കൽക്കണ്ടം: ഭാഗം 27

kalkandam new

എഴുത്തുകാരി: അശ്വിനി

"അപ്പോ മക്കളേ... നിങ്ങൾ വിട്ടോ.... ബൈ ബൈ..... " "മ്മ് മ്മ് നടക്കട്ടെ..... " "ഒന്നു പോടീ..... " എലിടെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു ഇപ്പുറത്തോട്ട് നടന്നു..... വേറെങ്ങോട്ടും അല്ല..... അപ്പുറത്ത് ഋഷി നിൽക്കുന്നുണ്ട്..... ഒരു കയ്യിൽ സിഗററ്റും ഒരു കയ്യിൽ കൽക്കണ്ടവും..... ബെസ്റ്റ് കോമ്പിനേഷൻ..... 🤦‍♀️ അവനെയും നോക്കി റോഡ് ക്രോസ് ചെയ്യാൻ നിൽക്കുമ്പോഴാ ഫോൺ റിങ് ചെയ്യണേ..... നോക്കിയപ്പോ സച്ചുവേട്ടൻ ആണ്..... "ഹലോ എന്തായി.... ഞാൻ ടെൻഷൻ അടിച്ചു ഇരിക്കുവായിരുന്നു എന്താ വിളിക്കാത്തതെന്ന് ഓർത്തു...... പ്രശ്നം ഒന്നുല്ലാലോ..... " "ഏയ്‌ ഇല്ലെടി........ നീ ക്ലാസ്സിൽ ആവും എന്നോർത്താ വിളിക്കാതിരുന്നേ..... " "മ്മ്..... അപ്പോ എന്താ പ്ലാൻ.... " "അമ്മൂ........... !" ഋഷീടെ അലർച്ച കേട്ടിട്ട് ആണ് സൈഡിലേക്ക് നോക്കിയേ...... ഒരു കാർ ചീറി പാഞ്ഞു വരുന്നു....... എന്ത് ചെയ്യണം എന്നറിയാതെ സ്റ്റക്ക് ആയി നിന്നു പോയി...... പെട്ടെന്ന് കയ്യിലൊരു പിടി വീണു.... എന്താ സംഭവിക്കുന്നത് എന്നറിയും മുൻപ് പിന്നിലേക്ക് വലിച്ചു......

ഏതോ ഒരു ചേട്ടൻ ആണ്..... "ഒന്നും പറ്റിയില്ലാലോ...... " "ഇല്ല.... താങ്ക് യൂ.... " പറഞ്ഞു തീരും മുൻപ് മുഖമടച്ചൊന്ന് കിട്ടി..... അന്താളിപ്പോടെ നോക്കിയപ്പോ ഋഷി ദേഷ്യം കൊണ്ട് വിറയ്ക്കുന്നു..... "നടുറോഡിൽ നിന്ന് ആണോടി പുല്ലേ ഫോൺ ചെയ്യുന്നേ..... നിനക്കൊരു കോമ്മൺസെൻസ് ഇല്ലേ....... അവളുടെ ഒരു ഫോൺ.... " അതും പറഞ്ഞു വീണ്ടും തല്ലാൻ വന്നതും ഞാൻ കണ്ണും പൂട്ടി നിന്നു..... രണ്ട് സെക്കന്റ്‌ കഴിഞ്ഞിട്ടും അനക്കം ഒന്നും ഇല്ല.... കണ്ണ് തുറന്നു നോക്കിയപ്പോ ഋഷി തലയ്ക്ക് കയ്യും കൊടുത്തു നിൽക്കുന്നു...... എന്തോ ഭാഗ്യം ഫോൺ താഴെ വീണില്ല.... സച്ചുവേട്ടൻ സംസാരിക്കുന്നത് പോലെ തോന്നിയപ്പോ ചെക്കനെ ഒന്നു നോക്കി ഫോൺ ചെവിയോട് ചേർത്തു..... "എന്താ..... എന്താ മോളെ..... " "ഒന്നുല്ല ഏട്ടാ.... ഞാൻ പിന്നെ വിളിക്കാം.... " കൂടുതൽ ഒന്നും പറയാതെ കാൾ കട്ട്‌ ചെയ്തു...... അടുത്ത് കൂടി നിന്ന ചേട്ടന്മാരെ നോക്കി ഇളിച്ചു കാണിച്ചു.....

എന്തൊക്കെയോ പിറുപിറുത്തു ഞങ്ങളെ രണ്ടിനേയും നോക്കിയിട്ട് അവര് പോയി.... ഇനിയാണ് പ്രശ്നം..... മുന്നിൽ നിൽക്കുന്ന സാധാനത്തിനെ മെരുക്കണം..... കൊറേ കാലത്തിന് ശേഷം ആണ് ഒന്നു പൊട്ടുന്നെ..... അതോണ്ട് നല്ല സുഖം..... എന്നാലും ആ വണ്ടി ഏതാണാവോ........ ജസ്റ്റ്‌ ഒന്നു മിസ്സ്‌ ആയിരുന്നേൽ പരലോകത്തേക്കുള്ള ടിക്കറ്റ് ഈ കുഞ്ഞ് പ്രായത്തിലെ കിട്ടിയേനെ.... 😅 "സോറി...... " ആരോട് പറയാൻ..... നോക്കി പേടിക്കുവാ..... ഞാനൊന്ന് പല്ല് മുഴുവൻ കാട്ടി ഇളിച്ചു കൊടുത്തു...... "ഒന്നങ്ങു തന്നാൽ ഉണ്ടല്ലോ.... മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി...... " "സോറി.. സോറി..... " ചെവിയിൽ പിടിച്ചു ചുണ്ട് പിളർത്തി കൊണ്ട് പരഞ്ഞതും ഋഷി ഒന്നും മിണ്ടാതെ എന്നെ പിടിച്ചു നെഞ്ചിലേക്ക് ചേർത്തു....... ഹാർട്ട്‌ നല്ല സ്പീഡിൽ ആണ് ബീറ്റ് ചെയ്യുന്നേ..... നല്ല പോലെ പേടിച്ചെന്ന് സാരം....... റോഡ് സൈഡ് ആണല്ലോ എന്ന് ഓർത്തിട്ടോ എന്തോ ഋഷി പെട്ടെന്ന് മാറി നിന്നു..... മുഖം വാടി കിടപ്പുണ്ട്.......

"അതേ..... എനിക്കൊരു കട്ടനും പരിപ്പുവടയും മേടിച്ചു തരോ..... വിശക്കുന്നു.... " വയറിൽ ഉഴിഞ്ഞു നിഷ്കളങ്കമായി പറഞ്ഞു...... "മ്മ് വാ..... " വിശന്നിട്ടല്ല..... ചെക്കന്റെ മൂഡ് മാറ്റാൻ ആണ്....... ഈ പ്രാവശ്യം കയ്യിൽ പിടിച്ചിട്ടു ക്രോസ് ചെയ്യിച്ചു അടുത്തുള്ള സ്നാക്ക്സ് കിട്ടുന്ന കടയിലേക്ക് നടന്നു...... തിന്നുന്നതിന് ഇടയ്ക്ക് വായിട്ടലച്ചോണ്ടിരിക്കും.... ഋഷി ഫോണിൽ തോണ്ടി ഇരിക്കുവാണേലും ഒക്കെ കേൾക്കുന്നുണ്ടാവും..... ഇന്ന് സ്പെഷ്യൽ ക്ലാസ്സ്‌ ഉള്ളോണ്ട് ലേറ്റ് ആയതാ..... അവന് ജോലിക്ക് കയറാൻ ഉള്ളത് കൊണ്ട് അധികം നേരം കളയാതെ ബസ് കയറ്റി തന്നു...... വീട്ടിൽ എത്തിയോ എന്നൊരു പത്തു വട്ടം എങ്കിലും വിളിച്ചു ചോദിക്കും..... എത്തി എന്ന് പറഞ്ഞാ രാത്രി വിളിക്കാം എന്നും പറഞ്ഞു ഫോണും വെച്ചു പോകും.... പിന്നെ ജോലി കഴിഞ്ഞു വന്നിട്ട് വിളിക്കും.....

രാവിലെ വരെ ഒന്നും സംസാരിക്കാൻ നിൽക്കൂല.... ഉറങ്ങാൻ വേണ്ടി ഓടിച്ചു വിടും...... ബസ് ഇറങ്ങി വഴിയിലേക്ക് കയറി ഓരോന്ന് ഓർത്തു നടക്കുമ്പോ പെട്ടെന്ന് മുന്നിലൊരു ബൈക്ക് വന്നു നിന്നു...... "ആളെ കൊല്ലാൻ ഇറങ്ങിയേക്കുവാണോ പരട്ടെ...... " ദേഷ്യത്തോടെ ചോദിച്ചതും ഹെൽമെറ്റ്‌ അഴിച്ചു മാറ്റി ചിരിയോടെ നിൽക്കുന്ന ആളെ കണ്ടു മുഖം വിടർന്നു...... മറ്റേ വ്യാധി ആണ്..... മൂക്കിന്റെ മുകളിൽ ബാൻഡ് എയ്ഡ്‌ ഒക്കെ ഒട്ടിച്ചു കാണാൻ നല്ല ചേലുണ്ട്.... 🤭 "ആഹാ.... ആരായിത്...... ഹോസ്പിറ്റൽ ജീവിതം ഒക്കെ സുഖം തന്നെ ആയിരുന്നോ..... ആകെ മൊത്തം പാണ്ടിലോറി കയറിയ തവളയെ പോലെ ആയിരുന്നെന്നു കേട്ടു..... കാണാൻ വരാൻ പറ്റിയില്ല.. സോറി..... " കിട്ടിയ ചാൻസിൽ നല്ല പോലെ പരിഹാസം വാരി വിതറി ചോദിച്ചതും അവന്റെ മുഖം ഇരുണ്ടു...... "ഡീീ...... നീ ജയിച്ചു എന്ന് കരുതണ്ട..... നിന്റെ ആ ചേച്ചി ഉണ്ടല്ലോ.... അവൾക്കിപ്പോഴും നിന്നെക്കാൾ വിശ്വാസം എന്നെ തന്നെയാ.....

പിന്നെ അത്രേം പേരുടെ മുന്നിൽ എന്നെ നാണം കെടുത്തിയതിന് നിനക്കുള്ള പണി ഞാൻ തരുന്നുണ്ട്...... നിന്റെ ചേച്ചി വഴി..... കാത്തിരുന്നോ..... " "ഐആം വെയ്റ്റിംഗ്..... "😎 പുച്ഛത്തോടെ പറഞ്ഞു അവനെ കടന്ന് മുന്നോട്ട് നടന്നു...... ഇനിയും വൈകിയാൽ ശെരിയാവില്ല......പണി കിട്ടുമോ എന്നൊരു പേടി എനിക്കും ഉണ്ട്....... ഇങ്ങനെ പോയാൽ ഋഷിയെ ഇടപെടുത്തേണ്ടി വരും...... അസ്ഥിവാരം എങ്കിലും ബാക്കി കിട്ടുമോ എന്തോ........ മ്മ്..... 🤔🤔 ----------------- "ആഹാ.... ആരൊക്കെയാ ഇത്.... കയറി വായോ.... " അച്ഛൻ ആണ്...... ആരാ വരുന്നതെന്ന് നേരത്തേ അറിയാമെങ്കിലും ഒന്നും അറിയാത്ത പോലെ എണീറ്റു ഹാളിലേക്ക് ചെന്നു.... വേറാരും അല്ല.... സച്ചുവേട്ടൻ ആണ്..... കൂടെ സച്ചുവേട്ടന്റെ ഫാമിലിയും ഉണ്ട്.... നേരെ ചെന്നു പ്രേമ ചിറ്റയെ അതായത് സച്ചുവേട്ടന്റെ അമ്മയെ കെട്ടിപ്പിടിച്ചു...... "ചിറ്റൂസേ....... എന്തൊക്കെയുണ്ട്..... " "പോടീ..... നിനക്കിടയ്ക്ക് അങ്ങോട്ടൊക്കെ ഇറങ്ങി കൂടെ..... "

"വരണം എന്നൊക്കെ എനിക്കും ഉണ്ട്.... എന്ത് ചെയ്യാനാ.... പഠിക്കാൻ ഇഷ്ടം പോലെ ഉണ്ട്..... " ചുമ്മാ..... 😉 "ഉവ്വ്...... നല്ല പഠിത്താ... ഫോണിൽ ആണെന്ന് മാത്രം..... " ഫോണിനെ കുറ്റം പറയണേൽ ആളാരാണെന്ന് പറയണ്ടാലോ..... പോരാളി ആണ്..... മനുഷ്യനെ നാണം കെടുത്തിയേ അടങ്ങൂ...... അമ്മേടെ ഡയലോഗ് കേട്ട് ചിരിക്കുന്നവരെ നോക്കി ചുണ്ട് കോട്ടി കാണിച്ചു ചിറ്റയെയും കൂട്ടി സോഫയിൽ ചെന്നിരുന്നു....... കണ്ടിട്ട് കൊറേ ആയതോണ്ട് എല്ലാരും കൂടി വിശേഷം പറഞ്ഞിരുന്നു.... നിത്യേടെ എൻഗേജ്മെന്റിനു കണ്ടതാ....... ആ... അത് പറയാൻ വിട്ടു..... അഖിലേട്ടൻ പറഞ്ഞത് കൊണ്ട് അവളെ തിരിച്ചു പഠിക്കാൻ വിട്ടു..... ഇപ്പോ ബാംഗ്ലൂരിൽ ആണ്....... അച്ഛനും അങ്കിളും കൊലായിൽ ഇരുന്നു സംസാരിക്കുവാ...... വല്ല ഓഹരി വിപണിയെയും കുറിച്ച് ആവും...... ഞാനും ഏട്ടനും കൂടി കത്തിയടിച്ചിരുന്നു....... പെണ്ണുങ്ങൾ പിന്നെ അസ് യൂഷ്വൽ കുടുംബക്കാരുടെ കുറ്റം പറച്ചിൽ......

അത് കേൾക്കാൻ താല്പര്യമില്ലാത്ത മട്ടിൽ ആണ് ഇരുത്തം എന്നാലും ഒരു ചെവി കൂർപ്പിച്ചു വെച്ചിട്ടുണ്ട്...... വല്ലതും കിട്ടിയാലോ.... ഒരു മനസുഖം...... 😜 "ആ വന്നല്ലോ..... " ചിറ്റ പറയുന്നത് കേട്ടിട്ട് ആണ് മുന്നിലേക്ക് നോക്കിയത്.... അച്ചു റൂമിൽ നിന്ന് ഇറങ്ങി വന്നതാ..... ചിറ്റ അവളെ പിടിച്ചു കൂടെ ഇരുത്തിച്ചു സച്ചുവേട്ടനെ നോക്കി..... ഏട്ടൻ എന്നെയും.... ഞാൻ കണ്ണടച്ചു കാണിച്ചതും ഏട്ടൻ ചിറ്റയെ നോക്കി തലയാട്ടി....... "കേട്ടോ നിഷേ..... ഞങ്ങൾ വന്നതേ.... അച്ചൂനെ ഞങ്ങളക്ക് തരുമോ എന്നറിയാനാ.... സച്ചൂന്റെ പെണ്ണായിട്ട്....... " ഞെട്ടി ഞെട്ടി..... അകത്തേക്ക് കയറി വന്ന അച്ഛൻ അടക്കം ഞെട്ടി..... ഞാനായിട്ട് എന്തിനാ കുറയ്ക്കുന്നെ..... ഞാനും ഞെട്ടി...... 😱😜 അന്നു ഞാൻ വിളിച്ചത് ഓർമ്മയില്ലേ.... അത് സച്ചുവേട്ടനെ ആണ്.... അച്ചുന്റെ കാര്യം പറയാൻ...... ഏട്ടന്റെ പ്രൊപോസൽ വന്നാൽ ഉറപ്പായിട്ടും അച്ഛനും അമ്മയ്ക്കും ഒക്കെ ഡബിൾ ഓകെ ആവും......

അച്ഛൻ പറഞ്ഞാൽ പിന്നെ അവള് കേൾക്കാതെ നിൽക്കത്തും ഇല്ല...... സച്ചുവേട്ടനെ പിന്നെ അറിയാലോ.... പണ്ടേ അവളെന്നെ വെച്ചാൽ ഭ്രാന്താണ്.... ഫോട്ടോ കാര്യം അടക്കം പറഞ്ഞു..... ഒന്നും ഒളിച്ചു വയ്ക്കണ്ടെന്ന് തോന്നി........ സച്ചുവേട്ടൻ തന്നെ ആണ് വന്നു ചോദിക്കാ പറഞ്ഞത്...... സ്നേഹിച്ച പെണ്ണിന്റെ ജീവിതം നശിച്ചു കാണരുതെന്ന് തോന്നി കാണും...... എന്നാലും ചെറിയൊരു പേടി ഉണ്ട്..... ഏട്ടന്റെ ലൈഫ് വെച്ചു കളിക്കുവാണോ എന്ന്.... ഇപ്പോ കുറച്ചു ദേഷ്യം ഉണ്ടെങ്കിലും അവളുടെ ലൈഫ് സെറ്റ് ആവും...... അതേ നോക്കുന്നുള്ളൂ...... "അല്ല.... എന്താ ആരും ഒന്നും പറയാത്തത്... ഞങ്ങൾ പറഞ്ഞത് വല്ലതും..... " സദു അങ്കിൾ നിരാശയോടെ പറഞ്ഞു തീർക്കും മുൻപേ അച്ഛൻ കേറി അങ്കിളിന്റെ കൈ പിടിച്ചു..... "ഞാനത് അങ്ങോട്ട് ചോദിക്കാൻ വരുവായിരുന്നു....... സച്ചൂന് തരുന്നതിലും സന്തോഷം വേറെ ഉണ്ടോ..... അമ്മു ഹോസ്പിറ്റലിൽ കിടന്നപ്പോ വരെ ഞങ്ങക്കില്ലാത്ത ഒരു മോന്റെ കുറവ് നികത്തിയത് സച്ചുവല്ലേ....

. സന്തോഷേ ഉള്ളൂ........ " അച്ഛൻ ആനന്ദ കണ്ണീരോടെ പറഞ്ഞതും എല്ലാരും ചിരിച്ചു...... അച്ഛൻ മനസ്സിൽ കാണുമ്പോ ഞാൻ മാനത്ത് കാണും... ഹി ഹി.... പ്ലാൻ വർക്ക്‌ ഔട്ട്‌ ആയ സന്തോഷത്തോടെ മുഖം തിരിച്ചതും അച്ചു നോക്കി പേടിപ്പിക്കുന്നത് കണ്ടു അട്ടത്തേക്ക് നോക്കിയിരുന്നു..... "അച്ചുമോൾക്ക് സമ്മതല്ലേ..... " ചിറ്റ അച്ചുവിന്റെ താടിയിൽ പിടിച്ചു ചോദിക്കുന്നത് കേട്ട് മുഖം താഴ്ത്തി അവളെ നോക്കി..... എന്നെ തന്നെ തുറിച്ചു നോക്കുന്നത് കണ്ടു അടുത്തുള്ള ഫ്ലവർവേസിന്റെ ഭംഗിയും നോക്കി ഇരുന്നു..... "അതെന്ത് ചോദ്യാ പ്രേമേടത്തി.... എന്റെ ഇഷ്ടം തന്നാ എന്റെ മക്കൾക്കും....... " അച്ഛന്റെ ഈ ഡയലോഗ് കേട്ടപ്പോ കാളിയത് എന്റെ വയറാ...... അച്ഛനൊരു മാതിരി ടിപ്പിക്കൽ അച്ഛൻ ആയോ...... 🙄 "എന്നാലും അച്ചൂന്റെ ഇഷ്ടം കൂടി അറിയണല്ലോ..... പറ മോളെ..... " ചിറ്റയാണ്.... എന്റെ അടക്കം ഏഴ് പേരുടെ പതിനാല് കാതുകൾ അവൾടെ റിപ്ലൈയും കാത്തിരിക്കുവാ....... "അച്ഛന്റെ ഇഷ്ടം ആണ് എന്റേം.... "

അച്ചു മുഖം കുനിച്ചു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു അകത്തേക്ക് കയറി പോയതും എല്ലാ മുഖങ്ങളും തെളിഞ്ഞു...... സച്ചുവേട്ടനെ നോക്കി തംബ്സ് അപ്പ് കാണിച്ചു..... സത്യത്തിൽ ചെയ്യുന്നത് ചെറിയ തെണ്ടിത്തരം ആണ്.... പറഞ്ഞാൽ കേൾക്കാൻ പറ്റൂലെങ്കി പിന്നെ എന്തോ ചെയ്യും..... പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.... വല്ല്യച്ഛനും ബന്ധുക്കൾക്കും ഒക്കെ ഏട്ടനെ ബോധിച്ചു...... രണ്ടാളുടെയും ജാതകം നോക്കിച്ചു..... നിത്യേടെ കല്യാണം പെട്ടെന്ന് നടത്തണം എന്നുള്ളത് കൊണ്ട് അതിന് മുൻപ് അച്ചൂന്റെ നടത്താൻ തീരുമാനം ആയി..... ചേച്ചി നിൽക്കുമ്പോൾ അനിയത്തിയെ കെട്ടിക്കുന്നത് നാട്ടു നടപ്പ് അല്ലാലോ...... അവളുടെ കോഴ്സ് തീരുന്നതിന്റെ രണ്ട് മാസം മുൻപത്തെ ഡേറ്റ് ഫിക്സ് ചെയ്തു ചെറിയ രീതിയിൽ എൻഗേജ്മെന്റ് നടത്തി..... അവളുടെ കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞു നിത്യേടെ...... അങ്ങനെ മൊത്തത്തിൽ ശുഭം...... -------------- ദിവസങ്ങൾ കടന്നു പോയി.....

രണ്ടാഴ്ച കഴിഞ്ഞാൽ അച്ചൂന്റെ കല്യാണം ആണ്..... അവൾക്ക് വലിയ സങ്കടം ഒന്നും കാണുന്നില്ല.... കടിച്ചു കീറാനും വരുന്നില്ല...... മിക്കവാറും അഡ്ജസ്റ്റഡ് ആയി കാണും.... ആയാൽ അവൾക്ക് കൊള്ളാം.... എന്തായാലും ചാടി പോവാൻ ഒന്നും ധൈര്യം ഇല്ല.... അതാണ് ഏക ആശ്വാസം.... വ്യാധിയെ പിന്നെ കണ്ടിട്ടില്ല..... ആ കഴുത പുലി പതുങ്ങിയത് ഒളിക്കാനാണോ കുതിക്കാനാണോ എന്ന് ഡിങ്കന് അറിയാം..... പിന്നെ ഞാനും ഋഷിയും.... പഴയതിലും കൂടുതൽ ഇണങ്ങിയും പിണങ്ങിയും ഹാപ്പി ആയി പോകുന്നു.... സെക്കന്റ്‌ സെമസ്റ്റർ കഴിയാനായി..... ഋഷിയുടെ കോഴ്സ് തീരാറായി എന്നോർക്കുമ്പോ തന്നെ സങ്കടം വരും..... പ്രൊജക്റ്റ്‌ ഒക്കെ ആയിട്ട് ഇപ്പോ നല്ല തിരക്കിൽ ആണ്...... "അമ്മൂ..... നീയാ ഡ്രസ്സ്‌ അടിക്കാൻ കൊടുക്കാൻ പോണില്ലേ ടൗണിൽ..... നാളെ ഞായർ ആണ്...... ആ പേരും പറഞ്ഞു അടുത്ത ആഴ്ച്ച ഒരു ദിവസം ലീവ് ആക്കാൻ ആണ് ഉദ്ദേശം എങ്കിൽ നടക്കില്ല...... "

"എന്റമ്മേ.... ഞാൻ വെയിലാറിയിട്ട് പൊക്കോളാം...... അല്ലെങ്കിൽ ഞാൻ കരിഞ്ഞു പോവും..... " "കണ്ട പടം തന്നെ കാണുന്ന നേരത്തിനു തയ്‌ക്കാൻ ഉള്ളത് എല്ലാം എടുത്തു വയ്ക്കാൻ നോക്ക്..... " "ഹ്മ്മ്..... " ഒച്ചപ്പാട് കേട്ടതോടെ ടീവി കാണാൻ ഉള്ള മൂഡ് പോയി..... എണീറ്റു നേരെ റൂമിലേക്ക് നടന്നു..... അടുത്ത ആഴ്ച പെയിന്റ് അടിക്കാൻ തുടങ്ങും.... റൂമിന്റെ സ്ട്രക്ചർ ഒക്കെ ഒന്നു മാറ്റണം..... മ്മ്..... വരട്ടെ നോക്കാം.... കല്യാണത്തിന് സാരി ആണ്.... തലേന്നത്തെ ഫങ്ക്ഷന് ഗൗണും..... ബ്ലൗസിന്റെ അളവിന് ഇപ്പോ ഏത് കൊടുക്കും.....🤔🤔 ആ.... കഴിഞ്ഞ ഓണത്തിന്റെ സാരിയുടെ കൊടുക്കാം..... ഡിസൈൻ ഒക്കെ മാറ്റിക്കണം..... മുടി നീണ്ടിട്ടുണ്ട്..... അതൊന്ന് വൃത്തിയായി കട്ട്‌ ചെയ്യണം..... ഫേഷ്യൽ ചെയ്യണം.... ആകെ മൊത്തം ബഹളം..... അനിയത്തി കല്യാണപെണ്ണിനെക്കാളും സൂപ്പർ ആയിട്ട് ഒരുങ്ങണം...... അതാണ് നാട്ടു നടപ്പ്..... 😉

"അമ്മേ..... ബ്ലൗസ് കണ്ടോ.... മറ്റേ ഓറഞ്ചും കറുപ്പും...... " "ആ മുറ്റത്തൂടെ ഓടി പോവുന്നേ കണ്ടു..... " ങേ..... അമ്മ വരെ ട്രോളി തുടങ്ങിയോ..... 🙄 എനിക്കെന്തിന്റെ കേടായിരുന്നു.... 🤦‍♀️ അമ്മയെ കുറ്റം പറയാനും പറ്റൂലാ.... അമ്മ മടക്കി വെച്ചാലും ഞാൻ മൊത്തത്തിൽ വലിച്ചു വാരിയിടും..... ഇപ്പോ തന്നെ ദേണ്ടെ അലമാരയിലോട്ട് നോക്കിയേ.... 🙈 ഇതിപ്പോ എവിടെയാണാവോ എന്നും ഓർത്തു മൊത്തത്തിൽ താഴേയ്ക്ക് വലിച്ചിട്ടു...... ഈ കൂട്ടത്തിൽ ഇല്ലെന്ന് തോന്നുന്നു..... താഴെയുള്ളത് മുഴുവൻ പെറുക്കി മുകളിലേക്ക് വയ്ക്കാൻ പോകുമ്പോഴാ ഒരു കവർ കണ്ണിൽ പെട്ടത്...... ഇത് ആ എൻവലപ് ഇട്ടു വെച്ച കവർ ആണല്ലോ........ അയാള് മരിച്ച അന്ന് ഇത് ഓർത്തിരുന്നു.... പിന്നെ തിരക്കിനിടയ്ക്ക് മറന്നു പോയി.... ഒട്ടും നേരം കളയാതെ ഡ്രസ്സ്‌ ഒക്കെ അതേ പോലെ താഴേക്കിട്ടു കവർ കൈ നീട്ടി എടുത്തു..... ഡോർ അടച്ചു കവറും കൊണ്ട് ബെഡിൽ ചെന്നിരുന്നു...... 🖤🖤🖤🖤🖤🖤🖤🖤🖤

"എവിടെ പോയി കിടക്കുവാടി......." "ദേ വരുന്നു..... ഒരു അഞ്ച് മിനിറ്റ്...... " "ഡീീ....... " ഓ പിശാശ് ഫോൺ വെച്ചു...... അരമണിക്കൂർ ആയി മനുഷ്യൻ ബീച്ചിൽ തിരയും എണ്ണി നിൽക്കുന്നു...... അതും പെട്ടെന്ന് കാണണമെന്ന് പറഞ്ഞു ഒച്ചപ്പാടും ബഹളവും വെച്ചിട്ട് ആണ് ജോലിക്കിടയിൽ വന്നത്..... എന്നിട്ടും അവൾക്ക് വരാറായിട്ടില്ല...... 😠 "സോറി...... "😁 ആ കിണി കണ്ടപ്പോ ഒന്നു പൊട്ടിക്കാനാ തോന്നിയേ....... കടിച്ചു പിടിച്ചു നിന്നു..... "എവിടെ പോയി കിടക്കുവായിരുന്നെടി..... "😠 "ഹോ ചൂടാവല്ലേ മാഷേ..... ഞാനൊന്ന് ഡ്രസ്സ്‌ സ്റ്റിച്ച് ചെയ്യാൻ കൊടുക്കാൻ പോയതാ.... വന്നിട്ട് കൊറേ നേരം ആയോ..... " "ആ അരമണിക്കൂർ ആയി..... " "അതെന്തിനാ ഇത്ര പെട്ടെന്ന് വന്നേ..... " "ഡീീ.... ഒന്നങ്ങു തന്നാൽ ഉണ്ടല്ലോ.... നിന്റെ വെപ്രാളം കണ്ടപ്പോ ഞാൻ വിചാരിച്ചു കാര്യമായിട്ട് എന്തെങ്കിലും ഉണ്ടാവുമെന്ന്..... എനിക്ക് വേറെ പണിയുണ്ട്..... "

അതും പറഞ്ഞു തിരിച്ചു നടക്കാൻ പോവുമ്പോഴേക്കും പെണ്ണ് കയ്യിൽ പിടിച്ചു നിർത്തിച്ചു..... "എന്താടി...... " "ഇത് വായിച്ചു നോക്ക്..... " "നീ തന്നെ വായിച്ചാൽ മതി...... " "ഒന്ന് നോക്ക്.... പ്ലീസ്..... " ദേഷ്യത്തോടെ അവളെ നോക്കി പേപ്പർ കയ്യിൽ മേടിച്ചു.... അഭിരാമി...., മോള് ഈ എൻവലപ് തുറന്നു നോക്കുമോ എന്ന് പോലും എനിക്കറിയില്ല..... അത്രയ്ക്കും വെറുപ്പ് കാണും..... ഒരു പക്ഷേ മോളിത് തുറന്നു നോക്കുന്നത് അങ്കിൾ കൊല്ലപ്പെട്ടതിന് ശേഷം ആയിരിക്കാം....... മരണം ചുറ്റിലും പതിയിരിക്കുന്നത് എനിക്കറിയാം..... സങ്കടമില്ല...... എല്ലാം ചോദിച്ചു മേടിച്ചത് ആണ്..... അവസാനമായ് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.... എന്റെ ദേവനെ ഒന്ന് കാണണം.... ആ കാലിൽ വീണു മാപ്പ് പറയണം..... " അയാളുടെ ഒരു മാപ്പ്...... 😠 ബാക്കി വായിക്കാൻ നിൽക്കാതെ പിച്ചി കീറി എറിഞ്ഞു....... "അയ്യോ..... എന്ത് പണിയാ ഈ കാണിച്ചേ..... അങ്കിളിന്റെത് ആക്‌സിഡന്റ് അല്ല.... കൊല്ലപ്പെടും എന്ന് അങ്കിളിന് തന്നെ അറിയാം.....

അപ്പോ അത് മർഡർ ആണ്... " "എന്താ നിന്റെ ഉദ്ദേശം.... " "ഈ ലെറ്റർ പോലീസിൽ കൊടുത്താൽ അവർ കേസ് റീഓപ്പൺ ചെയ്യും.... അവർ പ്രതിയെ പിടിച്ചോളും...... " "ഓഹോ.... പ്രതിയെ പിടിക്കാനും കേസ് കൊടുക്കാനും ഒക്കെ നീ അയാളുടെ ആരാ.... ഹേ..... എനിക്കില്ലാത്ത ദണ്ണം നിനക്കും വേണ്ടാ..... അയാളെ ആരെങ്കിലും കൊന്നിട്ടുണ്ടേൽ അത് കയ്യിലിരുപ്പ് കൊണ്ട് ആണ്........ നിനക്കൊന്നും അറിയില്ല...... കേട്ടല്ലോ.... ഇനി അതല്ല... ഇതിന്റെ പുറകെ പോയി പണി ഇരന്നു മേടിക്കാൻ ആണ് ഉദ്ദേശം എങ്കിൽ......"😠 താക്കീത്‌ പോലെ പറഞ്ഞു തിരിഞ്ഞു നടക്കാൻ പോയപ്പോഴേക്കും പെണ്ണ് വീണ്ടും കയ്യിൽ പിടിച്ചു..... ഇവളെ ഇന്ന് ഞാൻ..... 😠ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയപ്പോ അവളൊരു കീയും ഒരു സ്ലിപ്പും പിടിച്ചു നിൽക്കുന്നു..... "ഇതെന്താ....... " "അങ്കിളിന്റെ പേർസണൽ ലോക്കറിന്റെ കീ ആണ്...... ഇത് അതിന്റെ ഡീറ്റെയിൽസ്.... " "ഇത് എന്തിനാ നിന്റെ കയ്യിൽ തന്നത്..... "

"അറിയില്ല..... നമുക്കൊന്ന് പോയി നോക്കിയാലോ...... " "നിനക്ക് വേറെ പണിയില്ലേ..... ഒരാവശ്യവും ഇല്ലാത്തതിന്റെ വയ്യാലെ പോവാൻ..... " "എനിക്കൊരു സമാധാനം കിട്ടുന്നില്ല.... അതാ...... പ്ലീസ്.... " "ഇന്നിപ്പോനടക്കില്ല.... സെക്കന്റ്‌ സാറ്റർഡേ.... പിന്നൊരു ദിവസം നോക്കാം.... " "ഓകെ.... എന്നാ ഇത് നീ വെച്ചോ...... " "നീ തന്നെ വെച്ചാൽ മതി..... വരുന്നെങ്കിൽ വാ.... സ്റ്റാൻഡിൽ കൊണ്ട് വിടാം.... അല്ലെങ്കിൽ ഇവിടെ നിന്നോ.... " "നീയില്ലാതെ ഞാൻ ഇവിടെ വെള്ളവും നോക്കി നിൽക്കാൻ ആണോ..... "😏 അവള് കേറുവോടെ പറയുന്നത് കേട്ട് ചിരി വന്നു...... "മുഖം വാട്ടണ്ട.... വാ.... ഐസ്ക്രീം മേടിച്ചു തരാം..... " "അത് പോയിന്റ്.... വാ..... " ഇത്രേ ഉള്ളൂ കാര്യം.... പെണ്ണ് ഉത്സാഹത്തോടെ കീ ബാഗിലേക്കിട്ടു കയ്യിൽ ചുറ്റിപ്പിടിച്ചു..... ചിരിയോടെ അവളെയും ചേർത്തു പിടിച്ചു തിരിഞ്ഞു നടക്കാൻ ആഞ്ഞതും ഞങ്ങൾക്കടുത്തേക്ക് നടന്നു വരുന്ന കുറച്ചു പേരെ കണ്ടു മുഖം കുറുകി..... കൂട്ടത്തിൽ ഒരുത്തൻ ഫോണിൽ വീഡിയോ എടുക്കുന്നത് കണ്ടു അമ്മൂനെ പിടിച്ചു പിന്നിലേക്ക് മാറ്റി നിർത്തി...... "ആഹാ.... എന്താ മക്കളേ ഇവിടെ പരിപാടി..... കുടുംബം ആയിട്ട് ആൾക്കാർ വരുന്നതാ......ഇതിനൊക്കെ വല്ല ഹോട്ടലിലും പൊക്കൂടെ........ " ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story