കൽക്കണ്ടം: ഭാഗം 16

kalkandam new

എഴുത്തുകാരി: അശ്വിനി

"എന്താടി..... " ബസ് ഇറങ്ങി അടുത്തേക്ക് ചെന്നപ്പോ എലിയൊരുമാതിരി ചുഴിഞ്ഞുള്ള നോട്ടം...... ഇന്നലെ നടന്നതൊന്നും പറഞ്ഞിട്ടില്ലാലോ.... ഇനിയിവൾക്ക് വല്ല ത്രികാല ജ്ഞാനവും വന്നോ ആവോ..... 🙄 "ഒന്നുല്ല.... ആകെ മൊത്തം മൊഖത്തിന്‌ ഒരു തിളക്കം ഒക്കെ.... " ഈശ്വരാ.... ചുഴിഞ്ഞു ചോദിച്ചെടുക്കാൻ പെണ്ണ് മിടുക്കിയാ..... രാത്രിയെങ്ങാനും അവൻ വന്നെന്ന് അറിഞ്ഞാൽ തീർന്നു.... കിസ്സ് അടിച്ചതേ ഉള്ളൂ എന്ന് നമ്മൾക്കല്ലേ അറിയൂ..... പെണ്ണ് വേണേൽ ജനിക്കാൻ പോണ കൊച്ചിന് പേര് വരെ ഇടും..... 🤐 "എന്താടി ഒരു ആലോചനയൊക്കെ.... മ്മ്..... "🧐 "ഒന്നുല്ല.... നിനക്ക് തോന്നുന്നതാ.... " "ഉവ്വാ...... അല്ല എന്തേ മാഡം കണ്ണൊന്നും എഴുതാത്തേ.... "🧐 "അത്..... അത് ഞാൻ എണീക്കാൻ ലേറ്റ് ആയി... " "രാത്രി എന്തായിരുന്നു പണി..... "🧐 "രാത്രി കക്കാൻ പോയി.... ചിലയ്ക്കാതെ വരുന്നുണ്ടേൽ വാടി..... അവളുടെ ഒരു ചോദ്യം ചെയ്യൽ.... "😬 അതും പറഞ്ഞു മുന്നിൽ കേറി നടന്നു....

അല്ലെങ്കിൽ അടുത്ത ചോദ്യം വരും..... നടക്കുന്നതിനു ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോ പെണ്ണ് ചുണ്ട് ചുളുക്കി എന്നെ തന്നെ നോക്കുന്നു..... "എന്തേ....... " "എന്തോ ചീഞ്ഞു നാറുന്നു...... "🤔 "നിനക്കിപ്പോ എന്താ അറിയണ്ടേ...... " എളിയിൽ കൈ കുത്തി ഇല്ലാത്ത ഗൗരവം ഉണ്ടാക്കി ചോദിച്ചതും പെണ്ണ് അടുത്തേക്ക് വന്നു..... "രാത്രി എന്ത് സംഭവിച്ചു...... സത്യം പറഞ്ഞോ.... "🧐 "നിനക്കറിയാണോ..... രാത്രി ഋഷി വീട്ടിൽ വന്നു കിസ്സ് അടിച്ചു..... എന്തേ മതിയോ..... " "ഒന്നു പോടീ..... ചുമ്മാ കിടന്നു തള്ളുന്നു..... ഇങ്ങനെ പോയാ ട്രെയിൻ തള്ളി മാറിക്കൂലോ........ "😝 അതും പറഞ്ഞു കട്ട പുച്ഛത്തിൽ പെണ്ണ് മുന്നോട്ട് നടന്നു..... ശ്ശെടാ സത്യം പറഞ്ഞപ്പോ തള്ളൽ.... കലികാലം..... 🤭 ചിരിച്ചു കൊണ്ട് പെണ്ണിന്റെ ബാഗിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു അവളുടെ കയ്യിൽ തൂങ്ങി നടന്നു...... എൻട്രൻസ് എത്തിയപ്പോ ഓട്ടോമാറ്റിക് ആയിട്ട് കണ്ണ് ചുറ്റിലും ഓടി നടന്നു..... ബൈക്ക് പാർക്കിങ്ങിൽ ഉണ്ട്.... ആളെ കാണാൻ ഇല്ല..... ശ്ശെടാ.... ഇതെവിടെ പോയി.... 🤔 "ഡീീ.... അതോ നിൽക്കുന്നു..... " കേൾക്കണ്ട താമസം അവള് ചൂണ്ടി കാണിച്ച അങ്ങോട്ട് നോക്കി.....

കയ്യിൽ കത്തിച്ച സിഗററ്റും പിടിച്ചു ഞാൻ കൽക്കണ്ടം മേടിക്കുന്ന കടയുടെ മുന്നിൽ നിൽക്കുന്നു..... എന്നെ കണ്ടതും മുഖം വിടർന്നു സിഗററ്റ് താഴെയിട്ടു അടുത്തേക്ക് വരാൻ കൈ കാണിച്ചു...... "മ്മ് പൊക്കോ പൊക്കോ..... " എലി ആക്കിയ പോലെ പറഞ്ഞത് കേട്ട് അവളെ നോക്കി ഇളിച്ചു കാണിച്ചു അവനടുത്തേക്ക് നടന്നു...... "ഇന്നെന്തേ കണ്ണെഴുതാഞ്ഞെ..... " അടുത്ത് ചെന്നപ്പോ തന്നെ ഇതാ ചോദ്യം..... ഞാനൊന്ന് സൈറ്റ് അടിച്ചു കാണിച്ചു അവന്റെ കയ്യിൽ തൂങ്ങി നിന്നു.... "എന്താടി.... " "ഒന്നുല്ലാലോ..... "😁 "വേദന മാറിയോ....." "ആ കുഴപ്പല്യ.... കാല് കടച്ചിൽ ആണ്..... " "മരുന്ന് വല്ലതും മേടിച്ചു തരണോ.... " "ങുഹും....." "എന്നാ ഇങ്ങനെ നിൽക്കാതെ ക്ലാസ്സിൽ കേറി ഇരിക്കാൻ നോക്ക്.... എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറ.... " "എടാ പൊട്ടാ.... ഇതൊക്കെ ശീലം ആണ്.... " പറഞ്ഞു തീർന്നതേ ഓര്മയുള്ളൂ..... കൈ പിടിച്ചു ഒറ്റ തിരിക്കൽ..... "അമ്മേ......!!! " "എടാ ന്നോ..... ഇനി വിളിക്കോ..... "😠 "ഇല്ല.... വിളിക്കില്ല..... സത്യായിട്ടും വിളിക്കില്ല.... കൈ വിട്..... വേദനിക്കുന്നു.... പ്ലീസ്... " എന്നൊക്കെ കെടന്നു കാറി..... എന്തോ ഭാഗ്യം കൈ വിട്ടു.....

അവനെ ഒന്നു കൂർപ്പിച്ചു നോക്കി കൈ ഉഴിഞ്ഞു..... "ഒരിത്തിരി താഴ്ന്നു തന്നാലേ എന്റെ മോള് തലയിൽ കേറി നിരങ്ങും.... " "ഓ ആയ്ക്കോട്ടെ.... " കേറുവോടെ പറഞ്ഞു തിരിഞ്ഞു നടക്കാൻ ആഞ്ഞപ്പോഴേക്കും കയ്യിലൊരു പിടി വീണു.... കൈ വലിക്കാൻ നോക്കിയപ്പോഴേക്കും ചെക്കൻ കയ്യിൽ പിടിച്ചു വലിച്ചു കടയുടെ അടുത്തുള്ള മരത്തിന് പിന്നിലേക്ക് നടന്നു...... "ആരെങ്കിലും കാണും..... " ചുറ്റും നോക്കി ടെൻഷനോടെ പറയുന്നത് കേട്ട് കാലൻ ചിരിക്കുന്നു.... കണ്ണുരുട്ടി കാണിച്ചതും ഒട്ടും പ്രതീക്ഷിക്കാതെ അവനൊന്നു മുഖം കുനിച്ചു കവിളിൽ ചുണ്ട് ചേർത്തു കുഞ്ഞൊരു കടിയും തന്നു.... ഉണ്ടായിരുന്ന കുഞ്ഞ് പിണക്കം അതോടെ തീർന്നു ചിരിയോടെ മുഖം കുനിച്ചു....... "കണ്ണെന്തേ എഴുതാഞ്ഞു....? " "ങുഹും ഒന്നുല്ല.... " കള്ളചിരിയോടെ പറഞ്ഞതും അവനൊന്നു ചേർന്ന് നിന്ന് മുഖം കയ്യിലെടുത്തു.....

തിളങ്ങുന്ന അവന്റെ പീലികണ്ണിലേക്ക് തന്നെ നോക്കി പെരുവിരലിൽ ഉയർന്നു നിൽക്കെ ഋഷി മുഖം അടുപ്പിച്ചു കൺപീലികൾ തമ്മിൽ മുട്ടിച്ചു ചിമ്മിയടച്ചു..... "ഇപ്പുറത്തും കൂടി..... " കൊഞ്ചലോടെ മറ്റേ കണ്ണും കൂടി കാണിച്ചു കൊടുത്തു..... അവനൊന്നു ചിരിച്ചു മുഖം അടുപ്പിച്ചു പീലികൾ തമ്മിൽ കോർപ്പിച്ചു കവിളിൽ ചുണ്ടും കൂടി ചേർത്തു അകന്നു മാറി...... "ഇനി പൊക്കോ..... " "പോണോ...... " "പോടീ..... "😠 ഓ...... മര്യാദയ്ക്ക് പറഞ്ഞാൽ പോരെ...... കേറുവോടെ മുഖം വെട്ടിച്ചു..... 😏 "നിന്റെ ദേ ഈ പിണങ്ങിയ മുഖം കാണുമ്പോഴേ ഇന്നലത്തെ ബാക്കി അങ്ങ് തരാൻ തോന്നും.... തരട്ടെ...... " ഇടുപ്പിൽ കൂടി ചുറ്റിപ്പിടിച്ചു കുസൃതിയോടെ ചോദിച്ചതും ഞാനവന്റെ കൈ തട്ടി മാറ്റി..... "പോടാ പട്ടി..... " "ഡീീ..... "😠 എന്നും വിളിച്ചു വന്നപ്പോഴേക്കും ഒറ്റയോട്ടത്തിന് റോഡിലേക്ക് വന്നു ക്രോസ്സ് ചെയ്തു കോളേജിലേക്ക് കയറി തിരിഞ്ഞു നോക്കി..... നോക്കി പേടിപ്പിക്കുവാ..... അവനെ നോക്കി നാക്ക് നീട്ടി കാണിച്ചു തിരിഞ്ഞു നോക്കാതെ ക്ലാസിലേക്ക് ഓടി....... --------- "നീ എന്തും നോക്കി നിൽക്കുവാ.... നടക്ക്..... "

വൃന്ദയാണ്...... ഋഷിയേയും നോക്കി വരാന്തയിൽ നിൽക്കുവായിരുന്നു.... അപ്പൂപ്പന് എന്തോ ചെക്കപ്പ് ഉണ്ട്.... അതിനു കൊണ്ടു പോയേക്കുവാണെന്ന് തുളസി പറഞ്ഞു.... അത് കഴിഞ്ഞിട്ട് വരുമെന്ന് പറഞ്ഞതാ..... ഇതിപ്പോ ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു.... ആള് വന്നില്ല....😒 അല്ലെങ്കിൽ ദിവസവും എന്നെയും പിടിച്ചു വലിച്ചു രാവിലെ തന്നെ ഞങ്ങളെ മരത്തിന്റെ ചുവട്ടിലേക്ക് പോവും..... ഡെയിലി മെഡിസിൻ പോലെ എന്റെ ബട്ടർഫ്‌ളൈ കിസ്സ് ഇങ്ങു തരും.... ഞാനും ഹാപ്പി.... അവനും ഹാപ്പി.. 🙈 "ഡീീ.... വാ.... " "ആ വരുന്നു..... " രണ്ടിന്റെയും കൂടെ ഓഡിറ്റോറിയത്തിലേക്ക് നടന്നു.... അഡ്മിഷൻ ക്ലോസ് ചെയ്തത് കൊണ്ട് ഇപ്പോ ആണ് ഫ്രഷേഴ്‌സ് ഡേ നടത്തുന്നത്..... രണ്ടും നല്ല ടെൻഷനിലാ... എന്റെ ടെൻഷൻ അവനെ കണ്ടില്ലല്ലോ എന്ന് ഓർത്തും..... ഓഡിറ്റോറിയം ഒക്കെ നല്ല ഭംഗിയാക്കി വെച്ചിട്ടുണ്ട്..... സീനിയർസ് എല്ലാരും നല്ല ചിരിയോടെ നിൽക്കുന്നു.... അറുക്കാൻ കൊണ്ട് പോവുന്നതിനു മുൻപുള്ള കൊല ചിരിയാണ്...... പിജിക്കാർക്ക് ഇങ്ങോട്ട് വരാൻ പറ്റൂല.... അപ്പോ ഇനി ഋഷിയെ കാണാൻ വൈകുന്നേരം വരെ കാത്തിരിക്കണം..... 🤐

അവനെയും ഓർത്തു ഇരുന്നപ്പോഴേക്കും പ്രിൻസിയൊക്കെ ജസ്റ്റ്‌ ഒന്നു സംസാരിച്ചു പുറത്തേക്ക് ഇറങ്ങി പോയി...... വാല് പോലെ ടീച്ചേഴ്സും..... "അപ്പോ പിന്നെ ഐശ്വര്യം ആയിട്ടങ്ങു തുടങ്ങിയാലോ..... " ഏതോ ചേട്ടൻ ആണ്.... കോറസ് പോലെ ഓകെ എന്ന് കേൾക്കണ്ട താമസം ആ ചേട്ടൻ ബൗളിൽ കയ്യിട്ടു ഒരു ലൊട്ട് എടുത്തു.... "എലിസബത്ത്. സി " നമ്മടെ എലി.... 🤭 ടെൻഷൻ കൊണ്ട് എന്റെ കയ്യിൽ പിടിച്ച പെണ്ണിന്റെ കൈ ഒക്കെ കൂടി തണുത്തു മരവിച്ച പോലെ ആയി.... എന്നെയൊന്നു ദയനീയമായി നോക്കി പെണ്ണ് എണീറ്റു.... "ഫസ്റ്റ് വന്ന ആളായത് കൊണ്ട് ഈശ്വര പ്രാർത്ഥനയോടെ അങ്ങ് തുടങ്ങിക്കോ.... " അയ്യേ...... ദൈവഭയം ഉള്ള കുടുംബത്തിലെ സന്താനം ആണ്..... കുറച്ചു കടുപ്പം ഉള്ള ടാസ്ക് കൊടുക്കാമായിരുന്നു..... പ്രാർത്ഥനയും പാടി ചെറിയൊരു ഇൻട്രൊഡക്ഷൻ കൊടുത്തു പെണ്ണ് ഇറങ്ങി വന്നു.... ഫസ്റ്റ് ഇയർ എല്ലാ ബാച്ചിനും കൂടി ഒരുമിച്ചു ആയതു കൊണ്ട് സമയക്കുറവ് കാരണം ഗ്രൂപ്പ്‌ ആയിട്ട് ടാസ്ക് കൊടുത്തു..... അതിൽ പൊട്ടുന്നവർക്ക് പണിഷ്മെന്റ്......

വൃന്ദയ്ക്ക് ഡാൻസ് കളിച്ചു കൊണ്ട് താഴെ വീഴാതെ ബലൂൺ ബാസ്കറ്റിൽ ഇടൽ ആയിരുന്നു..... "അഭിരാമി അജീഷ്..... " ഇപ്പോ പണിഷ്മെന്റ് കിട്ടി ഡാൻസ് കളിച്ചു ഇറങ്ങിയ ചെക്കന്റെ ലുക്കിനെ കുറിച്ച് എലിയോട് ചർച്ച ചെയ്തോണ്ട് ഇരുന്നപ്പോൾ ആണ് എന്റെ പേര് വിളിക്കാണേ..... വലിയ ധൈര്യത്തിൽ എണീറ്റെങ്കിലും ഉള്ളിൽ നൈസ് ആയിട്ട് ടെൻഷൻ ഇല്ലാതില്ലാതില്ല..... സ്റ്റേജിൽ കയറി ബാക്കിയുള്ളവരെ കൂടി വിളിക്കുന്നതും നോക്കി നിന്നു...... ചുറ്റും നോക്കിയപ്പോ വാതിലിന്റെ അവിടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ആളെ കണ്ടു മുഖം വിടർന്നു..... ഋഷിയാണ്..... എപ്പോ വന്നോ ആവോ....... "റെഡി അല്ലേ.... നിങ്ങളെ രണ്ടു പേരുള്ള ഒരു ടീം ആയി സ്പ്ലിറ്റ് ചെയ്യുവാണ്...... നിവേദ്യ കാർത്തിക് ഒരു ടീം..... അക്ഷയ ആതിര ഒരു ടീം..... അഭിരാമി രഞ്ജിത ഒരു ടീം.... ജോയിൻ വിത് യുവർ മേറ്റ്‌...... " ഇതിലേതാണ് രഞ്ജിത എന്നും ഓർത്തു നിന്നപ്പോഴേക്കും ഒരു പെണ്ണ് ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു...... ഓ അപ്പോ ഇവള് തന്നെ......

"ഇനി നിങ്ങൾക്കുള്ള ടാസ്ക്..... ചെറുനാരങ്ങ കൊണ്ടു പോയി ആ ബാസ്കറ്റിൽ ഇടണം..... " നിസ്സാരം....... 🤩 "വെറുതേ പോരാ..... സ്പൂൺ വായിൽ വെച്ചു താഴെ വീഴാതെ കൊണ്ട് പോണം..... ആ വരയുടെ അപ്പുറം നിങ്ങളുടെ ടീം മേറ്റ്‌ ഉണ്ടാവും..... കൈ കൊണ്ട് തൊടാതെ സ്പൂൺ വെച്ചു തന്നെ പാസ്സ് ചെയ്യണം.... എന്നിട്ട് അയാൾ അത് കൊണ്ടു പോയി ബാസ്കറ്റിൽ ഇടണം...... താഴെ വീണാൽ ഫസ്റ്റ് തൊട്ട് തുടങ്ങണം..... കൈ കൊണ്ട് തൊട്ടാൽ ഫൗൾ ആണ്.... ഓകെ..... " ഒലക്ക..... 😬😬 ഇതൊരു മാതിരി മറ്റേ പരിപാടി ആയി പോയി... ഒറ്റയ്ക്ക് മതിയായിരുന്നു.... അതാണ് ഈസി..... 😒 വേറെ വഴി ഇല്ലാത്തോണ്ട് ടാസ്ക് ചെയ്യാൻ റെഡി ആയി.... ഞാൻ എടുത്തു കൊണ്ട് പോവാൻ നിന്നു.... മറ്റേ പെണ്ണ് കൊണ്ടു പോയി ഇടാനും..... വിസിൽ അടിക്കണ്ട താമസം നാരങ്ങ എടുത്തു സ്പൂണിൽ വെച്ചു സ്പീഡിൽ നടന്നു.... ജസ്റ്റ്‌ ഒന്നു താഴ്ന്നു തന്നാൽ ഈസി ആയിട്ടു അവളുടെ സ്പൂണിൽ ഇട്ടു കൊടുക്കാം..... ആ പണ്ടാറം പിടിച്ച പെണ്ണ് മരക്കട്ട വെച്ച പോലെ അനങ്ങാതെ നിൽക്കുവാ.... ഒരു വിധം സ്പൂണിൽ നിൽക്കും എന്ന് ആയപ്പോ പിശാശ് മുഖം വെട്ടിച്ചു....

ഒരു വിധം ദേഷ്യം കടിച്ചു പിടിച്ചു അടുത്തത് പോയി എടുത്തു കൊണ്ട് വന്നു..... അവള് ഇതെന്നെ റിപീറ്റ് അടിക്കുവാ..... "ടൈം അപ്പ്‌..... " അടിപൊളി.... ഒറ്റ ഒന്നു പോലും ബാസ്‌ക്കറ്റിൽ ഇട്ടില്ല..... ഇവള് മനഃപൂർവം പൊട്ടിയത് ആണ്....... ഋഷിയെ നോക്കിയപ്പോ അവനാ പെണ്ണിനെ തുറിച്ചു നോക്കുന്നത് കണ്ടു....... എന്നെ പൊട്ടിച്ചു എന്നെങ്ങാനും പറഞ്ഞു പഞ്ഞിക്കിടോ അവളെ.... 🙄 "അപ്പോ രണ്ടാൾക്കും പണിഷ്മെന്റ് വേണ്ടേ...." മറുപടിയായി ഞാനൊന്ന് ഇളിച്ചു കാണിച്ചു ഉള്ളിൽ ആ പെണ്ണിനെ പച്ച തെറി വിളിച്ചു.... "അതിങ്ങു കൊണ്ട് വായോ..... " സ്റ്റേജിന്റെ സൈഡിലേക്ക് നോക്കി വിളിച്ചു പറഞ്ഞതും വളയിട്ട കൈകൾ കൊണ്ട് വരുന്ന സാധനം കണ്ടു കണ്ണ് തള്ളി..... രണ്ടു ഗ്ലാസ്‌ പച്ച ജ്യൂസ്‌..... മിക്കവാറും പാവയ്ക്ക ആവും.... കൊണ്ട് വരുന്ന ആളെ കൂടി കണ്ടതും തിരുപ്പതിയായ മട്ടിൽ നെടുവീർപ്പിട്ടു.... ആ ദീപ്തി മോള് ആണ്.... അവളുടെ മോന്തയിലോട്ട് ഒന്നു നോക്കിക്കേ..... ഒരുമാതിരി എന്തിലോ ജയിച്ച പോലെയില്ലേ.... നല്ലോരു ചിരിയോടെ അവളാ ജ്യൂസ്‌ കയ്യിൽ വെച്ചു തന്നു.... പാവയ്ക്ക ആണ്... 🤢

"അപ്പോ രണ്ടാളും ഹാപ്പി ആയിട്ട് അതങ്ങു കുടിച്ചാട്ടെ..... " ആ ചേട്ടൻ പറഞ്ഞതും എല്ലാരും കൈ അടിച്ചു പ്രോത്സാഹിപ്പിക്കാൻ തുടങ്ങി..... മറ്റേ പെണ്ണ് ഒറ്റ വലിക്ക് കുടിക്കുന്നത് കണ്ടു വാ പൊളിച്ചു പോയി..... അവൾക്കിനി പച്ച കളർ ഉള്ള ബൂസ്റ്റ്‌ വല്ലതും ആണോ കൊടുത്തത്..... 🙄 "കം ഓൺ അഭിരാമി.... " ഒന്നു പോടാ കോപ്പാ.... അവന്റെ ഒരു കം ഓൺ.... 😬 മനസ്സിൽ പറഞ്ഞതാ..... ഋഷിയെ നോക്കിയപ്പോ അവന്റെ മുഖം എന്നെക്കാളും ചുളിഞ്ഞു കിടക്കുന്നു..... ജസ്റ്റ്‌ ഒന്നു സ്മെൽ ചെയ്തു നോക്കി ഒരിറക്ക് കുടിച്ചപ്പോ തന്നെ വാ മുഴുവൻ പുകയാൻ തുടങ്ങി..... ദീപ്തിയെ നോക്കിയപ്പോ അവളുടെ മുഖത്തെ വിജയചിരി കണ്ടതോടെ കാര്യം മനസ്സിലായി..... പാവയ്ക്കാ കൂടെ പച്ചമുളക് കൂടി മിക്സ്‌ ചെയ്തിട്ടുണ്ട്..... എനിക്കിട്ട് പണിതത് ആണ് ആ പരനാറി..... മുന്നിലേക്ക് നോക്കിയപ്പോ എല്ലാരും ഞാൻ കുടിക്കുന്നതും നോക്കി ആകാംക്ഷയോടെ നിൽക്കുവാണ്...... പ്രശ്നം ഉണ്ടെന്ന് മനസ്സിലായിട്ടോ എന്തോ ഋഷി മുന്നിലേക്ക് വരുന്നത് കണ്ടു..... അവനെങ്ങാനും അറിഞ്ഞാൽ എന്തൊക്കെ ചെയ്തു കൂട്ടും എന്ന് പറയാൻ പറ്റില്ല..... രണ്ടും കല്പ്പിച്ചു ഒറ്റ വലിക്ക് ജ്യൂസ്‌ കുടിച്ചു.......

അണ്ണാക്ക് വരെ പുകഞ്ഞെങ്കിലും കടിച്ചു പിടിച്ചു ഋഷിയെ നോക്കി കണ്ണടച്ച് കാണിച്ചു..... വന്ന അതേ സ്പീഡിൽ അവൻ പുറത്തേക്ക് പോവുന്നത് കണ്ടു..... anchor ചേട്ടൻ പൊക്കോളാൻ പറഞ്ഞതും താഴേക്ക് ഇറങ്ങി എലിയെ ഒന്നു നോക്കി കണ്ണ് കാണിച്ചു ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങി..... വായിലേക്ക് കൈ കൊണ്ട് വീശിയും നിർത്താതെ പുറത്തേക്ക് കാറ്റ് ഊതി വിട്ടും ക്ലാസ്സിലേക്ക് ഓടി...... "രാമി..... എന്താ..... എന്താടി....നീയെന്തിനാ കരയുന്നേ...... " എലി പിന്നാലെ ഓടി വന്നു ചോദിക്കുന്നുണ്ടെങ്കിലും ഒന്നും മിണ്ടാതെ ബാഗിൽ നിന്ന് വെള്ളം എടുത്തു വായിലേക്ക് കമഴ്ത്തി...... വെള്ളം വായിൽ പിടിച്ചു കൊറേ നേരം വെച്ചു..... എന്നിട്ടും ഒരു കുറവും ഇല്ല....... വെപ്രാളത്തോടെ എലിയ്ക്ക് നേരെ തിരിഞ്ഞു..... "എടി വല്ല മിട്ടായി വല്ലതും ഉണ്ടെങ്കിൽ താ... എരിഞ്ഞിട്ട് പാടില്ല..... " "എരിയാനോ...... " "ആഹ് ടി.... ആ പട്ടി ദീപ്തി പാവയ്ക്കാ കൂടെ പച്ചമുളക് കൂടി അടിച്ച ജ്യൂസ്‌ ആണ് തന്നത്..... ഋഷി വന്നു സീൻ ആക്കണ്ടെന്ന് കരുതി കുടിച്ചതാ.... അവനെങ്ങാനും അറിഞ്ഞിരുന്നേൽ അവിടിട്ടു അവളെ തല്ലും.... അത് പിന്നെ പ്രശ്നം ആവും..... " അതും പറഞ്ഞു കണ്ണ് അമർത്തി തുടച്ചു വായിലേക്ക് വീശിക്കൊണ്ടിരുന്നു..... "ഞാൻ പോയി വല്ലതും മേടിച്ചിട്ട് വരാം... ഇവിടിരിക്ക്.... "

അതും പറഞ്ഞു എലി പേഴ്സ് എടുത്തു പുറത്തേക്ക് ഓടി..... "അച്ചോടാ....... " എലിയേയും കാത്ത് ബുക്ക്‌ കൊണ്ട് വായും വീശി നടക്കുമ്പോൾ ആണ് പിന്നിൽ നിന്നൊരു അശരീതി..... കൂടെ പല്ലി ചിലയ്ക്കുന്ന പോലത്തെ സൗണ്ടും..... തിരിഞ്ഞു നോക്കാതെ തന്നെ ആളെ മനസ്സിലായി..... ദീപ്തി..... 😬 "എരിയുന്നോ....... എങ്ങനെയുണ്ട് എന്റെ പണി...... ആ രഞ്ജിതയെ മനഃപൂർവം നിനക്കിട്ടു പണിയാൻ ഇറക്കിയതാ.... ചുരുക്കി പറഞ്ഞാൽ വെൽ പ്ലാൻഡ്..... അന്നേ വിചാരിച്ചതാ നിന്റെ നാലിഞ്ച് നീളമുള്ള നാക്കിനിട്ട് ഒരു പണി തരണമെന്ന്..... " "ഡീീ..... " "ഹാ..... അടങ്ങെടി...... ഇത് വെറും സാമ്പിൾ ആണ്..... ഒന്നു ഒതുങ്ങി തന്നത് നിനക്ക് വിട്ടു തരാൻ അല്ല..... ഞാൻ ആഗ്രഹിച്ചത് അങ്ങനെ ഒരുത്തിക്കും വിട്ടു താരനും പോവുന്നില്ല.... അതിപ്പോ നിന്നെ കൊന്നിട്ട് ആണെങ്കിൽ അങ്ങനെ..... " പറഞ്ഞു നിർത്തിയതും പടക്കം പൊട്ടുന്നപോലൊരു സൗണ്ട് കേട്ട് വാ പൊത്തി പോയി.... അവളെ കൊല്ലാൻ ഉള്ള കലിയോടെ നിൽക്കുന്ന ഋഷി.... "പന്ന %$%&&$# മോളെ.... "😠

എന്നും വിളിച്ചു കവിൾ പൊത്തി കലിയോടെ നിൽക്കുന്ന അവളെ മുടിയിൽ പിടിച്ചു എനിക്ക് നേരെ തള്ളി...... "ധൈര്യം ഉണ്ടെങ്കിൽ തൊട്ടു നോക്കെടി അവളെ.....തൊടടി.... "😠 അവളെന്നെ തുറിച്ചു നോക്കുന്നത് കണ്ടു അവളുടെ കയ്യിൽ പിടിച്ചു തിരിച്ചു അവന് നേരെ നിർത്തിച്ചു ഒന്നും കൂടി പൊട്ടിച്ചു...... "ഋഷി.... വേണ്ട.... വിട്ടേക്ക്..... " "അങ്ങോട്ട് മാറി നിൽക്കെടി..... "😠 പിന്നേം തല്ലാൻ പോവുന്നത് കേറി പിടിക്കാൻ പോയപ്പോഴേക്കും എന്നെയും പിടിച്ചു തള്ളി...... "ഡീീ...... ഇനി മേലിൽ ഇതേ പോലെ വല്ലതും കാണിച്ചാൽ കൊന്നു കളയും ഞാൻ.... ഇറങ്ങി പോടീ .............."😠 കയ്യിൽ പിടിച്ചു വലിച്ചു അവളെ ക്ലാസിനു പുറത്താക്കുന്നത് കണ്ടപ്പോ ആണ് ശ്വാസം നേരെ വീണത്..... എന്തോ ഭാഗ്യം അവളെ കൊന്നില്ല..... "ഡീീ...... "😠 അലർച്ച കേട്ടപ്പോ തന്നെ കിടുങ്ങി പോയി..... ദാ വരുന്നു എന്റെ നേരെ...... "എന്തിനാടി അവള് തന്നത് കുടിക്കാൻ നിന്നത്....ഹേ...... "😠 "അത്.... അത് പിന്നേ..... പ്രശ്നം ഉണ്ടാക്കണ്ടെന്ന് വിചാരിച്ചിട്ട്...... " "അവളുടെ ഒരു പ്രശ്നം....😠 ..... ഇന്നാ.... തിന്ന്.... " എന്നും പറഞ്ഞു കൽക്കണ്ടം നീട്ടി..... അത് ശെരി.... ഇത് മേടിക്കാൻ ആയിരുന്നല്ലേ ഓടിയത്..... ഒന്നും മിണ്ടാതെ കൈ നീട്ടി മേടിച്ചു പാക്കറ്റ് പൊട്ടിച്ചു വായിലിട്ടു..... ഒരിത്തിരി ആശ്വാസം ആയെന്നേ ഉള്ളൂ..... "ഇപ്പോ എങ്ങനുണ്ട്...... "

കണ്ണ് രണ്ടും തുടച്ചു തന്നു ആവലാതിയോടെ ചോദിക്കുന്നത് കേട്ട് കണ്ണ് ചിമ്മി കാണിച്ചു.... "ചുണ്ട് നല്ലോണം പുകയുന്നു..... " അതും പറഞ്ഞു ചുണ്ട് പിളർത്തി കാണിച്ചതും ചെക്കന്റെ മുഖത്തു കള്ള ചിരി വിരിഞ്ഞു..... ഈശ്വരാ..... ക്ലാസ് റൂം എന്നും ഓർത്തു പിന്നിലേക്ക് മാറാൻ നിന്നപ്പോഴേക്കും കയ്യിൽ പിടിച്ചു ചുമരോട് ചേർത്തു..... "ഋഷി...... ക്ലാ.......... പറഞ്ഞു തീരും മുൻപേ ചൂണ്ട് വിരൽ ചുണ്ടിനു കുറുകെ വെച്ചു...... മുഖം ഉയർത്തി നോക്കിയതും ഋഷി എന്നോട് ചേർന്ന് നിന്ന് വിരൽ കൊണ്ട് ചുണ്ടിനെ പതിയെ തഴുകി..... ഏതോ ലോകത്തെന്ന പോലെ അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിൽക്കെ ഇരു കയ്യും കോർത്തു പിടിച്ചു മുഖം അടുപ്പിച്ചു മൂക്കിൻ തുമ്പിൽ പതിയെ കടിച്ചു....... പിന്നെയാ പീലികണ്ണിന്റെ നോട്ടം ചുണ്ടിൽ എത്തിയത് കണ്ടു സമ്മതമെന്നോണം കണ്ണടച്ചപ്പോഴേക്കും ചുണ്ടുകൾ തമ്മിൽ കോർത്തു...... "രാമി....... "

എലി വിളിക്കുന്നത് കേട്ട് ഞെട്ടലോടെ ഋഷിയെ പിന്നിലേക്ക് തള്ളി..... ചമ്മലോടെ നോക്കിയപ്പോ പെണ്ണ് കിളി പോയ മട്ടിൽ നിൽക്കുന്നു.... "നിന്നോടാരാടി ഇങ്ങോട്ട് വരാൻ പറഞ്ഞത്.... "😠 ഇടയ്ക്ക് വെച്ചു മുറിഞ്ഞതിന്റെ ഈർഷ്യയിൽ ഋഷി അലറിയതാ..... "അത്.... ഞാൻ..... മിട്ടായി... യൂ continue " എന്നും പറഞ്ഞു എന്നെ ചുഴിഞ്ഞൊന്ന് നോക്കി പെണ്ണ് പുറത്തേക്ക് പോയി..... അയ്യേ.... തലയ്ക്ക് കൈ കൊടുത്തു അവള് പോയ വഴിയിലേക്കും നോക്കി നിന്നു...... ഛെ.... 🤦‍♀️ "എന്തേ...... " "കുന്തം...... ഞാനപ്പോഴേ പറഞ്ഞതല്ലേ..... ഇപ്പോ തൃപ്‌തിയായല്ലോ..... "😬 "ഇല്ലാ..... അതിനു മുൻപേ അവള് കേറി വന്നില്ലേ..... " ഋഷി താടിയിൽ തടവി പറയുന്നത് കേട്ട് തല്ലാൻ കൈ പൊക്കിയപ്പോഴേക്കും അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു...... "കിട്ടിയാൽ എടുത്തു വെക്കണേ........ " "ആ.... നീ മറ്റന്നാൾ വാ...... " "ഓകെ..... " ക്ലാസ്സ്‌ കഴിഞ്ഞു വരുന്ന വഴിയ്ക്ക് ലൈബ്രറിയിൽ കയറിയത് ആണ്..... ഒരു ബുക്ക്‌ എടുത്തു വെക്കാൻ പറഞ്ഞിട്ട് ഇത് വരെ കൊണ്ടു പോയ ടീം റിട്ടേൺ ചെയ്തിട്ടില്ല..... പന്നികൾ.....

റോഡിലേക്ക് ഇറങ്ങിയപ്പോ ദേ നിൽക്കുന്നു ഒരു ഒരു ബ്ലാക്ക്‌ കളർ ഓഡി കാർ..... അതും നോക്കി മുന്നോട്ട് നടന്നപ്പോ അതിൽ നിന്നൊരാൾ ഇറങ്ങി വരുന്നു..... അപ്പോ തന്നെ നോട്ടം മാറ്റി റോഡിലെ വേറെ വണ്ടികളിലേക്ക് നോക്കി നടന്നു...... നമ്മൾ നോക്കുന്നുണ്ടെന്ന് കണ്ടാൽ അവർക്ക് അഹങ്കാരം കൂടും..... സോ ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ മുന്നോട്ട് നടന്നു.... 😜 "അഭിരാമി...... " ങേ..... എന്നെയാണല്ലോ..... തിരിഞ്ഞു നോക്കിയപ്പോ ആ കാറിൽ നിന്നിറങ്ങിയ കോട്ടും സ്യുട്ടും ഇട്ടേക്കുന്ന ആളാണ്.... എന്നെ തന്നെ ആണെന്ന് ഉറപ്പിക്കാൻ തിരിഞ്ഞു നോക്കി..... പിന്നിൽ ആരും ഇല്ല.... അപ്പോ ഞാൻ തന്നെ..... "അഭിരാമി അല്ലേ..... " "അതേ.... അങ്കിൾ ആരാ.... " "ഞാൻ ഇന്ദ്രജിത്..... ഋഷിദേവിന്റെ അച്ഛൻ... "............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story