കൽക്കണ്ടം: ഭാഗം 3

kalkandam new

എഴുത്തുകാരി: അശ്വിനി

കാതടിപ്പിക്കുന്ന ഇരമ്പലോടെ ആഷ് കളർ റോയൽ എൻഫീൽഡ് എക്സിബിഷൻ നടക്കുന്ന ഗ്രൗണ്ടിലേക്ക് കയറി വന്നു.... എല്ലാരുടെയും ശ്രദ്ധ അതിലേക്ക് തിരിഞ്ഞതും എന്റെ ശ്രദ്ധ അതിനു പിന്നിൽ ആയി വരുന്ന വൈറ്റ് ഹിമാലയനിൽ എത്തി......KL 11 RD 2255..... കൊള്ളാലോ... ലാലേട്ടന്റെ നമ്പർ✌️ അയാൾ പാർക്കിങ്ങിൽ കൊണ്ട് നിർത്തി ഹെൽമെറ്റ്‌ അഴിച്ചു ഗ്യാസ് ടാങ്കിനു മുകളിൽ വെച്ചു മുടി കൈ കൊണ്ട് മാടി ഒതുക്കി..... അപ്പുറത്തേക്ക് തിരിഞ്ഞിട്ടു ആയതു കൊണ്ട് മുഖം കാണാൻ പറ്റുന്നില്ല..... ഇരുന്നു കൊണ്ട് തന്നെ അയാളൊന്നു കാല് നിവർത്തി ജീൻസിന്റെ പോക്കറ്റിലേക്ക് കയ്യിട്ടു.... ഫോൺ എടുക്കാൻ ആവും... 🤔 എന്നും ഓർത്തു നിന്നതും പ്രതീക്ഷ ആകെ തെറ്റിച്ചു കൊണ്ട് സിഗററ്റ് പാക്കറ്റും ലൈറ്ററും പുറത്തേക്ക് എടുത്തു..... അതിൽ നിന്ന് ഒരെണ്ണം എടുക്കുന്നത് കണ്ടു അത് വയ്ക്കുന്നത് കാണാൻ ഉള്ള ആകാംക്ഷയോടെ ഇരുന്നിടത്തു നിന്ന് ഏന്തി വലിഞ്ഞു നോക്കി..... നോ രക്ഷ..... അപ്പോഴേക്കും നേരത്തേ ആഷ് കളർ ബുള്ളറ്റിൽ വന്ന ചെക്കൻ അടുത്തേക്ക് വരുന്നത് കണ്ടു അവൻ മുഖം ചെരിച്ചതും ഞാൻ അറിയാതെ ഇരുന്നിടത്തു നിന്ന് എണീറ്റു പോയി......

 ചുണ്ടിൽ സിഗററ്റ് ഇരിപ്പുണ്ട്..... കാറ്റ് കൊണ്ട് അണയാതിരിക്കാൻ കൈ കൊണ്ട് മറച്ചു പിടിച്ചു ലൈറ്റർ കത്തിച്ചു...... എരിയുന്ന സിഗററ്റ് ചുണ്ടിൽ നിന്നെടുത്തു എടുത്തു പുകയൂതി വിട്ടു അടുത്തേക്ക് വന്ന ചേട്ടനെ നോക്കി ചിരിക്കുന്നത് കൂടി കണ്ടത്തോടെ ആ ചിരിയുടെ ഭംഗിയിൽ മൂക്കും കുത്തി വീണു പോയി..... ചിരിയോടെ തന്നെ സ്റ്റൈൽ ആയി ബൈക്കിൽ നിന്ന് ഇറങ്ങി തിരിഞ്ഞതും ചിരിക്കുമ്പോൾ ചെറുതാവുന്ന നിറയെ പീലികൾ ഉള്ള കണ്ണും ചുവന്ന മൂക്കും ഷേപ്പിൽ കിടക്കുന്ന പുരികവും കുറ്റിത്താടിയും മീശയും ജെൽ തേച്ചു ഒതുക്കിയ മുടിയും കയ്യിൽ എടുത്തു കാണിക്കുന്ന ഞരമ്പുകളും ഒക്കെ കൂടി കണ്ടു എന്റെ പൊന്നോ.... 🤩🤩🤩🤩🤩🤩 അതിന്റെ കൂടെ ഡാർക്ക് ബ്ലൂ ഷർട്ടും ബ്ലാക്ക് ജീനും...... ഉഫ്..... 🥰🥰🥰 കൊണ്ടു മോളെ...... 🙈 കൈ കൊണ്ട് മുഖം പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞതും കാത്തു കാര്യം അറിയാതെ കണ്ണ് മിഴിച്ചു..... ഞാനവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു മുന്നിലേക്ക് നോക്കി..... അയ്യോ..... ആളെ കാണാൻ ഇല്ല..... 😱 ഇനിയെനിക്ക് തോന്നിയത് ആകുമോ..... ഏയ് അല്ല.... ബൈക്ക് അവിടെ തന്നെയുണ്ട്.... പിന്നെവിടെ പോയി...... 🙄

ചുറ്റും നോക്കിയപ്പോ കണ്ടു ഉള്ളിലേക്ക് കയറി പോവുന്നത്..... പിന്നാലെ പോവാനാണേൽ ടിക്കറ്റ് എടുക്കാൻ പോയ ടീമിനെ കാണാനും ഇല്ല.... നാശം..... "ഡീീ... വാ.... ടിക്കറ്റ് എടുക്കാൻ പോയ നാറികളെ നോക്കാം.... " കാത്തുവിന്റെ കയ്യും പിടിച്ചു ഓടാൻ നിന്നപ്പോഴേക്കും അവറ്റകൾ വന്നു.... രണ്ടു പറയാൻ ചൊറിഞ്ഞു കേറിയെങ്കിലും അപ്പോ ലക്ഷ്യം വേറെ ആയതു കൊണ്ട് അവളുടെ കയ്യിലുള്ള ടിക്കറ്റ് തട്ടി പറിച്ചു എൻട്രൻസിന് അങ്ങോട്ട് ഓടി...... "ഡീീ... രാമി.... എന്താടി കാര്യം.... " പിന്നാലെ വന്നു മൂന്നും മാറി മാറി ചോദിക്കുന്നുണ്ട്.... ഒന്നും പറയാൻ തോന്നീല്ല.... നേരിട്ട് കാണിച്ചു കൊടുക്കാം..... പഹയനെ ഒട്ടു കാണാനും ഇല്ലാ...... കണ്ണ് കൊണ്ട് ചുറ്റിലും സ്കാൻ ചെയ്തു അവരെയും പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു... അതാ നിൽക്കുന്നു ഫുഡ് ഫെസ്റ്റ് നടക്കുന്ന ഏരിയയിൽ...... 🤩 "വാടി അങ്ങോട്ട് പോവാം..... " അതും പറഞ്ഞു അതിനടുത്തേക്ക് നടക്കാൻ നിന്നതും കയ്യിൽ പിടി വീണു.... "എന്താ ഉദ്ദേശം..... " എലി നെറ്റി ചുളിച്ചു ചോദിച്ചതും ഞാനൊന്ന് ഇളിച്ചു കാണിച്ചു..... "ദോ ലവൻ.... " "ആ വൈറ്റ് ഷർട്ട്‌ ആണോ.... " അനു "അല്ലെടി... ഡാർക്ക് ബ്ലൂ ഷർട്ട്‌.... "

എന്നും പറഞ്ഞു അവനെ ചൂണ്ടി കാണിച്ചു കൊടുത്തതും മൂന്നിന്റേയും കണ്ണ് വിടർന്നു.... "എന്റെ പൊന്നോ..... എന്തൊരു സ്റ്റൈൽ ആടി കാണാൻ.... "🤩 എലി സ്വപ്നത്തിൽ എന്ന പോലെ പറഞ്ഞത് കേട്ട് എന്റെ മുഖം ഇരുണ്ടു.... "എടി പരനാറി.... കണ്ണ് വെക്കല്ലേ.... " "എന്തോ.... എങ്ങനെ...... " കാത്തു "അത് പിന്നെ.... ഈഹ് 😁 സ്പാർക്ക് അടിച്ചു.." "അതിപ്പോ നിനക്ക് ആരെ കണ്ടാലാ സ്പാർക്ക് അടിക്കാതെ.... "😏 എലി "സത്യമായിട്ടും.... അവനെ കണ്ടപ്പോ തന്നെ ഹാർട് ബീറ്റ് കൂടി..... ആകെ മൊത്തം പറക്കുന്നത് പോലെ തോന്നി..... "😍 "അറ്റാക്ക് വരുന്നതിനു മുൻപ് ഇങ്ങനൊക്കെ ഉണ്ടാവും..... "😝 എലി "പോ തെണ്ടികളെ..... "😬 മൂന്നും കൂടി മനുഷ്യനെ വാരുവാണ്..... 😏 ഇവരോട് സംസാരിച്ചു ടൈം കളയുന്ന നേരത്തിനു ആ ചെക്കനെ ട്യൂൺ ചെയ്യുന്നത് ആയിരിക്കും നല്ലത്...... മ്മ്.... ഓരോന്ന് തീരുമാനിച്ചു ഉറപ്പിച്ചു അവറ്റകളെ നോക്കി പുച്ഛിച്ചു ഞാനവനും ഫ്രണ്ടും നിൽക്കുന്ന അങ്ങോട്ട് നടന്നു.... പല ടൈപ്പ്.... പല സ്ഥലങ്ങളിലെ ഫുഡ് ഉണ്ട്..... ഇവൻ പോവുന്നത് ടർക്കിഷ് ഐസ് ക്രീമിന്റെ അടുത്തോട്ടു ആണ്...... ഐസ് ക്രീം എങ്കിൽ ഐസ് ക്രീം.....

ജീനിന്റെ പോക്കറ്റിൽ നിന്ന് പൈസ അടുത്ത് കയ്യിൽ പിടിച്ചു അവന്റെ തൊട്ടു അടുത്ത് ചെന്നു നിന്നു.... അവന്റെ ദേഹത്തു നിന്നും ഏതോ ഒരു ബ്രാൻഡഡ് പെർഫ്യൂമിന്റെ സ്മെൽ അന്തരീക്ഷത്തിൽ കൂടി ഒഴുകി വന്നതും ഞാൻ മൂക്ക് വിടർത്തി ശ്വാസം ആഞ്ഞു വലിച്ചു.... ശ്ശൊ.. കുറച്ചും കൂടി ഹൈറ്റ് വേണേനു.... ഇതിപ്പോ ഞാൻ ഇവന്റെ നെഞ്ചിന്റെ അത്ര പോലും ഇല്ല..... 😒 ഒന്നും കൂടി അടുത്തേക്ക് നിന്ന് മുഖം ചരിച്ചു എങ്ങനെയുണ്ടെന്ന മട്ടിൽ പുരികം പൊക്കി നോക്കിയപ്പോ അവറ്റകൾ വാ പൊത്തി ചിരിക്കുവാണ്.... ഞാൻ കണ്ണുരുട്ടി കാണിച്ചപ്പോൾ ചിരിയൊക്കെ അടക്കി പിടിച്ചു നല്ല കുട്ടികൾ ആയി നിന്നു.... "one pistachio.... " അവന്റെ സൗണ്ട് കേട്ടതും അവരിൽ നിന്ന് മുഖം മാറ്റി ഒളികണ്ണിട്ടു നോക്കി.... സൗണ്ട് കൊള്ളാം.... അതും ഓർത്തു ചിരിച്ചു കൊണ്ട് പിന്നിലേക്ക് നോക്കിയതും ബാക്കിൽ ഒരു പെണ്ണ് ഇവനെ തന്നെ നോക്കി വെള്ളം ഇറക്കുന്നു..... ആ കണ്ണ് കുത്തി പൊട്ടിച്ചു ആ ചോര കൊണ്ട് എന്റെ ചെക്കന്റെ കാൽപ്പാദത്തിൽ അഭിഷേകം ചെയ്യാൻ തോന്നിയെങ്കിലും ഒരു വിധം അടക്കി പിടിച്ചു...... അവസരം കിട്ടുമായിരിക്കും..... 😬

അപ്പോഴേക്കും കൂടെ ഉള്ളവരോട് എന്തോ പറഞ്ഞു പെണ്ണ് അവന്റെ അപ്പുറത്ത് വന്നു നിന്നു...... അവളുടെ നീണ്ട മുടി കാറ്റിൽ പാറി കളിക്കുന്നുണ്ട്...... അത് അവന്റെ മേലേക്ക് തട്ടുന്നു.... കോപ്പ്..... എന്റെ മുടി എന്റെ കഴുത്തിൽ പോലും മര്യാദയ്ക്ക് തട്ടുന്നില്ല.... 🤐 ഏത് നേരത്ത് ആണാവോ വെട്ടാൻ തോന്നിയത് 🤦‍♀️ പിറുപിറുത്തു കൊണ്ട് നിന്നതും ആ ടർക്കിഷ് mado അവന് നേരെ ഐസ് ക്രീം നീട്ടി..... കൈ നീട്ടി അത് മേടിക്കാൻ പോയപ്പോഴേക്കും അയാളവനെ പറ്റിച്ചു കോൺ പിന്നിലേക്ക് വലിച്ചു...... അടുത്ത സെക്കന്റ്‌ ചുറ്റും കൂടി നിന്നവരെ പോലും ഞെട്ടിച്ചു കൊണ്ട് ഇവൻ മുന്നോട്ട് ആഞ്ഞു അയാളുടെ മൂക്കിനിട്ട് ഒരു പഞ്ച് കൊടുത്തതും എന്റെ കയ്യിലിരുന്ന പൈസ താഴെ വീണു പോയി....... ദേവ്യേ..... കലിപ്പ്😱 ഞാൻ കണ്ണ് മിഴിച്ചു നോക്കിയപ്പോ അവൻ കൈ ഒന്നു കുടഞ്ഞു മറ്റേ കൈ കൊണ്ട് അന്തം വിട്ടു മൂക്കും പൊത്തി നിൽക്കുന്ന അയാളുടെ കയ്യിലിരുന്ന വലിയ സ്പൂണിന്റെ അറ്റത്ത് നിന്ന് കോൺ എടുത്തു പൈസ എടുത്തു മുന്നിൽ വെച്ചു അയാളെ ഒന്നിരുത്തി നോക്കി ഒന്നും സംഭവിക്കാത്തത് പോലെ തിരിഞ്ഞു നടന്നു......

അപ്പുറത്ത് നിന്ന പെണ്ണിന്റെ പൊടി പോലും ഇല്ല കാണാൻ..... എനിക്കാണേൽ വിറച്ചിട്ട് ഒരടി നടക്കാൻ പറ്റുന്നില്ല.... "സോറി സോറി....we're extremely sorry.... he's a short temper person..... " എന്നൊക്കെ അവന്റെ കൂടെ ഉണ്ടായിരുന്ന വൈറ്റ് ഷർട്ടിട്ട ചേട്ടൻ വന്നു ആ തുർക്കിക്കാരനോട് പറയുന്നത് കേട്ട് ഞാൻ ദയനീയമായി അയാളുടെ മുഖത്തേക്ക് നോക്കി.... ഇത് ഷോർട് ടെംപർ അല്ല ചേട്ടാ.... ഏതോ കൂടിയ ഇനം ആണ്.... 😱 --------- "ഹ ഹ ഹാ.... അല്ലെങ്കിലും അവർക്കത് വേണം.... കൊതിച്ചിട്ട് വരുന്ന ആൾക്കാരെ ഇട്ടു കളിപ്പിക്കുന്നു...... അല്ല.... എന്നിട്ട്.... പിന്നെ നീ അവനെ കണ്ടോ..... " "ഓ കണ്ടു..... സ്പെഷ്യൽ ക്ലാസ്സ്‌ കഴിഞ്ഞു പോവുന്ന വഴിയ്ക്ക്.....അന്നത്തെ സംഭവം കഴിഞ്ഞു ഏകദേശം ഒരാഴ്ച ആയി കാണും.... എലി ആണ് കാണിച്ചു തന്നത്..... ആ കോളേജിൽ ആണെന്ന് കടയിലെ ചേട്ടൻ പറഞ്ഞു..... " "അവന്റെ പേരെന്താ.... " "ഋഷി.... ഋഷിദേവ്... " "പേര് കൊള്ളാം.... നീ അവനോട് സംസാരിച്ചോ..... " "എന്റെ പൊന്നോ... ഓർമ്മിപ്പിക്കല്ലേ..... " ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞതും നിത്യ സംശയത്തോടെ എന്നെ നോക്കി.... ഓ സോറി... നിത്യ കസിൻ ആണ്... അമ്മയുടെ ചേച്ചിയുടെ മോൾ..... പ്രായം കൊണ്ട് ഒരു വയസ്സിനു മൂത്തത് ആണെങ്കിലും എടി പോടി ബന്ധം ആണ്..... അച്ചുവിനേക്കാട്ടും (അദിതി )കമ്പനിയും ഇഷ്ടവും ഇവളോട് ആണ്.....

രണ്ടാളും ഉഡായിപ്പുകൾ പരസ്പരം ഷെയർ ചെയ്യും.... പെണ്ണിപ്പോ ഒപ്‌റ്റോമെട്രി പഠിക്കുവാ... മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ....സ്കൂൾ വിട്ടു വന്നപ്പോ ദേണ്ടെ ക്ലോസപ്പ് ചിരിയോടെ മുറ്റത്തു നിൽക്കുന്നു.... ഇപ്പോ വെക്കേഷന് വന്നതാ..... "എന്തോ കള്ളത്തരം ഉണ്ടല്ലോ.... സത്യം പറേടി.... " അവൾ ചുണ്ട് ചുളുക്കി ചോദിച്ചതും ഞാനൊന്ന് ഇളിച്ചു കാണിച്ചു..... "സംസാരിച്ചു.... " "എന്നിട്ട്..... "😲 "അമ്മൂ..... ത്രിസന്ധ്യയ്ക്ക് പുറത്തു ഇറങ്ങരുതെന്ന് അറിയില്ലേ.... അകത്തേക്ക് കേറി പോ.... " ഓ പുരാവസ്തു വസ്തു തുടങ്ങി..... തള്ളയെ വല്ല പൊട്ടക്കിണറ്റിലും കൊണ്ടു പോയി തട്ടണം...... ഇവള് വന്നാ പിന്നെ കുടുംബക്കാരുടെ കുറ്റം പറയാൻ ഞങ്ങൾ രണ്ടും കൂടി ടെറസിൽ കേറി ഇരിക്കും..... അപ്പോഴേക്കും വിളി വരും... നാശം.... "നീ വാ..... ബാക്കി കിടക്കുമ്പോൾ പറയാം... " എന്നും പറഞ്ഞു മൂട്ടിലെ പൊടിയും തട്ടി പെണ്ണ് എണീറ്റു..... അവളുടെ കയ്യിൽ പിടിച്ചു ഞാനും....

സ്റ്റെപ് ഇറങ്ങി താഴേക്ക് ചെന്നപ്പോഴേ കണ്ടു പുരാവസ്തു മാനസ പുത്രിയുടെ കൂടെ വിളക്കിനു മുന്നിലിരുന്നു നാമജപത്തിൽ ആണ്.... എന്നെ കണ്ടതും രണ്ടിന്റെയും മുഖത്തു പുച്ഛം നിറഞ്ഞു.... നമുക്ക് ആണേൽ ആകെ ഹരേ രാമ അറിയാം... പിന്നെ ഓം നമഃ ശിവായ.... ഇവര് രണ്ടും എന്തൊക്കെയാണാവോ പ്രാർത്ഥിക്കുന്നേ.... മിക്കപ്പോഴും അമ്പലത്തിൽ പോവുന്നത് കാണാം......എനിക്ക് പിന്നെ വിഗ്രഹാരാധനയിൽ ഇന്റെരെസ്റ്റ്‌ ഇല്ല..... ചുറ്റിലും ദൈവം ഉണ്ട്.... അതാണ് നമ്മടെ പോളിസി..... ഉത്സവത്തിന് പോവും.... വായ് നോക്കാനും ഫുഡാനും... 😁 "കയ്യും കാലും ഒക്കെ കഴുകിയിട്ടു കേറിയാ മതി..... പുറത്തൊക്കെ പോയി വന്നിട്ട് കുളിക്ക പോലും ചെയ്തില്ല..... വൃത്തിയില്ലാത്ത ജന്തു.... " "ഈ തള്ളയെ ഞാനിന്ന്...... " എന്നും പറഞ്ഞു അടുത്തേക്ക് പോവാൻ നിന്നപ്പോഴേക്ക് നിത്യ പിടിച്ചു വലിച്ചു പിന്നിലേക്ക് നടന്നു.... പുരാവസ്തു ഗവേഷകർ ഒന്നും ഈ സാധനത്തിനെ കാണുന്നില്ലേ ആവോ..... 😬😬 എന്റെ പിറുപിറുക്കൽ കേട്ട് നിത്യ ഇരുന്നു കിണിക്കുന്നുണ്ട്.... അവളെ ഒന്നു തറപ്പിച്ചു നോക്കി പൈപ്പ് തുറന്നു കയ്യും കാലും കഴുകി അടുക്കള ഭാഗത്തു കൂടി അകത്തേക്ക് കയറി....

"അമ്മേ ചായ.... " എന്നും വിളിച്ചു പറഞ്ഞു നേരെ റൂമിലേക്ക് കയറി.... എന്നെ പിന്നെ അടുക്കള ഭാഗത്തേക്കേ അടുപ്പിക്കില്ല.... ഞാൻ കയറി ഇറങ്ങിയാൽ പിന്നെ അവിടെ കൂടി തോണി തുഴയാം.... അത്രയ്ക്ക് വെള്ളം കാണും നിലത്ത്.... 😁 യൂണിഫോം മാറ്റി ഒരു ബനിയനും ബോക്സറും ഇട്ടു തിരിഞ്ഞപ്പോ പെണ്ണ് ബെഡിൽ കിടന്നു കാര്യം ആയിട്ട് എന്തോ ആലോചനയിൽ ആണ്.... "ഡീീ.... നീയെന്താ ആലോചിക്കുന്നേ... " അവൾക്കടുത്ത് ഇരുന്നപ്പോഴേക്കും അമ്മ ചായയും കൊണ്ട് വന്നു..... "ഇന്നും ഒണക്ക ബിസ്ക്കറ്റ് ആണോ.... ഓരോ അമ്മമാര് മക്കള് വരുമ്പോഴേക്കും ഇലയടയും പഴംപൊരിയും ഒക്കെ ഉണ്ടാക്കി വെക്കും.... ഇവിടെ മാത്രം 50-50.... മടുത്തു.... " "മസാലദോശ ഉണ്ടാക്കി തരാം.... എന്തേ....പത്തു പതിനെട്ടു വയസ്സായിലേ.... മര്യാദക്ക് തിന്ന പാത്രം കഴുകാൻ അറിയോ....എന്നിട്ട് അവളുടെ ഒരു ഡയലോഗും...." അതും പറഞ്ഞു അമ്മ പോയി...... ശ്ശൊ വെറുതേ ഇരന്നു മേടിച്ചു..... "എന്തിനാടി തെണ്ടി കിണിക്കുന്നേ.... " എന്റെ ചോദ്യം കേട്ടതും പെണ്ണ് ചുണ്ട് കൂട്ടി പിടിച്ചു ചിരിയടക്കി..... "നിനക്ക് ഭാഗ്യം ഉണ്ടെടി.... എന്റെ അമ്മ ആയിരുന്നേൽ അടിച്ചു പണിയെടുപ്പിച്ചേനെ....

നിഷാന്റി പാവം ആണ്.... " "ഉറങ്ങുമ്പോൾ ആയിരിക്കും.... ആ നിക്ക്... ഞാൻ പോയി അച്ഛനെ വിളിച്ചു ചിക്കൻ മേടിക്കാൻ പറയട്ടെ നിനക്ക്..... " "ആർക്ക്..... " "നിനക്ക്..... " "എന്റെ പേരും പറഞ്ഞു നിനക്ക് തിന്നാൻ ആണെന്ന് പറയെടി അലവലാതി.... " "ഈഹ്..... "😁😁😁 "ഇളിക്കല്ലേ..... " "ഇതു പോലുള്ള ചാൻസിലേ വീട്ടിൽ ചിക്കൻ കിട്ടു.... അല്ലാത്തപ്പോ ഒക്കെ മത്തി... അയല... ചെമ്മീൻ....മാന്ത... പിന്നെ മഞ്ഞ കറിയും.... കിട്ടിയ ചാൻസ് മിസ്സ്‌ ആക്കാൻ വയ്യ... നീ വാ.... " "ഉവ്വ്.... നിന്റെ ചിക്കൻ എല്ലിനോടുള്ള ആക്രാന്തം കാരണം ഒരു കല്യാണത്തിന് പോയി നാണം കെട്ടത് ഞാൻ മറന്നിട്ടില്ല..... കല്യാണ വീടാണെന്ന് പോലും ഓർക്കാതെ എല്ല് കടിച്ചു പൊട്ടിച്ചു തിന്നവൾ ആണ്....ആരോ പറയുന്നേ കേട്ടായിരുന്നു ഇതിലും ഭേദം നായ ആണെന്ന്....." "ഈഹ്.... "😁 "മ്മ് മ്മ്..... "🤭 "നീ വാടി.... " അവളെയും കൂട്ടി ബിസ്ക്കറ്റ് ചായയിൽ മുക്കി തിന്നു കൊണ്ട് പുറത്തേക്ക് ഇറങ്ങി..... ---------- "അച്ഛാ.... ഗുഡ് നൈറ്റ്‌..... " അതും പറഞ്ഞു കവിളിൽ ഒരു ഉമ്മയും കൊടുത്തു റൂമിലേക്ക് കയറി.... നിത്യ ഫോണിൽ കുത്തി മലർന്നു കെടക്കുന്നുണ്ട്.... നമ്മക്ക് പിന്നെ ഫോണൊന്നും ഇല്ല....

ഫ്രണ്ട്‌സ് അമ്മ ഫോണിലേക്കാ വിളിക്കാ.... അത് തന്നെ ചെവിയും കൂർപ്പിച്ചു ഇരിക്കുന്ന രണ്ടെണ്ണത്തിന്റെ ഇടയിൽ കൂടി സംസാരിക്കണം..... അവസ്ഥ 🤦‍♀️ "കഴിഞ്ഞോ.... " "ആ... ഇപ്പോ വരാം.... " അതും പറഞ്ഞു ബാത്റൂമിലേക്ക് കയറി.... കയ്യിൽ മൂവ് ആയതാ.... അച്ഛന് പുറത്തു തേച്ചു കൊടുത്തു.... ഓഫീസിൽ ഇരുന്നിരുന്നു നടു പോയത്രെ.... വേദനയ്ക്കുള്ള സകല ഓയിന്റ്മെന്റ് വാങ്ങി എന്നെ കൊണ്ട് മസ്സാജ് ചെയ്യിക്കും.... ഒരു കാര്യം ഇല്ലെങ്കിലും അത് തേച്ചാൽ തന്നെ ആശ്വാസം ആണ് പോലും.... അതേ പോലെ ചെറിയ അസുഖം വന്നാൽ അപ്പോ തന്നെ മരുന്ന് കുടിക്കും.... അത് കഴിച്ചാൽ തന്നെ അച്ഛൻ ഓകെ ആവും.... അതിപ്പോ ഏതിന്റെ മരുന്ന് ആയാലും വേണ്ടില്ല... 😅😅 "എടി... നിന്റെ നദീം എന്ത് പറയുന്നു.... " അടുത്തേക്ക് കിടന്നു ചോദിച്ചതും പെണ്ണിന്റെ മുഖം മങ്ങി.... ഒരു വർഷം ആയിട്ടേ ഉള്ളൂ തുടങ്ങിയിട്ട്.... പക്ഷേ കട്ട സീരിയസ് ആണ്.... "പഴയ പോലെ തന്നെ... നിനക്ക് അറിയാലോ... അച്ഛൻ അമ്പലകമ്മിറ്റിയിൽ ഒക്കെ ഉള്ള ആളാണ്.... സമ്മതിക്കില്ലെന്ന് ഉറപ്പും.....

അന്നു എന്നെ പോറ്റാൻ ഉള്ള കഴിയും കെയറും ചങ്കുറപ്പും ഒക്കെ ഉണ്ടോ എന്ന് നോക്കുന്നതിനു ഇടയ്ക്ക് മതവും ജാതിയും നോക്കാൻ മറന്നു പോയി.... നോക്കിയിരുന്നേൽ ഇന്നിപ്പോ പേടിക്കണ്ട അവസ്ഥ വരില്ലായിരുന്നു.... പത്തു പതിനെട്ടു കൊല്ലം നോക്കി വളർത്തിയവരെ ഇട്ടിട്ടു പോവാൻ പറ്റുന്നവൾക്ക് ഒന്നോ രണ്ടോ വർഷം പരിചയമുള്ളവനെ നാളെ ഇട്ടിട്ടു പോവാൻ മടിയുണ്ടാവില്ലെന്ന് എന്നെങ്കിലും അവൻ പറഞ്ഞാൽ തിരിച്ചു ഞാനെന്ത് പറയും.... ഒരിക്കലും ഞാനവരെ ധിക്കരിച്ചു ഒന്നും ചെയ്യില്ലെടി.... ലോൺ കിട്ടിയെങ്കിലും പോക്കറ്റ്മണി ആയി ഓരോ മാസവും അക്കൗണ്ടിൽ വരുന്ന പൈസയ്ക്ക് അച്ഛന്റെ വിയർപ്പിന്റെ മണം ഉണ്ട്.....അതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ വയ്യ..... ഞങ്ങളെ വിധി എന്താണെന്ന് ഞങ്ങൾക്ക് തന്നെ അറിയാം..... " അവൾ ഇടർച്ചയോടെ പറഞ്ഞു നിർത്തിയതും ഞാൻ മുഖം ഉയർത്തി അവളെ നോക്കി.... "അമ്മൂ.... പ്രേമിക്കരുത് എന്ന് ഞാൻ പറയുന്നില്ല... പക്ഷേ നോക്കിയും കണ്ടും സ്നേഹിക്കണം... എന്നെ പോലെ ഉരുകി തീരാൻ ഉള്ള ഗതികേട് നിനക്ക് വരരുത്......

നമുക്ക് ജന്മം തന്നുപോയി എന്ന കാരണം കൊണ്ട് മറ്റുള്ളവർക്ക് മുന്നിൽ അച്ഛനും അമ്മയും തല കുനിക്കേണ്ടി വരുന്നു എന്നതിനേക്കാൾ വലിയ പാപം വേറൊന്നും ഇല്ല.....ജീവിതം നമ്മുടേത് ആണ്... തിരഞ്ഞെടുക്കാൻ ഉള്ള അവകാശവും ഉണ്ട്... പക്ഷേ അത് മറ്റുള്ളവരുടെ കണ്ണീരു വീഴ്ത്തിയിട്ട് ആവരുത്..... " "ഒന്നു ബാംഗ്ലൂർ പോയപ്പോഴേക്കും നിനക്കിത്ര ഒക്കെ മെച്യൂരിറ്റി വന്നോ..... അത്ഭുതം തന്നെ...." എണീറ്റിരുന്നു താടിയ്ക്ക് കൈ കൊടുത്തുള്ള എന്റെ സംസാരം കേട്ടതും പെണ്ണ് തലയണ വലിച്ചെടുത്തു അടിക്കാൻ തുടങ്ങി.... പിന്നെ രണ്ടും കൂടി അടിയൊക്കെ കൂടി കിതച്ചു കൊണ്ട് ബെഡിലേക്ക് വീണു......ടോപിക് മാറ്റിയില്ലേൽ പെണ്ണിരുന്നു കരയാൻ തുടങ്ങും... കൂടെ ഞാനും..... വാശിയും ദേഷ്യവും ഉണ്ടേലും അതേ പോലെ പെട്ടെന്ന് കരച്ചിലും വരും..... "ഡീീ.... ഇത് പറ.... പിന്നെ നീ അവനോട് സംസാരിച്ചോ.... " അവളെനിക്ക് നേരെ ചരിഞ്ഞു കിടന്നു കൊണ്ട് ചോദിച്ചതും കൈ അറിയാതെ ഇടത്തേ കവിളിലേക്ക് ചെന്നു................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story