ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 47 || അവസാനിച്ചു

jinninte rajakumari

രചന: അർത്ഥന

(അജു ) രാവിലെ എഴുന്നേൽക്കുമ്പോൾ ഒരുത്തി സാരിയും കൈയിൽ പിടിച്ച് ഏതു സൈഡ് ആണ് എന്ന് മനസിലാവാതെ തിരിച്ചും മറിച്ചും നോക്കുന്നുണ്ട് ഡി സാരി ഉടുക്കാൻ അറിഞുടെങ്കിൽ ആരോടെങ്കിലും പറഞ്ഞൂടെ വെറുതെ അത് കൊളാക്കാൻ ഇറങ്ങിക്കോളും അത് പിന്നെ ഞാൻ സാരിയുടുക്കാൻ ചേച്ചിയോട് ചോദിച്ച് പഠിച്ചത് പക്ഷെ ഇപ്പൊ ഒന്നും മനസിലാവുന്നില്ല ഏത് ചേച്ചി youtube ചേച്ചി അല്ലാണ്ടാര മ്മ് best എന്നാലേ ചേട്ടൻ കുളിച്ചിട്ട് വരാം അപ്പോഴേക്കും നല്ല വൃത്തില് സാരി ഉടുക്ക് അതെ അങ്ങനെ പറയല്ലേ എനിക്ക് ഇതിന്റെ തലയേത വാലേതാന്ന്‌ തിരിയിന്നില്ല ഒന്ന് ഉടുപ്പിച്ചു തരുമോ അല്ല നിനക്ക് കല്യാണത്തിന് പോകണ്ടേ ആ പോകണം നിങ്ങൾക്കും പോകണ്ടേ ഞാൻ ഉടുപ്പിക്കാൻ നിന്നാൽ നമ്മൾ ഇന്നവിടെ എത്തുല ദേ നിങ്ങൾ പോയെ ഞാൻ എങ്ങനെ എങ്കിലും ഉടുത്തോളാം വേണ്ട റിസ്ക് ഒന്നും എടുക്കണ്ട ഞാൻ ഉടുത്തെരാം പിന്നെ അങ്ങോട്ട് സാരി ഉടുപ്പിക്കൽ ആയിരുന്നു നീ എന്റെ ഡ്രസ്സ്‌ എടുത്ത് വച്ചേ ഞാൻ വേഗം ഫ്രഷായി വരാം

അജു റെഡിയായി വരുമ്പോൾ അനു കണ്ണാടിയുടെ മുന്നിൽനിന്നും ഫാഷൻ ഷോ അപ്പോൾത്തന്നെ അജു അനുവിന്റെ മുന്നികയറി നിന്നു നിങ്ങൾ എന്താ കാണിച്ചേ അങ്ങോട്ട് മാറിക്കെ ഞാൻ റെഡിയാവട്ടെ നീ ഇത്രയും നേരം ഇതിന്റെ മുന്നിലല്ലായിരുന്നോ ഇനി ഞാൻ റെഡിയാവട്ടെ ഞാൻ റെഡിയായിട്ടില്ല മാറ് അങ്ങോട്ട്‌ ഡി നിനക്ക് എന്റെ കയ്യിന്ന് കിട്ടും പോ അവിടുന്ന് ഓ പിണങ്ങിയോ ഇപ്പോൾത്തന്നെ നിന്നെക്കാണാൻ നല്ല മൊഞ്ച് ഇണ്ട്. പിന്നെയെന്തിനാ ഈ പുട്ടി അതൊന്നും നിനക്ക് വേണ്ട. പിന്നെ അതെങ്ങാനും നീ ഇട്ടാൽ നിന്റെ മുഖത്ത് വെള്ളം കോരി ഒഴിക്കും അപ്പൊ പിന്നെ അതൊന്നും വേണ്ടല്ലേ ആ വേണ്ട നീ ഇങ്ങ് വന്നേ അവൻ അനുവിനെ ചേർത്ത് നിർത്തി അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി ഇതൊക്കെ മതി നിന്റെ ചന്തത്തിന് അത് പറഞ്ഞപ്പോൾ അനു അജുവിന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത് പുറത്തേക്ക് ഓടി പിന്നെ എല്ലാവരും കല്യാണമണ്ഡപത്തിലേക്കു പോയി അവിടെ ആദിയും വിച്ചൂവും അവരുടെ പാതിക്ക് വേണ്ടി കാത്തിരിക്കുന്നു

കാത്തിരിപ്പിനോടുവിൽ അതുവും അഞ്ജുവും വന്നു പിന്നെ താലി കെട്ടി അവരെ ആദിയും വിച്ചുവും സ്വന്തമാക്കി ഫോട്ടോഷൂട്ടിൽ ക്യാമറമാൻ പറയുന്നത് പോലെ ഒക്കെ നിന്നുകൊടുത്തു അവസാനം വിശക്കാൻ തുടങ്ങിയപ്പോൾ നാലും അയാളെ വല്ല പൊട്ടകിണറ്റിലും ഇടും എന്ന അവസ്ഥയും. അവസാനം ഫുഡ്‌ കഴിക്കാൻ വിളിച്ചു സന്തോഷിച്ച് നാലും പോയി ഇരുന്നു. അപ്പോഴാണ് അജുവും അനുവും രണ്ട് കറി ചട്ടിയുമായി വന്ന് അതിൽ അവർക്ക് ഫുഡ്‌ വിളമ്പി അന്ന് അജുവിന് പണി കൊടുത്തപ്പോൾ ഓർത്തിരുന്നില്ല തിരിച്ചുകിട്ടുമെന്ന് വിച്ചുവും ആദിയും ഓർത്തത്‌ കൊടുത്തതൊക്കെ തിരിച്ചുകിട്ടുമെന്ന്‌ ഡാ ആദി വല്ലാത്ത ചെയ്തായി പോയി(വിച്ചു ) അത് എന്നോട് പറഞ്ഞിട്ട് കാര്യമില്ല അവനോട് പറ (ആദി ) ഡാ ആദി നമ്മടെ ഫസ്റ്റ് നൈറ്റ്‌ കുളമായി അതെന്താടാ നമ്മൾ അവന് പണി കൊടുത്തില്ല അവൻ അതും തിരിച് തരും എന്താടാ സംസാരിച്ചോണ്ടിരിക്കുന്നെ അവർക്ക് വാരികൊടുക്ക്(aju) 😡😡😡😡(ആദി, വിച്ചു )

അതൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ടു യാത്രപറയുമ്പോൾ അഞ്ജുവും അതുവും കരഞ്ഞു കണ്ണീർ സീരിയലിലെ നായികമാരെ തോൽപ്പിച്ചു വീട്ടിൽ എത്തി അവരെ വിളക്ക് കൊടുത്തു സ്വീകരിച്ചു പിന്നെ ബന്ധുക്കളെ ബഹളമായിരുന്നു അതിനിടയ്ക്ക് വേറെ നാലുപേർ ഗംഭീര ചർച്ചയിലും (അനു, അജു, അച്ചു, അശ്വന്ത്‌ ) ആദ്യരാത്രി കുളമാക്കുന്നതെങ്ങനെ അതാണ് ചർച്ച വിഷയം പിന്നെ രാത്രി പണികൾ എല്ലാം റെഡിയാക്കി അവരെ റൂമിലേക്ക്‌ പറഞ്ഞുവിട്ടു അവർ റൂമിലേക്ക്‌ കയറി റൂമിൽ കേറി ചൂട് കാരണം ഫാൻ ഇട്ടു അപ്പോഴേക്കും തലയിൽ എന്തോ വെള്ള പൊടി വീണു. അവിടുന്ന് എല്ലാം തട്ടികളഞ്ഞു. കണ്ണാടിയിൽ നോക്കാൻ പോയപ്പോൾ എന്തിലോ ചവിട്ടി രണ്ടും ഒരു പോക്കായിരുന്നു. അവിടുന്ന് ലാസ്റ്റ് എങ്ങനെയോ എണീറ്റ് കട്ടിലിൽ പോയി ഇരുന്നപ്പോൾ കട്ടില് പൊട്ടി താഴെ വീണു പിന്നെ എനിക്കാനുള്ള ശ്രെമം ഒന്നും നടത്തിയില്ല രണ്ടും അവിടെ തന്നെ കിടന്നു. മറ്റെടത്തും ഇതുതന്നെ അവസ്ഥ (അജു )

ഇന്നലെ ആദിയുടെയും വിച്ചുവിന്റെയും ആദ്യരാത്രി പൊട്ടിച്ചു കൈയിൽ കൊടുത്തപ്പോൾ എന്തൊരു സമാധാനം രാവിലെ എണീച്ചു ഫ്രഷായി താഴെ ചെന്നപ്പോൾ അവിടെ അഞ്ജുവും അതുവും സോഫയിൽ ഇരിക്കുന്നത് കണ്ടു നിങ്ങൾ രണ്ടാളും എന്താ ഇത്ര രാവിലെ ഇവിടെ അത് അജു ഏട്ടാ ഏട്ടനോട് thanks പറയണം എന്ന് പറഞ്ഞ് കൂട്ടികൊണ്ട് വന്നതാ എന്നിട്ട് അവർ എവിടെ അവിടെ ഇരിപ്പുണ്ട് ആരോടോ ഉള്ള പ്രതികാരം പോലെ ഫുഡ്‌ കഴിച്ചോണ്ട് ഇരിക്കുകയാ ഏട്ടന് വേണമെങ്കിൽ ഇപ്പൊ പൊയ്ക്കോ ഇല്ലേൽ കിട്ടില്ല (അച്ചു ). അജു അവിടെ പോയപ്പോൾ രണ്ടും നന്നായി വെട്ടിവിഴുങ്ങുന്നുണ്ട് അജുവിനെ കണ്ടപ്പോൾ ആദ്യം ചിരിച്ചു പിന്നെ നോക്കി പേടിപ്പിക്കലും അജു അത് ശ്രെദ്ധിക്കാതെ അവനും ഫുഡ്‌ കഴിക്കാനിരുന്നു അപ്പോഴേക്കും അവർ രണ്ടാളും കഴിച്ചു കഴിഞ്ഞ് അജുവിന്റെ പുറകിൽ പോയി നിന്നു പിന്നെ അജു എഴുന്നേറ്റപ്പോൾ അജുവിന്റെ ഇടവും വലവും പോയി അവനെ ചേർത്ത് പിടിച്ച് കൂട്ടികൊണ്ട് പോയി (അത് ഇപ്പൊ ചൈനടൗണിലെ ജയറാമിന്റെ അവസ്ഥ )

എന്താടാ നിങ്ങള്ക്ക് പറ്റിയെ ഇന്ന് വല്ലാത്തൊരു സ്നേഹം അത് പിന്നെ ഞങ്ങൾക്ക് നിന്നോട് ഇന്ന് എന്താന്ന് അറിയില്ല വല്ലാത്ത സ്നേഹം തോന്നുന്നു. എന്നും പറഞ്ഞ് വിച്ചു അജുവിന്റെ പുറം പള്ളിപുറം ആക്കി എന്തിനാടാ പന്നി നീ എന്നെ തല്ലിയെ അത് നിനക്കറിയില്ലേ ഇല്ല കാര്യം പറയെടാ തെണ്ടി എന്നിട്ട് തല്ല് എന്നാ പറഞ്ഞേക്കാം അല്ലെ വിച്ചു (ആദി ) mm പറയാം നീ അല്ലെടെ ഞങ്ങളുടെ ഫസ്റ്റ് നൈറ്റ്‌ കുളമ്മക്കിയേ ആ അതെ നിങ്ങൾ എനിക്കും പണി തന്നില്ലേ പക്ഷെ നിനക്ക് അന്ന് ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ നിനക്ക് അവളെ ഇഷ്ട്ടമല്ലായിരുന്നല്ലോ അതൊക്കെ ശെരിയാ പക്ഷെ കിട്ടിയത് തിരിച് കൊടുക്കാതിരിക്കാൻ പറ്റില്ലാലോ പിന്നെ അവർ കുറെ സമയം തല്ലൊക്കെകൂടി ഇരുന്നു കുറച്ച് കഴിഞ്ഞ് അവരൊക്കെ പോയി ഒരു മാസത്തിനു ശേഷം അച്ചുവിന്റെയും അഖിയുടെയും ഒക്കെ എൻഗേജ്മെന്റിന്റെ ഡ്രസ്സ്‌ എടുക്കാൻ പോയി ഡ്രെസ്സൊക്കെ എടുത്ത് തിരിച്ചു വന്നപ്പോൾ ലേറ്റ് ആയിരുന്നു. എല്ലാവരും റൂമിലേക്ക്‌ പോയി അനു റൂമിൽ പോയി

അപ്പോൾത്തന്നെ ബെഡിലേക്ക് ഒറ്റ കിടത്താമായിരുന്നു. എന്താ അനു നിനക്ക് പറ്റിയെ ആകെ ഒരു മൂഡ് ഓഫ്‌ ഒന്നുമില്ല ചെറിയ തലവേദന അതെങ്ങനെയാ നീ വല്ലതും കഴിക്കുന്നുണ്ടോ. എന്തുപറ്റി ഞാൻ കുറച്ച് ദിവസായി ശ്രെദ്ധിക്കുന്നു അത് പിന്നെ അനു എന്തോ പറയാൻ വന്നതും ഒന്നും പറയാതെ വാ പൊത്തിപിടിച് ബാത്‌റൂമിലേക്ക് പോയി അജു പോയി നോക്കുമ്പോൾ അനു ഛർദിക്കുന്നു അജു പുറം തടവി കൊടുത്തു അനു എന്താടാ പറ്റിയെ ഞാൻ അമ്മയെ വിളിക്കാം അജു അനുവിനെ റൂമിൽ ഇരുത്തി അമ്മയെ വിളിക്കാൻ പോയി അമ്മയും അജുവും റൂമിൽ വന്നപ്പോൾ അനു അവിടെ വീണു കിടക്കുന്നതാണ് കണ്ടത് അയ്യോ മോൾക്ക്‌ എന്തുപറ്റി അറിയില്ല കുറെ വിളിച്ചിട്ടും അനു എനിക്കതായപ്പോൾ വേഗം അനുവിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി അനുവിനെ dr പരിശോധിക്കുന്നത് കൊണ്ട് ഞങ്ങൾ പുറത്തിരുന്നു കുറച്ച് കഴിഞ്ഞപ്പോൾ dr പുറത്തേക്ക് വന്നു എന്താ dr അനുവിന് പറ്റിയെ താൻ ഇങ്ങനെ ടെൻഷൻ ആവാതെ അനിഖയ്ക്ക് ഒരു കുഴപ്പവുമില്ല

പിന്നെ താൻ ഇപ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത് താൻ ഒരു അച്ഛനാവാൻ പോകുന്നു അതുകഴിഞ്ഞു dr പോയി അജു സന്തോഷം കൊണ്ട് അമ്മയെ കെട്ടിപിടിച്ചു. അമ്മേ ഞാൻ നീ പോയി മോളെ കണ്ടിട്ട് വാ അജു നേരെ അനുവിന്റെ അടുത്തേക്ക് പോയി അജു അനുവിനെ അഡ്മിറ്റ്‌ ചെയ്ത റൂമിലേക്കാണ് പോയത് അനു കണ്ണടച്ച് കിടക്കുകയായിരുന്നു അജു അവളുടെ അടുത്ത് പോയിരുന്നു പതിയെ അനുവിന്റെ വയറിൽ ഉമ്മകൾ കൊണ്ടുമൂടി അനു കണ്ണുതുറന്നപ്പോൾ അജു അവളെത്തന്നെ നോക്കിയിരിക്കുന്നതാണ് . കണ്ണുകൾ കലങ്ങിയിരുന്നു എന്തുപറ്റി പേടിച്ചുപോയോ എന്റെ അജു ഏട്ടൻ എനിക്ക് ഒരു കുഴപ്പവും ഇല്ല ആരുപറഞ്ഞു നിനക്ക് കുഴപ്പമില്ലെന്ന് കുഴപ്പമുണ്ട് അയ്യോ എനിക്കെന്താ പറ്റിയെ നിനക്കോ അതില്ലേ എന്നും പറഞ്ഞ് അവളുടെ കയ്യെടുത്തു വയറിൽ വച്ചു എന്നിട്ട് അവളെ നോക്കി ചിരിച്ചു സത്യമാണോ മ്മ് പിന്നെ കുറച്ചുസമയത്തേക്ക് കെട്ടിപ്പിടിക്കലും ആനന്താശ്രു പൊഴിക്കലും ഒക്കെയായിരുന്നു അപ്പോഴാണ് അമ്മയും ഡോക്ടറും അങ്ങോട്ടേക്ക് വന്നത് ഇപ്പൊ കുഴപ്പം ഒന്നുമില്ല

അതോണ്ട് ഡിസ്ചാർജ് ആയി (dr) പിറ്റേന്ന് രാവിലെതന്നെ അനുവിന്റെ വീട്ടുകാരും ബാക്കിയെല്ലാവരും അവിടെ ഉണ്ടായിരുന്നു അമ്മമാർ എല്ലാവരും ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു. ആദിയും വിച്ചുവും കൂടി അജുവിനെ കളിയാക്കി. അജുവിനും അവസരം വരുമെന്ന് രണ്ടും ചിന്തിച്ചില്ല. പിന്നീട് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അഖിയുടെയും സ്വാതിയുടെയും അശ്വന്തിന്റെയും അച്ചുവിന്റെയും എൻഗേജ്മെന്റി ന്റെ തിരക്കുകൾ ആയി അനുവിനെ ആണെങ്കിൽ ഒരു സ്ഥലത്തുന്നു എഴുന്നേൽക്കാൻ കൂടി സമ്മതിക്കുന്നില്ല പിന്നെ ഇടെയ്ക്കിടെ ഓരോന്ന്‌ കഴിക്കാനും കൊണ്ടുകൊടുക്കും. അല്ലാതെ അനുവിനെ ഒന്നിനും സമ്മതിക്കില്ല പിന്നെ എൻഗേജ്മെന്റ് ഒക്കെ നല്ല രീതിയിൽ കഴിഞ്ഞു ഒരുവർഷം കഴിഞ്ഞു കല്യാണം എന്നും തീരുമാനിച്ചു. മാസങ്ങൾ വേഗത്തിൽ കടന്നുപോയി അജുവിന്റെയും അനുവിന്റെയും നിർബന്ധപ്രകാരം അനുവിനെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങ് വേണ്ടെന്നുവച്ചു

അനു നമ്മടെ മോളെ കാണാൻ എങ്ങനെയായിരിക്കും അത് മോള് വന്നിട്ട് പറയാം പിന്നെ പേര് കണ്ടുപിടിച്ചോ നിങ്ങള് അതൊക്കെ കണ്ടുപിടിച്ചു അജു വാവയോട് ഒരുപാട് സംസാരിക്കും എല്ലാവരെക്കുറിച്ചും വാവയോട് പറയും അനുവിനെ കുറിച്ച്. അനുവിന് മോള് വന്നിട്ട് തല്ല് കൊടുക്കണം എന്നൊക്കെ ഒരു ദിവസം രാത്രി അനുവിന് വേദനവന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയി അജു ആണെങ്കിൽ ടെൻഷൻ അടിച്ച് ലേബർ റൂമിന്റെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു കുറച്ചുകഴിഞ്ഞപ്പോൾ അനു പ്രസവിച്ചു എന്നുപറഞ്ഞു രണ്ട് നേഴുസുമാർ രണ്ട് പെൺകുഞ്ഞുങ്ങളുമായി വന്നു അജുവിന്റെയും അനുവിന്റെയും അമ്മമാരാണ് കുഞ്ഞുങ്ങളെ വാങ്ങിയത് അജു കുഞ്ഞുങ്ങൾക്ക് ഓരോ മുത്തം നൽകി

നേഴ്സിനോട് അനുവിന്റെ കാര്യം തിരക്കി കുഴപ്പമൊന്നും ഇല്ലെന്നു പറഞ്ഞു അപ്പോഴാണ് അജുവിന് സമാധാനം ആയത് 3വർഷങ്ങൾക്ക് ശേഷം ---------------------------- ഡി നീ ഇനിയും റെഡിയായില്ലേ ഒന്ന് വേഗം ആ വരുന്നു അമ്മുവും സനുവും എവിടെ അവർ അമ്മയുടെ അടുത്ത് ഉണ്ട് നീ വേഗം വാ അമ്മുവും സനുവും ആരാണെന്നുവച്ചാൽ അവരാണ് അജുവിന്റെയും അനുവിന്റെയും മക്കൾ അനയ,സനയ ഇവർ ഇപ്പോൾ റെഡിയാവുന്നത് അഖിയുടെയും സ്വാതിയുടെയും മോന്റെ ഒന്നാം പിറന്നാളിന് പോകാനാണ് പിന്നെ വിചുവിന് ഒരു മോളും ആദിക്ക് ഒരു മോനുമാണ് ഇനി ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല അവരുടെ ജീവിതം അവർ ജീവിക്കട്ടെ അവസാനിച്ചു

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story