കൽക്കണ്ടം: ഭാഗം 32

kalkandam new

എഴുത്തുകാരി: അശ്വിനി

"നീയെന്താ വിചാരിച്ചേ നീ തള്ളി പറഞ്ഞാൽ ഞാൻ അങ്ങ് പോകുമെന്നോ..... എനിക്കേ.... നിന്നെ സ്വന്തം ആക്കാൻ നിന്റെ സമ്മതം പോലും വേണ്ടാ.... കേട്ടോ മിസ്സിസ്. അഭിരാമി ഋഷിദേവ്.... " കുങ്കുമം ഇരുന്ന വിരൽ കൊണ്ട് മൂക്കിൻ തുമ്പിൽ തട്ടി ഋഷി കുസൃതിയോടെ പറഞ്ഞതും സന്തോഷം ആണോ സങ്കടം ആണോ തോന്നിയതെന്ന് അറിയാതെ മുഖം പൊത്തി കരഞ്ഞു...... ഋഷി ചിരിയോടെ അവന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു....... "ഞാൻ..... ഞാൻ ഇന്നലെ...... " "സാരമില്ലെടി...... ഞാൻ അല്ലാതെ വേറെ ആര് മനസ്സിലാക്കും നിന്നെ.... പോട്ടെ.. കരയണ്ട..... " അതും പറഞ്ഞു ഋഷി പിന്നിലേക്ക് മാറ്റി നിർത്തി കണ്ണ് തുടച്ചു തന്നു കണ്ണ് ചിമ്മിയടച്ചു കാണിച്ചു..... മുന്നിലിരുന്ന സാർ ബുക്ക്‌ നീട്ടി വെച്ചതും കവിളിലൊന്ന് തലോടി രജിസ്റ്റർ ബുക്കിൽ സൈൻ ചെയ്തു........ ചിരിയോടെ തന്നെ പെൻ നീട്ടി...... മേടിക്കുമ്പോൾ കയ്യൊന്ന് വിറച്ചു.... മുഖം തിരിച്ചു അനുവാദത്തിനെന്ന പോലെ അപ്പൂപ്പനെയും സച്ചുവേട്ടനെയും നോക്കി....

നിറഞ്ഞ ചിരിയോടെ രണ്ടാളും തലയാട്ടി..... എന്നാലും എന്തോ ഒരു ടെൻഷൻ..... എന്റെ ഭാവം കണ്ടിട്ടോ എന്തോ ഋഷി കയ്യിൽ മുറുക്കി പിടിച്ചു....... എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൻ സൈൻ ചെയ്തതിന് താഴെ സൈൻ ചെയ്തു....... അങ്ങനെ അഭിരാമി അജീഷ്, അഭിരാമി ഋഷിദേവ് ആയിരിക്കുന്നു...... മനസ്സിനൊരു തണുപ്പ് അനുഭവപ്പെട്ടു...... എന്നാലും എന്തോ ഒരു വിങ്ങൽ...... എല്ലാരേയും സാക്ഷിയാക്കി ഋഷി താലി കെട്ടുന്നതും അച്ഛൻ സന്തോഷത്തോടെ എന്റെ വലം കൈ ഋഷിയുടെ വലം കയ്യിലേക്ക് വെച്ചു കൊടുക്കുന്നതും എത്രയോ രാത്രി ചിരിയോടെ ഓർത്തു കിടന്നിട്ടുണ്ടെന്നോ........ അച്ഛനെപ്പോഴും പറയും എന്റെ കല്യാണം അടിപൊളി ആക്കി നടത്തുമെന്ന്..... അച്ഛനറിഞ്ഞോ..... അച്ഛന്റെ വാവേടെ കല്യാണം കഴിഞ്ഞു..... ആരുമില്ലാതെ..... അനാഥയെ പോലെ.....

ചുറ്റിലും ആരൊക്കെയോ കയ്യടിക്കുന്നത് കേട്ടു.... അപ്പോഴാണ് ബോധത്തിലേക്ക് വന്നത്....... പെയ്യാൻ ഒരുങ്ങി നിന്ന കണ്ണുനീർ അടക്കി പിടിച്ചു നിർത്തി മുന്നിലുള്ള റെജിസ്ട്രറെ നോക്കി മങ്ങിയ ചിരി ചിരിച്ചു.... സാക്ഷി ആയി തുളസിയും ഏട്ടനും ഒപ്പിട്ടു ആഹ്ലാദത്തോടെ ഋഷിയെ കെട്ടിപ്പിടിച്ചു....... അവനൊരുപാട് സന്തോഷത്തിൽ ആണെന്ന് മുഖത്തെ തെളിച്ചം കണ്ടാൽ അറിയാം...... "മോളെ...... " അപ്പൂപ്പൻ ആണ്..... മുഖത്തു പ്രസന്നത വരുത്തി അപ്പൂപ്പനെ നോക്കി....... "ഒരുപാട് വേദനിച്ചല്ലേ..... " അലിവോടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു..... മറുപടിയായി ചിരിച്ചു കൊടുത്തു..... ഋഷി അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു...... ഞങ്ങൾ രണ്ടാളും കൂടി അപ്പൂപ്പന്റെ കാലിൽ തൊട്ടു അനുഗ്രഹം മേടിച്ചു...... മെല്ലെ സച്ചുവേട്ടന്റെ അടുത്തേക്ക് നടന്നു.....

കാലിൽ തൊടാൻ ആയും മുൻപേ ഏട്ടൻ ചുമലിൽ പിടിച്ചു നിർത്തിച്ചു....... "ഹാപ്പി ആയിട്ടിരിക്ക്..... " ഏട്ടൻ ചുമലിൽ തട്ടി ചിരിയോടെ പറഞ്ഞു..... എന്തൊക്കെയോ ചോദിക്കണം എന്നുണ്ട്..... അതിനു മുൻപേ കണ്ണിലിരുട്ടു കയറുന്നത് പോലെ തോന്നി ഏട്ടന്റെ ഷർട്ടിൽ അള്ളി പിടിച്ചു.... പിടി കിട്ടാതെ താഴേക്ക് വീഴും മുൻപേ ആരുടെയോ കൈകൾ താങ്ങി...... ----------- "ആഹ്...... " കവിളിൽ ആരോ എന്തോ വെച്ചേക്കുന്നു...... കണ്ണ് വലിച്ചു തുറന്നു നോക്കിയപ്പോ മുന്നിൽ ഋഷി ഇരിപ്പുണ്ട്..... അവന്റെ രണ്ട് കയ്യിലും കോൾഡ് പാക്കും..... എവിടെയാണെന്ന് അറിയാൻ ചുറ്റുമൊന്ന് നോക്കി..... ഋഷിയുടെ റൂമിൽ ആണ്...... തലയ്ക്ക് കയ്യും കൊടുത്തു എണീക്കാൻ പോയപ്പോഴേക്കും അവൻ കോൾഡ് പാക്ക് ടേബിളിൽ വെച്ചു കയ്യിൽ പിടിച്ചു കട്ടിലിൽ ചാരി ഇരുത്തിച്ചു......

ഞാൻ എങ്ങനെ ഇവിടെ എത്തിയോ എന്തോ..... "ഡീീ നീയൊന്നും കഴിച്ചില്ലേ ഇന്നലെയും ഇന്നും........ " ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല ഈ നേരം വരെ..... വിശപ്പ് അറിയാഞ്ഞിട്ടല്ല.... തൊണ്ട കുഴിയിൽ നിന്ന് ഒന്നും ഇറങ്ങത്തില്ല..... "ഡീീ നിന്നോടാ..... " "മ്മ്ഹും... " "നന്നായി.... "😠 തിരിച്ചു പറയാതെ മുഖം കുനിച്ചിരുന്നു.... "ഞാൻ പോയി കഴിക്കാൻ എടുത്തിട്ട് വരാം.... ഇത് കവിളിൽ വെച്ചിരുന്നോ.... നീര് കുറയും... " "മ്മ്.... " "ഡീീ...... "😠 "മ്മ്..... " "മുഖത്തേക്ക് നോക്കെടി..... താഴെ നിന്റെ മറ്റവൻ വല്ലതും ഉണ്ടോ..... അവളുടെ ഒരു തല കുനിയ്ക്കൽ...... നീയെന്ന് മുതലാ ഇത്ര പാവം ആയത്...... ഹേ.... "😠 ഋഷി ഉച്ചത്തിൽ ചോദിച്ചതും കണ്ണ് നിറച്ചു അവനെ നോക്കി....... അവന് പാവം തോന്നിയിട്ടോ എന്തോ ശ്വാസം വലിച്ചു വിട്ടു അടുത്തു വന്നിരുന്നു കൈ പൊതിഞ്ഞു പിടിച്ചു...... "നീ എനിക്ക് തന്ന കിസ് തെറ്റായി പോയെന്ന് നിനക്ക് തോന്നുന്നുണ്ടോ....? " "മ്മ്ഹും.... " " മറ്റുള്ളവർ കരുതുന്നത് പോലെ എന്തെങ്കിലും ഇന്നലെ നടന്നോ.....?? "

അതിനും ഇല്ലെന്ന് തലയാട്ടി...... "എന്നെ സ്നേഹിച്ചത് ഒരു തെറ്റായിട്ട് തോന്നുന്നുണ്ടോ..... " "അയ്യോ ഇല്ലാ...... " "പിന്നെ നീ എന്തിനാ എന്തോ വലിയ അപരാധം ചെയ്തവരെ പോലെ തലയും കുനിച്ചു ഡാം തുറന്നിട്ട പോലെ കണ്ണിൽ നിന്ന് വെള്ളം വരുത്തിച്ചു നടക്കുന്നെ..... നമ്മൾ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉണ്ടെങ്കിൽ തല ഉയർത്തി നടക്കണം...... പറഞ്ഞത് മനസ്സിലായോ.... " "മ്മ്..... " "ദേ.... പിന്നേം.... ഒറ്റ ഒന്നങ്ങു തന്നാൽ ഉണ്ടല്ലോ..... "😠 കൈ ഓങ്ങിയതും ഞാൻ കണ്ണിറുക്കി അടച്ചു.... റിയാക്ഷൻ ഇല്ലെന്ന് കണ്ടു കണ്ണ് തുറന്നു നോക്കിയപ്പോ ഋഷി താടിയ്ക്ക് കയ്യും കൊടുത്തു എന്നെ തന്നെ നോക്കി ഇരിക്കുന്നു..... "എന്താ..... " "ഒന്നുല്ല.... ഞാനെന്റെ ഭാര്യയെ ഒന്ന് നല്ല പോലെ നോക്കിയതാ..... " പറയുന്നതിന്റെ കൂടെ ടോപിനുള്ളിൽ കിടന്ന താലി വലിച്ചു പുറത്തേക്കിട്ടു......

ലോഹത്തിന്റെ തണുപ്പ് അരിച്ചു കയറിയതും ഞാനൊന്ന് ഞെട്ടി കണ്ണ് മിഴിച്ചു.... "ഇതിങ്ങനെ പുറത്ത് കിടന്നോട്ടെ.... ഫ്രഷ് ആയി വാ.... ഞാൻ കഴിക്കാൻ എടുത്തിട്ട് വരാം.... " കള്ളചിരിയോടെ പറഞ്ഞു നെറുകയിൽ ചുണ്ട് ചേർത്ത് ഋഷി പുറത്തേക്ക് നടന്നു..... അവൻ പോവുന്നതും നോക്കി അങ്ങനേ ഇരുന്നു..... എണീക്കാൻ വേണ്ടി ബെഡിൽ കൈ കുത്തിയപ്പോ ചെറിയൊരു വേദന..... കയ്യിലൊരു ഉറുമ്പ് കടിച്ച പോലത്തെ അടയാളം.... ഡ്രിപ് ഇട്ടിരുന്നോ അപ്പോ.... ഇടയ്ക്ക് എപ്പോഴോ കണ്ണ് തുറന്നു നോക്കിയായിരുന്നു..... ക്ഷീണം കൊണ്ട് അപ്പോ തന്നെ അടഞ്ഞും പോയി.... ഒന്നും ഓർമ്മയില്ല...... മെല്ലെ എണീറ്റു ഡ്രസ്സിങ് ടേബിളിന്റെ അടുത്തേക്ക് നടന്നു കണ്ണാടിയിലേക്ക് നോക്കി..... മുഖത്തുള്ള നീര് നല്ല പോലെ കുറഞ്ഞിട്ടുണ്ട്.... എന്നാലും ചെറിയ വേദന...... കണ്ടാൽ വല്ല തേനീച്ച കൂട്ടിലും കൊണ്ട് പോയി തലയിട്ട പോലെ തോന്നും....... അതിനിടയിലും നെറ്റിയിൽ പടർന്നു കിടക്കുന്ന സിന്ദൂരം എടുത്തു കാണാം.....

കണ്ണ് നെഞ്ചിനൊപ്പം വലിപ്പമുള്ള നേർത്ത മാലയും അതിന്റെ അറ്റത്തെ കുഞ്ഞു ആലിലതാലിയിലും പതിഞ്ഞു.... കയ്യിലെടുത്തു നോക്കി... ഇതെന്നും ഇങ്ങനെ തന്നെ ഇരിക്കണേ ഭഗവാനേ..... താലിയും മാലയും കൂടി മുറുകെ പിടിച്ചു കണ്ണടച്ചു പ്രാർത്ഥിച്ചു...... ക്ലോക്കിൽ സമയം രണ്ടടിച്ചതും ഞെട്ടി പോയി....... ഇത്ര സമയം ഒക്കെ ഉറങ്ങിയോ..... അച്ഛൻ....!! അച്ഛനെ ഡിസ്ചാർജ് ചെയ്തു കാണുമോ.... ആരെങ്കിലും അറിഞ്ഞു കാണോ രജിസ്റ്റർ മാര്യേജ് കഴിഞ്ഞെന്ന്..... അച്ഛ നും അമ്മയും സഹിക്കുമോ...... ആകെ വെപ്രാളം ആയി...... ഋഷി സ്റ്റെപ് കയറി വരുന്ന പോലെ തോന്നി വേഗം ബാത്റൂമിലേക്ക് കയറി.... മുഖം നല്ല പോലെ കഴുകി പുറത്തേക്കിറങ്ങി വന്നു..... ഊഹം തെറ്റിയില്ല..... ഋഷി ബെഡിൽ നോക്കി ഇരിക്കുന്നുണ്ട്...... അവന്റെ അടുത്ത് ചെന്നിരുന്നു...... കഞ്ഞി ഊതി ഊതി വായിലേക്ക് വെച്ചു തന്നു...... അച്ചാർ കൂട്ടാൻ പോയതും അവന്റെ കയ്യിൽ കേറി പിടിച്ചു.... "വേണ്ടാ.... " "എന്തേ..... " "നാവ് മുറിഞ്ഞിരിക്കുവാ.... എരിയും.... "

"മ്മ്...... എരിവ് കൂട്ടുന്നത് നല്ലതാ.... പെട്ടെന്ന് ഉണങ്ങും..... " "എന്നാലും വേണ്ടാ.... പ്ലീസ്..... " ഋഷിയൊന്ന് അമർത്തി മൂളി കഞ്ഞി കോരി തന്നു...... "സച്ചുവേട്ടൻ പോയോ..... " "മ്മ് പോയി...... ഉച്ച കഴിഞ്ഞിട്ട് എവിടെയോ പോവാൻ ഉണ്ടെന്ന് പറഞ്ഞു..... " "അപ്പൂപ്പൻ എവിടെ.... " "താഴെയുണ്ട്..... കേറി വരേണ്ടെന്ന് പറഞ്ഞതാ..... കഞ്ഞി കുടിച്ചിട്ട് താഴേയ്ക്ക് പോവാം..... " "മ്മ്..... എന്നോട് ദേഷ്യം ഉണ്ടോ.... ഇന്നലെ.... " അത്രയും പറഞ്ഞു ദയനീയമായി നോക്കിയതും ഋഷി ചിരിച്ചു..... "ഉണ്ടായിരുന്നു..... ഇന്നലെ ജോലിക്ക് ഇടയിൽ ആണ് അറിഞ്ഞത്..... ഫോൺ എടുക്കാൻ ടൈം കിട്ടിയില്ലാലോ.... തുളസി നേരിട്ട് വന്ന് വീഡിയോ കാണിച്ചു തന്നു...... നിന്നെ കൊറേ ട്രൈ ചെയ്തു ഫോണിൽ.... കിട്ടിയില്ല...... നിന്നെ അവര് വല്ലതും ചെയ്തു കാണുമോ എന്ന് പേടിച്ചു...... തുളസി കൊറേ പറഞ്ഞതാ പോവേണ്ടെന്ന്..... പക്ഷേ നിന്നെ കണ്ടില്ലെങ്കിൽ സമാധാനം കിട്ടില്ല..... ഞാൻ ചത്തു പോവുമെന്ന് തോന്നി..... അതാ ഓടി പാഞ്ഞു വന്നത്.......

വന്നപ്പോ കണ്ടതോ..... കവിളൊക്കെ തല്ല് കൊണ്ട് അവശയായ നിന്നെ...... ബാക്കി ഒക്കെ നിനക്ക് അറിയാലോ......" "മ്മ്..... " "നിന്നെ ആ കോലത്തിൽ കണ്ടപ്പോ തന്നെ അവിടെ നിർത്താൻ തോന്നിയില്ല..... അതിന്റെ കൂടെ മറ്റേ നാറിയുടെ സംസാരവും..... ഒക്കെ കൂടി കൈ വിട്ടു പോയി...... നല്ല ദേഷ്യം ഉണ്ടായിരുന്നു..... ഇത്ര ഒക്കെ കിട്ടിയിട്ടും നീ വരുന്നില്ലെന്ന് കണ്ടു..... ഒന്ന് റിലാക്സ് ആയപ്പോ ദേഷ്യം ഒക്കെ മാറി...... നിന്റെ ആ ഒരു നോട്ടം ഉണ്ടല്ലോ..... നിസ്സഹായയായ നോട്ടം....... അതെന്റെ ചങ്കിൽ ആണ് കൊണ്ടത്......" പറയുന്നതിന്റെ കൂടെ കഞ്ഞി കോരി വായിലേക്ക് വെച്ചു തന്നു ചുണ്ടും തുടച്ചു..... "മതി..... വയറു നിറഞ്ഞു.... " "എങ്ങോട്ട് നിറയാൻ.... കൊണ്ട് വന്നതിന്റെ പകുതി പോലും ആയില്ല.... ഇത് മുഴുവൻ കഴിച്ചേ പറ്റു..... " "മതിയായിട്ടാ..... പ്ലീസ്.... " "കൊഞ്ചതെ ഇരുന്ന് കഴിക്കെടി....... "😠 ഓ..... ഒച്ച കടുപ്പിച്ചു കഞ്ഞി കോരിയെടുത്തു ചുണ്ടിനോട് അടുപ്പിച്ചു.... വേറെ വഴിയില്ലാതെ വാ തുറന്നു കൊടുത്തു......

"എന്നിട്ട് ബാക്കി പറാ..... സച്ചുവേട്ടനെ എവിടുന്ന് കിട്ടി..... " "ഞങ്ങൾ അവിടെ തന്നെ ഉണ്ടായിരുന്നു.... കുറച്ചു മാറി..... എന്തോ പോവാൻ തോന്നിയില്ല.... എല്ലാരും കൂടി എങ്ങോട്ടോ പോവുന്നത് കണ്ടു..... അങ്ങോട്ട് വന്നാലോ വിചാരിച്ചതാ..... പക്ഷേ അപ്പോ ദേഷ്യത്തിൽ ആയിരുന്നു.... നിന്നെ കണ്ടിട്ട് വരുമ്പോഴാ പുള്ളി ഞങ്ങളെ കണ്ടത്..... നിന്റെ അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ട് പോയെന്നും നീ ഒറ്റയ്ക്ക് ആണെന്നും അറിഞ്ഞു..... രാത്രി നിന്നെ ഒറ്റയ്ക്കിട്ടു പോയവരുടെ കൂടെ ഇനി നിന്നെ നിർത്തില്ലെന്ന് ഉറപ്പിച്ചതാ..... പക്ഷേ നീ ഇറങ്ങി വരത്തും ഇല്ല.... ഒറ്റ വഴിയേ ഉള്ളൂ.... രജിസ്റ്റർ മാര്യേജ്.... അതും കൊടുത്താൽ 21 ദിവസം കഴിയണം..... മുത്തശ്ശന്റെ ഫ്രണ്ട് രജിസ്റ്റർ ഓഫീസിൽ ഉണ്ടെന്ന് പണ്ടെന്നോ പറഞ്ഞു കേട്ടിരുന്നു...... ആ ഐഡിയ വെച്ചു മുത്തശ്ശനെ വിളിച്ചു കാര്യം പറഞ്ഞു..... ധൈര്യം ആയിട്ട് നിന്നെയും കൂട്ടി വരാൻ പറഞ്ഞു....... കുറച്ചു ക്യാഷ് പൊട്ടിയെങ്കിലും കാര്യം നടന്നു...... നിന്നെ പിടിച്ച പിടിയാലേ സൂരജേട്ടൻ കൂട്ടി കൊണ്ടും വന്നു..... അങ്ങനെ ഇപ്പോ ദാ എന്റെ ഭാര്യയായി കൂടെ ഇരിക്കുന്നു........ "

"മ്മ്...... " "നിനക്ക് എന്താ ഒരു ഉഷാർ ഇല്ലാതെ...... കുഴപ്പം ഒന്നുല്ലാലോ.... ഡോക്ടർനെ കാണിക്കണോ..... ഓഫീസിന് അടുത്തു ഒരു ക്ലിനിക് ഉണ്ടേന്.... അവിടെ കൊണ്ട് പോയി ഡ്രിപ് കഴിഞ്ഞിട്ടാ ഇങ്ങോട്ട് കൊണ്ട് വന്നേ..... ഇടയ്ക്ക് ഉണർന്ന് ചുറ്റും ഒന്ന് നോക്കി..... പിന്നെയും കിടന്നു ഉറങ്ങി...... ഇന്നലെ ഉറങ്ങി കാണില്ലാലോ..... അതു കൊണ്ട് വിളിച്ചു എണീപ്പിക്കാൻ തോന്നിയില്ല.... എടുത്തു കൊണ്ട് വന്നു ഇവിടെ കിടത്തി....... കൂടെ ഞാനും കിടന്നു ഉറങ്ങി..... രാത്രി മുഴുവൻ നിന്റെ വീടിന്റെ ടെറസിൽ ഞാൻ ഉണ്ടായിരുന്നു..... ഉറങ്ങാതെ..... നിനക്ക് കാവലായി...... " ഋഷി ചിരിയോടെ പറഞ്ഞു ചുണ്ട് തുടച്ചു തന്നു കയ്യിലിരുന്ന പാത്രം ടേബിളിൽ വെച്ചു സ്റ്റഡി ടേബിളിൽ ഇരുന്ന ഫോൺ എടുക്കാൻ പോയി.......... എനിക്ക് കരച്ചിൽ വന്നു..... "എനിക്ക്...... എനിക്ക് വീട്ടിൽ പോണം..... " കരയുന്നതിന് ഇടയ്ക്ക് പറഞ്ഞു ഒപ്പിച്ചതും ഋഷി പെട്ടെന്ന് തിരിഞ്ഞു..... "എന്താ...... "

"എനിക്ക് വീട്ടിൽ പോണം..... പ്ലീസ്.... പ്ലീസ്.... ഒന്ന് കൊണ്ട് വിടുമോ.... ' അത്രയും നേരം ചിരിച്ചു കൊണ്ട് നിന്ന മുഖം പതിയെ ഇരുണ്ടു....... "നിന്നെ നിന്റെ വീട്ടിൽ കൊണ്ട് നിർത്താൻ അല്ല കെട്ടി കൂടെ കൂട്ടിയത്...... നിനക്കെന്താ എന്റെ കൂടെ നിൽക്കാൻ ഇഷ്ടം ഇല്ലേ..... "😠 "അത് കൊണ്ട് അല്ല..... കൂടെ ജീവിക്കാൻ ഇപ്പോ എനിക്കും ആഗ്രഹം ഉണ്ട്.... പക്ഷേ അച്ഛനെ എങ്കിലും പറഞ്ഞു മനസ്സിലാകാതെ ഒരു ദിവസം പോലും മനസമാധാനത്തോടെ നിൽക്കാൻ കഴിയൂല...... എനിക്കുറപ്പുണ്ട് അച്ഛൻ ഞാൻ പറയുന്നത് കേൾക്കും.... " "നിനക്ക് ഭ്രാന്ത് ഉണ്ടോ..... വീണ്ടും അവർക്കടുത്തേക്ക് പോവാൻ.... നിന്നെ ഹോസ്പിറ്റലിൽ നിന്ന് പുറത്താക്കിയത് അല്ലേ...... അപ്പോ നിന്റെ അച്ഛൻ വല്ലതും പറഞ്ഞോ..... എന്തൊക്കെ പറഞ്ഞാലും വിടാൻ ഉദ്ദേശിക്കുന്നില്ല...... അത് അത്രേ ഉള്ളൂ..... " ഋഷി തീർത്തു പറഞ്ഞു ദേഷ്യത്തോടെ പുറത്തേക്ക് നടന്നതും ഓടി ചെന്നു കയ്യിൽ പിടിച്ചു നിർത്തിച്ചു...... "പ്ലീസ് ഋഷി..... ഒന്ന് മനസ്സിലാക്ക്..... ഒരു രണ്ടാഴ്ച.....

അത്രയും മതി...... ഞാൻ വരും.... ഉറപ്പായിട്ടും വരും.... പ്ലീസ്... പ്ലീസ്.... പ്ലീസ്..... എന്റൊരു സമാധാനത്തിനാ..... പ്ലീസ്... പ്ലീസ്.... " ഷർട്ടിൽ പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞതും ഋഷി ഒന്നും മിണ്ടാതെ മുഖം തിരിച്ചു നിന്നു..... ഈശ്വരാ എങ്ങനെയാണ് ഒന്ന് പറഞ്ഞു മനസിലാക്കുക..... "ഋഷി...... പ്ലീസ്.... " എന്തൊക്കെ പറഞ്ഞിട്ടും ഋഷി കേൾക്കാൻ കൂട്ടാക്കാതെ പിടിച്ചു മാറ്റി നിർത്തി പുറത്തേക്ക് നടന്നു....... പോവാൻ താല്പര്യം ഉണ്ടായിട്ട് അല്ല.... ഒക്കെ ഒന്ന് സെറ്റ് ആക്കിയിട്ട് വന്നാൽ ഒരു ടെൻഷനും ഇല്ലാതെ ഇവിടെ ഹാപ്പി ആയിട്ട് ജീവിക്കാം..... അല്ലെങ്കിൽ മനസ്സിൽ അതിങ്ങനെ കിടന്നു വിങ്ങും..... അപ്പൂപ്പനോട് സംസാരിച്ചു നോക്കാം..... അപ്പൂപ്പന് മനസ്സിലാകുമായിരിക്കും..... താഴേക്ക് ഇറങ്ങിയപ്പോഴേ കേട്ടു ഋഷി അപ്പൂപ്പനോട് കയർക്കുന്നത്.....

എന്നെ കണ്ടപ്പോ അപ്പൂപ്പൻ ദയനീയമായിട്ടൊന്ന് നോക്കി...... തിരിച്ചു ഞാനും..... "ദേവാ.... നീയൊന്ന് മോളുടെ ഭാഗത്ത്‌ നിന്ന് ആലോചിച്ചു നോക്ക്..... എല്ലാം ഉള്ളിൽ ഒതുക്കി ഒരു പക്ഷേ അവള് ഇവിടെ ജീവിച്ചേക്കും.... എന്നിട്ട് എന്തിനാ.... നമുക്ക് വേണ്ടത് ഇവളുടെ സന്തോഷം അല്ലേ..... " "ഇവളിപ്പോ അവിടെ പോയാൽ എല്ലാരും കൂടി മാലയിട്ട് സ്വീകരിക്കുമായിരിക്കും അല്ലേ.... " ഋഷി പുച്ഛത്തോടെ എന്നെ നോക്കി ചോദിച്ചു.... ശെരിയാണ്.... പോയാൽ കുത്തു വാക്ക് മാത്രേ കിട്ടുള്ളൂ.... പക്ഷേ പോയില്ലെങ്കിൽ ഈ മിസണ്ടർസ്റ്റാന്ഡിങ് ഒരിക്കലും മാറ്റാൻ കഴിയില്ല..... എത്ര കിട്ടിയാലും അച്ചു തുറന്നു പറയാനും പോവുന്നില്ല...... അച്ഛൻ എന്നെ വിശ്വസിക്കും.... ഉറപ്പാ..... "എന്തേ..... രണ്ടാൾക്കും ഒന്നും പറയാനില്ലേ..... പോയ്‌ മുടിയൊക്കെ കെട്ടി വാ..... നിനക്ക് മാറാൻ ഒന്നും ഇല്ലാലോ ഇവിടെ.... മേടിച്ചിട്ട് വരാം..... " "വീട്ടിൽ വിടുമോ.... പ്ലീസ്.... " അവസാന ശ്രമം എന്ന പോലെ വിറച്ചു വിറച്ചു ചോദിച്ചതും ഋഷി ദേഷ്യത്തോടെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു..... "കയറെടി..... "

കേൾക്കണ്ട താമസം ചാടി കേറി ഇരുന്നു.... തിരിഞ്ഞു നോക്കിയപ്പോ അപ്പൂപ്പൻ കണ്ണ് കൊണ്ട് പൊക്കോളാൻ കാണിച്ചു.... അപ്പോഴേക്കും വണ്ടി എടുത്തു..... എങ്ങോട്ടാണെന്ന് പോലും അറിയാതെ ചുമലിൽ കൈ വെച്ചു ഇരുന്നു...... വീട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടി തിരിഞ്ഞതും അത്ഭുതത്തോടെ മിററിൽ കൂടി അവനെ നോക്കി... മുഖം ഒട്ടും അയഞ്ഞിട്ടില്ല...... വയറിൽ കൂടി ഇറുക്കി ചുറ്റിപ്പിടിച്ചു കണ്ണടച്ച് ചുമലിലേക്ക് ചാഞ്ഞിരുന്നു..... "ഇറങ്ങിക്കോ...." കണ്ണ് തുറന്നു നോക്കിയപ്പോ വീടിന്റെ അടുത്തുള്ള വഴിയിൽ ആണ്....... ഇറങ്ങി അവന്റെ മുന്നിൽ ചെന്നു നിന്നു..... ഒട്ടും താല്പര്യം ഇല്ലാതെ ആണ് വിടുന്നതെന്ന് മുഖം കണ്ടാൽ അറിയാം..... കയ്യിൽ പിടിക്കാൻ ചെന്നപ്പോഴേക്കും കൈ തട്ടി മാറ്റി..... നല്ല സങ്കടം വന്നു..... അത് കൈ തട്ടി മാറ്റിയതിന് അല്ല..... എനിക്ക് വേണ്ടി ഇത്ര ഒക്കെ ചെയ്തിട്ടും അവനെ വീണ്ടും ഒറ്റയ്ക്ക് ആക്കുവാണെന്ന് തോന്നിയിട്ട്....... ഒന്നും വേണ്ടാ..... എനിക്ക് ഋഷി മതി...... തിരിച്ചു ബൈക്കിൽ കയറാൻ ആഞ്ഞതും ഋഷി കയ്യിൽ പിടിച്ചു നിർത്തിച്ചു..... "എങ്ങോട്ടാ..... " "തിരിച്ചു പോവാം.... ഞാൻ.... ഞാനും വരാം..... " മുഖത്തു നോക്കാതെ പറഞ്ഞു ഒപ്പിച്ചു.....

ഋഷി ബൈക്കിൽ നിന്നിറങ്ങി ചുറ്റും നോക്കി...... വഴിയിലൊന്നും ആരുമില്ലെന്ന് കണ്ടതും കണ്ണ് തുടച്ചു തന്നു നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.... "നീ പോയിട്ട് വാ.... ആരോ നമുക്കിട്ടു പണിതതാ..... അവന്മാരെ ഞാനും തപ്പുന്നുണ്ട്..... കിട്ടിയാൽ അവന്മാരെ കൊണ്ട് തന്നെ നിന്റെ വീട്ടിൽ വന്ന് സത്യം പറയിപ്പിക്കും........ " ആരാണെന്ന് എനിക്കിപ്പോഴേ അറിയാം..... ഉള്ളിൽ പറഞ്ഞു അവനോട്‌ ചേർന്നു നിന്നു.... "പിന്നെ ഒരു കാര്യം..... രണ്ടേ രണ്ടാഴ്ച....... ഞാൻ വന്ന് വിളിക്കുന്നത് എന്നാണോ അന്ന് കൂടെ ഇറങ്ങി വന്നോണം..... സെന്റിമെന്റ്സ് പറഞ്ഞു നിന്നാൽ പിന്നെ നീ എന്നെ കാണില്ല........ " "ഞാൻ വരും..... " അതും പറഞ്ഞു അവന്റെ നെഞ്ചിൽ ചുണ്ട് ചേർത്തു മാറി നിന്നു..... "വരുന്നതൊക്കെ കൊള്ളാം..... അന്ന് മുതൽ ഈ കാട്ടാളനെ സഹിക്കാൻ തയ്യാറായിക്കോണം..... " ഋഷി ചിരിയോടെ പറഞ്ഞു മൂക്കിൻ തുമ്പിൽ തട്ടിയതും ഞാനും ചിരിച്ചു..... "അപ്പോ ഞാൻ പോട്ടെ.... തൽക്കാലം കല്യാണം കഴിഞ്ഞെന്ന് ആരും അറിയണ്ട.....

അറിഞ്ഞാൽ ഇവിടെ നിർത്തില്ല..... പിന്നെ ഈ അയ്യോ പാവം പരിപാടി നിർത്തിയേക്ക്..... എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോ തന്നെ വിളിച്ചു പറയണം.... കേട്ടല്ലോ..... " "മ്മ്..... " "പോട്ടെ..... " നെറുകയിൽ ചുണ്ട് ചേർത്തു പറഞ്ഞതും ശെരിയെന്ന മട്ടിൽ തലയാട്ടി കാണിച്ചു..... അവൻ പോവുന്നതും നോക്കി വഴിയിൽ നിന്നു.... പോവാൻ ഋഷിക്കോ വിടാൻ എനിക്കോ ഇഷ്ടം ഉണ്ടായിരുന്നില്ല..... കുറച്ചു ദിവസത്തെ കാര്യം അല്ലേ ഉള്ളൂ...... അത് കഴിഞ്ഞാൽ പിന്നെ ഞാനും അവനും..... കുറച്ചു നേരത്തെ ആയി പോയി..... എന്നാലും ഋഷി എന്റെ സ്വന്തം എന്ന് ഓർക്കുമ്പോൾ തന്നെ കുളിരു കോരി...... വീടിന് മുന്നിൽ എത്തിയപ്പോ അത്രയും നേരം മുഖത്തു ഉണ്ടായിരുന്ന ചിരിയൊക്കെ നിന്നു...... എന്നെ കണ്ടപ്പോ തന്നെ കൊലായിൽ നിന്നവരുടെ മുഖം ഇരുണ്ടു...... എല്ലാരും ഉള്ള സ്ഥിതിക്ക് അച്ഛൻ വന്നു കാണും.... ബി ബോൾഡ്...... ഞാൻ എന്നോട് തന്നെ പറഞ്ഞു ഡ്രസ്സിനുള്ളിൽ ഒളിപ്പിച്ചു വെച്ച താലിയിൽ ഒന്ന് തൊട്ടു ധൈര്യം സംഭരിച്ചു മുറ്റത്തേക്ക് കയറി......

"ഛീ..... നിൽക്കെടി അവിടെ...... " ആ കിളവൻ വല്യച്ഛൻ ആണ്..... കേട്ടില്ലെന്ന് നടിച്ചു കയറാൻ നിന്നപ്പോഴേക്കും അതിയാൻ മുന്നിൽ കേറി നിന്നു...... "പറഞ്ഞത് കേട്ടില്ലേ..... ഈ പടി ചവിട്ടി പോവരുത്...... " "അത് പറയാൻ താനാരാ...... " എന്റെ തിരിച്ചുള്ള ചോദ്യം കേട്ട് അവിടെ ഇരിക്കുന്ന പുരാവസ്തു വരെ ഞെട്ടി എണീറ്റു...... "ഡീീ....... " "തൊട്ടു പോവരുത്.....തനിക്കൊക്കെ തോന്നുമ്പോ കേറി തല്ലാൻ ഞാൻ ചെണ്ടയും വെണ്ടയും ഒന്നും അല്ല....... ഇനി എന്റെ നേർക്ക് കൈ എങ്ങാനും ഉയർത്തിയാൽ ഞാൻ പോലീസ് സ്റ്റേഷനിൽ പോയി കംപ്ലയിന്റ് കൊടുക്കും..... ഉപദ്രവിക്കുന്നെന്നു പറഞ്ഞു..... അഴി എണ്ണും..... പിന്നെ തന്നെക്കാൾ അവകാശം എനിക്കീ വീട്ടിൽ ഉണ്ട്..... അങ്ങോട്ട് മാറി നിൽക്കെടോ.... " ഏറ്റു...... ആരും തിരിച്ചു ഒരക്ഷരം പറയാതെ മാറി നിന്നു...... ഇങ്ങനെ പോവുന്നതാ നല്ലത്.... അല്ലെങ്കിൽ എല്ലാം കൂടി തലയിൽ കയറി നിരങ്ങും...... ഹും..... ആരെയും മൈൻഡ് പോലും ചെയ്യാതെ അകത്തേക്ക് കയറി..... വാതിലിന്റെ അപ്പുറം അച്ചു തുറിച്ചു നോക്കി നിൽക്കുന്നുണ്ട്..... "ഹാ.... ഇതാര് കല്യാണപ്പെണ്ണോ..... വന്നേ.... പറയട്ടെ..... "

പാറ പോലെ നിൽക്കുന്ന അവളുടെ ചുമലിൽ പിടിച്ചു ഹാളിലേക്ക് കയറി..... "വിടെടി..... " പെണ്ണ് ദേഷ്യത്തോടെ കൈ തട്ടി മാറ്റി വീണ്ടും തുറിച്ചു നോക്കുന്നു..... ശെരിയാക്കി തരാം.... "നീ വിചാരിക്കുന്നുണ്ടാവും പെട്ടെന്ന് എനിക്കെന്ത് പറ്റി എന്ന്..... സിംപിൾ.... നീ ആണ് എനിക്കിട്ട് പണിതത് എന്ന് തെളിയിക്കാനുള്ള സകല തെളിവും ഇപ്പോ എന്റേൽ ഉണ്ട്..... പേടിക്കണ്ട.... ഇപ്പോ ഞാൻ ആർക്കും അതൊന്നും കാണിക്കില്ല..... നിന്റെ കല്യാണം ഉണ്ടല്ലോ..... അന്ന് സകലരെയും കാണിക്കും..... നിന്നെ വീട്ടിൽ നിന്ന് ഇറക്കി വിടും.... നിന്റെ മറ്റവനെ എല്ലാരും കൂടി എടുത്തിട്ടു തല്ലും..... ഒരു വെടിയ്ക്ക് രണ്ട് പക്ഷി..... നീ പോകാൻ ഒരു സ്ഥലം ഇല്ലാതെ അലഞ്ഞു നടക്കുന്നത് ഞാനെന്റെ കണ്ണ് കൊണ്ട് കാണും...... അപ്പോ എല്ലാം പറഞ്ഞ പോലെ..... നിന്റെ കല്യാണം വരെയ്ക്കും വണക്കം..... " വിളറി വെളുത്ത അവളുടെ മുഖത്തു നോക്കി പുച്ഛത്തോടെ ചിരിച്ചു റൂമിലേക്ക് നടന്നു..... ചുമ്മാ..... 😉 മോളേ അച്ചു...... നീ കളിച്ചത് മൂർഖൻ പാമ്പിനോടാ...... കല്യാണം വരെ സമാധാനം എന്താണെന്ന് നീ അറിയാൻ പോവുന്നില്ല...... തറഞ്ഞു നിൽക്കുന്ന അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു വാതിൽ വലിച്ചടച്ചു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story