കൽക്കണ്ടം: ഭാഗം 24

kalkandam new

എഴുത്തുകാരി: അശ്വിനി

"നീ എന്താ നേരം വൈകിയേ.... നിന്റെ മുഖം എന്താ ഇങ്ങനിരിക്കുന്നെ...... " അമ്മയാണ്..... കയ്യിലിരുന്ന കവർ മേടിച്ചു അവളെ മുഖത്തോട്ട് നോക്കി ചോദിച്ചത് കേട്ട് അച്ചു ഒന്നുമില്ലെന്ന് തലയാട്ടി..... അമ്മ അവളെ ഒന്നു സൂക്ഷിച്ചു നോക്കി അകത്തേക്ക് കയറി പോയി..... അപ്പോ തന്നെ കാല് വേദന വക വയ്ക്കാതെ ഞാനവളുടെ കയ്യിൽ പിടിച്ചു വലിച്ചു റൂമിലേക്ക് പോയി വാതിൽ വലിച്ചടച്ചു ഫോൺ അവൾക്ക് നേരെ നീട്ടി...... "എന്താടി ഇതൊക്കെ...... ഹേ..... " ഞാനിത്ര ദേഷ്യത്തോടെ ചോദിച്ചിട്ടും അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു നിൽക്കുവാ...... അത് കാണുമ്പോ തന്നെ എവിടുന്നൊക്കെയോ അരിച്ചു കയറുന്നു..... "ഡീീ..... നിന്നോടാ ചോദിച്ചത്..... നീ അവന് ഈ ചോദിച്ചിരിക്കുന്ന ഫോട്ടോ കൊടുത്തിട്ടുണ്ടോ....... പറയെടി...... "😠

"ഒരു..... ഒരു വട്ടം....... " അവള് വിറയലോടെ പറഞ്ഞു നിർത്തിയതും കൈ നീട്ടി ഒറ്റൊന്നങ്ങു പൊട്ടിച്ചു....... "നീ ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നത്..... ഇഡിയറ്റ്..... അവനെ കുറിച്ച് നിനക്ക് വല്ലതും അറിയുമോ.... " "ആദിയെന്നെ ചതിക്കില്ല.... അതെനിക്ക് ഉറപ്പാ....... " അവളുടെ ഒരു വ്യാധി...... "ഡീീ..... ഇത് നോക്ക്..... അവന്റെ ചാറ്റ് ഹിസ്റ്ററി നീ തന്നെ നോക്ക്..... നീ പിക് തരില്ലെന്ന് പറഞ്ഞപ്പോൾ മിണ്ടാതെ പോയവൻ ആണ്.... കൊടുക്കാം എന്ന് പറയുന്നത് വരെ അവൻ നിന്റെ ഒറ്റ മെസ്സേജിന് റിപ്ലൈ തന്നിട്ടില്ല.... " "അത് സ്നേഹം കൊണ്ടാ..... " "എക്സാക്റ്റിലി....... സ്നേഹം കൊണ്ടാ.... അത് നിന്നോട് അല്ല.... നിന്റെ ശരീരത്തോട്.... അച്ചൂ..... നീ ആദ്യം ആൾക്കാരെ തിരിച്ചറിയാൻ പഠിക്ക്..... വയസ്സ് പത്തിരുപത്തൊന്ന് ആയിട്ടും നിനക്കിപ്പോഴും ശരിയേതാ തെറ്റേതാ എന്ന് അറിയാറായിട്ടില്ല...... കണ്ണ് തുറന്നു നിനക്ക് ചുറ്റുമുള്ള ലോകത്തെ കാണ്.... മൂഢസ്വർഗത്തിൽ ജീവിക്കല്ലേ......

എടി പ്രേമിക്കുന്നവർ തമ്മിൽ കിസ്സ് ചെയ്യുന്നത് ഒക്കെ ക്വയ്റ്റ് നാച്ചുറൽ ആണ്...... പക്ഷേ അവരുടെ സ്വകാര്യ നിമിഷത്തേക്ക് മൊബൈൽ ഫോൺ കടന്നു വരുന്നുണ്ടെങ്കിൽ അവനെ വിശ്വസിക്കരുത്...... നോ പറയണ്ടിടത് നോ തന്നെ പറയണം...... അതവൻ തെറ്റിയാലും ഇല്ലെങ്കിലും...... അങ്ങനെ പോയാൽ പോട്ടെ പുല്ലെന്ന് വെക്കണം..... ഇനിയെങ്കിലും ആലോചിക്ക്...... പ്രായത്തിന്റെ പക്വതയെങ്കിലും കാണിക്ക്........ " അതും പറഞ്ഞു ഫോൺ അവളുടെ കയ്യിൽ വെച്ചു കൊടുത്തു വാതിൽ തുറന്നു പുറത്തേക്ക് നടന്നു...... ഇത്ര പറഞ്ഞിട്ടും ഒരു കാര്യവും ഉണ്ടാവാൻ പോവുന്നില്ല.... വായിലെ വെള്ളം വറ്റിയത് മിച്ചം.... അവനെ കൊണ്ട് തന്നെ സത്യം പറയിപ്പിക്കണം.... എടുത്തു ചാടി എന്തെങ്കിലും ചെയ്താൽ അവനും വെറുതേ ഇരിക്കില്ല....... അവളുടെ ഫോട്ടോസ് കയ്യിലുണ്ടാവും..... നൈസ് ആയിട്ട് ഹാൻഡിൽ ചെയ്യണം..... മ്മ്... കോളേജിൽ പോയിട്ട് നോക്കാം...... -------------

"വൈകുന്നേരം പറ്റിയാൽ ഞാൻ വരാം.... അല്ലെങ്കിൽ സച്ചു വരും..... ശ്രദ്ധിക്കണം ട്ടോ.... " "ഓ ശെരി രാജാവേ..... " കവിളിൽ ഒന്നു തട്ടിയിട്ട് എലിയെ നോക്കി ചിരിച്ചു അച്ഛൻ വണ്ടിയും ഓടിച്ചു പോയി.... കോളേജിൽ കൊണ്ട് വിട്ടതാ... അങ്ങനെ ദിവസങ്ങൾക്കു ശേഷം ഞാൻ വീണ്ടും അങ്കത്തട്ടിൽ എത്തിയിരിക്കുന്നു.... ബൈ ദി വേ ആര്യപുത്രൻ എവിടെ..... 🤔 "ദേവ് ചേട്ടന് അറിയോ നീ വരുന്നത്..... " "മ്മ്ഹും... സർപ്രൈസ്.... " "എന്നോട് ദിവസവും വന്നു ചോദിക്കും നിനക്ക് എങ്ങനെ ഉണ്ടെന്ന്.... ഒരു വട്ടം അറിയില്ലെന്ന് പറഞ്ഞപ്പോ ഫ്രണ്ട് അല്ലേ.... ദിവസവും വിളിച്ചു അന്വേഷിച്ചൂടെ എന്നും എന്നും ചോദിച്ചു കണ്ണ് പൊട്ടുന്ന ചീത്തയും പറഞ്ഞു പോയി..... " "അതാണല്ലേ നീ ഡെയിലി അമ്മേടെ ഫോണിലേക്ക് വിളിച്ചു വിവരം ഒക്കെ ചോദിച്ചേ..... " "ആന്ന്..... അടുത്ത് അമ്മ നിൽക്കുന്ന കൊണ്ടാ കൂടുതൽ ഒന്നും പറയാതിരുന്നേ..... " "മ്മ്..... നീയൊരു ഹെല്പ് ചെയ്യോ.... എന്നെ ഒന്നു ഞങ്ങടെ മരത്തിന്റെ അടുത്ത് കൊണ്ട് വിടുമോ..... "

"ഇപ്പോഴോ..... " "ആ.... ഋഷി ഉറപ്പായിട്ടും അങ്ങോട്ട് വരും.... എന്നെ വിട്ടിട്ട് നീ ഇങ്ങു പോര്..... " "ആ എന്നാ വാ.... " അവളുടെ കയ്യും പിടിച്ചു റോഡ് ക്രോസ് ചെയ്തു..... ഒരാളുടെ സപ്പോർട്ട് ഇല്ലാതെ നടക്കാൻ പറ്റൂലാ..... സപ്പോർട്ട് കിട്ടിയ ഞൊണ്ടി ഞൊണ്ടി നടക്കാം..... അവസ്ഥ..... 🤦‍♀️ തുളസിയൊരു സിഗററ്റും വലിച്ചു മരത്തിന്റെ ചുവട്ടിൽ ഇരിപ്പുണ്ട്... ഞങ്ങളെ കണ്ടപ്പോഴേ എണീറ്റു നിന്ന് സിഗരറ്റ് താഴെയിട്ടു ചവിട്ടി അടുത്തേക്ക് വന്നു...... "ആഹാ.... കാല് മാറും മുൻപ് ലാൻഡ് ചെയ്തല്ലേ..... " "ഉവ്വല്ലോ..... എവിടെ.... കണ്ടില്ല..... " "ഓ.... അപ്പോ അതിന് വേണ്ടിയാണല്ലേ ഓടി ചാടി വന്നത്..... " തുളസി ആക്കിയ മട്ടിൽ ചോദിച്ചതും വെടിപ്പായി ഒന്നു ഇളിച്ചു കാണിച്ചു..... "നീ ഇല്ലാത്തത് കൊണ്ട് ബെൽ അടിക്കാറാവുമ്പോഴേ വരുള്ളൂ.....

എന്നാലും ഇവിടെ വന്നു കുറച്ചു നേരം ഇരുന്നിട്ടേ ക്ലാസ്സിൽ പോവു....അതാ ഞാൻ ഇവിടിരിക്കുന്നെ..... " "മ്മ്..... അമ്മയ്ക്ക് എങ്ങനുണ്ട്..... " "ആ... അറിഞ്ഞായിരുന്നോ..... " "ഉവ്വ്.... ഹോസ്പിറ്റലിൽ വന്നപ്പോ പറഞ്ഞു.... " "കുഴപ്പം ഒന്നുല്ല്യ..... അമ്മേടെ ചേച്ചി വീട്ടിൽ ഉള്ളത് കൊണ്ട് പേടിക്കാനും ഇല്ല.... അച്ഛനും നാട്ടിലുണ്ട്....." "അച്ഛൻ അപ്പോ ഇവിടല്ലേ.... " എലി ചോദിച്ചതാ..... "അച്ഛൻ റെയിൽവേയിലാ വർക്ക്‌ ചെയ്യുന്നേ.... ഇപ്പോ ഇൻഡോറിൽ ആണ്..... " "മ്മ്..... " പിന്നെയും ഓരോന്ന് പറഞ്ഞിരിക്കുന്നതിന് ഇടയ്ക്ക് ഋഷിയുടെ വണ്ടി വരുന്ന സൗണ്ട് കേട്ടു തുളസിയെ നോക്കി ചിരിച്ചു..... കടയുടെ മുന്നിൽ വണ്ടി നിർത്തിയിട്ടു ഇപ്പോ ഇങ്ങോട്ട് വരും..... അവൻ വരുന്നതിന്റെ മുന്നേ തുളസിയെ പിടിച്ചു മുന്നിലേക്ക് നിർത്തിച്ചു ഞാനവന്റെ പിന്നിൽ ഒളിച്ചു.... കാര്യം മനസ്സിലായതും ഒന്നും കൂടി പെർഫെക്ഷൻ കിട്ടാൻ തുളസി മുണ്ടിന്റെ കുത്തഴിച്ചു..... ഇപ്പോ പിന്നിൽ ഒരാളുണ്ടെന്ന് അറിയില്ല.....

അവൻ നടന്നു വരുന്നുണ്ടെന്ന് കണ്ടതും രണ്ടാളും ഒന്നും അറിയാത്തത് പോലെ നിഷ്കു ആയിട്ട് നിന്നു...... "നിങ്ങൾ എന്താ ഇവിടെ നിൽക്കുന്നെ.... " മുന്നിൽ നിൽക്കുന്ന രണ്ടിനോടും ആവും..... രണ്ടാളും ഒന്നുമില്ലെന്ന മട്ടിൽ ചുമൽ കൂച്ചി കാണിച്ചു...... "അമ്മു വിളിച്ചിരുന്നോ..... അവൾക്ക് കുഴപ്പം ഒന്നും ഇല്ലാലോ..... " "നേരിട്ടങ്ങ് ചോദിച്ചോ..... വാടി.... " അതും പറഞ്ഞു തുളസി എന്റെ മുന്നിൽ നിന്നു മാറി നിന്നു എലിയുടെ കയ്യും പിടിച്ചു തിരിഞ്ഞു നടന്നു..... ഞങ്ങളെ ഒറ്റയ്ക്ക് വിട്ടത് ആവും....... എന്നെ കണ്ടിട്ട് ആണേൽ ചെക്കൻ സ്റ്റക്ക് ആയി നിൽക്കുവാ..... ഋഷി അടിമുടി നോക്കുന്നത് കണ്ടു ചിരിയോടെ നിന്നെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ അവന്റെ മുഖം ഇരുണ്ടത് കണ്ടു ഞാനൊന്ന് പകച്ചു...... "നിന്നോടാരാ ഈ കാലും വെച്ച് ഇങ്ങോട്ട് കെട്ടിയെടുക്കാൻ പറഞ്ഞത്..... ഹേ......"😠 എടുത്തടിച്ച മാതിരി ചോദിച്ചത് കേട്ട് കണ്ണ് നിറഞ്ഞു...... "ഡീീ...... ചോദിച്ചത് കേട്ടില്ലേ..... "😠 ഒന്നും പറയാൻ നിൽക്കാതെ തല കുനിച്ചു....

ഋഷി തൊട്ടു മുന്നിൽ വന്നു നിന്നു മുഖം പിടിച്ചുയർത്തി.... കണ്ണ് നിറഞ്ഞത് കണ്ടിട്ടോ എന്തോ അവന്റെ മുഖം ഒന്നയഞ്ഞു..... രണ്ട് മിനിറ്റ് മുഖത്തേക്ക് തന്നെ നോക്കി ശ്വാസം ഒന്നു വലിച്ചു വിട്ടു കണ്ണ് തുടച്ചു തന്നു..... "കരയണ്ട.... പോട്ടെ..... കാല് ഇങ്ങനെ കുത്തി നടന്നാൽ വേദന കൂടത്തല്ലേയുള്ളൂ.... അതാ ദേഷ്യം വന്നത്..... . നല്ല പോലെ റസ്റ്റ്‌ എടുത്തിട്ട് വന്നാ പോരായിരുന്നോ...... " "നിന്നെ കാണാതെ ശ്വാസം മുട്ടുന്നത് പോലെ തോന്നി..... അതാ ഞാൻ...... " അതും പറഞ്ഞു വിങ്ങി കരഞ്ഞതും ഋഷി അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു പിടിച്ചു...... "കരയല്ലേ.... ഞാൻ കാരണം ദേ ഇങ്ങനെ നീയിങ്ങനെ നടക്കുന്നത് കാണുമ്പോ ചങ്ക് പൊട്ടുമെടി..... അത് കൊണ്ടാ നല്ല പോലെ മാറിയിട്ട് വന്നാ മതിയെന്ന് പറഞ്ഞത്...... സന്തോഷം ഉണ്ട്..... നിന്നെയൊന്നു മുന്നിൽ കണ്ടല്ലോ..... പക്ഷേ ഈ ചുറ്റിക്കെട്ട് ഒക്കെ കാണുമ്പോ ഒരു വിങ്ങൽ ആണ്..... അല്ലെങ്കിലേ ഒറ്റ രാത്രി ഉറങ്ങിയിട്ടില്ല....

കണ്ണടച്ചാ നിന്നെ അന്നു ഹോസ്പിറ്റലിൽ വന്നു കണ്ടപ്പോ ഉള്ള രൂപം ആണ് മനസ്സിൽ വരുന്നത്....... " മുടിയിൽ തഴുകി ഇടറിയ സ്വരത്തിൽ പറഞ്ഞതും ഞാനൊന്നും കൂടി അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു..... "എപ്പോ വന്നു..... ആരുടെ കൂടെയാ വന്നത്...." മുറിവുണങ്ങിയോ..... കാല് നല്ല വേദനയുണ്ടോ..... കൈ മാറിയോ...... " ചേർത്ത് പിടിച്ചു തന്നെ ഒറ്റ ശ്വാസത്തിൽ ആധിയോടെ ചോദിക്കുന്നത് കേട്ട് കരച്ചിലൊക്കെ മാറി ചിരിപൊട്ടി..... ചില നേരത്ത് ചെക്കനെന്തൊരു പാവമാ ദൈവമേ..... "ഡീീ നിന്നോടാ..... " "വലിയ പ്രശ്നം ഒന്നുമില്ലെന്റെ ചെക്കാ.... നാളെ പോയി സ്റ്റിച്ച് എടുക്കാം..... " "മ്മ്......" "അതേ..... എനിക്ക് അപ്പൂപ്പനെ ഒന്നു കാണണം..... " "കൊണ്ട് പോവാം..... പിന്നൊരു ദിവസം...... ഇപ്പോ ക്ലാസ്സിൽ പൊക്കോ..... ഇങ്ങനെ നിന്ന് സ്‌ട്രെയിൻ കൊടുക്കണ്ട..... " "പറ്റില്ല.... എനിക്കിന്ന് കാണണം..... " "വാശി പിടിക്കല്ലേ അമ്മൂ..... " "പ്ലീസ്..... പ്ലീസ്.... "

കൊറേ നേരം കെഞ്ചി പറഞ്ഞതും പാവം തോന്നിയിട്ടോ എന്തോ ചെക്കൻ കൊണ്ടു പോവാ സമ്മതിച്ചു.... "എടുക്കണോ...... " "വേണ്ടാ.... നടക്കാവുന്നതല്ലേ ഉള്ളൂ.... " "എന്നാ വാ.... " കൈ നീട്ടി തന്നു....... കയ്യും പിടിച്ചു തിരിച്ചു കടയുടെ മുന്നിൽ എത്തിയപ്പോ എലിയും തുളസിയും അതിന് മുന്നിൽ നിൽപ്പുണ്ട്..... ബെൽ അടിച്ചല്ലോ.... ഇവര് എന്താ കയറാത്തത്....🤔🤔 "നിങ്ങൾ കയറിയില്ലേ..... " ഋഷി ചോദിക്കുന്നത് കേട്ടിട്ട് ആണ് രണ്ടും ഞങ്ങളെ കണ്ടത്.... "നിങ്ങളെയും നോക്കി നിൽക്കുവായിരുന്നു.... പോവാം.... " "നീ കേറിക്കോടാ...... ഞാൻ ഒന്ന് ഇവളെ വീട്ടിൽ കൊണ്ട് പോയിട്ട് വരാം..... " "ഞാനും വരട്ടെ.... "😁 എലിയാണ്..... ഇളി കണ്ടു പാവം തോന്നി ഋഷി വന്നോളാൻ പറഞ്ഞു..... അപ്പോ ഇങ്ങനെ വരും എന്നായി ആലോചന...... ഒടുക്കം തുളസി കൂടി വരാം എന്ന് പറഞ്ഞു..... എലി അവന്റെ കൂടെ വരും....... അങ്ങനെ ഞങ്ങൾ നാലും കൂടി വീട്ടിലേക്ക് തിരിച്ചു..... ഞാൻ ഒരു സൈഡ് ആയിട്ട് ഇരുന്നത് കൊണ്ട് ഋഷി മെല്ലെയാ പോയത്....

എലിയും തുളസിയും അങ്ങെത്തിക്കാണും..... അന്നത്തെ സംഭവത്തിന്‌ ശേഷം അപ്പൂപ്പൻ ഋഷിയോട് മിണ്ടാറില്ലെന്ന് തുളസി പറഞ്ഞു....... പാവം.... അതിന്റെ സങ്കടവും കാണും എന്നോട് പറയാഞ്ഞിട്ടാ.... അവരെ ഒന്നു സെറ്റ് ആക്കണം..... അതാണ് ഉദ്ദേശം..... ഊഹം തെറ്റിയില്ല..... തുളസിയും എലിയും വീടിന്റെ മുറ്റത്തു തന്നെ അപ്പൂപ്പനോട് സംസാരിച്ചു നിൽക്കുന്നുണ്ട്.... എലി ആണേൽ തൊടി മുഴുവൻ സ്കാൻ ചെയ്യുന്ന തിരക്കിലാ....... വണ്ടി മുന്നിൽ ചെന്നു നിർത്തിയപ്പോ തന്നെ അപ്പൂപ്പൻ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു വണ്ടിയിൽ നിന്നിറക്കി.... തലയിലേയും കയ്യിലേയും കെട്ടൊക്കെ കണ്ടിട്ട് ദേഷ്യത്തോടെ ഋഷിയെ നോക്കി..... അവനൊന്നും മിണ്ടാതെ മുഖവും കുനിച്ചു കയറി പോയി..... ഞാൻ വിളിക്കാൻ പോയെങ്കിലും അപ്പൂപ്പൻ കയ്യിൽ പിടിച്ചു നിർത്തിച്ചു..... "കഷ്ടം ഉണ്ട് ട്ടോ...... " "എന്ത് കഷ്ടം.... ദേഷ്യം വന്നാൽ ഇങ്ങനെ ആണോ ചെയ്യണ്ടേ..... എവിടെങ്കിലും തല ശക്തിയായിട്ട് ഇടിച്ചിരുന്നെങ്കിലോ....

അറിയാതെ പറ്റിയതാണെന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ..... എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടു..... " അപ്പൂപ്പൻ നല്ല കലിപ്പിൽ പറഞ്ഞു...... ഇനി തിരിച്ചെന്ത് പറയാനാ.... എന്റെ വാ അടപ്പിച്ചു.... എന്റെ ദയനീയമായ നോട്ടം കണ്ടിട്ടും മൂപ്പർക്കൊരു കുലുക്കവും ഇല്ല...... എലിയ്ക്ക് ഒന്നും മനസ്സിലായില്ലെന്ന് മുഖം കണ്ടാൽ അറിയാം.... അവളോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല..... അവളുടെ വക കൂടി ഉപദേശം കേൾക്കാൻ വയ്യായിരുന്നു..... തൽക്കാലം അവളുടെ കണ്ണ് കുറുക്കിയുള്ള നോട്ടം കണ്ടില്ലെന്ന് വെച്ചു അപ്പൂപ്പന്റെ കൂടെ അകത്തേക്ക് കയറി..... "ഇവിടിരിക്ക്.... ഇങ്ങനെ നടന്നു കൊണ്ടിരുന്നാൽ നീര് വെക്കും.... " അതും പറഞ്ഞു സോഫയിൽ ഇരുത്തിച്ചു കാലെടുത്തു ടീ പോയിൽ വെച്ചു തന്നു കുടിക്കാൻ എടുക്കാൻ പോയി.... എലിയും തുളസിയും കൂടി മുറ്റത്തു നിന്ന് സംസാരിക്കുന്നുണ്ട്..... മിക്കവാറും തുളസി എല്ലാം പറയുവായിരിക്കും...... ഇപ്പോ പോയി അപ്പൂപ്പനെ സോപ്പ് ഇടാം....

എണീറ്റു ചുമരിൽ പിടിച്ചു അടുക്കളയിലേക്ക് നടന്നു..... "അപ്പൂപ്പാ..... " വിളി കേട്ടിട്ട് ആണ് ഞാൻ വന്നെന്ന് അറിഞ്ഞത്.... നോട്ടം നേരെ കാലിലേക്ക് എത്തി..... "നോക്കണ്ട..... ഇട്ടിട്ടില്ല..... " ചിരിയോടെ ഞാൻ പറഞ്ഞെങ്കിലും അപ്പൂപ്പന്റെ മുഖം വാടി..... സാധാരണ എല്ലാ വട്ടവും ഞാൻ ശശി ആവുന്നതാ..... സർപ്രൈസ് ആയിട്ട് കേറി വരാൻ നോക്കുമ്പോഴേക്കും കൊലുസിന്റെ സൗണ്ട് കേട്ട് ആൾക്ക് മനസ്സിലായി കാണും ഞാൻ വന്നെന്ന്.... ഇന്നിപ്പോ അതില്ലാത്തതിന്റെ സങ്കടം ആവും..... "അപ്പൂപ്പാ..... ഇങ്ങോട്ട് നോക്ക്.... അവനറിയാതെ പറ്റിയതല്ലേ.... നമ്മളല്ലാതെ വേറെ ആരാ അവനോട്‌ ക്ഷെമിക്കുന്നത്.... " "നീ ഇങ്ങനെ അവൻ ചെയ്യുന്നതും പറയുന്നതും ഒക്കെ ക്ഷെമിച്ചു കൊടുത്തു ചെക്കനെ തലയിൽ കേറ്റി നടക്കരുത്.... അത് തന്നെയാ ഞാനും ചെയ്തിട്ടുള്ളത്.... ഇപ്പോ കണ്ടോ ചെയ്തു വെച്ചേക്കുന്നത്.... " "ഈ പ്രാവശ്യത്തേക്ക് ഒന്നു ക്ഷെമിക്ക്... എനിക്ക് വേണ്ടി.... പ്ലീസ്... പ്ലീസ്.... " "ഹ്മ്മ്.... ഇന്നാ കുടിച്ചോ.... " "ക്ഷമിച്ചോ..... "

ജ്യൂസ്‌ മേടിച്ചു കൊണ്ട് ചോദിച്ചു.... "മ്മ്..... " "പിന്നെന്തിനാ ഈ മുഖം ഇങ്ങനെ വീർപ്പിച്ചു വെച്ചേക്കുന്നത്..... കാറ്റ് വിട് മനുഷ്യാ... അല്ലെങ്കിൽ തട്ടിപ്പോവും.... ഞങ്ങളെ പിള്ളേരെ ഒക്കെ കാണണ്ടതല്ലേ...... " "അടി..... " കൈ നീട്ടി അടിക്കാൻ വന്നപ്പോഴേക്കും ചിരിയോടെ ഒഴിഞ്ഞു മാറി.... അപ്പൂപ്പനും ചിരിച്ചു..... "ഞാൻ പോയി അവനെ വിളിച്ചിട്ട് വരാം.... ഇനി മുഖം കറുപ്പിക്കരുത്.... കേട്ടല്ലോ.... " "ഈ കാലും വെച്ചാണോ സ്റ്റെപ് കയറാൻ പോവുന്നേ.... " "അത് സീൻ ഇല്ല..... ഈ "😁 "എന്തെങ്കിലും ചെയ്യ്.... രണ്ടും കണക്കാ.... " അപ്പൂപ്പൻ രോഷത്തോടെ പറഞ്ഞു രണ്ട് ഗ്ലാസ്‌ ജ്യൂസ്‌ എടുത്തു മുന്നിൽ നടന്നു..... തൊട്ടു പിന്നാലെ ചുമരിൽ പിടിച്ചു ഞാനും..... സ്റ്റെപ് കയറി മുകളിൽ ചെന്നു കാലിലേക്ക് ഒന്നു നോക്കി..... രണ്ട് ദിവസത്തേക്ക് കാലിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്..... വാതിൽ തുറന്നപ്പോ ചെക്കൻ ജനലിൽ കൂടി വിദൂരതയിലേക്ക് നോക്കി നിൽക്കുന്നു.... സിഗററ്റ് വലിക്കുവാ..... ഈ ശീലം നിർത്താൻ പറഞ്ഞാലും നിർത്തത്തില്ല.....

അതോണ്ട് പറയാനും പോയില്ല..... എന്നെ കണ്ടപ്പോ ദേണ്ടെ സിഗററ്റ് ജനലിന്റെ സൈഡിൽ കുത്തി കെടുത്തി ടേബിളിൽ വെച്ചു അടുത്തേക്ക് പാഞ്ഞു വരുന്നു..... "ഈ കാലും വെച്ച് എന്തിനാ സ്റ്റെപ് കയറിയെ....... ഹേ..... "😠 എന്നും ചോദിച്ചു ജ്യൂസ്‌ മേടിച്ചു പിടിച്ചു കയ്യിൽ പിടിച്ചു അകത്തേക്ക് കയറ്റി ബെഡിലേക്കിരുത്തിച്ചു...... ജ്യൂസ്‌ കയ്യിൽ തന്നു മുന്നിൽ വന്നിരുന്നു കാലിൽ മെല്ലെ ഉഴിഞ്ഞു തന്നു...... "നീയെന്തിനാ വന്നേ..... " "നിന്നെ വിളിക്കാൻ..... താഴേക്ക് വാ.... " "വേണ്ടെടി..... ഞാനിവിടെ ഇരുന്നോളാം..... " "അതെന്താ..... " "ഒന്നുല്ല.... നീ വാ.... താഴെ കൊണ്ട് വിടാം.... " "വേണ്ടാലോ.... നിന്റെ കൂടെയേ പോവുള്ളൂ..." "നിനക്കീ ഇട ആയിട്ട് വാശി വല്ലാതെ കൂടിയിട്ടുണ്ട്.... " "ആ ഉണ്ട്..... ഇത് കുടിച്ചോ..... " ജ്യൂസ്‌ പകുതി കുടിച്ചിട്ട് അവന് നേരെ നീട്ടി..... ഋഷി ചിരിയോടെ അടുത്ത് കേറിയിരുന്നു അത് മേടിച്ചു കുടിച്ചു...... "പാല് മതിയായിരുന്നു..... " "അയ്യോടാ.... പാലൊക്കെ ഫസ്റ്റ് നൈറ്റിന് കുടിക്കാട്ടോ.... അല്ലാ....

ജനലിൽ കൂടി ആരെ വായ് നോക്കുവായിരുന്നു...... " കുറുമ്പോടെ ചോദിച്ചു ജനവാതിലിനടുത്തേക്ക് എണീറ്റു നടന്നു.... നേരെ നോക്കിയാൽ അമ്മയുടെ കല്ലറ കാണാം..... അത് കാണാൻ ആയിരിക്കും ഈ ജനൽ എപ്പോഴും തുറന്നിടുന്നത്.... തൊടിയിൽ കൂടി എലിയും തുളസിയും അപ്പൂപ്പനും കൂടി എന്തൊക്കെയോ സംസാരിച്ചു നടക്കുന്നുണ്ട്..... എലിയെ അമ്മയെ കാണിക്കാൻ കൊണ്ടു പോകുവാണെന്നു തോന്നുന്നു.... "നമുക്ക് താഴേക്ക് പോവാം.... " അവർ പോവുന്നതും നോക്കി ചോദിച്ചിട്ട് മറുപടി ഇല്ലെന്ന് കണ്ടു തിരിഞ്ഞപ്പോ ചെക്കൻ എന്നെ തന്നെ നോക്കിയിരിക്കുന്നു..... ഞാൻ കൂർപ്പിച്ചു നോക്കിയപ്പോ അവനെണീറ്റു അടുത്തേക്ക് വന്നു ഇടുപ്പിൽ കൂടി ചുറ്റിപ്പിടിച്ചു പൊക്കിയെടുത്തു ടേബിളിലേക്കിരുത്തിച്ചു..... ഒന്നു പകച്ചെങ്കിലും പിന്നെ ചിരിയോടെ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു മുഖം അടുപ്പിച്ചു കണ്ണ് ചിമ്മിയടച്ചു......

അതിനർത്ഥം മനസ്സിലായെന്ന പോലെ ഋഷിയൊന്നു ചിരിച്ചു മുഖം കൈ കുമ്പിളിലെടുത്തു കൺപീലികൾ തമ്മിൽ കോർത്തു ചിമ്മിയടച്ചു...... അതു പോലെ മറ്റേ കണ്ണുകളും ഇണ ചേർത്തു അകന്നു മാറാൻ നിന്നതും അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടിൽ അമർന്നു..... മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി വീണ്ടും ചുണ്ടോട് ചേർക്കാൻ വന്നതും ഫോൺ റിങ് ചെയ്തു..... അവന്റെ മുഖത്തെ ദേഷ്യം കണ്ടു ചിരി വന്നെങ്കിലും കടിച്ചു പിടിച്ചിരുന്നു........ എന്നെയൊന്നു തറപ്പിച്ചു നോക്കി ഈർഷ്യയോടെ പോക്കറ്റിൽ ഇരുന്ന ഫോൺ എടുത്തു ചെവിയോട് ചേർത്തു..... മുഖം കണ്ടിട്ട് സീരിയസ് ആണെന്ന് തോന്നുന്നു..... കാൾ കട്ട്‌ ചെയ്തു ഒന്നും പറയാതെ എന്നെ കോരിയെടുത്തു താഴേയ്ക്ക് ഇറങ്ങി ഹാളിലേക്ക് നടന്നു..... "എന്താ..... എന്താ പറ്റിയെ.... " അതിന് മറുപടി പറയാതെ എന്നെ പിടിച്ചു സോഫയിലേക്കിരുത്തി റിമോട്ട് എടുത്തു ടീവി ഓൺ ചെയ്തു..... ബ്രേക്കിങ് ന്യൂസ്‌..... വ്യാവസായിക പ്രമുഖൻ ഇന്ദ്രജിത് മേനോൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു...... !!! .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story