കൽക്കണ്ടം: ഭാഗം 13

kalkandam new

എഴുത്തുകാരി: അശ്വിനി

തിരക്കുള്ളത് കൊണ്ട് നിൽപ്പ് തന്നെ ശരണം..... റോഡിന്റെ ഗുണം കാരണം അങ്ങോട്ടും ഇങ്ങോട്ടും ആടി കളിച്ചെങ്കിലും നമ്പർ എഴുതിയ കൈ നെഞ്ചിൽ തന്നെ വെച്ചു ഒറ്റ കൈ കൊണ്ട് മുകളിൽ പിടിച്ചു നിന്നു...... ബൈഹാർട് ആക്കി വെച്ചിട്ടുണ്ട്..... എന്നാലും നമ്പർ മായ്ഞ്ഞു പോവാതെ നോക്കണം..... ജീവൻ മരണ പോരാട്ടം ആണ്.... എങ്ങാനും മറന്നു പോയാൽ തീർന്നു..... 🤐 🎶🎶ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന കാറ്റിന്നുമുണ്ടൊരു പ്രണയം പൂത്തൊരാ പൂവിലെ തേൻ നുകരുന്നൊരു വണ്ടിന് കുരുന്നാണു പ്രണയം പൂവിന്നും സുഖമാണു പ്രണയം.... പൂവിന്നും സുഖമാണു പ്രണയം.... കുടജാദ്രിയില് കുട ചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം തഴുകുന്നു എന്നെ പുണരുന്നു രാഗ സന്ദ്രമാണീ പ്രണയം തഴുകുന്നു എന്നെ പുണരുന്നു രാഗ സന്ദ്രമാണീ പ്രണയം കുയിലുകള് മൈനകള് മധുരമായ് മൂളുന്ന പാട്ടിന്നുമുണ്ടൊരു പ്രണയം കുയിലുകള് മൈനകള് മധുരമായ് മൂളുന്ന പാട്ടിന്നുമുണ്ടൊരു പ്രണയം നീയിളം കുസൃതികള് വികൃതിയായ് പുണരുമ്പോല് പ്രകൃതിതന് ചുണ്ടിലും പ്രണയം . . പുലരിതന് കണ്ണിലും പ്രണയം . .

പുലരിതന് കണ്ണിലും പ്രണയം . . കുടജാദ്രിയില് കുട ചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം തഴുകുന്നു എന്നെ പുണരുന്നു രാഗ സന്ദ്രമാണീ പ്രണയം തഴുകുന്നു എന്നെ പുണരുന്നു രാഗ സന്ദ്രമാണീ . . . . . . . . . . . പ്രണയം. . . . . . . . . . . . . . .🎶🎶 ബസിൽ വെച്ച പാട്ടാണ്...... എന്റെ കൃഷ്ണാ..... ഇന്നലെ വരെ ഈ പാട്ട് കേൾക്കുമ്പോൾ ഒരു തേങ്ങയും തോന്നീട്ടില്ല...... ഇന്നിപ്പോ ഈ തിക്കിനും തിരക്കിനും ഇടയ്ക്ക് പോലും മനസ്സ് ഇങ്ങനേ പാറി പറന്നു നടക്കുവാ...... വല്ലാത്തൊരു ഫീൽ..... രോമം മുഴുവൻ എണീറ്റു നിൽക്കുന്നു...... ഒരു കാര്യവും ഇല്ലാതെ ചിരിക്കുന്നു...... ഇതിനായിരിക്കും കർമ എന്ന് പറയണേ..... ശിവയേയും നിത്യയെയും ഒക്കെ പുച്ഛിച്ചു നടന്ന ഞാൻ ആണ്..... 🤦‍♀️ പിന്നെ അങ്ങോട്ട് വീട് വരെ സ്വപ്നലോകത്തു പെറ്റ് കിടന്നു...... ഞാനും ഋഷിയും ഞങ്ങടെ മക്കളും.... 🤩 അഞ്ചു മക്കൾ വേണം..... പിങ്കി മോൾ... ടിന്റുമോൻ..... ഡുണ്ടു മോൾ..... ഡോറ മോൾ പിന്നൊരു ജെറി മോൻ..... മതി... ഇത്രയും മതി...... ശ്ശൊ.... 🙈 കയ്യിലുള്ള നമ്പർ നോക്കി നാണിച്ചു ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു..... അയ്യോ.... വീടെത്താറായി....

ഡീസന്റ് അമ്മു..... അല്ലെങ്കിൽ നിന്റെ അഞ്ചു പിള്ളേരെയും അവറ്റകളുടെ കെട്ട്യോനെയും അമ്മ കണ്ണിൽ പച്ചമുളക് തേച്ചു മായ്ച്ചു കളയും...... ഇപ്പോഴേ റിസ്ക് എടുക്കണ്ട.... ഓകെ ബേബി.... 👍 അടങ്ങി ഒതുങ്ങി വീട്ടിലേക്ക് കയറി ചെരുപ്പ് അഴിക്കുമ്പോ ദേണ്ടെ നല്ലോരു സ്മെൽ മൂക്കിനെ തഴുകി തലോടുന്നു.... നല്ല പോലൊന്നു മൂക്ക് വിടർത്തി ശ്വാസം ആഞ്ഞു വലിച്ചു..... ഹായ് ചിക്കൻ ഫ്രൈ🤩🤩 ബാഗ് പോലും അഴിക്കാതെ അടുക്കളയിലോട്ട് ഓടി..... ഹോ.... കാണണ്ട കാഴ്ചയാണ്.... നല്ല ചൊമന്ന കളറിൽ വെളിച്ചെണ്ണയിൽ കിടന്നു മൊരിയുവാ..... 😋 അടുത്തുള്ള പാത്രത്തിൽ ഫ്രൈ ചെയ്തു വെച്ചത് എടുക്കാൻ നീട്ടിയപ്പോഴേക്കും കയ്യിലൊരു അടി വീണു..... "കൈ കഴുകെടി..... " പോരാളി കണ്ണുരുട്ടി കൊണ്ട് പറഞ്ഞത് കേട്ട് ഞാനൊന്നു ഇളിച്ചു കാണിച്ചു സിങ്കിന്റെ അടുത്തോട്ടു പോയി ടാപ് തുറന്നു....

"കഴുകിക്കോ കഴുകിക്കോ..... കഴുകിക്കോ കഴുകിക്കോ..... ഏയ്യ് പെണ്ണേ നിന്റെ സോപ്പ് എന്താ സ്ലോ ആണോ...... 😤 അതിനു നമ്മൾ സോപ്പ് ഇടുന്നില്ലാലോ.... അയ്യേ ചമ്മി പോയേ.... 😛" നോക്കണ്ട..... ഞാൻ എന്നോട് തന്നെ പറയുന്നതാ..... "കണ്ടോ കൈ തിളങ്ങും.... ഇങ്ങനെ 🤪" എന്നും പറഞ്ഞു അമ്മയ്ക്ക് നേരെ കൈ രണ്ടും നിവർത്തി കാണിച്ചതും അമ്മയുടെ 'പെണ്ണിന് വട്ടായോ 'എന്ന മട്ടിൽ നോക്കുന്നത് കണ്ടു വീണ്ടും ഇളിച്ചു കാണിച്ചു ഒരു പീസ് അപ്പാടി എടുത്തു വായിലിട്ടു..... "ആഹഹാ...... പ്രേമാദമായിരിക്ക്..... "👌👌👌 ആസ്വദിച്ചു കഴിച്ചു കൊണ്ട് പറഞ്ഞു കണ്ണ് തുറന്നതും മുന്നിൽ കണ്ണ് തുറിച്ചു നിൽക്കുന്ന അമ്മയെ കണ്ടു ഇത്രയും നേരം ട്രിപ്പ്‌ അടിക്കാൻ പോയ കിളികൾ എല്ലാം ഒറ്റയടിക്ക് തലയ്ക്കു അകത്തേക്ക് കയറി മെല്ലെ കയ്യും കഴുകി റൂമിലേക്ക് സ്കൂട്ട് ആയി...... ബാഗ് അഴിച്ചു ടേബിളിലേക്കിട്ടു ബെഡിൽ കയറി മലർന്നു കിടന്നു..... ഛെ മറന്നു..... "അയ്യോ..... അമ്മേ... ഓടിവായോ..... " അലറി വിളിക്കണ്ട താമസം അമ്മ വെപ്രാളത്തോടെ ഓടി വന്നു..... "എന്താ..... എന്താടി.... "

"ആ ലൈറ്റ് ഓഫ്‌ ആക്കിയേക്ക്..... ഈ...."😁 അമ്മ ഒന്നു നോക്കി ദഹിപ്പിച്ചു ലൈറ്റ് ഓഫാക്കി പോയി..... ഹോസ്പിറ്റലിൽ വെച്ചുള്ള ഓരോ സംഭവവും ഒന്നും കൂടി റീവൈൻഡ് അടിച്ചു ധൃതക പുളകിതയായി പാച്ചുവിനെയും കെട്ടിപ്പിടിച്ചു അങ്ങനേ കിടന്നു...... പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും,സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുമ്പോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു.... പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാർത്ഥിച്ചു പോകുന്നു.......ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന........... I LOVE YOU..... 😍😍😍😍 എന്റെ കാസനോവ ചേട്ടാ..... എജ്ജാതി ഡയലോഗ് ആ...... ഉഫ്.... കുളിരു കോരിയിട്ടു പാടില്ല..... എന്നാലും കോളേജിലെ സമയം പെട്ടെന്ന് അവസാനിച്ചോട്ടെ........ 😜 ഓഹ്.... ഓരോന്ന് ആലോചിച്ചു കൂട്ടി ചെക്കനെ കാണാൻ തോന്നുന്നു....... ഇനിയിപ്പോ monday ആവണല്ലോ..... അയ്യോ അതും പറഞ്ഞു ഇരുന്നപ്പോഴാ ഋഷിയെ വിളിക്കാൻ പറഞ്ഞില്ലേ......🤦‍♀️ കൈ ഉയർത്തി നോക്കിയപ്പോൾ നമ്പർ കാണാനില്ല........ എന്റെ കളരിപരമ്പരദൈവങ്ങളേ നമ്പർ എവിടെ പോയി എന്നും ഓർത്തു ചാടി എണീറ്റു..... 😮😯😲😳 ഒന്നു പിറകിലോട്ട് ചിന്തിച്ചു നോക്കിയേ.... 🤔

കഴുകിക്കോ കഴുകിക്കോ..... കഴുകിക്കോ കഴുകിക്കോ.... അയ്യോ...... 😱😱😱😱 ഇനിയെന്തോ ചെയ്യും........ 🤔 ഓർത്തു നോക്കെടി പൊട്ടി....... 79....... 945...... ബാക്കി..... ബാക്കി എന്താ......🙄 തലയും കുത്തി മറഞ്ഞിട്ടും ബാക്കി നമ്പർ ഓർമ്മ വരുന്നില്ല....... 🤐 സുഭാഷേട്ടാ..... ഞാൻ വീണ്ടും പെട്ടായിരുന്നു കേട്ടോ..... 🤧🤧🤧 🖤🖤🖤🖤🖤🖤🖤🖤🖤🖤 "മുത്തശ്ശനോട് സ്‌ട്രെയിൻ ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞിട്ടില്ലേ...... പിന്നെന്തിനാ ഇതൊക്കെ എടുത്തു വയ്ക്കാൻ നിൽക്കുന്നെ....... "😠 "ചോറിന് വെള്ളം വയ്ക്കാൻ എടുത്തത് ആണോ ഭാരിച്ച പണി...... "😁 "മനുഷ്യനെമെനക്കെടുത്താൻ...... മാറിനിൽക്കങ്ങോട്ട്..... "😠 ഇന്നലെ വന്നു കയറിയതേ ഉള്ളൂ..... അപ്പോഴേക്കും തുടങ്ങി പണിയെടുക്കാൻ..... എന്റെ ചാട്ടം കണ്ടു മുത്തശ്ശൻ ഇളിച്ചോണ്ട് മാറി നിന്നു..... "കൽക്കണ്ടം വിളിക്കാത്തതിന്റെ ദേഷ്യം എന്നോട് തീർക്കുന്നത് എന്തിനാ...... " വാതിൽക്കൽ ചാരി നിന്ന് ആക്കിയ ചിരിയോടെ മുത്തശ്ശൻ ചോദിക്കുന്നത് കേട്ട് മുറുകിയ മുഖത്തോടെ തിരിഞ്ഞു..... "അവളുടെ കാര്യം ഇനി മിണ്ടിപോവരുത്..... ഒരു കാര്യം പറഞ്ഞാൽ അനുസരിക്കില്ല..... കയ്യിൽ കിട്ടട്ടെ..... "😠

വെള്ളിയാഴ്ച വൈകുന്നേരം വിളിക്കണം എന്നും പറഞ്ഞു പോയതാ.... ഇന്നിപ്പോ സൺ‌ഡേ ആയി..... ഈ നേരം വരെ അവൾ വിളിച്ചിട്ടില്ല..... എത്തിയോന്ന് പോലും അറിയില്ല നാശം..... ആലോചിക്കും തോറും ദേഷ്യം വരുന്നു..... 😠😠 "നീയാ പെണ്ണിനെ തല്ലാൻ നിക്കണ്ടാ ട്ടോ..... ലാസ്റ്റ് നിന്റെ തല്ല് കൊണ്ട് മടുത്തു അവൾ ഇട്ടേച്ചും പോവും..... "🤭 "എന്നാ...... അവളുടെ അവസാനം ആണ്.... " "മ്മ്.... മ്മ്.... ചെക്കന് മോളെ അങ്ങ് പിടിച്ചെന്ന് തോന്നുന്നല്ലോ...... ദേ.... ചിരിയൊക്കെ വരുന്നു...... " മുഖത്തേക്ക് നോക്കിയുള്ള മുത്തശ്ശന്റെ ആക്കിയ വർത്താനം കേട്ട് എനിക്കും ചിരി വന്നു...... മുത്തശ്ശനും അവളെ ഇഷ്ടപ്പെട്ടെന്ന് ഉറപ്പാ..... അവൾ പോയപ്പോൾ തൊട്ട് തുടങ്ങിയതാ അമ്മു അങ്ങനെ അമ്മു ഇങ്ങനെ...... അപ്പൂപ്പനും വീട്ടിൽ വിളിക്കുന്ന പോലെ അമ്മു എന്ന് വിളിച്ചാൽ മതി എന്ന് അവൾ തന്നെ പറഞ്ഞതാ...... എന്തായാലും സംസാരിച്ചു നേരം കളയാൻ ഒരാളെ കിട്ടിയ സന്തോഷത്തിൽ ആണ് മുത്തശ്ശൻ...... "സ്നേഹമുള്ള മോളാടാ.... അല്ലെങ്കിൽ നിന്നേ പോലൊരു കാണ്ടാമൃഗത്തിനെ പ്രേമിക്കാൻ നിൽക്കോ.... "

"എനിക്കിട്ട് ഉണ്ടാക്കുന്ന നേരത്തിനു പോയ്‌ പേപ്പർ വായിക്കാൻ നോക്ക്.... " അതും പറഞ്ഞു മുത്തശ്ശനെ ഹാളിലേക്ക് തള്ളി വിട്ടു...... ഇങ്ങനെ പോയാൽ രണ്ടും കൂടി എന്റെ പരിപ്പിളക്കും..... മ്മ് വരട്ടെ നോക്കാം..... ഗ്യാസ് ഓൺ ചെയ്തു വെള്ളം അടുപ്പത്തു വെച്ചു..... രണ്ടാളല്ലേ ഉള്ളൂ..... ഞങ്ങൾ തന്നെ ആണ് ഉണ്ടാക്കാറ്..... ഇടയ്ക്ക് തുളസിയും കൂടും.... "ദേവാ...... ഇങ്ങോട്ട് വാ.... നിന്നെക്കാണാൻ ഒരാൾ വന്നിരിക്കുന്നു..... " "ആരാ മുത്തശ്ശാ...... " കയ്യും തുടച്ചു ഹാളിലേക്ക് ചെന്നപ്പോൾ കണ്ടു മുത്തശ്ശനോട് എന്തോ പറഞ്ഞു സംസാരിക്കുന്ന ഒരാളെ...... "ഇയാളാണോ ഋഷിദേവ്..... " എന്നെ കണ്ടു അയാൾ മുത്തശ്ശനോട് ചോദിക്കുന്നത് കേട്ടു..... "ഹലോ..... ഐആം അഡ്വക്കേറ്റ് വിജയൻ തമ്പി.... ഇയാളുടെ അച്ഛൻ ഇന്ദ്രജിത് മേനോന്റെ ലീഗൽ അഡ്വൈസർ ആണ്....... " "ആരുടെ അച്ഛൻ..... "😠 "ദേവാ..... " "മുത്തശ്ശൻ ഇതിലിടപെടണ്ട...... " എന്നു തീർത്തു പറഞ്ഞു അയാൾക്ക് നേരെ തിരിഞ്ഞു..... "പറയടോ.... തന്നോടാര് പറഞ്ഞു എന്റെ തന്ത അയാളാണെന്ന്...... "😠

"അത്...... ഇന്ദ്രജിത് സാർ..... " "നിങ്ങടെ സാറിനോട് ചെന്നു പറഞ്ഞേക്ക് ഋഷിദേവ് പത്തുവർഷം മുൻപ് അമ്മയ്ക്ക് വേണ്ടി മാത്രമല്ല അച്ഛനും കൂടിയുള്ള പിണ്ഡം വെച്ചു അറുത്തു കളഞ്ഞതാണ് ബന്ധങ്ങൾ എന്ന്...... മേലിൽ അയാളുടെ പേരും പറഞ്ഞു ഇവിടെ കണ്ടു പോവരുത്...... ഇറങ്ങി പോടോ...... "😠 "അത് സാർ..... " "ഗെറ്റ് ഔട്ട്‌...."😡 എന്നും പറഞ്ഞു ടീപോയ്‌ക്ക് ഒരു ചവിട്ടങ്ങു വെച്ചു കൊടുത്തു....... "ദേവാ..... അയാൾ വന്നത് എന്തിനാണെന്നെങ്കിലും ചോദിക്കായിരുന്നു.... " അയാളുടെ പോക്കും നോക്കി പല്ല് കടിച്ചു നിൽക്കുമ്പോൾ ആണ് മുത്തശ്ശൻ പറയുന്നത്..... "അറിഞ്ഞിട്ടിപ്പോ എന്തിനാ..... 😠 മുത്തശ്ശൻ മറന്നോ എല്ലാം..... പക്ഷേ ഈ ഋഷി ഒന്നും മറക്കില്ല..... ഒന്നും...... "😠 മുത്തശ്ശനെ ഒന്നു തറപ്പിച്ചു നോക്കി റൂമിലേക്ക് കയറി വാതിൽ വലിച്ചടച്ചു..... വന്നിരിക്കുന്നു അച്ഛൻ ആണെന്നും പറഞ്ഞു..... 😠 കലി അടങ്ങാതെ ബെഡിൽ ഇരുന്നു മുടിയിൽ പിടിച്ചു വലിച്ചു....... ആകെ പാട് ദേഷ്യത്തിൽ ഇരിക്കുമ്പോൾ ആണ് ഫോൺ റിങ് ചെയ്യുന്നത്.... നോക്കിയപ്പോ തുളസി..... കാൾ കട്ട്‌ ചെയ്തിട്ടും വീണ്ടും അവൻ വിളിക്കുന്നു..... "വെച്ചിട്ട് പോടാ ..............."😠 അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തു ഫോൺ ബെഡിലേക്കിട്ടു...... കുറച്ചു കഴിഞ്ഞപ്പോൾ വാട്സ്ആപ്പ് മെസ്സേജ് വന്ന സൗണ്ട് കേട്ടു...... എടുത്തു നോക്കിയപ്പോൾ തുളസി ആണ്..... ഒരു ഓഡിയോ ക്ലിപ്പ് അയച്ചേക്കുന്നു........ 🎶"എന്റെ പോന്നു ചേട്ടാ.... " അമ്മുവിന്റെ വോയിസ്‌ ആണല്ലോ.... 🤔

🎶ചലഞ്ച് അക്‌സെപ്റ്റ് ചെയ്ത് എന്നുള്ളത് ശെരിയാ..... പക്ഷേ ഞാനന്ന് അവന്റെ പീലികണ്ണിൽ നോക്കി പറഞ്ഞത് സിൻസിയർ ആയിട്ടാണ്..... നിങ്ങൾക്ക് ഓർമ്മയുണ്ടോ അറിയില്ല..... ഓണത്തിന്റെ വെക്കേഷൻ ടൈമിൽ ബീച്ചിൽ ഒരു എക്സിബിഷൻ ഒക്കെ നടന്നത്...... അന്നാണ് ഞാൻ ഫസ്റ്റ് ടൈം അവനെ കാണുന്നത്...... അന്നു തൊട്ടേ എനിക്കിഷ്ടം ആണ്..... ഇതൊന്ന് പറയാൻ ആ കാലമാടൻ ഒന്നു നിന്ന് തരണ്ടേ..... " "അതൊക്കെ പ്രായത്തിന്റെ ഓരോ അട്ട്രാക്ഷൻ ആവും...... " "അങ്ങനെ ആയിരുന്നേൽ അവന്റെ തല്ലും മേടിച്ചു കണ്ടം വഴി ഓടേണ്ടതല്ലേ.... വീണ്ടും വീണ്ടും പിറകേ വന്നത് നാണം ഇല്ലാഞ്ഞിട്ടല്ല..... ഇഷ്ടം ആയിട്ടാണ്.... ആരോട് പറയാൻ.... ആര് കേൾക്കാൻ...... "🎶 അത്രയും നേരം ഉണ്ടായിരുന്ന ടെൻഷൻ എല്ലാം പോയി വീണ്ടും ആ ഓഡിയോ പ്ലേ ചെയ്തു ചിരിയോടെ ബെഡിലേക്ക് വീണു....... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 "അങ്ങോട്ട് പോവാൻ സമ്മതിക്കുന്നില്ലെടി അമ്മ..... രണ്ടു ദിവസം ആയിട്ട് ചാടാൻ നോക്കുവാ..... വിടുന്നില്ല..... ഞാൻ പോയാൽ അവളെ പോയി ബ്രെയിൻ വാഷ് ചെയ്യും പോലും...... ആ പറഞ്ഞത് ശെരിയാ.... ഒരു ചാൻസ് കിട്ടിയാൽ ഉറപ്പായും ഞാനവളെ നദീമിനെ കൊണ്ട് കെട്ടിക്കും..... " "വെറുതെ ആണോ നിന്റെ മൂത്തമ്മ ആ പടി ചവിട്ടാൻ സമ്മതിക്കില്ലെന്ന് പറഞ്ഞത്..... "

എലി ചിരിയോടെ പറയുന്നത് കേട്ട് ഞാനൊന്ന് ഇളിച്ചു കാണിച്ചു...... നിത്യയുടെ കാര്യവും ആലോചിച്ചു നടക്കലാണ് ഇപ്പോഴത്തെ പ്രധാന പരിപാടി.... എനിക്ക് വേണ്ടി എലിയും കൂടി ആലോചിക്കുന്നുണ്ട്...... തുളസിയുടെ കൂടെ ഹോസ്പിറ്റലിൽ നടന്ന കാര്യം ഒക്കെ പിറ്റേന്ന് തന്നെ അവളുടെ അടുത്ത് പോയി പറഞ്ഞിട്ട് ആണ് സമാധാനം കിട്ടിയത്...... അവൾ ആണ് പറഞ്ഞത് ഫ്‌ബിയിൽ ഒക്കെ നോക്കാൻ..... അപ്പോ പിന്നെ നമ്പർ പോയെന്ന് അതിൽ കൂടി പറയാലോ...... ഐഡിയ നൈസ് ആയതോണ്ട് അപ്പോ തന്നെ വീട്ടിലേക്ക് വന്ന് അച്ചുനെ ഭീഷണിപ്പെടുത്തി ഫോൺ മേടിച്ചു ഫ്‌ബിയിലും ഇൻസ്റ്റയിലും ഒക്കെ അരിച്ചു പെറുക്കി...... എന്തിനു തുളസിയെ വരെ തപ്പി.... പൊടി പോലും ഇല്ല കാണാൻ...... ഇഷ്ടം ആയ സ്ഥിതിക്ക് ഇനിയിപ്പോ തല്ലില്ലായിരിക്കും.... അതാണ് ഏക ആശ്വാസം.... 😅 "ഡീീ...... "😠 ഗേറ്റിന്റെ അടുത്തു നിൽക്കുന്ന വൃന്ദയെ കൂടി കൂട്ടി കോളേജിലേക്ക് കാലെടുത്തു വയ്‌ക്കേണ്ട താമസം പിന്നിൽ നിന്ന് വിളിയെത്തി..... തിരിഞ്ഞു നോക്കിയപ്പോ കണ്ടു ഋഷി വിത് 😠 "നീ അന്നു സ്വപ്നം കണ്ടത് ഒന്നും അല്ലാലോ ലെ..... "

എലിയാണ്..... പെണ്ണിനെ കുറ്റം പറയാൻ പറ്റില്ല..... ഒന്നു സെറ്റ് ആയതോണ്ട് ചിരിയോടെ എന്നെയും കാത്തിരിക്കുന്ന ചെക്കനെ ആവും അവൾ പ്രതീക്ഷിച്ചത്...... എനിക്ക് പക്ഷേ ഈ സീൻ ഉറപ്പ് ആയിരുന്നു..... അത്ര കാര്യം ആയിട്ട് ആണ് അന്നു പറഞ്ഞത്...... ഞാൻ വായും നോക്കി നിൽക്കുമ്പോഴേക്ക് അവൻ നേരെ മുന്നിൽ വന്ന് നിന്നു.... "എന്തും നോക്കി നിൽക്കുവാ..... പോയിനെടാ എല്ലാം..... "😠 ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നവർക്ക് നേരെ അലറിയതാ..... ഞാൻ വരെ ഞെട്ടിപ്പോയി.... എലിയെ നോക്കിയപ്പോ അവൾ വൃന്ദയുടെ കയ്യും പിടിച്ചു ക്ലാസിനു നേരെ ഓടുവാ...... ചിരി വന്നെങ്കിലും ഋഷി തറപ്പിച്ചു നോക്കുന്നത് കണ്ടു ചുണ്ട് കൂട്ടി പിടിച്ചു മുഖം കുനിച്ചു നിന്നു..... "നിന്നോട് ഞാൻ വിളിക്കാൻ പറഞ്ഞതല്ലേ....." "ആ....... " "മുഖത്തോട്ട് നോക്കെടി..... "😠 മുഖം ഉയർത്തി അവനെ നോക്കി..... "നിനക്കെന്താ പറഞ്ഞാൽ കേൾക്കാൻ വയ്യേ..... നിന്റെ കാൾ നോക്കി ഞാനെത്ര നേരം നിന്നെന്ന് അറിയോ...... വീട്ടിൽ എത്തിയോ എന്ന് പോലും അറിയാതെ എത്ര ടെൻഷൻ അടിച്ചെന്ന് അറിയോ......... എന്നിട്ട് അവള്..... "😠

എന്നും പറഞ്ഞു കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചു....... "ആഹ്..... ഋഷി..... വിട്..... " എന്നൊക്കെ പറഞ്ഞു വേദന എടുത്തു കുതറിയെങ്കിലും അവൻ ഒന്നും കൂടി പിടി മുറുക്കി....... ബ്രേസ്‌ലെറ്റ് അടക്കം ആണ് പിടിച്ചേക്കുന്നത്...... നല്ല സുഖം 😣 "ഒരു കാര്യം പറഞ്ഞത് കേട്ടില്ലെങ്കിൽ എനിക്ക് ദേഷ്യം വരും...... പ്രേത്യേകിച്ചു നിന്നോട്..... ഇനിയിത് ആവർത്തിച്ചാൽ...... "😠 അതും പറഞ്ഞു എന്നെ പിടിച്ചു മുന്നിലേക്ക് തള്ളി...... കയ്യൊന്നു കുടഞ്ഞു തിരിഞ്ഞു നോക്കിയപ്പോ കാലമാടൻ തിരിഞ്ഞു നടക്കുന്നു....... ആഹാ..... എന്റെ കൈ പിടിച്ചു തിരിച്ചിട്ടു അങ്ങനെ അങ്ങ് വിടാൻ പറ്റോ.... 😬 "അതേ ഒന്നു നിന്നേ...... " വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി..... "എന്താടി...... "😠 "സ്റ്റിൽ ഐ ലവ് യൂ.... " ഒരു സൈറ്റ് കൂടി അടിച്ചതും ചെക്കൻ മുഖം കുനിച്ചു ശ്വാസം വലിച്ചു വിട്ടു..... പിന്നെ അതാ എന്റെ നേർക്ക് വരുന്നു...... ഈശ്വരാ.... പണിയായോ എന്നും ഓർത്തു നിന്നപ്പോഴേക്കും അവൻ നേരെ മുന്നിൽ വന്നു മുഖത്തേക്ക് നോക്കി...... പിന്നെ കയ്യിലേക്കും...... അല്ലെങ്കിലേ ചുവന്നു കിടക്കുവാ..... വീണ്ടും പിടിച്ചു തിരിക്കോ...... 🙄 മെല്ലെ പിന്നിലേക്ക് ഒളിപ്പിക്കാൻ പോകുമ്പോഴേക്കും കയ്യിൽ പിടി വീണു...... "ഇനിയും പിടിച്ചു തിരിക്കല്ലേ..... പ്ലീസ്..... " അതും പറഞ്ഞു പറഞ്ഞു ഞാൻ കണ്ണിറുക്കി അടച്ചു......

രണ്ടു മിനിറ്റ് കഴിഞ്ഞിട്ടും റിയാക്ഷൻ ഒന്നും ഇല്ലല്ലോ എന്നോർത്തു കണ്ണ് തുറന്നപ്പോൾ ഋഷി എന്നെ തന്നെ നോക്കി നിൽക്കുന്നു...... "വേദനിച്ചോ...... "😒 "ഇല്ലാലോ.... "😁 "ഡീീ.... കള്ളം പറഞ്ഞാൽ അടി മേടിക്കും.... "😠 "ശ്ശെടാ..... പിടിച്ചു തിരിച്ചാൽ പിന്നെ വേദനിക്കാതിരിക്കാൻ ഞാനെന്താ റബ്ബർ ആണോ....."😏 കേറുവോടെ പറഞ്ഞു നിർത്തിയതും കയ്യിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു...... അതിന്റെ ഷോക്ക് തീരും മുൻപേ അറ്റാക്ക് വരുത്തിക്കാൻ എന്ന പോലെ മൂർദ്ധാവിൽ ചുണ്ടും ചേർത്തേക്കുന്നു....... കിളികൾ ഏതൊക്കെ വഴിക്ക് പോയോ എന്തോ..... 🙄 "ക്ലാസ്സിൽ പോടീ...... " "ങേ...... " "പോടീ...... "😠 കേൾക്കണ്ട താമസം തിരിഞ്ഞു ഓടി..... ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോ എന്റെ ഓട്ടം കണ്ടു കിണിക്കുന്നു....... കാലമാടൻ..... അവനെ നോക്കി ചുണ്ട് കോട്ടി കാണിച്ചു തിരിഞ്ഞതും മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന ആളെ കണ്ടു പതർച്ചയോടെ മുഖം കുനിച്ചു..... CCTV സുജോ..... 😟 ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story