കൽക്കണ്ടം: ഭാഗം 12

kalkandam new

എഴുത്തുകാരി: അശ്വിനി

"ഹോസ്പിറ്റലിലോ..... "😱 "മ്മ്..... he's a blood cancer patient.... " തുളസി നിറഞ്ഞ കണ്ണോടെ പറഞ്ഞു നിർത്തിയതും ഞാൻ വിശ്വാസം വരാതെ കണ്ണ് തുറിച്ചു അവനെ നോക്കി...... അവൻ അതേ എന്ന് തലയാട്ടുന്നത് കണ്ടു ആകെ മൊത്തം കറങ്ങുന്നത് പോലെ തോന്നി രണ്ടു കൈ കൊണ്ടും നെറ്റിയിൽ അമർത്തി പിടിച്ചു..... "ഇപ്പോ പറഞ്ഞത് നുണ ആണെന്ന് പറ ചേട്ടാ..... പ്ലീസ്..... " പെട്ടെന്ന് എന്തോ ഓർത്തത് പോലെ കണ്ണ് തുടച്ചു ഉറപ്പിക്കാൻ എന്ന വണ്ണം ഒരിക്കൽ കൂടി ചോദിച്ചതും അവനൊന്നും മിണ്ടാതെ തലകുനിച്ചു.... അപ്പോ തന്നെ ഞാനവന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു..... "പറാ..... എന്റെ ഋഷി എവിടെ....... പറാ..... എന്റെ ഋഷിയ്ക്ക് ഒന്നുമില്ലെന്ന് പറാ..... പറയാൻ....... " എന്നൊക്കെ ഒരു ഭ്രാന്തിയെ പോലെ അലറി ചോദിച്ചതും തുളസി ബലമായ് എന്റെ കൈ വിടുവിച്ചു.... "ഫൈനൽ സ്റ്റേജ് ആണ്...... " "നോ....... "  "അഭിരാമി...... അഭിരാമി..... " ആരാ തട്ടി വിളിക്കുന്നത് എന്നും ഓർത്തു കണ്ണ് തുറന്നു നോക്കി..... കൈ രണ്ടും ചെവിയിൽ പൊത്തി പിടിച്ചേക്കുവാ...... ഛെ.... സ്വപ്നം ആയിരുന്നോ..... ഇന്നലെ ഫിലിം കണ്ടതിന്റെ ഹാങ്ങ്‌ ഓവർ ആണ്..... പുല്ല്..... 🤦‍♀️ "എന്താടോ.... താൻ ഓകെ അല്ലേ..... " ചമ്മൽ ഒലിപ്പിച്ചു ഞാൻ അതേ എന്ന് തലയാട്ടി..... "അല്ലാ..... ഋഷി..... ഋഷിയെന്താ ഹോസ്പിറ്റലിൽ.....??? "

"റിലാക്സ്..... ദേവിന് കുഴപ്പം ഒന്നുമില്ല.... താൻ വായോ.... " അതും പറഞ്ഞു തുളസി എണീറ്റു ഫോണിൽ തോണ്ടിക്കൊണ്ട് ക്യാന്റീനിന്റെ അവിടേക്ക് നടന്നു..... ഒന്നു സംശയിച്ചിട്ടു ഞാനും.... അവിടെ അധികം ആരും ഇല്ലാത്ത ഏരിയയിൽ ചെന്നിരുന്നു.... "തനിക്ക് ദേവിനെ കുറിച്ച് എന്തൊക്കെ അറിയാം..... " "ആകെ പേരും ക്ലാസും സ്വഭാവവും കയ്യിന്റെ ചൂടും അറിയാം..... " ഞാനത് പറഞ്ഞത് കേട്ട് തുളസി ചിരിച്ചു.... ഉള്ളത് തന്നെയല്ലേ പറഞ്ഞത്..... ഇനിയിപ്പോ കുടുംബത്തിന്റെ വരുമാന സർട്ടിഫിക്കറ്റ് നോക്കി പ്രേമിക്കേണ്ടി വരോ.... 🙄 "ദേവിന് സ്വന്തം എന്ന് പറയാൻ ഒരു മുത്തശ്ശൻ മാത്രേ ഉള്ളൂ..... " തുളസി നിസ്സംഗതയോടെ പറയുന്നത് കേട്ട് ഞാൻ കണ്ണ് മിഴിച്ചു..... "അപ്പോ പേരെന്റ്സ്..... " "ലക്ഷ്മി.... അതായിരുന്നു അവന്റെ അമ്മയുടെ പേര്....... അമ്മ അവന് പത്തു വയസ്സുള്ളപ്പോൾ മരിച്ചത് ആണ്..... ആത്മഹത്യ ആയിരുന്നു..... അതോ കൊലപാതകം ആയിരുന്നോ എന്ന് ദൈവത്തിനു മാത്രം അറിയാം...... ലക്ഷ്മി അമ്മ മരിച്ചു പതിനാറു കഴിയും മുൻപ് അവന്റെ അച്ഛൻ മറ്റൊരു പെണ്ണിനെയും അവരുടെ മകനെയും കൂട്ടി കൊണ്ട് വന്നു വീട്ടിലേക്ക്.....

രണ്ടാനമ്മ ആയിട്ട്..... അവിടെ മുതൽ ആണ് ദേവിന്റെ ജീവിതം മാറി മറിയുന്നത്..... അവന്റെ ജീവനായിരുന്ന അമ്മയുടെ മരണം അച്ഛന്റെ വഴി വിട്ട ബന്ധങ്ങൾ കാരണമാണെന്ന് അറിഞ്ഞത് മുതൽ ദേവ് വെറുത്തു തുടങ്ങിയത് ആണ് അയാളെ..... കേട്ടിട്ടുണ്ടാവും ആൽഫ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ഓണർ..... ഇന്ദ്രജിത് മേനോൻ.... മുംബൈയിലെ കോടീശ്വരന്മാരിൽ ഒരാൾ..." അതും പറഞ്ഞു തുളസി ഒന്നു നെടുവീർപ്പിട്ടതും ബാക്കി അറിയാൻ ഉള്ള ആകാംക്ഷയോടെ ഞാനവനെ തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു..... "അയാളുടെ രണ്ടാം ഭാര്യ മാധവി ഒത്തിരി ദ്രോഹിച്ചിട്ടുണ്ട് ദേവിനെ.... ചെറിയ കാര്യങ്ങൾക്ക് പോലും ബെൽറ്റ്‌ വെച്ച് പട്ടിയെ തല്ലുന്നത് പോലെ തല്ലിയിട്ടുണ്ട്..... ഇതെല്ലാം കണ്ടിട്ടും മിണ്ടാതെ നിന്നയാളാ അവന്റെ അച്ഛൻ..... ഒരിക്കൽ കയ്യിൽ നിന്ന് ചില്ല് ഗ്ലാസ്‌ താഴെ വീണു പൊട്ടിയതിന്റെ പേരിൽ ആ കുപ്പി ചില്ലിൽ കൂടി ദേവിനെ മാധവി നടത്തിക്കുന്നത് കണ്ടു അവർക്കിട്ടൊന്നു പൊട്ടിച്ചിട്ട് ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നതാ ദേവിനെ മുത്തശ്ശൻ..... അവന്റെ ദേഹം മുഴുവൻ അടി കൊണ്ട പാടുകൾ ആയിരുന്നു.....

പിന്നീടൊരിക്കലും അവനെ അന്വേഷിച്ചിട്ടു ആരും വന്നില്ല അവിടുന്ന്.... അവരുടെ ആവശ്യം പോലെ ദേവ് എന്ന ശല്യം ഒഴിഞ്ഞു പോയി...... മുത്തശ്ശനോട് ഒഴിച്ചു ചുറ്റും ഉള്ളവരോട് ഒരു തരം വെറുപ്പായിരുന്നു അവന്.... ഇപ്പോഴും വലിയ മാറ്റം ഒന്നുല്ല.... തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യം ആണ്....... അതിനു മാത്രം അവൻ കുഞ്ഞുനാളിൽ അനുഭവിച്ചിട്ടുണ്ട്..... " തുളസി പറഞ്ഞു നിർത്തിയതും ഞാനാകെ വല്ലാതായി..... ഋഷിയ്ക്ക് ഇങ്ങനൊരു പാസ്റ്റ്...... കണ്ണ് നിറയുന്നെന്നു തോന്നി മുഖം കുനിച്ചിരുന്നു...... അല്ലെങ്കിലേ ലോല ഹൃദയ ആണ്...... അതിന്റെ കൂടെ ഋഷി അനുഭവിച്ചത് കൂടി കേട്ടപ്പോൾ..... 😔 "താനിത്ര സില്ലി ആവല്ലേ.... അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ.... ഇതൊക്കെ തന്നോട് പറഞ്ഞത് എന്തിനാണെന്ന് അറിയുമോ..... " ഞാൻ കണ്ണ് തുടച്ചു മുഖം ഉയർത്തി എന്തിനാണെന്ന മട്ടിൽ നെറ്റി ചുളിച്ചു അവനെ നോക്കി....

"ദേവിന് ആരെയെങ്കിലും ഇഷ്ടപ്പെട്ടാൽ പിന്നെ അവൻ ഭയങ്കര പൊസ്സസ്സീവ് ആവും..... അവന്റെ മാത്രം സ്വന്തം..... അതു കൊണ്ട് ആണ് താൻ അന്നു പറ്റിച്ചു എന്നറിഞ്ഞപ്പോൾ ഉള്ള ദേഷ്യത്തിൽ ആണ് അവൻ അങ്ങനെ ഒക്കെ പറഞ്ഞത്..... ദീപ്തി പറഞ്ഞിട്ട് വിശ്വസിച്ചിലായിരുന്നു.... പക്ഷേ തന്റെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ സഹിച്ചില്ല.... അതാ..... വായിൽ എന്തൊക്കെയാ വരുന്നേ എന്ന് ചില നേരത്തു അവന് തന്നെ അറിയില്ല..... അന്നു തന്നോട് അങ്ങനെ ഒക്കെ പറഞ്ഞതിൽ അവന് നല്ല വിഷമം ഉണ്ടേന്..... അതൊക്കെ ദേഷ്യത്തിന്റെ രൂപത്തിൽ എന്നോട് തീർത്തു..... എനിക്ക് പിന്നെ ഇതൊക്കെ ശീലം ആണ്..... എന്റെ വീടിന്റെ അടുത്ത് ആണ് അവൻ താമസിക്കാൻ വന്നത്..... തല്ലിയാലും കൊന്നാലും ഞാൻ ഇട്ടിട്ടു പോവില്ലെന്ന് മനസ്സിലായപ്പോൾ ആൾക്ക് നൈസ് ആയിട്ട് നമ്മളെ അങ്ങ് പിടിച്ചു..... അട്ട പിടിച്ച മാതിരി അങ്ങ് പിടിച്ചാൽ മതി.....

ദേവ് ചങ്ക് പറിച്ചു സ്നേഹിച്ചോളും..... " തുളസി ചിരിയോടെ പറഞ്ഞതും ഏറ്റു എന്ന മട്ടിൽ തമ്പ്സ് അപ്പ്‌ കാണിച്ചു ഞാനും ചിരിച്ചു.... "അല്ലാ..... അന്നൊരിക്കൽ തിയേറ്ററിൽ വെച്ചൊരു സീൻ ഉണ്ടായിട്ട് അനിയത്തി എന്നൊക്കെ പറയുന്നത് കേട്ടായിരുന്നു.... അതപ്പോ ആരാ..... " നിങ്ങൾക്കും ഓർമയില്ലേ എന്റെ അനിയത്തിയെ നീ എന്നും പറഞ്ഞു കൈ ഒടിച്ചത്.... "അത് എന്റെ അനിയത്തി ആണ്..... അവള് ഫ്രണ്ട്‌സ് ആയി പോയപ്പോഴും ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ടായതാ..... ആളെ തനിക്ക് അറിയും..... തന്റെ ക്ലാസ്സിൽ ആണ്.....തീർത്ഥ സുരേഷ്.... " സുഭാഷ്..... 🤐 അപ്പോ സ്കൂളിലെ സകല ഉഡായിപ്പും അറിഞ്ഞു കാണുവായിരിക്കും.... ശ്ശെ.... 🤦‍♀️ ഞാനൊന്നു തുളസിയെ നോക്കി വെടിപ്പായി ചിരിച്ചു കൊടുത്തു..... അയ്യോ മറന്നു....... "ഹോസ്പിറ്റലിൽ ആരാ.... " "അവന്റെ മുത്തശ്ശൻ ആണ്.... മൈനർ അറ്റാക്ക് ആയിട്ടു.... രണ്ടു ദിവസം icu വിൽ ആയിരുന്നു.... അതാ ഞാനും വരാതിരുന്നത്..... വേറെ ആരും ഇല്ലാലോ അവനൊരു താങ്ങാകാൻ...... ഇന്നലെ രാവിലെ റൂമിലേക്ക് മാറ്റി..... മുത്തശ്ശന് പെൻഷൻ ഒക്കെ കിട്ടും.... അത്യാവശ്യം കൃഷിയും ഉണ്ട്.....

പഴയ തഹസിൽദാർ ആണ്.... എന്നാലും മുത്തശ്ശനെ ബുദ്ധിമുട്ടിക്കരുതെന്ന് വെച്ചിട്ടാ അവൻ മാളിൽ ഒക്കെ ജോലിക്ക് പോവുന്നത്.... " "എനിക്ക് ഋഷിയെ ഒന്നു കാണണം..... നമുക്ക് ഹോസ്പിറ്റലിൽ പോവാം.... " "അത് വേണോ...... " തുളസി സംശയത്തോടെ ചോദിച്ചതും ഞാൻ സൈറ്റ് അടിച്ചു കാണിച്ചു..... "ഞാൻ പോയി ബാഗ് എടുത്തിട്ട് ഇപ്പോ വരാം....... " എന്നും പറഞ്ഞു ക്ലാസിലേക്ക് ഓടി..... കാര്യങ്ങൾ ചുരുക്കി പറഞ്ഞു എലിയോട് കാത്തു നിൽക്കണ്ടെന്നും പറഞ്ഞു അതേ സ്പീഡിൽ പുറത്തേക്കോടി...... ബുള്ളറ്റും കൊണ്ട് പാർക്കിങ്ങിൽ ഇരിക്കുന്ന തുളസിയ്ക്ക് പിന്നിൽ ചാടി കയറിയിരുന്നു..... എന്റെ ഉത്സാഹം കണ്ടു അവൻ കണ്ണ് മിഴിക്കുന്നത് ഒന്നും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല..... തെറി കേൾക്കാൻ പോവുന്നതിനും ഇത്രയും ഇന്റെരെസ്റ്റ്‌ ഓ എന്നായിരിക്കും ഇവനോർക്കുന്നെ.... 🤭 "ഒന്നു നിന്നേ..... ഞാൻ അവനെക്കുറിച്ചു എല്ലാം പറഞ്ഞെന്നു അവനോട് കേറി പറയണ്ട.... എന്നെങ്കിലും അവൻ തന്നെ പറയുമായിരിക്കും..... ഓകെ.... ഇവിടെ നിൽക്ക്.... ഞാൻ ആദ്യം കയറാം....

" ഞാൻ തലയാട്ടി സമ്മതിച്ചതും അവൻ അകത്തോട്ടു കയറി പോയി..... "ഹാ.... നിന്നോട് ഞാൻ വരേണ്ടെന്ന് പറഞ്ഞത് അല്ലേ...... " "ആ.... മുത്തശ്ശന് എങ്ങനുണ്ട്..... " "മരുന്നിന്റെ ക്ഷീണത്തിൽ ഉറങ്ങുവാ..... " "മ്മ്..... ഞാൻ ഒരാളെയും കൊണ്ട് വന്നതാ..... കയറി വാ..... " വിളിക്കേണ്ട താമസം ഞാൻ അകത്തേക്ക് കയറാൻ നിന്നതും ഒരു മിനിറ്റ് ഒന്നു സ്റ്റക്ക് ആയി..... ചിരിക്കണോ എന്നൊരു കൺഫ്യൂഷൻ.... അല്ല ഹോസ്പിറ്റലിൽ അല്ലേ..... ചിരിച്ചാൽ അവൻ തെറ്റിദ്ധരിച്ചാലോ..... രണ്ടും കല്പ്പിച്ചു ചെറുതായി ഒന്നു പുഞ്ചിരിച്ചു അകത്തേക്ക് കയറി ചെന്നു.... എന്നെ കണ്ടു ബെസ്റ്റാൻഡർ ബെഡിൽ ഇരിക്കുന്ന അവന്റെ മുഖം ഒന്നു വിടർന്നു...... എന്നാലും മുഖത്തിനു നല്ല ക്ഷീണം ഉണ്ട്.... മുടിയൊക്കെ ഒതുക്കി വെക്കാതെ ആകെ മൊത്തം ഒരുമാതിരി കോലം.... എന്റെ ചുഴിഞ്ഞുള്ള നോട്ടം കണ്ടു അവൻ മുഖം വെട്ടിച്ചു..... അവനെ ഒന്നു നോക്കി ഉറങ്ങുന്ന അപ്പൂപ്പന് അടുത്തേക്ക് നടന്നു.... "ഡോക്ടർ എന്ത് പറഞ്ഞു...... " "രണ്ടു ദിവസം കൂടി കിടക്കേണ്ടി വരും.... ഭാരിച്ച പണികൾ ഒന്നും ചെയ്യിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്..... "

തുളസി ആണ്........ ഞാനൊന്ന് മൂളി കൊടുത്തു അപ്പൂപ്പന്റെ കയ്യിൽ ഒന്നു തൊട്ടു..... ആൾക്ക് കാണാൻ നല്ല ആരോഗ്യം ഒക്കെ ഉണ്ട്.... തുളസി പറഞ്ഞത് വെച്ച് നോക്കുമ്പോൾ അപ്പുപ്പൻ നല്ല കമ്പനി ആണ്..... പുരാവസ്തുനെ പോലെ അല്ലാത്തത് ഭാഗ്യം.... അല്ലെങ്കിൽ ഋഷിടെ കൈ കൊണ്ട് തീർന്നേനെ..... "ഞാനൊന്ന് പുറത്തു പോയിട്ട് വരാം..... " അതും പറഞ്ഞു തുളസി പുറത്തേക്ക് പോയി.... ഞങ്ങളെ ഒറ്റയ്ക്ക് വിട്ടത് ആവും..... ചുമ്മാ റൂം മുഴുവൻ കാണാൻ എന്നത് പോലെ ചുറ്റിലും നോക്കിയപ്പോൾ കണ്ടു മുഖം പൊത്തി ഇരിക്കുന്ന ഋഷിയെ...... വരുന്നത് വരട്ടെ എന്നും വിചാരിച്ചു ബാഗ് ഊരി ബെഡിൽ വെച്ചു അവനടുത്തു ചെന്നിരുന്നു ഷോൾഡറിൽ കൈ വെച്ചു..... "ഋഷി...... " വിളി കേട്ടെന്ന പോലെ അവൻ മുഖം ചരിച്ചു എന്നെ നോക്കി....... കണ്ണൊക്കെ ചുവന്നു കലങ്ങിയിരിക്കുന്നു........ സ്വന്തം എന്ന് പറയാൻ ആരും ഇല്ലാതാവും എന്ന് പേടിച്ചു കാണും..... പാവം.... അടുത്ത സെക്കന്റ്‌ എന്നെ പോലും ഞെട്ടിച്ചു കൊണ്ട് അവൻ ഒരു വശം ചെരിഞ്ഞു മടിയിലേക്ക് തലവച്ചു കിടന്നു..... അവന്റെ തലയുടെ പിൻഭാഗം വയറിൽ തട്ടിയപ്പോ തന്നെ ഞാൻ ആഞ്ഞു ശ്വാസം എടുത്തു വയർ ഉള്ളിലേക്ക് വലിച്ചു....... ഇപ്പോ തല തട്ടുന്നില്ല... പക്ഷേ ശ്വാസം മുട്ടിയതോടെ എക്സ്ഹേൽ ചെയ്തു..... വീണ്ടും പിൻഭാഗം വയറിൽ തന്നെ.....

. എന്റെ ഈ കോപ്രായം ഒക്കെ അറിഞ്ഞിട്ടോ എന്തോ അവൻ തല ചരിച്ചു മുഖത്തോട്ട് നോക്കി...... ഞാൻ ഒന്നു ഇളിച്ചു കാണിക്കേണ്ട താമസം അവൻ തിരിഞ്ഞു വയറിലേക്ക് മുഖം പൂഴ്ത്തി കിടന്നു...... "പണ്ട് അമ്മേടെ മടിയിൽ ഇങ്ങനെ..... " എന്നും പറഞ്ഞു വയറിൽ ചുറ്റി പിടിച്ചു..... എനിക്കെന്തോ അത്ര നേരം ഉണ്ടായിരുന്ന ചടപ്പൊക്കെ അത് കേട്ടതോടെ മാറി വാത്സല്യത്തോടെ അവന്റെ മുടിയിൽ കൂടി വിരലോടിച്ചും പുറത്തു തട്ടി കൊടുത്തും ഇരുന്നു...... കാണുന്ന പോലെ ഒന്നും അല്ലെന്ന് ഇപ്പോ മനസ്സിലായില്ലേ......🥰 ക്രമമായ ശാസതാളം കേട്ടപ്പോൾ മനസ്സിലായി ആളുറങ്ങിയെന്നു...... അവന്റെ ഉറക്കം മുറിക്കാൻ തോന്നിയില്ല..... അതോണ്ട് അങ്ങനെ തന്നെ ഇരുന്നു..... ഇടയ്ക്ക് ഒന്നു മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടു ബെഡിൽ ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്ന അപ്പൂപ്പനെ..... അയ്യേ..... ഛെ.... ചാടി എണീറ്റാൽ ചെക്കൻ താഴെ പോവും...... പിന്നെ ഇതേ ഹോസ്പിറ്റലിൽ എനിക്കൊരു ബെഡ് ബുക്ക്‌ ചെയ്യേണ്ടി വരും...... റിസ്ക് എടുക്കാതെ ഞാനൊരു വളിച്ച ചിരിയോടെ അപ്പൂപ്പനെ കൈ വീശി കാണിച്ചു.... "ഹായ്..... "

"മ്മ് മ്മ് ഹായ്..... " അപ്പൂപ്പന്റെ ആക്കിയ ചിരി കണ്ടു ഞാനൊന്ന് ഇളിച്ചു കാണിച്ചു....... "കൽക്കണ്ടം എപ്പോ വന്നു......? " "കൽക്കണ്ടോ......" "അതെലോ..... ദോ ആ കിടക്കുന്നവൻ അങ്ങനെയാ വന്ന് പറയാറ്..... " എന്നെ കുറിച്ചോ...... 🙄 "എന്നെ കുറിച്ച് തന്നെ ആണോ..... " ഞാൻ സംശയത്തോടെ ചോദിച്ചതും അപ്പുപ്പൻ ചിരിച്ചു...... "സ്ഥിരം കൽക്കണ്ടം വായിലിട്ടു നടക്കുന്നത് ആരാ...... മോളല്ലേ..... അവനെല്ലാം പറഞ്ഞിട്ടുണ്ട്..... ഉമ്മ കൊടുത്തു തല്ല് മേടിച്ചത് വരെ...... " അയ്യേ..... 🙈 "ചമ്മണ്ടാ ചമ്മണ്ടാ...... ഇവൻ ഒരു അടിയിൽ ഒതുക്കി എന്ന് കേട്ടപ്പോഴേ എനിക്ക് തോന്നിയതാ..... പിന്നെ കൽക്കണ്ട പ്രാന്തി ആണെന്നും കൂടി കേട്ടപ്പോൾ മനസ്സിലായി ദേവിന് മോളെ ഇഷ്ടം ആവാനുള്ള കാരണം...... എന്റെ ലക്ഷ്മി..... അവന്റെ അമ്മയ്ക്കും ഒരുപാടിഷ്ടം ആയിരുന്നു കൽക്കണ്ടം...... പണ്ട് ഞാൻ വരുമ്പോൾ കൊണ്ട് വരുന്നത് തട്ടി പറിച്ചു ഓടുമായിരുന്നു എന്റെ കുഞ്ഞ്....... " അതും പറഞ്ഞപ്പോൾ അപ്പുപ്പന്റെ കണ്ണ് നിറഞ്ഞത് കണ്ടു എനിക്കും സങ്കടം വന്നു..... രണ്ടാൾക്കും അത്ര പ്രിയപ്പെട്ടവൾ ആയിരിക്കണം ലക്ഷ്മിയമ്മ....

അപ്പൂപ്പന്റെ അടുത്തേക്ക് പോവാൻ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അട്ട പിടിച്ച പോലെ പിടിച്ചേക്കുവാ ചെക്കൻ... "കിടന്നോട്ടെ..... ഉറങ്ങി കാണില്ല രണ്ടു ദിവസം... പേടിച്ചു പോയി കാണും...... ഞാൻ പോയി കഴിഞ്ഞാൽ പിന്നെ ആരാ..... " "അപ്പുപ്പൻ എന്താ കാശിയ്ക്ക് പോവുന്നുണ്ടോ...... " ഞാൻ കേറുവോടെ ചോദിച്ചതും അപ്പുപ്പൻ പൊട്ടിച്ചിരിച്ചു...... അത് കേട്ടിട്ടോ എന്തോ ഋഷിയൊന്ന് അനങ്ങി..... അപ്പോ തന്നെ ഞാൻ അവന്റെ പുറത്തു തട്ടി കൊടുത്തു അപ്പൂപ്പനെ നോക്കി പേടിപ്പിച്ചു...... "സോറി..... " കുഞ്ഞുങ്ങളെ പോലെ ചുണ്ട് പിളർത്തിയാണ് പറച്ചിൽ..... അയ്യോ അപ്പൂപ്പന്റെ പേരെന്തുവാ.... "അപ്പൂപ്പന്റെ പേരെന്താ..... " "സച്ചിദാനന്ദൻ..... പാലക്കൽ സച്ചിദാനന്ദൻ.... " നരവീണ മീശ സ്റ്റൈൽ ആയി പിരിച്ചു വെച്ചു പറയുന്നത് കേട്ട് ഞാൻ വാ പൊത്തി ചിരിച്ചു..... "എന്താടി..... " "ഉണങ്ങിയ സച്ചിദാനന്ദൻ...... " "എടി കുറുമ്പി..... ഞാൻ എവിടുന്ന് എണീക്കട്ടെ ട്ടോ..... നിന്റെ ചെവി ഞാൻ പൊന്നാക്കും.... " "അയ്യടാ...... "😛 ഫസ്റ്റ് ടൈം ആണ് കാണുന്നതെന്ന് ഒക്കെ മറന്നു ഞങ്ങൾ രണ്ടും കൂടി ഇരുന്നു കത്തി അടിച്ചു... ഇങ്ങനെ ഇരുന്നു സംസാരിക്കാൻ ഒരു സുഖം ഇല്ലെന്ന് തോന്നി ഒരു വിധത്തിൽ ഋഷിയുടെ കൈ പതുക്കെ എടുത്തു മാറ്റി എണീറ്റു തല പില്ലോയിൽ വെച്ചു കൊടുത്തു.....

ടേബിളിൽ ഇരിക്കുന്ന ഓറഞ്ച് എടുത്തു അപ്പൂപ്പന്റെ അടുത്തു കയറിയിരുന്നു...... അപ്പൂപ്പന് ഇതൊന്നും തിന്നാൻ പാടില്ല.... അതോണ്ട് ഞാൻ തന്നെ തിന്നു...... പിന്നെ ആകെ മൊത്തം ബഹളം..... "മുത്തശ്ശനോട് അധികം സംസാരിക്കരുതെന്നു ഡോക്ടർ പറഞ്ഞിട്ടില്ലേ.... "😠 സീരിയസ് ആയി തള്ളി മറിക്കുമ്പോൾ ആണ് ഗർജ്ജനം...... ഞങ്ങൾ രണ്ടാളും സിബ് ഇട്ട പോലെ വാ പൂട്ടി...... എന്നെയൊന്നു നോക്കി ദഹിപ്പിച്ചു അവൻ എണീറ്റു ബാത്റൂമിലേക്ക് കയറി പോയി...... "എങ്ങനെ സഹിക്കുന്നു..... " അവൻ പോയെന്ന് ഉറപ്പ് വരുത്തി ബെഡിൽ നിന്ന് താഴേയ്ക്ക് ഇറങ്ങികൊണ്ട് ചോദിച്ചത് കേട്ട് അപ്പുപ്പൻ ചിരിച്ചു.... "മോളുടെ വീട്ടിൽ ആരൊക്കെയുണ്ട്.... " "ആ പറഞ്ഞില്ലാലെ..... അച്ഛൻ അമ്മ അച്ചു പിന്നെ പുരാവസ്തു..... ഐ മീൻ അച്ഛന്റെ അമ്മ..... "😁 "അതെന്താ പുരാവസ്തു എന്ന് വിളിക്കുന്നേ..... " "പുരാതന കാലത്തു നിന്ന് ഇപ്പോഴും ഓട്ടോ കിട്ടിയില്ലാത്ത ടീം ആണ്..... എന്നെ ചൊറിയൽ ആണ് പ്രധാന വിനോദം....അപ്പോ ഞാൻ കേറി മാന്തും..... " കണ്ണിറുക്കി കൊണ്ട് പറഞ്ഞതും അപ്പുപ്പൻ നെറ്റി ചുളിച്ചു.... "നീയെന്നെ പിടിച്ചും പുരാവസ്തു ആക്കോ.... "

"അടങ്ങി ഒതുങ്ങി നിന്നാൽ കൊള്ളാം.... അല്ലെങ്കിൽ ഞാൻ പിടിച്ചു വല്ല ഓൾഡേജ് ഹോമിലും കൊണ്ടു പോയിടും..... കേട്ടോ പീലികണ്ണന്റെ അപ്പൂപ്പാ...... " അതും പറഞ്ഞു ഞാൻ അപ്പൂപ്പന്റെ കവിളിൽ പിടിച്ചു വലിച്ചു...... "അതെന്താ പീലി കണ്ണൻ.... " "അതോ.... അവന്റെ കണ്ണ് കാണാൻ നല്ല ഭംഗിയില്ലേ..... നിറയെ പീലി ഒക്കെ ആയി... എനിക്ക് ഭയങ്കര ഇഷ്ടാ..... "🙈 "അമ്പടി......" അപ്പൂപ്പൻ കൂർപ്പിച്ചു നോക്കുന്നത് കണ്ടു ഞാനൊന്ന് വൃത്തിയ്ക്ക് ഇളിച്ചു കാണിച്ചു.... "നിനക്ക് വീടും കുടിയും ഒന്നും ഇല്ലേ..... എണീറ്റു വീട്ടിൽ പോടീ..... "😠 ഓ വീണ്ടും ഗർജ്ജനം..... വാച്ചിൽ സമയം നോക്കിയപ്പോ ഞെട്ടിപ്പോയി..... നാലര ആവുന്നു.... അയ്യോ..... 🤐 ഞാൻ ചാടി എണീറ്റു ബാഗ് എടുത്തു ചുമലിൽ ഇട്ടു.... "നിൽക്ക്..... ബസ് സ്റ്റോപ്പ്‌ വരെ ഞാനും വരാ... " ഈശ്വരാ..... എന്റെ ഋഷിയ്ക്ക് ഇങ്ങനെ മയത്തിൽ ഒക്കെ സംസാരിക്കാൻ അറിയോ...... എന്റെ അന്തം വിട്ടുള്ള നോട്ടം കണ്ടു അവൻ പുരികം ചുളിച്ചു...... ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചു നേരെ അപ്പൂപ്പന്റെ അടുത്തേക്ക് നടന്നു.... "അപ്പൂപ്പാ..... ഞാൻ പോയിട്ട് വരാ ട്ടോ... അത് വരെ നല്ല കുട്ടിയായിട്ടിരിക്കണം..... "

"പോടീ കാന്താരി...... " "അപ്പോ യാത്രയില്ല..... ടാറ്റാ..... " ഒന്നും കൂടി അപ്പൂപ്പന് നേരെ കൈ വീശി കാണിച്ചു ഋഷിയുടെ വയ്യാലെ പുറത്തേക്കിറങ്ങി..... കോറിഡോറിൽ കൂടി നടക്കുമ്പോൾ ഞങ്ങൾക്ക് എതിരെ തുളസി വരുന്നത് കണ്ടു...... ഋഷിയുടെ ചെവിയിൽ എന്തോ പറഞ്ഞു എന്നെ നോക്കി ഒന്നു ചിരിച്ചു മൂപ്പര് മുന്നോട്ട് നടന്നു...... അപ്പൂപ്പന്റെ അടുത്തേക്ക് ആയിരിക്കും.... എന്നാലും എന്തായിരിക്കും ചെവിയിൽ പറഞ്ഞത്.... 🤔🤔 "എന്തായിരുന്നു അകത്തു..... നല്ല മണിയടി ആയിരുന്നല്ലോ...... " ഋഷി ലിഫ്റ്റിന് കാത്തു നിൽക്കുന്നതിന്റെ ഇടയ്ക്ക് അവന്റെ ചോദ്യം കേട്ട് നെറ്റി ചുളിച്ചു...... "ഞാനെന്റെ ഫ്യുചർ ഗ്രാൻഡ്പായെ ഇപ്പോഴേ സോപ്പ് ഇട്ടു വെച്ചതാ..... എന്തേ...... " എന്റെ മറുപടി കേട്ട് അവനൊന്നു ചിരിച്ചോ..... ആവോ...... എന്തായാലും ഞാൻ നോക്കുന്നുണ്ടെന്ന് കണ്ടു മുഖം തിരിച്ചു....... എനിക്ക് തന്നെ അത്ഭുതം ആയി അവൻ ദേഷ്യം ഇല്ലാതെ സംസാരിക്കുന്നെന്ന് ഓർത്തു...... ഇനി ഞാൻ ചെന്നപ്പോൾ ഇവനോടായിരിക്കോ തുളസി ഫോണിൽ സംസാരിച്ചത്...... കാൾ കട്ട്‌ ചെയ്യാതെ ഞാൻ പറഞ്ഞത് മുഴുവൻ കേട്ട് കാണുമോ..... 🤔🤔

"എന്തും ഓർത്തു നിൽക്കുവാ.... കയറെടി..... " ഓ..... എഗൈൻ കലിപ്പ്..... അവനെ നോക്കി ചുണ്ട് കോട്ടി കാണിച്ചു ലിഫ്റ്റിലേക്ക് കയറി.... പിറകെ തന്നെ അവനും..... അടുത്ത ഫ്ലോറിൽ എത്തിയതും ഒരു പട തന്നെ ലിഫ്റ്റിലേക്ക് കയറുന്നത് കണ്ടിട്ടോ എന്തോ ഋഷി എന്റെ നേരെ മുന്നിൽ വന്ന് നിന്നു..... ചെക്കന്റെ വായിൽ എന്താ പഴം ആണോ.... ലിഫ്റ്റിൽ നിന്നിറങ്ങി നടക്കുമ്പോൾ ഒരക്ഷരം മിണ്ടുന്നില്ല...... അവന്റെ മുഖം കാണുമ്പോൾ ഒന്നും അങ്ങോട്ട് ചാടി കയറി പറയാനും തോന്നുന്നില്ല..... ഹോസ്പിറ്റലിന്റെ മുന്നിലേക്കിറങ്ങി റോഡ് ഇറങ്ങി ക്രോസ്സ് ചെയ്യാൻ നിന്നതും അവന്റെ ഇടത്തേ കയ്യിൽ എന്റെ വലം കൈ കോർത്തു പിടിച്ചു...... അച്ഛനും ഇങ്ങനെ ആണ്..... റോഡ് ക്രോസ്സ് ചെയ്യും മുൻപ് കയ്യിൽ പിടിക്കും..... കിട്ടിയ ചാൻസിനു ഞാനും അവന്റെ കയ്യിൽ മുറുക്കി പിടിച്ചു..... ഈ കരുതൽ എന്നും ഉണ്ടാവണേ എന്റെ ഡിങ്കാ എന്നും ഓർത്തു അവന്റെ കൂടെ റോഡ് ക്രോസ്സ് ചെയ്തു..... ക്രോസ്സ് ചെയ്തു കഴിഞ്ഞിട്ടും അവൻ കൈ വിട്ടില്ല.... ഞാനൊട്ട് വിടാനും പോയില്ല..... ബസ് സ്റ്റോപ്പിൽ കയറി എന്റെ അങ്ങോട്ടുള്ള ബസ് പെട്ടെന്ന് ഒന്നും വരല്ലേ എന്നും പ്രാർത്ഥിച്ചു അവന്റെ മുഖത്തേക്കും നോക്കി നിന്നു...... അവനാണേൽ ബസ് വരുന്നുണ്ടോ എന്നും നോക്കി നിൽക്കുവാ..... ഹോ പറഞ്ഞു വിടാൻ എന്താ ധൃതി... 😏😏

"നിന്റെ കയ്യിൽ എന്റെ നമ്പർ ഉണ്ടോ.... " "ങേ...... " "എന്റെ നമ്പർ ഉണ്ടോ എന്ന്..... " "ഇല്ല..... " എന്ന് പറഞ്ഞതും കൈയിലെ പിടി വിട്ടു...... ചുണ്ട് ചുളുക്കി നിൽക്കുന്ന എന്റെ നോട്ടം വക വയ്ക്കാതെ പോക്കറ്റിൽ നിന്ന് പെൻ എടുത്തു വലതു കൈ പിടിച്ചു നിവർത്തി ഉള്ളം കയ്യിൽ നമ്പർ എഴുതാൻ തുടങ്ങി..... നൈസ് ആയിട്ട് ഇക്കിളി എടുത്തെങ്കിലും പിടഞ്ഞാൽ അവന്റെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും എന്നോർത്തു കടിച്ചു പിടിച്ചു നിന്നു.... "വീട്ടിൽ എത്തിയ ഉടനെ വിളിക്കണം..... കേട്ടല്ലോ....." ഞാനൊന്ന് തലയാട്ടി കൊടുത്തു...... അപ്പോഴേക്കും ബസ് വന്നു നിന്നതും പൊക്കോട്ടെ എന്ന മട്ടിൽ അവനെ നോക്കി..... "പൊക്കോ..... പറഞ്ഞത് മറക്കണ്ട..... " "ആ...... " ജസ്റ്റ്‌ ഒന്നു തലയാട്ടി ബസിലേക്ക് കയറി മുകളിൽ പിടിച്ചു നിന്നു.... മുഖം കുനിച്ചു നോക്കിയപ്പോൾ കണ്ടു എന്നെ തന്നെ നോക്കി നിൽക്കുന്ന ഋഷിയെ...... നിറഞ്ഞ മനസ്സോടെ അവനെ നോക്കി ചിരിച്ചു നമ്പർ എഴുതി തന്ന കൈ നെഞ്ചോടു ചേർത്തു പിടിച്ചു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story