കൽക്കണ്ടം: ഭാഗം 20

kalkandam new

എഴുത്തുകാരി: അശ്വിനി

എന്ത് പറയണം എന്നറിയാതെ വിറയലോടെ ഋഷിയെ നോക്കി..... ദീപ്തിയുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു ഓരോ ഫോട്ടോയും മാറി മാറി നോക്കും തോറും ഋഷിയുടെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടു കയ്യും കാലും വിറയ്ക്കാൻ തുടങ്ങി..... എല്ലാം ഒന്നു നോക്കി ഫോൺ തിരിച്ചു കൊടുത്തു എന്റെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു..... കൈ നല്ല വേദനയുണ്ടെങ്കിലും കുതറിയിട്ടും കാര്യമില്ലെന്ന് അറിയുന്നത് കൊണ്ട് കടിച്ചു പിടിച്ചു നടന്നു..... സച്ചുവേട്ടനെ അറിയാം..... അതല്ല പേടി..... കള്ളം പറയുന്നത് ഒട്ടും ഇഷ്ടമില്ലാത്ത ആളാണ്..... നേരെ പോയി റോഡ് ക്രോസ്സ് ചെയ്ത് മരത്തിന്റെ ചുവട്ടിൽ എത്തിയതും കയ്യിൽ പിടിച്ചു അവന് നേരെ നിർത്തിച്ചു..... "ആരെ കാണാനാ നീ അവിടെ പോയത്...?? " മറുപടിയൊന്നും പറയാതെ മുഖം കുനിച്ചതും ഋഷി കവിളിൽ കുത്തി പിടിച്ചു മുഖം അവന് നേരെ ഉയർത്തി..... "പറയെടി..... "😠 "ഫ്രണ്ട്.... ഫ്രണ്ടിനെ കാണാൻ...... " പറഞ്ഞു തീരും മുൻപ് മുഖമടച്ചു ഒന്നു കിട്ടി ബാലൻസ് കിട്ടാതെ സൈഡിലേക്ക് വീണു പോയി.......

കവിളും പൊത്തി പകപ്പോടെ നോക്കിയതും ചുവന്നു തുടുത്ത മുഖവുമായി ഋഷി തൊട്ട് മുന്നിൽ വന്നിരുന്നു....... "ഇന്ദ്രജിത് മേനോൻ എന്ന് മുതലാ മിസ്സ്‌ അഭിരാമിയുടെ ഫ്രണ്ട്‌ ആയത്.....? " ഒരു പുച്ഛത്തോടെ അവൻ ചോദിച്ചത് കേട്ട് തറഞ്ഞിരുന്നു പോയി..... ഇതെങ്ങനെ...... 🙄 "പറാ...... എന്ന് മുതലാ..... ഇനി അയാൾ ആണോ നിന്നെ എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്.....?? " "അങ്ങനെയല്ല....." "പിന്നെങ്ങനെയാ..... ഞാൻ ചോദിച്ചതല്ലേ നിന്നോട് എവിടെ പോയതാണെന്ന്.... എന്നിട്ട് നീ പറഞ്ഞോ..... ഇപ്പോ കൂടി ദീപ്തിയുടെ കയ്യിലെ ഫോട്ടോയിൽ നിങ്ങൾക്ക് പിറകിൽ നിൽക്കുന്ന അയാളെയും പിന്നെ വേറെ ഏതോ ഒരുത്തനെയും കണ്ടില്ലെങ്കിൽ ഞാൻ വല്ലതും അറിയുമായിരുന്നോ........ അയാൾ പറഞ്ഞിട്ടായിരിക്കും അല്ലേ അഭിരാമി എന്റെ പിന്നാലെ വന്നത്....കൊള്ളാം.... അഭിനയം നന്നായിരുന്നു..... " "എന്തൊക്കെയാ ഋഷി ഈ പറയുന്നേ..... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.... പ്ലീസ്.... ഞാൻ അയാളെ കാണാൻ പോയി എന്നുള്ളത് ശെരിയാ...... അത് നമുക്ക് വേണ്ടി..... "

"shut up.... ഒരക്ഷരം നീ മിണ്ടരുത്.... ഇന്നലെ കൂടെ കിടന്നിട്ട് പോലും പറയാൻ തോന്നാത്ത നിന്നെ ഇനി എന്ത് കണ്ടു വിശ്വസിക്കും.... പറ...... " "എന്നെയൊന്നു പറയാൻ സമ്മതിക്ക്... പ്ലീസ്... " അതും പറഞ്ഞു കയ്യിൽ പിടിച്ചു കെഞ്ചിയെങ്കിലും അവന്റെ തുറിച്ചു നോട്ടം കയ്യിലേക്ക് എത്തിയത് കണ്ടു ചെറുതായി ഒന്നു പേടിച്ചെങ്കിലും പിടി വിടാതെ നിന്നു...... "കയ്യെടുക്കെടി...... "😠 "ഒരു ചാൻസ് താ പറയാൻ...എന്നിട്ട് നീ എന്ത് വേണമെങ്കിലും തീരുമാനിച്ചോ..... പ്ലീസ്..... പ്ലീസ്.... " "കയ്യെടുക്ക് അഭിരാമി..... "😠 ഞാൻ വിടില്ലെന്ന് കണ്ടിട്ടോ എന്തോ ഋഷി തന്നെ കൈ വിടുവിച്ചു...... "നിന്നെ ഇനിയും തല്ലാൻ എനിക്ക് അറിയാഞ്ഞിട്ടല്ല..... പക്ഷേ പറ്റത്തില്ല..... ഈ ലോകത്ത് ഋഷിദേവ് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് നിന്നെയാണ്.... ആ നീ തന്നെ.... ഐ ഹാവ് ലോസ്റ്റ്‌ ട്രസ്റ്റ്‌ ഇൻ യൂ.... ആൻഡ്.... ആൻഡ് ഐ ഹേറ്റ് യൂ അഭിരാമി...... " "ഒന്നു കേൾക്ക്...... പ്ലീസ് ഋഷി..... " ഞാൻ കരഞ്ഞു പറഞ്ഞിട്ടും കേട്ട ഭാവം പോലും നടിക്കാതെ ഋഷി പിന്തിരിഞ്ഞു നടന്നു.... ഇനിയെന്ത് എന്ന ചോദ്യത്തോടെ കണ്ണ് തുടച്ചു തലയ്ക്കു കയ്യും കൊടുത്തു അവിടെ തന്നിരുന്നു.....

. ഇപ്പോ പിന്നാലെ പോയാലും കേൾക്കാൻ നിന്ന് തരില്ല.... "അയ്യോടാ..... എന്ത് പറ്റി.... ദേവ് ഇട്ടേച്ചും പോയോ.... " പല്ലി ചിലയ്ക്കുന്ന പോലത്തെ ശബ്ദവും കൂടി കേട്ട് മുഖം ഉയർത്തി നോക്കി.... മുന്നിലൊരു വിജയ ചിരിയോടെ നിൽക്കുന്ന ദീപ്തിയെ കണ്ടതും മുഖം കൈ കൊണ്ട് തുടച്ചു എണീറ്റു സംസാരിക്കാൻ താല്പര്യമില്ലാത്തത് പോലെ മുന്നോട്ട് നടന്നു..... "ഹാ.... അങ്ങനങ്ങു പോവല്ലേ...... കവിൾ കണ്ടിട്ട് നന്നായി ഒന്നു പൊട്ടിയ ലക്ഷണം ഉണ്ടല്ലോ.... ശ്ശൊ ലൈവ് ആയിട്ട് ഒരടി മിസ്സ്‌ ആയി..... " അവള് മുന്നിലേക്ക് കയറി നിന്ന് പുച്ഛത്തോടെ കവിളിൽ പിടിച്ചു നോക്കി പറഞ്ഞതും വേദനയെടുത്തു മുഖം ചുളിച്ചു ആ കൈ തട്ടി മാറ്റി.... " ഇത്ര ഒക്കെ ചെയ്യാൻ പറ്റിയെങ്കിൽ ഇനിയൊരിക്കലും അടുക്കാത്ത വിധം അകറ്റാനും എനിക്കറിയാം.... " "നീ ഒലത്തും... മുന്നിൽ നിന്ന് മാറെടി..... " "എന്ത് കണ്ടിട്ടാടി ഈ നെഗളിക്കുന്നത്.... നിന്നെ വിശ്വാസം ഇല്ലാത്ത അവനെ കണ്ടിട്ടോ.... "

"നീയെന്ത് വിചാരിച്ചു ദീപ്തി.... നീ കാണിച്ച ഫോട്ടോ കണ്ടിട്ട് ആണ് ഋഷി വഴക്കിട്ടു പോയതെന്നോ.... എന്നാ നിനക്ക് തെറ്റി..... നമ്മളൊരുപാട് സ്നേഹിക്കുന്നവരുടെ ചെറിയൊരു തെറ്റ് പോലും നമുക്ക് അക്‌സെപ്റ്റ് ചെയ്യാൻ ടൈം എടുക്കും.... അത്രേ ഉള്ളൂ അവനും എനിക്കും ഇടയിൽ..... അത് മാറ്റിയെടുക്കാൻ എനിക്കറിയാം...... ഇനി അങ്ങോട്ട് പിരിച്ചെ അടങ്ങു എന്നാണെങ്കിൽ നിന്നെക്കൊണ്ട് പറ്റുന്നത് ഒക്കെ അങ്ങ് ചെയ്യ്...... " അതും പറഞ്ഞു മറുപടിയ്ക്ക് കാത്തു നിൽക്കാതെ റോഡിലേക്ക് നടന്നു..... ------------ "അച്ചൂന്റെ കല്യാണം ഇപ്പോഴേ നോക്കി തുടങ്ങണം.... ഞാൻ ആ ബ്രോക്കറോട് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്..... " "അത് നന്നായി അജി..... ഇനിയിപ്പോ അഞ്ചാറ് മാസം കൂടി കഴിഞ്ഞാൽ ഡിഗ്രി കഴിയില്ലേ.... ഇപ്പഴേ നോക്കി തുടങ്ങിയാൽ അപ്പോഴേക്കും എല്ലാം ശെരിയാവുമായിരിക്കും...... " വീട്ടിലേക്ക് കയറി വന്നപ്പോ തന്നെ ഇതാ കേട്ടത്.....

പതിവില്ലാതെ വല്യച്ഛന്റെ വണ്ടി വീടിന്റെ മുറ്റത്തു കണ്ടപ്പോഴേ തോന്നിയതാ സീരിയസ് ആയിട്ട് വല്ലതും ഉണ്ടാവും എന്ന്... ഊഹം തെറ്റിയില്ല...... ചെരുപ്പഴിച്ചിട്ട് മുഖം ഒന്നു നല്ല പോലെ ഷോൾ കൊണ്ട് തുടച്ചു അകത്തേക്ക് കയറി.... "ആ നീ വന്നോ.... " വല്യച്ഛൻ ആണ്...... കേൾക്കണ്ട താമസം എല്ലാരുടെയും നോട്ടം എന്റെ നേരെ ആയി.... അമ്മയാണെൽ ക്ലോക്കിലേക്കും എന്നെയും മാറി മാറി നോക്കുവാ..... ഈ സമയത്ത് ഒന്നും വരാറില്ല..... വൈകുന്നേരം കൊറേ നേരം ഋഷിയോട് സംസാരിച്ചിരിക്കും..... എന്നിട്ടേ വരുള്ളൂ..... നേരത്തേ കണ്ടതിന്റെ അത്ഭുതം ആണ്..... എല്ലാവരെയും നോക്കി ഒന്നിളിച്ചു കാണിച്ചു റൂമിലേക്ക് കയറി...... ഇന്നിപ്പോ ആരോടും സംസാരിക്കാൻ ഒരു മൂഡില്ല..... ഋഷിയെ പിന്നെ കണ്ടതേ ഇല്ല.... ആദ്യമേ പറയായിരുന്നു.... അപ്പോ കൂടി പോയാൽ രണ്ട് തല്ല് കിട്ടിയേനെ.... ഇങ്ങനെ മിണ്ടാതിരിക്കുന്നതിലും നല്ലത് അതായിരുന്നു.....

"ഡീീ..... നീയെന്താ ഇങ്ങനെ അടച്ചു പൂട്ടി ഇരിക്കുന്നെ..... വല്യച്ഛൻ പോകുവാണെന്നു..... " "ദാ വരുന്നു..... " അമ്മ വാതിലിൽ തട്ടി വിളിച്ചതും കണ്ണ് തുടച്ചു പുറത്തേക്കിറങ്ങി...... വെറുതേ ഒന്നു കൈ വീശി കാണിച്ചു..... എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം വരുന്ന ടീംസ് ആണ്..... ഇനിയിപ്പോ എന്ത് ചെറിയ കാര്യം ആണെങ്കിലും വിളിച്ചു പറഞ്ഞില്ലെങ്കിൽ അത് മതി പിണങ്ങാനും.... അച്ഛനോട് ഒരായിരം വട്ടം പറഞ്ഞിട്ടുണ്ട് വീട്ടിൽ കേറി ഭരിക്കാൻ സമ്മതിക്കരുതെന്ന്.... അപ്പോ ചീപ്പ്‌ സെന്റിമെന്റ്സ് പറഞ്ഞു വരും.... "നീയെന്താ അവിടെ തന്നെ നിൽക്കുന്നെ.... " "അച്ഛനെന്തിനാ ഇങ്ങനെ എല്ലാരുടെയും ഇഷ്ടം നോക്കാൻ നിൽക്കുന്നെ.... അവരുടെ ഒക്കെ വീട്ടിൽ ഓരോന്ന് തീരുമാനിക്കുന്നത് നമ്മളോട് ചോദിച്ചിട്ട് ആണോ..... " മറുപടിയായി അച്ഛനൊന്ന് ചിരിച്ചു എന്നെ ചേർത്തു പിടിച്ചു.... "നാളെ എനിക്ക് വല്ലതും പറ്റിയാലെ നിങ്ങൾക്ക് ആരെങ്കിലും ഒക്കെ വേണ്ടേ..... " ഓ തുടങ്ങി.... 🤦‍♀️ "ഞാനൊന്നും ചോദിച്ചില്ല.... പോരെ.... എന്ത് പറഞ്ഞാലും അപ്പോ തുടങ്ങിക്കോളും... എനിക്കിതൊന്നും ഒട്ടും പിടിക്കുന്നില്ല.... "

കേറുവോടെ പറഞ്ഞു അച്ഛന്റെ കൈ എടുത്തു മാറ്റി അകത്തേക്ക് നടന്നു.... "അച്ഛന്റെ വാവാച്ചി പിണങ്ങിയോ.... " "ദേ അച്ഛാ.... എന്റെ അടുത്ത് സോപ്പ് ഇടാൻ വരണ്ട.... പതയൂല....... ഞാനൊരു ഫോൺ മേടിച്ചു തരാൻ പറഞ്ഞിട്ട് എത്ര കാലം ആയി..... ഇത് വരെ മേടിച്ചു തന്നോ.... ഹും.... "😏 നൈസ് ആയിട്ട് അതും കൂടി കുത്തി കേറ്റി.... 😉 "ഇപ്പോ എന്താ പ്രശ്നം.... ഫോൺ വേണം... അത്രയല്ലേ ഉള്ളൂ.... അടുത്ത സാലറി കിട്ടിയിട്ട് ഫോൺ മേടിച്ചു തന്നിട്ടേ ബാക്കി എന്തും ഉള്ളൂ..... പോരെ..... " കേൾക്കണ്ട താമസം.... അച്ഛനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു.... "അല്ലെങ്കിലും എന്റച്ഛൻ മുത്താണ്.... "😘 "വാവേ..... സോപ്പ് ഇങ്ങോട്ടും വേണ്ടാ ട്ടോ.... " "ഈ..... 😁" "ഇളിച്ചോണ്ട് നിൽക്കാതെ പോയി കുളിച്ചിട്ട് വാ പെണ്ണേ..... നമ്മക്കൊരുമിച്ചു ചായ കുടിക്കാം....... " "ഓകെ ഡാഡി..... മോള് ദേ പോയി... ദാ വന്നു....... "😁 ഇളിച്ചു കാണിച്ചു റൂമിലേക്ക് ഓടി..... അച്ഛനോട് സംസാരിച്ചപ്പോ തന്നെ മൈൻഡ് ഒന്നു റിലാക്സ് ആയി.... അല്ല.... ഇനിയിപ്പോ അച്ചു എന്ത് ചെയ്യും.... ആ വ്യാധിയുടെ കാര്യം വീട്ടിൽ പറയുമോ.... അതോ അവനെ തേയ്ക്കുമോ..... മ്മ് കണ്ടറിയാം.....

- "നീയിങ്ങനെ നിന്നിട്ട് ഒരു കാര്യവും ഇല്ല.... രണ്ട് ദിവസം ആയില്ലേ ഈ നിൽപ്പ് തുടങ്ങിയിട്ട്..... അവനൊന്നു തിരിഞ്ഞു പോലും നോക്കിയില്ലാലോ....." വൃന്ദയാണ്.... ഇന്നലെയും ഋഷിയോട് സംസാരിക്കാൻ നോക്കിയതാ.... പക്ഷേ നിന്ന് തരണ്ടേ..... മുഖം കണ്ടാൽ പിന്നെ പേടിച്ചിട്ട് വായിൽ നിന്നൊരു പിണ്ണാക്കും വരത്തുമില്ല.... "എടി.... ഇവള് പറഞ്ഞതിലും കാര്യം ഉണ്ട്.... രണ്ട് ദിവസം പട്ടിയെ പോലെ പിന്നാലെ നടന്നിട്ട് അവൻ വല്ല മൈൻഡും ചെയ്തോ..... ഒരു കാര്യവും ഇല്ലാതെ ചുമ്മാ പിണങ്ങി നടക്കുന്ന ഒരാളുടെ വയ്യാലെ നടക്കാൻ നിനക്ക് നാണമില്ലേ...... " "ഒന്നു മിണ്ടാതിരിക്കോ...... ഇനി നിങ്ങളും കൂടി മനുഷ്യന്റെ സ്വസ്ഥത കളയാൻ നിൽക്കല്ലേ പ്ലീസ്...... " "ഞങ്ങളൊന്നും പറയുന്നില്ല.... എന്തെണെന്ന് വെച്ചാൽ ആയിക്കോ..... വാടി വൃന്ദേ.... " രണ്ടാളും പിണങ്ങി പോയത് ആവും..... അവരുടെ പിണക്കം ഒക്കെ പെട്ടെന്ന് മാറിക്കോളും..... വേറൊരു മുതൽ ഉണ്ടല്ലോ....

എങ്ങനെ മാറ്റുമോ എന്തോ..... 😒 ബെൽ അടിക്കാറായിട്ടും ആളെ കാണാൻ ഇല്ല... ഓരോന്ന് ഓർത്തു റോഡിലേക്ക് നോക്കിയതും എൻട്രൻസിന്റെ മുന്നിലൊരു സ്വിഫ്റ്റ് കാർ വന്നു നിന്നു..... കോ ഡ്രൈവർ സീറ്റിലെ ഡോർ തുറക്കുന്നത് കണ്ടപ്പോ സ്വാഭാവികമായും നോട്ടം അതിന്റെ ഉള്ളിലേക്ക് പോയി...... കോമേഴ്‌സ് ഡിപ്പാർട്മെന്റിലെ ലക്ഷ്മി മിസ്സ്‌ ആണ്.... പാവാ.... എല്ലാരോടും നല്ല കമ്പനിയാ.... അപ്പുറത്ത് ഇരിക്കുന്ന ആളോട് എന്തോ പറഞ്ഞു ചിരിച്ചു മിസ്സ്‌ കാറിൽ നിന്നിറങ്ങിയതും ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ കണ്ടു നെറ്റി ചുളിഞ്ഞു..... "ഗുഡ് മോർണിംഗ് മിസ്.... " "ഗുഡ് മോർണിംഗ് അഭിരാമി.... ഇതെന്താ ക്ലാസ്സിൽ കയറാതെ നിൽക്കുന്നെ..... " "അത് ഞാൻ..... ഫ്രണ്ടിനെ വെയിറ്റ് ചെയ്ത്..... " ഒരു വിധം തപ്പി തടഞ്ഞു പറഞ്ഞതും മിസ്സ്‌ ചിരിച്ചു..... കോളേജിൽ പാട്ടാണ് ഞങ്ങളുടെ കാര്യം.... എന്നാലും പറയാൻ ഒരു ചടപ്പ്..... "മിസ്സ്‌ ആരുടെ കൂടെയാ വന്നത്..... "

ഞാനത് ചോദിച്ചതും മിസ്സ്‌ കൂർപ്പിച്ചു നോക്കി.... "എന്റെ മിസ്സേ.... ആ ചേട്ടനെ എവിടെയോ കണ്ടത് പോലുണ്ട്.... അതാ ചോദിച്ചേ.... " "ആണോ.... എന്റെ ഫിയാൻസ് ആണ്.... ആദവ്.... അറിയുമോ..... " മിസ്സ് ഒരു ചിരിയോടെ ചോദിച്ചതും എന്ത് പറയും എന്നറിയാതെ കൺഫ്യൂസ്ഡ് ആയി..... ആദവ് തന്നെ അപ്പോൾ ആദി.... അവൻ അച്ചൂനെ ചതിക്കുവാണോ...... 🤔 "അഭിരാമി..... " "ആ മിസ്സ്‌ കണ്ടു പരിചയം ഉണ്ട്..... " എന്തോ ഭാഗ്യം മിസ്സ്‌ ബാക്കി ചോദിക്കാൻ വരും മുൻപ് ബെൽ അടിച്ചു...... മനസ്സില്ലാ മനസ്സോടെ തിരിച്ചു ക്ലാസ്സിലേക്ക് നടന്നു..... ഇന്റർവെല്ലിനു അവന്റെ ക്ലാസ്സിൽ പോയി നോക്കാം.... ഇന്ന് തന്നെ ഇത് തീർത്തേ പറ്റൂ.... ഇങ്ങനെ മിണ്ടാതിരിക്കാൻ വയ്യാ...... അതിന്റെ കൂടെ അച്ചുവിന്റെ കാര്യവും..... ആദ്യം ഇവന്റെ വിവരങ്ങൾ ഒക്കെ സൂത്രത്തിൽ അച്ചുനോട്‌ ചോദിച്ചു മനസ്സിലാക്കണം.... ആരെ കൊണ്ട് എങ്കിലും അന്വേഷിപ്പിക്കാം..... ഇതെങ്ങാനും അവന്റെ സ്ഥിരം പരിപാടി ആണെങ്കിൽ ബാക്കി അപ്പോ...... 😬 ഒരു വിധത്തിൽ രണ്ടിന്റെയും പിണക്കം മാറ്റി സമയം പോവുന്നതും നോക്കി നിന്നു.....

ബ്രേക്ക്‌ ആയതും എലിയോട് പറയാൻ പോലും നിൽക്കാതെ ക്ലാസ്സിൽ നിന്ന് ഇറങ്ങിയോടി..... അവരുടെ ബ്ലോക്കിലെ സ്റ്റെയർ രണ്ട് ഭാഗത്തു കൂടെയും കയറാൻ പറ്റുന്ന ടൈപ്പ് ആണ്... പിന്നെ അത് ഒന്നാവും.... വീണ്ടും രണ്ടായിട്ടു സ്പ്ലിറ്റ് ആവും.... ശെരിക്കും ഇങ്ങോട്ട് വരാൻ പാടില്ല..... പക്ഷേ വേറെ വഴിയില്ല.... ആവശ്യം നമ്മളതായി പോയില്ലേ..... 🖤🖤🖤🖤🖤🖤🖤🖤 "നീ ടെൻഷൻ ആവണ്ട..... ഒന്നും ഉണ്ടാവില്ല.... ഞാനിപ്പോ തന്നെ പോയി നോക്കാം.... " കാൾ കട്ട്‌ ചെയ്ത് ധൃതിയിൽ ക്ലാസിനു പുറത്തേക്ക് ഇറങ്ങി നടന്നു.... തുളസി ആണ്... അവന്റെ അമ്മ ബാത്‌റൂമിൽ തലയിടിച്ചു വീണെന്ന്...... അവനാണേൽ ഇവിടെ ഇല്ല താനും..... അവന്റെ വീട്ടിൽ ആണേൽ തീർത്ഥയും അമ്മയും മാത്രേ ഉള്ളൂ.... സ്റ്റെയറിനു അടുത്ത് എത്തിയപ്പോഴേ കണ്ടു അമ്മു കേറി വരുന്നത്..... അവളെ കണ്ടപ്പോ തന്നെ എവിടുന്ന് ഒക്കെയോ അരിച്ചു കയറി.... ഒരു വാക്ക് എന്നോട് പറയായിരുന്നു.... അയാൾ കേറി ഉപദ്രവിക്കോ മറ്റോ ചെയ്തിരുന്നെങ്കിലോ..... എന്ത് ധൈര്യത്തിൽ ആണ് അവള് പോയത്..... "ഋഷി.... "

വിളിച്ചത് കേട്ടില്ലെന്ന മട്ടിൽ ഇപ്പുറത്തു കൂടി ഇറങ്ങാൻ നിന്നതും അവള് കയ്യിൽ കേറി പിടിച്ചു..... "നമ്മൾ തമ്മിൽ എന്ത് പ്രശ്നം ഉണ്ടായാലും ഒരു രാത്രിക്ക് അപ്പുറം പോവില്ലെന്ന് നീ പറഞ്ഞിട്ടില്ലേ..... എന്നിട്ടിപ്പോ...... " "എനിക്ക് പോയിട്ട് വേറെ പണിയുണ്ട്..... നമുക്ക് പിന്നെ സംസാരിക്കാം...... " "പറ്റില്ല..... ഇപ്പോ സംസാരിച്ചേ പറ്റൂ..... " "നിനക്ക് മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ..."😠 അതും ചോദിച്ചു കൈ വിടുവിക്കാൻ നോക്കിയെങ്കിലും അവള് അട്ടപിടിച്ചത് പോലെ ചുറ്റി പിടിച്ചു..... പെട്ടെന്ന് ഫോൺ റിങ് ചെയ്തതും ധൃതിയിൽ ഫോൺ എടുത്തു..... തീർത്ഥയാണ്..... "ഹലോ മോളെ..... ദാ ഇപ്പോ വരാം....." കൂടുതൽ പറയാൻ നിൽക്കാതെ ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിലിട്ടു ബലമായി അമ്മുവിന്റെ കയ്യിൽ പിടിച്ചു മാറ്റി....... അപ്പോ തന്നെ അവള് വീണ്ടും കയ്യിൽ കേറി പിടിച്ചു..... "അങ്ങോട്ട് മാറി നിൽക്കെടി...... "😠 ദേഷ്യത്തോടെ അവളുടെ കൈയിൽ പിടിച്ചു പിന്നിലേക്ക് തള്ളി തിരിഞ്ഞു പോലും നോക്കാതെ അപ്പുറത്തെ സ്റ്റെപ് ഇറങ്ങി ഓടി....... ഫോണിൽ ആണേൽ കാൾ വന്നു കൊണ്ടേ ഇരിപ്പുണ്ട്.... തീർത്ഥയാണെന്ന് തോന്നുന്നു....

അതിനിടയ്ക്ക് ആണ് അവളുടെ ഓരോ.... 😠😠 ബൈക്ക് എടുക്കാതെ ഓട്ടോ വിളിച്ചു നേരെ അവന്റെ വീട്ടിലേക്ക് വെച്ച് പിടിച്ചു... മുറ്റത്തു എത്തിയപ്പോ തന്നെ നേരം കളയാതെ അകത്തേക്ക് ഓടി...... "ഏട്ടാ..... ഇവിടെ..... " തീർത്ഥ വിളിച്ചു പറയുന്നത് കേട്ട് നേരെ ശബ്ദം കേട്ട റൂമിലേക്ക് നടന്നു.... ബാത്റൂമിനകത്തു ചോരയിൽ കുളിച്ചു കിടക്കുന്ന ആന്റിയെ കണ്ടു ഒന്നു പകച്ചെങ്കിലും ഞൊടിയിടയിൽ സമനില വീണ്ടെടുത്ത് ആന്റിയെ കോരിയെടുത്തു പുറത്തേക്ക് ഓടി..... തീർത്ഥയെ കൂടി കയറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു...... ഹോസ്പിറ്റലിൽ എത്തിയതും നേരെ casualty ലേക്ക് കയറ്റി....... വിങ്ങി വിങ്ങി കരയുന്ന തീർത്ഥയെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചു തുളസിയെ വിളിച്ചു കാര്യം പറഞ്ഞു.... അവൻ അവിടുന്ന് തിരിച്ചിട്ടുണ്ട്...... പെട്ടെന്ന് വരുമായിരിക്കും.... "ഇപ്പോ കൊണ്ട് വന്ന പേഷ്യന്റിന്റെ ആരെങ്കിലും ഉണ്ടോ..... " casualty യിൽ നിന്ന് പുറത്തേക്ക് വന്ന നഴ്സ് വിളിച്ചു ചോദിച്ചതും ഞങ്ങൾ രണ്ടും മുന്നിലേക്ക് ചെന്നു..... "ഈ മരുന്ന് മേടിക്കണം..... പിന്നെ ബ്ലഡ്‌ അറേഞ്ച് ചെയ്യണം.... o-ve..... " അതും പറഞ്ഞു ഒരു ഷീറ്റ് തന്ന് അവര് തിരിച്ചു കയറി....

"എന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ o-ve ആണ്.... ഞാൻ കൊടുത്തോളാം.... ഇപ്പോ പോയ്‌ മെഡിസിൻ മേടിച്ചിട്ട് വരാം.... " തീർത്ഥയെ അവിടെ തന്നെ നിർത്തി മെഡിസിൻ മേടിച്ചു വന്നു അവർക്ക് കൊടുത്തു നേരെ ബ്ലഡ്‌ ബാങ്കിലേക്ക് നടന്നു..... തിരിച്ചു വന്നപ്പോ കണ്ടു തീർത്ഥയുടെ കൂടെ നിൽക്കുന്ന തുളസിയെ...... എന്നെ കണ്ടപ്പോ തന്നെ അവനോടി വന്നു കെട്ടിപ്പിടിച്ചു.... "താങ്ക്സ് ദേവ്.... " "ഒന്നു പോടാ..... ആന്റിക്ക് എങ്ങനുണ്ട്..... " "6 സ്റ്റിച്ച് ഉണ്ട്..... കുറച്ചു കഴിഞ്ഞു വാർഡിലേക്ക് മാറ്റും..... " "മ്മ്..... ഞാനെന്നാ പോയി ഡ്രസ്സ്‌ മാറ്റിയിട്ടു വരാം..... " "ബൈക്ക് എടുത്തോ.... " "വേണ്ടാ.... ഓട്ടോ പിടിച്ചോളാം... ഇവിടെ എന്തെങ്കിലും ആവശ്യം വന്നാലോ.... പോയിട്ട് വരാം.... മോളോട് പറഞ്ഞേക്ക്..... " അവന്റെ തോളിൽ ഒന്നു തട്ടി പുറത്തേക്ക് നടന്നു...... വീട്ടിലേക്ക് കയറി ചെന്നപ്പോഴേ കണ്ടു മുത്തശ്ശൻ മുറ്റത്തു കൂടി നടക്കുന്നുണ്ട്.... എന്നെ കണ്ടപ്പോഴേ വെപ്രാളത്തോടെ അടുത്തേക്ക് ഓടി വന്നു.....

"ദേവാ..... ഇതെന്താ ഡ്രെസ്സിൽ മുഴുവൻ ചോര...... " കാര്യങ്ങൾ ഒന്നു ചുരുക്കി പറഞ്ഞു റൂമിലേക്ക് നടന്നു..... കുളിച്ചു ഡ്രസ്സ്‌ മാറി ബെഡിലേക്ക് വീണു..... ബ്ലഡ്‌ കൊടുത്തതിന്റെ ക്ഷീണം കൊണ്ടോ എന്തോ കിടന്ന ഉടനെ തന്നെ ഉറങ്ങി പോയി....... ------------ "ദേവ്...... ദേവ് എഴുന്നേൽക്ക്...... " ഈർഷ്യയോടെ കണ്ണ് തുറന്നു നോക്കിയപ്പോ മുന്നിൽ തുളസി ആണ്..... "നീയെന്താ ഇവിടെ..... ഹോസ്പിറ്റലിൽ ആരുണ്ട്..... " "അവിടെ ചിറ്റ ഒക്കെ ഉണ്ട്..... ഞാൻ നിന്നെ കൂട്ടാൻ വന്നതാ..... " "എന്താടാ.... എന്തെങ്കിലും പ്രശ്നം ഉണ്ടോ.... ആന്റി ഓകെ അല്ലേ..... " കൈ നീട്ടി ഫോൺ എടുത്തു നോക്കി കൊണ്ട് ചോദിച്ചു...... വൈകുന്നേരം ആയോ..... മുത്തശ്ശൻ എന്താണാവോ വിളിക്കാതിരുന്നത്...... അവനൊന്നും പറയുന്നില്ലെന്ന് കണ്ടു ഫോണിൽ നിന്ന് മുഖം മാറ്റി നോക്കിയപ്പോ തുളസി എന്നെ തന്നെ നോക്കി ഇരിക്കുവാ..... "എന്താടാ.... ആന്റി ഓകെ അല്ലേ..... "

"ആണ്..... " "പിന്നെന്താ നിന്റെ മുഖം ആകെ വല്ലാതിരുക്കുന്നെ..... " "അത്.... അത് അഭിരാമി..... " "അവൾക്കെന്താ..... " താല്പര്യമില്ലാത്ത പോലെ ചോദിച്ചു എണീറ്റു ടീ ഷർട്ട്‌ എടുത്തിട്ടു..... "അത് അഭിരമിയ്ക്ക് ചെറിയൊരു...... " അത്രയും കേട്ടതും ഞെട്ടലോടെ തിരിഞ്ഞു നോക്കി...... അവനൊന്നും മിണ്ടാതെ മുഖം കുനിച്ചു നിൽക്കുന്നത് കണ്ടു ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു.... "പറയെടാ..... അമ്മൂ..... അമ്മൂന് എന്താ.... "😠 "അവള് സ്റ്റെയറിൽ നിന്ന് വീണു......ഇന്ന് രാവിലെ....." "വാട്ട്‌......അമ്മു... അമ്മു തന്നെ ആണോ.... " വിശ്വാസം വരാതെ വീണ്ടും ചോദിച്ചതും അവനതേ എന്ന് തലയാട്ടുന്നത് കണ്ടു ഷർട്ടിൽ ഇരുന്ന പിടി അയഞ്ഞു..... സ്റ്റെയർ.... സ്റ്റെയറിൽ നിന്ന് വീണു.... ഞാൻ...... ഞാൻ പിടിച്ചു തള്ളിയപ്പോ ആയിരിക്കോ അവള്...... നോ..... തളർച്ചയോടെ തലയ്ക്ക് കയ്യും കൊടുത്തു നിലത്തേക്കിരുന്നു.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story