കൽക്കണ്ടം: ഭാഗം 11

kalkandam new

എഴുത്തുകാരി: അശ്വിനി

"ഋഷി..... നിൽക്ക്..... എനിക്ക് സംസാരിക്കാൻ ഉണ്ട്..... " അടി കിട്ടിയാലും വേണ്ടില്ല.... അവന്റെ മിസണ്ടർസ്റ്റാൻഡിങ് മാറ്റണം എന്നുള്ള ഒറ്റ ഉദ്ദേശത്തിൽ പിന്നാലെ വെച്ചു പിടിച്ചു മുന്നിൽ കേറി നിന്നു..... "അങ്ങോട്ട് മാറി നിൽക്കെടി.... "😠 "ഇല്ല.... മാറില്ല..... നീ തല്ലി കൊന്നാലും വേണ്ടില്ല.... എനിക്ക് പറയാൻ ഉള്ളത് കേട്ടെ പറ്റൂ.... " ഞാൻ തറപ്പിച്ചു പറഞ്ഞു...... അവന്റെ മുഖം ചുവന്നു വരുന്നത് കണ്ടു ചെറുതായി ഒന്നു പേടിച്ചെങ്കിലും ഇന്നെങ്കിലും തുറന്നു പറയണം എന്നുറപ്പിച്ചു സ്റ്റഡി ആയി നിന്നു..... "ശെരി പറ കേൾക്കട്ടെ..... അല്ലാ എന്താ പറയാൻ വരുന്നത്..... അങ്ങനെ ഒരു ചലഞ്ച് ഇല്ലെന്നോ.... അതോ സീരിയസ് ആയിട്ട് പറഞ്ഞത് ആയിരുന്നെന്നോ... തൊട്ടു മുന്നിൽ ഇങ്ങനെ ഓരോന്ന് കാണുന്നുണ്ടല്ലോ.... എന്നിട്ടും ഞാൻ നിന്നെ വിശ്വസിക്കണോ..... " ശരത്തിനെ തറപ്പിച്ചു നോക്കിയിട്ട് ആണ് ചോദ്യം..... "അന്ന്...... " ഞാൻ പറയാൻ ആഞ്ഞതും അവൻ കൈ ഉയർത്തി തടഞ്ഞു..... "enough..... നിന്നെ പോലുള്ള പെണ്ണുങ്ങളോട് സംസാരിക്കാൻ തന്നെ അറപ്പാണ്.... കാരക്ടർലെസ് ഗേൾ.......

കുറച്ചെങ്കിലും നാണം ഉണ്ടെങ്കിൽ എന്റെ പിന്നാലെ ഉള്ള ഈ വരവങ്ങു നിർത്തിയേക്ക്...... മാറി നിൽക്കെടി..... "😠 അതും പറഞ്ഞു എന്നെ പിടിച്ചു സൈഡിലേക്ക് തള്ളിയിട്ടു തിരിഞ്ഞു പോലും നോക്കാതെ അവൻ പോയി..... വരരുതെന്ന് പറഞ്ഞിട്ടും പിന്നാലെ നടന്നത് നാണമില്ലാഞ്ഞിട്ടല്ല ഋഷി..... അത്രയ്ക്ക് ഇഷ്ടം ആയിരുന്നത് കൊണ്ട് ആണ്.... അവൻ പോയ വഴിയിലേക്ക് നോക്കി നിശബ്ദമായി പറഞ്ഞു നിന്നതും തോളിൽ ആരോ കൈ വെച്ചത് അറിഞ്ഞു മുഖം ചരിച്ചു നോക്കി..... എലിയാണ്... അവള് വല്ലായ്മയോടെ നോക്കുന്നത് കണ്ടു ഞാൻ കണ്ണ് ചിമ്മി കാണിച്ചു കൈ കൊണ്ട് മുഖം തുടച്ചു...... വൃന്ദ ആകെ കിളി പോയി നിൽക്കുവാ..... ചുറ്റും കൂടി നിന്നവർ എല്ലാം കാര്യം അറിയാതെ നോക്കി നിൽക്കുന്നത് കണ്ടു ഒന്നു പതറിയെങ്കിലും നൈസ് ആയിട്ട് എല്ലാവർക്കും ഒന്നു ഇളിച്ചു കൊടുത്തു തിരിഞ്ഞു നടന്നു.....

കുറച്ചു നടന്നപ്പോൾ കണ്ടു വിജയ ചിരിയോടെ നിൽക്കുന്ന ദീപ്തിയെ..... ചൊറിഞ്ഞു കേറിയെങ്കിലും അവളെ മൈൻഡ് ചെയ്യാതെ നടന്നു..... എന്നെങ്കിലും ചാൻസ് കിട്ടിയാൽ നിനക്കിട്ടു പതിനാറിന്റെ പണി ഞാൻ തരുമെടി മോളേ..... 😬 നേരെ പോയി സുജോ സാറിനെ ഒന്നു കണ്ടു ഹാജർ വെച്ചു.... അച്ഛന്റെ ഫ്രണ്ട് ആണ്.... ഫിസിക്സ്‌ ലാബ് അസിസ്റ്റന്റ്...... അമ്മേം അച്ഛനും എന്നെ നിരീക്ഷിക്കാൻ വെച്ച CCTV എന്നും വേണമെങ്കിൽ പറയാം..... ഋഷിടെ കാര്യം ഒന്നും അയാളറിയാതിരുന്നാൽ ഭാഗ്യം..... ഇനിയേതായാലും അവന്റെ വയ്യാലെ ഉള്ള പോക്ക് നിർത്തി..... എന്തിനാ വെറുതെ ഉള്ള വില കളയുന്നത്..... എന്നാലും ഇങ്ങോട്ട് വന്നാൽ വേണേൽ നോക്കാം.... ലേ..🙈 ---------- ദിവസങ്ങൾ കടന്നു പോയി..... ഋഷിയെ കാണുമ്പോൾ ഞാനും എന്നെ കാണുമ്പോൾ അവനും മുഖം തിരിച്ചു നടന്നു....

സങ്കടം വരുമ്പോൾ അവന് വേണ്ടെങ്കിൽ എനിക്ക് എന്തിനാ എന്നൊക്കെ സ്വയം ചോദിച്ചു സ്മൃതി അടയും.... എന്നാലും തൃക്കണ്ണ് കൊണ്ട് ഡെയിലി അവനെ ഉഴിയാറുണ്ട്.... മനസ്സ് പറയുന്നത് കണ്ണിനു അനുസരിക്കാൻ ഭയങ്കര മടി ആന്നെ..... എന്റെ സ്വന്തം കണ്ണായി പോയി.... അല്ലെങ്കിൽ പണ്ടേയ്ക്ക് പണ്ടേ കുത്തി പൊട്ടിച്ചേനെ..... 😜 ഇന്നിപ്പോ ഋഷിയെ കണ്ടിട്ട് രണ്ടു ദിവസം ആയി..... മറ്റേ ആ വാലിനെ കണ്ടിരുന്നേൽ ചോദിക്കായിരുന്നു.... അതും മിസ്സിങ് ആണ്..... ഋഷി അവനെ തല്ലി കൊന്ന് ജയിലിൽ പോയോ എന്തോ..... 🙄 "കണ്ട അവിടെയും ഇവിടെയും ഒക്കെ പഠിക്കാൻ വിടുമ്പോൾ ഓർക്കണായിരുന്നു ഇങ്ങനെ ഒക്കെ വരുമെന്ന്.... ഇനിയിപ്പോ പറഞ്ഞിട്ട് എന്താ കാര്യം..... " ഓരോന്ന് ഓർത്തു കോളേജ് കഴിഞ്ഞു വീട്ടിലേക്ക് കയറിയപ്പോ തന്നെ അമ്മ ആരോടോ കുറ്റം പറയുന്നത് ആണ് കേൾക്കണേ..... ആരുടെ ആണോ ആവോ..... എന്തായാലും എന്നെ കണ്ടു മുഖം ഒന്നു ഇരുണ്ടു...... ഈശ്വരാ.... പഠിപ്പ് എന്നൊക്കെ പറേണെ കേട്ടല്ലോ..... ഇനിയാ cctv സുജോ വല്ലതും എഴുന്നള്ളിച്ചു കാണുമോ.... 😱

വേഗം സ്കൂട്ട് ആവുന്നതാ നല്ലതെന്നും ഓർത്തു ബാഗ് കസേരയിലേക്കിട്ടു റൂമിലേക്ക് ഓടി കയറി.... കൊറേ നേരം ഡോറിനു അടുത്ത് ചെവി കൂർപ്പിച്ചു വേച്ചു.... ഇല്ലാ.... അമ്മയുടെ വിളി വരുന്നില്ലാ.... അല്ലെങ്കിൽ ഇപ്പോൾ ചട്ടകം മൂട്ടിൽ ഇരിക്കേണ്ട ടൈം ആയി..... ആശ്വാസം....... എന്റെ കാര്യം അല്ല...... കുറച്ചു നേരം ഉറങ്ങി ഫ്രഷ് ആയി എണീറ്റു ചെന്നപ്പോ മൂന്നും കൂടി ഡൈനിങ്ങ് ടേബിളിനു ചുറ്റും ഇരുന്നു കാര്യമായ എന്തൊക്കെയോ കുശുകുശുക്കലിൽ ആണ്.... അച്ചും പുരാവസ്തുവും അമ്മയും.... എന്നെ കണ്ടപ്പോൾ തന്നെ സംസാരം നിർത്തി അച്ചു എണീറ്റു പോയി..... "നിനക്ക് വല്ലതും അറിയുമോ.... " അച്ചുവിന്റെ മുഖത്തെ ഒരുമാതിരി എന്തോ കള്ളം കണ്ടുപിടിച്ച പോലുള്ള നോട്ടത്തിന്റെ അർത്ഥവും ആലോചിച്ചു നിൽക്കുമ്പോൾ ആണ് അമ്മ ചോദിക്കണേ.... "എന്ത്...... " വലിയ താല്പര്യമില്ലാതെ ചോദിച്ചു ടീവിയ്ക്ക് മുന്നിൽ ചെന്നിരുന്നു..... "നിത്യയെ പഠിപ്പ് നിർത്തി കൂട്ടികൊണ്ട് വന്നു..... ഏതോ ഒരു ചെക്കനുമായി പ്രേമത്തിൽ ആണത്രേ..... "

അമ്മ വലിയ കാര്യം പോലെ പറയുന്നത് കേട്ട് ഞെട്ടലോടെ തല ചരിച്ചു നോക്കി.... "ആര് പറഞ്ഞു..... " "വല്യേച്ചി വിളിച്ചു പറഞ്ഞതാ..... ഇന്നലെയാ അറിഞ്ഞത്..... അപ്പോ തന്നെ പോയി കൂട്ടികൊണ്ട് വന്നു.... എത്രയും പെട്ടെന്ന് അഖിലുമായുള്ള കല്യാണം നടത്താം എന്നാ വിചാരിക്കുന്നേ..... " കല്യാണമോ.... ആ മറ്റേ ഫാമിലി ഫ്രണ്ടിന്റെ മോനും ആയോ..... 🙄ഛെ.... എന്താ സംഭവിച്ചതെന്ന് അറിയാൻ എന്താ വഴി..... ആരോടാ ഇപ്പോ ഒന്നു ചോദിക്കാ.... 🤔 "അല്ലെങ്കിൽ തന്നെ അങ്ങോട്ട് ഒക്കെ ആരെങ്കിലും വിടോ.... എന്തായാലും ബീനേച്ചിക്ക് അങ്ങനെ തന്നെ കിട്ടണം..... " അമ്മ ഉത്സവത്തോടെ പറയുന്നത് കേട്ട് ഞാൻ കണ്ണ് മിഴിച്ചു.... സ്വന്തം ചേച്ചിയെ കുറിച്ചാണ് ഈ പറയുന്നേ....... "നീ ഇങ്ങനെ തുറിച്ചു നോക്കുവൊന്നും വേണ്ടാ... എന്തായിരുന്നു പത്രാസ്.... മോളങ്ങനെ... മോളിങ്ങനെ.... ഇപ്പോ കണ്ടോ....." "ശെരിയാ..... അവിടെ എങ്ങനാ ജീവിക്കുന്നത് എന്നാർക്കറിയാം... ഇനിയിപ്പോ വയറ്റിൽ ഉണ്ടോ ആവോ.... " ഓ... പുരാവസ്തു ആളിക്കത്തിക്കുവാ.....

പിന്നെയും പിന്നെയും രണ്ടാളും അവളുടെ കുറ്റങ്ങൾ പറയുന്നത് കേട്ട് ചൊറിഞ്ഞു കയറി ഞാൻ ചാടി എണീറ്റു.... "ഒന്നു നിർത്തോ.... എന്താ നിങ്ങളുടെ പ്രശ്നം.... അവൾ പ്രേമിച്ചത് ആണോ.... അതോ ഒരു മുസ്ലിം ചെക്കനെ പ്രേമിച്ചു എന്നത് ആണോ... " എന്റെ ഉച്ചത്തിൽ ഉള്ള ചോദ്യം കേട്ട് രണ്ടാളും തുറിച്ചു നോക്കാൻ തുടങ്ങി.... "അപ്പോ നിനക്ക് എല്ലാം അറിയായിരുന്നോ.... " അമ്മ നെറ്റി ചുളിച്ചു.... "ആ അറിയാം..... " ഒരു കൂസലും ഇല്ലാതെ പറയുന്നത് കേട്ട് അമ്മ ചാടി എണീറ്റു അടുത്തേക്ക് വന്നു.... "എന്നിട്ടാണോടി ആരോടും പറയാതിരുന്നത്..... " "പറഞ്ഞിട്ട് എന്തിനാ.... ഇത് പോലെ ചാടി കടിക്കാനോ..... നിത്യ എന്തായാലും മാര്യേജിനു എതിർക്കാൻ ഒന്നും പോവുന്നില്ല.... ഈ പത്തു പതിനെട്ടു കൊല്ലം വളർത്തിയതിന്റെ നന്ദി സ്വന്തം ജീവിതം കുരുതി കൊടുത്തിട്ട് ആയാലും അവള് കാണിച്ചോളും... വെറും സെൽഫിഷ് ആണ് നിങ്ങൾ എല്ലാവരും.... അല്ലെങ്കിൽ പറാ.... ആരെങ്കിലും നദീമിനെ കുറിച്ച് അന്വേഷിച്ചോ..... നല്ല പയ്യൻ ആണെങ്കിൽ കെട്ടിച്ചു കൊടുക്കാം എന്ന് പറഞ്ഞോ.... ഇല്ലാലോ.....

അവൻ വേറെ മതം ആണെന്ന് അറിഞ്ഞു..... അതോടെ ആ ചാപ്റ്റർ അവിടെ ക്ലോസ് ചെയ്യിപ്പിച്ചു..... അടുപ്പിൽ ഇടാനുള്ള അരി വാങ്ങാൻ ഇന്ന ജാതി മതം ആവണം എന്നൊന്നും ഇല്ലാ...... അധ്വാനിക്കാൻ ഉള്ള മനസ് ഉണ്ടായാൽ മതി..... ആ പറഞ്ഞ മനസ്സ് അവന് ഉണ്ട്.... എന്നിട്ട് എന്തേ...... ഒരു കാര്യം ഓർത്താൽ നന്ന്..... ജീവനേക്കാൾ സ്നേഹിച്ചവർ ചതിച്ചാൽ പോലും മറക്കാൻ നല്ല പാടാണ്.... അത് ആണിനായാലും പെണ്ണിനായാലും..... അപ്പോ പിന്നെ എല്ലാരും കൂടി തമ്മിൽ അകറ്റുന്നവരുടെ കാര്യം പറയണ്ടാലോ...... ആഫ്റ്റർ മാര്യേജ് ലൈഫ് വെറുമൊരു അഡ്ജസ്റ്റ്മെന്റ് ആവും..... ആർക്കോ വേണ്ടി..... എന്തിനോ വേണ്ടി..... ഒരിത്തിരിയെങ്കിലും അവളുടെ സന്തോഷം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അറ്റ്ലീസ്റ്റ് പഠിക്കാൻ വിടാൻ എങ്കിലും പറ അവരോട്..... " "അസത്തെ..... പ്രായത്തിനു അനുസരിച്ചു സംസാരിച്ചാൽ മതി..... " പുരാവസ്തു ആണ്...... "ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ..... പിന്നെ പ്രായം.... എനിക്ക് പതിനെട്ടു വയസ്സ് ആവാറായി..... ഇന്നലെ പൊട്ടി മുളച്ചത് ഒന്നും അല്ല.....

ചുറ്റും നടക്കുന്നത് കണ്ടും കേട്ടും തന്നെയാ വളരുന്നത്..... തിരിച്ചു പറയാൻ ഉണ്ടേൽ അത് പറ.... അല്ലാണ്ട് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കല്ലേ...... " പുരാവസ്തുവിനു നേരെ തിരിഞ്ഞു പറഞ്ഞതും തിരിച്ചൊന്നും പറയാൻ ഇല്ലാതെ തള്ളയും അമ്മയെ പോലെ വാ അടച്ചു.... രണ്ടാളെയും ഒന്നു നല്ല പോലെ നോക്കി നേരെ അച്ചുവിന്റെ റൂമിലേക്ക് കയറി ചെന്നു..... "എന്നാലും അവളുടെ ധൈര്യം നോക്കണേ....... മിണ്ടാപൂച്ചയെ പോലിരുന്നവൾ ആണ്...... അവിടെ ഇപ്പോ എന്തൊക്കെ നടന്നിട്ടുണ്ടെന്ന് ആർക്കറിയാം.... വല്യച്ചനും മൂത്തമ്മയും ഒക്കെ എങ്ങനെ സഹിക്കുമോ ആവോ..... പെട്ടെന്ന് കല്യാണം ഉണ്ടാവും എന്നാ കേട്ടത്..... " "ആഹാ എന്നിട്ട്...... " വാതിൽക്കൽ കയ്യും കെട്ടിയുള്ള എന്റെ നിൽപ്പ് കണ്ടു അവളൊന്ന് പകച്ചു വേഗം കാൾ കട്ട്‌ ആക്കി.... "എടി..... നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല..... നീ ഒരു ടിപിക്കൽ മലയാളി ആണ്.... സ്വയം നാറുന്നുണ്ടെങ്കിലും ചുറ്റും ഉള്ളവരുടെ നാറ്റം മാത്രേ അറിയൂ..... ശവം..

" അത്രയെങ്കിലും അവളോട് പറഞ്ഞ സമാധാനത്തിൽ റൂമിലേക്ക് കയറി..... എങ്ങനെ എങ്കിലും നിത്യയെ കോൺടാക്ട് ചെയ്യണം.... അല്ലെങ്കിൽ നദീമിനെ..... അവളും എന്റെ ബാക്കി ആണ്..... ഇമോഷണൽ ഫൂൾ... തല്ലി കൊല്ലാതിരുന്നാൽ മതിയായിരുന്നു എല്ലാം കൂടി.....  "എന്നിട്ട് എന്താ പ്ലാൻ..... വിളിച്ചിറക്കി കൊണ്ടു പോവാൻ പറയെടി..... " വൃന്ദയാണ്..... എലി പിന്നെ എല്ലാം കേട്ട് ആലോചനയോടെ തൂണും ചാരി നിൽക്കുവാ..... "അവളങ്ങനെ ഒന്നും ഇറങ്ങി പോവത്തില്ലെടി..... വീട്ടുകാർ തന്നെയാ വലുത്...... " ഞാൻ നിസ്സഹായതയോടെ പറഞ്ഞു എലിയ്ക്കടുത്തു അരമതിലിൽ കയ്യും കുത്തി നിന്നു..... "അപ്പോ പിന്നെ വേറെ കെട്ടി ഹാപ്പി ആയി ജീവിക്കാൻ പറ.... അല്ല പിന്നെ..... " അതും പറഞ്ഞു വൃന്ദ കേറുവോടെ ക്ലാസിലേക്ക് കയറി പോയി..... "നീയെന്താ ആലോചിക്കുന്നേ.... " "അല്ലാ.... നിന്റെ കാര്യം എങ്ങാനും വീട്ടിൽ അറിഞ്ഞാൽ ഉള്ള റിയാക്ഷൻ ആലോചിച്ചതാ...... പുരാവസ്തു കയറി ഷൈൻ ചെയ്യും...... അമ്മ തല്ലി കൊല്ലും..... അച്ഛൻ സെന്റിയടിക്കും......

ഇതിനിടയ്ക്ക് ഓണത്തിന് പുട്ടുകച്ചവടം എന്ന പോലെ അച്ചുചേച്ചിയുടെ കുത്തിതിരിപ്പ്...... ആകെ മൊത്തം കളർ ആവും....... " അവൾ വാ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞതും ഞാൻ പല്ലിറുമ്പി...... "പേടിപ്പിക്കല്ലെടി തെണ്ടീ...... "😬 "ദേ ഡീീ.... കോഴി ശരത് വരുന്നു..... ഇവനെന്താ ഇപ്പോ നിന്നെ കണ്ടാൽ വഴി മാറി നടക്കുന്നെ....." എലി വരാന്തയുടെ അങ്ങേ അറ്റത്തേക്ക് നോക്കി ചോദിക്കുന്നത് കേട്ട് ഞാനും അങ്ങോട്ട് നോക്കി...... "വാടി.... പോയി ചോദിക്കാം.... " അവളുടെ കയ്യും പിടിച്ചു അവനടുത്തേക്ക് ഓടി..... "ഡാ..... ശരത്തേ നിൽക്കെടാ..... " ഞങ്ങളെ കണ്ടതേ അവൻ തിരിഞ്ഞു പോലും നോക്കാതെ ഒറ്റ നടത്തം..... ആഹാ അങ്ങനെ വിട്ടാൽ പറ്റില്ലാലോ..... ഓടി ചെന്നു അവന്റെ മുന്നിൽ കേറി നിന്നു..... "നീയെന്താടാ എന്നെ കണ്ടിട്ട് മൈൻഡ് ചെയ്യാത്തത്...... " ഞാൻ നെറ്റി ചുളിച്ചു ചോദിക്കുന്നത് കേട്ടെങ്കിലും അവൻ ഒന്നും മിണ്ടാതെ പേടിയോടെ ചുറ്റും നോക്കുവാ..... "ഡാ.... നിന്നോടാ ചോദിച്ചത്...... " അതും പറഞ്ഞു അവന്റെ കയ്യിൽ പിടിച്ചു കുലുക്കാൻ ആഞ്ഞതും അവൻ ഞെട്ടലോടെ പിന്നിലേക്ക് മാറി.... "പൊന്നു പെങ്ങളേ..... പെങ്ങളുടെ കവിളിൽ ഒന്നു അടിച്ചതിനു എന്റെ അണപ്പല്ല് ആണ് ആ ചേട്ടൻ അടിച്ചു തെറിപ്പിച്ചത്.....

" വാ കാണിച്ചു ഇപ്പോ കരയും എന്നുള്ള മട്ടിൽ അവൻ പറഞ്ഞതും ഞങ്ങൾ കണ്ണ് മിഴിച്ചു... "എന്തോ ഭാഗ്യത്തിനാ കൈ ഒടിക്കാതിരുന്നത്... ഇനി പെങ്ങളെ നോക്കിയാൽ കണ്ണ് കുത്തി പൊട്ടിക്കും എന്നാ പറഞ്ഞേക്കുന്നെ..... അയാളതും ചെയ്യും..... ഇന്ന് തന്നെ ആ തുളസി ചേട്ടൻ നോക്കി പേടിപ്പിച്ചിട്ടാ വിട്ടത്..... ജീവിച്ചു പൊക്കോട്ടെ പെങ്ങളെ.... " അവൻ കൈ കൂപ്പി പറയുന്നത് കേട്ട് എനിക്ക് ശെരിക്കും ദേഷ്യം വന്നു..... എന്ത് ധൈര്യം ഉണ്ടായിട്ടാ..... എന്നെ കണ്ട ചീത്ത മുഴുവൻ വിളിച്ചിട്ട്...... "എടി..... ഞാനിപ്പോ വരാം..... ആ തുളസിയെ ഒന്നു കാണട്ടെ.... നീ ക്ലാസ്സിൽ പൊക്കോ.... " അവളുടെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ വരാന്തയിൽ കൂടി പാർക്കിങ്ങിന്റെ അവിടേക്ക് നടന്നു..... ഊഹം തെറ്റിയില്ല.... അവന്റെ ബുള്ളറ്റിൽ ഇരുന്നു ആരോടോ സംസാരിക്കുവാണ്...... "അവനെവിടെ.... ഋഷി...... " പ്രേത്യേകിച്ചു മുഖവുര ഒന്നും ഇല്ലാതെയുള്ള എന്റെ ചോദ്യം കേട്ട് അങ്ങേര് എന്നെ ഒന്നു നോക്കി ഫോൺ ചെവിയിൽ നിന്നെടുത്തു.... "വന്നിട്ടില്ല..... എന്താ.....?? "

"നിങ്ങളെന്തിനാ ശരത്തിനെ ഉപദ്രവിച്ചത്..... എന്നെ വായിൽ തോന്നിയത് മുഴുവൻ വിളിച്ചിട്ട് പോയത് അല്ലേ..... പിന്നെന്തിനാ എന്റെ കാര്യങ്ങളിൽ ഇടപെടുന്നത്....?? " ഞാൻ രോഷത്തോടെ ചോദിച്ചതും അവൻ ഫോൺ ഷർട്ടിന്റെ പോക്കറ്റിൽ വെച്ചു കൈ രണ്ടും കെട്ടി ഗൗരവത്തോടെ നിന്നു.... "ഞാനൊന്ന് ചോദിക്കട്ടെ.... തനിക്ക് ശെരിക്കും ഋഷിയെ ഇഷ്ടം ആണോ...... " "ആ യെസ്.... " മറുപടി പറയാൻ ഒരു സെക്കന്റ്‌ പോലും ആലോചിക്കേണ്ടി വന്നില്ല.... "ഓകെ.... പിന്നെ എന്തിനാ അന്ന് ചലഞ്ച്.... " "എന്റെ പോന്നു ചേട്ടാ.... ചലഞ്ച് അക്‌സെപ്റ്റ് ചെയ്ത് എന്നുള്ളത് ശെരിയാ..... പക്ഷേ ഞാനന്ന് അവന്റെ പീലികണ്ണിൽ നോക്കി പറഞ്ഞത് സിൻസിയർ ആയിട്ടാണ്..... നിങ്ങൾക്ക് ഓർമ്മയുണ്ടോ അറിയില്ല..... ഓണത്തിന്റെ വെക്കേഷൻ ടൈമിൽ ബീച്ചിൽ ഒരു എക്സിബിഷൻ ഒക്കെ നടന്നത്...... അന്നാണ് ഞാൻ ഫസ്റ്റ് ടൈം അവനെ കാണുന്നത്...... അന്നു തൊട്ടേ എനിക്കിഷ്ടം ആണ്..... ഇതൊന്ന് പറയാൻ ആ കാലമാടൻ ഒന്നു നിന്ന് തരണ്ടേ..... "

"അതൊക്കെ പ്രായത്തിന്റെ ഓരോ അട്ട്രാക്ഷൻ ആവും...... " "അങ്ങനെ ആയിരുന്നേൽ അവന്റെ തല്ലും മേടിച്ചു കണ്ടം വഴി ഓടേണ്ടതല്ലേ.... വീണ്ടും വീണ്ടും പിറകേ വന്നത് നാണം ഇല്ലാഞ്ഞിട്ടല്ല..... ഇഷ്ടം ആയിട്ടാണ്.... ആരോട് പറയാൻ.... ആര് കേൾക്കാൻ...... " ഞാൻ കൈ മലർത്തി കൊണ്ട് പറഞ്ഞത് കേട്ട് അവനൊന്നു ചിരിച്ചു.... "തനിക്ക് അവനെ കുറിച്ച് എന്തെങ്കിലും അറിയുമോ..... " ഞാൻ ഇല്ലെന്ന് ചുമൽ കൂച്ചി കാണിച്ചു..... "അവനെന്താ വരാത്തത്.....? " "ദേവ് മൂന്നു ദിവസം ആയി ഹോസ്പിറ്റലിൽ ആണ്..... " "ഹോസ്പിറ്റലിലോ..... "😱......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story