കൽക്കണ്ടം: ഭാഗം 23

kalkandam new

എഴുത്തുകാരി: അശ്വിനി

"കഴിക്ക്..... " "മതിയായി...... പ്ലീസ്..... " ചിണുങ്ങി പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല..... മേടിച്ചതിന്റെ പകുതിയും കണ്ണുരുട്ടി പേടിപ്പിച്ചു എന്നെ കൊണ്ട് കഴിപ്പിച്ചു..... നേരത്തെ ഉള്ള കഞ്ഞി മുഴുവൻ അമ്മ കുത്തി കേറ്റി.... ഇപ്പോ പൊറോട്ടയും ബീഫും.... എന്റെ വയറിപ്പോ പൊട്ടും..... 😖 ദാ വീണ്ടും നീട്ടുന്നു..... "എന്റെ കുഞ്ഞി വയറിപ്പോ പൊട്ടിപ്പോകും.... സത്യായിട്ടും..... " വയറിൽ ഉഴിഞ്ഞു ദയനീയമായി പറഞ്ഞു.... അത് കണ്ടു മനസ്സലിഞ്ഞിട്ടോ എന്തോ ഋഷി പിന്നെ നിർബന്ധിച്ചില്ല..... വെള്ളം എടുത്തു ചുണ്ടോട് അടുപ്പിച്ചു തന്നു.... ചെക്കന്റെ ഭാവം കണ്ടാൽ രണ്ട് കയ്യും ഒടിഞ്ഞ പോലുണ്ട്..... ഉള്ള കൈ കൊണ്ട് ഗ്ലാസ്‌ പിടിച്ചു അവൻ കഴിക്കുന്നതും നോക്കി വെള്ളം കുടിച്ചു...... ആരോ ഞങ്ങളെ ശ്രദ്ധിക്കുന്നത് പോലൊരു തോന്നൽ..... ചുറ്റും നോക്കിയിട്ട് ആരെയും ഒട്ടു കാണുന്നില്ല.... എല്ലാരും അവരവരുടെ തിരക്കിലാ..... "എന്താടി...... " എന്റെ നോട്ടം കണ്ടിട്ടാവണം ഋഷിയും ചുറ്റും നോക്കി കൊണ്ട് ചോദിച്ചു..... ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചെങ്കിലും ആരോ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാണ്..... ആരാണാവോ..... 🤔 "കൈ കഴുകിയിട്ടു വരാം....... എന്നിട്ട് നിന്നെ കൊണ്ടു പോവാം.... "

"റൂമിൽ പോയിട്ട് വാ കഴുകിയാമതി..... " "മതിയോ..... " അതേയെന്ന് തലയാട്ടി കാണിച്ചതും ഋഷി കൈ കൊണ്ട് ചുണ്ട് തുടച്ചു തന്നു എണീറ്റു..... ഇവിടുന്ന് നോക്കിയാൽ കാണാം..... കൈ കഴുകി അവൻ നേരെ ബിൽ അടയ്ക്കാൻ പോയി.... കയ്യിലൊരു ഡയറി മിൽക്ക് എടുത്തു വേണോ എന്ന മട്ടിൽ എന്റെ നേരെ നോക്കുന്നത് കണ്ടു വേണ്ടെന്ന് തലയാട്ടി കാണിച്ചു...... എന്നിട്ടും അത് മേടിച്ചിട്ടാ വന്നെ..... അതെന്റെ കയ്യിൽ തന്നു ഓപ്പോസിറ്റ് ചെയറിൽ നിന്ന് കാലെടുത്തു നിലത്തു വെച്ചു തന്നു കയ്യിൽ പിടിച്ചു എണീപ്പിച്ചു നിർത്തി കോരിയെടുത്തു.... കാല് ഇങ്ങനെ തൂക്കിയിട്ടിട്ടോ എന്തോ ചെറുതായിട്ട് ഒന്നു വേദനിക്കുന്നുണ്ട്....... തൽക്കാലത്തേക്ക് കടിച്ചു പിടിച്ചു നിന്നു...... ഋഷി ആണേൽ ഇങ്ങോട്ട് വന്നത് പോലെ ആടിപ്പാടി ഒന്നുമല്ല അങ്ങോട്ട് പോണേ..... നല്ല സ്പീഡിലാ..... തിരിച്ചു റൂമിലേക്ക് കയറിയപ്പോ തന്നെ എന്നെ കൊണ്ടുപോയി ബെഡിൽ പേസ്റ്റ് ഇരുത്തി കാല് നീട്ടി വെച്ചു തന്നു..... അമ്മയും നിത്യയും ഒക്കെ മരുന്നിന്റെ എഫക്ടിൽ ഉറക്കമാ..... എപ്പോ എണീക്കുമോ ആവോ...... 🤭 കാലിൽ ആരോ പിടിക്കുന്നത് കണ്ടിട്ടാ മുഖം തിരിച്ചു നോക്കിയേ.... ഋഷി കാൽ ഭാഗത്തു കയറി ഇരുന്നു കാലെടുത്തു മടിയിൽ വെച്ചതാ... എന്നെ നോക്കി കണ്ണ് ചിമ്മി കാണിച്ചു അവൻ കാലിൽ പതിയെ മസ്സാജ് ചെയ്ത് തന്നു....... പറയാതെ തന്നെ കാര്യം മനസ്സിലാക്കിയല്ലേ..... ഹും...... ചിരിയോടെ അവനെ തന്നെ നോക്കി അങ്ങനേ ഇരുന്നു.....

"ഇപ്പോ എങ്ങനെ..... ഓകെ അല്ലേ..... " "ഐ ലവ് യൂ...... " മസ്സാജ് ചെയ്ത് നിർത്തിയിട്ടു ചോദിച്ചതാ.... വായിൽ വന്നത് ദിതും..... 🤦‍♀️ ഋഷി കാല് നേരെ വെച്ചു കവിളിൽ ഒന്നു തലോടി ബാത്‌റൂമിലേക്ക് കയറി കപ്പ്‌ എടുത്തു വന്നു ടേബിളിൽ ഇരുന്ന വെള്ളം എടുത്തു തന്നു..... വാ കഴുകി കഴിഞ്ഞു കപ്പും കൊണ്ട് തിരിച്ചു പോയി....... നാളെ ഡിസ്ചാർജ് ചെയ്താൽ പിന്നെ ഋഷിയെ എന്ന് കാണുമോ എന്തോ.... പണ്ടായിരുന്നേൽ ഈ പേരും പറഞ്ഞു ഒരു മാസം ലീവ് എടുത്തേനെ...... ഇതിപ്പോ ഋഷി ഉള്ളത് കൊണ്ട് മാത്രം കാലൊന്ന് കുത്താറാവുമ്പോ കോളേജിൽ വരണം.... രാത്രി മതില് ചാടാം എന്ന് വെച്ചാൽ അമ്മയാവും കൂടെ കിടക്കുന്നത്....... കട്ട ശോകം..... "എന്താടി...... " "നാളെ ഡിസ്ചാർജ് ആവും.... " "മ്മ് നിത്യ പറഞ്ഞു..... " പറയുന്നതിന്റെ ഒപ്പം തന്നെ പില്ലോ നേരെ വെച്ചു എന്നെ പിടിച്ചു നേരെ കിടത്തിച്ചു...... ഒരു സൈഡിലേക്ക് നീങ്ങി കൊടുത്തപ്പോ ചിരിയോടെ അവനും അടുത്തു കയറി ഇരുന്നു...... എനിക്ക് നിവർന്നു തന്നെ കിടക്കണം എന്നുള്ളത് കൊണ്ട് ഋഷി സൈഡിലേക്ക് ചെരിഞ്ഞു വയറിൽ കൂടി ചുറ്റിപ്പിടിച്ചു കണ്ണടച്ച് കിടന്നു.... "ഋഷി..... " "മ്മ്..... " "അന്നെന്തിനാ പോയതെന്ന് അറിയണ്ടേ.... " "ആ പറഞ്ഞോ..... " വലിയ താല്പര്യം ഇല്ലാതാണ് പറയണേ.... എന്നാലും വേണ്ടിയല്ല.... പറഞ്ഞു.... ചെക്കിന്റെ കാര്യം പറഞ്ഞപ്പോ ദേഷ്യം വന്നെന്ന് വയറിൽ ഉള്ള പിടിമുറുകിയപ്പോ മനസ്സിലായി...... കയ്യിൽ തട്ടി സമാധാനിപ്പിച്ചു എൻവലപ് കാര്യം അടക്കം വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു.....

മൊത്തം കേട്ടിട്ടും ഒരു റിയാക്ഷനും ഇല്ല..... "ഋഷീ..... നീയെന്താ ഒന്നും മിണ്ടാതെ.... " "ഞാനെന്ത് പറയാൻ.... അയാളെ നീ വേണമെങ്കിൽ വിശ്വസിച്ചോ.... പക്ഷേ എന്നെ അതിനു നോക്കണ്ട..... എന്നെ പോലെ അയാളെ ആർക്കും അറിയില്ല.... ആട്ടിൻ തോലിട്ട ചെന്നായ ആണ് അയാൾ.... നിനക്കറിയുമോ പല വട്ടം അയാളെ കൊന്നാലോ എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്..... എനിക്ക് വേണ്ടി ജീവിക്കുന്ന മുത്തശ്ശനെ ഓർത്തു മാത്രം.... അതു കൊണ്ട് മാത്രം അയാളിന്നും ജീവിക്കുന്നു..... അല്ലെങ്കിൽ പണ്ടേയ്ക്ക് പണ്ടേ കൊന്നേനെ...."😠 രോഷത്തോടെ പറഞ്ഞു എണീറ്റു പോവാൻ നിന്നതും ഞാനവന്റെ കയ്യിൽ പിടിച്ചു.... പോവല്ലേ എന്ന മട്ടിലുള്ള നോട്ടം കണ്ടിട്ടോ എന്തോ ഋഷി ശ്വാസം വലിച്ചു വിട്ടു അടുത്തു മലർന്നു കിടന്നു...... രണ്ടാളും ഒന്നും മിണ്ടിയില്ല.... റൂമിലാകെ ഫാനിന്റെ സൗണ്ട് മാത്രം..... മുഖം ചരിച്ചു നോക്കിയപ്പോ ഋഷി കണ്ണിന് കുറുകെ കൈ വെച്ചു കാര്യമായ് എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നുണ്ട്..... എന്തോ ഇന്നലെ കണ്ടൊരു ന്യൂസ്‌ ഓർമ്മയിൽ തെളിഞ്ഞു..... അമ്മ കുഞ്ഞിനെ കൊന്നത്രെ..... അല്ല..... നൊന്ത് പ്രസവിച്ച കുഞ്ഞിനെ കൊന്നവൾ എങ്ങനെ അമ്മയാവും.....

മൃഗം എന്ന് പോലും അവരെ വിളിക്കാൻ കഴിയില്ല.... മൃഗങ്ങൾക്ക് പോലും അവരെക്കാൾ മനുഷ്യത്വം ഉണ്ട്...... ആത്മാർഥമായി സ്നേഹിക്കുന്നവർ അവരുടെ സ്നേഹം മൂർദ്ധന്യത്തിൽ എത്തി നിൽക്കുമ്പോൾ അത് പ്രകടിപ്പിക്കാൻ ഉള്ളൊരു ഉപാധിയല്ലേ ശരീരം പങ്കുവയ്ക്കൽ...... മറ്റുള്ളതെല്ലാം നൽകുന്നത് വെറും നിമിഷനേരത്തെ ലഹരി മാത്രം...... അഗ്നിസാക്ഷിയായി കഴുത്തിൽ താലി കെട്ടിയവനോടും പത്തു മാസം ചുമന്നു ഒടുവിൽ പ്രാണ വേദനയാൽ പുളഞ്ഞു ജന്മം നൽകിയ കുഞ്ഞിനോടും സ്നേഹമില്ലാത്തവൾ കാമുകനെ ആത്മാർത്ഥമായി പ്രണയിക്കുന്നു എന്ന് പറയുന്നത് തന്നെ എന്തൊരു വിരോധാഭാസമാണ്...... മറ്റൊരുത്തന്റെ ഭാര്യയും കുഞ്ഞുങ്ങളുടെ അമ്മയുമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പഞ്ചാര വാക്ക് പറഞ്ഞു വരുന്നവർക്കുള്ളത് ശരീരത്തോടുള്ള സ്നേഹം മാത്രമാണെന്ന് ഇവരൊക്കെ എന്ന് മനസ്സിലാക്കും..... തിരിച്ചറിവ് വരുമ്പോഴേക്കും നഷ്ടമാവാനുള്ളതെല്ലാം നഷ്ടപ്പെട്ടു കാണും.... പിന്നെ ഭൂമിക്ക് ഭാരമായി എന്തിനോ വേണ്ടി ആർക്കോ വേണ്ടി അങ്ങ് ജീവിക്കാം..... അത്ര തന്നെ....... ഈ ഒരു വേവ് ലെങ്ങ്തിൽ പെട്ട ആളാണ് ഇന്ദ്രജിത് മേനോനും.... സ്വന്തം സ്വാർത്ഥതാല്പര്യങ്ങൾക്കായി ഭാര്യയെ കുരുതി കൊടുത്തു.....

ഒടുവിൽ കൊണ്ട് വന്ന ഏതോ ഒരുത്തിക്കായി സ്വന്തം ചോരയെ യാതൊരു ദയാദാക്ഷണ്യവുമില്ലാതെ തള്ളി കളഞ്ഞു.... അന്നൊരു പക്ഷേ അപ്പൂപ്പൻ കൂട്ടി കൊണ്ടു വന്നില്ലായിരുന്നെങ്കിൽ........ !!! ആ ഓർമ്മയിൽ ശരീരം ഒന്നു വിറച്ചു..... ഒട്ടും ആലോചിക്കാൻ ഇല്ലാതെ ചെരിഞ്ഞു ഋഷിയുടെ നെഞ്ചിലേക്ക് മുഖമമർത്തി കിടന്നു ഇറുക്കി ചുറ്റി പിടിച്ചു..... "എന്താ.... എന്താടി....." "ങ്‌ഹും..... ഒന്നുല്ല...... " "എന്നാ നേരെ കിടക്ക്..... കൈക്ക് സ്‌ട്രെയിൻ കൊടുക്കല്ലേ..... " പറയുന്നതിന്റെ കൂടെ തന്നെ എന്നെ പിടിച്ചു നേരെ കിടത്തി ചേർന്നു കിടന്നു..... "ഇനി പറാ... പെട്ടെന്ന് എന്താ പറ്റിയെ.... " "അത് ഓരോന്നൊക്കെ ഓർത്തു പോയി....... അല്ല..... നാളെ പോയാൽ ഇനിയെന്നാ കാണുന്നെ..... " "വീട്ടിലേക്ക് വരട്ടെ...." "വന്നിട്ടെന്തിനാ അമ്മയാവും കൂടെ.... നിത്യ നാളെ പോവുമായിരിക്കും ഏട്ടന്റെ കൂടെ തിരിച്ചു...... പിന്നെ ഈ കാലും വെച്ചു ഞാനെങ്ങനെ ഡോർ തുറന്നു തരാനാ.... " "മ്മ്.... " "അത് പോട്ടെ.... നാളെ കോളേജിൽ പോണില്ലേ.... " "ഇല്ല.... നിന്നെ ഡിസ്ചാർജ് ചെയ്തിട്ടേ ഇനി പോണുള്ളൂ..... കോഴ്സ് കഴിഞ്ഞിട്ട് എവിടെ എങ്കിലും കയറണം..... ഒന്നു സെറ്റ് ആയിട്ട് വേണം നിന്നെ വന്നു ചോദിക്കാൻ.....

എത്രയും പെട്ടെന്ന് പറ്റോ... അത്രയും പെട്ടെന്ന്.... നീയില്ലാതെ വയ്യെടി..... " അതും പറഞ്ഞു കഴുത്തിലേക്ക് മുഖം അടുപ്പിച്ചു അങ്ങനേ കിടന്നു..... "ആദ്യം എന്റെ കോഴ്സ് കഴിയട്ടെ......" "അതിനെന്താ കെട്ടി കഴിഞ്ഞിട്ടും പഠിക്കാലോ.... " "നടന്നത് തന്നെ..... എനിക്ക് പിന്നെ പഠിക്കാൻ പോവാൻ തോന്നൂല..... ജോലി എവിടെ കിട്ടിയാലും എന്നെയും കൂടെ കൊണ്ട് പോവണം...... ദിവസവും ജോലിക്ക് പോവും മുൻപ് കെട്ടിപ്പിടിച്ചു ഉമ്മ തരണം.... നിനക്കിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി തരണം.... നീ വരുന്നതും നോക്കി അക്ഷമയോടെ കാത്തിരിക്കണം..... വരുമ്പോൾ ചായ ഇട്ടു തരണം..... ടെൻഷനോടെ ഇരിക്കുമ്പോൾ മടിയിലേക്ക് ചായ്ച്ചു കിടത്തി മുടിയിലൂടെ വിരലോടിച്ചു ആശ്വസിപ്പിക്കണം.... പിന്നെ..... " "പിന്നെ..... " "പിന്നെ ഡെയിലി രാത്രി ഈ സ്നേഹച്ചൂടിൽ ഇങ്ങനേ ചേർന്നു കിടക്കണം..... ഒരു ടിപിക്കൽ വൈഫ്‌..... വലിയ മോഹങ്ങളോ ആഗ്രഹങ്ങളോ ഒന്നും ഇല്ല..... ഞാനും നീയും നമ്മുടെ മക്കളും അപ്പൂപ്പനും ഉള്ളൊരു കൊച്ചു കുടുംബം..... അത്രമാത്രം.... " പറഞ്ഞു നിർത്തിയതും ചുമലിൽ ഋഷിയുടെ ചുണ്ടുകൾ പതിഞ്ഞു..... ചെറു ചിരിയോടെ ഒന്നും കൂടി അവനോട്‌ ചേർന്ന് കിടന്നു.... ------------- ആരുടെയൊക്കെയോ ബഹളം കേട്ടിട്ട് ആണ് ഉറക്കം മുറിഞ്ഞത്...... നേരം വെളുത്തോ എന്തോ....... ഇടയ്ക്ക് എപ്പോഴോ ഋഷിയുടെ ചുണ്ട് നെറ്റിയിലും കവിളിലും കണ്ണിലും ചുണ്ടിലുമെല്ലാം പതിഞ്ഞത് പാതി ഉറക്കത്തിൽ അറിഞ്ഞായിരുന്നു.... അടുത്ത് നിന്ന് എണീറ്റു പോവുന്നതും.....

കണ്ണ് തുറന്നു നോക്കിയപ്പോ മുന്നിൽ അച്ചു വിത് സ്ഥായീഭാവം... പുച്ഛം..... സബാഷ്..... ഇന്നത്തെ ദിവസം പോയി.... 🤦‍♀️ അല്ല.... ഇന്നലെ പകൽ മുഴുവൻ ഉണ്ടായിട്ട് വരാത്തവൾ ഇന്നെന്താണാവോ കെട്ടി എടുത്തത്...... 🤔🤔 "എങ്ങനുണ്ട് വാവേ.... " അച്ഛനാണ്..... ഇളിച്ചു കാണിച്ചു കൈ കുത്തി എണീക്കാൻ പോയപ്പോഴേക്കും അച്ഛൻ തന്നെ പിടിച്ചു എണീപ്പിച്ചിരുത്തി..... നിത്യ ബെഡിൽ ഇരുന്ന് കനത്ത പോളിങിൽ ആണ്...... വീട്ടിൽ എത്തിയിട്ട് അറിയാം രാത്രി എന്താ ഉണ്ടായതെന്ന്.... ഋഷി മിക്കവാറും പുറത്തു തന്നെ കാണും..... ഡിസ്ചാർജ് ചെയ്തിട്ടേ പോവൂ എന്നല്ലേ പറഞ്ഞേ...... അച്ഛമ്മ പുട്ടും കടലയും തന്നു വിട്ടിട്ടുണ്ടെന്ന് അറിഞ്ഞതോടെ നേരം കളയാതെ ഫ്രഷ് ആയി വന്നു.... അമ്മ ഫുഡ് വാരി തന്നോണ്ട് ഇരിക്കുമ്പോൾ ആണ് വാതിലിൽ ആരോ മുട്ടുന്നേ..... അച്ചു പോയി വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ടു കണ്ണ് വിടർന്നു...... അനു.. കാത്തു.... നീലു... എലി.... പഴയ ഗാങ്...... എലിയും വൃന്ദയും ഇന്നലെ വൈകുന്നേരം വരെ ഇവിടെ ഉണ്ടായിരുന്നതാ...... അവരെ കണ്ടതും എന്തോ അമ്മ മുഖം തുടച്ചു തന്നു ചിരിച്ചു കൊണ്ട് അടുത്തു നിന്ന് എണീറ്റു...... "ചത്തോന്നറിയാൻ വന്നതാണോ നാറികളെ.... "

"അതേടി..... റീത്‌ മേടിക്കാൻ പറ്റിയില്ല.... ഈ ഓറഞ്ച് വെച്ച് അഡ്ജസ്റ്റ് ചെയ്യ്.... " അതും പറഞ്ഞു അനു കയ്യിലേക്ക് ഒരു കവർ നീട്ടി.... ഓറഞ്ച്... 😬 "എന്തൊരു ദരിദ്രമാടി പന്നികളെ.... വേറൊന്നും മേടിക്കാൻ കിട്ടിയില്ലേ..... " "വെരി സോറി.... ഈ കാര്യത്തിൽ ക്‌ളീഷേ വിട്ടൊരു കളിയില്ല.... നിനക്ക് വേണ്ടെങ്കിൽ വേണ്ടാ.... ഞങ്ങൾ തന്നെ തിന്നോളാം.... " എലിയാണ്..... അവള് കവർ തിരിച്ചു മേടിച്ചു ഓരോന്ന് വീതം എല്ലാർക്കും കൊടുത്തു.... ഒന്നെനിക്കും കിട്ടി.... അതും തിന്നു എല്ലാരും കൂടി കത്തി അടിച്ചിരിക്കുമ്പോഴേക്കും അച്ഛനും അമ്മയും വീട്ടിൽ കൊണ്ട് പോവാൻ ഉള്ളതൊക്കെ സെറ്റ് ആക്കി..... കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നു ഡിസ്ചാർജിന് എഴുതി ഒപ്പിട്ടു തന്നു...... ഇറങ്ങാറാവുമ്പോ സച്ചുവേട്ടനെ വിളിച്ചോളാൻ ആണ് പറഞ്ഞത്...... ഏട്ടനേയും വിളിച്ചു കൊണ്ട് അച്ഛൻ ബിൽ അടയ്ക്കാൻ പോയി...... റൂമിലിരുന്ന എല്ലാത്തിനേയും ഗെറ്റ് ഔട്ട്‌ അടിച്ചു അമ്മ ഡ്രസ്സ്‌ മാറ്റി തന്നു മുടിയും ഒതുക്കി തന്നു....... എനിക്കാണേൽ ഋഷിയെ എങ്ങനെ അറിയിക്കും എന്നോർത്തു ടെൻഷൻ... എലിയോട് കണ്ടിരുന്നോ എന്ന് ചോദിക്കാം എന്ന് വെച്ചാൽ അമ്മ കൂടെ തന്നെ ഉണ്ട്..... അമ്മ ഡോർ തുറക്കണ്ട താമസം എല്ലാം കൂടി കയറി വന്നു ബെഡിലും മറ്റേ ബെഡിലും ആയിട്ടിരുന്നു.... ഡിസ്ചാർജ് ഒരു വൻ ആഘോഷമാക്കൽ ആണോ ഇവറ്റകളുടെ ഉദ്ദേശം എന്ന് സംശയമില്ലാതില്ല...... "ആന്റി....." ആ വന്നല്ലോ വനമാല.... സച്ചുവേട്ടൻ ആണ്....

ഏട്ടനെ കണ്ടപ്പോ ടീംസ് എല്ലാം ഡീസന്റ് ആയി എണീറ്റു നിന്നു..... പഴയ സാർ അല്ലേ.... ഗുഡ് മോർണിംഗ് സാർ എന്ന് പറയാതിരുന്നത് ഭാഗ്യം....... 🤭🤭 ഏട്ടന്റെ തൊട്ട് പിന്നാലെ വീൽചെയറും കൊണ്ട് വരുന്ന ആളെ കണ്ടു മൂന്നു ജോഡി കണ്ണ് മിഴിഞ്ഞു.... ഒന്നെന്റെ.... പിന്നെ നിത്യ... പിന്നെ എലി.... ആളെ മനസ്സിലായി കാണുവല്ലോ... 🤷 "ഇതാരാ സച്ചു.... " അമ്മയാ..... "ഫാവി മരുമോൻ ആണെന്ന് പറയട്ടെ.... " എലി ചെവിയിൽ കയറി ആക്കിയ മട്ടിൽ ചോദിച്ചതാ..... ഞാനവളെ നോക്കി പല്ലിറുമ്പി ഋഷിയെ നോക്കി.... ചെക്കൻ കണ്ണ് ചിമ്മി കാണിച്ചു.... "എന്റെ ഫ്രണ്ട് ആണ്.... ഋഷിദേവ്.... " സച്ചുവേട്ടൻ പറഞ്ഞതും ഋഷിയും അമ്മയും പരസ്പരം നോക്കി ചിരിച്ചു..... എലി പറഞ്ഞ പോലെ ഭാവി മരുമോൻ ആണെന്ന് അറിയണം..... ഡിസ്ചാർജ് രണ്ട് ദിവസം കഴിഞ്ഞിട്ട് ആക്കേണ്ടി വരും..... അമ്മയുടെ വക പഞ്ഞിക്കിടൽ കാണും.... 😅 "ആന്റി താഴേക്ക് ചെല്ല്.... അങ്കിൾ നിൽക്കുന്നുണ്ട്.... അമ്മൂനെ ഞങ്ങൾ കൊണ്ട് വരാം..... " സച്ചുവേട്ടൻ പറഞ്ഞപ്പോ അമ്മ തലയാട്ടി ബാഗ് എടുത്തു പുറത്തേക്ക് നടന്നു..... അപ്പോ തന്നെ ഋഷിയെന്റെ അടുത്തേക്ക് വന്നു ഷോൾഡറിൽ കൂടി കയ്യിട്ടു ചേർത്തു പിടിച്ചു...... എലിയെ ഒഴിച്ചു ബാക്കി മൂന്നിനെയും ഞാൻ പറഞ്ഞു മാത്രേ അറിയൂ.... അവരെ ഒന്നു പരിചയപ്പെടുത്തി കൊടുത്തു...... ഇവർക്കെല്ലാം പിന്നിൽ അന്തം വിട്ടു നിൽക്കുന്ന അച്ചൂനെ കൂടി പരിചയപ്പെടുത്തി കൊടുത്തു......... അവളറിഞ്ഞാൽ എനിക്ക് പുല്ലാണ്.... 😜

ഋഷിന്റെ പരിചയപ്പെടൽ പിന്നെ അറിയാലോ.... ആർക്കോ വേണ്ടി ചിരിച്ചു കൊടുത്തു.... കമാ എന്നൊരക്ഷരം ഏഹേ..... അതോണ്ട് എല്ലാം പെട്ടെന്ന് തീർന്നു.... ഋഷി തന്നെ കോരിയെടുത്തു ചെയറിൽ ഇരുത്തിച്ചു...... എല്ലാരും നോക്കി നിൽക്കുന്നത് കണ്ടു ചെറുതായിട്ട് ഒന്നു ചമ്മി..... പിന്നെ ചമ്മലൊക്കെ മറച്ചു എല്ലാത്തിനേയും നോക്കി ഇളിച്ചു കാണിച്ചു...... ആദ്യം അവരൊക്കെ പുറത്തു ഇറങ്ങാൻ വേണ്ടി വെയിറ്റ് ചെയ്തു...... എല്ലാരും ഇറങ്ങിയതും ഋഷി മുന്നിൽ വന്നിരുന്നു..... "സ്‌ട്രെയിൻ കൊടുക്കരുത്..... മരുന്ന് കഴിക്കണം..... നല്ലത് പോലെ മാറിയിട്ട് വന്നാൽ മതി കോളേജിലേക്ക്.... കേട്ടോ.... " "മ്മ്..... ഐ വിൽ മിസ്സ്‌ യൂ സോ ബാഡ്ലി..... " സങ്കടത്തോടെ പറഞ്ഞതും ഋഷി കവിളിൽ ഒന്നു തട്ടി നെറുകയിൽ ഉമ്മ തന്നു..... സമയം അധികം ഇല്ലാത്തോണ്ട് പെട്ടെന്ന് ഇറങ്ങി എല്ലാരുടെയും കൂടെ നടന്നു..... ഋഷി കാറിന്റെ അടുത്തേക്ക് വന്നില്ല..... കയറും മുൻപ് അനുവാദം ചോദിക്കാൻ എന്ന പോലെ ഋഷിയെ തിരിഞ്ഞു നോക്കി...... അവൻ കണ്ണടച്ച് കാണിച്ചതും ഏട്ടന്റെ കൈ പിടിച്ചു മുന്നിലേക്ക് കയറി........ വീട്ടിലെത്തി കൊറേ നേരായി നിത്യയെ ഒന്നു തനിച്ചു കിട്ടാൻ കാത്തിരിക്കുന്നു..... മറ്റേ കാര്യം ചോദിക്കാൻ....

സ്ലീപ്പിങ് പീൽസിന്റെ..... അടുത്തുള്ള വീട്ടിലെ ഒക്കെ ആൾക്കാർ ഒക്കെ കാണാൻ വന്നു ഉള്ള നേരം പോയി..... "ഡീീ.... ആ ഡോർ അടച്ചിട്ടു വാ പെട്ടെന്ന്..... " അമ്മ അടുത്ത വീട്ടിലെ ആന്റിയെ പറഞ്ഞയക്കാൻ ഒരു മര്യാദ പോലെ കൊലായിലേക്ക് പോയത് ആണ്..... അവൾക്ക് കാര്യം മനസ്സിലായിട്ടോ എന്തോ വേഗം പോയ്‌ ഡോർ അടച്ചു അടുത്തേക്ക് വന്നു..... "ഇനി പറ...... " "എന്റെ മോളെ ഒന്നും പറയണ്ട... നീയുറങ്ങിയപ്പോൾ അഖിലേട്ടൻ വിളിച്ചിട്ട് പുറത്തേക്കിറങ്ങിയത്..... അപ്പോ ദാ പിന്നിൽ നിൽക്കുന്നു..... രാത്രി ഒന്നും കൂടി കാണണമെന്ന് ആജ്ഞാപിച്ചു പോയി.... ചെന്നു നോക്കിയപ്പോ കയ്യിൽ തന്നതാ സ്ലീപ്പിങ് പിൽസ്.... " "അതെങ്ങനെ അമ്മയ്ക്ക് കൊടുത്തു..... " "ആന്റി ഫ്രഷ് ആവാൻ പോവും മുൻപ് കുടിക്കാൻ എടുത്തു വെച്ച വെള്ളത്തിൽ കലക്കി..... പ്ലാൻ പോലെ ആന്റിയത് കുടിച്ചു..... ആന്റി ഉറങ്ങിയപ്പോ ഞാൻ പോയി വാതിൽ തുറന്നു കൊടുത്തു...... എനിക്ക് പ്രതിഫലം ആയിട്ട് ഒരു ജ്യൂസ്‌ തന്നതാ..... കുറച്ചു കഴിഞ്ഞപ്പോ ഞാനും ഉറങ്ങി പോയി..... പിന്നെ എന്താ നടന്നത്...... "🧐 അവള് നെറ്റി ചുളിച്ചു ചോദിച്ചത് കേട്ട് ഞാനൊന്ന് സൈറ്റ് അടിച്ചു കാണിച്ചു.... അവളുടേതിലും ഉറക്കഗുളിക കലക്കിയിട്ടുണ്ടെന്ന് പൊട്ടിയ്ക്ക് മനസ്സിലായില്ല.... ഞാനായിട്ട് പറയാനും പോയില്ല..... 🤭🤭 ---------- ദിവസങ്ങൾ കടന്നു പോയി...... നെറ്റിയിലെ കെട്ടൊക്കെ രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് അഴിക്കാം.... കാലിപ്പോഴും കുറച്ചു സീൻ ആണ്...

. കൈ പത്തി മടക്കുമ്പോൾ ഒക്കെ വേദനയുണ്ട്..... എന്ത് വന്നാലും വേണ്ടിയല്ല..... നാളെ കോളേജ് പോണം.... ഋഷിയെ കാണാതെ നിൽക്കാൻ വയ്യ..... വീട്ടിൽ തന്നെ ഇരുന്നിട്ട് ആണേൽ ശ്വാസം മുട്ടുന്നു...... റൂമിൽ തന്നെ ഇരുന്ന് മടുത്തിട്ട് അമ്മേന്റെ ഫോണും ഹെഡ്സെറ്റും എടുത്തു എണീറ്റു ചുമരിൽ പിടിച്ചു പിടിച്ചു കൊലായിലേക്ക് നടന്നു.... അച്ചു ചാരുപടിയിൽ ഇരുന്ന് ഫോണിൽ തോണ്ടുന്നുണ്ട്..... മറ്റവനോട് ആയിരിക്കും.... അവന്റെ കാര്യം തെളിവ് സഹിതം ഇവളുടെ മുന്നിൽ നിരത്തണം..... എന്നാലേ പണ്ടാറം വിശ്വസിക്കൂ..... നേരെ ചെന്നു അവൾക്ക് ഓപ്പോസിറ്റ് ആയി കയറിയിരുന്നു കാല് നീട്ടി വെച്ചു.... എന്നെ ഒന്നു നോക്കിയിട്ട് അവള് വീണ്ടും തോണ്ടൽ തുടങ്ങി..... എനിക്ക് വേറെ പണിയില്ലാത്തോണ്ട് ഹെഡ്സെറ്റ് എടുത്തു കുത്തി പ്ലേ ലിസ്റ്റ് എടുത്തു പാട്ട് വെച്ചു...... 🎶മെല്ലെ മെല്ലെ ആരും കാണാതെ... ഉള്ളിൻ ഉള്ളിൽ മൗനം മായാതെ നിഴൽ പോലെ നിന്നിൽ ചേരാൻ അലയുന്നു ഞാൻ... ഒരു കുമ്പിൾ സ്നേഹം മാത്രം കൊതിയ്ക്കുന്നു ഞാൻ... പീലിക്കാറ്റായ് നീ എൻ മുന്നിൽ മൂളുമ്പോൾ മലരായ് ഞാൻ ഉലയാം... വെൺ വേനൽതീരത്തോ നിൻ നെഞ്ചം നീറുമ്പോൾ മഴയായ് ഞാൻ തഴുകാം പുൽത്തുമ്പിൽ ചേലൂറും തൂ മഞ്ഞിൻ തൂവൽ പോലെ നിന്നിൽ നിറയാം.... അകലേ.... അകലേ നിലവീഥിയിൽ നീ തൂകും നോവിൽ എന്നെന്നും വാടുന്നു ഞാനാകെ..... മെല്ലെ മെല്ലെ... ആരും കാണാതെ... ഉള്ളിൻ ഉള്ളിൽ മൗനം മായാതെ..

. 🎶 ഒലക്ക...... 😬 അല്ലെങ്കിലേ ചെക്കനെ കാണാത്ത സങ്കടത്തിൽ ഇരിക്കുവാ..... അപ്പോഴാ ഓരോ കോപ്പിലെ പാട്ട്..... ഹെഡ്സെറ്റും ഫോണും മാറ്റി വെച്ചു മുറ്റത്തേക്ക് നോക്കിയിരുന്നു..... അമ്മേടെ ഫോണിൽ അവനെ വിളിച്ചാലോ.... അല്ലെങ്കിൽ വേണ്ടാ.... സൗണ്ട് കേട്ടാൽ കാണാൻ തോന്നും..... നാളെ നേരിട്ട് കാണാം.... ഓർത്തപ്പോ തന്നെ കുളിരു കോരി...... "അച്ചൂ.... ഇതൊക്കെ പോയി മേടിച്ചിട്ട് വാ.... " അമ്മയാണ്.... രണ്ട് വീടിനപ്പുറം ചെറിയൊരു കടയുണ്ട്.... സ്ഥിരം ഞാൻ ആണ് പോവാറ്.... ഇപ്പോ അച്ചു ആയി കടയിൽ പോക്ക് ഒക്കെ..... "ഇപ്പോഴെങ്കിലും ആ സാധനത്തിന് റസ്റ്റ്‌ കൊടുക്ക്..... " പൈസയും ലിസ്റ്റും കയ്യിൽ മേടിച്ചു ഫോൺ എടുക്കാൻ പോയപ്പോ അമ്മ പറഞ്ഞതാ.... അമ്മയെ പേടി ഉള്ളത് കൊണ്ട് അവള് ഫോൺ ചാരുപടിയിൽ തന്നെ വെച്ചു മുറ്റത്തേക്കിറങ്ങി...... അമ്മ അകത്തേക്കും പോയി....... എന്റെ നോട്ടം അവളുടെ ഫോണിലും എത്തി...... എടുത്തു നോക്കിയാലോ.... 🤔 നോക്കാം എന്ന് തീരുമാനിച്ചു അവള് പോയ വഴിയേ ഒന്നു നോക്കി കൈ നീട്ടി ഫോൺ എടുത്തു..... പാറ്റേൺ അറിയുന്നത് കൊണ്ട് ലോക്ക് തുറന്നു ഗാലറിയിൽ കയറി..... ആ വ്യാധിയുടെ ഒരു ഫോട്ടോ കിട്ടണം.... അതാണ് ലക്ഷ്യം....... ഒന്നിലും കാണാൻ ഇല്ല... ഹൈഡ് ആയിരിക്കും..... വെറുതേ ഒന്നു വാട്സ്ആപ്പ് പ്രൊഫൈൽ പിക്ചർ ഫോൾഡറിൽ കൂടി നോക്കി...... രണ്ടെണ്ണം ഉണ്ട്..... ഒട്ടും നേരം കളയാതെ രണ്ടും സെലക്ട്‌ ചെയ്ത് ഷെയർ ഓപ്ഷൻ കൊടുത്തു..... വാട്സ്ആപ്പ് ലോക്ക് ആണ്.... കോപ്പ്...... പാസ്സ്‌വേർഡ്‌ എന്തായിരിക്കും.... മിക്കവാറും 'അച്ചുആദി' ആവും..... അടിച്ചു നോക്കി..... റോങ്ങ്‌ പാസ്സ്‌വേർഡ്‌.....ശ്ശെ...... തല നല്ലോണം ഇരുന്നു പുകച്ചു....

ഇടയ്ക്ക് റോഡിലേക്ക് നോക്കി അവള് വരുന്നില്ലെന്നും ഉറപ്പാക്കി അച്ഛന്റേം അമ്മേടേം എന്തിനു പുരാവസ്തു സോറി... അച്ചമ്മേടെ പേര് വരെ അടിച്ചു..... ആ പന്നിന്റെ ശെരിക്കുള്ള നെയിം എന്തായിരുന്നു..... 🤔🤔 ഓ.... ഒരാവശ്യത്തിന് ഓർക്കുമ്പോ ഒരു തേങ്ങയും ഓർമ വരൂല... നാശം..... 🤦‍♀️ ആദവ്..... അതെന്നെ..... 'അദിതിആദവ്.....' റോങ്ങ്‌ പാസ്സ്‌വേർഡ്‌.... 'ആദവ്അദിതി.....' റോങ്ങ്‌ പാസ്സ്‌വേർഡ്‌.... എന്റെ ഡിങ്കാ..... ചതിക്കല്ലേ.... ഇനി ഇതും കൂടിയേ സ്റ്റോക്ക് ഉള്ളൂ..... 'ആദവ്ആദി '..... യുറേക്കാ..... 🥳 കിട്ടിപ്പോയി.... ഓ സെലിബ്രേഷൻ പിന്നെ ആക്കാം.... സെന്റ് സെന്റ്.... ഞാൻ എന്നോട് തന്നെ പറഞ്ഞതാ.....😁 വേഗം തന്നെ നിത്യേടെ നമ്പർ തപ്പിയെടുത്തു അതിലേക്ക് ഫോട്ടോസ് സെന്റ് ചെയ്തിട്ടു.... സെന്റ് ആയതും രണ്ടും ഡിലീറ്റ് ചെയ്ത് കളഞ്ഞു വാട്സ്ആപ്പ് ക്ലോസ് ചെയ്യാൻ നിൽക്കുമ്പോ ദേണ്ടെ നോട്ടിഫിക്കേഷൻ വരുന്നു..... ആ ആദി മെസ്സേജ് അയച്ചെ ആണ്..... തുറന്നു നോക്കിയാലോ.... പേർസണൽ കാര്യം ആണ്..... പക്ഷേ തുറന്നു നോക്കിയാൽ ചിലപ്പോ വല്ലതും തടഞ്ഞാലോ.... റോഡിലേക്ക് നോക്കി അവള് വരുന്നില്ലെന്ന് ഉറപ്പ് വരുത്തി അവന്റെ മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി.... 'ഐ മിസ്സ്‌ യൂ ബേബി ' അയ്യെടാ.... ഒരു മിച് യൂ..... എത്രെണ്ണത്തിന് ഫോർവേഡ് ചെയ്തു കാണുമോ എന്തോ... 😬 മുകളിലേക്കുള്ള ചാറ്റ് വായിക്കും തോറും നെറ്റി ചുളിഞ്ഞു..... വീണ്ടും വീണ്ടും വെപ്രാളത്തോടെ ചാറ്റ് താഴേയ്ക്ക് നീക്കി..... ഈശ്വരാ..... അച്ചു അവന്റെ ട്രാപ്പിൽ പെട്ടു പോയല്ലോ...... നെറ്റിയിൽ കയ്യും കൊടുത്തു മുന്നോട്ട് നോക്കിയതും എന്റെ കയ്യിൽ ഇരിക്കുന്ന ഫോൺ കണ്ടു വീട്ടിലേക്ക് കയറി വന്ന അച്ചുവിന്റെ മുഖം വിളറി വെളുത്തു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story