കൽക്കണ്ടം: ഭാഗം 19

kalkandam new

എഴുത്തുകാരി: അശ്വിനി

"ബ്ലാങ്ക് ചെക്ക് ആണ്.... എത്ര വേണമെങ്കിലും എഴുതിയെടുക്കാം.... " ആഹാ.... നല്ല ബെസ്റ്റ് തന്തപ്പടി...... സത്യത്തിൽ അയാളോട് സഹതാപം ആണ് തോന്നിയത്.... ഋഷിയെങ്ങാനും അറിഞ്ഞാൽ...... മോന്റെ കൈ കൊണ്ട് ചാവാൻ ആയിരിക്കും ഇങ്ങേർക്ക് യോഗം.... "ടേക്ക് ഇറ്റ്..... " എന്നും പറഞ്ഞു ഒന്നും കൂടി മുന്നിലേക്ക് നീട്ടിയതും അയാളെ തന്നെ നോക്കി കയ്യും കെട്ടി പിന്നിലേക്ക് ആഞ്ഞിരുന്നു..... "ഋഷിയിൽ നിന്ന് ഒഴിഞ്ഞു പോവാൻ അല്ലേ ഈ ചെക്ക്.... ഓകെ... പോവാം.... പക്ഷേ അതിനു മുൻപ് ഒരു കാര്യം നിങ്ങൾ ചെയ്യണം..... എനിക്ക് പകരം മറ്റൊരാളെ ഋഷിയുടെ ജീവിതത്തിൽ എത്തിക്കണം...... ഞാൻ ഇല്ലെങ്കിലും അവൻ ഹാപ്പി ആണെന്ന് കാണിച്ചു തരണം..... പറ്റുമോ...... പറ്റിയാൽ.... നിങ്ങൾ തരുന്ന ഈ ബ്ലാങ്ക് ചെക്ക് പോയിട്ട് ഒരു രൂപ പോലും അഭിരാമിക്ക് വേണ്ടാ..... സ്വമേധയാ ഒഴിഞ്ഞു പൊയ്ക്കോളാം..... എന്ത് പറയുന്നു....?? " ഏതോ സിനിമയിൽ ആരോ പറഞ്ഞ പോലെ ഇതെന്റെ കോൺഫിഡൻസ് അല്ല.... അഹങ്കാരം ആണ്..... പുള്ളി വിയർക്കും.... 😅അങ്ങേരൊന്നും മിണ്ടാതെ എന്റെ മുഖത്തോട്ട് തന്നെ നോക്കിയിരിക്കുവാ......

"പറ്റില്ലാലെ..... സംഭവം നിങ്ങളെ പോലെ ഒരാളുടെ മകൻ ആണെങ്കിലും അവൻ അമ്മയ്ക്ക് പിറന്ന മോൻ ആണ്.... സ്നേഹത്തിന്റെ വില നല്ല പോലെ അറിയാം..... പിന്നെ ഈ ഒരു കാര്യത്തിന് ആണ് ഇനി നിങ്ങൾ എന്നെ കാണാൻ ആയിട്ട് വരുന്നത് എങ്കിൽ മറുപടി തരുന്നത് ഋഷി ആയിരിക്കും.... ആയ കാലത്ത് പറ്റുന്നതിന്റെ മാക്സിമം ദ്രോഹിച്ചു അവസാന കാലം ആയപ്പോ തെറ്റ് പറ്റിപ്പോയി..... ക്ഷെമിക്കണം എന്നൊക്കെ പറഞ്ഞു അവന്റടുത്തേക്ക് ചെല്ലണ്ട...... ഒരേ ചോരയാണെന്ന് ഒന്നും അവൻ നോക്കാൻ നിൽക്കത്തില്ല..... അപ്പോ ശെരി... കണ്ടതിൽ സന്തോഷം..... " "മോളെ..... " പുറത്തേക്ക് ആഞ്ഞതും അയാളുടെ വിളി കേട്ട് ഒരു സെക്കന്റ്‌ ഒന്നു പകച്ചു..... തിരിഞ്ഞു നോക്കിയപ്പോ കണ്ടു എന്നെയും നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന അയാളെ...... "എനിക്ക് പറ്റിയ തെറ്റ് എന്റെ മോന് പറ്റിയില്ല..... തമ്പി പറഞ്ഞിരുന്നു മോളെ കുറിച്ച്.... മിടുക്കിയാണെന്ന്....

പക്ഷേ പണ്ടൊരു കാലത്ത് നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയാതെ പോയതിന്റെയാ ഇപ്പോ അനുഭവിക്കുന്നത് മുഴുവൻ...... അത് കൊണ്ട് ആരെ കണ്ടാലും വിശ്വാസത്തിൽ എടുക്കാൻ പേടിയാണ്..... " ആ പറഞ്ഞതിന്റെ അർത്ഥം ഓർത്തു നിൽക്കുമ്പോഴേക്കും അങ്കിൾ കണ്ണ് തുടച്ചു എനിക്ക് നേരെ വന്നു...... "എനിക്കറിയാം മോൾക്കും എന്നോട് ദേഷ്യം ആയിരിക്കുമെന്ന്..... ചോര തിളപ്പിന്റെ പ്രായത്തിൽ അതിനു മാത്രം ഉള്ളത് ചെയ്ത് കൂട്ടിയിട്ടുമുണ്ട്.... " പച്ചമലയാളത്തിൽ വേശ്യയുടെ ചാരിത്രപ്രസംഗം...... ഹും.... 😏 "മോളെ വിളിപ്പിച്ചത് ഇത് പറയാൻ ഒന്നും അല്ല.... ഒരു സെക്കന്റ്‌..... " അതും പറഞ്ഞു അയാൾ വാർഡ്രോബ് തുറന്നു ഒരു എൻവെലപ് എടുത്തു എന്റെ മുന്നിൽ വന്നു നിന്നു.... "ഇത് ഈ ലോകത്ത് എനിക്കേറ്റവും വിശ്വാസം ഉള്ള ആളുടെ കയ്യിൽ ഇത് ഏല്പിക്കുവാണ്.... ഇതിനെ കുറിച്ച് ആരും ഒന്നും അറിയരുത്.... രഹസ്യമായിട്ടിരിക്കണം......."

വലത് കൈ പിടിച്ചു അതിലേക്ക് വെച്ചു തന്നു നെറുകയിൽ കൈ വെച്ചു.... "നന്നായി വരും രണ്ടാളും.... " അതും പറഞ്ഞു അങ്ങേര് തിരിഞ്ഞു നടന്നു..... ഇതിപ്പോ എന്താ കഥ എന്നും ഓർത്തു പുറത്തേക്കിറങ്ങി.... നോക്കിയപ്പോ ഏട്ടനും മറ്റേ വക്കീലും കാര്യമായ സംസാരത്തിൽ ആണ്.... എന്താണാവോ..... "പോവാം.... " അടുത്തേക്ക് ചെന്നു ചോദിച്ചതും ഏട്ടൻ അയാൾക്ക് കൈ കൊടുത്തു എണീറ്റു.... അയാളെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി വേഗം പുറത്തേക്കിറങ്ങി..... അയാളുടെ ഒരു കുറ്റസമ്മതം..... തെണ്ടി..... വേറെ എന്തും സഹിക്കാം.... അമ്മയെ മറ്റുള്ളവർക്ക് മുന്നിലേക്കിട്ട് കൊടുത്തത് മാത്രം ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല..... ഇതിനി എന്ത്‌ കുന്തം ആണോ എന്തോ എന്നും ഓർത്തു എൻവെലപ് ഒന്നു നോക്കി അത് മടക്കി ബാഗിലേക്കിട്ടു..... ആരും അറിയരുതെന്ന് അല്ലേ പറഞ്ഞത്.... എന്തെങ്കിലും കാര്യം കാണുവായിരിക്കും അപ്പോ....

"ഡീീ.... അയാളെന്താ പറഞ്ഞേ.... " സച്ചുവേട്ടൻ ആണ്....... മുഖം ചരിച്ചു നോക്കിയപ്പോ ആകാംക്ഷയോടെ എന്നെ തന്നെ നോക്കുന്നു...... നടക്കുന്നതിനു ഒപ്പം ആ എൻവെലപ് കാര്യം ഒഴിച്ച് ബാക്കിയെല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു... എന്നാലും എന്തായിരിക്കും അയാൾ അനുഭവിക്കുന്നു എന്നൊക്കെ പറഞ്ഞേ.... ആ എന്തേലും ആവട്ടെ..... അല്ലെങ്കിലും അച്ചു പറഞ്ഞ പോലെ എനിക്കെല്ലാത്തിനോടും ഡൌട്ട് ആണ്.... എന്തായാലും വേണ്ടില്ല..... അപ്പൂപ്പനെ കണ്ടു എല്ലാം ഒന്നു പറയണം.... ഇപ്പോ ഋഷി ജോലിക്ക് പോയ ടൈം ആയിരിക്കും..... പോയാലോ.... "ഏട്ടാ...... ഏട്ടൻ തിരിച്ചു പൊക്കോ.... വണ്ടി അവിടെ കൊടുത്തേക്ക്.... ഞാൻ നേരെ വീട്ടിലേക്ക് പൊക്കോളാം..... " "നീയെങ്ങോട്ടാ..... " "അത്..... ഫ്രണ്ടിന്റെ വീട്ടിൽ ഒന്നു പോണം.... നീലു ഇല്ലേ... അവളുടെ..... മാളൂന് ലേറ്റ് ആവും മുൻപ് വണ്ടി വേണം എന്ന് പറഞ്ഞായിരുന്നു..... ഏട്ടൻ കൊണ്ട് പൊക്കോ....

" "ആ..... നിന്റെ കയ്യിൽ പൈസ ഉണ്ടോ..... " "ഉണ്ട്.... അച്ഛനോട് പറഞ്ഞേക്ക് ഞാൻ വീട്ടിലേക്ക് പോയെന്ന്.... ബാക്കി ഒക്കെ ഏട്ടന്റെ ഐഡിയ പോലെ പറഞ്ഞു ഒപ്പിക്ക്.... പ്ലീസ്... " "മ്മ് ഓകെ.... സൂക്ഷിച്ചു പോ.... " ഏട്ടൻ പോയതും ശ്വാസം വലിച്ചു വിട്ടു റോഡ് ക്രോസ് ചെയ്ത് ഓട്ടോ വിളിച്ചു...... വീടിനുള്ളിലേക്ക് കയറാതെ ഗേറ്റിന് അടുത്തു ഇറങ്ങി...... പൈസ കൊടുത്തു ഗേറ്റ് തുറന്നു അകത്തേക്ക് കയറി നടന്നു.... വീടിന്റെ മുന്നിൽ ഋഷിയുടെ വണ്ടി ഇരിക്കുന്നത് കണ്ടു ഒന്നു സ്റ്റക്ക് ആയി...... ഈശ്വരാ..... പോയില്ലേ.... 🙄 എന്ത് ചെയ്യും എന്നോർത്തു മുറ്റത്തു തന്നെ നിന്നു.... പിന്നെ രണ്ടും കല്പ്പിച്ചു അകത്തേക്ക് കയറി..... വാതിൽ മലർക്കെ തുറന്നിട്ട്‌ രണ്ടാളും എവിടെ പോയോ എന്തോ.... 🙄 മിക്കവാറും അടുക്കളയിൽ ആവും... നേരെ അങ്ങോട്ട് വെച്ചു പിടിച്ചു.... ഊഹം തെറ്റിയില്ല..... ചായ ഒഴിക്കുവാണെന്ന് തോന്നുന്നു.... "നോക്കി നിൽക്കാതെ കേറി വാ...... " ശ്ശെടാ..... ഇതെങ്ങനെ മനസ്സിലായി ഞാൻ വന്നെന്ന്..... ഓ പാദസരം..... 🤦‍♀️ "ഞാൻ ചമ്മി പോയി..... " അതും പറഞ്ഞു ഇളിച്ചു കാണിച്ചു.... "എന്തൊക്കെയുണ്ട് മിസ്റ്റർ അപ്പൂസ് വിശേഷങ്ങൾ......

പല്ലൊക്കെ കൊഴിഞ്ഞു തുടങ്ങിയോ.... " "അയ്യടി.... എനിക്കതിനു മാത്രം പ്രായം ഒന്നും ആയില്ല.... " അപ്പൂപ്പൻ കേറുവോടെ പറഞ്ഞു തിരിഞ്ഞു നിന്ന് പാത്രം എടുത്തു ഇളക്കി കൊണ്ടിരുന്നു..... സൈഡ് ബാഗ് അഴിച്ചു ഫ്രിഡ്ജിന് മുകളിൽ വെച്ചു മൂക്കൊന്ന് വിടർത്തി നോക്കി..... ചുക്കിന്റെ സ്മെൽ വരുന്നുണ്ടല്ലോ..... "ഇതാർക്കാ ചുക്ക് കാപ്പി....ഋഷി എവിടെ..... " "അവൻ കിടക്കുവാ.... ചെറിയ പനി.... " "എപ്പോ തുടങ്ങിയതാ.... ഡോക്ടർ കാണിച്ചോ.... " "അതിനു മാത്രം ഒന്നും ഇല്ല..... " അതും പറഞ്ഞു ചെറുതായി തണുപ്പിച്ച ചുക്ക് കാപ്പി ഗ്ലാസ്സിൽ ഒഴിച്ചു..... "ഇങ്ങു താ.... ഞാൻ കൊടുക്കാം.... " ഗ്ലാസ്‌ കയ്യിൽ മേടിച്ചു അപ്പൂപ്പനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു സ്കേർട് പൊക്കി പിടിച്ചു മെല്ലെ സ്റ്റെപ് കയറി.... കമഴ്ന്നു കിടന്നു പുതച്ചു മൂടി കിടക്കുവാ..... കാപ്പി സൈഡിലെ ടേബിളിൽ വെച്ചു അവന്റെ അടുത്ത് കേറിയിരുന്നു തലയിൽ നിന്ന് പുതപ്പ് വലിച്ചു മാറ്റി നെറ്റിയിൽ കൈ വെച്ചു നോക്കി..... ചെറിയ ചൂടെ ഉള്ളൂ...... കൈ എടുക്കാൻ പോയപ്പോഴേക്കും പിടി വീണു...... ഉറങ്ങിയില്ലായിരുന്നോ എന്ന് ഓർത്തപ്പോഴേക്കും കൈ പിടിച്ചു മുടിയിൽ കൊണ്ടു പോയി വെച്ചു.....

ചിരിയോടെ മുടിയിലൂടെ വിരലോടിച്ചു.... " എൻഗേജ്മെന്റ് പരിപാടി ഒക്കെ കഴിഞ്ഞോ..... ആ മറ്റവളുടെ..... " "അതൊക്കെ അടിപൊളി ആയി കഴിഞ്ഞു.... " "എന്നിട്ട് നീ ഇപ്പോ എങ്ങോട്ട് പോവാൻ ഇറങ്ങിയതാ..... " "അത്..... അത് ഞാനൊരു ഫ്രണ്ടിന്റെ വീട്ടിൽ പോയതാ...... അപ്പോ പിന്നെ ഇവിടെ കൂടി കേറിയിട്ട് പോവാം എന്ന് വെച്ചു.... " കള്ളം പറയുന്നതിന് മനസ്സുകൊണ്ട് ഒരായിരം വട്ടം സോറി പറഞ്ഞു ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചു...... ഇങ്ങനെ ഇരുന്നാ കാപ്പി തണുത്തു പോവും.... "ഋഷി..... എണീറ്റു കാപ്പി കുടിക്ക്.... എന്നിട്ട് കിടന്നോ... " ആരോട് പറയാനാ..... ഒരു വിധം പിടിച്ചു വലിച്ചു എണീപ്പിച്ചു കാപ്പി എടുത്തു കയ്യിൽ കൊടുത്തു.... എന്നെ ഒന്നു നോക്കി ചിരിച്ചു കാപ്പി ചുണ്ടോട് ചേർത്തു..... കോൾഡ് ഉണ്ടെന്ന് തോന്നുന്നു... ഇടയ്ക്ക് മൂക്ക് വലിക്കുന്നുണ്ട്..... ഒരിറക്ക് കുടിച്ചിട്ട് എനിക്ക് നേരെ നീട്ടി.... "എനിക്കെങ്ങും വേണ്ട... ബ്ലാ...."🤢 "വേണ്ടേൽ വേണ്ട.... ആ ഷെൽഫിൽ ഇരിക്കുന്ന വിക്സ് എടുത്തു താ... " "ഓകെ..... " എണീറ്റു വിക്സ് എടുത്തു തിരിഞ്ഞപ്പോ ചെക്കൻ ഒറ്റവലിക്ക് കാപ്പി കുടിക്കുന്നത് കണ്ടു മുഖം ചുളിഞ്ഞു....

എന്നെയൊന്നു നോക്കിയിട്ട് അവനാ ഗ്ലാസ്‌ കൈ നീട്ടി ടേബിളിൽ വെച്ചു.... "എരിയുന്നില്ലേ..... " അതും ചോദിച്ചു അടുത്ത് ചെന്നിരുന്നു വിക്സിന്റെ ഡബ്ബ തുറക്കും മുൻപ് ഇടുപ്പിൽ കൂടിയൊരു കൈ ചുറ്റി വരിഞ്ഞു..... പെട്ടെന്ന് ആയതു കൊണ്ട് വിക്സ് കയ്യിൽ നിന്ന് പോയി..... മുഖം ഉയർത്തി നോക്കുമ്പോഴേക്കും പൊക്കിയെടുത്തു ബെഡിലേക്കിട്ടു ഋഷി മേലേക്ക് അമർന്നു.... കൈ രണ്ടും ഞങ്ങൾക്കിടയിൽ കുടുങ്ങി..... കുസൃതി ചിരിയോടെ മുഖം അടുപ്പിക്കുന്നത് കൂടി കണ്ടപ്പോ തന്നെ കാര്യം മനസിലായി.... കാപ്പി കാലന്റെ വായിൽ ഇരിപ്പുണ്ട്...... എന്നെ കൊണ്ട് കുടിപ്പിക്കാൻ ഉള്ള പരിപാടിയാ...... സമ്മതിക്കൂലെന്ന മട്ടിൽ ചുണ്ട് രണ്ടും കൂട്ടി പിടിച്ചു മുഖം വെട്ടിച്ചു..... അപ്പോ തന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഋഷി കൈ കൊണ്ട് കവിളിൽ കുത്തി പിടിച്ചു അവന്റെ മുഖത്തിനു നേരെ വെച്ചു....... എന്തെങ്കിലും ചെയ്യാൻ പറ്റും മുൻപേ ചുണ്ടിലേക്ക് ചുണ്ടമർത്തി...... ചുക്ക് വായിൽ എത്തുന്നതിനു അനുസരിച്ചു കുതറിക്കോണ്ടിരുന്നെങ്കിലും അവന്റെ ഒടുക്കമത്തെ വെയ്റ്റ് കാരണം അനങ്ങാൻ പോലും പറ്റുന്നില്ല.....

ഉള്ളത് മുഴുവൻ എന്നെ കൊണ്ട് കുടിപ്പിച്ചു കാലൻ മേല് നിന്ന് മാറി കിടന്നു...... പല്ല് കടിച്ചു നോക്കിയപ്പോ കള്ളചിരിയോടെ ചുണ്ട് തുടച്ചു തരാൻ വന്നതും ഞാനവന്റെ കൈ തട്ടി മാറ്റി എണീറ്റിരുന്നു..... എനിക്കൊട്ടും ഇഷ്ടമില്ലാത്ത സാമാനം ആണ് ചുക്ക്..... താഴെ പോയി പഞ്ചാര എടുത്തു വായിലിടാം എന്നും ഓർത്തു ബെഡിൽ നിന്ന് ഇറങ്ങാൻ പോയപ്പോഴേക്കും വീണ്ടും പിടിച്ചു ബെഡിലേക്കിട്ടു വയറിൽ കൂടി ചുറ്റിപ്പിടിച്ചു...... "അങ്ങോട്ട് മാറ് ഋഷി.... എണീക്കട്ടെ.... " ദേഷ്യത്തിൽ പറഞ്ഞു കൈ എടുത്തു മാറ്റാൻ നോക്കിയെങ്കിലും ഉടുമ്പ് പിടിച്ച പോലെ അവൻ വീണ്ടും പിടിമുറുക്കി..... "വിട് ഋഷി.... എനിക്ക് ദേഷ്യം വരുന്നുണ്ട്..... പനി ആയാൽ അടങ്ങി കിടക്കണം...... അല്ലാതെ... " "എന്നാ പിന്നെ പോടീ..... "😠 എന്നും പറഞ്ഞു ചുറ്റി പിടിച്ച കൈ എടുത്തു തോളിൽ പിടിച്ചു ഒറ്റ തള്ള്...... എന്തോ ഭാഗ്യം താഴെ വീണില്ല......

തിരിഞ്ഞു നോക്കിയപ്പോ അവന്റെ മുഖം മുഴുവൻ ചുവന്നു കേറുന്നത് കണ്ടു ഒന്ന് പേടിച്ചു..... "എനിക്ക് തോന്നുമ്പോ ഞാൻ കെട്ടിപ്പിടിക്കോ ഉമ്മ വെക്കോ തല്ലുവോ എന്ത് വേണം എങ്കിലും ചെയ്യും..... അതിനൊന്നും പറ്റില്ലെന്നുണ്ടെങ്കിൽ അടുത്തേക്ക് വരാൻ നിൽക്കരുത്..... എണീറ്റു പോടീ.... "😠 കേൾക്കണ്ട താമസം ഗ്ലാസ്സ് പോലും എടുക്കാൻ നിൽക്കാതെ എണീറ്റു ചുണ്ട് തുടച്ചു ഡ്രസ്സ്‌ നേരെയാക്കി താഴേക്കിറങ്ങി..... ഒരു കാര്യവും ഇല്ലെങ്കിലും ചൂടായിക്കോളും.... പിറുപിറുത്തു കൊണ്ട് അടുക്കളയിലേക്ക് കയറി ചെന്നപ്പോ അപ്പൂപ്പൻ രണ്ട് ഗ്ലാസ്സിലേക്ക് ചായ പകരുവാ.... ഞാനൊന്ന് വെടിപ്പായി ഇളിച്ചു കൊടുത്തു നിരത്തി വെച്ച ബിസ്ക്കറ്റ് എടുത്തു വായിലിട്ടു...... "എന്തേ...... " "ങുഹും..... ഒന്നുല്ല.... " "മ്മ്.മ്മ്.... " അപ്പൂപ്പനൊരു ആക്കിയ ചിരിയോടെ മൂളിയതും ചുണ്ട് കോട്ടി ചായയും എടുത്തു ഡൈനിങ്ങ് ഏരിയയിലേക്ക് നടന്നു........ ഇപ്പോ കേറി പറഞ്ഞാലോ അയാളെ പോയി കണ്ടത്.... അല്ലെങ്കി വേണ്ട.... ഇനി പറയുന്നതിന് ഇടയ്ക്ക് വല്ലതും ആ ചെക്കൻ കേറി വന്ന പിന്നെ അടി ഇടി പുക മാത്രേ ഉണ്ടാവൂ..... റിസ്ക് എടുക്കണ്ടാ..... ഇല്ലാത്തപ്പോൾ പറയാം......

"ഇതെന്തും ഓർത്തു നിൽക്കുവാ.... ഇരിക്ക്.... " അപ്പൂപ്പൻ ആണ്..... ചെയർ വലിച്ചിട്ടു കേറി ഇരുന്നു..... കൂടെ അപ്പൂപ്പനും.... "ഡീീ..... " ചായ ചുണ്ടോട് അടുപ്പിക്കാൻ പോവുമ്പോ ദേണ്ടെ അലർച്ച..... ഗ്ലാസ്‌ താഴെ തന്നെ വെച്ചു നോക്കിയപ്പോ വാതിലിന്റെ അവിടെ തുറിച്ചു നോക്കി നിൽക്കുന്നു നമ്മുടെ കഥാനായകൻ........ "നിന്നോട് എണീറ്റു പോവാൻ പറഞ്ഞാൽ നീ പോകുവോ..... ഹേ.... "😠 ങേ....... ഇതെന്ത് കൂത്ത്.... 🙄 "ഡീീ..... ചോദിച്ചത് കേട്ടില്ലേ..... "😠 "പോവാൻ പറഞ്ഞാൽ പിന്നെ പോവണ്ടേ..... "🤔 "ആ.... പോ..... എങ്ങോട്ടാണെന്ന് വെച്ചാൽ ഇറങ്ങി പോടീ.... നീ പോയാൽ എനിക്ക് പുല്ലാണ്..... "😠 അതും പറഞ്ഞു വെട്ടി തിരിഞ്ഞു ഒരു പോക്ക്... വെറുതെ അല്ല നിത്യ ഇത് കടിക്കോ എന്ന് ചോദിച്ചേ..... എന്റെ തലവിധി എന്നും ഓർത്തു തലയ്ക്ക് കയ്യും കൊടുത്തിരുന്നു..... ചില നേരത്ത് അതിനെ എടുത്തു പൊട്ടകിണറ്റിൽ ഇടാൻ തോന്നും.... ഹോ...

അടക്കിപിടിച്ചൊരു ചിരി കേട്ട് നോക്കിയപ്പോ നമ്മുടെ അപ്പൂപ്പൻ മുഖം കുനിച്ചിരുന്നു ചിരിക്കുന്നു...... എന്റെ കണ്ണുരുട്ടിയുള്ള നോട്ടം കണ്ടതും ചിരി നിർത്തി ഡീസന്റ് ആയി ഇരുന്നു...... അപ്പൂപ്പനെ ഒന്നിരുത്തി നോക്കി എണീറ്റു മുകളിലേക്ക് നടന്നു..... റൂമിലേക്ക് വാ എന്നതിന്റെ പ്രഹസനം ആണ് ഇപ്പോ ഈ കണ്ടത്..... മര്യാദയ്ക്ക് 'അമ്മൂ' എന്ന് വിളിച്ചാൽ മതി.... ഞാൻ കേറി ചെന്നേനെ.... ഇല്ലാത്ത സൗണ്ട് ഉണ്ടാക്കി അലറണ്ട വല്ല കാര്യവും ഉണ്ടോ.... ആരോട് പറയാൻ.... ആര് കേൾക്കാൻ.... 🤦‍♀️ എവിടെ പോയി.... 🤔 ഡോർ തുറന്നു നോക്കിയപ്പോ ആളെ കാണാൻ ഇല്ല..... ചുറ്റും നോക്കി അകത്തേക്ക് കയറിയതും സ്‌കേർട്ടിൽ ചവിട്ടി മുന്നിലേക്ക് ആഞ്ഞു..... താഴേയ്ക്ക് വീഴും മുൻപേ ഒരു കൈ വയറിൽ കൂടി ചുറ്റി പിടിച്ചു നേരെ നിർത്തിച്ചു....... "എവിടെ നോക്കിയാടി നടക്കുന്നേ.... ഇപ്പോ താഴെ വീണേനെ.... "😠 "വീഴാതെ താങ്ങാൻ ഈ കൈ ഉണ്ടാവും എന്ന് എനിക്കറിയാം... " ചെറുചിരിയോടെ പീലികണ്ണിലേക്ക് നോക്കി പറഞ്ഞതും ഋഷിയും ഒന്നു ചിരിച്ചു..... പെട്ടെന്ന് ഭാവം മാറ്റി ഗൗരവത്തോടെ തിരിഞ്ഞു ടേബിളിന്റെ അടുത്തേക്ക് നടന്നു എന്തോ മരുന്ന് എടുത്തു വായിലിട്ടു വെള്ളവും കുടിച്ചു....

ഞാനെന്നൊരാള് ഇവിടെ വായും നോക്കി നിൽക്കുന്നത് ഒന്നും മൈൻഡ് ചെയ്യാതെ ടീ ഷർട്ട്‌ അഴിച്ചു സ്റ്റാൻഡിലേക്കിട്ടു ബെഡിലേക്ക് കയറി കിടന്നു..... ആഹാ.... അത്രയ്‍ക്കയോ..... നിന്റെ ജാഡ ഞാൻ തീർത്തു തരാടാ പീലിക്കണ്ണാ... 😏 ഡോർ അടച്ചു ബെഡിനു അടുത്തേക്ക് നടന്നു.... കണ്ണടച്ച് കമഴ്ന്നു കിടക്കുവാ..... മെല്ലെ അവന്റെ പുറത്തേക്ക് കയറി ചുറ്റിപ്പിടിച്ചു കിടന്നു..... അത്യാവശ്യം നല്ല ചൂടുണ്ട്.... പുറത്തു കിടന്നിട്ടും റെസ്പോൺസ് ഒന്നും ഇല്ല...... അങ്ങനെ വിട്ടാൽ പറ്റില്ലാലോ....... ഒന്നും കൂടി മുകളിലേക്ക് കയറി കിടന്നു ചെവിയിൽ പതിയെ കടിച്ചു അവിടെ ചുണ്ടും കൂടി ചേർത്തു..... അപ്പോ തന്നെ ഋഷി കയ്യിൽ പിടിച്ചു വലിച്ചു സൈഡിലേക്കിട്ടു മുഖം അടുപ്പിച്ചു മൂക്കിൽ മൂക്കുകൊണ്ട് ഉരസി നെറ്റിയിൽ ചുണ്ട് ചേർത്തു..... മുഖം പിന്നിലേക്ക് മാറ്റി എന്നെ തന്നെ നോക്കി കിടന്നു....... അവന്റെ കണ്ണിലെ വശ്യത കണ്ടതും പതർച്ചയോടെ തിരിഞ്ഞു കിടന്നു....

എനിക്കെന്തിന്റെ കേടായിരുന്നു ഡിങ്കാ... 🤦‍♀️ ചെക്കന്റെ ശ്വാസം പുറത്തു തട്ടി ഇക്കിളിയെടുത്തിട്ടു പാടില്ല...... അവൻ മെല്ലെ പുറം കഴുത്തിൽ വിരലോടിച്ചു കളിച്ചു താടിയും മീശയും വെച്ചു ഉരസി ചുണ്ട് ചേർത്തതും കണ്ണിറുക്കി അടച്ചു മുഖം ബെഡിലേക്കമർത്തി...... ബാക്കിലെ കെട്ട് അഴിയുന്നത് അറിഞ്ഞതും വർദ്ധിച്ച ഹൃദമിടിപ്പോടെ ശ്വാസം അടക്കി കിടന്നു..... ഷോൾഡറിൽ നിന്ന് പതിയെ ടോപ്പ് വലിച്ചു മാറ്റി അവിടെ ചുണ്ട് ചേർത്ത് കടിച്ചതും പിടച്ചിലോടെ കൈ പിന്നിലേക്ക് നീട്ടി അവന്റെ മുടിയിൽ പിടിച്ചു...... കഴുത്തിലും ചുമലിലുമായി ചുണ്ടുകൾ ഒഴുകി നടക്കുന്നതോടൊപ്പം ടോപിനുള്ളിലേക്ക് കൈ കടത്തി ഇടുപ്പിൽ ഒന്നമർത്തി വയറിലൂടെ ചുറ്റിപ്പിടിച്ചു അവനിലേക്ക് ചേർത്തു കിടത്തി...... വയറിൽ ഇരിക്കുന്ന കയ്യിന്റെ ചൂടറിഞ്ഞതും വെപ്രാളത്തോടെ തിരിഞ്ഞു കിടന്നു അവന്റെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി..... "ഋഷി.... നല്ല ചൂടുണ്ട്.... വാ... ഹോസ്പിറ്റലിൽ പോവാം...... " "വേണ്ട.... എനിക്കിങ്ങനെ നിന്നോട് ചേർന്നു കിടന്നാ മതി..... " "പറയുന്നത് കേൾക്ക്.... " "വേണ്ടെന്ന് പറഞ്ഞില്ലേ..... "😠

വാശിയോടെ അടുത്തേക്ക് ചേർത്തു പിടിച്ചതും ഞാനവന്റെ മുഖം കയ്യിലെടുത്തു നെറുകയിൽ ചുംബിച്ചു നെഞ്ചോട് ചേർത്തു പിടിച്ചു....... കിട്ടിയ ചാൻസിന് സുഖിച്ചു കിടക്കുവാ പഹയൻ..... ഇന്ന് പോയത് വല്ലതും അറിയണം...... ഓർക്കാൻ കൂടി വയ്യ.... സോറി ഋഷി.... നിന്നോട് പറയാത്തതായി ഒരു കാര്യം മാത്രം മറച്ചു പിടിച്ചതിനു...... 😔 ------------- "ഹോ പൊന്നു മോളെ.... കാമുകനെ കണ്ടില്ലെന്നും പറഞ്ഞു കട്ട ശോകം അടിച്ചു നടക്കാതെ കിട്ടിയ ചാൻസിന് ഹാപ്പി ആയി വായിനോക്കി നടക്കാൻ നോക്ക്......" എലിയാണ്..... അവളെ ഒന്നു നോക്കി ലൈബ്രറിയിലേക്ക് കയറി..... ഒരുമാതിരി എൽ. കെ. ജി പിള്ളേരെ പോലെ നോട് സബ്മിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്..... ഇവിടിരുന്ന് എഴുതാം എന്ന് വെച്ചു..... രണ്ടാളും കാര്യമായ എഴുത്തിൽ ആണ്....... എനിക്കൊരു മൂഡില്ല.... ഇന്നലെ അവൻ ഉറങ്ങിയ ഉടനെ തന്നെ വീട്ടിലേക്ക് പോന്നു....... വരുമ്പോ നല്ല പോലെ പനിക്കുന്നുണ്ടേനു....... ഇട്ടിട്ടു പോരാൻ ഇഷ്ടം ഉണ്ടായിട്ട് അല്ല.... വീട്ടിൽ വന്നില്ലെങ്കിൽ പിന്നെ അത് മതി..... അപ്പൂപ്പനോട് പനി നല്ല പോലെ മാറിയിട്ട് കോളേജിലേക്ക് വിട്ടാൽ മതിയെന്ന് പറഞ്ഞതാ..... അതോണ്ട് ആള് വന്നിട്ടില്ല.... രാവിലെ വൃന്ദയുടെ ഫോണിൽ വിളിച്ചു സംസാരിച്ചായിരുന്നു.... എന്നാലും നേരിട്ട് കാണാഞ്ഞിട്ട് എന്തോ പോലെ....

ഓരോന്ന് ഓർത്തു ടേബിളിന് മുകളിൽ കണ്ണടച്ച് കിടന്നു.... കവിളിൽ ആരോ തഴുകുന്നത് പോലെ തോന്നി കണ്ണ് ചിമ്മി തുറന്നു..... നോക്കിയപ്പോ ഋഷിയാണ്...... വത്സലത്തോടെ എന്നെ തന്നെ നോക്കിയിരിക്കുന്നു..... സ്വപ്നം ആയിരിക്കും എന്നും ഓർത്തു ഒന്നു ചിരിച്ചു വീണ്ടും കണ്ണടച്ചു കിടന്നു.... "ആ..... " കവിളിലൊരു കടി..... കണ്ണ് വലിച്ചു തുറന്നു നോക്കിയപ്പോ മനസ്സിലായി സ്വപ്നമല്ല... ഋഷി തന്നെ ആണ്..... ആരെങ്കിലും കണ്ടോ എന്ന് വെപ്രാളത്തോടെ ചുറ്റും നോക്കി..... ഈ പരിസരത്തു ഒന്നും ആരും ഇല്ല..... എല്ലാത്തിനേയും ഓടിച്ചു വിട്ടു കാണും.... "എന്താടി..... " "ങു ഹും..... പനി മാറിയോ..... " നെറ്റിയിൽ തൊട്ടു നോക്കി..... ചൂടില്ല... പനി വിട്ടെന്ന് തോന്നുന്നു..... മൂക്ക് നല്ല പോലെ ചൊമന്നു കിടപ്പുണ്ട്..... കോൾഡ് കാണും.... "വന്നപ്പോ വിളിക്കായിരുന്നില്ലേ..... " "വിളിച്ചാൽ ഉറങ്ങുമ്പോ ഉള്ള നിന്റെ ഈ ക്യൂട്ട് ഫേസ് കാണാൻ പറ്റുമായിരുന്നോ.... " അതും പറഞ്ഞു കവിളിൽ പിടിച്ചു വലിച്ചതും മുന്നിൽ നിന്നാരോ കയ്യടിക്കുന്ന ശബ്ദം കേട്ടു അങ്ങോട്ട് നോക്കി..... ആ മറ്റേ ദീപ്തിയാണ്..... ഇവൾക്ക് കിട്ടിയതൊന്നും പോരെ....

അവളെ കണ്ടപ്പോ തന്നെ ഇത്രയും നേരം ഉണ്ടായിരുന്ന ശാന്തത ഒക്കെ മാറി ഋഷിയുടെ മുഖം ചുവക്കാൻ തുടങ്ങി... "കൊള്ളാം..... ഇതിനകത്തു ഒരുത്തൻ... പുറത്തു വേറെ ഒരുത്തൻ...... എത്ര എണ്ണത്തിന്റെ കൂടെ കിടന്നിട്ടുണ്ടെന്ന് ആർക്കറിയാം നിന്റെ ഈ പുന്നാര കാമുകി... " ദീപ്തിയൊരു പുച്ഛത്തോടെ എന്നെ നോക്കി ഋഷിയോട് പറഞ്ഞതും അവൻ ചാടിയെണീറ്റു മുന്നിലെ ടേബിൾ ചവിട്ടി തെറിപ്പിച്ചു...... ഞാൻ വരെ വിറച്ചു കൊണ്ട് എണീറ്റു പോയി...... "പന്ന *&%#%& മോളെ...... വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ നിന്റെ നാക്ക് ഞാൻ അറക്കും..... "😠 വിരൽ ചൂണ്ടിയുള്ള അവന്റെ അലർച്ചയിൽ ഒന്നു പതറിയെങ്കിലും പതർച്ച മാറ്റി വെച്ചു ദീപ്തി അവന്റെ മുന്നിലേക്ക് വന്നു നിന്നു.... "ചോദിച്ചു നോക്ക് അഭിരമിയോട് ഹോട്ടൽ മറീന റെസിഡൻസിയിൽ എന്തായിരുന്നു ഇന്നലെ പണിയെന്ന്..... " ദീപ്തി ക്രൂരമായൊരു ചിരിയോടെ പറയുന്നത് കേട്ട് തറഞ്ഞു നിന്ന് പോയി.... "ഒന്നു പോടീ.... നിന്റെ വാക്ക് കേട്ട് എന്റെ പെണ്ണിനെ ഞാൻ സംശയിക്കാൻ ഒന്നും പോവുന്നില്ല..... " "ശെരി.... വേണ്ടാ..... അഭിരാമി പറ.... പോയിരുന്നോ..... "

ഈശ്വരാ.... എന്ത് പറയും..... അയാളെ കാണാൻ ആണ് പോയെന്ന് അറിഞ്ഞാൽ..... !!! "കൂടുതൽ ചിലയ്ക്കാതെ പോവാൻ നോക്ക്..... അവളുടെ ഒരു ചോദ്യം ചെയ്യൽ..... 😠എന്റെ കാര്യത്തിൽ നീ അധികം വറീഡ് ആവണ്ട..... ഐ ക്നോ ഹേർ..... " ഋഷി ഉറച്ച ശബ്ദത്തിൽ പറയുന്നത് കേട്ടതും കണ്ണ് നിറഞ്ഞു.... ഇത്രയും വിശ്വസിക്കുന്ന ഒരാളോട് ആണല്ലോ കള്ളം പറഞ്ഞത്.... മുഖം കുനിച്ചു കരയാതിരിക്കാൻ ചുണ്ട് രണ്ടും കൂട്ടി പിടിച്ചു വെച്ചു.... "ഓകെ.... നിന്റെ വിശ്വാസം തെറ്റാണെന്ന് കണ്ടു ബോധിച്ചോ...... " എന്നും പറഞ്ഞു അവളുടെ ഫോൺ എടുത്തു നീട്ടി...... മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടു ഹോട്ടലിൽ നിന്ന് ഇറങ്ങി വരുന്ന എന്റെയും സച്ചുവേട്ടന്റെയും ഫോട്ടോസ്..... പല പോസുകളിൽ ഉള്ളത്...... എന്ത് പറയണം എന്നറിയാതെ വിറയലോടെ മുഖമുയർത്തി ഋഷിയെ നോക്കി..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story