കൽക്കണ്ടം: ഭാഗം 22

kalkandam new

എഴുത്തുകാരി: അശ്വിനി

"തീർച്ചയായും.... ആ ഭ്രാന്തിന്റെ പേരാണ് ഋഷി..... ഋഷിദേവ്...... " "നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല... ഉഫ്..... " അവള് സ്വയം തലയ്ക്കടിച്ചു പറയുന്നത് കേട്ട് ഞാൻ ചിരിച്ചു.... "എടി പരനാറി നിത്യേ..... നിന്നോട് ഞാൻ ഇതിനു മുൻപും പറഞ്ഞിട്ടുണ്ട് അവന്റെ നല്ല വശം നോക്കി മാത്രല്ല ഇഷ്ട്ടപ്പെട്ടതെന്ന്.... ഋഷി എന്താണെന്ന് അറിയും തോറും ഇഷ്ടം കൂടിയിട്ടേ ഉള്ളൂ..... അവനെങ്ങനെ ആണോ അങ്ങനെ തന്നെ ഇരിക്കുന്നതാ എനിക്കിഷ്ടം....... " "അതിപ്പോ അറിയാനും ഉണ്ട്..... " അവള് പുച്ഛത്തോടെ പറഞ്ഞു ബൈസ്റ്റാൻഡർ ബെഡിൽ ചെന്നിരുന്നു ഫോണിൽ തോണ്ടി...... "എനിക്ക് വേണം എങ്കിൽ അവനോട്‌ ഈ പേരും പറഞ്ഞു ജാഡയിട്ടു നടക്കാം.... അല്ലെങ്കിൽ ദേഷ്യപ്പെടാം...... ഋഷി എന്റെ പിന്നാലെ വന്നേനെ..... പക്ഷേ നീ കണ്ടോ അവന്റെ കണ്ണ് മുഴുവൻ ചുവന്നു കലങ്ങി കിടക്കുന്നത്..... എടി അവനെ പോലൊരു ആൺകുട്ടി എനിക്ക് വേണ്ടി കരയുന്നുണ്ടെങ്കിൽ അവന് ഞാൻ എത്ര സ്പെഷ്യൽ ആയിരിക്കും..... അങ്ങനുള്ള അവനെ ഞാൻ വീണ്ടും ഹേർട് ചെയ്യണോ...... എനിക്കതിന് കഴിയില്ലെടി......." പില്ലോ എടുത്തു മടിയിലേക്ക് വെച്ചു കൊണ്ട് പറഞ്ഞു നിർത്തിയതും അവള് ഫോണിൽ നിന്ന് നോട്ടം തെറ്റിച്ചു എന്നെ നോക്കി..... "നിനക്കറിയുമോ നിത്യേ...... ഋഷി ഇന്ന് വരെ ഐ ലവ് യൂ എന്നൊരു വാക്ക് എന്നോട് പറഞ്ഞിട്ടില്ല.... റോഡ് ക്രോസ്സ് ചെയ്യുമ്പോ എപ്പോഴും അവനോട്‌ ചേർത്തു പിടിക്കും...... സൗണ്ട് ഒന്നു മാറിയാൽ എന്താടി വയ്യേ എന്ന് ചോദിക്കും....

ബസിൽ കയറ്റി വിട്ടു ഞാൻ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിൽക്കും...... എന്നെ കാണുമ്പോൾ ഉണ്ടാകുന്ന അവന്റെ മുഖത്തെ തെളിച്ചം...... ആയിരം വട്ടം ഐ ലവ് യൂ എന്ന് പറയുന്ന ഫീൽ കിട്ടും ഇങ്ങനെ ഓരോ കുഞ്ഞ് കുഞ്ഞു കാര്യങ്ങൾക്കും..... ദേഷ്യം വരുമ്പോൾ തല്ലും..... വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറയും... കുറച്ചു കഴിയുമ്പോ ഒരു വാക്ക് പോലും പറയാതെ എന്നെ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ചേർക്കും.... ആ നെഞ്ചിന്റെ പിടച്ചിൽ കേട്ടാൽ അറിയാം എന്നെ വേദനിപ്പിച്ചതിനു ഒക്കെ അവനെന്തോരം വേദനിക്കുന്നുണ്ടെന്ന്..... സപ്പോസ് ഇപ്പോ എന്റെ കൈ ഒന്നു മുറിഞ്ഞെന്ന് വെച്ചോ..... കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞു കൊണ്ട് ആവും മുറിവിൽ മരുന്ന് വെച്ചു തരുവാ..... ആ ദേഷ്യം ആണ് അവന്റെ സ്നേഹം.... ആ സ്നേഹം അറിയുന്നത് കൊണ്ട് ഞാനൊരിക്കലും അവനെ വിട്ടു പോവത്തില്ല മോളെ..... " അതും പറഞ്ഞു ചിരിച്ചതും അവളും ചിരിയോടെ തലയാട്ടി....... "അയ്യോ എന്റെ മോളെ..... " പെട്ടെന്ന് ദേണ്ടെ വാതിലിന്റെ അവിടുന്ന് ഒരു അലർച്ച..... പകച്ചു പണ്ടാറം അടങ്ങി നോക്കിയപ്പോ പുരാവസ്തു നെഞ്ചത്തടിച്ചു കരഞ്ഞോണ്ട് വരുന്നു...... "അയ്യോ..... എന്റെ ദൈവമേ... ഞാനിതെങ്ങനെ സഹിക്കും.....

അയ്യോ..... " എന്റെ മുഖത്തും കയ്യിലോട്ടും കാലിലോട്ടും ഒക്കെ നോക്കിയാണ് ഈ കരയണേ..... തള്ളേന്റെ റിലേ പോയോ...... 🤔 നിത്യ അടക്കം അച്ഛനും അമ്മയും ഒക്കെ എന്റെ കൂട്ട് കണ്ണ് തള്ളി നോക്കുവാ പുരാവസ്തുനെ......... ഇനി ഞാൻ തട്ടിപ്പോയെന്ന് വിചാരിച്ചു ആയിരിക്കോ.... ഏയ്.... ഞാനിവിടെ പന പോലിരിക്കുന്നത് കാണുന്നില്ലേ...... ഇനി ഞാൻ ശെരിക്കും തട്ടിപ്പോയോ....... ഈ ഇരിക്കുന്ന ഞാൻ ആത്മാവാണോ..... 🙄🙄 "അമ്മേ..... അവൾക്കൊന്നുമില്ല.... " അച്ഛൻ പറഞ്ഞത് പുരാവസ്തുനോട്‌ ആണെങ്കിലും ആശ്വാസം എനിക്കാണ്..... ഫസ്റ്റ് നൈറ്റ്‌ പോലും കഴിയാതെ തട്ടി പോയാൽ മോശല്ലേ......🙈 തള്ള കരച്ചിലൊക്കെ അടക്കി എന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു പല്ല് മുഴുവൻ കാട്ടി വെളുക്കനെ ഒന്നു ചിരിച്ചു കൊടുത്തു..... അപ്പോ തന്നെ മൂപ്പത്തി കണ്ണ് നിറച്ചു അടുത്തേക്ക് വന്നു മുറിവിലും കയ്യിലും ഒക്കെ തൊട്ട് നോക്കി നെറുകയിൽ തലോടി...... നിത്യയേ നോക്കിയപ്പോ അവളും എന്നെ പോലെ ഇതിപ്പോ എന്താ കഥ എന്ന മട്ടിൽ നോക്കുവാ..... അച്ഛനും അമ്മയും ഒക്കെ ചിരിക്കുന്നു....... എന്റമ്മോ പിന്നെ അങ്ങോട്ട് അച്ചമ്മേടെ (നോക്കണ്ട.... പ്രൊമോഷൻ കൊടുത്തു.... 😜)

വക സ്നേഹപ്രകടനം ആയിരുന്നു.... കെട്ടിപ്പിടിക്കുന്നു..... ഉമ്മ തരുന്നു... ആകെ മൊത്തം ബഹളം..... ചുരുക്കി പറഞ്ഞാൽ തള്ള.... സോറി അച്ഛമ്മ കെട്ടിപ്പൂട്ടി വെച്ച സ്നേഹം ഒക്കെ പുറത്തോട്ട് ചാടി....... ഏതായാലും ഇത്രയും ഒക്കെ ആയ സ്ഥിതിയ്ക്ക് ഒരു കാര്യം ഉറപ്പായി..... ഒരാഴ്ച ഇനി സുഖ ജീവിതം ആയിരിക്കും..... 😎😎 കുറച്ചു കഴിഞ്ഞപ്പോ അമ്മയെയും നിത്യയേയും ഇവിടെ നിർത്തിയിട്ടു അച്ഛനും അച്ഛമ്മയും നാളെ രാവിലെ വരാം എന്നും പറഞ്ഞു ടാറ്റാ ബൈ ബൈ പറഞ്ഞു പോയി...... വലിയ കുഴപ്പം ഇല്ലെങ്കിൽ എവിടുന്നാണ്ടൊക്കെയോ വേദനിക്കുന്നുണ്ട്...... നല്ല ക്ഷീണം കൊണ്ടോ എന്തോ അമ്മ പിടിച്ചു കിടത്തിയപ്പോ തന്നെ ഉറങ്ങിയും പോയി..... 🖤🖤🖤🖤🖤🖤 നിത്യ 🎶 കാർത്തികയിൽ നെയ്ത്തിരിയായി പൂത്തുനിൽക്കും കൽവിളക്കേ നിന്നേ തൊഴുതു നിന്നൂ നെഞ്ചിൽ കിളി പിടഞ്ഞു കണ്ണിറുക്കിയ താരകൾ ചൊല്ലണ് പൊന്നിനൊത്തൊരു പെണ്ണാണ് കൊന്നമലരാൽ കോടിയുടുത്തൊരു മേട നിലാവാണ്🎶 അമ്മു ഉറങ്ങിയതോണ്ട് വേറെ പണിയില്ലാതെ ആന്റിയോട് സംസാരിച്ചു ഇരിക്കുമ്പോൾ ആണ് ഫോൺ റിങ് ചെയ്യണേ....... അഖിലേട്ടൻ ആണ്..... ആന്റിയെ ഒന്നു നോക്കി ഫോണും എടുത്തു പുറത്തേക്ക് ഇറങ്ങി....

"ഹലോ..... " "ഹലോ..... അവൾക്ക് എങ്ങനുണ്ട്.... ഞാൻ വരണോ.... " "കുഴപ്പം ഒന്നുല്ല.... വേറെ പ്രശ്നം ഒന്നും ഇല്ലെങ്കിൽ നാളെ ഡിസ്ചാർജ് ആവും.... കാണണം എന്നുണ്ടേൽ രണ്ട് ദിവസം കഴിഞ്ഞു അവളുടെ വീട്ടിലേക്ക് വന്നാൽ മതി.... " "ഓകെ... എന്നാൽ ഞാൻ രാത്രി വിളിക്കാം... ഡ്രൈവിൽ ആണ്..... " "ഓകെ... " കാൾ കട്ട്‌ ചെയ്തു തിരിഞ്ഞപ്പോ ദേ നിൽക്കുന്നു അമ്മൂന്റെ കൃഷി....... മുഖം കുറച്ചു മയത്തിൽ ആണ്...... "അവളെന്ത് ചെയ്യുവാ..... കുഴപ്പം ഒന്നും ഇല്ലാലോ...... " "കൊള്ളാം.... തള്ളിയിട്ടിട്ട് സുഖവിവരം അന്വേഷിക്കുന്നു..... " "ഡീീ.... കൂടുതൽ ഡയലോഗ് അടിക്കാൻ നിന്നാൽ എടുത്തു താഴേക്ക് എറിയും..... പറഞ്ഞില്ലെന്ന് വേണ്ടാ.... "😠 ആ ബെസ്റ്റ്.... എനിക്കെന്തിന്റെ കേടായിരുന്നു....... 🤦‍♀️ "ഡീീ..... "😠 "അവൾക്ക് കുഴപ്പം ഒന്നുല്ല.... ഉറങ്ങുവാ.... " ഒരു വിധം വിറച്ചു വിറച്ചു പറഞ്ഞതും അവന്റെ മുഖം അയഞ്ഞു.... "മ്മ്.... നാളെ ഡിസ്ചാർജ് ചെയ്യുമല്ലേ.... " അതേ എന്ന മട്ടിൽ തലയാട്ടി കൊടുത്തു..... അവൻ കാര്യമായി എന്തോ ആലോചനയിൽ ആണ്.... ആരെ കൊല്ലുന്ന കാര്യം ആണോ എന്തോ..... 🙄 "ഷാർപ്പ് 9 മണി ആവുമ്പോ അവളുടെ അമ്മ അറിയാതെ ഇവിടെ വന്നു നിൽക്കണം...... "

"എന്തിനാ..... " അതിനു മറുപടിയായി അവൻ കണ്ണുരുട്ടുന്നത് കണ്ടതും ഞാൻ ഓകെ എന്ന് തലയാട്ടി കൊടുത്തു..... ഒന്നിരുത്തി നോക്കി അവൻ തിരിഞ്ഞു നടന്നു.... ഹോ ഒരു മഴ പെയ്ത് തോർന്ന പോലെ...... ഇനി ഒൻപത് മണിക്ക് എന്ത് കുരിശാണോ എന്തോ...... റൂമിലേക്ക് കയറിയപ്പോ ആന്റി അമ്മൂന് കഞ്ഞി കൊടുക്കുവാ.... അവളെ നോക്കി ദഹിപ്പിച്ചു ബെഡിൽ ചെന്നിരുന്നു.... പെണ്ണ് കണ്ണ് കൊണ്ട് കാര്യം എന്താ എന്നൊക്കെ ചോദിക്കുന്നുണ്ട്...... വയ്യാത്ത പെണ്ണായി പോയി.... അല്ലെങ്കിൽ അവളെ കൈ ഞാൻ തന്നെ ഒടിച്ചേനെ.... 😬 "എന്താടി...... " "കുന്തം..... മിണ്ടാണ്ട് പോടീ.... " 🖤🖤🖤🖤🖤🖤🖤🖤 ശ്ശെടാ.... ഇവൾക്ക് വട്ടായോ.... വെറുതേ കിടന്നു കുരയ്ക്കുന്നു..... 🧐 ഞാൻ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ടോ എന്തോ അവള് തിരിഞ്ഞിരുന്നു..... കൂടുതൽ ചോദിക്കാൻ പോവും മുൻപേ അമ്മ ബാത്‌റൂമിൽ നിന്നിറങ്ങി വന്നു..... കയ്യിലൊരു കപ്പ് ഉണ്ട്..... വാ കഴുകിക്കാൻ ഉള്ള വരവാ...... കാല് നല്ല വേദനയുണ്ട്.... കൈ അത്രയും ഇല്ല..... പിടിച്ചു തള്ളിയപ്പോ കാല് മടങ്ങി പോയി.... അതാ ബാലൻസ് കിട്ടാതെ വീണത്..... ഇനിയാണ് അടുത്ത കടമ്പ...... ബാത്‌റൂമിൽ പോണം..... അധികം തടി ഇല്ലാത്തോണ്ട് ഒരാൾക്ക് പിടിക്കാനേ ഉള്ളൂ....

ഉള്ള വെയ്റ്റ് മൊത്തം അമ്മയ്ക്ക് കൊടുത്തു ബാത്റൂമിലേക്ക് നടന്നു.... മൂന്നാല് ദിവസത്തേക്ക് തല നനയ്ക്കരുതെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടോ എന്തോ ബാക്കറ്റിൽ കിടക്കുന്ന വെള്ളം എടുത്തു തല വഴി ഒഴിക്കാൻ ഒരു ടെൻഡൻസി..... അല്ലെങ്കിലും ചെയ്യരുതെന്ന് പറഞ്ഞ കാര്യം ചെയ്യാൻ പ്രേത്യേക ഇന്റെരെസ്റ്റ്‌ ആയിരിക്കും..... പുറത്തേക്കിറങ്ങി വീണ്ടും അമ്മ മേലേക്ക് വെയിറ്റ് കൊടുത്തു ബെഡിനടുത്തേക്ക് നടന്നു..... നിത്യ ക്ലോക്കിലേക്ക് നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്..... എന്നെ കാണുമ്പോൾ നോക്കി പേടിപ്പിക്കും.... ആകെ മൊത്തം ഒരു വശപ്പിശക്..... "ഇന്നാ കുടിക്ക്.... " അമ്മയാ..... മരുന്ന് എടുത്തു തന്നതാ.... പണ്ടാരം കുടിച്ചാൽ പിന്നെ ഒടുക്കത്തെ ക്ഷീണം ആണ്.... പെട്ടെന്ന് കണ്ണടഞ്ഞു പോവും.... അമ്മ നോക്കി പേടിപ്പിക്കുന്നത് കണ്ടു നല്ല കുട്ടിയായിട്ട് മരുന്ന് കുടിച്ചു..... ഋഷിയെ പിന്നെ കണ്ടില്ല..... നിത്യയോട്‌ ഒട്ടു ചോദിക്കാനും പറ്റുന്നില്ല.... അമ്മയ്ക്ക് ഒന്ന് ഇതിൽ കൂടെ ഒക്കെ ഒന്നു ഉലാത്തി കൂടെ.... ഒന്നുമില്ലെങ്കിൽ അടുത്ത റൂമിൽ ഉള്ളവരോട് പോയി ഡോക്ടർമാരുടെ കുറ്റം പറഞ്ഞൂടെ.... 😒 "നീയെന്തും ഓർത്തു നിൽക്കുവാ.... കിടക്കാൻ നോക്ക്.... " "ആ....." പില്ലോ നേരെ വെച്ചു തന്ന് അമ്മ തന്നെ നേരെ പിടിച്ചു കിടത്തിച്ചു....... കണ്ണ് ചെറുതായി അടഞ്ഞു വരുമ്പോഴേ കണ്ടു അമ്മയോട് എന്തോ പറഞ്ഞു പുറത്തേക്കിറങ്ങുന്ന നിത്യയെ....... ----------- ഇടയ്ക്ക് എപ്പോഴോ എന്തോ സ്വപ്നം കണ്ടിട്ട് ഉറക്കം മുറിഞ്ഞു പോയി.....

ആരുടെയോ കയ്യിൽ എങ്ങാനും കിടക്കുന്നത് പോലുണ്ട്...... ഈ ചൂടും ഗന്ധവും പരിചിതമായത് കൊണ്ട് ആളെ മനസ്സിലായി.... ഋഷിയാണ്.... ചെറുചിരിയോടെ ഒന്നും കൂടി അവനോട്‌ ചേർന്ന് കിടന്നു..... രണ്ട് സെക്കന്റ്‌ കഴിഞ്ഞിട്ടാണ് ബോധം വന്നത്.... കണ്ണ് വലിച്ചു തുറന്നു നോക്കിയപ്പോ ഋഷിയുടെ നെഞ്ചിൽ ആണ് കിടക്കുന്നേ..... ഡിം ലൈറ്റ് ഇട്ടിട്ടുണ്ട് റൂമിൽ..... മുഖം ഉയർത്തി നോക്കിയപ്പോ എന്നെ തന്നെ നോക്കി കിടക്കുന്നു.... "അയ്യോ അമ്മയെങ്ങാനും കണ്ടാൽ തീർന്നു..... പോവാൻ നോക്ക്..... " ഞാൻ വെപ്രാളത്തോടെ പറഞ്ഞിട്ടും ചെക്കനൊരു കുലുക്കവും ഇല്ല.... എനിക്കാണേൽ പേടിച്ചിട്ടു വിറയ്ക്കാനും തുടങ്ങി...... ചെറിയ സൗണ്ട് കേട്ടാൽ വരെ ഞെട്ടി ഉണരുന്ന അമ്മയാ.... "ഋഷി.... പ്ലീസ്.... പ്ലീസ്..... " "ഹാ നീ പേടിക്കാതെടി...... രാവിലെ വരെ രണ്ടാളും എണീക്കാൻ പോവുന്നില്ല.... " ഇത്ര കോൺഫിഡൻസിൽ പറയണേൽ കാര്യം കാണും...... "നീ രണ്ടാളെയും എന്താ ചെയ്തേ..... " കൂർപ്പിച്ചു നോക്കി ചോദിച്ചതും അവൻ ചിരിച്ചു....... "ചിരിക്കാതെ പറയുന്നുണ്ടോ..... " "രണ്ടാളും സ്ലീപ്പിങ് പീൽസ് കഴിച്ചു സുഖ നിദ്രയിലാ......." "ങേ......"😳 "നിത്യയുടെ കയ്യിൽ സാധനം കൊടുത്തു നിന്റെ അമ്മയെ കൊണ്ട് കുടിപ്പിക്കാൻ..... അവള് എന്താ ചെയ്തതെന്ന് അറിയില്ല...... ആന്റി ഉറങ്ങിയിട്ട് അവളാ എന്നെ വന്നു വിളിച്ചത്..... " "അപ്പോ നിത്യ എങ്ങനെ...... " "അവൾക്ക് റിവാർഡ് ആയിട്ട് ഒരു ജ്യൂസ്‌ മേടിച്ചു കൊടുത്തു..... അതിൽ പിൽസ് ഇട്ടതാ...

. ആ പൊട്ടി ജ്യൂസ്‌ കാണണ്ട താമസം ഒറ്റ വലിക്ക് കുടിച്ചു.... അല്ലെങ്കിൽ അവള് കിടന്നു വെറുപ്പിക്കും..... ഇപ്പോ നമ്മൾ മാത്രം ആയിലേ...... " അതും പറഞ്ഞു കള്ളചിരിയോടെ മൂക്കിൽ മൂക്കിട്ടു ഉരസിയതും ഞാൻ കിളി പോയ മട്ടിൽ അവനെ നോക്കി...... എന്റെ കൂടെ കൂടിയിട്ട് ചെക്കനും ഉടായിപ്പ് പഠിച്ചെന്ന് തോന്നുന്നു.... 🤦 തല ജസ്റ്റ്‌ ഒന്നു പൊക്കി അപ്പുറത്തെ ബെഡിലേക്ക് നോക്കി.... രണ്ടും നല്ല ഉറക്കമാ.... നിത്യ കാലൊക്കെ അമ്മേടെ മേല് കയറ്റി വെച്ചേക്കുന്നു.... രാവിലെ എണീറ്റാൽ അവളെ വക പൊങ്കാല ഉറപ്പായി..... ഹും...... "നീ കഴിച്ചോ..... " "ങേ..... " അവളെ ആട്ട് ഇമാജിൻ ചെയ്യുന്നതിന് ഇടയ്ക്ക് ചെക്കൻ ചോദിച്ചത് ശ്രദ്ധിച്ചില്ല..... "ഫുഡ് കഴിച്ചോന്ന്.... " "ഓ..... കൈക്കും കാലിനുമേ വയ്യാതെ ഉള്ളൂ.... വായ്ക്കും വയറിനും ഒരു കുഴപ്പവും ഇല്ല.... എന്നിട്ടും ഒണക്ക കഞ്ഞി..... " ചുണ്ട് പിളർത്തി സങ്കടത്തോടെ പറഞ്ഞതും ഋഷി ചിരിച്ചു..... "വേറെ എന്തെങ്കിലും വേണോ..... ഇവിടെ കാന്റീൻ 24 ഹവർ ഉണ്ടാവും..... " "ആ എനിക്ക് പൊറാട്ടയും ബീഫും വേണം.... "😁 ചോദിക്കാൻ കാത്തു നിന്നെന്ന പോലെ പറയുന്നത് കേട്ടിട്ട് ആവും ഋഷി പൊട്ടിച്ചിരിച്ചു.... "ഇവിടെ കിടക്ക്... ഞാൻ പോയി മേടിച്ചിട്ട് വരാം..... " ചിരിയൊന്ന് അടക്കി പറഞ്ഞു എന്നെ പിടിച്ചു മെല്ലെ നേരെ കിടത്തിച്ചു ബെഡിൽ നിന്ന് ഇറങ്ങി..... "നീയും വരുന്നോ..... " നിലത്ത് കുത്താൻ പറ്റാത്ത കാലുള്ള ഈ എന്നോടോ ബാലാ.....

നിസ്സഹായതയോടെ ഇല്ലെന്ന് ചുമൽ കൂച്ചി കാണിച്ചതും ഋഷി മങ്ങിയ മുഖത്തോടെ കാലിലേക്ക് ഒന്നു നോക്കി...... തിരിച്ചു എന്നെ നോക്കിയതും സാരമില്ലെന്ന മട്ടിൽ ചിരിയോടെ കണ്ണടച്ച് കാണിച്ചു..... ഋഷിയും ചിരിച്ചു ജസ്റ്റ്‌ ഒന്നു കുനിഞ്ഞു..... അടുത്ത നീക്കം അറിയാൻ കണ്ണ് വിടർത്തി നോക്കിയപ്പോഴേക്കും അവനെന്നെ ഇരുകൈയിലുമായി കോരിയെടുത്തു...... "വായ് നോക്കി നിൽക്കാതെ വാതിൽ തുറക്ക്...... എനിക്ക് രണ്ട് കയ്യേ ഉള്ളൂ.... " കേൾക്കണ്ട താമസം ചിരിയോടെ ഡോർ തുറന്നു..... പുറത്തേക്കിറങ്ങി വാതിൽ ചാരി വരാന്തയിൽ കൂടി നടന്നു..... വരാന്തയിൽ നിൽക്കുന്ന ചിലർ ഒക്കെ തുറിച്ചു നോക്കുന്നുണ്ട്...... നമ്മടെ ചെക്കന് പിന്നെ ഒരു കൂസലും ഇല്ലാത്തത് കൊണ്ട് എനിക്കും ഇല്ല.... നേരെ ചെന്നു താഴേക്കുള്ള ലിഫ്റ്റും കാത്തു നിന്നു.... "വെയ്റ്റ് ഉണ്ടോ..... " "പിന്നേ.... നരുന്ത് പോലിരിക്കുന്ന സാധനത്തിനല്ലേ വെയ്റ്റ്..... " കൊറേ നേരം താങ്ങി എടുക്കുന്നത് അല്ലേ.... കൈ കഴയ്ക്കുന്നുണ്ടോ എന്നറിയാൻ ചോദിച്ചതാ..... അപ്പോ കട്ട പുച്ഛം.... അവനെ നോക്കി ചുണ്ട് കോട്ടി കാണിച്ചു മുഖം നെഞ്ചിൽ ചേർത്ത് കിടന്നു.... "ഡീീ.... മര്യാദക്ക് വല്ലതും കഴിച്ചു ഇത്തിരി കൂടി ആരോഗ്യം ഉണ്ടാക്കിക്കോ.... ആവശ്യം വരും.... " ഋഷി കള്ള ചിരിയോടെ പറഞ്ഞതും അവന്റെ നെഞ്ചിലൊരു കുത്തങ്ങു കൊടുത്തു..... കൂടുതൽ പറയും മുൻപേ ലിഫ്റ്റ് വന്നു അതിലേക്ക് കയറി....... അതിനകത്തു ഒന്നു രണ്ട് പേര് നിൽക്കുന്നുണ്ട്......

നേഴ്സ്മാർ ആണെന്ന് തോന്നുന്നു..... അതിലൊരുത്തി ഋഷിയെ നോക്കി വെള്ളം ഇറക്കുന്നുണ്ട്..... അവന്റെ സ്വന്തം പ്രോപ്പർട്ടി കയ്യിൽ ഇരിക്കുന്നത് ലവള് കാണുന്നില്ലേ..... അവളെ കാണിക്കാൻ വേണ്ടി ചെക്കന്റെ നെഞ്ചിൽ മുഖം ഇട്ടു ഉരസി....... ഋഷി നോക്കുന്നത് കണ്ടു ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു..... അവനും ചിരിച്ചു...... ഒളികണ്ണിട്ട് നോക്കിയപ്പോ അവള് നോട്ടം നിർത്തിയിട്ടില്ല.... ബ്ലഡി ഫൂൾ.... ഇനി എന്നെ കണ്ടിട്ട് ഇവന്റെ പെങ്ങൾ ആണെന്നെങ്ങാനും തോന്നി കാണോ.... ഏയ്..... കൈ വയ്യാതായി പോയി..... അല്ലെങ്കി ഇപ്പോ അവളുടെ കണ്ണ് കുത്തി പൊട്ടിച്ചേനെ..... താൽക്കാലിക ആശ്വാസത്തിന് കണ്ണ് രണ്ടും ബുൾസൈ വലുപ്പത്തിൽ ആക്കി അവളെ നോക്കി..... എന്റെ നോട്ടം കണ്ടു പേടിച്ചിട്ടോ എന്തോ അവള് സെക്കന്റ്‌ ഫ്ലോറിൽ ഇറങ്ങി തിരിഞ്ഞു പോലും നോക്കാതെ പോയി.... 😜😜 ഒരു പാരയെ ഒഴിവാക്കിയ ആശ്വാസത്തിൽ നെടുവീർപ്പിച്ചു ഋഷിയെ നോക്കിയപ്പോ ചെക്കൻ ചിരിക്കാതിരിക്കാൻ ചുണ്ട് രണ്ടും കൂട്ടി പിടിച്ചിരിക്കുന്നു.... ഈ കോപ്രായം മുഴുവൻ കണ്ടു കാണും..... അവനെ നോക്കി ഇളിച്ചു കാണിച്ചു അടങ്ങി ഒതുങ്ങി കിടന്നു...... നട്ടപാതിരാ ആയിട്ടും ക്യാന്റീനിൽ അത്യാവശ്യം തിരക്കുണ്ട്......

അധികം ആരും ഇല്ലാത്ത ഭാഗത്തേക്ക്‌ ചെന്നു ശ്രദ്ധയോടെ എന്നെ നിലത്തു നിർത്തി ചെയർ വലിച്ചിട്ടു അതിലേക്കിരുത്തിച്ചു കാല് എടുത്തു മേശയ്ക്ക് അടിയിൽ കൂടി ഓപ്പോസിറ്റ് ഉള്ള ചെയറിലേക്ക് നീട്ടി വെച്ചു...... ഫുഡിന് ഓർഡർ ചെയ്തിട്ട് ഋഷി പോയ്‌ കൈ കഴുകി വന്നു...... "അപ്പൂപ്പന് അറിയുമോ..... " "മ്മ്..... " "എല്ലാം.....? " "മ്മ് അറിയാം..... " "അപ്പൂപ്പൻ ആണോ തല്ലിയെ.... " കൈ നീട്ടി കവിളിൽ തലോടി ചോദിച്ചതും അവനൊന്നു ചിരിച്ചു അതേ എന്ന് തലയാട്ടി..... നേരത്തേ കാണാൻ വന്നപ്പോ മുഖം ചുവന്നു കിടന്നത് ഞാൻ ശ്രദ്ധിച്ചായിരുന്നു.... അപ്പോ ചോദിക്കേണ്ടെന്ന് വെച്ചതാ..... "നിനക്ക് വേദനയുണ്ടോ..... " "ങ്‌ഹും.... ഇപ്പോ കുഴപ്പം ഇല്ല.... നേരത്തെ ഒക്കെ ഉണ്ടായിരുന്നു.... കാല് നിലത്ത് വയ്ക്കുമ്പോ നല്ല വേദന ആണ്.... കൈ അത്രയ്ക്കില്ല..... മടക്കാൻ നോക്കുമ്പോൾ ചെറിയ പ്രശ്നം......

എന്തായാലും കുറച്ചു ദിവസത്തേക്ക് ലാവിഷ് ലൈഫ് ആ..... " ഞാൻ ചിരിയോടെ പറഞ്ഞെങ്കിലും ചെക്കൻ ഒന്നും മിണ്ടാതെ മുഖവും കുനിച്ചിരിപ്പാ.... തട്ടി വിളിക്കാൻ പോയപ്പോഴേക്കും ഫുഡ് വന്നു.... കൊണ്ട് വന്ന ചേട്ടനെ നോക്കി ചിരിച്ചു പ്ലേറ്റ് ഋഷിയുടെ മുന്നിലേക്ക് നീക്കി വെച്ചു..... അവനെന്നെ ഒന്നു നോക്കി പൊറോട്ട പീസ് ആക്കി കറിയിൽ മുക്കി വായിലേക്ക് നീട്ടിയതും ഞാനവന്റെ കയ്യിൽ പിടിച്ചു..... "ഇത് നിനക്കാ..... ഉച്ച മുതൽ ഒന്നും കഴിച്ചു കാണില്ലെന്ന് എനിക്കറിയാം.... കഴിക്ക്.... " അതും പറഞ്ഞു കൈ പിടിച്ചു അവന്റെ വായിലേക്ക് വെച്ചു കൊടുത്തു..... അപ്പോഴേക്കും ചെക്കന്റെ കണ്ണ് നിറഞ്ഞു..... കൈ നീട്ടി കണ്ണ് തുടച്ചു കൊടുത്തതും ഋഷി നിറഞ്ഞ മനസ്സോടെ എന്നെ നോക്കി ചിരിച്ചു...... തിരിച്ചു ഞാനും..... ഇതെല്ലാം കണ്ടു കൊണ്ട് നിന്ന അയാളുടെ ചുണ്ടിലും ഗൂഢമായൊരു ചിരി വിരിഞ്ഞു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story