കൽക്കണ്ടം: ഭാഗം 2

kalkandam new

എഴുത്തുകാരി: അശ്വിനി

"പേടിപ്പിക്കല്ലെടി തെണ്ടി.... "😬😬 ഞാൻ പല്ലിറുമ്പി പറഞ്ഞതും എലി വാ പൊത്തി ചിരിച്ചു..... ഈ ഭ്രാന്തനെ പോലെ ഇരിക്കുന്നവനെ കണ്ടിട്ട് ആണോ ചുള്ളൻ എന്നും പറഞ്ഞു ഓടി ചാടി വന്നത്..... അവളെ ഒന്നു തുറിച്ചു നോക്കി വീണ്ടും താഴേക്ക് നോക്കിയതും ഫോണിൽ സംസാരിച്ചു കൊണ്ട് തൂണിന്റെ മറവിൽ നിന്ന് മുന്നിലേക്ക് വന്ന ആളെ കണ്ടു തല കറങ്ങി..... വഴി തെറ്റിച്ചു വിട്ട ചേട്ടൻ.... 🤐 "ഇയാളെന്താ ഇവിടെ..... " ""അതാ നമ്മുടെ മാത്സിന്റെ സാർ... മറ്റേത് കോമേഴ്‌സ് ഡിപ്പാർട്മെന്റ് ആണ്... അക്കൗണ്ടൻസി.... " വൃന്ദ പറഞ്ഞത് കേട്ടിട്ട് ആണ് സൗണ്ടിൽ ആണ് ചോദിച്ചതെന്ന് മനസ്സിലായത്..... അയാൾ ഇങ്ങോട്ട് നോക്കും മുൻപേ ഞാൻ നീലുവിന്റെ പിന്നിൽ ഒളിച്ചു...... എല്ലാം കൂടി എന്റെ നെഞ്ചത്തോട്ടു ആണല്ലോ... അതും ഓർത്തു തിരിഞ്ഞതും നാലും നെറ്റി ചുളിച്ചു നോക്കുന്നത് കണ്ടു ഞാനൊന്ന് പകച്ചു..... പിന്നെ ഇളിച്ചു കാണിച്ചു..... "അയാളും ആയിട്ട് എനിക്കൊരു ഫ്ലാഷ് ബാക്ക് ഉണ്ട്.....

"🤷 ---------- "ഹ ഹ ഹ ഹ ഹാ..... " ഓ രാവിലത്തെ കാര്യം ഫുൾ പറഞ്ഞപ്പോ തൊട്ടു നാലും കൂടി കിണിക്കാൻ തുടങ്ങി..... നാറികൾ..... ഞാൻ പല്ല് കടിക്കുന്നത് കണ്ടതും അവറ്റകളുടെ ചിരി ഒന്നും കൂടി ഉച്ചത്തിൽ ആയി..... "നീ തീർന്നെടി... തീർന്നു..... " അനു "എന്നാലും ദുഷ്ടി വെറും 20 മിനിറ്റ് പോലും വേണ്ടാത്ത റൂട്ടിന് പകരം നീ ഒന്നൊന്നൊര മണിക്കൂർ ചുറ്റി കറങ്ങി വരാൻ ഉള്ള വഴി കാണിച്ചു കൊടുത്തല്ലോടി..... നിന്റെ കാര്യത്തിൽ തീരുമാനം ആയെടി രാമി മോളെ....... " കാത്തു ഇവറ്റകളുടെ ചൊറിച്ചിൽ കൂടി കേട്ടതും ഞാൻ തലയ്ക്കു കയ്യും കൊടുത്തിരുന്നു.... ചുരുക്കി പറഞ്ഞാൽ കണക്കിന്റെ കാര്യം കണക്കായി.... 😪 "നീയെന്താ ഈ ആലോചിക്കുന്നേ.... " എലി താടിയ്ക്ക് കയ്യും കൊടുത്തു ഇരിക്കുന്നത് കണ്ടു നീലു ചോദിച്ചതും ഞാനും അവളെ നോക്കി...... "അല്ലാ.... ഇവള് പെങ്ങൾ ആയ സ്ഥിതിക്ക് ഞാൻ നാത്തൂൻ ആയാലോ എന്ന് ഓർക്കുവാ...... " പെണ്ണ് നാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞതും ഞങ്ങൾ കണ്ണ് മിഴിച്ചു...... ശവം..... "മിക്കവാറും അയാൾ ഇവളോട് റിവഞ്ച് ചെയ്യാൻ ചാൻസ് ഉണ്ട്.....

ലാസ്റ്റ് തല്ല് കൂടി നിങ്ങൾ തമ്മിൽ ലപ് ആവോ..... " "ഒലക്ക..... എണീറ്റു പോടീ നാറി.... അവളുടെ ഒരു കണ്ടുപിടിത്തം.... " എന്നും പറഞ്ഞു ചാടി തുള്ളി ക്ലാസിലേക്ക് നടന്നു.... എല്ലാവറ്റകളും മുടി ഒക്കെ ഒതുക്കി മുഖം ഒക്കെ തുടച്ചു സുന്ദരികൾ ആയിരിക്കുന്നുണ്ട്...... നമ്മക്ക് പിന്നെ ഫസ്റ്റ് ഇമ്പ്രെഷൻ കമ്പ്രെഷൻ ആയ സ്ഥിതിക്ക് അടങ്ങി ഒതുങ്ങി ഇരിക്കാം..... എന്നാലും ദേഷ്യം കാണും..... ഏത് നേരത്ത് ആണാവോ തോന്നിയത് എന്നൊക്കെ ഓർത്തു പോക്കറ്റിൽ നിന്ന് കൽക്കണ്ടം എടുത്തു വായിലിട്ടു..... വല്ലാണ്ട് ടെൻഷൻ വന്നാൽ ഒന്നുകിൽ നഖം കടിച്ചു പറിക്കും... അല്ലെങ്കിൽ കൽക്കണ്ടം വായിലിട്ടു അത് അലിയുന്നത് വരെ നുണഞ്ഞു കൊണ്ടിരിക്കും.... പണ്ട് വീടിനു അടുത്ത് ഒരു ആന്റി ഉണ്ടായിരുന്നു.... ആന്റി ചുക്ക് കാപ്പി ഉണ്ടാക്കി തരും... അതിന്റെ കയ്പ്പ് മാറാൻ കൽക്കണ്ടം വായിൽ വെച്ചു തരും..... അങ്ങനെ ആണ് കാൽകണ്ടത്തോടുള്ള പ്രിയം തുടങ്ങുന്നത്..... ആന്റി വീടുമാറി പോയപ്പോ ഞാൻ ഒത്തിരി ബഹളവും വെച്ചു..... അന്നു കുഞ്ഞല്ലേ... എന്റെ വിചാരം ആന്റി ആണ് കൽക്കണ്ടം ഉണ്ടാക്കുന്നത് എന്നാ.....

അച്ഛൻ മേടിച്ചു കൊണ്ട് തന്നിട്ടു കഴിക്കാൻ കൂട്ടാക്കിയില്ല...... ആന്റി ഉണ്ടാക്കുന്നത് തന്നെ വേണം എന്നും പറഞ്ഞു ഒരേ വാശി ആയിരുന്നു..... പിന്നെ ദിവസവും വായിലിട്ടു നടന്നു ശീലം ആയതോണ്ട് കിട്ടിയത് വെച്ചു അഡ്ജസ്റ്റ് ചെയ്തു തുടങ്ങി.... 😅 "നാത്തൂനേ..... സ്വപ്നം പിന്നെ കാണാം.... ഫസ്റ്റ് ഹൗർ തന്നെ സാർ ആണ്.... വഴി മാറിയാലും.... " എലി ഇളിച്ചു കൊണ്ട് പറഞ്ഞതും അവളെ ഒന്നു തറപ്പിച്ചു നോക്കി എണീറ്റു മാറി കൊടുത്തു.... അയ്യോ ബെഞ്ചിന്റെ അറ്റത്ത് ഇരുന്നാൽ അയാൾ പെട്ടെന്ന് കാണും..... നടുക്കേക്ക് ഇരിക്കട്ടെന്നു ചോദിക്കാൻ പോകുമ്പോഴേക്കും അയാൾ കേറി വന്നു..... ഛെ..... !! ഗുഡ് മോ..........ർണിംഗ് സാ....... ർ...... " ഓ തേനും പാലും ഒഴുകുവാണല്ലോ... 😝 എന്തായാലും സാർ അല്ലേ വിചാരിച്ചു ഞാനും എണീറ്റു നിന്നു..... "മോർണിംഗ്.... സിറ്റ്..... എന്റെ പേര് സൂരജ്... ഗസ്റ്റ് ആയിട്ട് ആണ്..... " പിന്നെയും ബ്ലാ ബ്ലാ......

എല്ലാം വിടർന്ന കണ്ണോടെ അയാളെ മോന്തയിലോട്ടും നോക്കി ഇരുന്നപ്പോ ഞാൻ മാത്രം തല കുനിച്ചു ബുക്കിൽ നോക്കിയിരുന്നു.... "ഓകെ.... അപ്പോ നമുക്ക് ജസ്റ്റ്‌ ഒന്നു പരിചയപ്പെടാം....ബാക്ക് ബെഞ്ചിൽ നിന്ന് തുടങ്ങിക്കോളൂ.... " വിദ്യ ശ്രേയ തീർത്ഥ ഫിദ ഹിന .. ... ... അടുത്തത് ഞാൻ ആണ്..... രണ്ടും കല്പ്പിച്ചു എണീറ്റു നിന്നു..... "അഭിരാമി.... " എന്നെ കണ്ടതും അതുവരെ ഉണ്ടായിരുന്ന ചിരി ഒക്കെ മാഞ്ഞു മുഖം ഇരുണ്ടു..... പോരാത്തേന് കൽക്കണ്ടം വായിൽ ഉള്ളതോണ്ട് സൗണ്ടും ഒന്നു മാറി.... അവനൊന്നു കൂർപ്പിച്ചു നോക്കിയതും ഞാൻ ശ്വാസം അടക്കി പിടിച്ചു മുഖം താഴ്ത്തി നിന്നു..... "നെക്സ്റ്റ്..... " ആശ്വാസം..... എലിയെ വിളിച്ചു.... ഒളികണ്ണിട്ടു നോക്കിയപ്പോ എലി ആകെ ബ്ലഷ് അടിച്ചു നിൽക്കുന്നത് കണ്ടു ചുണ്ട് രണ്ടും കൂട്ടി പിടിച്ചിരുന്നു..... എന്തൊക്കെ കാണണം.... അങ്ങനെ എല്ലാരേയും ജസ്റ്റ്‌ ഒന്നു പരിചയപ്പെട്ട് സാർ ക്ലാസ്സ്‌ തുടങ്ങി....

integrals 😬.... ആകെ ആ കുന്തം വരയ്ക്കാൻ മാത്രം അറിയാം..... തലയിൽ ഒരു തേങ്ങയും കയറാതെ ഞാനും എലിയും മുഖത്തോട് മുഖം നോക്കി നിന്നു.... "നാളെ വരുമ്പോൾ എല്ലാരും trigonometric functions ഒന്നും കൂടി റിവൈസ് ചെയ്തിട്ട് വേണം വരാൻ.... ഞാൻ ചോദിക്കും.... " എല്ലാരോടും ആയിട്ട് ആണേലും എന്റെ മോന്തയിലോട്ട് നോക്കി ആണ് പറഞ്ഞത്... എനിക്കിട്ടുള്ള പണി ആവും.... ഉറപ്പ്.... എക്സാമിനു തലേന്ന് പഠിക്കുന്ന ഞാൻ ആണ്... ഇനിയിപ്പോ ഡെയിലി പഠിക്കേണ്ടി വരുമല്ലോ ദൈവമേ.... 🤦‍♀️ പിന്നെയും എന്തൊക്കെയോ എടുത്തു ഹോംവർക്കും തന്നു എന്നെ ഒന്നു നോക്കി പേടിപ്പിച്ചു അയാള് പോയി...... സമാധാനം..... പ്രാകാൻ ഉള്ള ടൈം കിട്ടും മുൻപേ അടുത്ത ടീച്ചർ വന്നു..... പിന്നെ അങ്ങോട്ട് ലഞ്ച് ബ്രേക്ക്‌ ആവാനുള്ള കാത്തിരിപ്പായിരുന്നു..... രാവിലെ ഒന്നും കഴിക്കാൻ നേരം കിട്ടൂല....

അതോണ്ട് ഫസ്റ്റ് പിരീഡ് കഴിയുമ്പോഴേക്കും വിശപ്പിന്റെ വിളി വരും.... ഉച്ചയ്ക്കത്തെ ബെൽ അടിച്ചതേ ടീച്ചർ പോയി കഴിഞ്ഞു ടിഫിൻ ബോക്സ്‌ എടുത്തു ഫുഡിങ് ഏരിയയിലേക്ക് നടന്നു... സ്കൂളിന്റെ റൂഫിലേക്ക് കയറുന്ന സ്റ്റെപ് ഉണ്ട്.... അങ്ങോട്ട് ആരും വരൂല... ഞങ്ങളെ സ്ഥിരം ഏരിയ ആണ്.... സ്റ്റെപ് കയറി വന്നാലേ കാണാൻ പറ്റുള്ളൂ.... അഞ്ചും കൂടി സ്റ്റെപ്പുകളിൽ ആയിരുന്നു...... ഫുഡ് ഒക്കെ തുറക്കുമ്പോഴേക്ക് എലി അനുവിന്റെ പോക്കറ്റിൽ കയ്യിട്ടു ഫോൺ എടുത്തു..... സാധാ ചെറിയ നോക്കിയ ഫോൺ ഇല്ലേ... അത്.... അവളുടെ ചെക്കൻ കൊടുത്തതാ.... രാത്രി അവർ അയച്ച മെസ്സേജ് വായിച്ചു ചിരിക്കൽ ആണ് ഫുഡ് കഴിക്കുമ്പോൾ ഉള്ള മെയിൻ കലാപരിപാടി.... 🤭 "ഡീീ.... അവൻ മെസ്സേജ് അയച്ചേക്കുന്നു.... " GD AFTRNN DEAR 😘 "ഗുഡ് ആഫ്റ്റർനൂൺ എന്ന് പറഞ്ഞു അഞ്ചാറ് കിസ്സിങ് സ്മൈലി അയച്ചേക്ക്.... " അനു പറഞ്ഞതും എലി ഒക്കെ എന്നും പറഞ്ഞു ഫോണിൽ കുത്താൻ തുടങ്ങി.... പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മെസ്സേജ് ആയി....

എല്ലാരും കൂടി റിപ്ലൈയും കൊടുത്തു ഫുഡ് കയ്യിട്ടു തിന്നു...... ഉച്ചയ്ക്ക് ശേഷം ലാബ് ആണ്.... ഫസ്റ്റ് ബാച്ചിന് കെമിസ്ട്രി.... സെക്കന്റ്‌ ബാച്ചിന് ഫിസിക്സ്‌.... ഞാനും എലിയും അനുവും ഫസ്റ്റ് ബാച്ച് ആണ്.... അതാണേൽ ഏറ്റവും താഴെ.... അതു കൊണ്ട് ബാഗ് ഒക്കെ എടുത്തു താഴേക്ക് ഇറങ്ങി...... വീണ്ടും കേറാൻ വയ്യ.... ബാഗ് വരാന്തയിൽ വെച്ച് വാഷ് ഏരിയയിലേക്ക് നടന്നു..... സാധാരണ ബെൽ അടിച്ചാലേ കൈ കഴുകാൻ പോവൂ.... അത് വരെ രാഹുലിന് എല്ലാരും കൂടി മെസ്സേജ് അയച്ചിരിക്കും... അവന്റെ ഫ്രണ്ട് ദിൽജിത്തിന്‌ നമ്മുടെ നീലുവിനെ ഒരു നോട്ടം ഉണ്ട്..... അവളിതു വരെ പിടി കൊടുത്തിട്ടില്ല..... കൂട്ടത്തിൽ ഏറ്റവും പാവം അവളാണ്..... കൈ കഴുകി ലാബിന് മുന്നിലേക്ക് ചെന്നപ്പോ കണ്ടു ആ സൂരജ് സ്റ്റാഫ്‌ റൂമിനു പുറത്തേക്ക് വരുന്നത്..... കൂടെ ഡ്രൈവർ ചേട്ടനും... ഇങ്ങേരെ പേരെന്താണാവോ..... 🙄 എന്നെ കണ്ടതും ഒരാളെ മുഖം വീർത്തു.... മറ്റേ ആളെ മുഖം വിടർന്നു..... ഞാൻ ആണേൽ ചിരിക്കണോ വേണ്ടയോ എന്നുള്ള കൺഫ്യൂഷനിൽ ആയി പോയി......

മറ്റവൻ ഉള്ളത് കൊണ്ട് ആയിരിക്കും ഒന്നും പറയാത്തത്....... ലാസ്റ്റ് രണ്ടിനേയും നോക്കി ഇളിച്ചു കാണിച്ചു വന്ന അതേ സ്പീഡിൽ തിരിച്ചു നടന്നു..... എലി അപ്പോഴും സൂരജിനെ നോക്കി വെള്ളം ഇറക്കുവാ..... ഞാനൊരു പിച്ചങ്ങു കൊടുത്തു..... "എന്തിനാടി നാത്തൂനേ നുള്ളിയേ..... " അവൾ കയ്യിൽ ഉഴിഞ്ഞു ചോദിച്ചതും ഞാനവളെ നോക്കി കണ്ണുരുട്ടി..... "നിനക്ക് വേറെ ആരെയും കിട്ടിയില്ലേ..... "😏 "നിന്നെ പെങ്ങൾ ആക്കിയത് ഞങ്ങളെ കുറ്റം കൊണ്ട് ആണോ.... " ചിരി അടക്കിയുള്ള ചോദ്യം കേട്ടതോടെ വാ അടഞ്ഞു...... അല്ലെങ്കിൽ തന്നെ ആർക്ക് വേണം ആ കോന്തനെ... 😏😏😏 ------------ "കാത്തു... കർച്ചീഫ് താ..... " "ഇന്നാ....." "മിറർ എവിടെ..... " "നാറികളെ... പൗഡർ മൊത്തം തീർക്കല്ലേ.... എനിക്കും വേണം..... " മുഖം കഴുകി വന്നപ്പോഴേക്കും പണ്ടാരങ്ങൾ എല്ലാം കൂടി പൗഡർ തീർത്തു.... കർച്ചീഫിൽ ഇട്ടു കൊണ്ടുവരുന്നതാ..... വൈകുന്നേരം ആകുമ്പോഴേക്കും മുഖം ഒരു പരുവം ആവും.... അപ്പോ പിന്നെ ഇതേ ഉള്ളൂ വഴി..... ബസ് കേറാൻ പോകുന്ന വഴിക്ക് ഒരു ആർട്സ് കോളേജ് ഉണ്ട്....

ഹെവി കളക്ഷൻ ആണ്.... നമ്മളായിട്ട് ദർശനസുഖം കുറയ്‌ക്കേണ്ട.... 😁 സ്കൂളിൽ നിന്നിറങ്ങി നേരെ കോയാക്കയുടെ കടയിലേക്ക് വിട്ടു.... OKയും ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളും കളർ സിപ്പപ്പും മേടിച്ചു അതും തിന്നു കൊണ്ട് ബസ് സ്റ്റോപ്പിലേക്ക് നടന്നു.... ഇങ്ങോട്ട് വരുന്നത് വൺ വേ ആണ്..... സോ ബസ് കേറാൻ അപ്പുറത്ത് പോണം..... ആ വഴിയിൽ ആണ് കോളേജ്.... 😁 "ചേട്ടാ.... ഒരു പാക്കറ്റ്.... " നോക്കണ്ട കൽക്കണ്ടം ആണ്.... എന്റെ സ്പെഷ്യൽ..... "ഒരു മിൽക്ക് സർബത്തും.... " ഒന്നിനുള്ള ബഡ്ജറ്റേ ഉള്ളൂ.... സോ അത് ഞങ്ങൾ അഞ്ചും കൂടി ഷെയർ ചെയ്തു കുടിക്കും..... "ദേ ഡീീ നിന്റെ മറ്റവൻ..... " കുടിക്കുന്നതിനു ഇടയ്ക്ക് എലി തോണ്ടിക്കൊണ്ട് പറഞ്ഞതും ഞാൻ ഒളികണ്ണിട്ട് അവള് കാണിച്ച ഭാഗത്തേക്ക്‌ നോക്കി... മ്മ് ഇരിക്കുന്നുണ്ട് പണ്ടാറം.... ഇടയ്ക്ക് എപ്പോഴോ അവന്റെ നോട്ടം ഇങ്ങോട്ട് എത്തിയതും ഞാൻ മുഖം വെട്ടി തിരിച്ചു......

injuries to health ആണ്...... ആളെ മനസിലായിക്കാണില്ലാലേ.... അതൊരു നീണ്ട കഥ ആണ്..... കലിപ്പന്റെ കാന്താരി ആവാൻ പോയ കഥ........ പിന്നെ നടന്നത്........ 🤐 ------------- കൊല്ലവർഷം..... അല്ലാ.... ഒരു നാലു മാസം മുൻപ് ഓണം വെക്കേഷന്റെ അവസാനദിവസം...... നീലു ഒഴിച്ചു ഞങ്ങൾ നാലും കൂടി ബീച്ചിൽ നടക്കുന്ന എക്സിബിഷന് പോയി.... എൻട്രി ടിക്കറ്റ് എടുക്കാൻ പോയ അനുവിനെയും എലിയേയും കാത്തു വായ് നോക്കി നിൽക്കുന്ന സമയം.... "ഇവര് ടിക്കറ്റ് ഉണ്ടാക്കാൻ പോയതാണോ.... " "ആർക്കറിയാം.... തിരക്കുണ്ടാവും.... സൺ‌ഡേ അല്ലേ..... " ഒരു വിധം കാത്തുവിനെ സമാധാനിപ്പിച്ചു താടിയ്ക്ക് കയ്യും കൊടുത്തു അവിടുള്ള മരത്തിനു ചുവട്ടിൽ ഇരുന്നതും റോഡിൽ ബൈക്ക് റേസ് ആവുന്ന സൗണ്ട് കേട്ട് അങ്ങോട്ട് നോക്കി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story