കൽക്കണ്ടം: ഭാഗം 15

kalkandam new

എഴുത്തുകാരി: അശ്വിനി

"എന്തൊരു കഷ്ടം ആണ്.... " പിറുപിറുത്തു കൊണ്ട് വയറും പൊത്തി എണീറ്റിരുന്നു.... ഉറക്കം വരുന്നും ഉണ്ട്.... എന്നാലോ ഉറങ്ങാൻ പറ്റുന്നുമില്ല.... ഒലക്കമ്മലെ വയറു വേദനയും കാല് കഴയ്ക്കലും..... മാസത്തിലെ ചുവന്ന ദിവസങ്ങൾ ആണ് നാശം പിടിക്കാൻ..... സത്യം പറഞ്ഞാൽ പലപ്പോഴും തോന്നീട്ടുണ്ട് കുത്തി കീറി എടുത്തു കളഞ്ഞാലോ എന്ന് തോന്നിയിട്ടുണ്ട്..... അത്രയ്ക്ക് കഷ്ടപ്പാട് ആണ്.... പണ്ടാറം.... 😬 ഏത് നേരത്ത് ആണാവോ അമ്മയ്ക്കും അച്ഛനും ഒക്കെ പോവാൻ തോന്നിയേ..... അച്ഛന്റെ ഒരു ഫ്രണ്ട്‌ മരിച്ചിട്ടു കോയമ്പത്തൂർ പോയേക്കുവാ രണ്ടാളും കൂടി..... ഇവിടിപ്പോ ഞാനും പുരാവസ്തും അച്ചും മാത്രേ ഉള്ളൂ..... രണ്ടിനോടും പറഞ്ഞിട്ട് കാര്യം കാര്യം ഇല്ല..... അമ്മ ചെയ്യുന്ന പോലെ ഉലുവായിട്ട വെള്ളം ഉണ്ടാക്കി കുടിക്കാം..... "ഡീീ..... " എണീക്കാൻ പോയപ്പോ ദേണ്ടെ ആരോ വിളിക്കുന്നു..... സൗണ്ട് കേട്ട ഭാഗത്തേക്ക്‌ നോക്കിയതും നിലാവെളിച്ചത്തിൽ ജനലിന്റെ അപ്പുറത്ത് നിൽക്കുന്ന ആളെ കണ്ടു തലകറങ്ങി.... ഋഷി... 🤦‍♀️ "നീയെന്താ ഇവിടെ.... " ചാടി എണീറ്റു ജനലിന്റെ അടുത്ത് പോയി സൗണ്ട് കുറച്ചു ചോദിച്ചു.....

"നിനക്കെന്താ വയ്യേ..... മുഖം വാടിയിരിക്കുന്നു... " ആവലാതിയോടെ ചോദിച്ചു കൈ ഉള്ളിലേക്കിട്ടു കഴുത്തിലും നെറ്റിയിലും തൊട്ടു നോക്കി...... ആനക്കാര്യം ചോദിക്കുമ്പോ ചേനക്കാര്യം പറയുന്നു കാലൻ.... ആ തള്ള എങ്ങാനും കാണണം...... തീർന്നു.... "എടി നിന്നോടാ ചോദിച്ചേ.... നിനക്കെ.... " അലർച്ച തുടങ്ങും മുൻപേ ചാടി കേറി അവന്റെ വാ പൊത്തി.... "പതുക്കെ ചോദിക്ക്.... അലറി വിളിച്ചു നാട്ടാരെ അറിയിക്കണ്ട..... " "നിനക്കെന്താ...... " "അതവിടെ നിൽക്കട്ടെ.... നീയെന്താ ഇവിടെ...കാല് മുറിഞ്ഞതല്ലേ..... " "നിന്നെക്കാണാൻ തോന്നി.... വന്നു..... ഇറങ്ങി വാ..... " "എങ്ങോട്ട്..... "🙄 "പിന്നിലേക്ക് വാ.... ഞാനവിടെ കാണും.... " അതും പറഞ്ഞു ചെക്കൻ ഒറ്റപ്പോക്ക്.... എന്റീശ്വരാ.... ഇവനെന്നെ കൊലയ്ക്ക് കൊടുത്തേ അടങ്ങുള്ളോ..... 🤐 മെല്ലെ ഡോറിനടുത്തേക്ക് നടന്നു ചെവി കൂർപ്പിച്ചു..... രണ്ടിന്റെയും സൗണ്ട് ഒന്നും കേൾക്കാൻ ഇല്ല....

ടേബിളിലിരുന്ന കർച്ചീഫ് എടുത്തു പാദസരത്തിന് മുകളിൽ കൂടി കെട്ടി..... റിസ്ക് എടുക്കണ്ടാ.... പുരാവസ്തുന് നല്ല കേൾവി ആണ്..... ഒന്നവന്റെ കയ്യിലാ.... കൊണ്ട് വന്നിട്ടുണ്ടോ ആവോ..... ഒച്ചയുണ്ടാക്കാതെ ഡോർ തുറന്നു മെല്ലെ അടുക്കളയിലേക്ക് നടന്നു....... അടുക്കള വാതിൽ തുറന്നപ്പോൾ കണ്ടു ഫ്ലാഷ് അടിച്ചു വർക്ക്‌ ഏരിയയിലെ ഗ്രിൽസിന്റെ പൂട്ട് പിടിച്ചു വലിച്ചു തുറക്കാൻ നോക്കുന്നു ചെക്കൻ..... അവന്റെ കോപ്രായം ഒന്നു നോക്കി ചിരികടിച്ചു പിടിച്ചു ഫ്രിഡ്ജിന്റെ മുകളിൽ നിന്ന് ലോക്കിന്റെ കീ എടുത്തു വാതിൽ ചാരി അങ്ങോട്ട് ഇറങ്ങി.... "ഇതിനകത്ത് നിധി വല്ലതും ഇരിപ്പുണ്ടോ...."😠 ഗ്രിൽസിന്റെ പൂട്ട് തുറക്കുന്ന എന്നെ നോക്കി ചോദിക്കുവാ..... തീരെ ക്ഷമ ഇല്ലാത്ത സാധനം ആണ്..... ചവിട്ടി പൊളിക്കാൻ നോക്കാഞ്ഞത് ഭാഗ്യം.... കാല് പോയേനെ........ 🤭 "ഞാൻ തന്നെ ഒരു നിധി അല്ലേ.... "😁 "രാത്രി ജനലും തുറന്നിട്ട് ആണോ നീ ഉറങ്ങുന്നേ.... ആരെങ്കിലും പുറത്തു വന്ന് നിന്നാൽ അറിയുമോ.... അതും പോട്ടെ... വല്ല ഇഴജന്തുക്കളും കയറി വന്നാലോ..... നിനക്കൊരു കോമൺസെൻസ് ഇല്ലേ.... "😠

സൗണ്ട് ലോ ആണെങ്കിലും കലിപ്പിൽ ആണ്.... "ചൂടെടുത്തിട്ടു തുറന്നിട്ടതാ..... ഇനി ശ്രദ്ധിച്ചോളാം.... പോരെ.... " അത്ര പറഞ്ഞിട്ടും മുഖം തെളിഞ്ഞിട്ടില്ല..... പൂട്ട് തുറന്നു ഗ്രിൽസിന്റെ സൗണ്ട് വരാതെ ശ്രദ്ധയോടെ ഡോർ തുറന്നു എന്നെ പിടിച്ചു അവന്റെ നെഞ്ചോട് ചേർത്തു മുടിയിലൂടെ വിരലോടിച്ചു..... "എന്താടി..... വയ്യേ.....പനിക്കുന്നൊന്നും ഇല്ലാലോ...... കരഞ്ഞിട്ട് തലവേദനിക്കുന്നോ.... " "ങ്‌ഹും.... " "പിന്നെന്തേ.... " "വയറു വേദനയും കാല് വേദനയും ആണ്.... പീരിഡ്‌സ് ആയിട്ട്.... " "അമ്മയോട് പറഞ്ഞില്ലേ.... " "അമ്മ ഇവിടില്ല..... ഇവിടെ അച്ചും അച്ഛമ്മയും ഞാനും മാത്രേ ഉള്ളൂ..... ഞാൻ ഉലുവയിട്ട് വെള്ളം ചൂടാക്കാൻ വന്നപ്പോഴാ നീ വന്നേ.... " ഞാനത് പറഞ്ഞതും അവൻ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി..... "എന്നാ നീ വാ.... " എന്നും പറഞ്ഞു കയ്യിൽ പിടിച്ചു അകത്തേക്ക് നടക്കാൻ ആഞ്ഞതും ഞാനവനെ പിടിച്ചു നിർത്തിച്ചു...... "എങ്ങോട്ടാ..... അവരെങ്ങാനും അറിഞ്ഞാൽ സീൻ ആവും..... "😱 വെപ്രാളത്തോടെ പറഞ്ഞിട്ടും ചെക്കനൊരു കുലുക്കവും ഇല്ല..... കയ്യിൽ പിടിച്ചു വലിച്ചു ഫ്ലാഷ് അടിച്ചു അടുക്കളയിലേക്ക് കയറി ഹാളിലേക്ക് നടന്നു....

"അവരുടെ റൂം ഏതാ.... " "എന്തിനാ..... " "പറയെടി..... "😠 "അത് രണ്ടും..... " കാണിക്കണ്ട താമസം അവൻ പോയി രണ്ടു റൂമും പുറത്തിന്ന് ലോക്ക് ചെയ്തു...... എന്തോന്നാ ഈ ചെയ്യുന്നേ.... 🙄 പോയ അതേ സ്പീഡിൽ തിരിച്ചു വന്നു കണ്ണ് മിഴിച്ചു നിൽക്കുന്ന എന്റെ കയ്യിൽ പിടിച്ചു അടുക്കളയിലേക്ക് നടന്നു...... "ലൈറ്റ് ഇട്..... " "മ്മ്.... " ലൈറ്റ് ഇട്ടു തിരിഞ്ഞതും അവനടുത്തേക്ക് വന്ന് ഇടുപ്പിൽ കൂടി ചുറ്റിപ്പിടിച്ചു പൊക്കിയെടുത്തു സ്ലാബിലേക്കിരുത്തി കവിളിൽ ഒന്നു തട്ടി..... ഞാനൊന്ന് ചിരിച്ചു താടിയ്ക്ക് കയ്യും കൊടുത്തു അവന്റെ ഓരോ മൂവും നോക്കിയിരുന്നു........ ചെക്കൻ നേരെ പോയി പാത്രം എടുത്തു വെള്ളം ചൂടാക്കാൻ വെച്ചു..... "ഉലുവ എവിടെ..... " "ആ.... കാബോർഡിൽ കാണുവായിരിക്കും....." ഇളിച്ചു കൊണ്ട് മുകളിലേക്ക് ചൂണ്ടി കാണിച്ചു..... എന്നെയൊന്നു നോക്കി പേടിപ്പിച്ചു കബോർഡ് തുറന്നു ഓരോന്നും എടുത്തു നോക്കി ഉലുവ തപ്പിയെടുത്തു വെള്ളം തിളയ്ക്കാൻ കാത്തിരുന്നു..... അതിലേക്ക് ഉലുവായിട്ടു നല്ല പോലെ തിളപ്പിച്ച്‌ ഗ്യാസ് ഓഫാക്കി...... ചൂടൊന്ന് ആറ്റി അരിച്ചു ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു തന്നു........ "കുടിച്ചോ...... "

"ബ്ലാ......." അത്രയും നേരം കുടിക്കാൻ ഉണ്ടായിരുന്ന ഉത്സാഹം ഒക്കെ സ്മെൽ അടിച്ചപ്പോഴേ മാറി കിട്ടി...... ഋഷിയെന്നെ തറപ്പിച്ചു നോക്കി അതൊന്നു ഊതി എന്റെ ചുണ്ടോട് അടുപ്പിച്ചു.... ഒരിറക്ക് കുടിച്ചു മുഖം ചുളിച്ചു അവന്റെ കൈ പിടിച്ചു മാറ്റി..... "കയ്ക്കുന്നോ..... " "ആ..... "😒 "വെയിറ്റ്..... " എന്നും പറഞ്ഞു പോക്കറ്റിലേക്ക് കയ്യിട്ടു..... കയ്യിൽ എടുത്ത സാധനം കണ്ടതും കണ്ണ് വിടർന്നു..... കൽക്കണ്ടം..... കൈ നീട്ടിയപ്പോഴേക്കും അവനത് പിന്നിലേക്ക് മാറ്റി..... "ഇത് കുടിക്ക്..... " "എനിക്ക് വേണ്ടാ.... ബ്ലാ..... " "കുടിക്കെടി.... "😠 കേൾക്കണ്ട താമസം മേടിച്ചു ഒറ്റ വലിക്ക് കുടിച്ചു...... അയ്യേ.... ബ്ലാ...... 🤢 അവൻ ചിരിച്ചു കൊണ്ട് പാക്കറ്റ് നീട്ടിയതും ഞാനത് തട്ടി പറിച്ചു മേടിച്ചു കടിച്ചു പൊട്ടിച്ചു ഒറ്റയടിക്ക് കൊറേ എണ്ണം വായിലിട്ടു..... ഹാവു.... ആശ്വാസം.... ഞാൻ ചവച്ചിരിക്കുമ്പോഴേക്കും ഋഷി എടുത്ത പാത്രം എല്ലാം കഴുകി അതേ പോലെ തിരിച്ചെടുത്തു വെച്ചു കൈ തുടച്ചു..... "നീ പോവാണോ.... "

"അല്ലാലോ..... " "പിന്നെ.... "🙄 "പിന്നെ...... " ബാക്കി പറയാതെ എന്നെ തന്നെ നോക്കി താടിയിൽ ഒന്നു തടവി അടുത്തോട്ടു വന്നു..... ഞാൻ കണ്ണുരുട്ടി കാണിച്ചതും അവനത് കണ്ട ഭാവം നടിക്കാതെ എന്നെ കോരിയെടുത്തു റൂമിലേക്ക് കയറി ബെഡിലേക്ക് ഇരുത്തിച്ചു.... "ഇപ്പോ വരാം.... " എന്നും പറഞ്ഞു പുറത്തേക്ക് പോയി..... എങ്ങോട്ട് പോയതാണെന്നും ഓർത്തു കട്ടിലിൽ ചാരി ഇരുന്നപ്പോഴേക്കും ആളെത്തി വാതിൽ അടച്ചു കുറ്റിയിട്ടു..... "ലൈറ്റ് ഓഫാക്കാൻ പോയതാ.... പിന്നവരുടെ ഡോർ ലോക്ക് മാറ്റി....അതിങ്ങു താ.... " പാക്കറ്റ് കയ്യിൽ മേടിച്ചു ടേബിളിലേക്ക് വെച്ചു എന്റെ കാലിന്റെ ഭാഗത്തായി കയറിയിരുന്നു പോക്കറ്റിൽ നിന്ന് പാദസരം എടുത്തിട്ടു തന്നു.... "ഇതിങ്ങനെ ഈ കാലിൽ പറ്റിപ്പിടിച്ചു കിടക്കുന്നത് കാണാനാ ഭംഗി..... " അതും പറഞ്ഞു മെല്ലെ കാലിൽ ഉഴിഞ്ഞു തന്നു.... "ഇപ്പോ കടച്ചിൽ എടുക്കുന്നുണ്ടോ... " "ങ്‌ഹും.... " ഉച്ചയ്ക്ക് ദേഷ്യത്തോടെ എന്നോട് സംസാരിച്ച ആള് തന്നെ ആണ് മുന്നിലെന്ന് പറയില്ല..... അത്ര ശ്രദ്ധയോടെ ആണ് കാലിൽ തടവി തരുന്നത്..... "ഋഷി..... " "എന്തേ..... " ഞാനവന് നേരെ മടിയിലേക്ക് കണ്ണ് കാണിച്ചു......

ഋഷിയൊന്ന് ചിരിച്ചു മടിയിലേക്ക് തല വെച്ചു മലർന്നു കിടന്നു.... എന്റെ കൈ എടുത്തു അതിൽ പിടിച്ചു കളിച്ചു..... ഞാനൊരു കൈ കൊണ്ട് അവന്റെ മുടിയിലൂടെ വിരലോടിച്ചു...... "ഇനി പറാ..... ഈ കാലിന്റെ മുറിവും വെച്ചു എന്തിനാ വന്നേ..... ഞാൻ കെട്ടി തന്നത് എവിടെ.. " "അതിലു ബ്ലഡ്‌ ആയി..... നിന്നെ കൊണ്ട് കെട്ടിക്കാം എന്ന് വെച്ചതാ.... നല്ലോണം ബ്ലഡ്‌ പോവുന്നത് കണ്ടു വഴിയിൽ നിന്ന് ബാൻഡ്എയ്ഡ്‌ മേടിച്ചു ഒട്ടിച്ചു...... " "നിനക്കൊരു ശ്രദ്ധയും ഇല്ല.... " അവന്റെ നെഞ്ചിലൊരു കുത്തങ്ങു കൊടുത്തു..... "നീ കരഞ്ഞു കൊണ്ട് ഇറങ്ങി പോവുന്നത് ഞാൻ കണ്ടതാ.... പൊക്കോട്ടെ എന്ന് വെച്ചു..... അല്ലെങ്കിൽ ദേഷ്യം വന്ന് നിന്നെയും വേദനിപ്പിക്കും.... എനിക്കപ്പോ കണ്ണ് കാണത്തില്ലെടി....... " "നീ തല്ലി കൊന്നാലും ഞാൻ പോവത്തില്ലാലോ..... നിന്നേം കൊണ്ടേ പോവൂ..... "😁 പറഞ്ഞു നിർത്തിയതും അവനെന്റെ വയറിലേക്ക് മുഖം അമർത്തി ഇടുപ്പിൽ കൂടി ചുറ്റിപ്പിടിച്ചു.... "ആ എക്സിബിഷന് നീ വന്നില്ലേ.... എന്നെയും നോക്കി ഇരിക്കുന്നത് ഞാൻ മിററിൽ കൂടി കണ്ടായിരുന്നു..... ഞാൻ വിചാരിച്ചു എന്റെ ദേഷ്യം കണ്ടിട്ട് നിനക്ക് മതിയായി കാണുമെന്ന്.......

പിന്നെയും കണ്ടിട്ടുണ്ട് നീ വായും നോക്കി ഇരിക്കുന്നെ..... പറയുന്നത് മുഴുവൻ പൊട്ടത്തരം ആണെങ്കിലും കേൾക്കാൻ നല്ല രസാ..... പ്രൊപ്പോസ് ചെയ്ത അന്ന് ശെരിക്കും ഞാൻ ഞെട്ടിപ്പോയി...... " "എന്നിട്ടെന്തിനാ എന്നെ കേറി തല്ലിയത്...... " ഞാൻ കേറുവോടെ ചോദിച്ചതും അവൻ മുഖം ചരിച്ചു എന്നെ നോക്കി.... "പിന്നെ എന്ത് ചെയ്യണം.... നിന്റെ സ്കൂളിലെ ടീച്ചർമാർ ആരെങ്കിലും കണ്ടിരുന്നെങ്കിലോ..... അതിന്റെ പേരിൽ എന്തൊക്കെ കേൾക്കും എന്ന് വല്ല ബോധവും ഉണ്ടോ.... "😠 "അത് പിന്നെ.... ഈ.... "😁 "ഹും...... " അവനൊന്ന് തറപ്പിച്ചു നോക്കി വീണ്ടും വയറിലേക്ക് മുഖം പൂഴ്ത്തി...... "അന്നൊക്കെ ജാഡയിട്ടു ഒഴിവാക്കാൻ നോക്കിയത് വേറൊന്നും കൊണ്ടല്ല അമ്മൂ.... എന്റെ സ്വഭാവം എപ്പോ മാറും എന്ന് എനിക്ക് തന്നെ അറിയില്ല..... ഇനി അത് കണ്ടു മടുത്തിട്ട് നീ ഇട്ടേച്ചും പോയാലോ എന്ന് പേടിച്ചിട്ടാ...... ഇന്ന് നീ അച്ഛൻ എന്ന് പറയുന്നത് കേട്ടപ്പോൾ എനിക്കയാളെ ആണ് ഓർമ്മ വന്നത്..... അയാളുടെ കൂടെ വരുന്നവർക്ക് മുന്നിൽ പോയി നിൽക്കാത്തതിന് എത്രയോ വട്ടം അമ്മയെ അയാൾ ഉപദ്രവിച്ചിട്ടുണ്ടെന്ന് അറിയുമോ....

ഒരു രാത്രി മുഴുവൻ മഴയത്തു അയാളെയും കൂടെ വന്നവരെയും പേടിച്ചു എന്നെയും നെഞ്ചോട് ചേർത്ത് വീടിന്റെ പിന്നിലെ പുല്ലിന്റെ ഇടയിൽ ഒളിച്ചിരുന്നിട്ടുണ്ട് അമ്മ..... വർഷം ഇത്ര ആയിട്ടും മറക്കാൻ പോലും പറ്റാത്ത വിധം അത്രയ്ക്ക് ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട് ഓരോന്നും..... അമ്മയായിരുന്നു എന്റെ ലോകം.... അമ്മയിൽ കൂടിയേ ഞാൻ ലോകത്തെ കണ്ടിട്ടുള്ളൂ...... ഒരിക്കൽ ഒരു മുഴം കയറിൽ എല്ലാം തീർത്തിട്ട് അമ്മയങ്ങു പോയി.... പിന്നെ ആണ് ആ സ്ത്രീ വരുന്നത്..... അവരെ അനുസരിക്കാത്തതിന് ആണ് അയാള് കത്തി ചൂടാക്കിയിട്ട് പുറത്തു വെച്ചു.......... " "മതി...... മതി..... ഇനിയൊന്നും പറയല്ലേ.... " ഇനിയും കേൾക്കാൻ വയ്യാതെ മുഖം പൊത്തി കരഞ്ഞു കൊണ്ട് പറഞ്ഞു....... വയറിൽ ഋഷിയുടെ കണ്ണീരു വീണു ചുട്ടു പൊള്ളുന്നുണ്ട്...... എന്ത് പറഞ്ഞു ആശ്വസിപ്പിക്കും..... അമ്മയ്ക്ക് പകരം ആവാൻ ആർക്കെങ്കിലും പറ്റുമോ...... കരയട്ടെ..... മതിവരുവോളം കരയട്ടെ..... കണ്ണ് തുടച്ചു അവന്റെ മുടിയിൽ തഴുകി കൊടുത്തു..... കൊറേ നേരം ഇങ്ങനെ തന്നെ ഇരുന്നിട്ടോ എന്തോ വല്ലാത്ത ഇറിറ്റേഷൻ....

. ഋഷി ആണേൽ അതേ കിടപ്പാ..... വിളിക്കാൻ തോന്നുന്നില്ല..... "നിനക്കെന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ... കിടന്ന് ഞെരിപിരി കൊള്ളുന്നു...... " "അത് ഇങ്ങനേ ഇരുന്നിട്ട് ഒരു വല്ലായ്മ.... " "പറയായിരുന്നില്ലേ..... വാ നിവർന്നു കിടക്ക്... " മടിയിൽ നിന്ന് എണീറ്റു മാറി അവൻ തന്നെ പില്ലോ ഒക്കെ എടുത്തു നേരെ വെച്ചു പിടിച്ചു കിടത്തിച്ചു..... "ഓകെ ആണോ..... " "മ്മ്..... പോയി മുഖം കഴുകിയിട്ടു വാ..... ഈ പീലികണ്ണ് ഇങ്ങനെ ചുവന്നു കലങ്ങി കണ്ടിട്ട് എന്തോ പോലെ....ചെല്ല്..... " കവിളിൽ തട്ടി പറഞ്ഞതും അവനൊന്നു ചിരിച്ചു കൈ പിടിച്ചു ചുണ്ടോട് ചേർത്തു കൺചിമ്മിയടച്ചു എണീറ്റു.... അയാളെ കൊല്ലാൻ ആണ് തോന്നുന്നത്..... എന്നാലും ഋഷി ഇത്രയും കാലം അയാളെ വെറുതേ വിട്ടത് അത്ഭുതം തന്നെ..... ഹ്മ്മ്...... എന്തായാലും അച്ഛനെയും ഇവനെയും തമ്മിൽ കണക്ട് ചെയ്യിക്കണം.... എല്ലാരും ഒരുപോലെ അല്ലെന്ന് അച്ഛനിലൂടെ കാണിച്ചു കൊടുക്കണം...... അതിനെന്താ വഴി.....🤔 ഓരോന്ന് കൂട്ടിയും കിഴിച്ചും ഇരുന്നപ്പോ മുഖത്തേക്ക് വെള്ളം കുടഞ്ഞു ദുഷ്ടൻ..... "എന്ത് പണിയാ കാണിച്ചേ.... " "നീയെന്തോന്നാ ഈ ആലോചിച്ചു കൂട്ടുന്നെ.... "

"അത്..... അത് ഒന്നുല്ല..... അല്ല.... നീ വരുന്നത് അപ്പൂപ്പന് അറിയോ.... " "അറിയാലോ..... " അതും പറഞ്ഞു അടുത്ത് കേറി എനിക്ക് നേരെ ചെരിഞ്ഞു കിടന്നു.... അവന് നേരെ ഞാനും... "അയ്യേ..... ഛെ.. നാണക്കേട്.... അപ്പൂപ്പൻ എന്ത് വിചാരിക്കും.... " "ഒന്നും വിചാരിക്കാൻ പോവുന്നില്ല..... മുത്തശ്ശൻ ആണ് അഡ്രസ് ഒക്കെ പറഞ്ഞു തന്നത്.... " മുഖത്തു കൂടി വിരലോടിച്ചു കൊണ്ട് ചിരിയോടെ പറഞ്ഞത് കേട്ട് ഞാൻ കണ്ണ് മിഴിച്ചു...... നല്ല ബെസ്റ്റ് മുത്തശ്ശൻ..... 🤦‍♀️ "നിനക്ക് ശെരിക്കും ഹേർട് ആയോ.... നേരത്തേ.... " "കഴിഞ്ഞത് തന്നെ ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യമാ..... അത് കഴിഞ്ഞില്ലേ.... ഇനിയത് ഓർക്കണ്ട..... പിന്നെ വിഷമം ആയോന്ന് ചോദിച്ചാൽ ആയി.... പക്ഷേ അതൊക്കെ എന്നെ കാണൻ ഈ രാത്രി തന്നെ വന്നില്ലേ.... അപ്പോ തന്നെ മാഞ്ഞു പോയി...... സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.... സത്യം ആണ്..... ഞാൻ വിചാരിച്ചു എന്നോട് ഇപ്പോഴും ദേഷ്യം ആയിരിക്കുമെന്ന്...... " "നീയെന്റെ പൊന്നല്ലേ...അതൊക്കെ അപ്പോ തന്നെ മാറും...... " ഋഷി കവിളിൽ പിടിച്ചു വലിച്ചു കൊഞ്ചലോടെ പറഞ്ഞു.....

"അയ്യേ..... ഒരുമാതിരി ടിപ്പിക്കൽ കാമുകന്മാരെ പോലെ ഒലിപ്പിക്കുന്നു..... ബ്ലാ.... " "നിനക്കെന്താടി ഒരു പുച്ഛം.... കാമുകന്മാർ ഒക്കെ ഇങ്ങനെ തന്നാ.... വേറാരൊടും അല്ലാലോ..... സ്വന്തം എന്ന് തോന്നിയവരോട് അല്ലേ..... സ്നേഹിക്കാനും താലോലിക്കാനും കൊഞ്ചിക്കാനും ദേഷ്യപ്പെടാനും വഴക്ക് പറയാനും എനിക്ക് നീയല്ലേ ഉള്ളൂ..... അപ്പോ പിന്നെ നിന്നോട് ഒലിപ്പിച്ചെന്ന് ഒക്കെ വരും... "😠 "ഹോ.... സമ്മതിച്ചു....പോരെ.... അപ്പോ എന്റെ പീലിക്കണ്ണൻ പോവാൻ നോക്ക്.... " "അതെന്താ അങ്ങനെ വിളിക്കുന്നേ.... " "എനിക്ക് നിന്റെ ഈ കണ്ണ് ഒത്തിരി ഇഷ്ടം ആണ്...... " അതും പറഞ്ഞു പീലിയിൽ തൊടാൻ കൈ നീട്ടി..... ഋഷി ആ കൈപിടിച്ചു വലിച്ചു അവനോട് ചേർത്തു പിടിച്ചതും ഞാനൊന്ന് പകച്ചു മുഖം ഉയർത്തി അവനെ നോക്കി..... ഇന്ന് വരെ കണ്ടിട്ടില്ലാത്ത വശ്യമായ തിളക്കം അവന്റെ പീലിക്കണ്ണിൽ കണ്ടു എന്തോ പോലെ തോന്നി തിരിഞ്ഞു കിടക്കാൻ പോയപ്പോഴേക്കും അവന്റെ കൈ ഇടുപ്പിൽ കൂടി ചുറ്റി ഒന്നും കൂടി അവനിലേക്ക് ചേർത്തു പിടിച്ചു.....

മുഖം എന്നിലേക്ക് അടുപ്പിച്ചു കവിളിൽ താടി വെച്ചു ഉരസിയതും കണ്ണിറുക്കി അടച്ചു ഷർട്ടിൽ മുറുക്കി പിടിച്ചു...... "അമ്മൂ..... " "മ്മ്.... " "കണ്ണ് തുറക്ക്..... " കാതിൽ പതിയെ കടിച്ചു ആർദ്രമായി പറഞ്ഞതും കണ്ണ് തുറന്നു.... തൊട്ടുമുന്നിൽ കൺപീലിയെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ നിൽക്കുന്ന അവന്റെ കൺപീലികൾ കണ്ടതും കണ്ണൊന്നു വിടർന്നു.... ഋഷി ഒന്നും കൂടി മുന്നോട്ട് ആഞ്ഞു കണ്ണ് ചിമ്മി തുറന്നതും പീലികൾ തമ്മിൽ ഇണചേർന്നു...... രണ്ടു സെക്കന്റോളം കണ്ണ് ചിമ്മിച്ചു ചിരിയോടെ അവൻ പിന്നിലേക്ക് മാറി ചേർത്ത് പിടിച്ചു കിടന്നു....... അതിന്റെ ഹാങ്ങ്‌ഓവറിൽ കണ്ണടച്ചു ഞാനും..... "ഇഷ്ടപ്പെട്ടോ..... " കൺപോളകൾക്ക് മുകളിലേക്ക് ഊതി ചോദിച്ചതും കണ്ണ് തുറന്നു അവനെ നോക്കി ചിരിച്ചു മുഖം ഉയർത്തി..... കാര്യം മനസിലായ പോലെ അവനും മുഖം അടുപ്പിച്ചു തന്നു....... മറ്റേ കൺപീലികൾ കൂടി ഇണചേർത്തു ചിമ്മിയടച്ചു തിരികെ കിടക്കാൻ ആഞ്ഞതും അവനൊന്നു മലർന്നു കിടന്നു എന്നെ പിടിച്ചു അവന്റെ മേലേക്ക് കിടത്തി..... ചിരിയോടെ മുഖം ഉയർത്തി അവന്റെ നെറുകയിൽ ചുണ്ട് ചേർത്തു....

കൺപോളകളിലും മൂക്കിൻ തുമ്പിലും കവിളിലും താടി തുമ്പിലും ഉമ്മ വെച്ചു അവന്റെ ചുണ്ടിലേക്കും കണ്ണിലേക്കും മാറി മാറി നോക്കി....... അവന്റെ ചുണ്ടിലൊരു കള്ളചിരി വിരിഞ്ഞതും അതെന്റെ ചുണ്ടിലേക്കും പടർന്നു മുഖം അവനിലേക്ക് അടുപ്പിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു...... കീഴ്ചുണ്ടും മേൽചുണ്ടും അവൻ സ്വന്തമാക്കി നാവിൻ തുമ്പിൽ സ്പർശിച്ചതും ആദ്യചുംബനത്തിന്റെ ലഹരി സിരകളിലൂടെ പടർന്നു കയറി ഹൃദയതാളം മുറുകി...... ഒടുവിലൊരു നിശ്വാസത്തോടെ അകന്നു മാറി തളർച്ചയോടെ അവന്റെ കഴുത്തടിയിലേക്ക് മുഖം പൂഴ്ത്തി..... "ഐ ലവ് യൂ ഋഷി..... " അതിനു മറുപടിയെന്നോണം അവന്റെ ചുണ്ട് നെറുകയിൽ പതിഞ്ഞു ഒന്നും കൂടെ ഇറുക്കി പിടിച്ചു...... അവനിങ്ങനെ മുടിയിലൂടെ വിരലോടിച്ചിട്ടോ എന്തോ കണ്ണടഞ്ഞു പോവുന്നു.... "ഋഷി..... എനിക്കുറക്കം വരുന്നു.... " "ഉറങ്ങല്ലേ....... ഡോർ പൂട്ടിയിട്ട് ഉറങ്ങിക്കോ....... " എന്നെ പിടിച്ചു സൈഡിലേക്ക് കിടത്തി അവനെണീറ്റു.... എന്നെയും പിടിച്ചു എണീപ്പിച്ചു വാതിൽ തുറന്നു ഫുൾ സ്കാൻ ചെയ്തു..... ഞാൻ ആണേൽ മടിയോടെ അവന്റെ കയ്യിൽ ചുറ്റിപിടിച്ചു തൂങ്ങി ആണ് നിൽപ്പ്.....

"ഞാൻ പോട്ടെ.... വയ്യെങ്കിൽ ഇന്ന് വരണ്ട..... ഞാൻ രാത്രി വരാം..... " ആ ലാസ്റ്റ് പറഞ്ഞത് കേട്ട് വന്നോണ്ടിരുന്ന ഉറക്കം പമ്പ കടന്നു കണ്ണ് മിഴിഞ്ഞു..... "രാത്രിയോ..... എന്തിന്....." "നിന്നെക്കാണാൻ..... " "അതിനു ഞാൻ കോളേജിൽ വന്നോളാം.... " "വന്നിട്ടില്ലെങ്കിൽ ഞാൻ വരാം.... പോയ്‌ കിടന്നു ഉറങ്ങിക്കോ..... " അതും പറഞ്ഞു നെറ്റിയിൽ ഉമ്മ തന്നു പുറത്തേക്കിറങ്ങി...... അതേ സ്പീഡിൽ തിരിച്ചു കയറി ഇടുപ്പിൽ കൂടി കയ്യിട്ടു അവനോട് ചേർത്തു പിടിച്ചു....... "ലോകത്ത് ആർക്കും ഒന്നിന് വേണ്ടിയും ഈ ഋഷി നിന്നെ വേണ്ടെന്ന് വയ്ക്കില്ല..... ഇതെന്റെ വാക്കാണ്..... എന്റെ അമ്മൂന് തരുന്ന വാക്ക്.... " അതും പറഞ്ഞു ചുണ്ടിൽ അമർത്തി ചുംബിച്ചു കവിളിൽ ഒന്നു തട്ടി പുറത്തേക്കിറങ്ങി..... ചിരിയോടെ അവനെ നോക്കി ഗ്രിൽസ് പൂട്ടി.... " റൂമിലേക്ക് വാ.... ഞാൻ ജനലിന്റെ അവിടെ നിൽക്കാം.... " "ഓകെ.... " വേഗം അടുക്കള വാതിൽ പൂട്ടി മെല്ലെ മെല്ലെ നടന്നു റൂമിലേക്ക് കയറി ഡോർ പൂട്ടി ജനലിനടുത്തേക്ക് നടന്നു..... അവിടെ നിൽപ്പുണ്ട്.... "പോട്ടെ..... കോളേജിൽ വെച്ച് കാണാം.... ജനലടച്ചേക്ക്.... " "മ്മ്..... " ജനലിന്റെ കമ്പിയിൽ വെച്ച എന്റെ കയ്യിൽ ഒന്നു മുറുക്കി പിടിച്ചു ഋഷി മുന്നോട്ട് നടന്നു..... വിധി ഞങ്ങൾക്കായി കാത്തു വെച്ചിരിക്കുന്നതെന്തെന്ന് അറിയാതെ ചിരിയോടെ ജനാല വലിച്ചടച്ചു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story