ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 5

jinninte rajakumari

രചന: അർത്ഥന

ഞാനും അഞ്ജുവും കോളേജ് ചുറ്റിക്കാണാൻ തീരുമാനിച്ചു ബാക്കിരണ്ടെണ്ണവും ഇപ്പോൾ ബസ്സ്‌ ഉണ്ടെന്ന് പറഞ്ഞ് വേഗം പോയി അങ്ങിനെ ഞങ്ങൾ കോളേജിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു കോളേജ് കാണാൻ തന്നെ പൊളിയായിരുന്നു

വലിയ ബിൽഡിങ്ങും, ഗ്രൗണ്ടും വാകമരങ്ങളും ഇരിക്കാൻ അതിന്റെ അടുത്തായി ഇരിപ്പിടങ്ങളും .എല്ലാം കണ്ട്‌ നടക്കുമ്പോഴാണ് കുറെ ചേട്ടന്മാർ അവരുടെ അടുത്തേക്ക് വിളിച്ചത് ഞങ്ങൾ അവരുടെ അടുത്തേക്ക് പോയി അവർ പേര് ചോദിച്ചു. പറയുകയും ചെയ്തു പിന്നെയാണ് അവർ ഫോൺ നമ്പർ തരുമോ വീട് എവിടെയാ കൊണ്ടുവിടാം എന്നൊക്കെപറഞ്ഞു പിന്നെ ഒരുമാതിരി പെണ്ണിനെ കാണാത്തപോലുള്ള സ്കാൻ ചെയ്തുള്ള നോട്ടവും അപ്പോൾത്തന്നെ അവിടുന്ന് എസ്‌കേപ്പ് അവൻ തീരുമാനിച്ചു

അവിടുന്ന് അവരെ മറികടന്നു മുന്നോട്ടർക്ക് നടന്നു അപ്പോൾ തന്നെ ഒരുത്തൻ എന്റെ കൈയിൽ കയറി പിടിച്ചു അത് എനിക്ക് തീരെ പിടിച്ചില്ല അവനിട്ടൊരു ചവിട്ട് കൊടുത്തു വേറെ ഒരുത്തൻ അടിക്കാൻ എനിക്ക് നേരെ കയ്യോങ്ങി പക്ഷേ കിട്ടിയില്ല അന്നേരത്താണ് അവന്റെ കൈയിൽ ആരുടെയോ പിടിവീണത് ഞാൻ ശ്രദ്ധിച്ചത് "അർജുൻ സാർ " സാർ അവർക്കിട്ടുനന്നായി കൊടുത്തു ഞാൻ ഹാഫ് ഡേ ലീവ് എടുത്തു കോളേജിൽ നിന്ന് പോകുമ്പോഴാണ് കുറെ പിള്ളേര് 2 പെൺകുട്ടികളെ ശല്യം ചെയ്യുന്നത് കണ്ടത്

അപ്പോൾ തന്നെ അവന്മാർക്കിട്ട് നന്നായി പെരുമാറി (അവരാണ് ഈ കോളേജിലെ തല്ലിപൊളികൾ ഡ്രെഗ്‌സിന്റെ ഇടപാടും ഒക്കെ ഉണ്ടെന്ന് കേൾക്കുന്നു ) പിന്നെയാണ് എന്റെ മുൻപിൽ നിന്നവരെ കാണുന്നത് ആരാണെന്ന ആ വാഴക്കാളിയും അവളുടെ വാലും എന്താ നിങ്ങൾക്ക് വീട്ടിൽ പോകാറായില്ലേ പോകുവായിരുന്നു സാർ അപ്പോഴാ ആ ചേട്ടന്മാർ വിളിച്ചത് മ്മ് ശരി എനി അവന്മാരുടെ മുന്നിൽ വന്നു ചാടരുത്. എപ്പോഴും രക്ഷിക്കാൻ ആള് ഉണ്ടായെന്നുവരില്ല വീട്ടിൽ പോകാൻ നോക്ക് ok സാർ പിന്നെ അഞ്ജുവിനെ അവളുടെ വീട്ടിൽ ഇറക്കി ഞാൻ എന്റെ വീട്ടിലേക്ക് പോയി.. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story