെ വീട്ടിൽ വിചുവിന്റെ കുറച്ച് കസിൻസ് ഒക്കെ ഉണ്ടായിരുന്നു കുറച്ചുസമയം അച്ചുവിന്റെ കൂടെ അവരോട് കത്തിയടിച്ചു പിന്നെ റൂമിലേക്ക്‌ പോയി (അനു ) ഞാൻ റൂമിൽ പോയപ്പോൾ ഒരാൾ ഫ്രഷായി റെഡിയാവുന്നു അല്ല മോൻ ഈ നട്ടപാതിരയ്ക്ക് ആരുടെ കല്യാണത്തിന് പോകാനാ ഈ അണിഞ്ഞൊരുങ്ങുന്നേ അതോ എന്റെ അമ്മായിഅച്ഛന്റെ എ അതിന് എന്റെ അച്ഛൻ ഒരിക്കെ കെട്ടിയതല്ലേ എന്റെ പൊന്നു ഞാൻ ഒന്നും പറഞ്ഞില്ല നീ വേഗം റെഡിയാവാൻ നോക്ക് അല്ല എവിടെക്കാ പോണേ പറഞ്ഞാലേ റെഡിയാവു അങ്ങനെ അല്ല എന്നാൽ പിന്നെ വേഗം റെഡിയാവ് പിന്നെ വേഗം റെഡിയായി വന്നു വാ പോകാം അയ്യോ അവരെങ്ങാനും കണ്ടാൽ എന്തുപറയും മ്മ് ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ പോയെന്ന് പറ

അതിന് അത് കഴിഞ്ഞില്ലേ പിന്നെ എങ്ങനെ പറയും 😡😡😡 എടി നിനക്ക് ശെരിക്കും വട്ടാണോ അതോ എനിക്ക് വട്ടായതാണോ അതെന്താ അങ്ങനെ ചോദിച്ചേ നീ ഇപ്പൊ എന്റെ കൂടെയ വരുന്നേ അല്ലാതെ നിന്റെ കാമുകന്റെ കൂടെ ഒളിച്ചോടുന്നതല്ല. ആരെങ്കിലും കണ്ടാൽ എന്ത് പറയുമെന്ന് ചിന്തിക്കാൻ എനി നീ വല്ലതും മിണ്ടിയാൽ നിന്നെ ഞാൻ വല്ല പൊട്ടകിണറ്റിലും കൊണ്ടോയിടും പറഞ്ഞേക്കാം. മ്മ് ശെരിക്കും കൊണ്ടോയിഡോ ആ ഇടും എന്നാലേ എന്നെ ഇടുമ്പോൾ ഞാൻ നിങ്ങളെയും വലിച്ച് അതിനാത്തിടും നിങ്ങൾ ഇല്ലാണ്ട് ഞാൻ എവിടെയും പോകുല മ്മ് എന്നാലേ സമയം കളയാതെ നടക്കടി ഓക്കേ ബാ പോകാം (അജു ) ആദ്യം ഞാൻ വിചാരിച്ചത് ഇതിന് കുറച്ച് ബുദ്ധി ഉണ്ടെന്ന ഇപ്പോൾ മനസിലായി തീരെ ഇല്ലെന്ന് ഭഗവാനെ എന്നെ കാത്തോണേ ഞങ്ങൾ നേരെ പോയത് ബീച്ചിലെക്കാ നമ്മളെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ ചാവാൻ എന്തെ അയ്യോ എനിക്ക് ഇപ്പൊ ചാവണ്ട എനിക്ക് കൊറേകാലം ജീവിക്കണം അങ്ങനെ ഓരോന്നും പറഞ്ഞ് കുറെ സമയം അവിടെ ഇരുന്നു

പിന്നെ വീട്ടിലേക്ക് തിരിച്ചു. അങ്ങനെ കല്യാണത്തിന്റെ തലേ ദിവസം (അനു ) അതുവും അഞ്ജുവും എന്റെ ചങ്ക്കൾ ആയോണ്ട് ഞാൻ രാവിലെതന്നെ അവരുടെ വീട്ടിൽ മുഖം കാണിച്ച് തിരിച്ചു വന്നു പിന്നീട് രാത്രി അഞ്ജുവിന്റെ വീട്ടിലേക്ക് ഡ്രസ്സുംകൊണ്ട് പോയി അതുവിന്റെ അടുത്ത് ആദി ഏട്ടന്റെ കസിൻസാണ് പോയത് അതൊക്കെ കഴിഞ്ഞ് തിരിച്ചു വന്നു പിന്നെ അന്നത്തെ പരിപാടി എല്ലാം കഴിഞ്ഞ് ഞാനും അമ്മയും അച്ചുവും വീട്ടിലേക്ക് വന്നു ഞാൻ നേരെ റൂമിലേക്ക്‌ പോയി റൂമിലെത്തിയപ്പോ ദേ ഒരാള് വാഴ വീട്ടിയിട്ട പോലെ കിടക്കുന്നു ദേ മനുഷ്യ ഒന്നെണിറ്റെ എന്തിനാ മുത്തേ എണിക്കുന്നെ ചേട്ടൻ ഉറങ്ങട്ടെ ഭയങ്കര ക്ഷീണം ദേ കള്ളും കുടിച്ചിട്ട് ഒരുമാതിരി വർത്താനം പറയല്ലേ ഞാൻ നിങ്ങളെ ചവിട്ടി താഴെ ഇടും പറഞ്ഞേക്കാം ഡ്രസ്സ്‌ പോലും മാറാതെ കെടക്കുന്നെ കണ്ടില്ലേ എന്ത് പറഞ്ഞിട്ടും എണീക്കാതെ കണ്ടപ്പോൾ പറഞ്ഞപോലെ ഒരു ചവിട്ടു കൊടുത്തു ദ കിടക്കുന്നു താഴെ അയ്യോ അമ്മേ ഓടി വരണേ ഈ പിശാച് എന്നെ താഴെ ഇട്ടേ ബഹളം വയ്ക്കാൻ തുടങ്ങിയപ്പോൾ വായ് പൊത്തി പിടിച്ചു

ഡി കൈ മാറ്റ് ഡി നിനയ്‌ക്കെന്താ വട്ടായോ വട്ട് നിങ്ങടെ തന്തയ്ക്ക് ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ എന്നെ കൊണ്ട് വേറെയൊന്നും പറയിപ്പിക്കരുത് കള്ള് കുടിക്കുലാന്ന്‌ പറഞ്ഞിട്ട് കുടിച്ചിട്ട് വന്നിരിക്കുന്നു ഡി ഞാൻ അതിന് ഒരു ബിയർ മാത്രേ കുടിച്ചിട്ടുള്ളു നിനക്ക് വേണാരുന്നോ എനിക്കൊന്നും വേണ്ട അതിന് കയ്പ്പല്ലേ അത് നിനക്കെങ്ങനെ അറിയാം അതൊക്കെ അറിയാം നിങ്ങള് പോയ്‌ കുളിക്ക് കുറച്ച് വെളിവ് വരട്ടെ നീ ബിയർ കുടിച്ചിട്ടില്ലേ സത്യം പറഞ്ഞോ ഏയ്‌ ഇല്ല പിന്നെ എങ്ങനെ അറിയാം കൈപ്പാണെന്നു അതൊക്കെ പറഞ്ഞ് കേട്ടതാ വേഗം കുളിക്ക് എനിക്കും കിളിക്കണം എനിക്ക് ഉറക്കം വരുന്നുണ്ട് എന്നാലേ time വെയ്സ്റ് ആക്കണ്ട രണ്ടാൾക്കും ഒരുമിച്ച് കുളിക്കാം എന്നും പറഞ്ഞ് അജു അനുവിനെയും കൊണ്ട് ബാത്‌റൂമിൽ കയറി ഡോർ അടച്ചു എനി നിങ്ങളായിട്ട് ഒളിഞ്ഞു നോക്കണ്ട ബാ നമ്മക്ക് പോകാം വെറുതെ എന്തിനാ ഒളിഞ്ഞു നോക്കിനുള്ള ചീത്തപേര്....തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story