കൽക്കണ്ടം: ഭാഗം 1

kalkandam

എഴുത്തുകാരി: അശ്വിനി

"എടി അസത്തെ... നിൽക്കെടി അവിടെ.... " "വെരി സോറി മമ്മി.... മോൾക്ക്‌ ബസിന്റെ ടൈം ആയി.... ടാറ്റാ... " അതും പറഞ്ഞു ഉമ്മറത്ത് ചൂലും പിടിച്ചു ഒരു മിനി ഭദ്രകാളി ലുക്കിൽ നിൽക്കുന്ന നിഷയെ നോക്കി കൈ വീശി കാണിച്ചു ഒരു ഫ്‌ളൈയിങ് കിസ്സും കൊടുത്തു അമ്മു ജീവനും കൊണ്ട് ഓടി..... അല്ലെങ്കിൽ ആ ചൂലിന്റെ സീലിപ്പോ പുറത്തു പതിഞ്ഞേനെ.... വീട്ടിൽ നിന്ന് ആരെങ്കിലും അമ്പലത്തിൽ പോവുന്നുണ്ടേൽ ഈ ഓട്ടം പതിവുള്ളത് ആണ്.... കാര്യം നിസ്സാരം.... നമ്മുടെ അമ്മുവിന് കൽക്കണ്ടത്തിൽ ആരോ കൈ വിഷം കൊടുത്തിട്ടുണ്ട്.... അതുകൊണ്ട് തന്നെ അമ്പലത്തിൽ നിന്ന് കൊണ്ടു വരുന്ന അവിലും മലരും പേപ്പറിൽ വിതറിയിട്ടു അതിൽ നിന്ന് കൽക്കണ്ടം മാത്രം പെറുക്കി എടുക്കൽ ആണ് മെയിൻ പരിപാടി.... അത് തിരിച്ചു നല്ലത് പോലെ പൊതിഞ്ഞു വെക്കാത്തതിന് ആണ് അവളുടെ മാതാശ്രീ ചൂലെടുത്തത്....

സില്ലി മമ്മി.... അല്ല.... അമ്മു ആരാണെന്ന് പറഞ്ഞില്ലാലോ... ദോ...അങ്ങോട്ട് നോക്കൂ.... ആ കിളി പോയ പോലെ യൂണിഫോം ചുരിദാറും അതിന്റെ മുകളിൽ ഓവർ കോട്ടും ഇട്ടു തോളൊപ്പം വെട്ടിയിട്ട മുടി രണ്ടു വശത്തും കെട്ടിയിട്ട് കട്ടിയിൽ കണ്ണെഴുതി പൊട്ടും തൊട്ടു പത്തു പതിനഞ്ചു കിലോ വെയിറ്റ് ഉള്ള ബാഗും തൂക്കി കോട്ടിന്റെ പോക്കറ്റിൽ നിന്ന് എന്തോ പെറുക്കി വായിലിട്ടു നടന്നു പോകുന്ന ലവളെ കണ്ടോ.... അതാണ് അഭിരാമി എന്ന അമ്മു.....നമ്മടെ കഥാ നായിക..... വില്ലേജ് ഓഫീസിൽ ക്ലാർക്ക് ആയ അജേഷിന്റെയും വീട്ടമ്മയായ നിഷയുടെയും രണ്ടാമത്തെ സന്താനം....മൂത്തത് അദിതി... സെക്കന്റ്‌ ഇയർ ബിബിഎ സ്റ്റുഡന്റ്....നമ്മുടെ അമ്മു പഠിക്കുന്നത് പ്ലസ് ടുവിൽ ആണെങ്കിലും നാക്കിന്റെ നീളം വെച്ചു റിസർച്ച് കഴിഞ്ഞു നിൽക്കുവാണെന്നേ തോന്നൂ.... അത്രയ്ക്ക് പാവം ആണ്....😅

ഇവര് നാല് പേരെ കൂടാതെ ഒരാൾ കൂടിയുണ്ട് അവരുടെ കൊച്ചു സ്വർഗത്തിൽ.... അജേഷിന്റെ അമ്മ വിശാലം.... അമ്മുവിന്റെ ഭാഷയിൽ പറഞ്ഞാൽ പുരാവസ്തു.... ആൾക്കൊരിത്തിരി ചൊറിച്ചിലിന്റെ അസ്കിത ഇണ്ടേ..... അമ്മൂനെ കാണുമ്പോ അതൊന്നും കൂടി കൂടും.... ഇപ്പോ ഏകദേശം അഭിരാമിയെ കുറിച്ചൊരു ധാരണയായ സ്ഥിതിക്ക് ബാക്കി നമുക്ക് ഗാലറിയിൽ ഇരുന്നു കാണാം... ചലോ... 😅 --------- "നിനക്കൊന്ന് അനങ്ങി നടന്നൂടെ തെണ്ടി... " ബസ്‌സ്റ്റോപ്പിലേക്ക് കയറിയപ്പോഴേ ചോദ്യം എത്തി..... വേറാരും അല്ലാ... മ്മടെ നാട്ടിലെ ചങ്ക് ആണ്... ശിവാനി എന്ന ശിവ.... പത്താം ക്ലാസ്സ്‌ വരെ ഒരുമിച്ചു ആയിരുന്നു... പ്ലസ് വൺ എത്തിയപ്പോ അവൾടെ ഭാഗ്യത്തിന് എന്റെ സ്കൂളിന്റെ രണ്ടു സ്റ്റോപ്പ്‌ മുൻപുള്ള സ്കൂളിലാ കിട്ടിയേ.... എന്റെ കൂടെ അല്ലാത്തോണ്ട് അലവലാതി ഇപ്പോ ഒരു ചെറിയ പഠിപ്പി ആയി വരുന്നുണ്ട്...... 😏

"ഡീീ.... " "ഓ അലച്ചു കൂവണ്ട... നേരത്തെ വന്നിട്ടിപ്പോ എന്തിനാ.... കളക്ഷനിൽ വൻ ഇടിവല്ലേ.... " മുന്നിൽ കൂടി പോവുന്ന ബൈക്കിലെ ഫ്രീക്കന്മാരെ ഹെൽമെറ്റിന് ഉള്ളിൽ കൂടി മുഖം സൂം ചെയ്തു നോക്കി ഞാൻ പറഞ്ഞതിനെ സപ്പോർട്ട് ചെയ്യും പോലെ ശിവ നെടുവീർപ്പിട്ടു..... ഓരോരോ വൃത്തികെട്ട നിയമങ്ങൾ കാരണം ഇപ്പോ പിന്നിൽ ഇരിക്കുന്നവരുടെ കൂടി കണ്ണിന്റെ ഭംഗിയും നോക്കി വെള്ളം ഇറക്കേണ്ട ഗതികേട് ആണ്.... ഞങ്ങളെ പോലുള്ള സിംഗിൾസ് ഇതെങ്ങനെ സഹിക്കും എന്റെ പുണ്യാളാ....... 😪

"എടി.... വൈഷ്ണവി വരുന്നു...... " ആരും തെറ്റിദ്ധരിക്കണ്ട... ബസിന്റെ പേരാണ്.... ഈ ബസുകാർക്ക് ഒരു സ്ഥിരം പരിപാടി ഉണ്ട്.... സ്കൂൾ പിള്ളേരെ കണ്ടാൽ ചെകുത്താൻ കുരിശ്ശ് കണ്ട മാതിരി ബസ് സ്റ്റോപ്പിൽ നിന്ന് രണ്ടു കിലോമീറ്റർ അപ്പുറം കൊണ്ടു പോയി നിർത്തും.... അപ്പോ പിന്നെ അല്ലറ ചില്ലറ ഉഡായിപ്പില്ലെങ്കിൽ സ്കൂളിലേക്ക് നടന്നു പോവേണ്ടി വരും..... അതായത് ബസിന്റെ ഡ്രൈവർ ചേട്ടനെ നൈസ് ആയിട്ടങ്ങു ട്യൂൺ ചെയ്യണം.... ചുമ്മാ സൈറ്റ് അടിച്ചു കൊടുത്താൽ മതി.... അങ്ങനേ ട്യൂൺ ചെയ്തു ഒടിച്ചു എടുത്ത ചേട്ടൻ ആണ് ബസിന്റെ ഡ്രൈവർ.... അതു കൊണ്ട് ഡെയിലി ഇതിൽ ആണ് സ്കൂളിൽ പോക്ക്.... 😉 "വാ... മുന്നോട്ട് നിൽക്കാം... " എന്നും പറഞ്ഞു ശിവയുടെ കയ്യിൽ പിടിച്ചു ക്ലോസപ്പ് ചിരിയോടെ ഡ്രൈവറേട്ടന് കാണാൻ പാകത്തിൽ അങ്ങ് നിന്നു കൊടുത്തു.... പക്ഷേ..... പതിവിനു വിപരീതമായി ബസ് നിർത്താതെ പോയി..... സഭാഷ്.... 🤐

"അടിപൊളി... ഇന്നത്തെ പൊങ്കാലയ്ക്കുള്ള വകയായി.... " ശിവ ഇളിച്ചു കൊണ്ട് പറഞ്ഞത് കേട്ട് ഓർമ്മകൾ രണ്ടു ദിവസം പിന്നിലേക്ക് ഓടി ജോയമ്മയുടെ വളാ വളാ ഇംഗ്ലീഷിലുള്ള തെറികൾ തലയ്ക്കു ചുറ്റും വട്ടമിട്ടു പറന്നതും കൂടുതൽ കേൾക്കാൻ ഉള്ള ത്രാണിയില്ലാത്ത തല അങ്ങ് കുടഞ്ഞു.... "ഡ്രൈവർ മാറി എന്ന് തോന്നുന്നു.... " "മ്മ്.... " നീട്ടിയൊരു നെടുവീർപ്പിട്ടു നഖവും കടിച്ചു ബസ്റ്റോപ്പിന്റെ തൂണിലേക്ക് ചാരി നിന്നു..... ശിവ സൂമിങ്ങിൽ ആണ്..... കടിച്ചു പറിച്ച നഖം തുപ്പിക്കളഞ്ഞതും തൊട്ടുമുന്നിൽ ഒരു ഒരു ബൈക്ക് സഡൻ ബ്രേക്ക്‌ ഇട്ടു നിന്നു... ഒട്ടും പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് ഞാനൊന്ന് ഞെട്ടി പിന്നിലേക്ക് ചാടി.... "ആളെ പേടിപ്പിക്കുന്നോ പരട്ടെ.... തനിക്ക് കണ്ണ് കാണാൻ പാടില്ലേ.... " എന്നൊക്കെ പറഞ്ഞു രണ്ടു ചാട്ടം ചാടിയിട്ടും അവനൊന്നും മിണ്ടുന്നില്ലെന്ന് കണ്ടു വീണ്ടും ചൊറിഞ്ഞു കയറി..... നിനക്ക് ചെവി കേട്ടുകൂടെ എന്ന് ചോദിക്കാൻ ചെന്നതും ഹെൽമെറ്റ്‌ അഴിച്ചു മാറ്റിയ ആളെ കണ്ടു ബാക്കി പറയാൻ വന്നത് വിഴുങ്ങി... ഇരുനിറം ആണേലും നുണക്കുഴിയും വിടർന്ന കണ്ണുമൊക്കെയായി ഒരു സുന്ദരൻ ചേട്ടൻ... ഹായ്.... 😍 "സോറി പെങ്ങളെ.... " പുല്ല്... തേഞ്ഞു.... 🤦‍♀️😬

"അതേ ഈ ടൗണിലേക്ക് ഇതിൽ ഏത് റൂട്ടിന് പോയാലാ പെട്ടെന്ന് എത്തുന്നേ.... " മുന്നിലെ ജംഗ്ഷനിലേക്ക് നോക്കി നിഷ്കളങ്കമായി ചോദിച്ചതും ഞാനൊന്നും മിണ്ടാതെ വലത്തോട്ട് ചൂണ്ടി കാണിച്ചു.... "താങ്ക്സ്.... " ഒന്നു ചിരിച്ചു ഹെൽമെറ്റ്‌ എടുത്തു വെച്ചുകൊണ്ട് പറഞ്ഞതും ഞാനൊന്ന് ഇളിച്ചു കൊടുത്തു... "അമ്മേ...... " അവൻ പോവുന്നതും നോക്കി ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് പണ്ടാരം പുറത്തു ഒറ്റ വീക്ക് തന്നത്.... പല്ല് കടിച്ചു നോക്കിയപ്പോ പെണ്ണ് തുറിച്ചു നോക്കുന്നു.... "എന്തിനാടി വഴി തെറ്റിച്ചു പറഞ്ഞേ.... " "ഏതോ ഒരു സ്റ്റോറിയിൽ പണി കൊടുക്കുന്നത് വായിച്ചതാ.... നീ കേട്ടില്ലേ... ഇത്രേം സുന്ദരിയും സൽസ്വഭാവിയുമായ ഈ എന്നെ ഒരു ദയയും ഇല്ലാതെ ആ നാറി 'പെങ്ങളേ ' എന്ന് വിളിച്ചു.... അതോണ്ട് കുറച്ചു ചുറ്റി തിരിഞ്ഞു ഒക്കെ പോയാ മതി ലവൻ..... "😏

"പാവം ഉണ്ടാവും.... " അതും പറഞ്ഞു പെണ്ണ് മുഖം വീർപ്പിച്ചതും ഞാൻ അവളെ ഒന്നു ആകെ മൊത്തം ചുഴിഞ്ഞു നോക്കി.... ഓ എന്നെ ഇനി പെങ്ങളേ വിളിച്ചത് ഈ നാറിയെ ഇഷ്ടം ആയിട്ട് ആയിരിക്കുമോ... പറയാൻ പറ്റില്ല.... ഉണ്ടക്കണ്ണും അരയ്‌ക്കൊപ്പം നീളമുള്ള മുടിയും നുണക്കുഴിയും ആകെ മൊത്തം തെണ്ടി എന്നേക്കാൾ ലുക്ക്‌ ആണ്.... 😬 പക്ഷേ പേടിതൊണ്ടി ആണ്... ആരെങ്കിലു ഒന്നു ദേഷ്യപ്പെട്ടാൽ മുട്ടിടിക്കും..... 🤭 "നീയെന്താ എന്നെ ഫസ്റ്റ് ടൈം കാണുവാണോ..." എന്റെ നോട്ടം കണ്ടു അവൾ ചോദിച്ചതും ഞാനൊന്നും മിണ്ടാതെ ചുണ്ട് കോട്ടി തിരിഞ്ഞു നിന്നു.... ഇവളെ ഇനിയും വളരാൻ അനുവദിച്ചു കൂടാ...ബ്ലഡി ഗ്രാമവാസി.... 😏 ---------- ഒരു വിധം തിക്കിതിരക്കി കിട്ടിയ ബസിൽ കയറി സ്കൂളിന്റെ സ്റ്റോപ്പിൽ ഇറങ്ങി.... അരമണിക്കൂർ ദൂരം ഉണ്ട് സ്കൂളിലേക്ക്.... ഇതിപ്പോ പന്ത്രണ്ടാമത്തെ കൊല്ലം ആണ് ഈ നരകത്തിലേക്ക് വരുന്നത്.... അതായത് ഒന്നാം ക്ലാസ്സ്‌ തൊട്ട് ഇവിടെ തന്നെ ആണെന്ന് സാരം....അതും ഗേൾസ് ഒൺലി... 😪

ഒരു രണ്ടു മാസം കൂടി കഴിഞ്ഞാൽ നാശം തീർന്നു കിട്ടും.... അതാണ് ഏക ആശ്വാസം.... 🤩 അയ്യോ ഓരോന്ന് ഓർത്തു ടൈം പോയി... അല്ലെങ്കിലേ ലേറ്റ് ആണ്... നമ്മടെ ടീം വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ടാവും.... ആ അത് പറഞ്ഞില്ലാലോ.... ഞങ്ങൾ 5 പേർ അടങ്ങുന്നൊരു ഗാങ് ആണ്... നീലിമ എന്ന നീലു... എലിസബത്ത് എന്ന എലി... അനുശ്രീ എന്ന അനു... കാർത്തിക എന്ന കാത്തു... അഭിരാമി എന്ന രാമി...ഈ ഞാൻ... 😁 ഗാങിന് പിന്നെ പേരൊന്നും ഇല്ല... ചില അസൂയക്കാരികൾ...., അലവലാതികൾ.. അഹങ്കാരികൾ എന്നൊക്കെ വിളിക്കും.... ഞങ്ങൾ കേൾക്കെ വിളിക്കില്ല.... ടെറർ ടീം ആണ്.. 😜 "അല്ല... മ്മളെ ഷാർപ്പ് ടൈമിംഗ് സിംഹത്തെ ആരെങ്കിലും കണ്ടിരുന്നോ.... " എലി ആണ്.... സ്ഥിരം ഞാൻ ആയിരുന്നു ലേറ്റ് ആയി വരുന്നതിന്റെ മെക്കിട്ടു കയറുന്നത്.... ഇന്നിപ്പോ ഞാൻ ലേറ്റ് ആയതോണ്ട് എനിക്കിട്ടു വാരുവാ..... "കുട്ടിയുടെ ട്യൂണിങ് ഇപ്പോ പഴയ പോലെ ഏൽക്കുന്നുണ്ടാവില്ല.... അല്ലേ.... " കാത്തു ആക്കിയ ചിരിയോടെ ചോദിച്ചതും ഞാനൊന്ന് ഇളിച്ചു കൊടുത്തു....

"മതിയെടി.... ഫസ്റ്റ് പീരീഡ് ജോയ്‌സി സിസ്റ്റർ ആണ്.... ഇംഗ്ലീഷ് തെറി കേൾക്കണ്ടേൽ വേഗം വാ... " എന്നും പറഞ്ഞു അനു നീലുനെയും കാത്തുവിന്റെയും കയ്യിൽ പിടിച്ചു മുന്നിൽ നടന്നു.... അവർക്ക് പിറകെ കയ്യും പിടിച്ചു ഞാനും എലിയും....ബസ് ഇറങ്ങിയിട്ട് ഒരു 10 മിനിറ്റ് ഉണ്ട് സ്കൂളിലേക്ക് നടക്കാൻ.... ഞങ്ങൾക്കത് 30 മിനിറ്റ് വരെ ആവും.... ഇങ്ങനേ നിരന്നു കത്തിയൊക്കെ അടിച്ചു മറ്റുള്ളോരെ കുറ്റവും പറഞ്ഞു അങ്ങെത്തണ്ടേ.... ഇന്നിപ്പോ ടൈം ഇല്ലാത്തോണ്ട് ഓട്ടം ആണ്.... വഴിയിൽ ഒന്നും ആരെയും കാണാൻ ഇല്ലെന്ന് കണ്ടതും ഓട്ടം ഒന്നും കൂടി സ്പീഡിൽ ആക്കി..... സ്കൂളിന്റെ അവിടെ തന്നെ ചർച്ച് ഉണ്ട്... അതിനു മുന്നിൽ എത്തി ഇന്നത്തെ ദിവസം കോഞ്ഞാട്ട ആക്കല്ലേ എന്നും പ്രാർത്ഥിച്ചു കുരിശ് വരച്ചു സ്കൂൾ കോമ്പൗണ്ടിലേക്ക് കയറി.... കയറിയ ഉടനെ തന്നെ അഞ്ചും നിരന്നു നിന്നു പരസ്പരം ഒന്നു നോക്കി....

അടുത്ത സെക്കന്റിൽ ഹൈസെക്കണ്ടറി ബ്ലോക്കിന് മുന്നിലേക്ക് ഞങ്ങൾ അഞ്ചും ഓടി സ്റ്റെപ് ചാടി കയറി..... മൂന്നാമത്തെ ഫ്ലോറിൽ ആണ് ക്ലാസ്സ്‌.... "എടി നാറികളെ.... ഇന്നലേം ഞാൻ ആയിരുന്നു അറ്റത്ത്..... " ഞാൻ മുഖം വീർപ്പിച്ചു പറഞ്ഞിട്ടും നാലിനും ഒരു മൈൻഡും ഇല്ല.... അവരെ നോക്കി ചുണ്ട് കോട്ടി കാണിച്ചു ബെഞ്ചിന്റെ അറ്റത്ത് ചെന്നിരുന്നു.... അല്ലാണ്ടിപ്പോ എന്തോ ചെയ്യാനാ... 😏 എന്തിനാ ഓടിയതെന്ന് മനസ്സിലായോ.... ഇല്ലാലെ.... സീറ്റിനു വേണ്ടി ഓടിയതാ.... അതായത് ആദ്യം സീറ്റിൽ ഇരിക്കുന്ന ഓർഡറിൽ തന്നെ ആയിരിക്കും അന്നു മുഴുവൻ ഇരിക്കുക.... ലാസ്റ്റ് എത്തുന്നയാൾ അറ്റത്ത് ഇരിക്കണം... ഞങ്ങൾ പിന്നെ മിഡിൽ ബെഞ്ചേഴ്‌സ് ആണ്.... തരികിട കാണിക്കാൻ ഇതിലും ബെസ്റ്റ് സ്ഥലം വേറെയില്ല.... ✌️

"ഹോംവർക്ക് വല്ലതും ഉണ്ടോ..... " അനു ചോദിക്കുന്നത് കേട്ട് ബാഗിൽ നിന്ന് നോട് എടുത്തു ഡെസ്കിൽ വെച്ചു ഞാനും നീലുവിനെ നോക്കി.... കൂട്ടത്തിലെ പഠിപ്പി ആണ്.... "ഇല്ല.... " "എക്സാം വല്ലതും ഉണ്ടോ.... " "ഇല്ല.... " നീലു പറഞ്ഞത് കേട്ട് ആശ്വാസത്തോടെ ഞങ്ങൾ നെടുവീർപ്പിട്ടു.... ആ മാത്സിന്റെ തള്ള ഇല്ലാത്തോണ്ടാ.... ചെറിയൊരു ആക്‌സിഡന്റ്.... പിള്ളേരെ പ്രാക്ക് ആവും.... പബ്ലിക് എക്സാം ഒക്കെ ആവാറായതാ... എന്താവുമോ എന്തോ.... ലത ടീച്ചർ ഉണ്ടേൽ ഡെയിലി രണ്ടു പ്രോബ്ലം എങ്കിലും തന്നേനെ സോൾവ് ചെയ്യാൻ.... ഇന്നിപ്പോ ആരെയും കാണാൻ ഇല്ലാലോ.... എവിടെ പോയോ ആവോ എന്നും ഓർത്തു നീട്ടിയൊരു കോട്ടുവാ ഇട്ടു എലിയുടെ തോളിലേക്ക് ചാഞ്ഞു കിടന്നു.... എലിയും ഞാനും 5ത് മുതൽ ഒരുമിച്ചു ആണ്... അന്ന് ശിവയും ഉണ്ട്.... ബാക്കി മൂന്നെണ്ണവും ആയി പ്ലസ് വൺ പകുതിക്ക് വെച്ചുള്ള കമ്പനി ആണ്....

"മക്കളേ.... മാത്സിന് പുതിയ സാർ വന്നു.... " ക്ലാസിലെ ബിബിസി വൃന്ദ ഓടി വന്നു ഉത്സാഹത്തോടെ പറയുന്നത് കേട്ട് എല്ലാരുടെയും ശ്രദ്ധ അവളിലേക്ക് തിരിഞ്ഞു.... "വല്ല കിളവനും ആവും.... " ആരോ കമന്റ്‌ അടിച്ചു.... "അല്ല മക്കളേ.... നല്ല ചുള്ളൻ സാർ.... താടിയില്ല.... മീശ മാത്രേ ഉള്ളൂ.... നല്ല കട്ടി മീശ... ഇന്സൈഡ് ഒക്കെ ചെയ്തിട്ട്.... എന്റെ സാറേ..." അവളൊരു പ്രേത്യേക ടോണിൽ പറഞ്ഞു നിർത്തിയതും എന്തോ എഴുതി കൊണ്ടിരുന്ന പഠിപ്പികൾ വരെ തല ഉയർത്തി.... അപ്പോ പിന്നെ എന്റെ കാര്യം പറയണോ.... 😜 "എന്നിട്ട് സാർ എവിടെ..... " എലി ആകാംക്ഷയോടെ ചോദിച്ചതും അവളുടെ അതേ എക്‌സ്പ്രെഷൻ ഇട്ടു ബാക്കി ഉള്ളവരും വൃന്ദയെ നോക്കി.... "അമ്മച്ചിയുടെ റൂമിലേക്ക് കയറിയിട്ടുണ്ട്...." അത്രയും കേൾക്കണ്ട താമസം എല്ലാം കൂടി കാടിളകിയ പോലെ വരാന്തയുടെ അറ്റത്തേക്ക് നടന്നു....

അവിടെ നിന്ന് താഴേക്ക് നോക്കിയാൽ പ്രിൻസിയുടെ റൂം കാണാം.... ഓരോരുത്തർ ആയി തൂണിന്റെ മറവിലും അരമതിലിലും ചാരി നിന്ന് ഏന്തി വലിഞ്ഞു നോക്കി... കൂടെ ഞങ്ങൾ അഞ്ചും.... ചാൻസ് മിസ്സ്‌ ആക്കരുതല്ലോ... "ഡീീ.... കാലിൽ ചവിട്ടല്ലേ തെണ്ടി.... " "അയ്യോ സോറി... " വാതിൽ തുറക്കുന്നത് കണ്ടു ആക്രാന്തം മൂത്ത് ഏന്തി വലിഞ്ഞു നോക്കാൻ ചവിട്ടിയത് അനുവിന്റെ കാലിൽ ആയി പോയി.....കാല് മാറ്റി വെച്ചു നോക്കിയപ്പോഴേക്ക് അയാള് പുറത്തേക്ക് ഇറങ്ങി.... ശ്ശൊ...ഷൂസ് ഇടുവാ.... പിന്നാമ്പുറം മാത്രേ കാണാൻ ഉള്ളൂ..... മുഖം ചരിച്ചു നോക്കിയപ്പോ എല്ലാ എണ്ണവും അയാളെ കണ്ടു മെൽറ്റ് ആയി നിൽക്കുന്നു.... എലിയെ നോക്കിയപ്പോ പെണ്ണ് കണ്ണ് തള്ളിച്ചു നിൽക്കുന്നു..... അതോട് കൂടി എനിക്ക് എക്സൈറ്റ്മെന്റ് കൂടി അനുവിന്റെയും കാത്തുവിന്റെയും ഇടയിലേക്ക് നുഴഞ്ഞു കേറി താഴേക്ക് നോക്കി.....

രണ്ടു സെക്കന്റ്‌ കഴിഞ്ഞു ഷൂസ് ഇട്ടു എണീറ്റു കയ്യിലെ പൊടിയും തട്ടി തിരിഞ്ഞ ആളെ കണ്ടതും പകച്ചു പണ്ടാറം അടങ്ങി പോയി....... വൈഷ്ണവി ബസിലെ ഡ്രൈവർ ചേട്ടൻ... 🤐 ഇന്ന് മൊത്തത്തിൽ തേയൽ ആണല്ലോ എന്റെ ഗീവർഗീസ് പുണ്യാളാ.....ഉഫ്.... എന്നും പരിതപിച്ചു നെറ്റിയിൽ മുഷ്ടി ചുരുട്ടി ഇടിച്ചു വീണ്ടും താഴോട്ട് നോക്കിയതും അയാളും കറക്റ്റ് ടൈമിൽ ഇങ്ങോട്ട് നോക്കി... എന്നെ കണ്ടതും അവന്റെ മുഖം തെളിഞ്ഞു....... "അവൻ നിന്നേം കൊണ്ടേ പോവൂ മോളെ.. " "പേടിപ്പിക്കല്ലെടി തെണ്ടി.... "😬😬 തുടരും.... കംപ്ലീറ്റ് കോമഡി സ്റ്റോറി ആരും പ്രതീക്ഷിക്കരുത്..... ആദ്യമേ പറയുന്നത് എന്താണെന്നു വെച്ചാൽ ലാസ്റ്റ് തെറി കേൾക്കാൻ വയ്യ... 😁

Share this story