കൽക്കണ്ടം: ഭാഗം 14

kalkandam new

എഴുത്തുകാരി: അശ്വിനി

"എടി..... അയാളൊന്നും പറഞ്ഞില്ല...... പക്ഷേ നോക്കി പേടിപ്പിച്ചിട്ടാ പോയത്..... അത് തന്നെയാ പ്രശ്നം.... വീട്ടിൽ വിളിച്ചു പറഞ്ഞു കാണുമോ..... " ടെൻഷൻ കൂടി കൂടി നഖം കടിച്ചു പറിച്ചു.... അച്ഛൻ എങ്ങാനും അറിഞ്ഞാൽ തീർന്നു..... "എടി.... വീഴാൻ പോയപ്പോൾ പിടിച്ചതാണെന്ന് പറയാം..... ഇനി തലയിലെ കിസ്സ് ആണെങ്കിൽ അവൻ മുഖം കുനിച്ചപ്പോൾ തലയിൽ തട്ടി പോയത് ആണെന്ന് പറയാം.... നീ അവന്റെ നെഞ്ചിന്റെ അത്രയല്ലേ ഉള്ളൂ..... " വൃന്ദ വലിയ കാര്യം പോലെ പറയുന്നത് കേട്ട് ഞങ്ങൾ രണ്ടും പല്ല് കടിച്ചു അവളെ നോക്കി.... അപ്പോ തന്നെ വളിച്ച ചിരിയോടെ പെണ്ണ് ക്ലാസിലേക്ക് സ്കൂട്ടായി.... രാവിലെ മുതൽ ഈ നേരം വരെ ഇതെന്നെ ടെൻഷൻ.... ഫുഡ് കഴിക്കാൻ പോലും നിൽക്കാതെ ടെൻഷൻ അടിച്ചിരിക്കുവാ ക്ലാസിനു പുറത്തു..... എലി പറഞ്ഞ പോലെ തള്ളേന്റെ പ്രാക്ക്.... അമ്മേടേ ഇടി.... അച്ഛന്റെ സെന്റി..... അച്ചുന്റെ കുത്തിത്തിരിപ്പ്.... ഏറ്റവും ഒടുക്കം അച്ഛന്റെ സെന്റിയിൽ ഫ്ലാറ്റ് ആയി തേയ്ക്കാൻ തോന്നിയാൽ അവന്റെ കൈ കൊണ്ട് അന്ത്യം..... ഹൗ ബ്യൂട്ടിഫുൾ.... 🤦‍♀️ "ഡീീ...... "

"അയ്യോ..... " അവന്റെ അലർച്ച കേട്ട് പേടിച്ചു പിന്നിലേക്ക് വീഴാൻ ആഞ്ഞപ്പോഴേക്കും ആരോ ഷോൾഡറിൽ പിടിച്ചു നിർത്തിച്ചു...... ഋഷി തന്നെ ആയിരിക്കും...... കണ്ണ് തുറന്നപ്പോൾ കണ്ടു നോക്കി ദഹിപ്പിക്കുന്നത്....... അപ്പോ തന്നെ പിടിച്ചു വലിച്ചു താഴേക്ക് ഇറക്കി.... "പിന്നിലേക്ക് വീഴാൻ ആണോടി പുല്ലേ അരമതിലിന്റെ മുകളിൽ കേറിയിരിക്കുന്നേ....."😠 "അത്.... പെട്ടെന്ന് വിളിച്ചപ്പോൾ പേടിച്ചു പോയി...... " "പിടിച്ചില്ലായിരുന്നെങ്കിൽ ഇപ്പോ നിലത്ത് കിടന്നേനെ..... ഇനി മേലാൽ ഇതിന്റെ മുകളിൽ കയറി ഇരുന്നു പോകരുത്.... കേട്ടല്ലോ.... " "ആ......" കാലമാടൻ..... അലറി പേടിപ്പിച്ചിട്ട് ഇപ്പോ എന്നെ കുറ്റം പറയുന്നു.... 😏 ഇനിയിത് വല്ലോരും കാണുന്നുണ്ടോ ആവോ.... അല്ല ഈ സിറ്റുവേഷനിൽ സാർ ചാരന്മാരെ ഇറക്കേണ്ടത് ആണ്...... "നീ ആരെയാ നോക്കുന്നേ..... " ഞാൻ ചാരന് വേണ്ടി ചുറ്റും നോക്കുന്നത് കണ്ടു ചോദിക്കുവാ...... "ആരൂല്ല്യ...... "

"ഡീീ.... നേരത്തേ പറഞ്ഞതാ.... കള്ളം പറഞ്ഞാൽ നീ അടിമേടിക്കും..... "😠 "അത്...... അച്ഛന്റെ ഒരു ഫ്രണ്ട്‌ ഇവിടെ വർക്ക്‌ ചെയ്യുന്നുണ്ട്...... " "അയാളാണോ രാവിലെ നിന്നെ നോക്കി പേടിപ്പിച്ചത്.... " അതിവനെങ്ങനെ അറിഞ്ഞു..... 🤔 "ഞാൻ കണ്ടായിരുന്നു..... ബെൽ അടിക്കാൻ ടൈം ആയതു കൊണ്ടാ ചോദിക്കാൻ വരാതിരുന്നെ.... " എന്റെ മനസ് വായിച്ചെന്ന പോലെ പറഞ്ഞു.... ഇവനോട് പറഞ്ഞാലോ..... വേണ്ടാ... അയാളോട് പോയി കലിപ്പിടും..... ആ വാശിയ്ക്ക് വേണേൽ അയാൾ എരിവും പുളിയും ചേർത്ത് പറഞ്ഞു കൊടുത്താലോ.... തീർന്നു..... "അയാൾ വീട്ടിൽ വിളിച്ചു പറയുമോ എന്ന് പേടിച്ചിരിക്കുവാ ഇവള്...... " ഞാൻ പറയുന്നില്ലെന്ന് കണ്ടിട്ടോ എന്തോ എലി കയറി പറഞ്ഞു..... അവളെ ഒന്നു ദയനീയമായി നോക്കുമ്പോഴേക്കും അടുത്ത ചോദ്യം എത്തി... "അയാൾ ഏതാ ഡിപ്പാർട്മെന്റ്....? " എന്നോടല്ല..... എലിയോടാ..... "ഫിസിക്സ്‌ ലാബ് അസിസ്റ്റന്റ് ആണ്.... "

കേൾക്കണ്ട താമസം അവൻ കയ്യിൽ പിടിച്ചു നടന്നു.... തിരിഞ്ഞു നോക്കിയപ്പോ എലി തംബ്സ് അപ്പ്‌ കാണിക്കുന്നു.... പട്ടി... 😬 ഡിപ്പാർട്മെന്റ് സ്റ്റാഫ്‌ റൂമിന്റെ മുന്നിൽ എത്തിയപ്പോൾ കയ്യിലെ പിടി വിട്ടതും ഇനിയെന്താ എന്ന മട്ടിൽ അവനെ നോക്കി.... "അയാളെ പോയി വിളിച്ചിട്ട് വാ.... " "ഞാനോ..... " "ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ.... "😠 "ഞാൻ വിളിച്ചോളാം.... " അവനെ ഒന്നും കൂടി ദയനീയമായി നോക്കി സ്റ്റാഫ് റൂമിലേക്ക് കയറി..... അയാള് അറ്റത്ത് തന്നെ ഏതോ ബുക്കും വായിച്ചിരിക്കുന്നു.... "സാ..... സാർ...... " "ആ..... അഭിരാമി..... ഞാൻ കാണാൻ ഇരിക്കുവായിരുന്നു.....പുറത്തേക്ക് വാ... " അയാൾ ഗൗരവത്തോടെ പറഞ്ഞു സീറ്റിൽ നിന്ന് എണീറ്റു പുറത്തേക്ക് നടന്നു....... പിറകെ ഞാനും.... അവിടെ തൂണിൽ ചാരി കയ്യും കെട്ടി നിൽക്കുന്ന ഋഷിയെ കണ്ടിട്ടോ എന്തോ അയാൾ തിരിഞ്ഞു നോക്കിയതും ഞാൻ മുഖം കുനിച്ചു..... ഈ സമയം വിനയം ആണ് നല്ലത്.... അഹങ്കാരം കാണിക്കാൻ നിന്നാൽ പണി പാളും..... 😉 "സാർ ഒന്നു വന്നേ...... " ശ്ശെടാ എന്നെക്കാട്ടും വിനയത്തിൽ ഋഷി സാറിനെ വിളിക്കുന്നത് കേട്ട് കണ്ണ് മിഴിഞ്ഞു.....

എന്നെ നോക്കി കണ്ണ് ചിമ്മിയടച്ചു അവൻ സാറിന്റെ തോളിലൂടെ കയ്യിട്ടു കുറച്ചു മാറി നിന്നു....... ചെവി കൂർപ്പിച്ചു പിടിച്ചോ... 👂 "കൂടുതൽ ആയിട്ട് പറഞ്ഞു തരുവൊന്നും വേണ്ടല്ലോ..... ഇന്ന് കണ്ടത് അവളുടെ വീട്ടിൽ വിളിച്ചു പറയുന്നതും പറയാത്തതും ഒക്കെ സാറിന്റെ ഇഷ്ടം..... ചിലപ്പോൾ ഇനിയും എന്തേലും ഒക്കെ കണ്ടെന്നു വരും.... " ദുഷ്ടാ 😬😬😬😬 "പക്ഷേ..... അതിന്റെ പേരിൽ ആരെങ്കിലും അവളെയൊന്ന് നുള്ളി നോവിച്ചു എന്നെങ്ങാനും ഞാൻ അറിഞ്ഞാൽ...... സാറിന്റെ നാവ് ഞാൻ പിഴുതെടുക്കും..... എന്നെ അറിയാലോ ലെ.... പ്രേത്യേകിച്ചു പരിചയപ്പെടുത്തണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല..... അപ്പോ സാർ ചെന്നാട്ടെ..... " അതും പറഞ്ഞു സാറിന്റെ ഷർട്ട്‌ നേരെയാക്കി കൊടുക്കുന്നത് കൂടി കണ്ടതോടെ ചിരി പൊട്ടിയെങ്കിലും അയാൾ തിരിച്ചു വരുന്നത് കണ്ടു ചിരിയടക്കി ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ നിഷ്കു ആയി നിന്നു..... എന്നെ ഒന്നു തറപ്പിച്ചു നോക്കി അയാൾ സ്റ്റാഫ് റൂമിലേക്ക് കയറി പോയി..... അയ്യേ.... ഇത്രേ ഉണ്ടായിരുന്നുള്ളോ കാര്യം.... വെറുതെ കൊറേ ടെൻഷൻ അടിച്ചു..... 🤭

"നിന്ന് കിണിക്കാതെ വാടി..... " ഈ എന്നോടാ..... "അതേ...... കൈ... കൈ.... "😁 എന്നും പറഞ്ഞു ഇളിച്ചു കൊണ്ട് വലതു കൈ നീട്ടി കൊടുത്തു..... കാര്യം മനസ്സിലായ പോലെ അവൻ കയ്യിൽ പിടിച്ചു..... ഈ പ്രാവശ്യം നല്ല ധൈര്യത്തോടെ കയ്യിൽ മുറുക്കി പിടിച്ചു തല ഉയർത്തി കൂടെ നടന്നു.... വഴിയിൽ മുഴുവൻ അവന്റെ ഫാൻസ്‌ കണ്ണ് മിഴിച്ചു നിൽക്കുന്നുണ്ട്....... ചെക്കനതൊന്നും കണ്ട ഭാവം നടിക്കാതെ മുന്നോട്ട് നടക്കുവാ....... ലേശം അഹങ്കാരം ആവാം..... 😜 ഈശ്വരാ.... എനിക്ക് കണ്ണ് തട്ടാതിരിക്കണേ.... വീട്ടിൽ ചെന്നിട്ട് ഒന്നു ഉഴിഞ്ഞിടാൻ പറയണം....... അല്ലാ... ഒരാളെ കാണാൻ ഇല്ലാലോ...... 🤔 ആരവിടെ..... ദീപ്തി മോളെവിടെ..... 🧐 ദോ നിൽക്കുന്നു പല്ല് കടിച്ചു..... അവളെ ഒന്നു നോക്കി പുച്ഛിച്ചു നാണം കെടുത്തല്ലേ പുണ്യാളാ എന്നും പ്രാർത്ഥിച്ചു അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു ചേർന്നങ്ങു നടന്നു... മുഖം ചരിച്ചു നോക്കിയപ്പോൾ അവളുടെ മുഖം മൊത്തം അസൂയയും കുശുമ്പും നിറഞ്ഞു നിൽക്കുന്നത് കണ്ടു ആവേശം മൂത്ത് ഒന്നും കൂടി അവന്റെ നെഞ്ചത്തോട്ടു തള്ളി കയറി..... 😜

മുന്നോട്ട് നടന്നപ്പോൾ ആണ് ബോധം വന്നത്.... മുഖം ഉയർത്തി നോക്കിയപ്പോൾ ഋഷി നെറ്റി ചുളിച്ചു കലിപ്പിൽ നോക്കുന്നു...... ഞാനൊന്ന് ഇളിച്ചു കാണിച്ചു വേഗം മാറി നിന്നു..... "ബാഗ് എടുത്തിട്ട് വാ.... ഉച്ച കഴിഞ്ഞിട്ട് ക്ലാസ്സ്‌ ഇല്ല...... " "എവിടെ പോവാനാ.... " "അറിഞ്ഞാലേ വരാൻ പറ്റൂ....? "😠 ഓ.... ഒന്നു പറഞ്ഞാൽ രണ്ടാമത്തേന് കലിപ്പ്.... 😏 ക്ലാസ്സിലേക്ക് കയറിയപ്പോ എലിയൊക്കെ ഫുഡ് എടുത്തു എന്നെയും നോക്കി ഇരിക്കുന്നു..... ടെൻഷൻ മറിയതോണ്ടോ എന്തോ എനിക്കും വിശക്കുന്നു.... അവരോട് കഴിച്ചോളാൻ പറഞ്ഞു ബാഗും എടുത്തു പുറത്തേക്ക് ചെന്നു..... "പോവാം..... " "ആ.... " എങ്ങോട്ടാണോ എന്തോ..... 🙄 ബൈക്കിന്റെ അടുത്ത് എത്തിയപ്പോൾ കണ്ടു തുളസി ഹെൽമെറ്റ്‌ പിടിച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്നു..... ഞാൻ കൈ മലർത്തി എങ്ങോട്ടാണെന്ന് ചോദിച്ചതും അവൻ അറിയില്ലെന്ന മട്ടിൽ ചുമൽ കൂച്ചി കാണിച്ചു... ഋഷി അവന്റെ ഹെൽമെറ്റ്‌ എടുത്തു വെച്ചു തുളസിയുടെ കയ്യിൽ നിന്ന് ഹെൽമെറ്റ്‌ മേടിച്ചു എനിക്കും വെച്ചു തന്നു.... എന്നാലും എങ്ങോട്ട് ആയിരിക്കും.... 🤔 "നിന്ന് സ്വപ്നം കാണാണ്ട് കയറെടി..... "😠

അലർച്ച കേട്ട് ബാക്കി ആലോചന ബാക്കിൽ ഇരുന്നു ആവാം എന്നും ഓർത്തു ചാടി കയറി ഷോൾഡറിൽ പിടിച്ചിരുന്നു...... ഇനി പീഡിപ്പിക്കാൻ വല്ലോം കൊണ്ട് പോവാണോ.... ഏയ്യ്.... ഋഷി ഡീസന്റ് ആണ്..... ഇനി വെറുപ്പിക്കൽ സഹിക്കാൻ പറ്റാണ്ട് കൊല്ലാൻ പോവണോ..... അങ്ങനെ ആയിരുന്നേൽ അച്ഛൻ എന്നേ തല്ലി കൊന്നേനെ..... ടൗണിൽ നിന്ന് കുറച്ചു ദൂരം കഴിഞ്ഞതും വണ്ടി ഇടത്തോട്ട് തിരിഞ്ഞു..... രണ്ടു ഭാഗത്തും വാഴയും കപ്പയും തെങ്ങും കവുങ്ങും ഒക്കെയുള്ള പറമ്പിനു നടുവിൽ കൂടി പോയി അത്ര വലുതല്ലാത്ത പഴയ തറവാട് പോലത്തെ വീടിനു മുന്നിൽ വണ്ടി നിന്നു.... "ഇറങ്ങിക്കോ...... " ഇതിപ്പോ എവിടെയാണെന്നും ഓർത്തു വണ്ടിയിൽ നിന്ന് ഇറങ്ങി ചുറ്റും ഒന്നും കൂടി നോക്കി.... മുറ്റം മുഴുവൻ ചെടികൾ ആണ്..... സംഭവം കൊള്ളാം.... "നമ്മളിത് എവിടാ.... " "നമ്മുടെ വീട്ടിൽ......" "നമ്മുടെ വീടോ..... "😳 ഞാൻ കണ്ണ് മിഴിച്ചു ചോദിച്ചതും അവൻ അതേ എന്ന് തലയാട്ടി എന്റെ ഹെൽമെറ്റ്‌ അഴിച്ചു തന്നു..... "അപ്പൂപ്പൻ ഉണ്ടോ ഇവിടെ.... " "മ്മ്..... നിന്നെ കൂട്ടി കൊണ്ടുവരാൻ അപ്പൂപ്പൻ ആണ് പറഞ്ഞത്... "

"ഹായ്...... ഞാൻ പോയി കാണട്ടെ.... " ഉത്സാഹത്തോടെ അകത്തേക്ക് ഓടാൻ നിന്നപ്പോഴേക്കും കയ്യിലൊരു പിടി വീണു.... നെറ്റി ചുളിച്ചു നോക്കിയപ്പോൾ ഋഷി ഹെൽമെറ്റ്‌ വണ്ടിയുടെ ഗ്യാസ് ടാങ്കിൽ വെച്ചു എന്നെ പിടിച്ചു അവന് അഭിമുഖമായി നിർത്തി..... "അതിനു മുൻപ് വേറെ ഒരാളെ കാണിച്ചു തരാം....വാ.... " എന്റെ കയ്യിൽ പിടിച്ചു അടുത്തുള്ള പറമ്പിലേക്ക് നടന്നു...... ചുറ്റിലും തുളസി ചെടിയുള്ള ഒരു അസ്ഥിത്തറ...... "എന്റമ്മയാ...... " അസ്ഥിത്തറയിലേക്ക് നോക്കി ഋഷി പറഞ്ഞതും ഞാനവനെ ഒന്നു നോക്കി അപ്പുറത്ത് കണ്ട റോസാച്ചെടിയിൽ നിന്നൊരു പൂവ് പൊട്ടിച്ചു അതിനു മുകളിൽ വെച്ചു.... അമ്മയുടെ മോനെ ഞാനൊരിക്കലും ഒറ്റയ്ക്കാക്കില്ലാട്ടോ..... ☺️ മനസ്സിൽ പറഞ്ഞതാ..... കയ്യിൽ കോർത്തു പിടിച്ചു കുറച്ചു നേരം അവിടെ തന്നെ നിന്നു..... "പോവാം..... " "ആ.... " വീടിനു മുന്നിലേക്ക് ചെന്നു കയ്യിൽ പിടിച്ചു തന്നെ വലതു കാല് വെച്ചു ആ വീട്ടിലേക്കും കയറി.... "മുത്തശ്ശൻ അടുക്കളയിൽ കാണും.... " "മ്മ്.... " പുറം ഭാഗം മാത്രേ ഓൾഡ് ലുക്ക്‌ ഉള്ളൂ.... ഉൾഭാഗം പുതിയ രീതിയിൽ മോടിപിടിപ്പിച്ചിട്ടുണ്ട്.....

അത്യാവശ്യം വലിയ ഹാളും ഡൈനിങ്ങ് ഏരിയയും കടന്നു കിച്ചണിലേക്ക് കയറാൻ നിന്നതും ഋഷിയുടെ കൈ വിടുവിച്ചു ബാഗ് അഴിച്ചു ടേബിളിൽ വെച്ചു..... "ഞാൻ പോവാം.... " പതിഞ്ഞ സ്വരത്തിൽ പറഞ്ഞു പമ്മി പമ്മി അടുക്കളയിലേക്ക് കയറി..... മുണ്ടൊക്കെ ഉടുത്തു തലയിലൊരു കെട്ടൊക്കെ കെട്ടി പപ്പടം ചുടുവാ കക്ഷി...... "ഠോ........ " "അയ്യോ ഞാൻ പേടിച്ചേ.... " അപ്പൂപ്പൻ ഞെട്ടിയ പോലെ പറയുന്നത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.... കൂടെ അപ്പൂപ്പനും... "എടി കാന്താരി.... ഇങ്ങനെ കിലുങ്ങുന്ന പാദസരം ഇട്ടിട്ട് ആണോ പേടിപ്പിക്കാൻ വരുന്നേ..... " അതും പറഞ്ഞു തലയ്ക്കിട്ടൊരു കൊട്ട് തന്നു.... ഞാനൊന്ന് ഇളിച്ചു കാണിച്ചു നിരത്തി വെച്ച പാത്രം എല്ലാം തുറന്നു നോക്കി.... മോര് കറി..... ഇടിച്ചക്ക തോരൻ.... ചെമ്മീൻ പൊരിച്ചത്..... അതിൽ നിന്ന് വലിയൊരെണ്ണം എടുത്തു വായിലിട്ടു..... മ്മ് കൊള്ളാം.... "ഇതെല്ലാം അപ്പൂപ്പൻ ഉണ്ടാക്കിയതാ.... "

"അല്ലാലോ.....എനിക്ക് കംപ്ലീറ്റ് റസ്റ്റ്‌ പറഞ്ഞതോണ്ട് നിന്റെ കലിപ്പൻ ഉണ്ടാക്കിയതാ രാവിലെ പോവും മുൻപ്..... " "ശെരിക്കും..... " "അതെന്ന്..... എങ്ങനുണ്ട്..... " "പൊളിച്ചു..... ഇനിയിപ്പോ ഞാൻ ആയിട്ട് കുക്കിംഗ്‌ പഠിക്കണ്ടാലോ..... ഉണ്ടാക്കി തരാൻ നിങ്ങൾ രണ്ടാളും ഇല്ലേ.... "😁 "അയ്യെടി..... നീ വന്നിട്ട് വേണം അടുക്കള നിനക്ക് തന്നിട്ട് ഞങ്ങൾക്ക് രണ്ടാൾക്കും സുഖിച്ചു ഫുഡ് അടിക്കാൻ..... " "ആഹാ.... എത്ര മനോഹരമായ നടക്കാത്ത സ്വപ്നം..... ഇങ്ങനെ നടക്കാത്ത കാര്യങ്ങൾ പറഞ്ഞു നേരം കളയാതെ ആ പപ്പടം ഇങ്ങു താ..... ഞാൻ ചുട്ടു തരാം.... " കയ്യും കഴുകി അപ്പുപ്പന്റെന്ന് പപ്പടവും കോലും മേടിച്ചു..... ആകെ അറിയാവുന്ന പണി ഇതായത് കൊണ്ട് വെടിപ്പായിട്ടു ചെയ്തു...... നല്ല വിശപ്പുള്ളോണ്ട് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഞങ്ങൾ രണ്ടാളും കൂടി പാത്രം എല്ലാം എടുത്തു ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വെച്ചു.... അല്ല.... അവനെവിടെ.... അടുക്കളയിൽ കൊണ്ട് വിട്ടേ പിന്നെ ആളെ കണ്ടില്ല.... " ഋഷി എവിടെ അപ്പൂപ്പാ...... " "അവൻ ഡ്രസ്സ്‌ മാറാൻ പോയതായിരിക്കും.... പോയ്‌ വിളിച്ചിട്ട് വാ.... മുകളിൽ ആണ്.... "

"ഓകെ.... " പഴയ മരത്തിന്റെ സ്റ്റെപ് ആണ്..... കയറാൻ നിന്നപ്പോഴേക്കും ആളതാ ഇറങ്ങി വരുന്നു.... രാവിലത്തെ ജീനും ഷർട്ടും ഒക്കെ മാറ്റി ട്രാക്ക് പാന്റും ടീ ഷർട്ടും ഇട്ടേക്കുന്നു.... ഏത് ഡ്രസ്സ്‌ ആയാലും ആള് പൊളിയാ..... 😍 "എന്തേ..... " "കഴിക്കാൻ വിളിക്കുന്നു...... " "ആ.... വാ..... " അപ്പൂപ്പന് ലൈറ്റ് ആയിട്ടേ കഴിക്കാൻ പാടുള്ളൂ..... അതോണ്ട് കഞ്ഞി ആണ്....... ഉണ്ടാക്കിയത് ഋഷി ആണെങ്കിലും ഞാൻ തന്നെ വിളമ്പി കൊടുത്തു അവന് ഓപ്പോസിറ്റ് ആയി ചെന്നിരുന്നു..... ഋഷി പെട്ടെന്ന് കഴിച്ചു എണീറ്റു...... ഞാനും അപ്പൂപ്പനും പിന്നെ ഒരേ ടീം ആണ്..... സംസാരിച്ചിട്ടും സംസാരിച്ചിട്ടും മതിയാവുന്നില്ല...... "മോൾക്ക് എന്തൊക്കെയാ ഇഷ്ടം.... " "അങ്ങനെ ഒന്നുല്ല..... ചിക്കൻ ഭയങ്കര ഇഷ്ടാ.... പിന്നെ മീൻ പൊരിച്ചതും..... ചെമ്മീൻ അച്ഛന്റെ ഫാവോറൈറ്റ് ആണ്.... അത് തേങ്ങയരച്ചു മാങ്ങയും മുരിങ്ങക്കായും ഇട്ടു ഉണ്ടാക്കി കൊടുത്താൽ ആള് ഹാപ്പി..... ഞങ്ങൾ രണ്ടാളുടെയും ഇഷ്ടങ്ങൾ ഏകദേശം ഒരു പോലെയാ...... വീട്ടിൽ എല്ലാ അലമ്പിനും സപ്പോർട്ട് അച്ഛൻ ആണ്..... അതല്ലേ ഞാൻ ഇത്ര വഷളായത്....

അല്ലെങ്കിലും ഞങ്ങൾ മക്കൾക്ക് അച്ഛൻ ആണ് ഹീറോ.... " മുത്തശ്ശനോട് ഉത്സാഹത്തോടെ പറഞ്ഞു നിർത്തിയതും താഴെ എന്തോ വീണു പൊട്ടുന്നത് കേട്ട് ഞെട്ടിപോയി..... ഋഷി ഫ്ലവർവേസ് എറിഞ്ഞു പൊട്ടിച്ചതാ...... "എണീക്കെടി..... "😠 പെട്ടെന്ന് അവന്റെ ഒച്ച ഉയർന്നതും കാര്യം അറിയാതെ അപ്പൂപ്പനെ നോക്കി........ "ഛീ.... എണീക്കെടി..... "😠 അത്രത്തോളം ദേഷ്യത്തിൽ ആദ്യമായിട്ട് കാണുന്നത് കൊണ്ടോ എന്തോ പേടി കൊണ്ട് എണീറ്റു നിൽക്കാൻ പോലും പറ്റുന്നില്ല...... "ദേവാ..... " "വേണ്ടാ..... ഇവള് പറയട്ടെ..... നീയെന്താ പറഞ്ഞേ അച്ഛൻ ഹീറോ ആണെന്നോ...... പറയെടി..... "😠 അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ചു വലിച്ചെണീപ്പിച്ചു കവിളിൽ കുത്തി പിടിച്ചു...... വേദനിച്ചിട്ട് കണ്ണ് നിറഞ്ഞു..... അങ്ങനെ ആണ് പിടിക്കുന്നത്...... "അച്ഛൻ ഹീറോ ആണ് പോലും........ 😠😠😠😠😠" അതും പറഞ്ഞു എന്നെ പിടിച്ചു സൈഡിലേക്ക് തള്ളി........

കവിളിൽ ഉഴിഞ്ഞു അവനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ ഞാനൊന്ന് പകച്ചു...... തുളസി പറഞ്ഞത് ഓർമ്മ ഉണ്ടായിട്ടും വായിൽ നിന്ന് അറിയാതെ വീണു പോയതാ...... "ഐ ജസ്റ്റ്‌ ഹേറ്റ് ദാറ്റ്‌ വേർഡ്.... മനസ്സിലായോടി... അച്ഛൻ ഹീറോ ആണ് പോലും......"😠 വീണ്ടും വീണ്ടും അത് തന്നെ പിറുപിറുത്തു മുഷ്ട്ടി ചുരുട്ടി മുന്നിൽ വന്നു നിന്ന് ടീ ഷർട്ട്‌ വലിച്ചഴിച്ചു നിലത്തേക്കിട്ടു എനിക്ക് തിരിഞ്ഞു നിന്നു.... "നീ പറഞ്ഞ ഹീറോ എനിക്ക് തന്നിട്ടുള്ളത് എന്തൊക്കെയാണെന്ന് കാണണോ....... നോക്ക്...... " പുറം മുഴുവൻ പൊള്ളിയത് ഒക്കെ ഉണങ്ങിയത് പോലുള്ള പാടുകൾ....കാലം ഇത്ര ആയിട്ടും അത് മാറിയിട്ടില്ലേൽ അന്നെത്രത്തോളം അവന് നൊന്ത് കാണും..... സങ്കടം സഹിക്കാൻ വയ്യാതെ അവന്റെ പിന്നിൽ കൂടി ചുറ്റിപ്പിടിച്ചു പുറത്തു മുഖം അമർത്തി കരഞ്ഞു.... "സോറി ഋഷി...... സോറി..... ഞാനറിയാതെ.... " "മാറി നിൽക്കെടി..... നിന്റെ ഹീറോ അച്ഛൻ അല്ലേ.... പോ..... അയാളുടെ അടുത്തോട്ടു പോടീ.... പോവാൻ.... "😠 ദേഷ്യത്തോടെ പിന്നിലേക്ക് പിടിച്ചു തള്ളിയതും വീഴാതിരിക്കാൻ അപ്പൂപ്പൻ പിടിച്ചു.....

മുഖം ഉയർത്തി നോക്കിയപ്പോ അപ്പൂപ്പനും എന്ത് ചെയ്യണം എന്നറിയാതെ തറഞ്ഞു നിൽക്കുവാ...... അവനാണേൽ ദേഷ്യം കൊണ്ട് വിറച്ചു മുടിയിൽ പിടിച്ചു വലിച്ചു ചുമരിൽ മുഷ്ടി ചുരുട്ടി ആഞ്ഞു കുത്തി..... എന്നിട്ടും കലിയടങ്ങാതെ ഭ്രാന്ത് പിടിച്ചത് പോലെ കണ്ണിൽ കണ്ടത് മുഴുവൻ എറിഞ്ഞു പൊട്ടിച്ചു...... "ഋഷി....... " ഇടയ്ക്ക് പൊട്ടിയ ഫ്ലവർവേസിൽ ചവിട്ടി കാല് മുറിഞ്ഞു ചോര പൊടിയുന്നത് കണ്ടു അടുത്തേക്ക് ചെല്ലാൻ ആഞ്ഞതും മുത്തശ്ശൻ പിടിച്ചു വെച്ചു...... "വേണ്ട മോളെ..... ഇപ്പോ പോയാൽ അവൻ അവനെന്താ ചെയ്യാ എന്ന് പറയാൻ പറ്റില്ല..... " "ഞാനറിയാതെ പറഞ്ഞു പോയതാ അപ്പൂപ്പാ.... " അറിയാമെന്ന പോലെ അപ്പൂപ്പനൊന്നും മിണ്ടാതെ എന്നെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു..... "ഡീീ...... ഇനി മേലിൽ അച്ഛൻ എന്നൊരു വാക്ക് മിണ്ടരുത്...... ഞാൻ ഏറ്റവും വെറുക്കുന്നത് ആ വാക്കാ...... അവളുടെ ഒരു അച്ഛൻ.....ഇറങ്ങി പൊക്കോണം എന്റെ വീട്ടീന്ന്..... "😠😠😠 എന്നും പറഞ്ഞു വെട്ടി തിരിഞ്ഞു മുകളിലേക്ക് കയറി പോയി....

. അവന്റെ പോക്കും നോക്കി തറഞ്ഞു നിൽക്കുമ്പോൾ അപ്പൂപ്പൻ തളർച്ചയോടെ നെഞ്ച് തടവുന്നത് ഞാനപ്പൂപ്പനെ പിടിച്ചു കസേരയിലേക്കിരുത്തിച്ചു അടുക്കളയിലേക്ക് ഓടി കൈ കഴുകി വെള്ളവും എടുത്തു വന്നു..... വെള്ളം കുടിപ്പിച്ചു നെഞ്ചും തടവി കൊടുത്തു.... ഞാൻ കാരണം ആണല്ലോ എന്നോർത്ത് സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു..... "എല്ലാത്തിനും കാരണം അവനാ മോളെ.... ഇന്ദ്രൻ..... ഇങ്ങനൊന്നും ആയിരുന്നില്ല എന്റെ കുഞ്ഞു...... വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത പാവമായിരുന്നു.... അവന്റെ അമ്മയെ പോലെ.....ഇപ്പോ കണ്ടോ....... " " മനസ് വിഷമിപ്പിക്കല്ലേ.....വാ.... റൂമിൽ പോവാം..... കുറച്ചു നേരം കിടന്നാൽ മാറും..... " അപ്പൂപ്പനെയും കൂട്ടി റൂമിലേക്ക് ചെന്നു ബെഡിൽ കിടത്തി...... കുറച്ചു നേരം അവിടെ തന്നെ ഇരുന്നെങ്കിലും മനസ് മുഴുവൻ ഋഷി ആയിരുന്നു.... അയ്യോ കാല് മുറിഞ്ഞിട്ടില്ലേ.... കണ്ണടച്ചു മയങ്ങുന്ന അപ്പൂപ്പനെ ഒന്നു നോക്കി അവിടെ മുഴുവൻ തപ്പി..... ഷെൽഫിൽ നിന്ന് ഫസ്റ്റ് എയ്ഡ്‌ ബോക്സ്‌ കിട്ടിയതും വാതിൽ ചാരി പുറത്തേക്കിറങ്ങി...... അവൻ പോയ വഴി മുഴുവൻ ചോരപാട് കാണാം....

റൂമിലേക്ക് കയറി വാരി വലിച്ചിട്ടേക്കുന്നത് ഒന്നു നോക്കി കമഴ്ന്നു കിടക്കുന്ന അവനടുത്തേക്ക് നടന്നു കാലിന്റെ ഭാഗത്തായി നിലത്തിരുന്നു... നല്ല ബ്ലീഡിങ് ഉണ്ട്.... ഒരു ചെറിയ പീസ് കുടുങ്ങി കിടക്കുന്നത് കണ്ടു അത് പുറത്തേക്കെടുക്കാൻ കാലിൽ പിടിക്കാൻ ആഞ്ഞതും അവൻ കാല് വലിച്ചു.... "ആരോട് ചോദിച്ചിട്ടാടി എന്റെ റൂമിൽ കയറിയെ...... ഇറങ്ങി പോടീ.... "😠 "ഞാൻ പൊക്കോളാം.... അതിനു മുൻപ് കാലൊന്നു കാണിക്ക്.... നല്ല ബ്ലീഡിങ് ഉണ്ട്.... എന്നോടുള്ള ദേഷ്യത്തിന് സ്വയം വേദനിപ്പിച്ചു തീർക്കല്ലേ.... പ്ലീസ്...... " കണ്ണൊക്കെ നിറച്ചു കൊണ്ട് പറഞ്ഞതും അവനൊന്നും മിണ്ടാതെ കാല് മുന്നിലേക്ക് വെച്ചു തന്നു...... ഒട്ടും സമയം കളയാതെ കണ്ണ് തുടച്ചു കാലിൽ പിടിച്ചു പതുക്കെ കഷ്ണം പുറത്തേക്കെടുത്തു...... മുറിവ് ക്ലീൻ ചെയ്തു ഓയിന്റ്മെന്റ് തേച്ച് അതിനു മുകളിൽ പഞ്ഞി വെച്ചു കെട്ടികൊടുത്തു..... ബ്ലഡ്‌ ആയ പഞ്ഞിയെല്ലാം പെറുക്കിയെടുത്തു എണീറ്റു വേസ്റ്റ് ബിന്നിൽ ഇട്ടു.....

അവനൊന്നും മിണ്ടാതെ കണ്ണിനു കുറുകെ കൈ വെച്ചു കിടക്കുന്നത് കണ്ടു താഴേക്ക് ഇറങ്ങി...... താഴെ ആകെ അലങ്കോലം ആയി കിടക്കുവാ..... ബോക്സ്‌ സൈഡിലെ ഷെൽഫിൽ വെച്ചു കാലിൽ ഒന്നും കൊള്ളാതെ സൂക്ഷിച്ചു മുറ്റത്തേക്കിറങ്ങി ചെരിപ്പിട്ടു അകത്തേക്ക് കയറി..... മുഖം നല്ല പോലെ കഴുകി തുടച്ചു ഫുഡ് കൊണ്ടു വെച്ച പാത്രം എല്ലാം എടുത്തു അടുക്കളയിൽ കൊണ്ട് പോയി വെച്ചു.... വേസ്റ്റ് ബിൻ എടുത്തു കൊണ്ട് വന്നു പൊട്ടിയതെല്ലാം എടുത്തു അതിലിട്ടു..... ഒരു വിധം എല്ലാം ഒതുക്കി അടിച്ചു വാരി തുടച്ചു..... ചൂലും ഡസ്റ്റ് പാനും മോപും എടുത്തു മുകളിലേക്ക് നടന്നു..... ഋഷി കണ്ണടച്ച് കിടക്കുവാണ്.... ഉറങ്ങുവായിരിക്കോ..... പാദസരത്തിന്റെ സൗണ്ട് കേട്ട് എണീക്കേണ്ടെന്നും ഓർത്തു അതഴിച്ചു അകത്തേക്ക് കയറി ശബ്ദം ഉണ്ടാക്കാതെ അവന്റെ ടേബിളിൽ വെച്ചു...... ജനലെല്ലാം തുറന്നിട്ടു...... അതിനകത്തു തന്നെ വേസ്റ്റ് ബിൻ ഉണ്ട്..... വേസ്റ്റ് എല്ലാം പെറുക്കിയെടുത്തു അതിലേക്കിട്ടു ബുക്സ് എല്ലാം ഒതുക്കി വെച്ചു..... ഡ്രസ്സ്‌ മടക്കി വെച്ചു മൊത്തത്തിൽ ഒന്നു വൃത്തിയാക്കി റൂം അടിച്ചു വാരി തുടച്ചു....

. സ്റ്റെപ് കൂടി തുടച്ചു താഴേക്ക് ഇറങ്ങി നേരെ കിച്ചണിലേക്ക് നടന്നു..... പാത്രം കൂടി കഴുകി വെച്ചു കയ്യും തുടച്ചു തിരിഞ്ഞപ്പോൾ വാതിലും ചാരി നിൽക്കുന്നു നമ്മുടെ അപ്പൂപ്പൻ...... "മോളിതൊന്നും ചെയ്യണ്ടായിരുന്നു...... " അപ്പൂപ്പൻ സങ്കടത്തോടെ പറയുന്നത് കേട്ടതും ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു കയ്യിൽ പിടിച്ചു..... "ഞാനിവിടെ വന്നിറങ്ങിയിട്ട് ആരുടെ വീടാ ഇതെന്ന് ചോദിച്ചപ്പോൾ ഋഷി എന്താ പറഞ്ഞതെന്ന് അറിയാമോ..... നമ്മുടെ വീടെന്ന്..... അപ്പോ പിന്നെ ഇതൊക്കെ ഞാനല്ലാതെ വേറെ ആര് ചെയ്യും..... അതോണ്ട് എന്റെ അപ്പുക്കുട്ടൻ കൂടുതൽ ഒന്നും ആലോചിക്കാതെ കടുപ്പത്തിൽ ഒരു ചായ ഇട്ടു താ..... അപ്പോഴേക്ക് ഞാൻ പോയി നമ്മുടെ കലിപ്പനെ ഒന്നു കണ്ടേച്ചും വരാം.... " "മോൾക്ക് അറിയാത്ത കൊറേ..... " "എനിക്ക് കുറച്ചൊക്കെ അറിയാം.... തുളസി പറഞ്ഞു..... ഇന്നത്തെ കൂടി കണ്ടപ്പോൾ മനസ്സിലായി ഋഷി ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്ന്.....

ഒരു കാര്യത്തിൽ പേടിക്കണ്ട..... എനിക്കൊരുപാട് ഇഷ്ടം ആണ് ഋഷിയെ.... കാരണം ചോദിച്ചാൽ എനിക്കറിയില്ല.... എന്നോടെത്ര ദേഷ്യം കാണിച്ചാലും ഞാനിട്ടേച്ചും പോവത്തില്ല..... ഓകെ.... ഇങ്ങനെ നോക്കി നിൽക്കാതെ ചായയിടു മകനേ...... എനിക്ക് വീട്ടിൽ പോവാറായി..... " അതും പറഞ്ഞു സൈറ്റ് അടിച്ചു കാണിച്ചു മുകളിലേക്ക് ഓടി..... കമഴ്ന്നു കിടന്നു സുഖനിദ്രയിൽ ആണ്..... കാലിൽ ഒന്നു തൊട്ട് അവന്റെ അടുത്ത് ചെന്നിരുന്നു മുഖത്തേക്ക് വീണ മുടിയെല്ലാം ഒതുക്കി വെച്ചു പുറത്തേക്ക് ചാഞ്ഞു കിടന്നു....... "സോറി ഋഷി..... " കൂടുതൽ കിടക്കാൻ ടൈം ഇല്ല.... ഇപ്പോ തന്നെ ലേറ്റ് ആയി.... പുറത്തൊരു ഉമ്മ കൊടുത്തു എണീറ്റു ടേബിളിനു അടുത്തേക്ക് നടന്നു പേപ്പറും പെന്നും എടുത്തു ചിരിയോടെ ഉറങ്ങുന്ന ഋഷിയെ ഒന്നു നോക്കി.... അപ്പോഴും ഋഷി എന്റെ അച്ഛനെ എങ്ങനെ ട്രീറ്റ്‌ ചെയ്യുമെന്നത് ഒരു ചോദ്യം പോലെ മനസ്സിൽ കിടന്നു..... 🖤🖤🖤🖤🖤🖤🖤🖤🖤 🎶

sing me to sleep now sing me to sleep won't you sing me to sleep now? sing me to sleep 🎶 ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഈർഷ്യയോടെ കണ്ണ് തുറന്നു..... ഏത് %#%&%$* ആണാവോ... 😠 കൈ കൊണ്ട് മുഖം ഒന്നു തുടച്ചു എണീറ്റിരുന്നു..... റൂം മുഴുവൻ വൃത്തിയായി ഇരിക്കുന്നു..... വയ്യാത്ത മുത്തശ്ശൻ റൂം മുഴുവൻ ക്ലീൻ ചെയ്തോ... 😠 വീണ്ടും ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഈർഷ്യയോടെ എണീറ്റു...... "സ്സ്...... " കാല് നിലത്തു കുത്തിയപ്പോൾ വേദനയോടെ ബെഡിലേക്ക് തന്നിരുന്നു...... അമ്മു കെട്ടിത്തന്നത് ഓർമ്മയുണ്ട്..... പാവം..... മരുന്ന് വെച്ചു തരുമ്പോൾ ഒക്കെ നിർത്താതെ കരഞ്ഞിരുന്നതാ........ ഒന്നും വേണ്ടായിരുന്നു.... നിർത്താതെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് കാലിനു അധികം സ്‌ട്രെയിൻ കൊടുക്കാതെ എണീറ്റു ടേബിളിനു അടുത്തേക്ക് നടന്നു..... ആരാണാവോ അവിടെ കൊണ്ട് വെച്ചത്..... ഫോൺ എടുക്കാൻ പോയപ്പോൾ അതിനടുത്തൊരു പാദസരം......

അമ്മുവിന്റെ ആണല്ലോ...... ഫോണിന് താഴെ ഒരു പേപ്പറും...... തലയൊന്ന് കുടഞ്ഞു പേപ്പർ എടുത്തു നിവർത്തി.... STILL I LOVE YOU ☺️ യൂ എന്നെഴുതിയത് കണ്ണീർ വീണു പരന്നു കിടക്കുന്നു..... അമ്മൂ..... തോൽപ്പിക്കുവാണല്ലോ പെണ്ണേ...... ടേബിളിൽ കൈ രണ്ടും കുത്തി കണ്ണടച്ച് നിന്നു..... അവള് പോയി കാണുമോ..... ടൈം...... ടൈം എന്തായി...... വെപ്രാളത്തോടെ ഫോൺ എടുത്തു നോക്കി..... 10.30..... ഛെ..... "മുത്തശ്ശാ..... മുത്തശ്ശാ.... " അലറി വിളിച്ചു സ്റ്റെപ് ഇറങ്ങി..... താഴെ മുഴുവൻ ക്ലീൻ ആയി കിടക്കുന്നു.... അവളായിരിക്കുമോ ഇനി എല്ലാം ക്ലീൻ ചെയ്തത്...... "മുത്തശ്ശാ....... " റൂമിൽ ഒന്നും കാണുന്നില്ല..... ഉമ്മറത്തേക്ക് ചെന്നു നോക്കിയപ്പോൾ ചാരു കസേരയിൽ ഇരിപ്പുണ്ട്.... "മുത്തശ്ശാ..... അമ്മു..... അമ്മു എപ്പോഴാ പോയേ..... " "കോളേജ് വിട്ടു വീട്ടിലേക്ക് പോവുന്ന ടൈം ആയപ്പോൾ പോയി.... എന്തേ.... " "മുത്തശ്ശനും എന്നോട് ദേഷ്യാണോ..... പറ്റിപ്പോയി..... അവൾ അങ്ങനെ ഒക്കെ പറയുന്നത് കേട്ടപ്പോൾ..... " ബാക്കി പറയാൻ കഴിയാതെ ഞാൻ തലകുനിച്ചു...... "നിന്നെ എനിക്ക് അറിയില്ലേ ദേവാ....

അതേ പോലെ അമ്മുനും അറിയാം.... ഞങ്ങൾക്ക് രണ്ടാൾക്കും നിന്നോട് ദേഷ്യം ഒന്നുല്ല.... പോരെ...... " ചിരിയോടെ മുത്തശ്ശൻ പറഞ്ഞതും ഞാൻ മുത്തശ്ശനെ ഇറുക്കി കെട്ടിപ്പിടിച്ചു റൂമിലേക്ക് ഓടി..... വേഗം ഡ്രസ്സ്‌ ചേഞ്ച് ചെയ്തു ഫോണും പേഴ്സും വണ്ടിയുടെ കീയും പാദസരവും എടുത്തു താഴേക്കിറങ്ങി..... "എങ്ങോട്ടാ.... " "അമ്മൂന്റെ അടുത്തേക്ക്..... " "ഇപ്പോഴോ.... അതിനു നിനക്ക് വീടറിയുമോ.... " ശെരിയാണ്..... വീടറിയില്ല..... സ്ഥലം മാത്രേ അറിയൂ.... ഞാൻ നിസ്സഹായതയോടെ എളിയിൽ കൈ കുത്തി നിന്നതും മുന്നിലേക്ക് ഒരു പേപ്പർ നീണ്ടു..... "ഇതെന്താ..... " "അഡ്രെസ്സ്..... " "ആരുടെ..... " "നിന്റെ കൽക്കണ്ടത്തിന്റെ..... " മുത്തശ്ശൻ ചിരിയോടെ പറഞ്ഞതും ഞാൻ വിടർന്ന കണ്ണോടെ മുത്തശ്ശനെ നോക്കി.... "ഇതെങ്ങനെ മുത്തശ്ശന് അറിയാം.... "

"ഞാൻ മോളോട് വീട് എവിടെയാണെന്ന് ചോദിച്ചതാ..... അവളല്ലേ ആള്.... വീടിന്റെ സ്‌ക്വായർ ഫീറ്റ് വരെ പറഞ്ഞു തന്നു...... " അതും പറഞ്ഞു മുത്തശ്ശൻ ചിരിച്ചു..... കൂടെ ഞാനും.... പേപ്പർ മേടിച്ചു മുറ്റത്തേക്കിറങ്ങി..... "ദേവാ.... നിന്റെ കാലിൽ നിന്ന് ചോര വരുന്നു..... " "അതവള് കെട്ടി തന്നോളും....ഞാൻ പോയിട്ട് വരാം.... " "ഡാ..... വീടിന്റെ മുന്നിൽ നിന്ന് റൈറ്റ് സൈഡിൽ കാണുന്ന ആദ്യത്തെ റൂം ആണ് ട്ടോ മോളുടെ...... " പിന്നിൽ നിന്ന് വിളിച്ചു പറയുന്നത് കേട്ട് ഞാനത്ഭുതത്തോടെ തിരിഞ്ഞു നോക്കി.... മുത്തശ്ശൻ ഒന്നു ഇളിച്ചു കാണിച്ചു കൈ വീശി..... നല്ല ബെസ്റ്റ് മുത്തശ്ശൻ..... "ഡാ.... കലിപ്പന്റെ ഉള്ളിലെ സ്നേഹം മുഴുവൻ ഒറ്റയടിക്ക് കൊടുത്തു കൊച്ചിനെ കൊന്നേക്കരുതേ..... " "ആ കാര്യത്തിൽ ഒരു ഉറപ്പും ഇല്ല.... " കള്ളചിരിയോടെ സൈറ്റ് അടിച്ചു കാണിച്ചു വണ്ടി മുന്നോട്ടെടുത്തു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story