കൽക്കണ്ടം: ഭാഗം 21

kalkandam new

എഴുത്തുകാരി: അശ്വിനി

തുളസി "കോളേജിലെ പിള്ളേര് വിളിച്ചു പറഞ്ഞത് ആണ്... നിന്നെ വിളിച്ചിട്ട് കിട്ടിയില്ല..... അതാ എന്നെ വിളിച്ചു പറഞ്ഞത്.... പേടിക്കാൻ മാത്രം ഒന്നും ഇല്ല... " ഇത്രയൊക്കെ പറഞ്ഞിട്ടും ദേവ് മുഖം കുനിച്ചിരിക്കുവാ..... "ദേവ്....... നീയിങ്ങനെ ഡെസ്പ് ആവാതെ.... അവൾക്കൊന്നും ഇല്ല.... " പറഞ്ഞു നിർത്തിയതും ദേവ് മുഖം ഉയർത്തി ചുവന്നു കലങ്ങിയ കണ്ണ് കണ്ടു എന്തോ പന്തികേട് തോന്നി അവന്റെ മുന്നിൽ ചെന്നിരുന്നു..... "ഡാ..... എന്താടാ.... ഇങ്ങനെ.... " "ഞാൻ.... ഞാൻ ആടാ അവളെ ത..... തള്ളിയിട്ടത്...... " "വാട്ട്‌..... " "തീർത്ഥ വിളിച്ച ടെൻഷനിൽ ഇറങ്ങി വരുവായിരുന്നു.... അതിനിടയ്ക്ക് ആണ് അവള് മുന്നിൽ വന്നു നിന്നത്... അപ്പോഴത്തെ ദേഷ്യത്തിനും ടെൻഷനും ഇടയ്ക്ക് കേറി തള്ളിയതാ.... പക്ഷേ അവള് വീഴും എന്ന് ഞാൻ ഓർത്തില്ലെടാ..... " ദേവ് കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തിയതും അവന്റെ മുഖമടച്ചു ഒന്നു കിട്ടിയത് കണ്ടു അന്താളിപ്പോടെ മുഖം തിരിച്ചു നോക്കി..... മുത്തശ്ശൻ.... !!! "കൊന്നോടാ ദ്രോഹി നീയാ കൊച്ചിനെ.... എന്ത് തെറ്റാടാ അത് നിന്നോട് ചെയ്തത്....... " അതും പറഞ്ഞു ഒന്നും കൂടി അടിച്ചതും ദേവ് ഒന്നും മിണ്ടാതെ മുഖം കുനിച്ചു കരഞ്ഞു..... "ഞാൻ.... ഞാൻ അറിഞ്ഞു കൊണ്ട്.... " "മിണ്ടരുത് നീ.... അവള് പറയാതിരുന്നത് പോലും നിന്റെ ഈ സ്വഭാവം കണ്ടു പേടിച്ചിട്ടാവും..... എന്ത് വിശ്വസിച്ചാ നിന്റെ കയ്യിൽ അവളെ ഏൽപ്പിക്കുന്നെ.... ഇത് വരെ നിന്നെയൊന്ന് നുള്ളി നോവിച്ചിട്ടു കൂടിയില്ല....

പക്ഷേ ഇത്..... ഇത് മാത്രം നിനക്ക് പറയാൻ ഒരു ന്യായീകരണവുമില്ല.... പറഞ്ഞതല്ലേ നിന്നോട് അവൾക്ക് പറയാൻ ഉള്ളത് കേൾക്കാൻ..... എന്നിട്ടിപ്പോ..... നിനക്ക് സ്നേഹം അല്ല.... ഭ്രാന്ത് ആണ്....... അതൊരു പാവം ആയത് കൊണ്ട് നിന്റെ പിന്നാലെ നടക്കുന്നു...... ഇനിയെങ്കിലും അതിനെ ദ്രോഹിക്കാതെ വിട്ടേക്ക്..... എവിടെങ്കിലും പോയി ജീവിച്ചോട്ടെ.... അല്ലെങ്കിൽ നീയതിനെ കൊല്ലും......." അടക്കി പിടിച്ച ദേഷ്യം അത്രയും പറഞ്ഞു തീർത്തു മുത്തശ്ശൻ പുറത്തേക്ക് ഇറങ്ങി പോയതും ദേവ് മുത്തശ്ശൻ പോയ വഴിയേ നോക്കി ആത്മനിന്ദയോടെ ഒന്നു ചിരിച്ചു തലയ്ക്ക് കയ്യും കൊടുത്തിരുന്നു....... പെട്ടെന്ന് എന്തോ ഓർത്തത് പോലെ മുഖമുയർത്തി എന്നെ നോക്കി...... 🖤🖤🖤🖤🖤🖤🖤 "ഡാ..... അമ്മു.... അമ്മൂന് കുഴപ്പം ഒന്നുമില്ലാലോ.... " "ഇല്ല.... റൂമിലേക്ക് മാറ്റിയിട്ടുണ്ട്...... കൂടുതൽ ഒന്നും അറിയില്ല..... " തുളസി നിസ്സഹായതയോടെ പറഞ്ഞു നിർത്തിയതും മുഖം അമർത്തി തുടച്ചു പെട്ടെന്ന് തന്നെ ഡ്രസ്സ്‌ മാറി താഴേയ്ക്ക് ഓടിയിറങ്ങി..... ബൈക്ക്.... ബൈക്ക് കോളേജിൽ വെച്ച്..... ശ്ശെ..... തിരിച്ചു കയറി തുളസിയെ വിളിക്കാൻ പോയപ്പോഴേക്കും അവനിറങ്ങി വന്നു ബുള്ളറ്റ് എടുത്തു...... സംസാരിച്ചു സമയം കളയാതെ ഹോസ്പിറ്റലിലേക്ക് വിട്ടു......

മനസ്സ് മുഴുവൻ അവളാണ്..... അവളുടെ ചിരിയും കളിയും കൊഞ്ചലും കണ്ണ് നിറച്ചുള്ള നോട്ടവും എല്ലാം കണ്മുന്നിൽ ഒരു സ്‌ക്രീനിൽ എന്ന പോലെ കണ്ടതും കണ്ണ് നിറഞ്ഞു....... ഈ രണ്ട് ദിവസം അവളോട് മിണ്ടാതെ എങ്ങനെയാ തള്ളി നീക്കിയതെന്ന് എനിക്കേ അറിയൂ..... അപ്പോഴത്തെ ദേഷ്യത്തിനും സങ്കടത്തിനും ഇടയിൽ പറ്റിപ്പോയതാ..... "ദേവ്.... നീയിങ്ങനെ തളരല്ലേ.... അവൾക്കൊന്നുമില്ലെടാ..... " ഞാൻ കരയുന്നത് കണ്ടിട്ടോ എന്തോ തുളസി ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും അതൊന്നും തലയിലേക്ക് കയറിയില്ല..... കാണാതെ സമാധാനം ഒട്ടു കിട്ടാനും പോവുന്നില്ല.... ഒന്നു കണ്ടാൽ മതി..... ഒരു കുഴപ്പവും ഇല്ലെന്ന് അറിഞ്ഞാൽ മതി...... വേറൊന്നും വേണ്ടാ..... ഹോസ്പിറ്റലിന് മുന്നിൽ നിർത്തിയ ഉടനെ തന്നെ വണ്ടിയിൽ നിന്നിറങ്ങി റിസപ്ഷനിലേക്ക് ഓടി.... "അഭിരാമി...... രാവിലെ കൊണ്ട് വന്ന..... " "സ്റ്റെയറിൽ നിന്ന് വീണ കേസ് ആണോ.... " "യെസ്..... " "റൂം നമ്പർ 117..... ഫോർത് ഫ്ലോർ.... " കേൾക്കണ്ട താമസം ലിഫ്റ്റിന് വെയിറ്റ് ചെയ്യാതെ സ്റ്റെയർ ഓടി കയറി..... നാലാം നിലയിൽ എത്തിയതും കിതച്ചു കൊണ്ട് ചുറ്റും നോക്കി...... മുന്നിലെ സൈൻ ബോർഡ്‌ നോക്കി അവളുടെ റൂമിന്റെ അങ്ങോട്ട് ഓടി....

അടുത്തേക്ക് എത്താറായപ്പോഴേ കണ്ടു റൂമിന് പുറത്തു നിന്ന് സംസാരിക്കുന്ന നിത്യയേയും സൂരജിനേയും...... "അമ്മു.... അമ്മു എവിടെ..... " ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും എന്നെ കണ്ടപ്പോൾ തന്നെ നിത്യ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു വലിച്ചു കുറച്ചപ്പുറത്തേക്ക് മാറി നിന്നു..... "ദയവ് ചെയ്തു ഇപ്പോ കേറി പോവരുത്..... അവളുടെ റിലേറ്റീവ്സ് എല്ലാരും ഉണ്ട് അതിനകത്തു..... കണ്ടാൽ അവൾക്ക് പ്രശ്നം ആവും..... പ്ലീസ്... " "പറ്റില്ല.... എനിക്കിപ്പോ കണ്ടേ പറ്റൂ..... " "ഋഷി...... നിത്യ പറയുന്നതിലും കാര്യം ഉണ്ട്.... ഇപ്പോ തന്നെ അവൾക്ക് വയ്യ.... അതിന്റെ കൂടെ നിങ്ങൾ ആയിട്ട് ഒരു ഇഷ്യൂ കൂടി ഉണ്ടാക്കരുത്..... " നിത്യ പറയുന്നത് ശെരിവയ്ക്കുന്നത് പോലെ സൂരജ് കൂടി പറഞ്ഞതും ഇനിയും ഞാൻ കാരണം അവൾക്കൊരു പ്രശ്നം ഉണ്ടാവാതിരിക്കാൻ തെല്ലൊന്ന് അടങ്ങി.... "അവൾക്കിപ്പോ..... " "വീഴ്ചയിൽ നെറ്റി ഇടിച്ചിട്ടുണ്ട്..... റൈറ്റ് കൈയ്ക്കും കാലിനും ചെറിയ ചതവ് ഉണ്ട്..... സ്റ്റെയർ കയറുന്നതിനു ഇടയ്ക്ക് കാല് മടങ്ങി പോയതാണെന്ന അവള് പറഞ്ഞത്..... " "അങ്ങന......" പറഞ്ഞു തീരും മുൻപേ കയ്യിലൊരു പിടി മുറുകി..... തുളസി ആണ്.... അവൻ കണ്ണടച്ച് കാണിച്ചു നിത്യയ്ക്ക് നേരെ തിരിഞ്ഞു....

ഇപ്പോ കൂടി അവളെന്റെ പേര് പറഞ്ഞിട്ടില്ല.... 'നിനക്ക് സ്നേഹം അല്ല.... ഭ്രാന്ത് ആണ്....... അതൊരു പാവം ആയത് കൊണ്ട് നിന്റെ പിന്നാലെ നടക്കുന്നു...... ഇനിയെങ്കിലും അതിനെ ദ്രോഹിക്കാതെ വിട്ടേക്ക്..... എവിടെങ്കിലും പോയി ജീവിച്ചോട്ടെ.... അല്ലെങ്കിൽ നീയതിനെ കൊല്ലും.......' മുത്തശ്ശൻ പറഞ്ഞത് ഓർമ്മയിൽ വന്നു.... ശെരിയാണ്..... അമ്മു പാവം ആണ്..... അങ്ങനുള്ള അവളെ ഞാൻ....... ഓർക്കും തോറും സങ്കടം വന്നു....... തലയൊന്ന് കുടഞ്ഞു ആരെയും നോക്കാതെ വരാന്തയുടെ അറ്റത്തേക്ക് നടന്നു..... അറ്റത്ത് ചെന്നു ചുമരിലേക്ക് ചാരി നിന്ന് കരയാതിരിക്കാൻ വായിൽ വിരലിട്ടു കടിച്ചു.... "ദേവ്.... " തുളസിയാണ്..... ഷർട്ടിന്റെ സ്ലീവിൽ കണ്ണ് തുടച്ചു തിരിഞ്ഞു നോക്കി..... "നീ ചെല്ല്.... അവരെ എല്ലാരേയും നിത്യ പറഞ്ഞു വിട്ടിട്ടുണ്ട്.... അവളുടെ പേരെന്റ്സ് വീട്ടിൽ പോയി ഡ്രസ്സ്‌ ഒക്കെ എടുത്തു വരുന്നത് വരെ നിനക്ക് ടൈം ഉണ്ട്.... ചെല്ല്..... " "മ്മ്..... " അവന്റെ കൂടെ വന്ന സൂരജിനെ ഒന്നു നോക്കി റൂമിനടുത്തേക്ക് നടന്നു...... അവളെ എങ്ങനെ ഫേസ് ചെയ്യും...... ദേഷ്യത്തിൽ ആയിരിക്കുമോ.... "ഉറങ്ങുവാ.... ക്ഷീണം കാണും.... " അതും പറഞ്ഞു നിത്യ റൂമിൽ നിന്നിറങ്ങി വാതിൽ ചാരി പോയി.....

മുഖമുയർത്തി അവളെ ഒന്നു നോക്കാൻ പോലും ധൈര്യമില്ലാതെ വിറയ്ക്കുന്ന കാലുകളോടെ ബെഡിനടുത്തേക്ക് നടന്നു...... ഇടയ്ക്കൊന്ന് തിരിഞ്ഞു കിടക്കുന്നതിനു ഇടയ്ക്ക് വേദന കൊണ്ട് ചുളിയുന്ന അവളുടെ മുഖം കണ്ടു ചങ്ക് പിടഞ്ഞു...... കൂടുതൽ നോക്കാൻ നിൽക്കാതെ ചെയർ വലിച്ചു അവളുടെ കാലിന്റെ ഭാഗത്തേക്കിട്ടിരുന്നു....... എത്രയോ വട്ടം കിലുങ്ങുന്ന കൊലുസിന്റെ ശബ്ദം കേൾക്കാനായി ചുമ്മാ തട്ടി കളിപ്പിച്ചിരുന്ന അവളുടെ വെളുത്ത കണംകാൽ ഒഴിഞ്ഞു കിടക്കുന്നത് കണ്ടു വല്ലായ്മയോടെ അവിടെ മുഖം അമർത്തി..... ചുറ്റികെട്ടിയ ഇലാസ്റ്റിക് ബാൻഡേജിനു മുകളിലൂടെ വിരലോടിച്ചു..... എന്തിനാടി എന്റെ ജീവിതത്തിലേക്ക് വന്നത്.... വയ്യെടി..... ഇങ്ങനെ കിടക്കുന്നത് കാണാൻ..... എന്നെ സ്നേഹിച്ചു എന്നൊരൊറ്റ കാരണം കൊണ്ടല്ലേ ഈ കിടപ്പ് കിടക്കേണ്ടി വന്നത്.... അറിയാതെ പറ്റിയതാടി..... ഞാൻ.... ഞാൻ അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ അമ്മൂ.... നീയെന്റെ ജീവനല്ലേ..... ഇനിയൊരിക്കലും ഒന്നു നുള്ളി പോലും ഈ ഋഷി നിന്നെ വേദനിപ്പിക്കില്ല.... വാക്ക്.... നിശബ്ദമായി പറഞ്ഞു ബാൻഡേജിന് മുകളിൽ ചുണ്ടമർത്തി എണീറ്റു....... "ഋഷി.... " പുറത്തേക്ക് നടക്കാനാഞ്ഞതും അമ്മു വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കി..... എന്നെ നോക്കി ചിരിച്ചു കൊണ്ട് അവള് കിടക്കുന്നത് കണ്ടു അത്ഭുതപ്പെട്ടുപോയി..... "ഇതെന്താ ഇങ്ങനെ നോക്കുന്നേ..... നീയെന്താ വരാൻ ലേറ്റ് ആയേ....

ഞാൻ വിചാരിച്ചു ആദ്യം നീ ആയിരിക്കും വരുവാന്ന്.... കഷ്ടം ഉണ്ട് ട്ടോ...... ഇപ്പോഴാണോ വരുന്നേ........ എന്നിട്ട് എന്നോടൊരു വാക്ക് പോലും മിണ്ടാതെ പോകുവാണോ..... " അവള് കേറുവോടെ ചോദിക്കുന്നത് കേട്ട് സന്തോഷം ആണോ സങ്കടം ആണോ തോന്നിയതെന്ന് അറിയില്ല.... അടുത്തേക്ക് ചെന്നു ബെഡിൽ കിടക്കുന്ന അവളെ എണീപ്പിച്ചിരുത്തി ഇറുക്കി കെട്ടിപ്പിടിച്ചു..... "അയ്യോ... കാലാ എന്റെ കൈ.... " പെണ്ണിന്റെ അലർച്ച കേട്ട് വെപ്രാളത്തോടെ അവളിലെ പിടി അയച്ചു കൈ പിടിച്ചു നോക്കി.... "ഓകെ ആണോ..... " കൈ മെല്ലെ തലോടി കൊടുത്തു ചോദിച്ചിട്ടും മറുപടിയൊന്നും ഇല്ലെന്ന് കണ്ടു അവളുടെ മുഖത്തേക്ക് നോക്കിയതും അവള് മറ്റേ കൈ കൊണ്ട് രണ്ട് കണ്ണും അമർത്തി തുടച്ചു തന്നു........ 🖤🖤🖤🖤🖤🖤🖤🖤 "ഈ കണ്ണ് നിറയുന്നത് എനിക്കിഷ്ടല്ല.... " കണ്ണ് തുടച്ചു കൊടുത്തു പറഞ്ഞതും ഋഷിയെന്റെ അടുത്തേക്കിരുന്നു കൈ രണ്ടും കൂട്ടി പിടിച്ചു അവന്റെ നെഞ്ചിലേക്ക് വെച്ചു മുഖം കുനിച്ചു..... "അയ്യേ..... കരയുന്നോ...... " കയ്യിൽ കണ്ണീർ വീണിട്ടാണ് മനസ്സിലായത് ചെക്കൻ മുഖം കുനിച്ചു കരയുവാ.... ഞാനവന്റെ മുഖം പിടിച്ചുയർത്തി നെറുകയിൽ ചുണ്ട് ചേർത്തു....... "സാരമില്ല.... പോട്ടെ.... അറിയാതെ പറ്റിയതല്ലേ...... " കണ്ണ് രണ്ടും ഒന്നും കൂടി തുടച്ചു കൊടുത്തു പറഞ്ഞതും ഋഷി കഴുത്തിലേക്ക് മുഖം പൂഴ്ത്തി ഇടുപ്പിൽ കൂടി ചുറ്റിപ്പിടിച്ചു...... സങ്കടം മാറുന്നത് വരെ ഉള്ള കൈ കൊണ്ട് അവന്റെ പുറത്തു തട്ടി കൊടുത്തു.... "അമ്മൂ...... "

"മ്മ്..... " "നിനക്കെന്നോട് ദേഷ്യം ഒന്നും തോന്നുന്നില്ലേ....." "ഇല്ലാലോ.... ഇപ്പോഴെങ്കിലും എന്നോടൊന്ന് മിണ്ടാൻ തോന്നിയല്ലോ.... ആശ്വാസം.... ഞാനീ രണ്ടു ദിവസം നിന്നോട് മിണ്ടാതെ.... ഒരുമ്മ പോലും കിട്ടാതെ എങ്ങനെയാ ജീവിച്ചതെന്ന് അറിയുമോ ദുഷ്ടാ....." അതിനുള്ള മറുപടിയായി കഴുത്തിലൊരു നനുത്ത ചുംബനം കിട്ടി തൃപ്തി അടഞ്ഞു..... ചിരിയോടെ അവന്റെ മുടിയിൽ പിടിച്ചു വലിച്ചതും ഋഷിയും ചിരിച്ചു...... "നീയെന്താ ഞാൻ തള്ളിയപ്പോ വീണത് ആണെന്ന് ആരോടും പറയാതിരുന്നേ.... ഞാൻ വേണേൽ നിന്റെ വീട്ടുകാരോട് പറയാം.... " ആ ബെസ്റ്റ്...... ഇതെങ്ങാനും അറിയണം.... എല്ലാരും കൂടി ഇവനെ പ്രാകും..... "തൽക്കാലം ആ കാര്യം നമ്മൾ രണ്ടും അറിഞ്ഞാൽ മതി..... നിന്നെയാരും ഇതിന്റെ പേരിൽ കുറ്റം പറയണ്ട..... അതെനിക്ക് സഹിക്കില്ല...... " "അത്രയ്ക്ക് ഇഷ്ടം ആണോ എന്നെ.... ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും..... " ഋഷി മുഖം ഉയർത്തി കണ്ണിലേക്കു നോക്കി ചോദിച്ചതും മുഖം അടുപ്പിച്ചു അവന്റെ ചുണ്ടിലൊരു ഉമ്മ കൊടുത്തു നെഞ്ചിലേക്ക് പറ്റിച്ചേർന്നിരുന്നു..... അതിലുണ്ട് എല്ലാം..... "അമ്മൂ...... " "മ്മ്..... പറാ..... " "ഞാനെന്റെ ദേഷ്യം ഒക്കെ കുറച്ചോളാം.... എടുത്തു ചാടി ഒന്നും ചെയ്യില്ല....

നീ പറയുന്നത് ഒക്കെ കേട്ടോളാം.... " ഋഷി വളരെ ഗൗരവത്തോടെ പറയുന്നത് കേട്ട് മുഖം ഉയർത്തി..... പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഞെട്ടലോടെ അവനിൽ നിന്ന് വിട്ടുമാറിയിരുന്നു വാതിൽക്കലേക്ക് നോക്കി.... ചിരിയോടെ കയറി വരുന്ന നിത്യയേ കണ്ടപ്പോ ആണ് ശ്വാസം നേരെ വീണത്..... "നിനക്കൊരു കോമൺസെൻസ് ഇല്ലേ.... എങ്ങനെയാണോ അകത്തേക്ക് കയറി വരുന്നത്..... "😠 ഋഷിയുടെ അട്ടഹാസം കേൾക്കണ്ട താമസം അവള് വന്ന അതേ സ്പീഡിൽ പുറത്തേക്കിറങ്ങി....... ആദ്യം ഒന്നു പകച്ചെങ്കിലും പിന്നെ പൊട്ടി ചിരിച്ചു പോയി...... "എന്താടി..... "😠 "അല്ലാ..... എന്നോട് ആരോ ദേഷ്യം കുറയ്ക്കാം എന്നൊക്കെ രണ്ട് മിനിറ്റ് മുൻപ് പറഞ്ഞായിരുന്നു..... " ഒരു വിധം ചിരിയടക്കി പറഞ്ഞതും ഋഷി ഇളിച്ചു കാണിച്ചു...... അതും കൂടി കണ്ടതോടെ സഹിക്കാൻ പറ്റാതെ വീണ്ടും പൊട്ടിചിരിച്ചു....... അവനൊരു വല്ലാത്ത നോട്ടം നോക്കുന്നത് കണ്ടതോടെ കിണിയൊക്കെ സ്വിച്ചിട്ട പോലെ നിന്നു...... എന്തേ എന്ന മട്ടിൽ കൂർപ്പിച്ചു നോക്കിയതും ഇടുപ്പിൽ കൂടി ചുറ്റിപ്പിടിച്ചു അവനിലേക്ക് അടുപ്പിച്ചു...... പതിയെ നെറ്റിയിലെ മുറിവിന് മുകളിൽ അവന്റെ ചുണ്ടമർന്നു.......

കൺപോളകളിലും കവിളുകളിലും ചുംബിച്ചു ചുണ്ടുകൾ ഇണയെ തേടി വന്നപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു...... ഋഷി ഈർഷ്യയോടെ വാതിൽക്കലേക്ക് നോക്കി ദേഷ്യപ്പെടാൻ പോയതും ഞാനവന്റെ കയ്യിൽ പിടിച്ചു..... "എനിക്ക് വാക്ക് തന്നതാ..... " കുറുമ്പോടെ പറഞ്ഞതും ഋഷി ശ്വാസം വലിച്ചു വിട്ടു അവന്റെ കയ്യിൽ പിടിച്ചിരുന്ന കൈ എടുത്തു ചുണ്ട് ചേർത്തു വാതിൽക്കലേക്ക് നോക്കി..... "കേറി വാ...... " അനുവാദം കിട്ടിയതും നിത്യ അകത്തേക്ക് കയറി വന്നു..... "അവരിപ്പോ എത്തും.... അതിനു മുൻപ്..... " പോവാൻ ആയെന്ന് കണ്ടതും ഋഷിയുടെ മുഖം മങ്ങി...... എന്റെയും..... "ഞാൻ പുറത്തു കാണും.... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഇവളെ പറഞ്ഞു വിട്ടാൽ മതി..... " സമ്മതം എന്ന മട്ടിൽ തലയാട്ടി കൊടുത്തു..... ബെഡിൽ നിന്നെണീറ്റു കവിളിൽ ഒന്നു തട്ടി അവൻ പുറത്തേക്ക് നടന്നു പോവുന്നതും നോക്കി അങ്ങനെ അങ്ങിരുന്നു..... പഴയത് പോലെ ആയിരുന്നെങ്കിൽ ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും എന്റെ അടുത്തു നിന്ന് മാറില്ലായിരുന്നു.... ശെരിക്കും പേടിച്ചു പോയി കാണും.... പാവം.... എനിക്കിനി ഒരു പ്രശ്നം വരേണ്ടെന്ന് വിചാരിച്ചിട്ട് ആവും പോയത്....... "ഡീീ...... " നിത്യയാണ്...... "എന്തേ..... " "അവനല്ലേ നിന്നെ തള്ളിയിട്ടത്..... " "അതെലോ....... " യാതൊരു കൂസലുമില്ലാതെ ചിരിയോടെ പറഞ്ഞതും അവള് കണ്ണ് മിഴിച്ചു....... "എന്നിട്ടും നീ അവനോട്‌ ക്ഷേമിച്ചോ...... " "മ്മ്..... " "നിനക്ക് ഭ്രാന്ത് ആണ്..... " "തീർച്ചയായും...... ആ ഭ്രാന്തിന്റെ പേരാണ് ഋഷി..... ഋഷിദേവ്..... "..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story