കൽക്കണ്ടം: ഭാഗം 18

kalkandam new

എഴുത്തുകാരി: അശ്വിനി

"അമ്മേ...... " ആരോ നടുവിനിട്ടു ഒറ്റ ചവിട്ട്..... നടുവും തിരുമ്മി കണ്ണ് തുറന്നു നോക്കിയപ്പോ മുന്നിലതാ ഭദ്രകാളിയെ പോലെ നിൽക്കുന്നു നിത്യ.... ഒന്നും അങ്ങോട്ട് ക്ലിക്ക് ആവുന്നില്ല.... കണ്ണൊന്നു തിരുമ്മി ചുറ്റും നോക്കി..... നേരം വെളുത്തിട്ടുണ്ട്...... രാത്രി ഋഷിയുടെ കൂടെ ആയിരുന്നല്ലോ..... ഋഷി എപ്പോ പോയോ എന്തോ...... ഞാനെങ്ങനെ ഇവിടെ എത്തിയേ...... നൂറായിരം സംശയം തലയ്ക്കു ചുറ്റും വട്ടമിട്ടു പറക്കുമ്പോൾ ആണ് പെണ്ണ് തട്ടി വിളിക്കുന്നേ..... " ആ പോയ സാധനം കടിക്കോ....... " "ഏത് സാധനം..... " "നിന്റെ മറ്റവൻ.... ആ കൃഷി..... " ങേ..... ഋഷി ആണോ അപ്പോ ഇവിടെ കൊണ്ട് വന്നു കിടത്തിയെ.... 😱 "അവനാണോ ഇവിടെ കൊണ്ട് വന്നു ആക്കിയത്...... " ചോദിക്കണ്ട താമസം അവള് പല്ല് കടിച്ചു കഴുത്തിൽ ഞെരിക്കാൻ വരുന്ന പോലെ കാണിച്ചു.... പിന്നെ എന്തോ ഓർത്തു നേരെയിരുന്നു...... "എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്....

അവന്റെ മട്ടും ഭാവവും കണ്ടാൽ ഞാനവന്റെ വീട്ടിൽ ചെന്നു കയറിയ പോലെ ആണ്...... " അവള് പറയുന്നത് കേട്ട് ചിരി വന്നെങ്കിലും ചുണ്ട് രണ്ടും കൂട്ടിപിടിച്ചിരുന്നു.... "എന്റെ മോളെ..... ഒരുമാതിരി അന്യൻ പടം കണ്ട പോലെ.... എന്നെ നോക്കുമ്പോ അന്യൻ ആവും.... നിന്നെ നോക്കുമ്പോ റെമോയും അമ്പിയും ഒക്കെ കൂടെ മിക്സ്‌ ആയ ഭാവം.... ഹോ...... " പെണ്ണ് ശ്വാസം വലിച്ചു വിട്ടു നെഞ്ചിൽ കൈ വെച്ച് ഇരിക്കുന്നത് കൂടി കണ്ടത്തോടെ പൊട്ടിച്ചിരിച്ചു പോയി..... "ചിരിക്ക് മോളെ ചിരിക്ക്...... താഴോട്ട് ചെല്ലുമ്പോ ചുണ്ട് എങ്ങനാ പൊട്ടിയതെന്ന് ചോദിക്കുമ്പോഴും ഇളിച്ചോണ്ട് നിൽക്കണേ... " അവളൊരു ആക്കിയ ചിരിയോടെ പറഞ്ഞു എണീറ്റു മുടി കെട്ടാൻ തുടങ്ങിയതും എന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു..... പുതപ്പ് മാറ്റി ചാടി എണീറ്റു കണ്ണാടി മുന്നിലേക്ക് ഓടി..... ഈശ്വരാ.....!!😱 നല്ലോണം അറിയുന്നുണ്ട്.... 🤦‍♀️ "ആ കഴുത്തിലേക്കും കൂടി ഒന്നു നോക്കിയേക്ക്..... "

വീണ്ടും ആക്കിയ ചിരിയോടെ പറഞ്ഞതും അവളെ നോക്കി ഇളിച്ചു കാണിച്ചു കഴുത്തിലേക്ക് നോക്കി...... സുഭാഷ്.... പല്ലിന്റെ പാട് കാണുന്നുണ്ട്..... അല്ല... ഇവളെങ്ങനെ ഇതൊക്കെ കണ്ടു.... "നീയെങ്ങനെ കണ്ടു.... "🧐 "അത് ചുണ്ട് പൊട്ടിയ കണ്ടപ്പോ വേറെ ഇവിടൊക്കെ ഉണ്ടെന്ന് അറിയാൻ ഒരു ക്യൂരിയോസിറ്റി....." പെണ്ണ് ഇളിച്ചു കൊണ്ട് പറയുന്നത് കേട്ട് കണ്ണ് തള്ളിച്ചു കൈ രണ്ടും മാറിന് കുറുകെ പിണച്ചു വെച്ചു..... "എടി..... വൃത്തികെട്ടവളേ..... എന്തൊക്കെ നോക്കിയെടി തെണ്ടി..... "😬 "കഴുത്തും കൂടിയേ നോക്കിയുള്ളൂ.... ഈ "😁 ശവം.... ഇളിക്കുന്നത് കണ്ടില്ലേ.... അവളെ ഒന്നു നോക്കി പേടിപ്പിച്ചു ബാത്റൂമിലേക്ക് കയറി.... നിത്യേടെ സ്റ്റിച്ച് ചെയ്ത ഡ്രസ്സ്‌ മേടിക്കാൻ പോവാൻ പറഞ്ഞതാ..... സച്ചുവേട്ടൻ വന്നോ എന്തോ...... കുളിച്ചിറങ്ങി നിത്യേടെ കോളർ നെക്ക് ടോപ്പും അതിനു മാച്ച് ആയ ലെഗ്ഗിനും എടുത്തിട്ടു തിരിഞ്ഞപ്പോ ദേ നിൽക്കുന്നു പിശാശ്......

"ഇങ്ങനെ പോയാ കോളർ നെക്ക് ടോപ്പിനൊക്കെ വൻ ഡിമാൻഡ് ആവും... "😝 ഓ.... എനിക്കിട്ട് താങ്ങിയതാ..... അവളെ നോക്കി ചുണ്ട് കോട്ടി കാണിച്ചു ഹെയർബാൻഡ്‌ എടുത്തു വെച്ചു കട്ടിയ്ക്ക് ലിപ്സ്റ്റിക്ക് എടുത്തിട്ടു..... ഇപ്പോ അങ്ങനെ അറിയൂല..... ലിപ്സ്റ്റിക്ക് ഇട്ടിട്ട് കണ്ണ് എഴുതിയില്ലെങ്കിൽ മോശമല്ലേ.... അതോണ്ട് കണ്ണും കൂടി എഴുതി നിത്യയെം കൂട്ടി താഴേയ്ക്ക് ഇറങ്ങി..... എന്നെ കണ്ടിട്ട് സച്ചുവേട്ടൻ കണ്ണ് മിഴിച്ചു..... കണ്ണെഴുതിയാലും ലിപ് ബാം പോലും ഇടാത്ത ഞാൻ ആണ്... മനുഷ്യന്റെ ഓരോ അവസ്ഥകളെ...... നല്ല വെടിപ്പായി ഒന്നു ചിരിച്ചു കൊടുത്തു വേഗം പോയി കാറിലേക്ക് കയറി..... മൂത്തമ്മ കണ്ടാൽ ലിപ്സ്റ്റിക്ക് ഒക്കെ തുടച്ചു കളയും.... പിന്നെ പറയണ്ടാലോ... ആകെ മൊത്തം സീൻ ഡാർക്ക് ആവും..... "എന്താടി ആകെ മൊത്തം ഒരു വശപ്പിശക്.... " സച്ചുവേട്ടൻ ആണ്.... ഒന്നുമില്ലെന്ന മട്ടിൽ ചുമൽ കൂച്ചി കാണിച്ചു സീറ്റ്‌ ബെൽറ്റ്‌ എടുത്തിട്ടു.....

എന്നെ ഒന്നു നോക്കിയിട്ട് ഏട്ടൻ കാർ എടുത്തു..... ബോട്ടിക്കിൽ കയറി സ്റ്റിച്ച് ചെയ്തത് മേടിച്ചു ജെന്റ്സിന്റെ ഷോപ്പിലും കയറി ഏട്ടനൊരു ഷർട്ട്‌ എടുത്തു..... "മിസ്സ്‌ അഭിരാമി..... " ബിൽ പേ ചെയ്തു പുറത്തേക്ക് ഇറങ്ങിയപ്പോ പിന്നിൽ നിന്നാരോ വിളിക്കുന്നു.... തിരിഞ്ഞു നോക്കിയപ്പോ അറിയാത്ത ആരോ ആണ്..... "ആരാടി..... " "ആവോ... എനിക്കറിയില്ല.... " അപ്പോഴേക്കും അയാൾ ഞങ്ങൾക്കടുത്തേക്ക് വന്നു...... "ഹലോ മിസ്സ്‌ അഭിരാമി..... ഐആം അഡ്വക്കേറ്റ് വിജയൻ തമ്പി......" എന്നും പറഞ്ഞു ഷേക്ക്‌ ഹാൻഡിനായി കൈ നീട്ടി....... അഡ്വക്കേറ്റ് ഓ..... അതിനു എന്റെ പേരിൽ കേസ് ഒന്നും ഇല്ലാലോ...... 🤔 സംശയത്തോടെ തിരിച്ചും കൈ കൊടുത്തു..... "ഇഫ് യൂ ഡോണ്ട് മൈൻഡ് എനിക്ക് അഭിരാമിയോട് കുറച്ചു പേർസണൽ ആയി സംസാരിക്കാൻ ഉണ്ടായിരുന്നു..... " എന്ന് സച്ചുവേട്ടനെ നോക്കി പറഞ്ഞതും ഏട്ടൻ എന്നെ ഒന്നു നോക്കി ഓകെ എന്ന മട്ടിൽ തലയാട്ടി മുന്നോട്ട് നടന്നു.......

"സാറിനു എന്നെ എങ്ങനെ അറിയാം....? " അതിനു മറുപടിയായി അയാളൊന്ന് ചിരിച്ചു ഒരു വിസിന്റിങ് കാർഡ് കയ്യിലേക്ക് നീട്ടി..... മേടിച്ചു നോക്കിയപ്പോ ഇന്ദ്രജിത് മേനോൻ മാനേജിങ് ഡയറക്ടർ ആൽഫ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്.... "ഇന്ദ്രജിത് മേനോൻ..... ഋഷിയുടെ അച്ഛൻ....?? " "യെസ്.... ഞാൻ അദ്ദേഹത്തിന്റെ ലീഗൽ അഡ്വൈസർ ആണ്.... " ഓഹോ... നേരിട്ട് ഇറങ്ങിയിട്ട് കാര്യം ഇല്ലെന്ന് തോന്നിയിട്ട് ആണാവോ വക്കീലിനെ വിട്ടത്.... "സാർ നാളെ രാത്രിയിലെ ഫ്ലൈറ്റിന് മുംബൈക്ക് തിരിച്ചു പോവും.... ഇവിടെ വന്നത് പോലും അഭിരാമിയെ കാണാൻ വേണ്ടിയിട്ട് ആണ്.... " "എന്നെ കാണാനോ.... എന്തിനു....?? " "അതറിയില്ല..... ഇഫ് യൂ കുഡ് നാളെ ഈവെനിംഗ് 4 മണിക്ക് മറീന റെസിഡെൻസിയിൽ വരണം... ഈ കാർഡ് കാണിച്ചാൽ മതി...... ഓകെ ദെൻ.... സീ യൂ..... " അതും പറഞ്ഞു അയാൾ ധൃതിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നു..... എന്തിനായിരിക്കും അയാൾക്ക് പറയാൻ ഉണ്ടാവാ...... പോയി നോക്കണോ.... ഇനിയത് ട്രാപ് വല്ലതും ആവോ.... ഓരോന്ന് ഓർത്തു തിരിഞ്ഞതും നെറ്റി ചുളിച്ചു കയ്യും കെട്ടി നിൽക്കുന്ന സച്ചുവേട്ടനെ കണ്ടു ഒന്നു പകച്ചു.....

"അയാൾക്ക് എങ്ങനെ നിന്നെ അറിയാം.... " "അത്...... " "കള്ളം പറയാൻ ആണെങ്കിൽ വേണ്ടാ.... നീയെന്നെ ഒരേട്ടനായിട്ട് കാണുന്നുണ്ടെങ്കിൽ ഉള്ളത് പറയാം..... അല്ലെങ്കിൽ വേണ്ടാ... വാ പോവാം..... " അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ ആഞ്ഞതും ഞാനേട്ടന്റെ കയ്യിൽ പിടിച്ചു.... "പറയാം..... " ----------- "എനിക്ക് പറ്റുന്നില്ലെടി.... കയ്യും കാലുമൊക്കെ വിറയ്ക്കുന്നു.... എനിക്കീ കല്യാണം വേണ്ടാ.... " "എടി കോപ്പേ.... ഒറ്റൊന്നങ്ങു തന്നാൽ ഉണ്ടല്ലോ..... താഴെ റിങ് എക്സ്ചേഞ്ചിന് എല്ലാരും കാത്തു നിൽക്കുമ്പോൾ അവൾക്ക് കല്യാണം വേണ്ടെന്ന്..... ഇത്ര ദിവസം നിന്റെ നാക്ക് ഉഗാണ്ടയ്ക്ക് വല്ലോം പോയോ.... " ഇന്നാണ് എൻഗേജ്മെന്റ്...... ഡ്രസ്സ്‌ ഒക്കെ മാറി റെഡി ആയി നിൽക്കുമ്പോ ആണ് പെണ്ണ് പറയണേ.... ആർക്കായാലും ദേഷ്യം വരില്ലേ.... പറഞ്ഞു തീർന്നില്ല.... ദേ കിടന്നു മോങ്ങുന്നു.... "നിനക്ക് കല്യാണം വേണ്ടെന്ന് ഉറപ്പാണോ.... " "ആ..... "

" ഇത് വരെ ഒക്കെ കൊണ്ട് എത്തിക്കുന്നേനു മുന്നേ വാ തുറന്നു പറഞ്ഞൂടായിരുന്നോ... ഞാൻ എന്ത് പിണ്ണാക്ക് കാണിച്ചിട്ടാണേലും മുടക്കി തന്നേനെ..... ഇപ്പോഴാണോ ബോധം വന്നത്.... ഓകെ... ഫൈൻ.... നിനക്ക് വേണ്ടെങ്കിൽ ഞാൻ പോയി പറയാം.... പറയട്ടെ.... " "അയ്യോ വേണ്ടാ.... അവരുടെ ഇഷ്ടം പോലെ നടക്കട്ടെ.... എന്നാലും നദീം.... " അതും പറഞ്ഞു വീണ്ടും മോങ്ങുന്നു...... ഇവളെ ഇന്ന് ഞാൻ..... 😬😬 വായിൽ നല്ല പച്ച തെറി ആണ് വരുന്നത്.... പക്ഷേ ഇപ്പോ പറഞ്ഞാൽ പെണ്ണ് കരഞ്ഞു മേക്കപ്പ് കളയും....... ശ്വാസം ഒന്നു വലിച്ചു വിട്ടു അവളെയും പിടിച്ചു ബെഡിൽ ഇരുത്തിച്ചു കൂടെ കയറിയിരുന്നു.... "ഇത് നോക്ക്.... നിനക്ക് രണ്ടു ഓപ്ഷൻ ഉണ്ടായിരുന്നു.... ഒന്ന്.... വീട്ടുകാരെ മുഴുവൻ വെറുപ്പിച്ചു നദീമിന്റെ കൂടെ പോകുവാ.... രണ്ട്... നദീമിനെ വിട്ടു വീട്ടുകാർക്ക് ഒപ്പം പോവുകാ..... നീ തിരഞ്ഞെടുത്തത് ഓപ്ഷൻ ടു ആണ്..... ആണല്ലോ..... "

"മ്മ്.... " "ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം...... നിന്റെ ഇഷ്ടം കൂടി ചോദിച്ചിട്ട് ആണ് ഈ മാര്യേജ് ഫിക്സ് ചെയ്തതും ഇന്നിപ്പോ ദാ ഈ എൻഗേജ്മെന്റ് വരെ എത്തി നിൽക്കുന്നതും.... അവന്റെ റിങ് നിന്റെ കയ്യിൽ വീഴുന്നത് മുതൽ അവനായിരിക്കണം നിന്റെ എല്ലാം..... നദീം എന്ന് പറയുന്നത് ഒരു ക്ലോസ്ഡ് ചാപ്റ്ററും..... പറഞ്ഞു വരുന്നത്.... നിന്റെ ഇഷ്ടം നീ ആയിട്ട് വേണ്ടെന്ന് വെച്ചത് ആണ്.... അതിന്റെ പേരിൽ മൂന്നാമതൊരാളുടെ ലൈഫ് ഇല്ലാതെ ആക്കരുത്..... ഒരായിരം സ്വപ്നങ്ങളോടെ ആയിരിക്കും ആ ചെക്കനും വന്നിട്ടുണ്ടാവാ.... നദീമിനെ മറക്കണം എന്നൊന്നും ഞാൻ പറയില്ല... പറ്റില്ലെന്ന് എനിക്കറിയാം.... പക്ഷേ ഇനി നിന്റെ ലൈഫ് അയാളും ആയിട്ട് ആണ്..... അത് ഓർമ്മ വേണം..... അയാളോട് കാര്യങ്ങൾ തുറന്നു പറയാൻ ഉള്ള കുറച്ചു ധൈര്യം കാണിക്കണം.... മനസ്സിലായോ പറഞ്ഞത്..... " "മ്മ്........ "

"എന്നാ.... കണ്ണൊക്കെ തുടച്ചു വാ..... അവർ വന്നു കാണും..... മേക്കപ്പ് പോയാ നിന്റെ ദുരന്തം കോലം കണ്ടു ചെക്കനോടും...... " അതും പറഞ്ഞു ചിരിച്ചതും തല്ലാൻ കൈ ഓങ്ങുന്നത് പോലെ കാണിച്ചു അവളും ചിരിച്ചു...... അപ്പോഴേക്കും മൂത്തമ്മ വന്നു ചെക്കൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു..... മുഖം ഒക്കെ ജസ്റ്റ്‌ ഒന്നു തുടച്ചു കൊടുത്തു ലഹങ്ക ഒന്നും കൂടി നേരെയാക്കി താഴേക്ക് ഇറങ്ങി..... ഞാനും ഒരു സ്കേർട്ടും ടോപ്പും ആണ്.... കോർപറേഷൻ ചൂല് പോലുണ്ട്..... അതോണ്ട് പിടിച്ചു പൊക്കിയാണ് നടപ്പ്..... താഴെ എത്തിയപ്പോ തന്നെ അവളെ ബാക്കിയുള്ള കസിൻസും ഫ്രണ്ട്‌സും കൂടി പൊതിഞ്ഞു...... ഞാൻ മെല്ലെ അച്ഛന്റെ അടുത്തേക്ക് നടന്നു.... അവര് നാലാളും രാവിലെ വന്നു..... അപ്പോഴേക്കും മുഹൂർത്തം ആവാറായി എന്നും പറഞ്ഞു ആരൊക്കെയോ വിളിച്ചതും അവളെയും കൊണ്ട് എല്ലാരും പുറത്തേക്ക് ഇറങ്ങി.... "എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.... " സ്റ്റേജിലേക്ക് കയറും മുൻപ് നിത്യ ചെക്കനെ നോക്കി പറഞ്ഞത് കേട്ട് എല്ലാരുടെയും മുഖം ഒന്ന് മാറി...... അവളൊരു ധൈര്യത്തിന് എന്നെ നോക്കിയതും ഞാൻ കണ്ണടച്ച് കാണിച്ചു..... "മോതിരം മാറിയിട്ട് പോരെ.... " ആരോ ചോദിക്കുന്നത് കേട്ടു..... മൂത്തമ്മ അവളെ നോക്കി പേടിപ്പിക്കുന്നുണ്ടെങ്കിലും അവളുടെ നോട്ടം ചെക്കന്റെ നേരെ നീണ്ടു.....

"നിത്യ പറയാൻ ഉള്ളത് പറയട്ടെ..... " ആ ചെക്കൻ ആണ്..... നിത്യ അവനെയും കൂട്ടി താഴെയുള്ള റൂമിലേക്ക് കയറി പോയി.... പുറത്തു ആരുടെയൊക്കെയോ മുറുമുറുപ്പ് കേൾക്കാം..... "അച്ഛാ.... അച്ചു എവിടെ.... " "അവള് മാളൂന്റെ കൂടെ കാണും.... " മാളു കസിൻ ആണ്.... രണ്ടാളെയും തപ്പി പിന്നിലെ പന്തലിലേക്ക് നടന്നു.... അച്ചു ഒറ്റയ്ക്ക് ഫോണിൽ കുത്തിയിരിക്കുന്നത് കണ്ടു നേരെ അവൾക്കടുത്തേക്ക് ചെന്നു..... "എന്താടി..... " "ഞാൻ നിന്റെ മറ്റവനെ കണ്ടിരുന്നു.... " "ആ എന്നോട് പറഞ്ഞു.... കസിന്റെ കൂടെ പോയപ്പോ നിങ്ങളെ രണ്ടാളെയും കണ്ടിരുന്നെന്ന്...... " അവള് ഫോണിൽ കുത്തി തന്നെ പറഞ്ഞത് കേട്ട് നെറ്റി ചുളിഞ്ഞു..... കസിൻ ആയിരിക്കോ..... പക്ഷേ അതിലത്ര വിശ്വാസം പോരാ.... ഇനി അവനൊരു മുഴം മുൻപേ എറിഞ്ഞത് ആണെങ്കിലോ..... "എടി ചേച്ചി..... അത് അവന്റെ കസിൻ ആണെന്ന് എനിക്ക് തോന്നുന്നില്ല..... എന്തൊക്കെയോ മിസ്റ്റേക്ക് ഉണ്ട്..... " ആലോചനയോടെ പറഞ്ഞതും അവള് ഫോണിൽ നിന്ന് മുഖം മാറ്റി എന്നെ നോക്കി.... "നിനക്ക് അല്ലെങ്കിലും എന്തിലും കുറ്റം കണ്ടു പിടിക്കൽ അല്ലേ പണി.... ഒന്നു പോടീ.... "

"ആ..... കേട്ടിട്ടില്ലേ.... അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.... ഞാൻ പറയാൻ ഉള്ളത് പറഞ്ഞു.....ബാക്കി ഒക്കെ നിന്റെ ഇഷ്ടം.... " ഇവളോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.... എന്ത് പറഞ്ഞാലും പുച്ഛം..... പറയാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ.... 🤦‍♀️ തിരിച്ചു വരുന്ന വഴി സച്ചുവേട്ടനെ കണ്ടു..... എന്നെ കണ്ടപ്പോൾ തന്നെ മുഖം തിരിച്ചു നടന്നു..... ഇന്നലെ ഋഷിയുടെ കാര്യം പറഞ്ഞപ്പോൾ തൊട്ട് ഇതാ അവസ്ഥ.... എന്നോടൊന്നും മിണ്ടുന്നില്ല..... ഞാൻ സംസാരിക്കാൻ ചെന്നാൽ മുഖം തിരിക്കും.... എന്തിനാണോ എന്തോ.... അതിനു മാത്രം തെറ്റാണോ സ്നേഹിക്കുന്നത്..... 😒 ഏട്ടനെ ഒന്നു നോക്കി മുന്നിലേക്ക് നടന്നു.... എന്നെ കണ്ടപ്പോ തന്നെ മൂത്തമ്മയുടെയും അമ്മയുടെയും നോട്ടം എന്റെ നേർക്ക് ആയി..... കൂടെ ഉണ്ടായിരുന്നത് ഞാൻ ആയിരുന്നല്ലോ..... ബ്രെയിൻ വാഷ് ചെയ്തു പെണ്ണിന്റെ മനസ് മാറ്റിയോ എന്ന മട്ടിൽ ആണ് നോക്കുന്നേ..... ഞാനൊന്നും അറിയാത്ത നിഷ്കു ആയി നിന്നു...... ചർച്ച ഫ്ലോപ്പ് ആയാൽ എല്ലാം കൂടി എന്നെ മണ്ണിട്ട് മൂടും..... എന്റെ ഡിങ്കാ.... നീയേ തുണ... 😜 കുറച്ചു കഴിഞ്ഞപ്പോ ഡോർ തുറന്നു അഖിലേട്ടൻ പുറത്തേക്ക് വന്നു....

തൊട്ടു പിന്നാലെ നിത്യയും.... രണ്ടാളുടെയും മുഖത്തു നിറഞ്ഞ ചിരി കണ്ടപ്പോ തന്നെ വല്ലാത്തൊരു ആശ്വാസം തോന്നി... അത് അടിയിൽ നിന്ന് രക്ഷപ്പെട്ടത് കൊണ്ടാവാൻ ആണ് ചാൻസ്.... 😂 നിത്യ എന്റടുത്തേക്ക് വരാൻ ആയും മുൻപേ എല്ലാരും കൂടി പിടിച്ചു സ്റ്റേജിലേക്ക് കയറ്റി.... പിന്നെ മോതിരം പരസ്പരം മാറുന്നു... നാത്തൂൻ വളയിട്ടു കൊടുക്കുന്നു..... പുതിയ ഫോൺ കൊടുക്കുന്നു.... സ്വീറ്റ്സ് കൊടുക്കുന്നു... ഫോട്ടോ എടുക്കുന്നു ആകെ മൊത്തം ബഹളം...... എല്ലാരും നല്ല സന്തോഷത്തിൽ ആണ്.... എന്ത് കൊണ്ടോ അപ്പോ നദീമിനെ ഓർമ വന്നു.... എന്തായിരിക്കും അവന്റെ അവസ്ഥ.... ജീവനായി കണ്ടവൾ മറ്റൊരുത്തന്റെ സ്വന്തമായത് അവനറിഞ്ഞു കാണുമോ.... അവനൊരിക്കലും സെൽഫിഷ് അല്ല.... ആയിരുന്നെങ്കിൽ ഇപ്പോ ഇങ്ങനൊരു ചടങ്ങ് പോലും നടക്കില്ലായിരുന്നു..... എല്ലാരുടെയും മുഖത്തു ഈ സന്തോഷം ഉണ്ടാവില്ലായിരുന്നു......

അഭിമാനത്തോടെ നിൽക്കുന്ന വല്യച്ഛന്റെ തല അപമാനത്താൽ കുനിഞ്ഞു പോയേനെ...... അവരൊരു നല്ല കാര്യം ആണ് ചെയ്തതെങ്കിലും പ്രണയം എന്താണെന്ന് അറിയുന്ന ഒരാൾ എന്ന നിലയിൽ എന്തോ ഒരു വല്ലായ്മ.... അല്ലെങ്കിലും നഷ്ടപ്രണയം എന്ന് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു വിങ്ങൽ ആണ്.... അതിപ്പോ ആരുടെ ആയാലും..... "അമ്മൂ.... നീയെന്തും ഓർത്തു നിൽക്കുവാ.... നിത്യ വിളിക്കുന്നു.... " അച്ഛൻ ആണ്..... നിത്യയെ നോക്കിയപ്പോ അവള് കയ്യാട്ടി വിളിക്കുന്നു.... സ്കേർട് പൊക്കി പിടിച്ചു സ്റ്റേജിലേക്ക് കയറി.... അപ്പോ തന്നെ അവളെന്നെ ഇറുക്കി കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ തന്നു..... ഒരു ഭാരം ഒഴിഞ്ഞു പോയ സന്തോഷപ്രകടനം ആണ്..... "അമ്മു അല്ലേ.... നിത്യ പറഞ്ഞു വെൽ വിഷർ ഇയാളാണെന്ന്.... " അഖിലേട്ടൻ ചിരിയോടെ പറഞ്ഞതും ഞാനൊന്ന് ചിരിച്ചു കൊടുത്തു.... ഞങ്ങൾ മൂന്നു പേരും കൂടി ഫോട്ടോ എടുത്തു..... ഏട്ടൻ കാണുമ്പോൾ കുറച്ചു ഗൗരവം തോന്നുമെങ്കിലും ഒത്തിരി സംസാരിക്കുന്ന കൂട്ടത്തിൽ ആണ്.... അവളുടെ മുഖം കണ്ടാൽ അറിയാം നെഗറ്റീവ് ഫീലിംഗ് ഒക്കെ മാറി ഒന്നു റിലാക്സ് ആയെന്ന്.....

താഴേക്ക് ഇറങ്ങാൻ നോക്കിയെങ്കിലും പെണ്ണ് കയ്യിൽ പിടിച്ചു നിർത്തിച്ചു.... ഏട്ടന്റെ റിലേറ്റീവ്സ് ആരൊക്കെയോ വന്നു പരിചയപ്പെട്ടു.... ഔട്ട്‌ ഡോർ ഫോട്ടോ എടുക്കാൻ വേണ്ടി പോയപ്പോൾ ആണ് അവള് കയ്യൊന്ന് വിട്ടത്...... ഒരുമിച്ചിരുന്നു ഫുഡ് ഒക്കെ കഴിച്ചു സമയം ആയതും അവരിറങ്ങി.... ആറ് മാസം കഴിഞ്ഞിട്ടേ ഉള്ളൂ മാര്യേജ്.... ഓരോരുത്തരായി പിരിഞ്ഞു പോയി കൊണ്ടിരുന്നു..... ലാസ്റ്റ് അടുത്ത റിലേറ്റീവ്സ് മാത്രായി..... സമയം തോറും പോവും ടെൻഷൻ കൂടി കൂടി വന്നു.... അയാളെ കാണാൻ പോവണോ വേണ്ടയോ എന്നൊരു കൺഫ്യൂഷൻ.... എന്താണ് അയാൾക്ക് പറയാൻ ഉണ്ടാവുക എന്ന് അറിയണമെങ്കിൽ പോയേ പറ്റൂ.... അല്ലെങ്കിൽ ഒരുപക്ഷേ അയാൾ വീണ്ടും വന്നേക്കും..... അതിലും നല്ലത് ഇന്ന് തന്നെ പോയി ഒരു തീരുമാനം ഉണ്ടാക്കുന്നത് ആണ്..... രണ്ടും കല്പ്പിച്ചു പോവാം എന്ന് വെച്ചു.....

അച്ഛനോട് ചെന്നു ഫ്രണ്ട്‌സ് എല്ലാരും ടൗണിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു സമ്മതിപ്പിച്ചു...... നിത്യയോട്‌ മാത്രം കാര്യം പറഞ്ഞു ഡ്രസ്സ്‌ പോലും മാറാതെ മാളൂന്റെ ആക്ടിവയും എടുത്തു ഇറങ്ങി...... വഴിയിൽ എത്തിയപ്പോ അതാ സച്ചുവേട്ടൻ നിൽക്കുന്നു..... വണ്ടി നിർത്തിയതും ഏട്ടൻ മുന്നിലേക്ക് കയറി വന്നു..... "ഇറങ്ങ്..... " എന്തിനെന്ന മട്ടിൽ നെറ്റി ചുളിച്ചു നോക്കിയപ്പോ ഏട്ടൻ ചിരിച്ചു..... "മിണ്ടാതിരുന്നത് വേറൊന്നും കൊണ്ടല്ല... അനിയത്തിമാർ തെറ്റിലേക്ക് പോവുമ്പോ ഏട്ടന്മാർക്ക് ചെറിയൊരു ദേഷ്യം വരൂലേ.... അത്രേ ഉള്ളൂ എനിക്കും.... പക്ഷേ പിള്ളേരെ കൂട്ട് കളി ആണെങ്കിലും അവിടെയുള്ള ആരെക്കാളും മെച്യൂരിറ്റി നിനക്കുണ്ട്.... അതവിടെ നിൽക്കട്ടെ.... ഇപ്പോ എന്തായാലും ഒറ്റയ്ക്ക് പോവണ്ട.... ഞാനും കൂടി വരാം.... " സച്ചുവേട്ടൻ പറഞ്ഞു നിർത്തിയതും സന്തോഷത്തോടെ വണ്ടിയിൽ നിന്നിറങ്ങി ഹെൽമെറ്റ്‌ അഴിച്ചു കൊടുത്തു.... കവിളിൽ ഒന്നു തട്ടി ഹെൽമെറ്റ്‌ വെച്ചു ഏട്ടൻ വണ്ടിയിൽ കയറി..... ചിരിയോടെ പിന്നിൽ ഞാനും..... "എസ്ക്യൂസ്‌ മി..... മിസ്റ്റർ ഇന്ദ്രജിത് മേനോൻ.... "

"ആർ യൂ മിസ്സ്‌ അഭിരാമി..... " "ആ യെസ്.... " "വരൂ.... സാറിന്റെ PA പറഞ്ഞിരുന്നു മാഡം വരുമെന്ന്..... " അതും പറഞ്ഞു റിസപ്ഷനിസ്റ്റ് ഞങ്ങളെ രണ്ടാളെയും മുന്നിൽ ബഹുമാനത്തോടെ നടന്നു..... ലക്ഷ്വറി ഹോട്ടൽ ആണ്.... അതിന്റെ ഭംഗി നോക്കി പിന്നിലായി ഞങ്ങളും.... ലിഫ്റ്റിൽ കയറി 3rd ഫ്ലോറിൽ ചെന്നിറങ്ങി..... "യെസ്...... " അവരുടെ റൂമിന് പുറത്തുള്ള കാളിങ് ബെൽ അടിച്ചു രണ്ട് സെക്കന്റ്‌ കഴിഞ്ഞപ്പോഴേക്കും വാതിൽ തുറന്നു....... മറ്റേ അഡ്വക്കേറ്റ് ആണ്.... ഞങ്ങളെ രണ്ടാളെയും അകത്തേക്ക് ക്ഷണിച്ചു..... "പ്ലീസ് ബി സീറ്റ്ഡ്.... കുടിക്കാൻ എന്താ.... ടീ...കോഫി...ഓർ എനിതിങ് കൂൾ......" "നോ താങ്ക്സ്.... " എന്നും പറഞ്ഞു ഞങ്ങൾ രണ്ടാളും സോഫയിൽ ഇരുന്നു..... സകല ആഡംബരത്തോടും കൂടിയ സ്യൂട്ട് ആണ്..... ഇതൊക്കെ പുറത്തു നിന്ന് കാണാൻ പറ്റൂ എന്നാ വിചാരിച്ചത്.... സംഭവം കൊള്ളാം.... ഒക്കെ ഒന്നു നോക്കി കാണുമ്പോൾ ആണ് നോട്ടം മറ്റേ അഡ്വക്കേറ്റിൽ എത്തിയത്....... അയാളെന്നെ തന്നെ നോക്കിയിരിക്കുന്നു....... ഇയാളെന്തിനാ എന്നെയിങ്ങനെ നോക്കുന്നത് എന്നും ഓർത്തു ഇളിച്ചു കാണിച്ചു....

. "ഞാൻ പോയി സാറിനോട്‌ പറഞ്ഞിട്ട് വരാം.... " തലയാട്ടി കൊടുക്കണ്ട താമസം അയാൾ അകത്തെ ഒരു റൂമിലേക്ക് കയറി പോയി.... "അഭിരാമി.... ചെന്നോളു.... " അയാൾ പുറത്തേക്കിറങ്ങി വന്നു പറഞ്ഞതും സച്ചുവേട്ടനെ ഒന്നു നോക്കി അകത്തേക്ക് നടന്നു...... അകത്തേക്ക് കയറിയപ്പോ തന്നെ കണ്ടു അയാള് ഒരു ടേബിളിന്റെ മുന്നിൽ ഇരിപ്പുണ്ട്.... "ഇരിക്ക്...... " അധികം ബഹുമാനം ഒന്നും അർഹിക്കാത്ത ആളായത് കൊണ്ട് പ്രേത്യേകിച്ചു വിനയം ഒന്നും കാണിക്കാതെ ഓപ്പോസിറ്റ് ചെയറിൽ കയറിയിരുന്നു..... "അഭിരാമി.... ടു ബി ഫ്രാങ്ക്.... ഒരു സാധാരണ വില്ലജ് ഓഫീസിലെ ക്ലർക്കിന്റെ മകൾക്ക് സ്വപ്നം കാണാൻ പോലും പറ്റുന്നത് ആണോ എന്റെ മകനുമായുള്ള ബന്ധം....?? " "തീർച്ചയായിട്ടും അല്ല.... നിങ്ങൾ ഒക്കെ വലിയവർ അല്ലേ... അർഹിക്കുന്നതേ ആഗ്രഹിക്കാവൂ എന്ന് എന്റെ അച്ഛൻ എപ്പോഴും പറയാറുണ്ട്..... "

ചിരിയോടെ ഞാനത് പറഞ്ഞതും അയാളുടെ മുഖം ചുളിഞ്ഞു... "അപ്പോ അതറിയാം.... പിന്നെ എന്തിന് ദേവിന്റെ പിന്നാലെ നടന്നു....? " "വെയ്റ്റ് എ സെക്കന്റ്‌ അങ്കിൾ...... ഞാൻ നിങ്ങളുടെ മകന്റെ കാര്യം ആണ് പറഞ്ഞത്..... അല്ലാതെ ഋഷിയുടെ കാര്യം അല്ല.... എനിക്കറിയാവുന്ന ഋഷി ഒരു സാധാരണക്കാരൻ ആണ്.... പഠിക്കാൻ വേണ്ടി പാർട്ട്‌ ടൈം ആയി ജോലിക്ക് പോവുന്ന ചെറിയ സൗകര്യങ്ങളിൽ ജീവിക്കുന്ന ഒരു പാവം മുത്തശ്ശന്റെ കൊച്ചുമകൻ.... സ്വന്തം ഭാര്യയെ കൂട്ടിക്കൊടുക്കാൻ പോലും മടിയില്ലാത്ത ഒരച്ഛന്റെ മകൻ എന്ന് പറയുന്നതിനേക്കാൾ അച്ഛൻ ഇല്ലെന്ന് പറഞ്ഞു വളർന്ന മകൻ... അതാണ് ഋഷിദേവ്.... " മുഖത്തു നോക്കി ഉറച്ച സ്വരത്തിൽ ഉള്ള മറുപടി കേട്ട് അയാളുടെ മുഖം വിളറി വെളുക്കുന്നത് ഒരു തരം സംതൃപ്തിയോടെ നോക്കിയിരുന്നു..... പെട്ടെന്ന് തന്നെ ഭാവം മാറ്റി മുന്നിലിരുന്ന പേപ്പർ എടുത്തു എനിക്ക് നേരെ നീട്ടി..... "ബ്ലാങ്ക് ചെക്ക് ആണ്.... എത്ര വേണമെങ്കിലും എഴുതി എടുക്കാം..... ".............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story