കൽക്കണ്ടം: ഭാഗം 28

kalkandam new

എഴുത്തുകാരി: അശ്വിനി

"ആഹാ... എന്താ മക്കളെ ഇവിടെ പരിപാടി.... കുടുംബം ആയിട്ട് ആൾക്കാർ വരുന്നതാ..... ഇതിനൊക്കെ വല്ല ഹോട്ടലിലും പൊയ്ക്കൂടേ... " നേതാവ് എന്ന് തോന്നിക്കുന്നവൻ വഷളൻ ചിരിയോടെ അമ്മൂനെ നോക്കി പറഞ്ഞതും അയാളുടെ നെഞ്ചിൻ കൂട് നോക്കി ഒരു ചവിട്ടങ്ങു കൊടുത്തു..... "പന്ന .........മോനെ...... നിന്റെയൊക്കെ ...... സദാചാരം പറഞ്ഞു മറ്റേ കണ്ണുകൊണ്ട് എന്റെ പെണ്ണിനെ നോക്കിയാ കണ്ണ് ഞാൻ ചുവഴ്ന്നെടുക്കും..... "😠 അയാൾക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു വീഡിയോ എടുത്തു കൊണ്ടിരിക്കുന്നവന്റെ കയ്യിൽ നിന്ന് ഫോൺ തട്ടി പറിച്ചു മേടിച്ചു അടുത്തുള്ള പാറയിലേക്ക് എറിഞ്ഞു...... അത് ചിന്നി ചിതറുന്നതും നോക്കി നിൽക്കുന്ന വീഡിയോ എടുത്തവന്റെ കരണം നോക്കിയൊന്ന് പൊട്ടിച്ചു..... "നീ ഞങ്ങളെ മേല് കൈ വെച്ചല്ലേ..... " നിലത്ത് കിടന്നിട്ട് അലറുവാ ആദ്യം വീണ സാധനം..... "കൈ വെക്ക മാത്രല്ല.... വേണേൽ കൈ അടിച്ചോടിക്കേം ചെയ്യും...."

"എൽദോ.... തല്ലി കൊല്ലടാ ഈ ..... മോനെ..... " അയാൾ വിളിച്ചു പറഞ്ഞതും ആ കവിളിൽ അടി പൊട്ടിയവൻ അടുത്തേക്ക് പാഞ്ഞു വന്നു...... തിരിഞ്ഞു അമ്മൂനെ നോക്കിയപ്പോ അവള് ചിരിയോടെ തമ്പ്സ് അപ്പ്‌ കാണിക്കുന്നു..... പിന്നെ ആലോചിക്കാൻ ഒന്നും ഉണ്ടായില്ല..... നിലത്ത് കിടന്ന കല്ലെടുത്തു പാഞ്ഞു അടുത്തേക്ക് വന്നവന്റെ തല നോക്കി ആഞ്ഞു വീശി...... പൊട്ടിയ നെറ്റിയും വെച്ചു കണ്ണ് മിഴിച്ചു നോക്കുന്ന അവന്റെ കൂമ്പിനിട്ടൊരു പഞ്ച് കൂടി കൊടുത്തു...... അപ്പോ ദേണ്ടെ കൂടെ ഉള്ളവന്മാർ ഓടുന്നു..... പിന്നാലെ ഓടി തല്ലാൻ പറഞ്ഞ അയാളുടെ പുറത്ത് ചവിട്ടി വീഴ്ത്തി...... അത് കണ്ടു അടുത്തേക്ക് വന്നവൻ തല്ലാൻ ഓങ്ങിയയും അവന്റെ കൈ പിടിച്ചു നിർത്തിച്ചു മൂക്കിനിട്ട് പഞ്ച് ചെയ്തു.... മൂക്കും പൊത്തി നിൽക്കുന്ന അവനെ തള്ളി മാറ്റി നിലത്ത് കിടന്നു പേടിയോടെ നോക്കുന്ന അയാളുടെ അടിവയർ നോക്കി ചവിട്ടാൻ പോയതും അമ്മൂന്റെ സൗണ്ട് കേട്ട് തിരിഞ്ഞു നോക്കി.......

"വിടടാ തെണ്ടി...... " അവളുടെ കയ്യിൽ ഒരുത്തൻ കേറി പിടിച്ചേക്കുന്നു..... പാഞ്ഞു ചെല്ലാൻ പോകുമ്പോഴേക്കും അമ്മു അവന്റെ കയ്യിൽ ആഞ്ഞു കടിച്ചു..... "ദേഹത്തു തൊടുന്നോ.... ബ്ലഡി ഫൂൾ.... " അതും പറഞ്ഞു അവന്റെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു...... അവൻ തിരിച്ചു തല്ലാൻ പോയെങ്കിലും അടുത്തേക്ക് ഞാൻ ചെല്ലുന്നത് കണ്ടിട്ടോ എന്തോ തിരിഞ്ഞു ഓടി..... "ഡാ.... നിൽക്കെടാ അവിടെ..... "😠 പിന്നാലെ ഓടാൻ പോയപ്പോഴേക്കും കയ്യിലൊരു പിടി വീണു..... നോക്കിയപ്പോ അമ്മു ആണ്...... "കൈ വിടടി..... അവനെയിന്ന് ഞാൻ കൊല്ലും....... "😠 "അവന്മാരൊക്കെ ജീവനും കൊണ്ട് ഓടി....... " അവള് പറയുന്നത് കേട്ട് തിരിഞ്ഞു നോക്കിയപ്പോ അവിടെ കിടന്നിരുന്നവനെ വരെ കാണാൻ ഇല്ല..... "ശ്ശെ...... "😠 ദേഷ്യത്തോടെ മണൽ ചവിട്ടി തെറിപ്പിച്ചു.... എന്നെങ്കിലും കയ്യിൽ കിട്ടിയാൽ കൊല്ലും ഞാൻ ആ പന്ന .....മക്കളെ...... അവന്മാർ പോയ വഴിയിലേക്കും നോക്കി പിറുപിറുത്തു നിൽക്കുമ്പോൾ ആണ് പെണ്ണ് കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ തരണേ......

"ഇതിപ്പോ എന്തിനാ..... " "ചുമ്മാ..... "😉 അതും പറഞ്ഞു കള്ളചിരിയോടെ സൈറ്റ് അടിച്ചു ഇറുക്കി കെട്ടിപ്പിടിച്ചു..... ഇതെന്താണാവോ പെട്ടെന്നൊരു സ്നേഹം.... "നിനക്കൊന്നും പറ്റിയില്ലാലോ..... " "ങ്‌ഹും...... " "എന്നാലെ എന്റെ മോള് വിട്ടു നിന്നെ.... വെറുതെ ബാക്കി സദാചാരക്കാരെ കൂടി വരുത്തിക്കണ്ട...... " "കൂടെ നീ ഉണ്ടെങ്കിൽ എനിക്കൊരുത്തനെയും പേടിയില്ലാലോ..... "😁 "ഉവ്വാ..... വാ ഐസ്ക്രീം മേടിച്ചു തരാം..... " കേൾക്കണ്ട താമസം പെണ്ണ് വിട്ടു നിന്ന് കയ്യിൽ പിടിച്ചു വലിച്ചു നടന്നു.... അവളുടെ കൂടെ ചിരിച്ചു നടന്നെങ്കിലും എന്തോ ഒരു മിസ്റ്റേക്ക് ഫീൽ ചെയ്യുന്നു..... അപ്പുറത്ത് ഒക്കെ വേറെയും കപ്പിൾസ് കുട ചൂടി ഇരുന്നിട്ടും ജസ്റ്റ്‌ സംസാരിച്ചു നിന്ന ഞങ്ങളെ തന്നെ എന്തിനായിരിക്കും അവർ ടാർഗറ്റ് ചെയ്തത്..... ആരെങ്കിലും പറഞ്ഞു വിട്ടത് ആയിരിക്കോ.... പക്ഷേ ആര്.....?? "ഋഷി...... എന്തും ഓർത്തു നിൽക്കുവാ..... നിനക്കെന്താ വേണ്ടേ..... " "ഒന്നും വേണ്ടാ.... നീ പോയ്‌ മേടിച്ചു വാ..... " പെണ്ണിന്റെ കൈ വിടുവിച്ചു പേഴ്സിൽ നിന്ന് പൈസ എടുത്തു കൊടുത്തു..... അവള് തുള്ളി ചാടി പോവുന്നതും നോക്കി സിമെന്റ് ബെഞ്ചിൽ കയറിയിരുന്നു......

സിനോജ് ചേട്ടനെ വിളിച്ചു കുറച്ചു നേരം ലേറ്റ് ആവുമെന്ന് പറഞ്ഞു.... കയ്യിൽ കോണും പിടിച്ചു വരുന്നുണ്ട് പെണ്ണ്..... ആകെ ഐസ്ക്രീമോ അല്ലെങ്കിൽ കട്ടനും അതിന്റെ സ്നാക്ക്സ് വല്ലതുമേ മേടിപ്പിക്കൂ..... അതും അല്ലെങ്കിൽ ഒരു പാക്കറ്റ് കൽക്കണ്ടം...... ഉച്ചയ്ക്ക് ക്യാന്റീനിൽ ഫുഡിന്റെ പൈസ കൊടുത്തു കളയണ്ടെന്നു പറഞ്ഞു അവളുടെ ഫുഡിന്റെ പകുതി കഴിപ്പിക്കും.... ഇന്ന് വരെ അത് വേണം ഇത് വേണം എന്ന് പറഞ്ഞു വെറുപ്പിച്ചിട്ടില്ല.... "ഹലോ ഋഷിദേവ്.... എന്താണ് ഒരു ആലോചന.... " "ഒന്നുല്ല...... " അവള് ഒന്ന് നെറ്റി ചുളിച്ചു നോക്കി അടുത്ത് കേറിയിരുന്നു ബാക്കി പൈസ ഷർട്ടിന്റെ പോക്കറ്റിൽ വെച്ചു തന്നു..... പെണ്ണ് കഴിക്കുന്നതും നോക്കി ഇരുന്നു.... എന്തൊക്കെയോ വായിട്ടലയ്ക്കുന്നുണ്ട്..... മുഖത്തെ എക്സ്പ്രഷൻ കാണാൻ നല്ല രസം ആണ്...... "വേസ്റ്റ് ഇട്ടിട്ടു വരാമേ..... " എന്നും പറഞ്ഞു എണീറ്റു വേസ്റ്റ് ബിന്നിന്റെ അടുത്തോട്ടു നടന്നു..... കൈ ഒക്കെ ഡ്രെസ്സിൽ തന്നെ തുടച്ചു തിരിച്ചു വന്നു എന്റെ കയ്യിൽ തൂങ്ങി.... പിള്ളേരെക്കാട്ടും കഷ്ടം ആണ്.... മുഖത്തൊക്കെ ഐസ്ക്രീം ആക്കി വെച്ചിട്ടുണ്ട്.......

കൈ കൊണ്ട് അത് മുഴുവൻ തുടച്ചു കൊടുത്തു..... പെണ്ണ് ഇളിച്ചോണ്ട് നിൽക്കുവാ.... "വെള്ളത്തിൽ ഇറങ്ങണോ..... " "അയ്യോ വേണ്ടാ..... ഡ്രസ്സിൽ മണൽ ആയാൽ അമ്മയ്ക്ക് ഡൗട്ട് അടിക്കും... ഞാനാ കത്തിന്റെ കാര്യം പറയാനാ ഓടി ചാടി വന്നത്..... " "മ്മ്.... എന്നാ പോവാം..... " "ആ.... ഞാൻ നേരെ എലിന്റെ അടുത്തേക്കാ.... അവിടെ പോർക്ക് ഫ്രൈ ഉണ്ടാക്കി വെച്ചിട്ടുണ്ട്...... അതൊക്കെ ഒന്ന് തീർത്തിട്ട് വേണം വീട്ടിൽ പോവാൻ..... " ബൈക്കിനടുത്തേക്ക് നടക്കുന്നതിന് ഇടയിൽ വയറിൽ ഉഴിഞ്ഞു പറയുന്നത് കേട്ട് ചിരിയോടെ അവളുടെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു..... അവളെയും കയറ്റി ബസ് സ്റ്റോപ്പിലേക്ക് വിട്ടു.... "അവൾടെ വീട്ടിൽ എത്തിയിട്ട് വിളിക്ക് ട്ടോ.... " "വിളി നടക്കുമെന്ന് തോന്നുന്നില്ല... ഫോൺ ചത്തു..... കുത്തിയിടാൻ മറന്നു പോയി..... " "അവിടെ പോയി കുത്തിയിട്ടിട്ട് വിളിക്ക്....... ലേറ്റ് ആക്കണ്ട..... ചെല്ല്..... " "കുറച്ചു കഴിഞ്ഞിട്ട് പോയാ പോരെ.... "😁 "പോടീ...... "

"ഓ ഞാൻ പൊക്കോളാം....... "😏 കേറുവോടെ മുഖം തിരിഞ്ഞു നിന്നപ്പോഴേക്കും അവളുടെ ബസ് വന്നു........ എന്നെയൊന്നു നോക്കി ചുണ്ട് കോട്ടി കാണിച്ചിട്ട് അവള് പോയി ബസിൽ കയറി...... 🖤🖤🖤🖤🖤🖤🖤🖤 "എന്നിട്ടെന്തായി...... " "എന്താവാൻ.... ആദ്യം ഒന്ന് പേടിച്ചു.... ഒരുത്തൻ റെക്കോർഡ് ചെയ്യുന്നുണ്ടെനു..... ഋഷി അവന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു..... അപ്പഴാ ആശ്വാസം ആയത്...... അവൻ രണ്ട് തല്ല് കൊടുത്തപ്പോ അവന്മാർ കണ്ടം വഴി ഓടി.... " ഞാൻ ചിരിയോടെ പറഞ്ഞതും എലിയും ചിരിച്ചു..... "പിള്ളേരെ വാ.... കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്... " അമ്മച്ചി ആണ്.... വിളിക്കാൻ കാത്തു നിന്ന പോലെ അടുക്കളയിലേക്ക് ഓടി...... കൈ കഴുകി പ്ലേറ്റും എടുത്തു എലിയേയും കൂട്ടി കൊലായിൽ ചെന്നിരുന്നു..... "കറന്റ്‌ എപ്പഴാ വരുന്നേ..... ഫോണിൽ ചാർജ് ഇല്ല..... " "ഇപ്പോഴൊന്നും നോക്കണ്ട.... അപ്പുറത്തെ വീട്ടിൽ മരം മുറിക്കുവാ.... " ഓ നാശം...... അമ്മയോട് പെട്ടെന്ന് വരും എന്നാ പറഞ്ഞത്.....

ഇവിടെ കയറും എന്ന് പറഞ്ഞിരുന്നതാ..... എന്നാലും ചെറുതായി ഇരുട്ട് വീണു തുടങ്ങിയത് കൊണ്ട് പെട്ടെന്ന് ഫുഡും തട്ടി ഇറങ്ങി...... ചാച്ചൻ കൊണ്ട് വിടാ പറഞ്ഞതാ.... വേണ്ടെന്ന് പറഞ്ഞു..... ഒരു പതിനഞ്ച് മിനിറ്റ് നടക്കാവുന്ന ദൂരമേ ഉള്ളൂ....... വല്യച്ചന്റെയും ചെറിയച്ഛന്മാരുടെയും ഒക്കെ വണ്ടി മുറ്റത്തു കിടപ്പുണ്ട്.... എന്താണാവോ എല്ലാരും കൂടി.... 🤔 കല്യാണം പ്രമാണിച്ചു മുന്നിൽ ഗേറ്റ് ഒക്കെ പുതിയത് വെച്ചിട്ടുണ്ട്.... ഫുള്ളി സെറ്റ് അപ്പ്‌.... ഒന്ന് സംശയിച്ചിട്ട് ഗേറ്റ് തുറന്നു മുറ്റത്തേക്ക് കയറി...... എല്ലാരും കൂടി കൊലായിൽ ഇരുന്നു സംസാരിക്കുവാ.... ആരുടെ കുറ്റം ആണോ ആവോ.... എല്ലാരേയും ഒന്ന് നോക്കി ഇളിച്ചു് കാണിച്ചു ചെരിപ്പഴിക്കുന്നതിന് അമ്മ ഉച്ചത്തിൽ കരയുന്നത് കേട്ടു.... ഇതിപ്പോ എന്താ കഥ എന്നും ഓർത്തു വെപ്രാളത്തോടെ അകത്തേക്ക് കയറാൻ നിന്നതും ആരോ കയ്യിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു....... ആരാണെന്ന് നോക്കും മുൻപേ മുഖമടച്ചു ഒന്ന് കിട്ടി..... കവിളും പൊത്തിപ്പിടിച്ചു അമ്പരപ്പോടെ നോക്കിയപ്പോ വല്ല്യച്ചൻ ആണ്......

അവിടുള്ള സകലരും അറപ്പോടെയും വെറുപ്പോടെയും നോക്കുന്നത് കണ്ടു കാര്യം അറിയാതെ കസേരയിൽ ഇരിക്കുന്ന അച്ഛനെ നോക്കി...... മുഖം കുനിച്ചിരിക്കുവാ...... "എവിടായിരുന്നെടി ഇത്രയും നേരം..... " വല്ല്യച്ഛൻ ദേഷ്യത്തോടെ ചോദിക്കുന്നത് കേട്ട് എന്ത് പറയണം എന്നറിയാതെ ഉമിനീരിറക്കി..... "പറയെടി...... " "അത്.... അത് ഞാൻ.... ഡ്രസ്സ്‌ സ്റ്റിച്ച് ചെയ്യാൻ........ " വിറച്ചു വിറച്ചു പറഞ്ഞു നിർത്തിയതും ചെവിയടക്കം ഒന്നും കൂടി കിട്ടി..... "ഇതാണോടി നിന്റെ ഡ്രസ്സ്‌ അടിക്കാൻ കൊടുക്കൽ..... " എന്നും ചോദിച്ചു ചെറിയച്ഛൻ മുന്നിലേക്ക് ഫോൺ നീട്ടിയതും കവിളിൽ കൈ വെച്ചു ഫോണിലേക്ക് നോക്കി...... നേരത്തെ ബീച്ചിൽ നിന്നുള്ള വീഡിയോ..... ആദ്യം ഋഷിയെ കിസ്സ് ചെയ്യുന്നത് ആണ് കാണിക്കുന്നേ..... പിന്നെ നാട്ടുകാർ വരുന്നതും...... ആരോ എഡിറ്റ്‌ ചെയ്തു മാറ്റിയതാ..... കാണും തോറും പേടികൊണ്ടു കയ്യും കാലും വിറച്ചു..... "എന്താ ഹെഡ്‍ലൈൻ എന്ന് അറിയണ്ടേ...... പട്ടാപകൽ ബീച്ചിൽ അഴിഞ്ഞാടിയ വിദ്യാർത്ഥികളെ നാട്ടുകാർ കയ്യോടെ പിടി കൂടി....... ലോകം മുഴുവൻ കണ്ടു..... എല്ലാരേയും നാണം കെടുത്തിയപ്പോ സന്തോഷം ആയല്ലോ ലെ..... " ചെറിയച്ഛൻ പുച്ഛത്തോടെ പറയുന്നത് കേട്ട് തറഞ്ഞു നിന്നു പോയി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story