ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 8

jinninte rajakumari

രചന: അർത്ഥന

ആദി ആയിരുന്നു ഫോൺ ചെയ്തത് അവൻ പറഞ്ഞത് പ്രകാരം ഞാൻ നേരെ ബീച്ചിലേക്കുപോയി ആദി എന്നാൽ ആദർശ് ഇവനാണ് എന്റെ ബെസ്റ്റിയിൽ ഒരാൾ ഇവൻ എന്റെ കൂടെ കോളേജിൽ ആണ് വർക്ക് ചെയ്യുന്നത്. ഞാൻ ബീച്ചിൽ എത്തി അവന്റെ അടുത്തേക്ക് പോകുമ്പോഴാണ് ആരോ എന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചത് അപ്പോൾ തന്നെ അയാളെ എന്റെ മുന്നിലായി നിർത്തി.

ആയാളെക്കണ്ട് ഞാൻ ഒന്ന് ഞെട്ടി കാരണം ഇന്നലെ കൂടി ഞാൻ ഇവന് ഫോൺ ചെയ്തപ്പോൾ നാട്ടിലേക്ക് വരുന്ന കാര്യം ഒന്നും പറഞ്ഞില്ല പെട്ടെന്ന് ഇവനെ ഇവിടെ കണ്ടപ്പോൾ ശെരിക്കും ഞെട്ടി ഇവൻ ആരാണെന്നു പറഞ്ഞില്ല അല്ലെ പറയാട്ടോ ഇവനാണ് വിഷ്ണു എന്ന വിച്ചു ആദി അല്ലാതെ എന്റെ മറ്റൊരു ഫ്രണ്ട് ഞാനും ആദിയും വിച്ചുവും പ്ലസ്‌ 2 മുതൽ ഒരുമിച്ചായിരുന്നു അതും കട്ട ചങ്ക്സ് നീ എപ്പോഴാടാ ലാൻഡ് ആയെ ഒന്നും പറഞ്ഞില്ലാലോ (അജു )

ഇന്നലെ പറയണം എന്നുണ്ടായിരുന്നു പക്ഷേ നിങ്ങൾ രണ്ടിനെയും ഒന്ന് ഞെട്ടിക്കാം എന്നുകരുതി 🤨🤨 മ്മ്... മ്മ്.. നല്ല ഞെട്ടിക്കൽ (ആദി ) നീ എത്രമണിക്കാ ഇവിടെ എത്തിയത് (അജു ) അത് ഒരു 11 മണിക്ക് എത്തി പിന്നെ ഒന്ന് ഫ്രഷ് ആയി ഒരുറക്കവും കഴിഞ്ഞ ഞാൻ നിങ്ങളുടെ അടുത്ത് വന്നത് ഞാൻ പറഞ്ഞ കാര്യം എന്തായി അതൊക്കെ സെറ്റ് ആണ് നീ നാളെ അങ്ങോട്ട് വന്നാൽ മതി (അജു ) താങ്ക്യൂ മുത്തേ 😘 വിട് കുരിപ്പേ നിന്റെ അസുഖമ് ഇനിയും മാറിയില്ലേ അവന്റെ ഒരുമ്മ (അജു )

അത് പിന്നെ ആ എക്സയ്റ്റ്മെന്റിൽ അറിയാതെ (വിച്ചു ) അപ്പോൾ നാളെ നമ്മക്ക് മൂന്നാൾക്കും ഒരുമിച്ച് പോകാം പണ്ട് കോളേജിൽ പോയപോലെ (ആദി ) പഴയത് പോലെ അടിച്ചു പൊളിക്കാം( വിച്ചു ) എന്നാൽ ശെരി നാളെ കാണാം ബായ് ഞങ്ങൾ മൂന്നുപേരും വീട്ടിലേക്കുപോയി അവൻ വന്നപ്പോൾ ഞങ്ങൾ എല്ലാം പഴയതു പോലെ ആയി വീട്ടിൽ അമ്മയും അനിയത്തിയും മാത്രേ ഉള്ളു അതുകൊണ്ട് വേഗം പോയി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story