കൽക്കണ്ടം: ഭാഗം 30

kalkandam new

എഴുത്തുകാരി: അശ്വിനി

"അങ്ങോട്ട് മാറി നിൽക്കെടാ.... " ഋഷി..... ഈശ്വരാ...... !!!! ഞെട്ടലോടെ ചുമരിൽ താങ്ങി എണീറ്റു വാതിൽക്കലേക്ക് നടന്നു..... വാതിലിൽ തട്ടി വിളിച്ചിട്ടും ആരും തുറക്കുന്നില്ലെന്ന് കണ്ടു തലയ്ക്ക് കയ്യും കൊടുത്തു നിന്നു...... എന്തൊക്കെ കാട്ടി കൂട്ടും എന്ന് പറയാൻ പറ്റില്ല...... "ആരെങ്കിലും ഒന്ന് തുറക്ക് പ്ലീസ്..... " വീണ്ടും വാതിലിൽ തട്ടി ഉച്ചത്തിൽ വിളിച്ചു.... കുറച്ചു കഴിഞ്ഞതും ആരോ വാതിൽ തുറക്കുന്നത് അറിഞ്ഞു പിന്നിലേക്ക് മാറി നിന്നു..... വാതിൽ കടന്നു വന്ന ആളെ കണ്ടതും ഒട്ടും നേരം കളയാതെ അവന്റെ നെഞ്ചിലേക്ക് വീണു.... ഋഷിയുടെ കൈ കൂടി ചുറ്റി വിരിഞ്ഞതും അത്രയും നേരം അടക്കി പിടിച്ചതൊക്കെ പൊട്ടിക്കരച്ചിൽ ആയി അവന്റെ ഷർട്ടിനെ നനച്ചു...... 🖤🖤🖤🖤🖤🖤🖤 അവളുടെ ഓരോ തുള്ളി കണ്ണീരും നെഞ്ചിൽ തട്ടുന്നത് അറിഞ്ഞു ചങ്ക് പിടച്ചു..... "അമ്മൂ....... " വിളിച്ചിട്ടും അവള് നിർത്താതെ കരയുന്നത് കണ്ടു പിടിച്ചു പിന്നിലേക്ക് മാറ്റി തല കുനിച്ചു ഏങ്ങി കരയുന്ന അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി......

വായിൽ കൂടി ചോര വരുന്നത് കണ്ടു സങ്കടത്തോടെ അവളുടെ ചുണ്ട് തുടച്ചു കൊടുത്തു...... മുഖം മുഴുവൻ അടി കൊണ്ട് ചുവന്നു വീർത്തിരിക്കുന്നു...... "ഡാ.... എന്ത് ധൈര്യത്തിൽ ആടാ നീ ഇതിനകത്തേക്ക് കയറിയത്...... " ആദ്യം മുന്നിൽ വന്നു ഷോ കാണിച്ചവൻ തോളിൽ പിടിച്ചു കൊണ്ട് ചോദിക്കുന്നത് കേട്ടതും ഞൊടിയിടയിൽ തിരിഞ്ഞു നിന്ന് അവന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചു.... അല്ലെങ്കിലേ പെണ്ണിനെ കണ്ടിട്ട് ദേഷ്യമോ സങ്കടമോ എന്തൊക്കെയോ കൊണ്ട് പ്രാന്ത് എടുത്തു നിൽക്കുവാ....... ഒന്ന് പൊട്ടിച്ചിട്ടും കലി അടങ്ങുന്നില്ലെന്ന് കണ്ടു അവന്റെ മുടിയിൽ പിടിച്ചു തല റൂമിലെ ടേബിളിന്റെ മുകളിൽ പിടിച്ചടിച്ചു...... തലയിൽ കൈ താങ്ങി അവൻ പല്ലിറുമ്പുന്നത് കണ്ടു വീണ്ടും ഒന്ന് പൊട്ടിക്കാൻ പോയതും അമ്മു കയ്യിൽ പിടിച്ചു......... "വേണ്ട... പ്ലീസ്.... " കണ്ണ് നിറച്ചു അവള് പറയുന്നത് കേട്ട് പാവം തോന്നി....... ആ തെണ്ടിയെ ഒന്ന് തറപ്പിച്ചു നോക്കി അമ്മുവിന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു......

ഓ മറ്റവനെ പറഞ്ഞു വിട്ടു എല്ലാം കൂടി പുറത്ത് നിൽക്കുന്നുണ്ട്....... എല്ലാവരുടെയും മുന്നിൽ വെച്ച് അമ്മൂനെ ചേർത്തു പിടിച്ചു അവളുടെ അമ്മയുടെ നേരെ തിരിഞ്ഞു..... "നിങ്ങൾ കണ്ടത് ഫേക്ക് ആണെന്നൊന്നും ഞാൻ പറയുന്നില്ല..... ഉള്ളത് തന്നെ ആണ്.... പക്ഷേ ഒരു തിരുത്തുണ്ട്...... അതിൽ ആദ്യം കാണിച്ചത് ലാസ്റ്റ് നടന്നതും അവസാനം കണ്ടത് ഫസ്റ്റ് സംഭവിച്ചതും ആണ്....... " "കൊള്ളാം..... അവനെ വിളിച്ചു വരുത്തി വിശ്വസിപ്പിക്കാൻ നോക്കിക്കുന്നു... പിഴച്ചവള്..... " ഒരു കഷണ്ടി തലയൻ മുന്നിലേക്ക് കയറി വന്നു പുച്ഛത്തോടെ പറഞ്ഞത് കേട്ട് പാഞ്ഞു ചെന്നു അയാളുടെ കവിളടക്കം ഒന്ന് പൊട്ടിച്ചു കഴുത്തിൽ കുത്തി പിടിച്ചു ചുമരിലേക്ക് ചേർത്തു..... "പന്ന കിളവാ...... പ്രായത്തിന് മൂത്തവരെ കൈ വെയ്ക്കില്ലെന്നുള്ള കോൺഫിഡൻസിൽ എന്റെ മുന്നിൽ വെച്ച് എന്റെ പെണ്ണിനെ കേറി അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ തന്റെ പുഴുത്ത നാക്ക് അരിഞ്ഞു കളയും ഞാൻ....... "

അത്രയും പറഞ്ഞു അയാളെ പിടിച്ചു തള്ളി..... ചുമച്ചു കൊണ്ട് പകയോടെ നോക്കുന്ന അയാളെ നോക്കി പല്ല് കടിച്ചു..... അമ്മു ആകെ പേടിച്ചു നിൽക്കുന്നത് കണ്ടു കയ്യിൽ പിടിച്ചു കണ്ണടച്ച് കാണിച്ചു..... വാടിയ മുഖം കാണുമ്പോൾ തന്നെ എവിടുന്ന് ഒക്കെയോ ദേഷ്യം ഇരച്ചു കയറുന്നുണ്ട്.... "നിങ്ങളെ ആരെയും പറഞ്ഞു വിശ്വസിപ്പിക്കണ്ട കാര്യം എനിക്കില്ല....... ഞാൻ കൊണ്ടു പോകുവാണ്.... നിങ്ങൾക്ക് തട്ടി കളിക്കാനും വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറയാനും ഇവളെ വിട്ടു തരാൻ മനസ്സില്ല...... " അത്രയും നേരം മുറുകെ പിടിച്ചിരുന്ന അമ്മുവിന്റെ കൈ അഴിഞ്ഞതും മുന്നിലുള്ളവരിൽ നിന്ന് മുഖം മാറ്റി അവളെ നോക്കി..... അവള് വിശ്വാസം വരാതെ കണ്ണിലേക്കു നോക്കുന്നത് കണ്ടു അവളുടെ കൈ എടുത്തു എന്റെ കയ്യിലേക്ക് വെച്ചു പൊതിഞ്ഞു പിടിച്ചു..... "എല്ലാരേയും പറഞ്ഞു മനസ്സിലാക്കണമെന്ന് വിചാരിച്ചിട്ട് ആണ് വന്നത്..... അല്ലാതെ കൊണ്ട് പോവാൻ അല്ല..... നിനക്കിവിടെ ഉള്ള ഓരോരുത്തരും എത്രത്തോളം ഇമ്പോര്ടന്റ്റ്‌ ആണെന്ന് അറിയാഞ്ഞിട്ടും അല്ല.... പക്ഷേ.... കടിച്ചു കീറാൻ നിൽക്കുന്നവർക്കിടയിൽ ഇട്ടേച്ചും പോവാൻ വയ്യാ...... വാ.... "

കവിളിലെ വിരൽ പാടിൽ പതിയെ തലോടി കൊണ്ട് പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞു വന്നു...... നിലത്തേക്ക് വീഴും മുൻപ് അത് തുടച്ചു കൊടുത്തു അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു...... 🖤🖤🖤🖤🖤🖤 സത്യത്തിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല..... അവന്റെ കൂടെ നടക്കുന്നതിന് ഇടയ്ക്ക് മുഖം തിരിച്ചു നോക്കി..... അമ്മ തറഞ്ഞു നിൽക്കുന്നത് കണ്ടു ദയനീയമായി ഒന്ന് നോക്കാൻ മാത്രേ പറ്റിയുള്ളൂ..... ഏതൊരമ്മയും പ്രതികരിക്കുന്നത് പോലെ അമ്മയും ചെയ്തിട്ടുള്ളൂ..... അത് അപ്പോഴത്തെ ദേഷ്യത്തിന് ആയിരിക്കും എന്നും അറിയാം..... പക്ഷേ ഋഷി..... ഋഷിയ്ക്കത് മനസ്സിലായാലും കണ്ടില്ലെന്നെ നടിക്കൂ..... ഇങ്ങനെ അപമാനിതയായി നിൽക്കാൻ ഋഷി സമ്മതിക്കില്ല...... അച്ഛൻ..... അച്ഛൻ എവിടെ..... ചുറ്റിലും നോക്കി..... അച്ഛനെ കാണാൻ ഇല്ല..... അച്ഛനെ എങ്ങനെ ഫേസ് ചെയ്യും...... പുറത്തേക്ക് ഇറങ്ങിയതും നേരത്തെ ഇരുന്ന അതേ ഇരിപ്പിൽ ഇരിക്കുന്ന അച്ഛനെ കണ്ടു അടുത്തേക്ക് ചെല്ലാൻ നിന്നപ്പോഴേക്കും ഋഷി കയ്യിലെ പിടി മുറുകി.......

അവൻ കണ്ണ് കുറുക്കി മുന്നിലേക്ക് നോക്കുന്നത് കണ്ടു സംശയത്തോടെ ഞാനും മുറ്റത്തേക്ക് നോക്കി........ മുറ്റത്തായി ഏട്ടന്റെ ഫ്രണ്ട്സ് നിരന്നു നിൽക്കുന്നത് കണ്ടു ഞെട്ടലോടെ ഋഷിയെ നോക്കി....... അവന്റെ മുറുകിയ മുഖം കണ്ടു പേടിയോടെ കയ്യിൽ മുറുക്കി പിടിച്ചു.... "ഇവിടെ വന്നു ഷോ കാണിച്ചു അങ്ങനങ്ങു പോയാലോ..... " പിന്നിൽ നിന്ന് വല്യേട്ടൻ ഒരു പുച്ഛത്തോടെ ചോദിക്കുന്നത് കേട്ടു...... ഋഷി കുലുക്കവും ഇല്ലാതെ ഏട്ടനെ തിരിഞ്ഞു നോക്കി...... ഏട്ടന്റെ മുഖത്തെ ഭാവം മാറിയതും അവന്റെ മുഖത്തേക്ക് തന്നെ നോക്കി വന്യമായ ഭാവത്തോടെ ഋഷി എന്റെ കൈയിലെ പിടിവിട്ടു മുറ്റത്തു നിൽക്കുന്നവർക്ക് നേരെ തിരിഞ്ഞു നിന്നു..... "ചവിട്ടി ഒടിക്കെടാ ഈ %$%&%$% മോനെ.... " ഏട്ടനൊരു അലർച്ചയോടെ പിന്നിൽ നിൽക്കുന്നവരെ നോക്കി വിളിച്ചു പറഞ്ഞതും കൂട്ടത്തിൽ നിന്നൊരുത്തൻ ഋഷിയ്ക്ക് നേരെ പാഞ്ഞടുത്തു..... ഋഷി ഞൊടിയിടയിൽ മുറ്റത്തേക്കിറങ്ങി ചെന്നു മുഷ്ടി ചുരുട്ടി അവന്റെ വയറിൽ ആഞ്ഞു പ്രഹരിച്ചു....

വയറും പൊത്തി ഞരക്കത്തോടെ അയാൾ നിലത്തേക്കിരുന്നത് കണ്ടു കൂടെ നിന്നവർ ഒന്ന് പിന്നിലേക്ക് നിന്നു പോയി....... പെട്ടെന്ന് ധൈര്യം സംഭരിച്ചു ഓരോരുത്തർ ആയി മുന്നിലേക്ക് വന്നതും ഋഷി തികഞ്ഞ ഒരു അഭ്യാസിയെ പോലെ അവരെയൊക്കെ അടിച്ചു വീഴ്ത്തികൊണ്ടിരുന്നു....... എവിടെ നിന്നോ തുളസി ഓടി വന്നതും കുറച്ചു പേര് അവന് നേരെയും തിരിഞ്ഞു...... ഇടയ്ക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഒരുത്തൻ ചെടിയ്ക്ക് സപ്പോർട്ടിനായി വെച്ച കമ്പെടുത്തു ഋഷിയുടെ തലയ്ക്ക് നേരെ വീശിയതും അവന്റെ നെറ്റി പൊട്ടി ചോര ഒഴുകി...... വെപ്രാളത്തോടെ മുറ്റത്തേക്കിറങ്ങാൻ പോവും മുൻപ് കയ്യിലാരോ പിടിച്ചു...... "ആ ഇരിക്കുന്ന അച്ഛനെക്കാളും വലുതാണോ നിനക്ക് ഇന്നലെ കണ്ട അവൻ.....?? " നിസ്സംഗതയോടെയുള്ള അമ്മയുടെ ചോദ്യം കേട്ടതും ഒരടി പോലും മുന്നോട്ട് വയ്ക്കാനാവാതെ നിന്ന് വിയർത്തു....... ചുറ്റിലുള്ളത് ഒന്നും കാണാൻ കഴിയാത്ത വിധം കാഴചയെ കണ്ണുനീർ മൂടികെട്ടി...

ഒരാൾ എനിക്ക് വേണ്ടി ലോകത്തോട് തന്നെ യുദ്ധം ചെയ്യാൻ നിൽക്കുന്നു...... മറ്റൊരാൾ ഇത്രയും കാലം ഒരു കുറവും വരുത്താതെ പൊന്നു പോലെ വളർത്തി കൊണ്ട് വന്നു....... ആരെ കൊള്ളണം ആരെ തള്ളണം എന്നറിയാതെ രണ്ടാളെയും ഒന്ന് നോക്കി ഒരു താങ്ങിനെന്ന പോലെ ചുമരിലേക്ക് ചാരി...... രണ്ടും എനിക്ക് പ്രിയപ്പെട്ടവർ ആണ്....... ആർക്ക് അനുകൂലമായി തീരുമാനിച്ചാലും മറ്റൊരാൾ തകർന്നു പോവും....... എന്ത് തീരുമാനം എടുക്കണമെന്ന് അറിയാതെ വിറങ്ങലിച്ചു നിന്നു..... "ഡീീ..... ഇറങ്ങിവാ....... " 🖤🖤🖤🖤🖤🖤🖤🖤🖤 ഞാൻ വിളിച്ചത് കേട്ടിട്ടും അവള് അനങ്ങാതെ നിൽക്കുന്നത് കണ്ടു നെറ്റിയിൽ നിന്ന് പൊടിയുന്ന ചോര ഷർട്ടിന്റെ സ്ലീവിൽ തുടച്ചു അവൾക്ക് മുന്നിലേക്ക് ചെന്നു നിന്നു...... "അമ്മൂ..... " കടുപ്പിച്ചു വിളിച്ചത് കേട്ട് അവളൊന്ന് ഞെട്ടിയ പോലെ വിറച്ചു...... "വാ..... അവരാരും ഒന്നും ചെയ്യില്ല..... " നിലത്ത് കിടന്നു പുളയുന്നവന്മാരെ നോക്കി പുച്ഛത്തോടെ പറഞ്ഞു അവൾക്ക് നേരെ കൈ നീട്ടി......

അവള് അനങ്ങാതെ ഒരേ നിൽപ്പ് നിൽക്കുന്നത് കണ്ടു പല്ല് കടിച്ചു...... അവളുടെ നിസ്സഹായമായ നോട്ടത്തേക്കാൾ ആ കഷണ്ടി തലയൻ അടക്കം പിന്നിൽ നിൽക്കുന്നവരുടെ പരിഹാസം നിറഞ്ഞ നോട്ടം ഹൃദയത്തിൽ പതിഞ്ഞതും ദേഷ്യത്തോടെ അമ്മൂന് നേരെ തിരിഞ്ഞു...... "വാടി...... "😠 കയ്യിൽ പിടിച്ചു ബലമായി വലിച്ചിറക്കി മുന്നിലേക്ക് നടന്നെങ്കിലും അവള് കയ്യിൽ പിടിച്ചു നിർത്തിച്ചു....... അവള് പിന്നിലേക്ക് നോക്കി കണ്ണ് നിറയ്ക്കുന്നത് കണ്ടു ചുമലിൽ പിടിച്ചു എനിക്ക് അഭിമുഖമായി നിർത്തി...... "എന്താ...... നീ വരുന്നോ.... അതോ...... "😠 "ഞാൻ...... ഞാൻ.... അച്ഛൻ..... " അത്രയും പറഞ്ഞു നിഷേധാർത്ഥത്തിൽ തലയാട്ടുന്നത് കണ്ടതും ദേഷ്യത്തോടെ അവളെ പിടിച്ചു പിന്നിലേക്ക് തള്ളിയിട്ടു..... "ഗെറ്റ് ലോസ്റ്റ്‌..... "😠 തിരിഞ്ഞു പോലും നോക്കാതെ ഗേറ്റ് കടന്നു പുറത്തേക്ക് നടന്നു....... "ദേവ്.... ദേവ് നിൽക്ക്...... " തുളസി പിന്നാലെ നടന്നു പറയുന്നത് കേട്ട ഭാവം നടിക്കാതെ വണ്ടിയ്ക്കടുത്തേക്ക് നടന്നു..... "ദേവ്.... അഭിരാമി...... "

അവളുടെ പേര് കേട്ടതും പല്ല് കടിച്ചു തുളസിക്ക് നേരെ തിരിഞ്ഞു..... "ഏത് അഭിരാമി..... ഹേ.... ആ പേര് മിണ്ടിപ്പോവരുത്.... ഐ ജസ്റ്റ്‌ ഹേറ്റ് ഹേർ..... ഹേറ്റ് ഹേർ..... "😠 അലറി പറഞ്ഞു തലയ്ക്ക് കൈ കൊടുത്തു ദേഷ്യം തീർക്കാൻ എന്ന പോലെ മുടിയിൽ പിടിച്ചു വലിച്ചു...... അവരുടെ പരിഹാസവും അവളുടെ നിസ്സഹായതയും ഒക്കെ കൂടെ ഭ്രാന്തെടുത്തു ധൃതിയിൽ പാന്റിന്റെ പോക്കറ്റിൽ നിന്ന് സിഗററ്റ് എടുത്തു ചുണ്ടിലേക്ക് വെച്ചു...... ലൈറ്റർ..... ലൈറ്റർ എവിടെ.... എല്ലാ പോക്കറ്റിലും കയ്യിട്ടു നോക്കി..... നാശം.....😠 സിഗററ്റ് എടുത്തു എറിയാൻ പോയപ്പോഴേക്കും തുളസി മുന്നിലേക്ക് ലൈറ്റർ നീട്ടി....... അവനെ ഒന്ന് നോക്കി സിഗററ്റ് കത്തിച്ചു..... പുക ഊതി വിട്ടു ബൈക്കിന്റെ സീറ്റിന് മുകളിൽ കയ്യും കുത്തി നിന്നു........ അവളെ കണ്ട നാൾ തൊട്ടുള്ള ഓരോ നിമിഷവും മുന്നിൽ തെളിഞ്ഞു വന്നതും അസഹനീയതയോടെ തല കുടഞ്ഞു ദേഷ്യത്തോടെ സിഗററ്റ് നിലത്തേക്കിട്ടു ചവിട്ടിയരച്ചു...... 🖤🖤🖤🖤🖤🖤🖤🖤

എന്നോട് ക്ഷെമിക്ക് ഋഷി...... ഇപ്പോ ഞാൻ വന്നാൽ അച്ഛൻ വീണ്ടും തകർന്നു പോവും..... എന്നോട് ക്ഷെമിക്ക്........ ഇതല്ലാതെ മറ്റു വഴിയില്ലാതായി പോയി..... അവൻ പോയ വഴിയിലേക്കും നോക്കി മുഖം പൊത്തി കരഞ്ഞു....... "സൂരജിന്റെ അമ്മാവൻ വിളിച്ചിരുന്നു.... അവർക്ക് ഈ കല്യാണത്തിന് താല്പര്യമില്ലെന്ന്......" പിന്നിൽ നിന്നും ചെറിയച്ഛൻ പറയുന്നത് കേട്ടു...... അല്ലെങ്കിലും ഇങ്ങനെ ഒരു അനിയത്തിയുടെ ചേച്ചിയെ കെട്ടാൻ കുടുംബത്തിൽ പിറന്നവർ എതിർക്കുമല്ലോ..... ആത്മനിന്ദയോടെ ഓർത്തു കരയാൻ അല്ലാതെ എന്തിന് പറ്റും...... "അജിയേട്ടാ..... " പെട്ടെന്ന് പിന്നിൽ നിന്ന് അമ്മയുടെ അലർച്ച കേട്ടതും ഞെട്ടലോടെ തിരിഞ്ഞു നോക്കി..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story