കൽക്കണ്ടം: ഭാഗം 17

kalkandam new

എഴുത്തുകാരി: അശ്വിനി

"ഞാൻ ഇന്ദ്രജിത്..... ഋഷിദേവിന്റെ അച്ഛൻ.... " ആദ്യം ഒന്നു പകച്ചെങ്കിലും പിന്നെ ചിരിയാണ് വന്നത്..... ഈ അച്ഛൻ എന്നുള്ള ഇയാളുടെ പരിചയപ്പെടുത്തൽ ഋഷി കേൾക്കണം..... ചവിട്ടി കൂട്ടും..... "അങ്കിൾ...... അങ്കിളിന് അറിയുമോ എന്നെനിക്ക് അറിയില്ല..... ഋഷി ഈ ലോകത്ത് ഏറ്റവും വെറുക്കുന്നൊരു വാക്ക് ആണ് അച്ഛൻ...... അതും അവന്റെ സ്വന്തം അച്ഛൻ കാരണം...... പിന്നെ ഈ വരവ് എന്തിനാണെന്ന് എനിക്കറിയില്ല.... അറിയേം വേണ്ടാ.... ഇനി നിങ്ങടെ നിങ്ങടെ സ്റ്റാറ്റസിന് ചേരില്ലെന്ന് വെച്ചു ഋഷിയുടെ പിന്നാലെ നടക്കരുത്.... അങ്ങനെ വന്നാൽ കൊന്ന് കളയും എന്നൊക്കെ പറയാൻ ആണെങ്കിൽ വെറുതെയാ...... നിങ്ങടെ വാക്ക് കേട്ട് അവനെ വേണ്ടെന്ന് വെച്ചാൽ അവനെന്നെ തല്ലി കൊല്ലും.... അതിലും ഭേദം ഒറ്റയടിക്ക് നിങ്ങൾ കൊല്ലുന്നതാ..... അങ്കിൾ ചെന്നാട്ടെ...... " അയാളെ ഒന്നും കൂടി നോക്കി പെട്ടെന്ന് തിരിഞ്ഞു നടന്നു..... ഋഷിയെങ്ങാനും കണ്ടോണ്ട് വന്നാൽ റോഡിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും...... എന്തായിരിക്കും അയാൾക്ക് പറയാൻ ഉണ്ടാവാ..... ആ എന്തെങ്കിലും ആവട്ടെ..... ഈ കണ്ടാ കാര്യം ഋഷിയോട് പറയണോ.....

അല്ലെങ്കിൽ വേണ്ടാ... അടി ഇരന്നു മേടിക്കണ്ട..... ----------- "പോവാം.... " "ആ..... " നിത്യേടെ കൂടെ ബ്യൂട്ടി പാർലറിൽ വന്നതാ... മറ്റന്നാൾ പെണ്ണിന്റെ എൻഗേജ്മെന്റ് ആണ്... അവൾക്ക് വലിയ ഇന്റെരെസ്റ്റ്‌ ഒന്നും ഇല്ല.... പക്ഷേ എല്ലാരും കൂടി നിർബന്ധിച്ചു വിട്ടു.... "നീയെന്താ ആലോചിക്കുന്നേ.... " "ഒന്നുല്ലെടി.... ഞാൻ നിന്നെക്കുറിച്ചു ഓർക്കുവായിരുന്നു.... അയാളോട് തുറന്നു പറയായിരുന്നു.... റിലേഷൻ ഉണ്ടായിരുന്ന കാര്യം.... അത് മറച്ചു വയ്ക്കണ്ടായിരുന്നു....." "പറയാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് ആണോ... പക്ഷേ സമ്മതിക്കണ്ടേ.... അതിന്റെ പേരിൽ ഈ ബന്ധം അവർ വേണ്ടെന്ന് വയ്ക്കുമോ എന്ന് അമ്മയ്ക്ക് പേടി..... " "എടി നീ ആലോചിക്ക്.... എല്ലാം ഇങ്ങനെ അവരുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കല്ലേ...... നാളെ അയാൾ വേറെ വല്ലവരും പറഞ്ഞു അറിഞ്ഞാൽ നിനക്ക് ആണ് പ്രശ്നം.... ഇപ്പോ കൂടെ ഉള്ള വീട്ടുകാർ വരെ കൈ ഒഴിയും.... " "എനിക്കറിയില്ലെടി എന്ത് ചെയ്യണമെന്ന്.... "

"നീ എന്ത് പിണ്ണാക്ക് എങ്കിലും ചെയ്യ്.... " അല്ല പിന്നെ...... എല്ലാരും പറയുന്നത് കേട്ട് അതിനനുസരിച്ചു നടക്കുവാ പെണ്ണ്..... സ്വന്തമായിട്ട് ഒരു ഡിസിഷൻ ഇല്ല.... അവളെ ഒന്നു തറപ്പിച്ചു മുഖം വെട്ടിച്ചതും ഓപ്പോസിറ്റ് ആയിട്ട് നടന്നു വരുന്നവരെ കണ്ടു മുഖം ചുളിഞ്ഞു..... ഇതാ മറ്റവൻ അല്ലേ.... അച്ചൂന്റെ ആദി.... കൂടെ ഒരു പെണ്ണും..... അവന്റെ കയ്യിൽ തൂങ്ങി ചിരിച്ചു കളിച്ചു ആണല്ലോ വരുന്നത്..... അവർ തമ്മിൽ ബ്രേക്ക്‌ അപ്പ്‌ ആയിട്ടില്ല.... അപ്പോ പിന്നെ കൂടെ....?? ഇനി പെങ്ങൾ ആയിരിക്കോ.... ഏയ്‌... കണ്ടാൽ അങ്ങനെ പറയില്ല..... എന്നെ കണ്ടപ്പോ തന്നെ അവനൊന്നു പതറി.... പിന്നെ ഒന്നു ചിരിച്ചു കാണിച്ചു ആ പെണ്ണിന്റെ കൂടെ ഞങ്ങളെ കടന്നു പോയി..... "എടി.... നിനക്ക് അറിയുമോ അവനെ.... " "മ്മ് അറിയാം.... അതാണ് അച്ചൂന്റെ ആദി.... " അവർ പോവുന്നതും നോക്കി നിത്യയോട്‌ പറഞ്ഞപ്പോ പെണ്ണ് നെറ്റി ചുളിച്ചു.... "അപ്പോ കൂടെ ഉള്ള പെണ്ണ്.....?? " "ആവോ.... അച്ചു വരുമ്പോൾ ചോദിച്ചു നോക്കാം..... " അവളോട് അങ്ങനെ പറഞ്ഞെങ്കിലും ആ പോയത് അത്ര നല്ലതല്ലെന്ന് ഉറപ്പാണ്.... അല്ലെങ്കിൽ എന്നെ കണ്ടിട്ട് അവൻ പതറില്ലായിരുന്നു.... മ്മ് വരട്ടെ... നോക്കാം.....

"വാ പോവാം....." "ആ......" ഒന്നും കൂടെ അവരെ തിരിഞ്ഞു നോക്കി നിത്യേടെ കൂടെ നടന്നു..... "എടി ഇവിടെ എവിടേലും കോയിൻ ബോക്സ്‌ ഉണ്ടോ..... " "ഋഷിയെ വിളിക്കാൻ..... " "ഇപ്പോ ഇവിടൊന്നും ഉണ്ടാവൂലെടി..... " അടിപൊളി.... അവന്റെ അച്ഛനോട് സംസാരിച്ചു വീട്ടിൽ എത്തിയപ്പോ ആണ് അച്ഛൻ പറയണേ എല്ലാർക്കും കൂടി ഗുരുവായൂർ പോവാന്ന്.... ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോ രാവിലെ എന്നെ നിത്യേടെ വീട്ടിൽ കൊണ്ട് വിട്ടു അവര് പോയി...... അവര് ഇനി നാളെയേ വരൂ..... എന്നിട്ട് എൻഗേജ്മെന്റ് അന്നു രാവിലെ ഇവിടേക്ക് വരും.... ഞാൻ ഇനി എൻഗേജ്മെന്റ് കഴിഞ്ഞിട്ടേ പോവൂ..... പെണ്ണ് വിടൂല..... രണ്ടു ദിവസം ആയി ഋഷിയെ കണ്ടിട്ട്...... ഉറപ്പായും ടെൻഷൻ അടിച്ചു നടക്കുവായിരിക്കും എന്റെ വിവരം ഒന്നും അറിയാതെ........ ഇനി കയ്യിൽ കിട്ടിയാൽ കൊല്ലും..... നിത്യയ്ക്ക് ആണേൽ ഇപ്പോ ഫോൺ കൊടുക്കൂല.... അല്ലെങ്കിൽ വിളിച്ചു പറയായിരുന്നു..... ആകെ കൂടി പെട്ടു.... 🤦‍♀️

"നിങ്ങൾ എന്താ ലേറ്റ് ആയത്.... ഒരു സ്ഥലത്ത് പോയാൽ പെട്ടെന്ന് വരാൻ അറിയില്ലേ.... ആളുകളെ കൊണ്ട് അതും ഇതും പറയിപ്പിക്കാൻ.... കേറി പോ രണ്ടും..... " വീട്ടിലേക്ക് ചെന്നു കയറിയപ്പോ തന്നെ ആ തടാക മൂത്തമ്മ അതായത് നിത്യേടെ അമ്മ തുടങ്ങി ഞൊടിയാൻ..... ചൊറിഞ്ഞു വന്നതാ..... ഒരു വിധം കടിച്ചു പിടിച്ചു അവളുടെ കൂടെ റൂമിലേക്ക് കയറി..... മൂത്തമ്മയെ കുറ്റം പറയാനും പറ്റൂലാ.... എല്ലാ സ്വാതന്ത്ര്യവും കൊടുത്തു വളർത്തി ഇമ്മാതിരി പണി ഒപ്പിച്ചാൽ ഇതൊക്കെ പ്രതീക്ഷിച്ചാ മതി..... ഈശ്വരാ.... എന്റെ കാര്യം എന്താവുമോ എന്തോ..... 🙄 ----- "അമ്മൂ....... നാളെ രാവിലെ സച്ചൂന്റെ കൂടെ ടൗണിലെ ബോട്ടിക്കിൽ പോയി അടിക്കാൻ കൊടുത്ത ഡ്രസ്സ്‌ മേടിക്കാൻ പോണം.... " കിടക്കാൻ പോവുമ്പോ ആണ് മൂത്തമ്മ പറേണെ.... ഞാനൊന്ന് തലയാട്ടി മുകളിലേക്ക് കയറി.... റൂമിലേക്ക് കയറിയപ്പോ നിത്യ എന്തോ ഓർത്തു നഖവും കടിച്ചു ടെൻഷനോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..... "എന്താടി...... " "ആ അഖിൽ വിളിക്കും എന്ന് പറഞ്ഞു..... " അതും പറഞ്ഞു ഫോൺ നീട്ടി കാണിച്ചു.....

കാണണ്ട താമസം ഞാനത് തട്ടി പറിച്ചു മേടിച്ചു...... നിത്യ കണ്ണ് മിഴിച്ചു നോക്കുന്നത് മൈൻഡ് ചെയ്യാതെ ഋഷിയുടെ നമ്പർ ഡയൽ ചെയ്തു..... റിങ് പോവുന്നുണ്ട്....... "ഹലോ ഋഷി....... " "എവിടെയാടി കോപ്പേ നീ....." "ഞാൻ കസിൻന്റെ വീട്ടിൽ ആണ്.... പറഞ്ഞില്ലായിരുന്നോ എൻഗേജ്മെന്റ് ആണെന്ന്..... " "ആ പുഴയുടെ സൈഡിൽ ഉള്ള കസിന്റെ വീടാണോ... " "ആ..... അത് ത...... " പറഞ്ഞു കംപ്ലീറ്റ് ആവും മുൻപേ ഫോൺ കട്ട്‌ ആയി..... ശ്ശെടാ..... "എന്തേ..... " "കട്ട്‌ ചെയ്തു..... " "നന്നായി..... അയാള് വിളിച്ചിരുന്നേൽ ബിസി ആണെന്ന് പറഞ്ഞു അമ്മയെ വിളിച്ചേനെ.... അതോടെ നിന്റെ കട്ടയും പടയും മടങ്ങിയേനെ...... " "അതിനേ എന്റെ പേര് നിത്യ എന്നും എന്റെ ചെക്കന്റെ പേര് നദീം എന്നും അല്ല..... എന്തൊക്കെ സംഭവിച്ചാലും എന്റെ ഋഷി എന്നേം കൊണ്ടേ പോവൂ...... " അതും പറഞ്ഞു മുടി ക്രാബ് വേച്ചു പൊക്കി കെട്ടി ബെഡിൽ കേറിയിരുന്നു പില്ലോ എടുത്തു മടിയിൽ വെച്ചു..... "ആരും സമ്മതിച്ചില്ലെങ്കിൽ അവൻ വന്നു വിളിച്ചാൽ നീ പോവോ.... " അതൊരു ഒന്നൊന്നൊര ചോദ്യം ആണ്...... ഞാനിന്ന് വരെ ആലോചിച്ചിട്ടില്ലാത്ത ചോദ്യം....

നിത്യ ഒരു ഉത്തരത്തിനായി എന്റെ അടുത്ത് വന്നിരുന്നു മുഖത്തേക്ക് നോക്കി നെറ്റി ചുളിച്ചു..... "നിനക്ക് അറിയാലോ അച്ഛൻ പാവം ആണ്... ഇന്ന് വരെ മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ല എന്നോട്.... എന്റെ ഒരിഷ്ടത്തിനും എതിര് നിൽക്കില്ല.... പക്ഷേ മാര്യേജ് എന്ന് ഒക്കെ പറയുമ്പോ വല്യച്ഛന്മാരും പാപ്പന്മാരും ഒക്കെ കൂടിയേ തീരുമാനിക്കുള്ളൂ.... അതാണ് പ്രശ്നം.... അവർക്ക് ആർക്കെങ്കിലും ഇഷ്ടം ആയില്ലെന്ന് പറഞ്ഞാൽ അച്ഛൻ വേണ്ടെന്നേ പറയൂ.... ഇനി ഋഷിയുടെ കാര്യത്തിലേക്ക് വരുവാണേൽ ദേഷ്യവും എടുത്തു ചാട്ടവും നല്ല കൂടുതൽ ആണ്.... എന്തൊക്കെ വിളിച്ചു പറയും എന്ന് പറയാൻ പറ്റില്ല.... എന്നെ പോലെയോ അപ്പൂപ്പനെ പോലെയോ എല്ലാരും അവനെ മനസ്സിലാക്കണം എന്നില്ല..... ഇനിയഥവാ അച്ഛൻ സമ്മതമല്ലെന്ന് പറഞ്ഞാൽ ഉറപ്പായും അവനിറങ്ങി വരാൻ പറയും..... പറ്റില്ലെന്ന് പറഞ്ഞാൽ അവനെന്തൊക്കെ ചെയ്തു കൂട്ടും എന്ന് പറയാൻ പറ്റില്ല...

അവനെന്നെ വിട്ടു പോവും..... പിന്നൊരിക്കലും എന്റെ ഋഷി ആവില്ല..... ഒഴിഞ്ഞു മാറാൻ നോക്കിയിട്ടും പിന്നാലെ നടന്നു ഞാൻ നേടിയെടുത്തത് ആണ്..... ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്റെ ഋഷി.... ഒത്തിരി വേദനിച്ചിട്ടുണ്ട്..... അങ്ങനെ ഉള്ള അവനെ ഞാനായിട്ട് വിഷമിപ്പിക്കില്ല.... ഒരിക്കലും..... പക്ഷേ അച്ഛൻ...... അച്ഛനെ ഞാൻ എങ്ങനെ വിഷമിപ്പിക്കും..... രണ്ടാൾക്കും ഞാൻ ജീവൻ ആണ്.... എനിക്കവരും..... ഋഷിയെ പരിചയപ്പെട്ടിട്ട് ഒരു കൊല്ലം പോലും ആയിട്ടില്ല.... പക്ഷേ എന്റെ കാര്യത്തിൽ അവൻ ഭയങ്കര കേറിങ് ആണ്..... അച്ഛനെ പോലെ..... നീ നോക്കിക്കോ..... ഋഷി ഇവിടെ വരും.... ഇപ്പോ... എന്നെക്കാണാൻ..... ഉറപ്പാ.... " നിറഞ്ഞു വന്ന കണ്ണ് തുടച്ചു ചിരിയോടെ പറഞ്ഞു നിർത്തിയതും ഫോൺ റിങ് ചെയ്തു..... നിത്യയെന്നെ അത്ഭുതത്തോടെ നോക്കികൊണ്ട് ഫോൺ നീട്ടി..... "നീയെടുത്തോ.... എന്നിട്ട് ലൊക്കേഷൻ പറഞ്ഞു കൊടുക്ക്..... "

എന്നെയൊന്നു നോക്കി അവള് കാൾ എടുത്തു........ അവര് സംസാരിക്കുന്നതും നോക്കി ചിരിയോടെ ജനലിനടുത്തേക്ക് നടന്നു..... കുറച്ചു കഴിഞ്ഞപ്പോ കാൾ കട്ട്‌ ചെയ്തു നിത്യയും അടുത്തു വന്നു താഴേക്ക് നോക്കി..... രണ്ടു മിനിറ്റ് കഴിഞ്ഞതും താഴെ റോഡിന്റെ അപ്പുറം വണ്ടി വന്നു നിന്നു..... അപ്പോ തന്നെ കോളും വന്നു..... "ഹലോ.... ഞാനങ്ങോട്ടു വരാം.... " അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തു നിത്യയെ നോക്കി.... പെണ്ണ് കാര്യം മനസ്സിലായത് പോലെ കയ്യിൽ പിടിച്ചു വാതിലിന് അടുത്തേക്ക് നടന്നു....... വാതിൽ മെല്ലെ തുറന്നു എന്നോട് അവിടെ തന്നെ നിൽക്കാൻ കൈ കാണിച്ചു സ്റ്റെപ്പ് പകുതി ഇറങ്ങി നോക്കി..... പിന്നെ നിരാശയോടെ കേറി വന്നു.... "ഉറങ്ങിയിട്ടില്ല.... സംസാരം കേൾക്കുന്നുണ്ട്.... " "എന്ത് ചെയ്യും.... " "വഴിയുണ്ട്.... നീ വാ.... " എന്നും പറഞ്ഞു അവള് ഓപ്പൺ ടെറസിന്റെ വാതിലിന് അടുത്തേക്ക് നടന്നു..... മെല്ലെ അതിന്റെ ലോക്ക് തുറന്നു ടെറസിലേക്ക് ഇറങ്ങി.....

ചെറിയ രീതിയിൽ പന്തൽ ഇട്ടു വെച്ചിട്ടുണ്ട്..... കസേര ഒക്കെ ഉള്ളത് കൊണ്ട് ഒരു വശത്തു ലൈറ്റ് ഇട്ടിട്ടുണ്ട്..... "എടി ഇവിടെ സൺഷേയ്ഡിലേക്ക് ചാടിക്കോ.... പന്തൽ പണിക്കാര് വെച്ച ഏണി ഉണ്ട്..... അതിൽ കൂടി ഇറങ്ങിക്കോ....." "സ്വന്തം കാര്യത്തിൽ ഇല്ലെങ്കിലും ബാക്കി ഉള്ളവരുടെ കാര്യത്തിൽ നല്ല ധൈര്യം ആണല്ലേ...... " ചുണ്ട് കൂട്ടി പിടിച്ചു ചിരിയോടെ പറഞ്ഞത് കേട്ട് അവളും ചിരിച്ചു.... "പോയിട്ട് വാടി..... " അവൾക്ക് കെട്ടിപ്പിടിച്ചൊരു ഉമ്മയും കൊടുത്തു താഴേക്കിറങ്ങി കിട്ടിയ ചെരിപ്പെടുത്തിട്ടു വീടിനു മുന്നിലേക്ക് നടന്നു....... നിലാവുള്ളത് കൊണ്ട് വഴി നല്ലോണം കാണാം..... റോഡിന്റെ അവിടുള്ള സ്ട്രീറ്റ് ലൈറ്റിന്റെ താഴെ നിക്കപ്പൊറുതിയില്ലാതെ നടക്കുന്ന ഋഷിയെ കണ്ടപ്പോ എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു...... എന്നെ കണ്ടതും ദേഷ്യത്തോടെ അടുത്തേക്ക് പാഞ്ഞു വന്നു മുഖമടച്ചു ഒന്നു തന്നു....... സൈഡിലേക്ക് വേച്ചു വീഴും മുൻപേ രണ്ടു ചുമലിലും പിടിച്ചു അവന് നേരെ നിർത്തിച്ചു....... "ഞാനെത്ര ടെൻഷൻ അടിച്ചു എന്ന് അറിയുമോടി ഹേ.... കൂടെ നടക്കുന്നവളോട് ചോദിച്ചപ്പോ അവൾക്കും അറിയില്ല....

വീട്ടിൽ പോയി നോക്കിയപ്പോ അത് പൂട്ടിയും കിടക്കുന്നു..... നിന്നെയൊന്നു കാണാതെ എവിടാണെന്ന് അറിയാതെ ഉരുകുവായിരുന്നു മനുഷ്യൻ.... ഭ്രാന്ത് പിടിച്ചു നടക്കുവായിരുന്നു.... അറിയോടി നിനക്ക്..... ഹേ...... "😠 🖤🖤🖤🖤🖤🖤🖤🖤🖤🖤 ദേഷ്യത്തോടെ പറഞ്ഞു നിർത്തിയതും അവളൊന്നും മിണ്ടാതെ പൊട്ടിക്കരഞ്ഞു എന്റെ നെഞ്ചിലേക്ക് വീണു ഇറുക്കി ചുറ്റിപ്പിടിച്ചു..... അത്ര നേരം ഉണ്ടായിരുന്ന ദേഷ്യം ഒക്കെ ഒറ്റയടിക്ക് ആവിയായി പോയി....... "എന്താ.... എന്താടി.... എന്തിനാ കരയുന്നേ..... നിനക്ക് വേദനിച്ചോ.... " ബലമായ് പിടിച്ചു മാറ്റി നിർത്താൻ നോക്കിയെങ്കിലും പെണ്ണ് ഒന്നും കൂടി ഇറുക്കി പിടിച്ചു.... "എന്തെങ്കിലും ഒന്നു പറ അമ്മൂ.... എനിക്ക് ദേഷ്യം വരുന്നുണ്ട്..... " വലിച്ചു മാറ്റി നിർത്തി മുഖത്തേക്ക് നോക്കിയപ്പോ ഒരക്ഷരം മിണ്ടാതെ അവള് വിങ്ങി വിങ്ങി കരയുന്നത് കണ്ടു ദേഷ്യം വന്നു....... "നിർത്തടി...... നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്നു കരയാൻ..... ഹേ.... "😠 അപ്പോ തന്നെ അവള് മുഖം പൊത്തി കരഞ്ഞതും വല്ലായ്മയോടെ മുഖം തിരിച്ചു ശ്വാസം വലിച്ചു വിട്ടു.... "അമ്മൂ..... ഇങ്ങോട്ട് നോക്ക്.... "

ഒരു വിധം പെണ്ണിന്റെ കൈ പിടിച്ചു മാറ്റി മുഖം കയ്യിലെടുത്തു കണ്ണ് രണ്ടും തുടച്ചു കൊടുത്തു....... അപ്പോ തന്നെ അവളൊന്ന് പൊങ്ങി മുഖം മുഴുവൻ ചുണ്ട് ചേർത്തു കൈ രണ്ടും എടുത്തു അവളുടെ നെഞ്ചിലേക്ക് വെച്ചു......... "നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ഋഷി..... എന്റെ ജീവനാണ്.... എപ്പഴെങ്കിലും ഞാൻ പോവും എന്ന് പറഞ്ഞാലും നീയെന്നെ വിട്ടു പോവല്ലേ...... വാക്ക് താ.... " അതും പറഞ്ഞു മുഖം കുനിച്ചു കരയുന്ന അവളെ വലിച്ചു നെഞ്ചോട് ചേർത്തു...... എന്തോ പറ്റിയിട്ടുണ്ട്.... അല്ലെങ്കിൽ ഇവളിങ്ങനെ ഒന്നും കരയുന്നതല്ല..... ഇനി ഇവിടെ ആരെങ്കിലും..... " ഇവിടാരെങ്കിലും നിന്നെ എന്തെങ്കിലും പറഞ്ഞോ..... " "മ്മ്ഹും..... " "പിന്നെന്താടി..... " "അറിയില്ല.... എന്തോ ഒരു പേടി.... എന്തൊക്കെയോ വരാനിരിക്കുന്നെന്ന് മനസ് പറയുന്നു.... " "എന്ത് വന്നാലും നിന്റെ കൂടെ ഞാനും കാണും.... പോരെ.... മതി കരഞ്ഞത്..... നിന്റെ ഈ കണ്ണ് കലങ്ങി കാണാൻ എനിക്കും ഇഷ്ടല്ല...... " അതും പറഞ്ഞു അവളെ നെഞ്ചിൽ നിന്ന് മാറ്റി നിർത്തി രണ്ടു കണ്ണും തുടച്ചു കൊടുത്തു..... അവളൊന്നും മിണ്ടാതെ കരച്ചിലടക്കി എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു മുഖം അടുപ്പിച്ചു അവളുടെ നനഞ്ഞ കൺപീലികളിൽ എന്റെ പീലികൾ കോർത്തു ചിമ്മിയടച്ചു കൺ പോളയിൽ ചുണ്ട് ചേർത്തു....

ഇളം ചിരിയോടെ പെണ്ണ് മറ്റേ കണ്ണും കാണിച്ചു തന്നതും പീലികൾ തമ്മിൽ കോർത്തു ആ കൺപോളയിലും പതിയെ ഉമ്മ വെച്ചു..... "നമുക്കൊരു സ്ഥലം വരെ പോവാം..... " "എങ്ങോട്ടാ..... " "അതൊക്കെയുണ്ട്....വാ.... " എന്നും പറഞ്ഞു പെണ്ണിന്റെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു..... വരുന്ന വഴിയ്ക്ക് കണ്ടത് ആണ് പുഴയുടെ സൈഡിൽ വെള്ളത്തിലേക്ക് കാലിട്ടു ഇരിക്കാൻ പാകത്തിന് മരം കൊണ്ട് ഷെഡ് പോല കെട്ടിയത്...... "ഇത് സച്ചുവേട്ടനും ഫ്രണ്ട്‌സും കൂടി കെട്ടിയതാ വൈകുന്നേരം ഒന്നു കൂടാൻ.... " ഷെഡ് കണ്ടപ്പോ പെണ്ണ് പറയുന്നത് കേട്ട് അവളെ നോക്കി..... "ഏട്ടൻ ആണ്..... " നോട്ടത്തിന്റെ അർത്ഥം മനസ്സിലായെന്ന പോലെ ചെറു ചിരിയോടെ അവള് പറഞ്ഞു..... അതിലേക്ക് കയറിയ പാട് പെണ്ണ് സ്ലിപ്പർ അഴിച്ചു വെച്ചു പാന്റ് മുട്ട് വരെ പൊക്കി വെള്ളത്തിലേക്ക് കാലിട്ടിരുന്നു..... "നല്ല തണുപ്പ്.... വാ.... ഇവിടിരിക്ക്.... " തൊട്ടടുത്തു തട്ടി കാണിച്ചു പറയുവാ.... ചിരിച്ചു കൊണ്ട് സ്ലിപ്പർ അഴിച്ചു പാന്റ് പൊക്കി അവൾക്കടുത്തേക്കിരുന്നു...... അവളെന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു തോളിലേക്ക് തലചായ്ച്ചു കണ്ണടച്ചു......

"എവിടുന്നോ കുടമുല്ല പൂത്ത സ്മെൽ വരുന്നുണ്ടല്ലേ.... " ശെരിയാണ്..... നല്ല സ്മെൽ.... "നല്ല നിലാവ്.... മാനം നിറയെ നക്ഷത്രങ്ങൾ..... തണുത്ത കാറ്റ്.... കുടമുല്ല പൂവിന്റെ സുഗന്ധം....... പിന്നെന്റെ സ്വന്തം ഗന്ധർവ്വനും....... " കണ്ണടച്ചു ഒരു നിർവൃതിയിലെന്ന പോലെ പറയുന്ന അവളുടെ നെറുകയിൽ ചുണ്ട് ചേർത്തതും ചിരിയോടെ അവള് കണ്ണ് തുറന്നു.... കണ്ണുകൾ തമ്മിൽ കഥ പറയുന്നതോടൊപ്പം വെള്ളത്തിന് മുകളിൽ കനലേകാൻ എന്ന പോലെ കാലുകൾ പരസ്പരം പിണഞ്ഞു കൊണ്ടിരുന്നു....... മെല്ലെ അവളെ പൊക്കിയെടുത്തു മടിയിലേക്കിരുത്തിയതും അവള് കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു നെറ്റിയിൽ നെട്ടിമുട്ടിച്ചു..... ഇടയ്ക്ക് എപ്പോഴോ അവളുടെ ചുടു നിശ്വാസം ഹൃദയതാളം തെറ്റിക്കാൻ തുടങ്ങിയതും മുഖമൊന്ന് ചരിച്ചു അവളുടെ കാതിൽ പതിയെ കടിച്ചു..... അവിടുന്ന് ചുണ്ടുകൾ മേല്ലെ കഴുത്തിലേക്ക് അരിച്ചിറങ്ങിയതും വിറയലോടെ മുടിയിൽ പിടി മുറുക്കി അവളിലേക്ക് അടുപ്പിച്ചു......

കഴുത്തിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ ഭ്രാന്തമായ ആവേശത്തോടെ നുകരുന്നതിനു ഒപ്പം വയറിന്റെ ഭാഗത്തെ ബട്ടൺ അഴിച്ചു മാറ്റി കൈ വിരലുകൾ നഗ്നമായ വയറിൽ കൂടി ഇഴഞ്ഞു....... മുഖം മെല്ലെ ഉയർത്തി അവളുടെ താടി തുമ്പിൽ പതിയെ ചുംബിച്ചു ചുവന്നു തുടുത്ത അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.... കൈ വിരലുകൾ മുകളിലെ ബട്ടണിൽ പിടി മുറുക്കിയതും അവള് പിടച്ചിലോടെ അകന്നു മാറി തോളിലേക്ക് മുഖം അമർത്തി..... അപ്പോഴാണ് സത്യത്തിൽ ബോധം വന്നത്...... ശ്വാസം ഒന്നു വലിച്ചു വിട്ടു കിതയ്ക്കുന്ന അവളുടെ മുടിയിൽ ചുണ്ട് ചേർത്തു പുറത്തു തട്ടി കൊടുത്തു..... കിതപ്പടങ്ങിയതും അവള് മടിയിൽ നിന്ന് എണീറ്റു സൈഡിലേക്ക് മാറിയിരുന്നു കണ്ണടച്ചു മലർന്നു കിടന്നു....... പെണ്ണിനെ ഒന്നു നോക്കി പുഴയിൽ നിന്ന് വെള്ളം എടുത്തു മുഖം കഴുകി അവൾക്കടുത്തു കയറി കിടന്നു...... "ഡീീ..... " വിളിക്കണ്ട താമസം അവള് നെഞ്ചിലേക്ക് കയറി കിടന്നു..... "നിനക്ക് 18 ആയോ.... " "ആയല്ലോ...... ഞാനൊരു ലീപ് ഡേ ബേബി ആണ്..... " "വെറുതെയെല്ല നീ സ്പെഷ്യൽ ആയത്.... " അവളൊന്ന് ചിരിച്ചു കണ്ണടച്ച് കിടന്നു.....

നെറ്റിയിലേക്ക് വീണ മുടിയെല്ലാം ഒതുക്കി വെച്ചും ചുണ്ടിലൂടെ വിരലോടിച്ചും മൂക്കിൻ തുമ്പിൽ നുള്ളിയും അങ്ങനേ അവളെ നെഞ്ചോട് ചേർത്തു കിടന്നു...... എത്ര നേരം കിടന്നോ എന്തോ..... അനക്കം ഒന്നും ഇല്ലെന്ന് കണ്ടു നോക്കിയപ്പോ പെണ്ണ് നല്ല ഉറക്കം ആണ്..... മെല്ലെ അവളുടെ തല പൊക്കി താഴേക്ക് വെച്ച് എണീറ്റിരുന്നു.... വയറിന്റെ അവിടെ തുറന്നു കിടക്കുന്ന ബട്ടൻസ് ഇട്ടു കൊടുത്തു നെറ്റിയിൽ ഒന്നു തലോടി ഫോൺ എടുത്തു..... ആ മറ്റേ പെണ്ണിനെ വിളിക്കാൻ ആണ്... ഇവളുടെ കസിനെ..... "ഹലോ..... " "ആ മുന്നിലെ വാതിലൊന്നു തുറന്നു വെച്ചേക്ക്...... " "അയ്യോ.... പറ്റൂലാ.... " "നീ തുറക്കുന്നോ അതോ ഞാൻ ചവിട്ടി പൊളിക്കണോ..... "😠 "ഞാൻ തുറന്നോളാം.... " "ഓകെ.... " ഫോൺ വെച്ച് സ്ലിപ്പർ എടുത്തു ഇട്ടുകൊടുത്തു അവളെ കോരിയെടുത്തു നടന്നു....... വാതിൽ അടഞ്ഞു കിടക്കുവാണല്ലോ......

ഈ പെണ്ണ് വാതിൽ തുറന്നില്ലേ എന്നും ഓർത്തു സിറ്റ് ഔട്ടിലേക്ക് കയറിയപ്പോഴേക്കും വാതിൽ തുറന്നു..... "വേഗം വാ... വേഗം വാ..... " പതിഞ്ഞ സ്വരത്തിൽ അവള് കരയുന്നത് പോലെ വിളിക്കുന്നത് കേട്ട് ചിരി വന്നു..... അവൾക്ക് പുറകെ മുകളിലേക്ക് കയറി പെണ്ണിനെ പതിയെ ബെഡിലേക്ക് കിടത്തി..... "അങ്ങോട്ട് തിരിഞ്ഞു നിൽക്കെടി.... "😠 ആ മറ്റേ പെണ്ണ് ഇങ്ങോട്ട് തന്നെ നോക്കി കണ്ണും മിഴിച്ചു നിൽക്കുന്നു..... അവളെ ഒന്നു ഇരുത്തി നോക്കി അമ്മൂന് നേരെ തിരിഞ്ഞു...... വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു പുതപ്പിച്ചു കൊടുത്തു....... മറ്റേ പെണ്ണിനെ ഒന്നു നോക്കി പേടിപ്പിച്ചു ഡോർ തുറന്നു പുറത്തേക്കിറങ്ങി..... "ഡോ ഡോ മെല്ലെ പോടോ.... ഞങ്ങളെ കൊലയ്ക്ക് കൊടുക്കല്ലേ...... " മറ്റവൾ ആണ്..... ഞാനതൊന്നും മൈൻഡ് ചെയ്യാതെ താഴേക്ക് ഇറങ്ങി വാതിൽ തുറന്നു പുറത്തേക്ക് നടന്നു................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story