ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 7

jinninte rajakumari

രചന: അർത്ഥന

ഞാൻ നേരെ അമ്പലകുളത്തിലേക്കാണ് പോയത്. കുളത്തിൽ നിറയെ വെള്ള ആമ്പലുകൾ ആണ് അതുകാണാൻ എന്തുമനോഹരം ആണെന്ന്അറിയാമോ ഞാൻ കുളത്തിൽ നിന്നും 2, 3 ആമ്പലുകൾ പൊട്ടിച്ച് അമ്പലത്തിലേക്ക് പോകാൻ പടവുകൾ കയറുകയായിരുന്നു

അപ്പോഴാണ് ഒരു 45 വയസോട് അടുത്ത് പ്രായമുള്ള അമ്മ വീഴാൻ പോയത് വീണില്ല പക്ഷേ കാലുളുക്കി എന്ന് തോനുന്നു നടക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു ഞാൻ പിടിച്ചു അമ്പലത്തിലേക്ക് നടന്നു അവിടെ ഉണ്ടായിരുന്ന വെള്ളം കൊടുത്തു മോളെ ഒരുപാട് നന്ദിയുണ്ട് എന്നെ സഹായിച്ചതിന് മോൾക്ക് എന്നും നല്ലതുവരട്ടെ

എന്തിനാ അമ്മേ നന്ദിപറയുന്നത് ഇത് എന്റെ കടമയാണ് മോളെ എനിക്ക് വഴിപാട് കഴിപ്പിക്കണമായിരുന്നു മോള് ഒന്ന് രസീത് എടുത്തു തരുമോ അതിനെന്താ ആരുടെ പേരില അമ്മേ എന്റെ മകന്റെ പേരില പേര് അർജുൻ, നക്ഷത്രം ഉത്രട്ടാതി ഒരു രക്ത പുഷ്പാഞ്ജലി പിന്നെ ഒരു സ്വയംവര പുഷ്പാഞ്ജലി ശരി അമ്മേ ഇവിടെ ഇരിക്ക് ഞാൻ രസീത് മുറിച്ചിട്ട് വരാം ഞാൻ രസീത് എടുക്കാൻപോയി തിരക്ക് ഇല്ലായിരുന്നു അതുകൊണ്ട് വേഗം കിട്ടി

പിന്നെ ഞാനും അമ്മയും തൊഴുതു പ്രസാദം വാങ്ങി അമ്പലത്തിൽ നിന്നും ഇറങ്ങി അമ്മ ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്കുപോയി. ഞാൻ എന്റെ വീട്ടിലേക്കും "അജു" (അർജുൻ ) ഞാൻ നേരെ വീട്ടിലേക്കുപോയി എന്റെ വീട്ടിൽ അമ്മയും അനിയത്തിയും മാത്രമേ ഉള്ളു അച്ഛൻ ഒരു വർഷം മുന്നേ മരിച്ചു അനിയത്തി പത്തിൽ പഠിക്കുന്നു അമ്മേ.... അമ്മേ.... ആ വരുന്നെടാ

നീ എന്താ നേരത്തെ അത് ഒന്നുമില്ല എനിക്ക് വിശക്കുന്നു കഴിക്കാൻ എന്തെങ്കിലും താ നീ ഇരിക്ക് ഇപ്പൊ എടുക്കാം പിന്നെ ഫുഡ് കഴിച്ച് കുറച്ച് സമയം tv കാണുവായിരുന്നു അപ്പോഴാണ് ഫോൺ വന്നത് അപ്പോൾത്തന്നെ അമ്മയോട് പറഞ്ഞ് പുറത്തേക്ക് പോയി. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story