കൽക്കണ്ടം: ഭാഗം 10

kalkandam new

എഴുത്തുകാരി: അശ്വിനി

"ഡീീ.... നീ ഉറങ്ങുവാണോ..... " ജീവിതം ഏത് വഴിക്കാ പോവുന്നത് എന്നും ഓർത്തു തലപുകച്ചു ബെഡിൽ കണ്ണടച്ചു കിടക്കുമ്പോൾ ആണ് പെണ്ണ് വന്നേ.... വേറാരും അല്ലാ.... ശിവ ആണ്.... "അല്ലെടി ഞാൻ ഓരോന്ന് ഓർത്തു കിടക്കേനു.... " "ആ.... ഞാൻ അറിഞ്ഞു നിന്നെ ആ മറ്റേ കോളേജിൽ ചേർത്തല്ലേ...... " അവൾ ചിരിയോടെ ചോദിച്ചത് കേട്ട് ഞാനൊന്ന് മൂളി കൊടുത്തു..... "നീ സമ്മതിച്ചോ..... " "ഞാൻ പറ്റില്ലെന്ന് പറഞ്ഞു കൊറേ ബഹളം വെച്ചതാ... ദേ വരുന്നു അച്ഛന്റെ വിളി.... വാവേ ന്ന്..... ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് തുടങ്ങും മുൻപ് ഞാനങ്ങു സമ്മതിച്ചു കൊടുത്തു..... "🤦‍♀️ എന്റെ സങ്കടം കണ്ടിട്ട് പെണ്ണ് ചിരിയോട് ചിരി...... തെണ്ടി 😏😏 "ആ... ഞാൻ വേറെ ഒരു കാര്യം പറയാനാ വന്നേ.... എനിക്ക് നഴ്സിങ്ങിന് അഡ്മിഷൻ കിട്ടി.... " "ഓ എവിടെ.... " ഞാൻ വലിയ താല്പര്യമില്ലാതെ ചോദിച്ചു എണീറ്റു ചമ്രം പടിഞ്ഞിരുന്നു... "ബാംഗ്ലൂർ.... "🤩 "ബാംഗ്ലൂരോ.... "😱😬🤐🙄 "അതേന്ന്....... " 🎶🎶 സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ... നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്‍കി തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന ഭഗ്നസിംഹാസനം നല്‍കീ നഷ്ടസ്വര്‍ഗ്ഗങ്ങളേ....🎶🎶 ആ ബെസ്റ്റ് ടൈമിംഗ്..... ടീവി വരെ ട്രോളി തുടങ്ങിന്നാ തോന്നുന്നേ..... 🤦‍♀️

"എണീറ്റു പോടീ തെണ്ടി..... " എന്റെ ഇഞ്ചി കടിച്ച ഭാവം കണ്ടു പെണ്ണ് വാ പൊത്തി ചിരിക്കുവാ... മരം കൊത്തി മോറി..... കേൾക്കണ്ട താമസം അവളെണീറ്റു ഓടി.... മനഃപൂർവം എന്നെ കളിയാക്കാൻ വന്നതാ......ശവം... 😬😬 ------- ""അർജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും വിശ്രുതമായവൻ പിന്നെ കിരീടിയും, ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും ഭീതിഹരൻ സവ്യസാജി ബീഭത്സവും പത്തുനാമങ്ങളും ഭക്ത്യാ ജപിക്കിലോനിത്യാഭയങ്ങളകന്നുപോം നിശ്ചയം."" "നീയെന്താ വല്ല പ്രേതത്തിനെയും കണ്ടു പേടിച്ചോ..... " കോളേജിന്റെ എൻട്രസിന്റെ മുന്നിൽ കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ ആണ് എലിയുടെ ചോദ്യം..... വികാരമാദിത്യനു വേതാളം എന്ന പോലെ ഇവിടെയും എലി കൂടെ ഉണ്ട്..... അതാണ് ഏക ആശ്വാസം.... എന്നാലും ആ കാലമാടൻ കണ്മുന്നിൽ കാണരുതെന്ന് പറഞ്ഞതും അവന്റെ മുറുകിയ മുഖവും ഓർത്തു മുട്ട് നൈസ് ആയിട്ട് കൂട്ടി ഇടിക്കുന്നുണ്ടോ എന്നൊരു സംശയം.... സ്കേർട് ഇട്ടത് കൊണ്ട് ആരും അറിയില്ല... ഭാഗ്യം..... "പ്രേതത്തിനേക്കാട്ടും പേടിക്കണ്ട സാധനം ഇവിടുണ്ട് മോളേ.... "

ഞാനൊരു നെടുവീർപ്പോടെ പറഞ്ഞു ചുറ്റിലും നോക്കി അവളുടെ കയ്യും പിടിച്ചു വലത് കാല് വെച്ചു അകത്തോട്ടു കയറി..... ഫസ്റ്റ് ഡേ ആണ്... എന്റെ ഡിങ്കാ.... മൂന്നു വർഷം കോഞ്ഞാട്ട ആക്കാതെ കാത്തോണേ.... 🙏 "ഡീീ... ക്ലാസ്സ്‌ എവിടാ അറിയോ..... " മുൻപ് വന്നിട്ടുണ്ടേലും ക്ലാസ്സ്‌ കണ്ടിട്ടില്ല....ചെക്കനേയും..... അവന് സർപ്രൈസ് ആണ്..... 😜 സത്യം പറയാലോ.... അകത്തേക്ക് നടക്കും തോറും പേടി കൂടുന്നു..... ഒന്നാമത് മിക്സഡ് കോളേജ്.... അതിന്റെ കൂടെ റാഗിങ്... കാലമാടൻ.... എല്ലാം കൂടി എന്റെ നെഞ്ചത്തോട്ടു വരാതിരുന്നാൽ മതിയായിരുന്നു..... പുറമേ നല്ല ധൈര്യത്തിൽ ആണെങ്കിലും ഹാർട്ട്‌ ഇപ്പോ പൊട്ടും എന്ന മട്ടിൽ ആണ് ഇടിക്കണേ.... എലിന്റെ കൈ വിറയ്ക്കുന്നുണ്ട്...... ഞങ്ങൾ രണ്ടാൾ മാത്രം ആയിട്ടാ.... മറ്റവൾമാർ കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ.... 😁 "വാ... ആ പെണ്ണിനോട് പോയി ചോദിക്കാം.... " അതും പറഞ്ഞു എലി എന്റെ കയ്യിൽ മുറുക്കി പിടിച്ചു കുറച്ചു മാറി മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന ചേച്ചിമാർക്കടുത്തേക്ക് നടന്നു....

ഇങ്ങോട്ട് വരുന്നതിനു മുൻപുള്ള സച്ചുവേട്ടന്റെ ഉപദേശത്തിന്റെ ഫസ്റ്റ് പോയിന്റ് അനുസരിക്കൽ ഭാഗമായി ആദ്യദിവസം തന്നെ തനി സ്വഭാവം പുറത്തിറക്കാതെ മുഖത്തു നിഷ്കളങ്ക വാരി വിതറി.... "ചേച്ചീ....... " എലി നല്ലോണം ഒലിപ്പിച്ചിട്ടാ വിളിച്ചേ.... 🤭 എന്തായാലും അങ്ങോട്ട് ചെന്നു റാഗ് മേടിക്കാൻ തയ്യാറായ ഇരയെ കിട്ടിയ സന്തോഷത്തിൽ അവരുടെ മുഖം തിളങ്ങി..... "ഫസ്റ്റ് യേർസ് ആണോ..... " "മ്മ്..... " കൂട്ടത്തിലെ ലീഡർ എന്ന് തോന്നുന്ന പെണ്ണ് ഇല്ലാത്ത ഗൗരവം ഒക്കെ ഉണ്ടാക്കി ചോദിക്കുന്നത് കേട്ട് ഞങ്ങൾ തലയാട്ടി... "ഏതാ ഡിപ്പാർട്മെന്റ്... " "BA ഇംഗ്ലീഷ് literature...."എലി "ആഹാ... നമ്മടെ ഡിപ്പാർട്മെന്റ്... " വേറെ ഒരു ചേച്ചി ചിരിയോടെ പറഞ്ഞതും ഞങ്ങളൊന്ന് ഇളിച്ചു കാണിച്ചു..... "ആ പേര് പോരട്ടെ..... " ലീഡർ "എലിസബത്ത്.... " "അഭിരാമി.... " "എലിസബത്ത് രാജ്ഞി ആണോ.... " അല്ലാ.... രാജ്ഞിന്റെ അച്ഛൻ..... 😬 അവറ്റകൾ അതും പറഞ്ഞു അവറ്റകൾ ചിരിയോട് ചിരി.... എന്ത് ഊള കോമഡി ആണ്.... 😤 "അപ്പോ രാജ്ഞി ഒരു സ്പെഷ്യൽ ചിക്കൻ കറി ഉണ്ടാക്കിയാട്ടെ....

" പെട്ട് പെട്ട്.... എലി പെട്ട്.... 🤭 "ആദ്യം ഒരു ബൗളിൽ ചിക്കൻ.... കേർഡ്, ചില്ലി പൗഡർ, ട്യൂമറിക് പൗഡർ, സാൾട്ട്, ചിക്കൻ മസാല കുറച്ചു പെപ്പർ പൗഡർ, ഓയിൽ പിന്നെ ലെമൺ ജ്യൂസ്‌ എന്നിവ ചേർത്ത് മിക്സ്‌ ചെയ്തു മാറ്റി വയ്ക്കാം.... എന്നിട്ട് വേറെ ഒരു പാൻ എടുക്കുന്നു.... ഇതിലേക്ക് ഓയിൽ ഒഴിച്ചു ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇട്ടു നന്നായി ഇളക്കി അത് മൂപ്പയെന്ന് തോന്നുമ്പോൾ അതിലേക്ക് ഉള്ളി ഇട്ടു വഴറ്റുന്നു..... ബ്രൗൺ കളർ വച്ചിട്ടുണ്ട്..... ഇനി തക്കാളിയും പച്ചമുളകും ഇട്ടു നന്നായി ഇളക്കി മാരിനേറ്റ് ചെയ്തു വെച്ച ചിക്കൻ കൂടിയിട്ട് നന്നായി മിക്സ്‌ ചെയ്തു കുറച്ചു വെള്ളം ഒഴിച്ചു വേവിക്കാൻ വേണ്ടി മൂടി വയ്ക്കാം.... തിളച്ചു തുടങ്ങിയിട്ടുണ്ട്..... എരിവിനു വേണ്ടി പേപ്പർ പൗഡർ ഇട്ടു കൊടുക്കാം..... ഇനി മിന്റ്.. കറി ലീവ്സ് പിന്നെ കോറിയാൻഡർ എന്നിവയിട്ടു ഗാർണിഷ് ചെയ്യുന്നു..... അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ ചിക്കൻ കറി റെഡി ആയിരിക്കുന്നു.... " അതും പറഞ്ഞു മാത്രം മുന്നിലേക്ക് നീട്ടുന്ന ആക്ഷൻ കൂടി കാണിച്ചതും എന്റെ കണ്ണ് തള്ളി പോയി.... ഇവളിതൊക്കെ എപ്പോ പഠിച്ചു...

😳എന്റെ മാത്രം അല്ല.... ചേച്ചിമാരുടെയും കിളികൾ പറന്നു പോയെന്ന് അവരുടെ ഇരിപ്പ് കണ്ടാൽ അറിയാം.... "നീയിതൊക്കെ എപ്പോ പഠിച്ചു.... " ഞാൻ പതിയെ കാതിൽ ചെന്നു ചോദിച്ചതും അവൾ മുഖം ചരിച്ചു ഇളിച്ചു കാണിച്ചു.... "ഇന്നലെ അമ്മേന്റെ കൂടെ കുക്കറി ഷോ കണ്ട ഐഡിയയിൽ തട്ടി വിട്ടതാ..... " ആ ബെസ്റ്റ്...... ഈശ്വരാ എന്നോടിനി ബിരിയാണി എങ്ങാനും വെക്കാൻ പറയോ..... 🙄 "ഹാ.... ഇനി അഭിരാമി മോളൊരു 90'സ് മലയാളം പാട്ട് പാടിക്കേ..വിത് ഡാൻസ്... " നിസ്സാരം.... 🤩 "കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ ഇനി ആച്ചാ പോച്ചാ പട്ടണതാണ്ഡവം കെട്ടണമാടിയതിലേ തപ്പും കൊട്ടി താളം കൊട്ടി പാടാൻ വാ അപ്പുക്കുട്ടാ ഉപ്പും കൊണ്ട് കേറാൻ വാ ആർപ്പു വിളി ആർഭാടം.... കൊമ്പ് വിളി കൂത്താട്ടം... ഹേയ് മനസ്സിലൊരു മാമാങ്കം തകിട ധിമി ഭം ഭം ഭം വെറും കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ ഇനി ആച്ചാ പോച്ചാ പട്ടണതാണ്ഡവം കെട്ടണമാടിയതിലേ..... " "മതി മതി...... "

ശ്ശെ എലിന്റെ കൂടെ മരിച്ചു ഡാൻസ് കളിക്കുമ്പോൾ ആണ് ആ ലീഡർ പെണ്ണുമ്പിള്ള പിടിച്ചു വെച്ചത്..... "രണ്ടാളും നല്ല സ്മാർട്ട് ആണല്ലേ..... " അല്ല മനുഷ്യൻ ആണ്..... 😏 മനസ്സിൽ പറഞ്ഞതാ..... ഞങ്ങളൊന്നു വെടിപ്പായി ചിരിച്ചു കാണിച്ചു...... "മ്മ്..... വഴിയേ ശെരിയാക്കിക്കോളാം..... ഇപ്പോ പൊക്കോ...... " ഞങ്ങളെ രണ്ടിനേയും അടിമുടി സ്കാൻ ചെയ്തു അവരൊരു താക്കീത് പോലെ പറഞ്ഞത് കേട്ട് ഉള്ളിൽ പുച്ഛിച്ചു പുറത്തു ചിരിച്ചു കൊണ്ട് നിന്നു.... "അത് ചേച്ചി.... ക്ലാസ്സ്‌.... " എലി തല ചൊറിഞ്ഞു വിനയത്തോടെ ചോദിക്കുന്നത് കേട്ട് ചിരി പൊട്ടി..... "ആ ബ്ലോക്ക്‌ ആണ്..... " കൂട്ടത്തിൽ സ്‌പെക്സ് വെച്ച് ഭുജിയെന്നു തോന്നിക്കുന്ന ചേച്ചി പറഞ്ഞത് കേട്ട് ഞങ്ങൾ ശെരിയെന്നു തലയാട്ടി അങ്ങോട്ട് നടന്നു..... കുറച്ചു ദിവസം ഒന്നു കഴിയട്ടെ.... ശെരിക്കുള്ള സ്വഭാവം കാണിച്ചു തരാം..... 😉 നടക്കുന്നതിന് ഇടയ്ക്ക് ചുറ്റും ഒന്നു നോക്കി.... നമ്മടെ ചെക്കൻ ഉണ്ടേൽ ദൂരേന്ന് കാണാലോ.... മുന്നിൽ ചെന്നു പെടാതിരുന്നാൽ മതി..... വെറും ദർശനസുഖം.... 🙈 പക്ഷേ കാണാൻ ഇല്ല.... വരുമായിരിക്കും... വരാതെവിടെ പോവാൻ.... 😁 ക്ലാസ്സിലേക്ക് ചെന്നു കയറിയപ്പോ ദേ ഫ്രന്റ് ബെഞ്ചിൽ ചൊറിയും കുത്തി ഇരിക്കുന്നു നമ്മടെ ബിബിസി വൃന്ദ.... ഞങ്ങളെ കണ്ടപ്പോൾ പെണ്ണ് ചാടി എണീറ്റു......

പിന്നെ അങ്ങോട്ട് വിശേഷം പറച്ചിലായി.... കുറ്റം പറച്ചിലായി..... ക്ലാസ്സിലെ ബാക്കി ഉള്ളവരെ പരിചയപ്പെടൽ ആയി.... ആകെ മൊത്തം ബഹളം... ഇടയ്ക്ക് ഏതൊക്കെയോ ടീച്ചർമാരും സാറുമാരും വന്നു ജസ്റ്റ്‌ സബ്ജെക്റ്റിനെ കുറിച്ചെല്ലാം ഒരു ഇൻട്രോ തന്നു...... "എടീ.... ഇവിടത്തെ ഏറ്റവും ഫേമസ് ചെക്കൻ ആരാണെന്ന് അറിയോ..... ഋഷിദേവ്....ആള് മഹാചൂടൻ ആണ്.... " ഇടയ്ക്ക് ഒരു ബ്രേക്ക്‌ കിട്ടി വരാന്തയിൽ കൂടി ഉലാത്തുന്നതിനു ഇടയ്ക്ക് വൃന്ദ വലിയ കാര്യം പോലെ പറയുവാ.... ഈ എന്നോടോ ബാല..... 🤭 "ആണോ..... " എലി ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു എന്നെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.... "അതെന്ന്..... എല്ലാരും പറയുന്നത് കേട്ടു... പുള്ളി ഇവിടെ എംബിഎ ഫൈനൽ ഇയർ ആ...... എത്ര കലിപ്പ് ആണെങ്കിലും കോളേജ് ടോപ്പർ ആണ്...... " ഞെട്ടി ഞെട്ടി.... ഞാൻ ഞെട്ടി..... 😱😱😱

അപ്പോ ഭാവിയിൽ നല്ല നിലയിൽ എത്തിക്കോളും..... സിവിൽ സർവീസ് എഴുതിപ്പിക്കാം...... ലൈഫ് സെറ്റ് ആ..... അത് മാത്രല്ല... പേരിന്റെ കൂടെ IPS വേണം എന്നുള്ളത് എന്റെ ചിരകാല സ്വപ്നം ആയിരുന്നു...... അഭിരാമി ഋഷിദേവ് IPS 🤩 "ഡീീ..... ഇരുന്ന് സ്വപ്നം കണ്ടിട്ട് കാര്യം ഇല്ല... അവന്റെ കൈ കൊണ്ട് എങ്ങനെ ചാവാതിരിക്കാം എന്ന് റിസർച്ച് ചെയ്യ്.... അതായിരിക്കും ബെറ്റർ.... " ശ്ശെ.... നശിപ്പിച്ചു..... ആ പന്നി എലിയാണ്..... മൂഡ് പോയി.... അവളെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു തിരിഞ്ഞതും പിന്നിൽ കണ്ണ് തുറിച്ചു നിൽക്കുന്ന ആളെ കണ്ടു നൈസ് ആയിട്ടു ഒന്നു പകച്ചു...... ഋഷി വിത് 😠 "ഹേയ് രാമി.... " അതാരപ്പാ എന്നും ഓർത്തു തിരിഞ്ഞു നോക്കിയതും അടുത്തേക്ക് ക്ലോസപ്പ് ചിരിയോടെ വരുന്ന ആളെ കണ്ടു ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു പോയി.... കോഴി ശരത്...... !! എലിയുടെ ആത്മഗതം ആണ്.... ഉച്ചത്തിൽ ആയി പോയി..... പ്ലസ് വൺ ട്യൂഷൻ ഒരിത്തിരി തീറ്റ തേടി അലഞ്ഞ പൂവൻകോഴിക്ക് സ്ഥിരം തീറ്റ കൊടുത്തിരുന്ന ആളാണ് ഞാൻ.... ഈശ്വരാ.... അതും കൂടി ഈ ചെക്കൻ അറിയണം.... ചുമരിന്നു വടിച്ചു എടുക്കാം.... "

എന്താ ഇവിടെ..... " "സിനിമ കാണാൻ വന്നതാ.... " അല്ല പിന്നെ..... 😬 "ശ്ശൊ.... ഇപ്പോഴും ആ ചളിയടിക്ക് കുറവൊന്നും ഇല്ലാലെ.... ക്രേസി ഗേൾ..... " അതും പറഞ്ഞു ചിരിയോടെ അവൻ പതിയെ കവിളിൽ അടിച്ചതും എന്റെ നോട്ടം ഋഷിയിൽ എത്തി..... ദേ വരുന്നു.... കണ്ണ് ചുവക്കണ് പല്ല് കടിക്കണ് മുഷ്ടി ചുരുട്ടണ് ആകെ വിയർക്കണ് ആ ബിജിഎംമിൽ ആണ് വരണത്..... കയ്യും കാലും വെറ വെറയ്ക്കണ് പെട പെടയ്ക്കണ് തുടി തുടിയ്ക്കണ് ഈ എന്റെ അവസ്ഥ ദിതാണ് 👆 ദേഷ്യം വന്നിട്ടല്ല.... പേടിച്ചിട്ട്.... 🤐 പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ അവൻ പെട്ടെന്ന് സഡൻ ബ്രേക്കിട്ട പോലെ നിന്നു..... പിന്നെ ഒന്നും കണ്ടിട്ടില്ലെന്ന മട്ടിൽ തിരിഞ്ഞു നടന്നു..... ശെരിക്കും ഇപ്പോൾ ആണ് ഞാൻ തറഞ്ഞു നിന്ന് പോയത്..... അവനിപ്പോ ഞാൻ ആരോട് സംസാരിച്ചാലും ഒന്നും ഇല്ലെന്നല്ലേ പറയാതെ പറഞ്ഞത്..... അയ്യോ അപ്പോ അന്ന് പറഞ്ഞത് ശെരിക്കും സീരിയസ് ആയിട്ടായിരുന്നോ... 🥺 ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story