കൽക്കണ്ടം: ഭാഗം 26

kalkandam new

എഴുത്തുകാരി: അശ്വിനി

കാർത്തിക ചേച്ചി ഡോർ വലിച്ചു തുറന്നതും മുന്നിലെ കാഴ്ചകൾ കണ്ടു പകച്ചു പണ്ടാറം അടങ്ങി കിളികൾ കൂട്ടത്തോടെ പറന്നു പോയി..... അടുത്ത സെക്കന്റിൽ ലക്ഷ്മി മിസ്സിന്റെ കരച്ചിൽ കേട്ടതും പോയ കിളികൾ എല്ലാം ഒറ്റയടിക്ക് തിരിച്ചു കയറി ചിരിക്കണോ കരയണോ എന്നറിയാതെ കണ്ണ് മിഴിച്ചു മുന്നിലേക്ക് നോക്കി...... നമ്മടെ പ്രധാന ശത്രുക്കൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം കഴിഞ്ഞു കിതച്ചു കൊണ്ട് നിൽക്കുന്നു..... അതായത് ഉത്തമാ..... ഡോർ തുറന്നപ്പോഴേ നമ്മടെ ദീപ്തി മോളും വ്യാധിയും കിസ്സ് അടിക്കുന്നു...... സൗണ്ട് കേട്ടതും രണ്ടാളും ഞെട്ടലോടെ അകന്നു മാറി.... പക്ഷേ പറഞ്ഞിട്ട് എന്താ..... എല്ലാം കാണണ്ടയാൽ കണ്ടു.... 🤭 സത്യത്തിൽ ഇവിടെ പെട്ടത് ഞാനാ..... അവരെ കണ്ടു പൊട്ടിച്ചിരിക്കണം എന്നും ഉണ്ട് കരഞ്ഞു കൊണ്ടിരിക്കുന്ന മിസ്സിനെ സമാധാനിപ്പിക്കണം എന്നും ഉണ്ട്..... ഇതിൽ രണ്ടിൽ ഏത് വേണമെന്നറിയാതെ കൺഫ്യൂസ്ഡ് ആയി പോയി.....

കാർത്തിക ചേച്ചി മിസ്സിനെ സമാധാനിപ്പിക്കുന്നുണ്ട്.... ആശ്വാസം.... അപ്പോ തന്നെ ആ വ്യാധി എന്നെ നോക്കി പേടിപ്പിച്ചു മിസ്സിന്റെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു...... "ലച്ചു മോളെ... ഞാനൊന്ന് പറയട്ടെ..... " ആ പറ..... ഉറക്കത്തിൽ ബോധമില്ലാതെ പോയ്‌ പൂജ നടത്തിയത് ആണെന്ന് പറ..... 😂😂 മിസ്സ്‌ അവന്റെ വാക്ക് കേൾക്കാൻ പോലും റെഡി ആവാതെ കൈ തട്ടി മാറ്റി ഹൈ പിച്ചിൽ കരഞ്ഞു...... സൗണ്ട് കേൾക്കണ്ട താമസം അപ്പുറത്തെ ക്ലാസ്സിൽ ഉള്ളവർ ഒക്കെ ഓടി വന്നു..... "എന്താ..... എന്ത് പറ്റി മിസ്സ്‌..... " കൂട്ടത്തിൽ നിന്ന് ആരോ ചോദിച്ചതാ.... "ഇയാൾ മിസ്സിനെ ചതിക്കുവായിരുന്നു.... ആ കൊച്ചിനെ കേറി കിസ്സടിച്ചു.... " ഞാനല്ല... കാർത്തിക ചേച്ചിയാ..... പോരെ പൂരം....... എല്ലാരും കൂടി അവനെ അങ്ങ് പൊതിഞ്ഞു...... ഇവിടെ ഇപ്പോ ആരാ പടക്കം പൊട്ടിച്ചത്..... 🤭

ഇടയ്ക്ക് നൂണ്ടു കയറി എന്റെ വകയും കൊടുത്തു നടും പുറത്തിട്ടു രണ്ടെണ്ണം..... പിന്നിലേക്ക് മാറാൻ പോയപ്പോ നേരത്തെ അവന്റെ കയ്യിലിരുന്ന ഫോൺ നിലത്ത് കിടക്കുന്നു..... ഒന്നും അറിയാത്തത് പോലെ നിലത്തേക്കിരുന്നു കൈ നീട്ടി അതെടുത്തു.... ഇതിനിടയ്ക്ക് കയ്യിൽ രണ്ട് തെണ്ടികൾ ചവിട്ടി...... എന്നാലും വിട്ടു കൊടുക്കാൻ നിന്നില്ല..... എന്നോടാ കളി..... 😎 ഇനി നമ്മക്ക് ഇവിടെ റോൾ ഇല്ലാ.... ഒരു വെടിയ്ക്ക് 2 ബേർഡ്സ്‌.... 😂😂 മെല്ലെ തിരിഞ്ഞു സ്ലോ മോഷനിൽ നടന്നു..... അപ്പോ ഓർമ വന്നത് മറ്റേ സീൻ ആണ്.... ഡാർക്ക് നൈറ്റ്‌ മൂവിയിൽ ഹോസ്പിറ്റൽ ബോംബിട്ടു നിരത്തി കൂൾ ആയി ജോക്കർ പുറത്തേക്ക് ഇറങ്ങി നടക്കുന്നില്ലേ..... ദാറ്റ്‌ സീൻ..... എനിക്ക് വയ്യാ.... 🙈🙈 ജ്യൂസ്‌ ജ്യൂസ്‌ ജ്യൂസ്‌ കുമ്മട്ടിക്കാ ജ്യൂസ്‌ മമ്മുട്ടിക്കായ്ക്കിഷ്ടപ്പെട്ട കുമ്മട്ടിക്കാ ജ്യൂസ്‌.... ഹി ഹി.... എന്നാലും എന്റെ ഡിങ്കാ.... നിങ്ങൾ സുലൈമാൻ അല്ല.... ഹനുമാൻ ആണ്... ഹനുമാൻ... 😂😂 ഈ ഫോൺ മതി പ്രൂഫ് ആയിട്ട്.....

എടി അച്ചു നിന്റെ വ്യാധിയുടെ തനികൊണം ഞാൻ കാണിച്ചു തരാം.... വെയ്റ്റ് ആൻഡ് വാച്ച്..... 😎 ഉത്സാഹത്തോടെ തുള്ളി ചാടി പാട്ടും പാടി ഫോണും ആട്ടിക്കളിച്ചു പോവുമ്പോഴാ കയ്യിലൊരു പിടി വീണത്..... എന്തെങ്കിലും ചെയ്യും മുൻപേ പിടിച്ചൊരൊറ്റ വലി..... നേരെ അടുത്തുള്ള ക്ലാസിലേക്ക് ലാൻഡ് ചെയ്ത് ഏത് തെണ്ടിയാണെന്നും ഓർത്തു നോക്കിയപ്പോ ദേ നിൽക്കുന്നു ഡോർ ലോക്ക് ചെയ്യുന്നു നമ്മടെ ചെക്കൻ..... കലിപ്പിലാണല്ലോ.... ശെരിയാക്കിയെടുക്കാം... 😉 "എന്തേ..... " ഫോൺ ഡെസ്കിന്റെ മുകളിൽ സേഫ് ആക്കി വെച്ചു ചെറു ചിരിയോടെ ചോദിച്ചപ്പോ ചെക്കൻ അതാ അടുത്തേക്ക് പാഞ്ഞു വരുന്നു.... "നിനക്കറിയില്ലേ എന്താണെന്ന്...... എത്ര നേരം കൊണ്ട് നോക്കി നിൽക്കുവാ.... നീയെന്താ എന്നെ കാണാൻ...... " പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ അവന്റെ വാ പൊത്തി പിടിച്ചു....

കൈ തട്ടി മാറ്റാൻ വരും മുൻപേ അവനോട്‌ ചേർന്നു നിന്ന് ഏന്തി വലിച്ചു കവിളിൽ അമർത്തി ഒരു ഉമ്മയങ്ങു കൊടുത്തു കള്ള ചിരിയോടെ പിന്നിലേക്ക് മാറി നിന്നു..... അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി വന്നെങ്കിലും ഞാൻ നോക്കുന്നുണ്ടെന്ന് കണ്ടു ഗൗരവത്തോടെ തിരിഞ്ഞു ജനലിന്റെ അടുത്തേക്ക് പോയി പുറത്തേക്ക് നോക്കി നിന്നു.... ഇത്ര നേരം പോയി നോക്കാത്തതിന്റെ കുഞ്ഞ് പിണക്കം ആണ്..... സാധാരണ പെണ്ണുങ്ങൾ ആണല്ലോ കേറുവോടെ പോയി ഈ ജനലിന്റെ അവിടുന്ന് പുറത്തേക്ക് നോക്കുവാ.... ഇവിടെ നേരെ തിരിച്ചായി.... 😅 മെല്ലെ അടുത്തേക്ക് ചെന്നു ജനൽ കമ്പിയിൽ ഇരുന്ന അവന്റെ കൈക്ക് മുകളിൽ കൈ വെച്ചു പുറത്തേക്ക് നോക്കി...... നല്ല വെയിൽ ഉണ്ട്.... സാരി ഉടുത്തിട്ടോ എന്തോ ചൂടെടുത്തിട്ട് പാടില്ല...... വെയിലിലേക്ക് നോക്കി കണ്ണ് മഞ്ഞളിക്കാൻ തുടങ്ങിയപ്പോ നോട്ടം തെറ്റിച്ചു ഋഷിയെ നോക്കി..... "അതേ..... നാളെ ലീവ് തുടങ്ങും..... പിന്നെ..... " "മ്മ്..... " "ഋഷിയെന്നെ മിസ്സ്‌ ചെയ്യോ......" "ഒരുപാട്..... " പുറത്തേക്ക് തന്നെ നോക്കി അവൻ പറയുന്നത് കേട്ട് ചിരിയോടെ കയ്യിൽ ചുറ്റിപിടിച്ചു തോളിലേക്ക് ചാഞ്ഞു അങ്ങനേ നിന്നു......

ഇടയ്ക്കെപ്പോഴോ ഋഷിയുടെ ചുണ്ട് നെറുകയിൽ പതിഞ്ഞത് അറിഞ്ഞു...... "നമുക്ക് പോവാം..... " "പോണോ..... " "പിന്നെ..... " മറുപടിയൊന്നും ഇല്ലെന്ന് കണ്ടു മുഖം ഉയർത്തി നോക്കിയപ്പോ ചെക്കൻ കുസൃതി ചിരിയോടെ ചുണ്ടിലേക്ക് നോക്കുന്നത് കണ്ടു കാര്യം മനസ്സിലായി...... "പിന്നെ....." എന്നും പറഞ്ഞു മുഖം അടുപ്പിക്കാൻ വന്നതും അവനെ പിന്നിലേക്ക് തള്ളി പൊട്ടിച്ചിരിയോടെ നാക്ക് നീട്ടി കാണിച്ചു..... "ഡീീ...... "😠 "പോടാ...... "😛 "പോടന്നോ..... " അയ്യോ.... ദേ വരുന്നു.... ഓടിക്കോ... 🏃‍♀️🏃‍♀️ തിരിഞ്ഞു ഓടും മുൻപേ സാരിയുടെ മുന്താണിയിൽ പിടി വീണു...... ഇനിയിപ്പോ ഓടിയാ പിന്ന് പൊട്ടും..... ട്രാപ്പ്ഡ്... 🤦‍♀️ "ഇനി വിളിക്കെടി പോടാന്ന്..... " കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചിട്ടു ആണ് പറയണേ...... ഇങ്ങനെ പിടിച്ചാൽ അമ്മേ എന്നല്ലാതെ വേറൊന്നും വായിൽ വരൂലെന്ന് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്ക് ഈ മറുതയ്ക്ക്.... ആരുടെയോ ഭാഗ്യത്തിന് അവന്റെ ഫോൺ റിങ് ചെയ്തു.....

നോക്കി പേടിപ്പിച്ചിട്ട് കൈ വിട്ടു കുർത്തയുടെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു മാറി നിന്നു..... അവൻ സംസാരിക്കുന്നതും നോക്കി കയ്യും ഉഴിഞ്ഞു നിന്നു..... എന്ത് പിടിയാ ദൈവമേ........ സംസാരിക്കുന്നതിന് ഇടയ്ക്ക് ചെക്കന്റെ മുഖം ചുവന്നു വരുന്നുണ്ട്...... എന്തോ പ്രശ്നം ഉണ്ട്...... കാൾ കട്ട്‌ ചെയ്യുന്നത് കണ്ടു എന്താണെന്ന് അറിയാൻ അടുത്തേക്ക് ചെന്നതും അവൻ ഫോൺ എന്റെ കയ്യിലേക്ക് വെച്ചു തന്നു മുണ്ട് ഒന്നും കൂടി മടക്കി കുത്തി ഡോർ തുറന്നു ഒറ്റ പോക്ക്..... ഒന്നു പകച്ചെങ്കിലും മറ്റേ ഫോൺ കൂടി എടുത്തു അവന്റെ പിന്നാലെ ഓടി..... ഓടുന്നതിന് ഇടയ്ക്ക് എന്തൊക്കെയോ ബഹളം കേട്ട് അരമതിലിന്റെ അടുത്തേക്ക് പോയി താഴേക്ക് നോക്കി..... പൊരിഞ്ഞ അടി നടക്കുന്നു..... ഈശ്വരാ.... ഇതിന്റെ ഇടയിലേക്ക് ആണോ അവൻ പോയത്.....

ആലോചിച്ചു നിൽക്കാതെ ഞൊറിയിൽ പിടിച്ചു ഋഷിയുടെ അടുത്തേക്ക് ഓടി..... ലാസ്റ്റ് സ്റ്റെപ് ഇറങ്ങും മുൻപ് കയ്യിൽ പിടിച്ചു നിർത്തിച്ചു..... "ഋഷി.... പ്ലീസ്.... പോവണ്ട...... " "അങ്ങോട്ട് മാറി നിൽക്കെടി..... "😠 കൈ തട്ടി മാറ്റി വരാന്തയിൽ കൂടി മുറ്റത്തേക്ക് ചാടിയിറങ്ങി അവർക്കിടയിലേക്ക് പോവുന്നതും നോക്കി തലയ്ക്ക് കയ്യും കൊടുത്തു നിന്നു..... "ഡീീ..... നീയിത് എവിടായിരുന്നു പരട്ടെ..... എത്ര വട്ടം വിളിച്ചു..... " എലിയാണ്.... ഓടി കിതച്ചു വരുവാ..... "എന്താടി..... എന്താ പ്രശ്നം.....?? " "അറിയില്ല..... ഞങ്ങൾ മുകളിൽ ആയിരുന്നു.... ആ ലക്ഷ്മി മിസ്സ്‌ ഇല്ലേ.... പുള്ളിക്കാരിയുടെ വുഡ്ബിയും നമ്മുടെ ദീപ്തിയും കൂടിയുള്ള ഡിങ്കോൾഫി മിസ്സ്‌ കണ്ടു പിടിച്ചു..... നിന്നെയും നോക്കി നടക്കുന്നതിന് ഇടയ്ക്ക് കണ്ടതാ....... പിള്ളേര് കേറി മേഞ്ഞു അവനെ..... ഇപ്പോ ആരൊക്കെയോ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ട്...... ദീപ്തി പ്രിൻസിപ്പൽ റൂമിലാ.... എന്തായി എന്നറിയാൻ നോക്കി നിൽക്കുമ്പോഴാ ഇവിടെ അടി നടക്കുന്നത് കേട്ടത്....

അപ്പോ നേരെ ഇങ്ങോട്ട് വന്നു..... അടി കാണാൻ..... അല്ല... നീയെന്താ ഫോൺ വിളിച്ചിട്ട് എടുക്കാഞ്ഞേ..... " "ഫോൺ ക്ലാസ്സിലാ...... " "അപ്പോ ഇതാരുടേയാ.... " "ഋഷിയുടെ..... " "എന്നിട്ട് അങ്ങേരെവിടെ..... " അതിന് മറുപടിയായി അവളെ ദയനീയമായി ഒന്നു നോക്കി അടി നടക്കുന്ന അവിടേക്ക് കണ്ണ് കാണിച്ചു..... "വാ.... പോയ്‌ നോക്കാം..... " അവള് കയ്യും പിടിച്ചു വലിച്ചു കൂടി നിൽക്കുന്നവരെ വകഞ്ഞു മാറ്റി മുന്നിലേക്ക് കൊണ്ട് നിർത്തി..... ആരൊക്കെയോ തമ്മിൽ തല്ലുന്നുണ്ട്...... ഋഷി പ്രാന്ത് പിടിച്ചത് പോലെ ഒരുത്തനെ തല്ലി ചതയ്ക്കുന്നത് വല്ലായ്മയോടെ തിരിഞ്ഞു നടന്നു...... "ഉറിയടി മത്സരത്തിന് കോമേഴ്‌സ് ഡിപ്പാർട്മെന്റ് പൊട്ടി..... അതിന്റെ ദേഷ്യം ആണ്...... " ആരോ പറയുന്നത് കേട്ടു.... നേരെ ക്ലാസ്സിലേക്ക് നടന്നു...... ക്ലാസ്സിൽ കേറി വ്യാധിയുടെ ഫോൺ ഓൺ ആക്കാൻ നോക്കിയിട്ട് പറ്റുന്നില്ല..... താഴെ വീണപ്പോ അടിച്ചു പോയി കാണുമോ എന്തോ..... ശ്ശെ.....

ഈ പ്ലാൻ ഫ്ലോപ്പ് ആയാൽ അച്ചുവിനെ എന്ത് പറഞ്ഞു വിശ്വസിപ്പിക്കും.... മ്മ്... വെക്കേഷന് ടൗണിൽ പോവുമ്പോ ഏതേലും മൊബൈൽ ഷോപ്പിൽ കേറി നോക്കാം...... അല്ലാതിപ്പോ ഒന്നും ചെയ്യാനില്ല...... എന്തായാലും ഈ പേരും പറഞ്ഞു അവനിനി ഭീഷണി പെടുത്തൂലാലോ..... അത് മതി..... കയ്യിൽ പിടിച്ചിട്ട് പ്രത്യേകിച്ചു ഉപകാരം ഇല്ലാത്തോണ്ട് ബാഗിലേക്കിട്ടു ഋഷിയുടെ ഫോൺ ഡെസ്കിൽ വെച്ചു അതിന്റെ സ്ക്രീനിലെ ഫോട്ടോയിൽ കൂടി വിരലോടിച്ചിരുന്നു.... നടുക്ക് ഞാനും... എന്റെ രണ്ടു സൈഡിലും ബോഡിഗാർഡിനെ പോലെ അപ്പൂപ്പനും ഋഷിയും..... അന്ന് പോയപ്പോ തുളസി എടുത്തതാ..... അതും നോക്കി ഡെസ്കിൽ തലചായ്ച്ചു കിടന്നു..... "എന്റെ മോളെ..... നീ മിസ്സ്‌ ആക്കി.... എജ്ജാതി ഫൈറ്റ്...... തിരിച്ചു കിട്ടിയതിന്റെ മൂന്നിരട്ടിയായിട്ട് അങ്ങോട്ട് കൊടുത്തു ദേവ് ചേട്ടൻ..... നോക്കിക്കേ.... രോമം മുഴുവൻ എണീറ്റു നിൽക്കുന്നു...... നല്ല ഫ്‌ളോയിൽ വന്നതാ..... പ്രിൻസിപ്പൽ വന്നു ഓടിച്ചു വിട്ടു എല്ലാത്തിനേയും..... " വൃന്ദ ക്ലാസിലേക്ക് കയറി വന്നു ഉത്സാഹത്തോടെ പറയുന്നത് കേട്ട് പല്ല് കടിച്ചു.....

അമ്മയ്ക്ക് പ്രാണവേദന.... മകൾക്ക് വീണ വായന..... ഇങ്ങോട്ട് കിട്ടിയാ അങ്ങോട്ടും കൊടുക്കും.... അതെനിക്കും അറിയാം.... അവന് വല്ലതും പറ്റിയോ ആവോ..... "ഡീീ..... ഫുഡ് കഴിക്കാൻ വാ.... നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞു.... " എലി കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു... "എനിക്കിപ്പോ വേണ്ടാ.... നിങ്ങൾ ചെല്ല്.... ഈ ഫോൺ അവന് കൊടുത്തേക്ക്.... " അവന്റെ ഫോൺ എലിയുടെ കയ്യിൽ വെച്ചു കൊടുത്തു വീണ്ടും ഡെസ്കിൽ തലയും വെച്ചു കിടന്നു..... കുറച്ചു കഴിഞ്ഞപ്പോ ഡോർ അടയ്ക്കുന്ന സൗണ്ട് കേട്ടു..... ഋഷി ആണെന്ന് ഉറപ്പായത് കൊണ്ട് അനങ്ങാതെ കിടന്നു..... അടുത്ത് വന്നു ഇരിക്കുന്നത് അറിഞ്ഞിട്ടും മൈൻഡ് ചെയ്യാൻ പോയില്ല...... "ഡീീ..... നിനക്കെന്താ..... " "ഒന്നുല്ല.... " "ഒന്നുല്ലാഞ്ഞിട്ടു ആണോ ഫുഡ് വേണ്ടെന്നും പറഞ്ഞു ഇവിടിരിക്കുന്നെ.... " "വിശപ്പില്ല..... അത്ര തന്നെ.... " കേറുവോടെ പറഞ്ഞതും വെട്ടിയിറക്കിയ ബ്ലൗസിന്റെ പിൻഭാഗത്ത് കൂടെ കാലൻ വിരലോടിച്ചു കളിക്കുന്നത് അറിഞ്ഞു ദേഷ്യത്തോടെ കൈ അങ്ങ് തട്ടി മാറ്റി..... അപ്പോ തന്നെ അവൻ മേലേക്ക് ചാഞ്ഞു താടി കൊണ്ട് ഉരസി ചുണ്ട് ചേർത്തു....

ഇക്കിളിയെടുത്തെങ്കിലും കടിച്ചു പിടിച്ചു കിടന്നു..... പിന്നിലെ ബ്ലൗസിന്റെ കെട്ട് അഴിയുന്നത് പോലെ തോന്നിയതും മുഖം ഉയർത്തി അവനെ നോക്കി..... "അയ്യോ ഇതെന്താ..... " നെറ്റി പൊട്ടി ചോര വരുന്നു..... സാരിയുടെ മുന്താണി വെച്ചു ചോര തുടച്ചു കൊടുത്തു ബാഗിൽ നിന്ന് വെള്ളം എടുത്തു കൊടുത്തു.... "കുടിക്ക്.... വെള്ളം കുടിച്ചാൽ ചോര നിൽക്കും..... " ബോട്ടിലിലെ വെള്ളം മുഴുവൻ കുടിപ്പിച്ചു ഒന്നും കൂടി മുറിവ് തുടച്ചു കൊടുത്തു.... ബാഗിൽ ബാൻഡ് എയ്ഡ്‌ സ്റ്റോക്ക് ഉണ്ട്.... അതെടുത്തു നെറ്റിയിൽ ഒട്ടിച്ചു കൊടുത്തു..... "നിന്റെ മുഖം എന്താ വീർത്തിരിക്കുന്നെ.... " "ഒന്നുല്ല.... " കുർത്തയിലെ പൊടിയൊക്കെ തട്ടി കൊടുത്തു കൊണ്ട് പറഞ്ഞത് കേട്ട് ചെക്കൻ ചിരിക്കുന്നു....... ദേഷ്യത്തോടെ നോക്കി എണീറ്റു പോവാൻ നിന്നപ്പോഴേക്കും അവൻ കയ്യിൽ പിടിച്ചു വലിച്ചു മടിയിലേക്കിരുത്തി വയറിൽ കൂടി ചുറ്റിപ്പിടിച്ചു..... "ഇനി പറാ.... എന്താണ് പ്രശ്നം.... "

"ഞാൻ പോവണ്ടെന്ന് പറഞ്ഞതല്ലേ..... ഇപ്പോ കണ്ടോ.... " "ഈ തല്ല് മേടിക്കലും കൊടുക്കലും ഒക്കെ ആൺപിള്ളേർക്ക് പറഞ്ഞിട്ടുള്ളതാ.... അതിനിങ്ങനെ മുഖം വീർപ്പിക്കാൻ തുടങ്ങിയാൽ പിന്നെ അതിനേ നേരം കാണൂ........ " "കൊള്ളാം നല്ല എക്‌സ്പ്ലനേഷൻ..... കാര്യമുള്ള കാര്യത്തിന് വല്ലതും ആണോ തല്ലിയത്..... ഒരു കാര്യവും ഇല്ലാതെ തമ്മിൽ തല്ലിയിട്ട് ആൺകുട്ടികൾ ചിലപ്പോ അങ്ങനാണെന്ന് പറഞ്ഞാൽ മതിയല്ലോ..... ചോരത്തിളപ്പ് കൊണ്ട് എന്തൊക്കെ പ്രശ്നങ്ങളാ ഓരോരുത്തർ ഉണ്ടാക്കുന്നത്..... അതിനൊക്കെ നിങ്ങളെക്കാൾ വേദനിക്കുന്നത് നിങ്ങൾക്ക് ചുറ്റുമുള്ളവരാ..... അതെന്താ നിങ്ങൾ മനസ്സിലാക്കാത്തത്...... ഋഷി പ്ലീസ്.... നിന്റെ ഈ ദേഷ്യം ഒന്നു കുറയ്ക്ക്..... എന്നോട് എന്ത് വേണമെങ്കിലും ആയിക്കോ..... " "നീയെന്താ എന്നെ ഉപദേശിക്കാൻ വരുന്നോ...."😠 എന്നും ചോദിച്ചു എന്നെ മടിയിൽ നിന്ന് പിടിച്ചു മാറ്റി... "ഉപദേശിക്കുവല്ല ഋഷി..... നീ എന്നോട് രാവിലെ പൂ അരിയരുതെന്ന് പറഞ്ഞില്ലേ....... എനിക്കൊരു പോറൽ പറ്റുന്നത് നിനക്ക് സഹിക്കാഞ്ഞിട്ടല്ലേ...... അത് പോലെ തന്നെയാ നിന്റെ കാര്യത്തിൽ എനിക്കും.... നിന്റെ മേലൊരു തരി വീഴുന്നത് എനിക്കും സഹിക്കില്ല....... "

"ഞാൻ ഇങ്ങനെയാ.... പറ്റുമെങ്കിൽ സഹിച്ചാൽ മതി...... " സത്യം പറഞ്ഞാൽ അതും കൂടി കേട്ടപ്പോ ദേഷ്യമോ വിഷമമോ എന്തൊക്കെയോ തോന്നി കണ്ണ് തുടച്ചു തിരിഞ്ഞു നടന്നു..... വാതിൽ തുറക്കാൻ ആഞ്ഞപ്പോഴേക്കും കയ്യിലൊരു പിടി വീണു...... തട്ടി മാറ്റാൻ നോക്കിയെങ്കിലും ഒറ്റ വലിക്ക് തിരിച്ചു നിർത്തിച്ചു..... "അയ്യേ..... ഇതിനൊക്കെ ആരെങ്കിലും കരയുവോ.... പോട്ടെ.... " അതും പറഞ്ഞു കണ്ണ് തുടച്ചു തന്നു നെഞ്ചിലേക്ക് ചേർത്തു പിടിച്ചു..... അത്രയേ എനിക്കും വേണ്ടിയിരുന്നുള്ളൂ.... ഉണ്ടായിരുന്ന സങ്കടം ഒറ്റയടിക്ക് മാറി...... എന്നാലും വിട്ടു കൊടുക്കാൻ മനസ്സില്ലാതെ കേറുവോടെ കൈ വിടുവിച്ചു.... "മാറങ്ങോട്ട്.... ഞാൻ പോവാ..... എനിക്ക് വിശക്കുന്നു..... " "എനിക്കും വിശപ്പുണ്ട്.... എന്തേ മാറ്റി തരുന്നോ...... " ചുമരിലേക്ക് ചാരി നിർത്തി താടിയിൽ തടവി കള്ള ചിരിയോടെ പറയുന്നത് കേട്ട് എനിക്കും ചിരി വന്നു..... അവൻ കാണാതിരിക്കാൻ വേണ്ടി മുഖം തിരിച്ചു നിന്നു......

അപ്പോ തന്നെ ഇടുപ്പിൽ അവന്റെ കൈ അമർന്നതും കണ്ണിറുക്കി അടച്ചു..... പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ വയർ മറയ്ക്കാൻ വേണ്ടി ബ്ലൗസിനോട് ചേർത്തു കുത്തിയ പിൻ വലിച്ചു പൊടിച്ചതും പിടച്ചിലോടെ മുഖം ഉയർത്തി അവനെ നോക്കി പോയി..... അവന്റെ പീലി കണ്ണിലെ വശ്യമായ തിളക്കം കണ്ടു ചിരിയോടെ മുഖം താഴ്ത്തി..... 🖤🖤🖤🖤🖤🖤🖤🖤 "എന്റെ പെണ്ണേ.... ഇങ്ങനെ ചിരിക്കല്ലേ.... " കവിളിൽ ചുണ്ട് ചേർത്തു പറഞ്ഞതും അവള് വീണ്ടും ചിരിച്ചു........ അവളുടെ കൂമ്പിയടഞ്ഞ കണ്ണും നാണം കലർന്ന ചിരിയും മത്ത് പിടിപ്പിക്കുന്ന വിയർപ്പിന്റെ സ്മെലും എല്ലാം കൂടി മനുഷ്യന്റെ കണ്ട്രോൾ തെറ്റിച്ചു..... ചുവന്നു തുടുത്ത മുഖം കയ്യിലെടുത്തു കണ്ണിലേക്കു നോക്കി നിന്നു.... അവള് പെരുവിരലിൽ ഉയർന്നു ചുണ്ടിൽ ഉമ്മ തന്നതും തിരിച്ചും ആവേശത്തോടെ അവളുടെ ചുണ്ടുകൾ നുകർന്നു...... അവിടുന്ന് മെല്ലെ വഴിമാറി സഞ്ചരിച്ചു നെറുകയിലും കവിളിലും മൂക്കിലും പതിഞ്ഞു താടി തുമ്പിലൂടെ കഴുത്തിലേക്ക് അരിച്ചിറങ്ങിയതും അവളൊരു പിടച്ചിലോടെ എന്നെ തള്ളി മാറ്റി നെഞ്ചിൽ കൈ വെച്ചു കിതച്ചു......

ചുണ്ട് തുടച്ചു ചിരിയോടെ പരസ്പരം നോക്കി നിന്നു..... ഒന്നും കൂടി അവളിലേക്ക് ചാഞ്ഞതും പെണ്ണ് വഴുതി മാറി പൂക്കളത്തിന്റെ അടുത്തേക്ക് നടന്നു...... അവള് നടക്കുന്നതും നോക്കി ബെഞ്ചിലേക്കിരുന്നു.... "എങ്ങനുണ്ട് ഞങ്ങളെ പൂക്കളം.... " "അത്ര പോരാ.... " "ഓ ആയ്ക്കോട്ടെ.... "😏 പെണ്ണ് കെറുവിച്ചു കൊണ്ട് പൂവിട്ടത് നേരെ ആക്കാൻ തുടങ്ങി..... പിൻ പൊട്ടിയ കൊണ്ട് വയറിപ്പോ നല്ല പോലെ കാണാം..... ഈ പെണ്ണ് മനുഷ്യനെ കൊല്ലും...... 🥰 "ഡീീ.... അമ്മൂ..... " "മ്മ്..... " "ഇങ്ങോട്ട് വാ.... " "എന്തിനാ...... " "അറിഞ്ഞാലേ വരുള്ളോ..... "😠 ഒന്നു സംശയിച്ചു കൈയിലെ പൊടി തട്ടി അവളടുത്തേക്ക് വന്നു..... "എന്തേ...... " "ഇങ്ങോട്ട് വാ.... പിന്ന് കുത്തി തരാം..." "ആ..... " പെണ്ണ് ഒരു കുലുക്കവും ഇല്ലാതെയാ മുന്നിൽ വന്നു നിന്നത്.... വയറിന്റെ ഭാഗത്തെ സാരി നീക്കിയപ്പോ മുഖം ഉയർത്തി അവളെ നോക്കി.... അവളെന്നെ തന്നെ നോക്കി ചിരിയോടെ നിൽക്കുന്നത് കണ്ടു എന്തേ എന്ന മട്ടിൽ പുരികം പൊക്കി.....

"മ്മ്ഹും.... ഒന്നുല്ല.... " "ഇല്ലേ.... " "ഇല്ലെന്നെ..... " മുടിയിലൂടെ വിരലോടിച്ചു അവളൊരു ചെറു ചിരിയോടെ പറഞ്ഞതും തൊട്ടു മുന്നിൽ അനാവൃതമായ അവളുടെ ആലില വയറിയിലേക്ക് പതിയെ ഊതി..... അവള് ശ്വാസം അടക്കി പിടിച്ചു വയറുള്ളിലേക്ക് വലിച്ചതും പൊക്കിൾ ചുഴിക്ക് മുകളിൽ അമർത്തി ചുംബിച്ചു...... ചെറുചിരിയോടെ നിൽക്കുന്ന അവളെ നോക്കി കണ്ണടച്ചു കാണിച്ചു ഒന്നും കൂടി ഉമ്മ വെച്ചു പിന്ന് വൃത്തിയായി കുത്തി കൊടുത്തു സാരി വലിച്ചു നേരെയിട്ടു........ "പോവാം.... എന്റെ ഈ കുഞ്ഞി വയറു ഒട്ടിക്കിടന്നത് കണ്ടോ.... വാ.... " "അതിനു മുൻപ് ഒരു കാര്യം കൂടി..... " "എന്താടി..... " മറുപടി പറയാതെ അവള് മുഖം താഴ്ത്തി നെറ്റിയിൽ ചുണ്ട് ചേർത്തു മുടി കൈ കൊണ്ട് ഒതുക്കി തന്നു...... "ഇനി പോവാം.... വായോ.... വിശക്കുന്നു.... " അവളുടെ കയ്യിൽ കോർത്തു പിടിച്ചു സന്തോഷത്തോടെ പുറത്തേക്കിറങ്ങി നടന്നു...... 🖤🖤🖤🖤🖤🖤🖤🖤🖤 "മിസ്റ്റർ അപ്പൂസ്.... ഞാൻ പിന്നെ വിളിക്കാം.... ആരോ വാതിലിൽ തട്ടുന്നുണ്ട്.... നോക്കട്ടെ.... മറ്റന്നാൾ വെക്കേഷൻ തീരൂലെ...... പറ്റിയാൽ അന്ന് വരാം അവന്റെ കൂടെ.... അപ്പോ ടാറ്റാ.... "

കാൾ കട്ട്‌ ചെയ്തു കലിപ്പോടെ വാതിൽ പോയി തുറന്നു...... അച്ചുവാണ്..... "എന്താടി.... " ചോദിച്ചു തീർന്നതും അവളെന്നെ പിന്നിലേക്ക് തള്ളി അകത്തേക്ക് കയറി വാതിലടച്ചു.... "നീയല്ലേ അവനെ ആൾക്കാരെ കൊണ്ട് തല്ലിച്ചത്..... " "ആരെ..... " "ഓ ഒന്നും അറിയാത്തൊരു നിഷ്കളങ്ക.... ആദി പറഞ്ഞു നീ ആണ് അവനെ പൂട്ടിയിട്ടതെന്ന്.... എന്നിട്ട് ആൾക്കാരെ വിളിച്ചു വരുത്തി തല്ലിച്ചു...... " ആഹാ.... കൊള്ളാലോ കളി..... പെണ്ണ് കെട്ടിയൊരുങ്ങി പോയത് ലവനെ കാണാൻ ആണെന്ന് സാരം.... "ആട്ടെ.... അവനെന്തിനാ കോളേജിൽ വന്നത്...... " "നിന്നെ കണ്ടു സംസാരിക്കാൻ.... അവൻ ചതിക്കുവല്ലെന്ന് വിശ്വസിപ്പിക്കാൻ..... " അവള് ഭയങ്കര സീരിയസ് ആയി പറയുന്നത് കേട്ട് വാ പൊത്തി ചിരിച്ചു.....

"സത്യത്തിൽ നീ പൊട്ടിയാണോ.... അതോ പൊട്ടിയായിട്ട് അഭിനയിക്കുവാണോ.... നിനക്ക് അവൻ ശ്രീരാമൻ ആയിരിക്കും.... എന്ന് വെച്ചു എല്ലാർക്കും അങ്ങനെ ആവണം എന്നില്ല.... പിന്നെന്താ ചോദിച്ചേ.... ഞാൻ ആണോ ആൾക്കാരെ കൊണ്ട് തല്ലിച്ചതെന്നോ.... അതേടി... ഞാൻ തന്നാ.... നീ പോയി കേസ് കൊടുക്കെടി ചേച്ചി..... " "ഡീീ..... നീ ഓർത്തു വെച്ചോ...... ഇതിനുള്ള പണി ഞാൻ തന്നിരിക്കും..... " "അയ്യോ ഞാനങ്ങു പേടിച്ചു പോയി..... ഒന്നു പോടീ വെള്ളപാറ്റെ..... " അവള് ചവിട്ടി കുലുക്കി പോവുന്നതും നോക്കി ചിരിയോടെ നിന്നു..... പക്ഷേ മൈൻഡ് ആകെ ഡിസ്റ്റർബ്ഡ് ആണ്..... ഇത്ര ഒക്കെ പറഞ്ഞിട്ടും അവള് ആ തെണ്ടിയെ കണ്ണും പൂട്ടി വിശ്വസിക്കുന്നു.... എന്തെങ്കിലും ചെയ്തേ പറ്റൂ..... ഐഡിയ.... 💡 കിട്ടാനിരിക്കുന്ന എട്ടിന്റെ പണികൾ അറിയാതെ ഓടി ചെന്നു ഫോൺ എടുത്തു..... "ഹലോ...... "........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story