കൽക്കണ്ടം: ഭാഗം 31

kalkandam new

എഴുത്തുകാരി: അശ്വിനി

"അജിയേട്ടാ..... " പെട്ടെന്ന് പിന്നിൽ നിന്ന് അമ്മയുടെ അലർച്ച കേട്ടതും ഞെട്ടലോടെ തിരിഞ്ഞു നോക്കി..... എല്ലാരും കൂടി അച്ഛന്റെ അടുത്തേക്ക് നീങ്ങുന്നത് കണ്ടു അനങ്ങാൻ പോലും പറ്റാതെ ഇരുന്നു പോയി...... ചെറിയച്ഛന്മാർ താങ്ങി കൊണ്ട് വരുന്ന അച്ഛനെ കണ്ടു ചാടി എണീറ്റു അവർക്ക് അടുത്തേക്ക് ഓടി..... "അച്ഛാ...... " അച്ഛന്റെ കയ്യിലേക്ക് കയറി പിടിക്കാൻ പോയതും അമ്മ മുന്നിൽ കേറി നിന്നു തറപ്പിച്ചു നോക്കി....... ആ നോട്ടത്തിന് ജീവനോടെ ചുട്ടെരിക്കാൻ ഉള്ള കഴിവ് ഉണ്ടെന്ന് തോന്നിയതും നിസ്സഹായമായി പിന്നിലേക്ക് മാറി നിന്നു....... അപ്പോഴേക്കും അച്ഛനെ വിളിച്ചു കരഞ്ഞു കൊണ്ട് ഇറങ്ങി വരുന്ന അച്ചൂനെ കണ്ടു..... എന്തിനാണ് ഈ കണ്ണീർ....?? ഒരു ദിവസം കൊണ്ട് അച്ഛനെ ഈ വിധത്തിൽ ആക്കിയതിനോ.... അതോ കല്യാണം മുടങ്ങിയതിന്റെ ആനന്ദകണ്ണീർ ആണോ..... അവളോട് ദേഷ്യത്തേക്കാൾ ഏറെ സഹതാപമാണ് തോന്നിയത്......

അച്ഛനും അമ്മയ്ക്കും ഒപ്പം അവളും കാറിലേക്ക് കയറി...... ഒരിരുമ്പലോടെ കാർ റോഡിലേക്ക് ഇറങ്ങുന്നതും നോക്കി നിന്നു........ കാർ കണ്ണിൽ നിന്ന് മറഞ്ഞതും കൂപ്പുകൈകളോടെ മുകളിലേക്ക് നോക്കി...... ഒന്നും വരുത്തല്ലേ ഭഗവാനേ....... !! "എന്ത് പറ്റിയതാ...... " "അറിയില്ല...... അമ്മ ഇവിടില്ലാഞ്ഞത് നന്നായി...... രാജേഷിന്റെ വീട്ടിൽ അല്ലേ.... കല്യാണത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ പൊടിയൊക്കെ തട്ടി ശ്വാസംമുട്ടൽ വരേണ്ടെന്ന് വെച്ചു കൊണ്ട് വിട്ടതാ....അതിപ്പോ ഏതായാലും ഉപകാരം ആയി..... അച്ചു പാവം..... കല്യാണവും മുടങ്ങി... അജിയ്ക്ക് വയ്യാതെയും ആയി.... എങ്ങനെ സഹിക്കുമോ എന്തോ......" വല്ല്യമ്മ ആണ്...... എന്നെയൊന്ന് അവജ്ഞയോടെ നോക്കി അവരും ബാക്കി ഉള്ളവർ കൂടി കാറിലേക്ക് കയറി...... ഈ രാത്രി ഒറ്റയ്ക്കാക്കി പോവാൻ മാത്രം വെറുപ്പ് അവർക്ക് ഉണ്ടായിരുന്നെന്ന് ഒരു വാക്ക് പോലും പറയാതെ പോയപ്പോഴാ മനസ്സിലായത്..... കൊറേ നേരം വീടിന് മുന്നിലെ അന്ധകാരത്തിലേക്ക് നോക്കി നിന്നു...... ഹോസ്പിറ്റലിൽ ചെന്നിട്ട് എന്തായെന്ന് അറിയാതെ ഉരുകി...... കുഴപ്പം ഒന്നുമില്ലെന്ന് ഒരു വാക്ക്.....

അത്രയും മതി..... അകത്തേക്ക് പോവാൻ തിരിഞ്ഞതും കാളിംഗ് ബെല്ലിന് മുകളിലായി സ്വർണലിപികളാൽ എഴുതിയ പേരിൽ കണ്ണുകളുടക്കി....... 'ആനന്ദം...! ' ഇന്നലെ വരെ ഈ വീടിന് ചേർന്ന പേരായിരുന്നു..... ഇവിടെ എല്ലാരും ഹാപ്പി ആയിരുന്നു..... ഇന്നോ....?? !! ആത്മനിന്ദയോടെ ചിരിച്ചു അകത്തേക്ക് കയറി...... രണ്ടാഴ്ച കഴിഞ്ഞാൽ കല്യാണം നടക്കേണ്ട വീടാണ്.... ആളും ആരവവും ഇല്ലാതെ....... ടീവിയുടെ അടുത്തായി ഫ്രെയിം ചെയ്തു വെച്ച ഫോട്ടോയിലേക്ക് നോക്കി..... മുന്നിലെ നിരയിൽ ഇരിക്കുന്ന അച്ഛനും അമ്മയും അച്ഛമ്മയും..... അച്ഛന്റെ കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു നിൽക്കുന്ന ഞാനും അമ്മയുടെ കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു നിറഞ്ഞ ചിരിയോടെ നിൽക്കുന്ന അച്ചുവും....... അച്ചു പാവം ആയിരുന്നു.... പക്ഷേ ഇപ്പോ അവള് ജീവിക്കുന്നത് ഒരു മായിക ലോകത്ത് ആണ്..... ബന്ധങ്ങളേക്കാൾ സ്വാർത്ഥതയ്ക്ക് വില കല്പിക്കുന്ന മായിക ലോകത്ത്...... !! "അമ്മൂ..... " സച്ചുവേട്ടൻ..... !! സംശയത്തോടെ ചുറ്റിലും നോക്കി അടുത്തേക്ക് വരുന്ന സച്ചുവേട്ടനെ കണ്ടതും കുറ്റബോധം കൊണ്ട് മുഖം കുനിഞ്ഞു......

"അമ്മൂ....... എല്ലാരും എവിടെ...... ഇങ്ങോട്ട് നോക്ക്...... മോള് പേടിക്കണ്ട..... കല്യാണം മുടങ്ങില്ല...... എന്റെ അമ്മാളൂനെ എനിക്കറിയാം.... അമ്മാവൻ പറഞ്ഞത് അവരുടെ ഇഷ്ടം ആണ്..... എന്റെ ഇഷ്ടം അല്ല..... അത് പറയാനാ ഞാൻ നേരിട്ട് വന്നത്.... " മുഖം പിടിച്ചുയർത്തി ചെറു ചിരിയോടെ ഏട്ടൻ പറഞ്ഞതും പൊട്ടിക്കരച്ചിലോടെ ഏട്ടന്റെ നെഞ്ചിലേക്ക് വീണു........ യാതൊരു രക്തബന്ധം ഇല്ലാഞ്ഞിട്ടു പോലും ഒരാൾ എന്നെ വിശ്വസിക്കുന്നു...... "നമുക്കീ....... കല്യാണം വേണ്ട ഏട്ടാ...... ഏട്ടനെ പോലെ ഒരാളെ അവള് അർഹിക്കുന്നില്ല.... " "അതെന്താ നീ അങ്ങനെ പറഞ്ഞത്..... " എന്നെ പിടിച്ചു പിന്നിലേക്ക് മാറ്റി നിർത്തി ചോദിച്ചു....... അത്രയും നേരം ആരും അറിയാതെ ഉള്ളിൽ കൊണ്ട് നടന്നത് എല്ലാം ഏട്ടനോട് പറഞ്ഞു....... "കൊല്ലും ഞാൻ രണ്ടിനേയും..... " ഏട്ടൻ രോഷത്തോടെ പറഞ്ഞു പുറത്തേക്ക് നടക്കാൻ ആഞ്ഞതും കയ്യിൽ പിടിച്ചു നിർത്തിച്ചു...... "വേണ്ടാ...... ഒന്നും ചെയ്യണ്ട..... ആരും ഒന്നും അറിയേം വേണ്ട....." "നീയെന്താ പറഞ്ഞു വരുന്നത്..... " "അവളുടെ പ്ലാൻ പോലെ നടക്കട്ടെ....." "ഇത്ര ഒക്കെ ചെയ്തിട്ട് അവളെ വെറുതേ വിടാൻ ആണോ നീ പറയുന്നത്.....? "

"അല്ല.... എന്നെ സംബന്ധിച്ചു ചേച്ചി എന്ന പേരിൽ ഉള്ള സെന്റിമെന്റ്സ് ഇന്നത്തോടെ തീർന്നു.... അത് എന്നോടിങ്ങനെ ചെയ്തതിന് അല്ല.... അച്ഛൻ..... അച്ഛനോട് ചെയ്തതിന്...... പക്ഷേ ഇപ്പോ നമ്മൾ ആയിട്ട് ഒന്നും ചെയ്യണ്ട..... അവള് ചെന്നു ചാടിയ കുഴിയുടെ ആഴം അവളറിയുന്ന ഒരു ദിവസം വരും..... തോൽവിയിലേക്കുള്ള ആദ്യപടി അവള് ജയിക്കട്ടെ..... പക്ഷേ അച്ഛന് എന്തെങ്കിലും പറ്റിയാൽ അവളെ ഞാൻ കൊല്ലും..... " അവശതയോടെ കാറിലേക്ക് കയറിയ അച്ഛന്റെ രൂപം ഓർത്തു പല്ല് കടിച്ചു പറഞ്ഞതും സച്ചുവേട്ടൻ ആശ്വസിപ്പിക്കുന്നത് പോലെ ചുമലിൽ തട്ടി...... "സച്ചുവേട്ടാ.... ആരെയെങ്കിലും ഒന്ന് വിളിച്ചു നോക്കുമോ.... എനിക്കൊരു സമാധാനം ഇല്ല... പോയി നോക്കാൻ ഏത് ഹോസ്പിറ്റലിലേക്ക് ആണ് കൊണ്ട് പോയതെന്നും അറിയില്ല..... " നിസ്സഹായതയോടെ പറഞ്ഞതും ഏട്ടൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു ആരെയോ വിളിച്ചു...... ഏട്ടൻ സംസാരിക്കുന്നതും നോക്കി ടെൻഷനോടെ നിന്നു..... "എന്താ.... എന്താ പറഞ്ഞത്..... അച്ഛന് കുഴപ്പം ഒന്നുല്ലാലോ..... " "നീ ടെൻഷൻ അടിക്കണ്ട..... ബിപി കൂടിയതാ......

ഇന്നത്തെ ഇഷ്യൂവും കല്യാണത്തിന്റെ കാര്യങ്ങൾക്കുള്ള ഓട്ടവും എല്ലാം കൂടി ആയിട്ട് അങ്കിളിന്റെ ബോഡി വീക്ക്‌ ആയതാ...... " സച്ചുവേട്ടൻ പറഞ്ഞപ്പോൾ ആണ് ശ്വാസം നേരെ വീണത്..... "എവിടെയാ.... എന്നെ ഒന്ന് കൊണ്ട് പോകുമോ..... " "സിറ്റിയിൽ ഉണ്ട്.... ഇപ്പോ പോയിട്ട് കാര്യം ഇല്ല.... രാത്രി അങ്ങോട്ട് ആരെയും കയറ്റില്ല..... നീ വാ.... അവരാരും ഇന്ന് വരുമെന്ന് തോന്നുന്നില്ല.... ഒറ്റയ്ക്ക് നിക്കണ്ട...... " "വേണ്ട.... ഏട്ടൻ പൊക്കോ.... പിന്നെ ഋഷി ഒന്നും അറിയരുത്..... " "മ്മ്.. " കൂടെ ചെല്ലാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും പോയില്ല..... അവിടെയും സീൻ ആവും.... എന്തിനാണ് വെറുതേ ഏട്ടനും കൂടി ഒരു ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്.... ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും ഏട്ടനും സങ്കടം ഉണ്ടെന്ന് ആ കണ്ണ് നോക്കിയാൽ അറിയാം.... ഒന്നും വേണ്ടായിരുന്നു..... വെറുതേ ഒരാൾക്ക് ആശ കൊടുത്തു...... ഏട്ടൻ പോയതും വാതിലടച്ചു സോഫയിൽ ചെന്നിരുന്നു........ തലപൊട്ടി പൊളിയുന്ന പോലെ തോന്നുന്നു....... മനസ്സിലേക്ക് ഋഷിയും അച്ഛനും സച്ചുവേട്ടനും എല്ലാം കൂടി കയറി വന്ന് സങ്കടം തീരുന്നത് വരെ അലറി കരഞ്ഞു....

"അങ്കിൾ..... എനിക്ക് അദിതിയെ ഇഷ്ടം ആണ്..... " അച്ഛൻ കിടക്കുന്ന റൂമിലേക്ക് കയറാൻ നിന്നതും അകത്ത് നിന്നുള്ള ശബ്ദം കേട്ട് മുന്നോട്ട് വെച്ച കാൽ പിന്നിലേക്ക് വെച്ചു..... ഇനിയും കേട്ടാൽ അകത്തേക്ക് കയറി വല്ലതും പറഞ്ഞു പോവും എന്ന് തോന്നി തിരിഞ്ഞു നടന്നു..... എന്ത് മുടക്കണം എന്ന് വിചാരിച്ചു ഓരോന്ന് ചെയ്തു കൂട്ടിയോ അത് തന്നെ നടക്കാൻ പോവുന്നു..... ഹും..... ശ്വാസം ഒന്നു വലിച്ചു വിട്ടു റൂമിന്റെ വാതിൽക്കലേക്ക് നോക്കി കുറച്ചു അപ്പുറത്തായി നിന്നു..... വരാന്തയിൽ കൂടി നടന്നു പോവുന്നവർ തുറിച്ചു നോക്കുന്നത് കണ്ടു ഷാൾ എടുത്തു തലവഴിയിട്ടു തിരിഞ്ഞു പുറത്തേക്ക് നോക്കി നിന്നു..... അടി കൊണ്ട് നീര് വെച്ച പാട് ആണ് മുഖം മുഴുവൻ...... നല്ല വേദനയുണ്ട്.... കൂടെ തലയും..... പുലർച്ചയ്ക്ക് എപ്പോഴോ ആണ് ഉറങ്ങിയത്...... അത് കൊണ്ട് എണീക്കാനും ലേറ്റ് ആയി..... ആര് എന്ത് പറഞ്ഞാലും വേണ്ടിയില്ലെന്ന് ഓർത്തു ക്ഷീണം പോലും കാര്യമാക്കാതെ വന്നതാ...... അച്ഛനെ കാണാതെ സമാധാനം കിട്ടുന്നില്ല....... സച്ചുവേട്ടൻ റൂം അന്വേഷിച്ചു പറഞ്ഞു തന്നപ്പോൾ തന്നെ ഡ്രസ്സ്‌ മാറ്റി ഇറങ്ങി.......

"മാഡം എന്താണാവോ ഇവിടെ നിൽക്കുന്നത്.... " ആ ആദി ആണ്..... എങ്ങനെ മനസ്സിലായോ എന്തോ..... തിരിഞ്ഞു നോക്കാൻ നിന്നില്ല..... ഭാവം എന്താണെന്ന് ഊഹിക്കാവുന്നത് അല്ലേ ഉള്ളൂ..... "ഞാൻ കണ്ടു വാതിൽക്കൽ വന്നിട്ട് പോയത്...... ഒന്ന് തിരിഞ്ഞു നോക്കെടോ.... ആ ദേഷ്യം കൊണ്ട് ചുവന്ന മുഖം ഒന്ന് കാണട്ടെ.... നല്ലോണം കിട്ടിയെന്ന് ഒക്കെ കേട്ടായിരുന്നു... " അവനൊരു പുച്ഛ ചിരിയോടെ പറഞ്ഞത് കേട്ട് കയ്യും കെട്ടി തിരിഞ്ഞു നിന്നു.... "ഇന്നാ..... നല്ല പോലെ കണ്ടോ..... " ഷാൾ തലയിൽ നിന്നും മാറ്റി ഒരു കൂസലും ഇല്ലാതെ അവന്റെ മുഖത്തേക്ക് നോക്കി..... "ശ്ശൊ..... സുന്ദരമായ മുഖം ഒക്കെ കൂടി ഇങ്ങനെ ആയല്ലേ..... കഷ്ടമായി പോയി..... " അവന്റെ തല അടിച്ചു പൊട്ടിക്കാൻ തോന്നുന്നുണ്ട്..... ഡ്രസ്സിൽ മുറുകെ പിടിച്ചു ദേഷ്യം അടക്കി നിർത്തി...... "ആ പിന്നെ..... അറിഞ്ഞായിരുന്നോ..... നിശ്ചയിച്ച മുഹൂർത്തത്തിൽ കല്യാണം നടക്കും...... എന്റെയും നിന്റെ ചേച്ചിയുടെയും..... ഇനിയുള്ള കളി അവളെ വെച്ചിട്ടാ..... ഒക്കെ ഒന്ന് കഴിഞ്ഞിട്ട് വേണം നമുക്ക് നല്ല പോലൊന്ന് കാണാൻ....."

അവനൊരു വഷളൻ ചിരിയോടെ അടിമുടി നോക്കി കൊണ്ട് പറഞ്ഞതും കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു..... "ഡീീ..... " "പ്ഫ..... നീയെന്താടാ വിചാരിച്ചത് അവളെ പേരും പറഞ്ഞു എന്നെയങ്ങു ഒതുക്കി നിർത്താം എന്നോ...... നീ അവളെ കൊല്ലും എന്ന് പറഞ്ഞാൽ പോലും എനിക്കൊരു ചുക്കും ഇല്ല..... അതൊക്കെ പണ്ട്...... അതോണ്ട് മോൻ ആ മോഹം എട്ടായി മടക്കി പോക്കറ്റിൽ വെച്ചേക്ക്...... പിന്നെ എന്തോ പറഞ്ഞല്ലോ കാണണമെന്നോ മറ്റോ..... എന്റെ നേരെ കൈ പോക്കുമ്പോഴെ രണ്ട് വട്ടം ചിന്തിക്കണം..... നിന്നെ പോലെ ആണും പെണ്ണും കെട്ടവൻ അല്ല എന്റെ കൂടെ നടക്കുന്നത് എന്ന് ഓർമ്മയിൽ വയ്ക്കുന്നത് നല്ലതാ...... ഇന്നലെ വന്നവരെ നാട് വല്ലതും കടത്തുന്നതും നന്നായിരിക്കും...... ഋഷീന്റെ കയ്യിൽ കിട്ടിയാൽ നിന്റെ അടക്കം അവസാനം ആയിരിക്കും.... കേട്ടോടാ ചേച്ചിടെ കെട്ട്യോനെ..... " കവിള് വേദനിക്കുന്നത് പോലും കാര്യം ആക്കാതെ അത്രയും പറഞ്ഞു അച്ഛന്റെ അടുത്തേക്ക് നടന്നു.... അത്ര നേരം ഉണ്ടായിരുന്ന ധൈര്യം ഒക്കെ വാതിലിന്റെ മുന്നിൽ എത്തിയപ്പോ തന്നെ ചോർന്നു പോയി......

രണ്ടും കല്പിച്ചു അകത്തേക്ക് കയറി...... അച്ഛന്റെ അടുത്ത് ഇരിക്കുന്ന അച്ഛമ്മയെ കണ്ടു ചെറുതായിട്ട് ഒന്ന് പതറി...... എല്ലാവരും സന്തോഷത്തിൽ ആണ്..... കല്യാണം നടക്കുന്നതിന്റെ ആവും...... ആരും എന്നെ കുറിച്ച് ഒന്ന് ഓർക്കുന്നു പോലുമില്ല...... അമ്മ പോലും...... വല്ലാത്ത സങ്കടം വന്നു....... എന്നെ കണ്ടപ്പോൾ തന്നെ അച്ചുവിന്റെ മുഖത്തു എല്ലാം നേടിയവളെ പോലുള്ള ചിരി വിരിഞ്ഞു..... എന്റെ മനസ്സിൽ പുച്ഛവും..... "എരണം കെട്ടവളെ...... എന്തിനാടി ഇങ്ങോട്ട് വന്നത്...... " അച്ഛമ്മ മുന്നിലേക്ക് വന്നു ദേഷ്യത്തോടെ ചോദിച്ചതും പിന്നിലേക്ക് നോക്കി...... അതേ ദേഷ്യം അമ്മയുടെ മുഖത്തും കണ്ടു....... അച്ഛന്റെ മുഖം മാത്രം എന്നെ കണ്ടപ്പോൾ തെളിഞ്ഞെന്ന് തോന്നി..... അടുത്തേക്ക് ചെല്ലാൻ ആയും മുൻപേ അച്ഛമ്മ പിടിച്ചു പിന്നിലേക്ക് വലിച്ചു മുഖമടച്ചു ഒന്ന് തന്നു...... നീര് വെച്ചതിന്റെ മുകളിൽ ആയത് കൊണ്ട് കരഞ്ഞു പോയി...... വേദനയോടെ മുഖം പൊത്തി പിടിച്ചു..... അച്ഛമ്മ എന്തൊക്കെയോ പറഞ്ഞു ശപിക്കുന്നുണ്ടെങ്കിലും ഒന്നും കേട്ടില്ല..... തല മുഴുവൻ പെരുക്കുന്നു..... "ഇറങ്ങി പോടീ " അത് മാത്രം കേട്ടു...... അവിടെ തന്നെ നിന്നതും കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്കിറക്കി...... തൊട്ട് പിന്നാലെ വാതിലും അടഞ്ഞു.....

അകത്തേക്ക് തിരിച്ചു ചെന്നു എല്ലാം ചെയ്തത് അച്ചു ആണെന്ന് ഉച്ചത്തിൽ വിളിച്ചു പറയാൻ തോന്നിപ്പോയി...... പക്ഷേ ആരും.... ആരും വിശ്വസിക്കില്ല..... അവർക്കൊക്കെ അച്ചു പാവവും ഞാൻ തല്ലുകൊള്ളിയും ആണല്ലോ...... ഇനിയെന്ത്.......??? തലയ്ക്ക് കയ്യും കൊടുത്തു അടുത്തുള്ള ചെയറിൽ ചെന്നിരുന്നു..... ഈ ലോകത്ത് ഞാൻ മാത്രം ഒറ്റയ്ക്കായ പോലെ.... ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കാത്തവർക്ക് പിന്നാലെ പട്ടിയെ പോലെ നടക്കേണ്ട കാര്യം ഉണ്ടോ...... എന്തൊക്കെ ആയാലും എന്റെ അച്ഛനും അമ്മയും അല്ലേ...... തലച്ചോറും ഹൃദയവും തമ്മിൽ ഒരു പിടി വലി തന്നെ നടന്നു....... എനിക്കെല്ലാരും വേണം..... അച്ഛനും അമ്മയും ഋഷിയും എല്ലാരും....... പൊട്ടിക്കരയാതിരിക്കാൻ ഷാൾ വായിലിട്ടു കടിച്ചു പിടിച്ചു..... ആരോ അടുത്ത് വന്നു ഇരുന്നത് അറിഞ്ഞു മുഖം തിരിച്ചു നോക്കി..... അലിവോടെ എന്നെ നോക്കിയിരിക്കുന്ന സച്ചുവേട്ടനെ കണ്ടു മങ്ങിയ ചിരി ചിരിച്ചു.... "ഇനിയെന്താ പ്ലാൻ... " "അറിയില്ല..... " നിർവികാരതയോടെ മുന്നിലേക്ക് നോക്കി..... "വാ..... " ഏട്ടൻ കൈ പിടിച്ചു പുറത്തേക്ക് നടന്നു.....

മറുത്തൊന്നും പറയാതെ ഒപ്പം ഞാനും....... കാറിലേക്ക് കയറിയതും സ്റ്റാർട്ട് ചെയ്തതും കാർ മുന്നോട്ട് നീങ്ങുന്നതും അറിഞ്ഞു..... ചുറ്റിലും നടക്കുന്നതൊന്നും എന്നെ ബാധിക്കുന്നതായി തോന്നിയില്ല..... ആകെപാട് മരവിച്ച അവസ്ഥ...... "ഇറങ്ങി വാ.... " ഏട്ടൻ കാറിൽ നിന്നിറങ്ങി ഡോർ തുറന്നു തന്നു.... ഒന്നും പറയാനോ ചോദിക്കനോ നിൽക്കാതെ പുറത്തേക്കിറങ്ങി...... ഏട്ടൻ തന്നെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു..... ഇടയ്ക്ക് എപ്പോഴോ മുന്നിലെ ബോർഡ്‌ കണ്ടു പകപ്പോടെ ഏട്ടനെ നോക്കി...... ഒന്ന് നോക്കുക പോലും ചെയ്യാതെ മുന്നോട്ട് നടക്കുവാണ്..... ചുറ്റിലും നോക്കിയതും അകത്തു പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ലാതെ ഋഷിയും അപ്പൂപ്പനും തുളസിയും നിൽക്കുന്നത് കണ്ടു....... നേരെ ചെന്നു അവന്റെ മുന്നിലേക്ക് നിർത്തിച്ചു...... എന്നെ തന്നെ നോക്കി ഋഷി കയ്യിലിരിക്കുന്ന മാല നിവർത്തിയതും അതിന്റെ അറ്റത്തായി നിൽക്കുന്ന താലി കണ്ടു അമ്പരപ്പോടെ ചുറ്റിലും നോക്കി...... എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയും മുൻപേ ഋഷി അത് കഴുത്തിലേക്കിട്ടു കൊളുത്തു ടൈറ്റ് ആക്കി.......

തൊട്ട് പുറകെ നെറുകയിലൊരു നുള്ള് കുങ്കുമം കൂടി തൊട്ടു തന്നു....... "നീയെന്താ വിചാരിച്ചേ നീ തള്ളി പറഞ്ഞാൽ ഞാൻ അങ്ങ് പോകുമെന്നോ..... എനിക്കേ.... നിന്നെ സ്വന്തം ആക്കാൻ നിന്റെ സമ്മതം പോലും വേണ്ടാ.... കേട്ടോ മിസ്സിസ്. അഭിരാമി ഋഷിദേവ്.... " കുങ്കുമം ഇരുന്ന വിരൽ കൊണ്ട് മൂക്കിൻ തുമ്പിൽ തട്ടി ഋഷി കുസൃതിയോടെ പറഞ്ഞതും സന്തോഷം ആണോ സങ്കടം ആണോ തോന്നിയതെന്ന് അറിയാതെ മുഖം പൊത്തി കരഞ്ഞു...... തുടരും...... 😁 നിങ്ങള് ടെൻഷൻ അടിച്ചു ഇരിക്കുന്നെ കൊണ്ട് തിരക്കിട്ടു എഴുതിയതാ.... എന്തരോ എന്തോ.... 🤷 "അജിയേട്ടാ..... " പെട്ടെന്ന് പിന്നിൽ നിന്ന് അമ്മയുടെ അലർച്ച കേട്ടതും ഞെട്ടലോടെ തിരിഞ്ഞു നോക്കി..... എല്ലാരും കൂടി അച്ഛന്റെ അടുത്തേക്ക് നീങ്ങുന്നത് കണ്ടു അനങ്ങാൻ പോലും പറ്റാതെ ഇരുന്നു പോയി...... ചെറിയച്ഛന്മാർ താങ്ങി കൊണ്ട് വരുന്ന അച്ഛനെ കണ്ടു ചാടി എണീറ്റു അവർക്ക് അടുത്തേക്ക് ഓടി..... "അച്ഛാ...... " അച്ഛന്റെ കയ്യിലേക്ക് കയറി പിടിക്കാൻ പോയതും അമ്മ മുന്നിൽ കേറി നിന്നു തറപ്പിച്ചു നോക്കി.......

ആ നോട്ടത്തിന് ജീവനോടെ ചുട്ടെരിക്കാൻ ഉള്ള കഴിവ് ഉണ്ടെന്ന് തോന്നിയതും നിസ്സഹായമായി പിന്നിലേക്ക് മാറി നിന്നു....... അപ്പോഴേക്കും അച്ഛനെ വിളിച്ചു കരഞ്ഞു കൊണ്ട് ഇറങ്ങി വരുന്ന അച്ചൂനെ കണ്ടു..... എന്തിനാണ് ഈ കണ്ണീർ....?? ഒരു ദിവസം കൊണ്ട് അച്ഛനെ ഈ വിധത്തിൽ ആക്കിയതിനോ.... അതോ കല്യാണം മുടങ്ങിയതിന്റെ ആനന്ദകണ്ണീർ ആണോ..... അവളോട് ദേഷ്യത്തേക്കാൾ ഏറെ സഹതാപമാണ് തോന്നിയത്...... അച്ഛനും അമ്മയ്ക്കും ഒപ്പം അവളും കാറിലേക്ക് കയറി...... ഒരിരുമ്പലോടെ കാർ റോഡിലേക്ക് ഇറങ്ങുന്നതും നോക്കി നിന്നു........ കാർ കണ്ണിൽ നിന്ന് മറഞ്ഞതും കൂപ്പുകൈകളോടെ മുകളിലേക്ക് നോക്കി...... ഒന്നും വരുത്തല്ലേ ഭഗവാനേ....... !! "എന്ത് പറ്റിയതാ...... " "അറിയില്ല...... അമ്മ ഇവിടില്ലാഞ്ഞത് നന്നായി...... രാജേഷിന്റെ വീട്ടിൽ അല്ലേ.... കല്യാണത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ പൊടിയൊക്കെ തട്ടി ശ്വാസംമുട്ടൽ വരേണ്ടെന്ന് വെച്ചു കൊണ്ട് വിട്ടതാ....അതിപ്പോ ഏതായാലും ഉപകാരം ആയി..... അച്ചു പാവം..... കല്യാണവും മുടങ്ങി... അജിയ്ക്ക് വയ്യാതെയും ആയി....

എങ്ങനെ സഹിക്കുമോ എന്തോ......" വല്ല്യമ്മ ആണ്...... എന്നെയൊന്ന് അവജ്ഞയോടെ നോക്കി അവരും ബാക്കി ഉള്ളവർ കൂടി കാറിലേക്ക് കയറി...... ഈ രാത്രി ഒറ്റയ്ക്കാക്കി പോവാൻ മാത്രം വെറുപ്പ് അവർക്ക് ഉണ്ടായിരുന്നെന്ന് ഒരു വാക്ക് പോലും പറയാതെ പോയപ്പോഴാ മനസ്സിലായത്..... കൊറേ നേരം വീടിന് മുന്നിലെ അന്ധകാരത്തിലേക്ക് നോക്കി നിന്നു...... ഹോസ്പിറ്റലിൽ ചെന്നിട്ട് എന്തായെന്ന് അറിയാതെ ഉരുകി...... കുഴപ്പം ഒന്നുമില്ലെന്ന് ഒരു വാക്ക്..... അത്രയും മതി..... അകത്തേക്ക് പോവാൻ തിരിഞ്ഞതും കാളിംഗ് ബെല്ലിന് മുകളിലായി സ്വർണലിപികളാൽ എഴുതിയ പേരിൽ കണ്ണുകളുടക്കി....... 'ആനന്ദം...! ' ഇന്നലെ വരെ ഈ വീടിന് ചേർന്ന പേരായിരുന്നു..... ഇവിടെ എല്ലാരും ഹാപ്പി ആയിരുന്നു..... ഇന്നോ....?? !! ആത്മനിന്ദയോടെ ചിരിച്ചു അകത്തേക്ക് കയറി...... രണ്ടാഴ്ച കഴിഞ്ഞാൽ കല്യാണം നടക്കേണ്ട വീടാണ്.... ആളും ആരവവും ഇല്ലാതെ....... ടീവിയുടെ അടുത്തായി ഫ്രെയിം ചെയ്തു വെച്ച ഫോട്ടോയിലേക്ക് നോക്കി..... മുന്നിലെ നിരയിൽ ഇരിക്കുന്ന അച്ഛനും അമ്മയും അച്ഛമ്മയും.....

അച്ഛന്റെ കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു നിൽക്കുന്ന ഞാനും അമ്മയുടെ കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു നിറഞ്ഞ ചിരിയോടെ നിൽക്കുന്ന അച്ചുവും....... അച്ചു പാവം ആയിരുന്നു.... പക്ഷേ ഇപ്പോ അവള് ജീവിക്കുന്നത് ഒരു മായിക ലോകത്ത് ആണ്..... ബന്ധങ്ങളേക്കാൾ സ്വാർത്ഥതയ്ക്ക് വില കല്പിക്കുന്ന മായിക ലോകത്ത്...... !! "അമ്മൂ..... " സച്ചുവേട്ടൻ..... !! സംശയത്തോടെ ചുറ്റിലും നോക്കി അടുത്തേക്ക് വരുന്ന സച്ചുവേട്ടനെ കണ്ടതും കുറ്റബോധം കൊണ്ട് മുഖം കുനിഞ്ഞു...... "അമ്മൂ....... എല്ലാരും എവിടെ...... ഇങ്ങോട്ട് നോക്ക്...... മോള് പേടിക്കണ്ട..... കല്യാണം മുടങ്ങില്ല...... എന്റെ അമ്മാളൂനെ എനിക്കറിയാം.... അമ്മാവൻ പറഞ്ഞത് അവരുടെ ഇഷ്ടം ആണ്..... എന്റെ ഇഷ്ടം അല്ല..... അത് പറയാനാ ഞാൻ നേരിട്ട് വന്നത്.... " മുഖം പിടിച്ചുയർത്തി ചെറു ചിരിയോടെ ഏട്ടൻ പറഞ്ഞതും പൊട്ടിക്കരച്ചിലോടെ ഏട്ടന്റെ നെഞ്ചിലേക്ക് വീണു........ യാതൊരു രക്തബന്ധം ഇല്ലാഞ്ഞിട്ടു പോലും ഒരാൾ എന്നെ വിശ്വസിക്കുന്നു...... "നമുക്കീ....... കല്യാണം വേണ്ട ഏട്ടാ...... ഏട്ടനെ പോലെ ഒരാളെ അവള് അർഹിക്കുന്നില്ല.... "

"അതെന്താ നീ അങ്ങനെ പറഞ്ഞത്..... " എന്നെ പിടിച്ചു പിന്നിലേക്ക് മാറ്റി നിർത്തി ചോദിച്ചു....... അത്രയും നേരം ആരും അറിയാതെ ഉള്ളിൽ കൊണ്ട് നടന്നത് എല്ലാം ഏട്ടനോട് പറഞ്ഞു....... "കൊല്ലും ഞാൻ രണ്ടിനേയും..... " ഏട്ടൻ രോഷത്തോടെ പറഞ്ഞു പുറത്തേക്ക് നടക്കാൻ ആഞ്ഞതും കയ്യിൽ പിടിച്ചു നിർത്തിച്ചു...... "വേണ്ടാ...... ഒന്നും ചെയ്യണ്ട..... ആരും ഒന്നും അറിയേം വേണ്ട....." "നീയെന്താ പറഞ്ഞു വരുന്നത്..... " "അവളുടെ പ്ലാൻ പോലെ നടക്കട്ടെ....." "ഇത്ര ഒക്കെ ചെയ്തിട്ട് അവളെ വെറുതേ വിടാൻ ആണോ നീ പറയുന്നത്.....? " "അല്ല.... എന്നെ സംബന്ധിച്ചു ചേച്ചി എന്ന പേരിൽ ഉള്ള സെന്റിമെന്റ്സ് ഇന്നത്തോടെ തീർന്നു.... അത് എന്നോടിങ്ങനെ ചെയ്തതിന് അല്ല.... അച്ഛൻ..... അച്ഛനോട് ചെയ്തതിന്...... പക്ഷേ ഇപ്പോ നമ്മൾ ആയിട്ട് ഒന്നും ചെയ്യണ്ട..... അവള് ചെന്നു ചാടിയ കുഴിയുടെ ആഴം അവളറിയുന്ന ഒരു ദിവസം വരും..... തോൽവിയിലേക്കുള്ള ആദ്യപടി അവള് ജയിക്കട്ടെ..... പക്ഷേ അച്ഛന് എന്തെങ്കിലും പറ്റിയാൽ അവളെ ഞാൻ കൊല്ലും..... " അവശതയോടെ കാറിലേക്ക് കയറിയ അച്ഛന്റെ രൂപം ഓർത്തു പല്ല് കടിച്ചു പറഞ്ഞതും സച്ചുവേട്ടൻ ആശ്വസിപ്പിക്കുന്നത് പോലെ ചുമലിൽ തട്ടി......

"സച്ചുവേട്ടാ.... ആരെയെങ്കിലും ഒന്ന് വിളിച്ചു നോക്കുമോ.... എനിക്കൊരു സമാധാനം ഇല്ല... പോയി നോക്കാൻ ഏത് ഹോസ്പിറ്റലിലേക്ക് ആണ് കൊണ്ട് പോയതെന്നും അറിയില്ല..... " നിസ്സഹായതയോടെ പറഞ്ഞതും ഏട്ടൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു ആരെയോ വിളിച്ചു...... ഏട്ടൻ സംസാരിക്കുന്നതും നോക്കി ടെൻഷനോടെ നിന്നു..... "എന്താ.... എന്താ പറഞ്ഞത്..... അച്ഛന് കുഴപ്പം ഒന്നുല്ലാലോ..... " "നീ ടെൻഷൻ അടിക്കണ്ട..... ബിപി കൂടിയതാ...... ഇന്നത്തെ ഇഷ്യൂവും കല്യാണത്തിന്റെ കാര്യങ്ങൾക്കുള്ള ഓട്ടവും എല്ലാം കൂടി ആയിട്ട് അങ്കിളിന്റെ ബോഡി വീക്ക്‌ ആയതാ...... " സച്ചുവേട്ടൻ പറഞ്ഞപ്പോൾ ആണ് ശ്വാസം നേരെ വീണത്..... "എവിടെയാ.... എന്നെ ഒന്ന് കൊണ്ട് പോകുമോ..... " "സിറ്റിയിൽ ഉണ്ട്.... ഇപ്പോ പോയിട്ട് കാര്യം ഇല്ല.... രാത്രി അങ്ങോട്ട് ആരെയും കയറ്റില്ല..... നീ വാ.... അവരാരും ഇന്ന് വരുമെന്ന് തോന്നുന്നില്ല.... ഒറ്റയ്ക്ക് നിക്കണ്ട...... " "വേണ്ട.... ഏട്ടൻ പൊക്കോ.... പിന്നെ ഋഷി ഒന്നും അറിയരുത്..... " "മ്മ്.. " കൂടെ ചെല്ലാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും പോയില്ല..... അവിടെയും സീൻ ആവും.... എന്തിനാണ് വെറുതേ ഏട്ടനും കൂടി ഒരു ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്.... ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും ഏട്ടനും സങ്കടം ഉണ്ടെന്ന് ആ കണ്ണ് നോക്കിയാൽ അറിയാം.... ഒന്നും വേണ്ടായിരുന്നു.....

വെറുതേ ഒരാൾക്ക് ആശ കൊടുത്തു...... ഏട്ടൻ പോയതും വാതിലടച്ചു സോഫയിൽ ചെന്നിരുന്നു........ തലപൊട്ടി പൊളിയുന്ന പോലെ തോന്നുന്നു....... മനസ്സിലേക്ക് ഋഷിയും അച്ഛനും സച്ചുവേട്ടനും എല്ലാം കൂടി കയറി വന്ന് സങ്കടം തീരുന്നത് വരെ അലറി കരഞ്ഞു....... ------------ "അങ്കിൾ..... എനിക്ക് അദിതിയെ ഇഷ്ടം ആണ്..... " അച്ഛൻ കിടക്കുന്ന റൂമിലേക്ക് കയറാൻ നിന്നതും അകത്ത് നിന്നുള്ള ശബ്ദം കേട്ട് മുന്നോട്ട് വെച്ച കാൽ പിന്നിലേക്ക് വെച്ചു..... ഇനിയും കേട്ടാൽ അകത്തേക്ക് കയറി വല്ലതും പറഞ്ഞു പോവും എന്ന് തോന്നി തിരിഞ്ഞു നടന്നു..... എന്ത് മുടക്കണം എന്ന് വിചാരിച്ചു ഓരോന്ന് ചെയ്തു കൂട്ടിയോ അത് തന്നെ നടക്കാൻ പോവുന്നു..... ഹും..... ശ്വാസം ഒന്നു വലിച്ചു വിട്ടു റൂമിന്റെ വാതിൽക്കലേക്ക് നോക്കി കുറച്ചു അപ്പുറത്തായി നിന്നു..... വരാന്തയിൽ കൂടി നടന്നു പോവുന്നവർ തുറിച്ചു നോക്കുന്നത് കണ്ടു ഷാൾ എടുത്തു തലവഴിയിട്ടു തിരിഞ്ഞു പുറത്തേക്ക് നോക്കി നിന്നു..... അടി കൊണ്ട് നീര് വെച്ച പാട് ആണ് മുഖം മുഴുവൻ...... നല്ല വേദനയുണ്ട്.... കൂടെ തലയും..... പുലർച്ചയ്ക്ക് എപ്പോഴോ ആണ് ഉറങ്ങിയത്......

അത് കൊണ്ട് എണീക്കാനും ലേറ്റ് ആയി..... ആര് എന്ത് പറഞ്ഞാലും വേണ്ടിയില്ലെന്ന് ഓർത്തു ക്ഷീണം പോലും കാര്യമാക്കാതെ വന്നതാ...... അച്ഛനെ കാണാതെ സമാധാനം കിട്ടുന്നില്ല....... സച്ചുവേട്ടൻ റൂം അന്വേഷിച്ചു പറഞ്ഞു തന്നപ്പോൾ തന്നെ ഡ്രസ്സ്‌ മാറ്റി ഇറങ്ങി....... "മാഡം എന്താണാവോ ഇവിടെ നിൽക്കുന്നത്.... " ആ ആദി ആണ്..... എങ്ങനെ മനസ്സിലായോ എന്തോ..... തിരിഞ്ഞു നോക്കാൻ നിന്നില്ല..... ഭാവം എന്താണെന്ന് ഊഹിക്കാവുന്നത് അല്ലേ ഉള്ളൂ..... "ഞാൻ കണ്ടു വാതിൽക്കൽ വന്നിട്ട് പോയത്...... ഒന്ന് തിരിഞ്ഞു നോക്കെടോ.... ആ ദേഷ്യം കൊണ്ട് ചുവന്ന മുഖം ഒന്ന് കാണട്ടെ.... നല്ലോണം കിട്ടിയെന്ന് ഒക്കെ കേട്ടായിരുന്നു... " അവനൊരു പുച്ഛ ചിരിയോടെ പറഞ്ഞത് കേട്ട് കയ്യും കെട്ടി തിരിഞ്ഞു നിന്നു.... "ഇന്നാ..... നല്ല പോലെ കണ്ടോ..... " ഷാൾ തലയിൽ നിന്നും മാറ്റി ഒരു കൂസലും ഇല്ലാതെ അവന്റെ മുഖത്തേക്ക് നോക്കി..... "ശ്ശൊ..... സുന്ദരമായ മുഖം ഒക്കെ കൂടി ഇങ്ങനെ ആയല്ലേ..... കഷ്ടമായി പോയി..... " അവന്റെ തല അടിച്ചു പൊട്ടിക്കാൻ തോന്നുന്നുണ്ട്..... ഡ്രസ്സിൽ മുറുകെ പിടിച്ചു ദേഷ്യം അടക്കി നിർത്തി......

"ആ പിന്നെ..... അറിഞ്ഞായിരുന്നോ..... നിശ്ചയിച്ച മുഹൂർത്തത്തിൽ കല്യാണം നടക്കും...... എന്റെയും നിന്റെ ചേച്ചിയുടെയും..... ഇനിയുള്ള കളി അവളെ വെച്ചിട്ടാ..... ഒക്കെ ഒന്ന് കഴിഞ്ഞിട്ട് വേണം നമുക്ക് നല്ല പോലൊന്ന് കാണാൻ....." അവനൊരു വഷളൻ ചിരിയോടെ അടിമുടി നോക്കി കൊണ്ട് പറഞ്ഞതും കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു..... "ഡീീ..... " "പ്ഫ..... നീയെന്താടാ വിചാരിച്ചത് അവളെ പേരും പറഞ്ഞു എന്നെയങ്ങു ഒതുക്കി നിർത്താം എന്നോ...... നീ അവളെ കൊല്ലും എന്ന് പറഞ്ഞാൽ പോലും എനിക്കൊരു ചുക്കും ഇല്ല..... അതൊക്കെ പണ്ട്...... അതോണ്ട് മോൻ ആ മോഹം എട്ടായി മടക്കി പോക്കറ്റിൽ വെച്ചേക്ക്...... പിന്നെ എന്തോ പറഞ്ഞല്ലോ കാണണമെന്നോ മറ്റോ..... എന്റെ നേരെ കൈ പോക്കുമ്പോഴെ രണ്ട് വട്ടം ചിന്തിക്കണം..... നിന്നെ പോലെ ആണും പെണ്ണും കെട്ടവൻ അല്ല എന്റെ കൂടെ നടക്കുന്നത് എന്ന് ഓർമ്മയിൽ വയ്ക്കുന്നത് നല്ലതാ...... ഇന്നലെ വന്നവരെ നാട് വല്ലതും കടത്തുന്നതും നന്നായിരിക്കും...... ഋഷീന്റെ കയ്യിൽ കിട്ടിയാൽ നിന്റെ അടക്കം അവസാനം ആയിരിക്കും.... കേട്ടോടാ ചേച്ചിടെ കെട്ട്യോനെ..... "

കവിള് വേദനിക്കുന്നത് പോലും കാര്യം ആക്കാതെ അത്രയും പറഞ്ഞു അച്ഛന്റെ അടുത്തേക്ക് നടന്നു.... അത്ര നേരം ഉണ്ടായിരുന്ന ധൈര്യം ഒക്കെ വാതിലിന്റെ മുന്നിൽ എത്തിയപ്പോ തന്നെ ചോർന്നു പോയി...... രണ്ടും കല്പിച്ചു അകത്തേക്ക് കയറി...... അച്ഛന്റെ അടുത്ത് ഇരിക്കുന്ന അച്ഛമ്മയെ കണ്ടു ചെറുതായിട്ട് ഒന്ന് പതറി...... എല്ലാവരും സന്തോഷത്തിൽ ആണ്..... കല്യാണം നടക്കുന്നതിന്റെ ആവും...... ആരും എന്നെ കുറിച്ച് ഒന്ന് ഓർക്കുന്നു പോലുമില്ല...... അമ്മ പോലും...... വല്ലാത്ത സങ്കടം വന്നു....... എന്നെ കണ്ടപ്പോൾ തന്നെ അച്ചുവിന്റെ മുഖത്തു എല്ലാം നേടിയവളെ പോലുള്ള ചിരി വിരിഞ്ഞു..... എന്റെ മനസ്സിൽ പുച്ഛവും..... "എരണം കെട്ടവളെ...... എന്തിനാടി ഇങ്ങോട്ട് വന്നത്...... " അച്ഛമ്മ മുന്നിലേക്ക് വന്നു ദേഷ്യത്തോടെ ചോദിച്ചതും പിന്നിലേക്ക് നോക്കി...... അതേ ദേഷ്യം അമ്മയുടെ മുഖത്തും കണ്ടു....... അച്ഛന്റെ മുഖം മാത്രം എന്നെ കണ്ടപ്പോൾ തെളിഞ്ഞെന്ന് തോന്നി..... അടുത്തേക്ക് ചെല്ലാൻ ആയും മുൻപേ അച്ഛമ്മ പിടിച്ചു പിന്നിലേക്ക് വലിച്ചു മുഖമടച്ചു ഒന്ന് തന്നു...... നീര് വെച്ചതിന്റെ മുകളിൽ ആയത് കൊണ്ട് കരഞ്ഞു പോയി......

വേദനയോടെ മുഖം പൊത്തി പിടിച്ചു..... അച്ഛമ്മ എന്തൊക്കെയോ പറഞ്ഞു ശപിക്കുന്നുണ്ടെങ്കിലും ഒന്നും കേട്ടില്ല..... തല മുഴുവൻ പെരുക്കുന്നു..... "ഇറങ്ങി പോടീ " അത് മാത്രം കേട്ടു...... അവിടെ തന്നെ നിന്നതും കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്കിറക്കി...... തൊട്ട് പിന്നാലെ വാതിലും അടഞ്ഞു..... അകത്തേക്ക് തിരിച്ചു ചെന്നു എല്ലാം ചെയ്തത് അച്ചു ആണെന്ന് ഉച്ചത്തിൽ വിളിച്ചു പറയാൻ തോന്നിപ്പോയി...... പക്ഷേ ആരും.... ആരും വിശ്വസിക്കില്ല..... അവർക്കൊക്കെ അച്ചു പാവവും ഞാൻ തല്ലുകൊള്ളിയും ആണല്ലോ...... ഇനിയെന്ത്.......??? തലയ്ക്ക് കയ്യും കൊടുത്തു അടുത്തുള്ള ചെയറിൽ ചെന്നിരുന്നു..... ഈ ലോകത്ത് ഞാൻ മാത്രം ഒറ്റയ്ക്കായ പോലെ.... ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കാത്തവർക്ക് പിന്നാലെ പട്ടിയെ പോലെ നടക്കേണ്ട കാര്യം ഉണ്ടോ...... എന്തൊക്കെ ആയാലും എന്റെ അച്ഛനും അമ്മയും അല്ലേ...... തലച്ചോറും ഹൃദയവും തമ്മിൽ ഒരു പിടി വലി തന്നെ നടന്നു....... എനിക്കെല്ലാരും വേണം..... അച്ഛനും അമ്മയും ഋഷിയും എല്ലാരും....... പൊട്ടിക്കരയാതിരിക്കാൻ ഷാൾ വായിലിട്ടു കടിച്ചു പിടിച്ചു.....

ആരോ അടുത്ത് വന്നു ഇരുന്നത് അറിഞ്ഞു മുഖം തിരിച്ചു നോക്കി..... അലിവോടെ എന്നെ നോക്കിയിരിക്കുന്ന സച്ചുവേട്ടനെ കണ്ടു മങ്ങിയ ചിരി ചിരിച്ചു.... "ഇനിയെന്താ പ്ലാൻ... " "അറിയില്ല..... " നിർവികാരതയോടെ മുന്നിലേക്ക് നോക്കി..... "വാ..... " ഏട്ടൻ കൈ പിടിച്ചു പുറത്തേക്ക് നടന്നു..... മറുത്തൊന്നും പറയാതെ ഒപ്പം ഞാനും....... കാറിലേക്ക് കയറിയതും സ്റ്റാർട്ട് ചെയ്തതും കാർ മുന്നോട്ട് നീങ്ങുന്നതും അറിഞ്ഞു..... ചുറ്റിലും നടക്കുന്നതൊന്നും എന്നെ ബാധിക്കുന്നതായി തോന്നിയില്ല..... ആകെപാട് മരവിച്ച അവസ്ഥ...... "ഇറങ്ങി വാ.... " ഏട്ടൻ കാറിൽ നിന്നിറങ്ങി ഡോർ തുറന്നു തന്നു.... ഒന്നും പറയാനോ ചോദിക്കനോ നിൽക്കാതെ പുറത്തേക്കിറങ്ങി...... ഏട്ടൻ തന്നെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു..... ഇടയ്ക്ക് എപ്പോഴോ മുന്നിലെ ബോർഡ്‌ കണ്ടു പകപ്പോടെ ഏട്ടനെ നോക്കി......

ഒന്ന് നോക്കുക പോലും ചെയ്യാതെ മുന്നോട്ട് നടക്കുവാണ്..... ചുറ്റിലും നോക്കിയതും അകത്തു പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ലാതെ ഋഷിയും അപ്പൂപ്പനും തുളസിയും നിൽക്കുന്നത് കണ്ടു....... നേരെ ചെന്നു അവന്റെ മുന്നിലേക്ക് നിർത്തിച്ചു...... എന്നെ തന്നെ നോക്കി ഋഷി കയ്യിലിരിക്കുന്ന മാല നിവർത്തിയതും അതിന്റെ അറ്റത്തായി നിൽക്കുന്ന താലി കണ്ടു അമ്പരപ്പോടെ ചുറ്റിലും നോക്കി...... എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയും മുൻപേ ഋഷി അത് കഴുത്തിലേക്കിട്ടു കൊളുത്തു ടൈറ്റ് ആക്കി....... തൊട്ട് പുറകെ നെറുകയിലൊരു നുള്ള് കുങ്കുമം കൂടി തൊട്ടു തന്നു....... "നീയെന്താ വിചാരിച്ചേ നീ തള്ളി പറഞ്ഞാൽ ഞാൻ അങ്ങ് പോകുമെന്നോ..... എനിക്കേ.... നിന്നെ സ്വന്തം ആക്കാൻ നിന്റെ സമ്മതം പോലും വേണ്ടാ.... കേട്ടോ മിസ്സിസ്. അഭിരാമി ഋഷിദേവ്.... " കുങ്കുമം ഇരുന്ന വിരൽ കൊണ്ട് മൂക്കിൻ തുമ്പിൽ തട്ടി ഋഷി കുസൃതിയോടെ പറഞ്ഞതും സന്തോഷം ആണോ സങ്കടം ആണോ തോന്നിയതെന്ന് അറിയാതെ മുഖം പൊത്തി കരഞ്ഞു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story