കൽക്കണ്ടം: ഭാഗം 33

kalkandam new

എഴുത്തുകാരി: അശ്വിനി

"ഹോ... രക്ഷപ്പെട്ടു..... " വാതിലിൽ ചാരി ശ്വാസം ഒന്ന് വലിച്ചു...... ഇതാദ്യമേ അങ്ങ് ചെയ്താൽ പോരായിരുന്നോ...... വെറുതേ ഇരുന്ന് കൊറേ കണ്ണീര് വേസ്റ്റ് ആക്കി...... അച്ഛനെയും അമ്മയേയും കണ്ടില്ലാലോ.... അമ്മേന്റെ അടുത്ത് ഈ ഉഡായിപ്പ് നടക്കും എന്ന് തോന്നുന്നില്ല..... ഹാ എങ്ങനേലും സ്കൂട്ട് ആവാം...... 🤷 നേരെ ചെന്നു ബാഗിൽ നിന്ന് ഫോൺ എടുത്തു നോക്കി..... ആരൊക്കെയോ വിളിച്ചിട്ടുണ്ട്..... എലി... കാത്തു.... നീലു..... അനു.... വൃന്ദ.... കോളേജിലെ പിള്ളേർ...... നമ്മളെ ടീമ്സിന് പിന്നെ എന്നെ അറിയാം...... ബാക്കി ഉള്ളവർക്കോ...... എത്ര എന്ന് വെച്ചിട്ടാ വാ മൂടി കെട്ടുക.... ഓരോരുത്തരോടും മാറി മാറി പറഞ്ഞു വിശ്വസിപ്പിക്കാൻ പറ്റോ..... എന്തെങ്കിലും വിചാരിക്കട്ടെ..... എനിക്കിപ്പോ എന്താ..... അല്ലെങ്കിൽ തന്നെ ആൾക്കാർക്ക് ഒരിത്തിരി മതി..... കാര്യം പോലും അറിഞ്ഞില്ലേലും അസ്ഥിവാരം വരെ തോണ്ടിയെടുക്കാൻ മുന്നിൽ നിന്നോളും.... ബ്ലഡി ഗ്രാമവാസിസ്.... 😏 ആലോചിച്ചു സമയം പോയത് അറിഞ്ഞില്ലാ.....

ഒന്ന് കുളിക്കണം..... എന്നാൽ തന്നെ പകുതി ക്ഷീണം പോവും.... സമയം കളയാതെ ചെന്നു കുളിച്ചു..... മുടി നല്ല പോലെ തുവർത്തി മുകളിലേക്ക് പൊക്കി കെട്ടി വെച്ചു..... സിന്ദൂരം തൊടാൻ ഒരു കൊതി..... പക്ഷേ കയ്യിൽ ഒട്ടില്ല താനും..... അമ്മേന്റെ അടുത്ത് സ്റ്റിക്ക് ആണ്..... എനിക്ക് കുങ്കുമം തന്നെ വേണം..... അതിങ്ങനെ വിയർപ്പിൽ പടർന്നു കിടക്കുന്നത് കാണണം..... നല്ല രസല്ലേ..... 🥰 പൂജാമുറിയിൽ കാണുമായിരിക്കും.... ഇറങ്ങണോ.... ആ ഇറങ്ങാം.... ഫുൾ ടൈം ഇതിനകത്ത് അടയിരിക്കാൻ പറ്റോ.... പുറത്തിരുന്ന താലി മാല എടുത്തു ഡ്രസ്സിന് ഉള്ളിലേക്കിട്ടു മെല്ലെ വാതിൽ തുറന്നു തല മാത്രം പുറത്തേക്കിട്ടു നോക്കി.... ആരെയും കാണാൻ ഇല്ല.... ഭാഗ്യം...... ഇവിടുന്ന് നോക്കിയാൽ കാണാം.... വലിയ റൂം ഒന്നും അല്ല.... ചുമരിൽ തൂക്കുന്ന മരത്തിന്റെ സാധനം ഇല്ലേ.... അതാ.... പമ്മി പമ്മി അതിനടുത്തേക്ക് നടന്നു..... പെട്ടെന്ന് അമ്മ അവരുടെ റൂമിന് പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടതും ഞാനൊന്ന് പരുങ്ങി.... പെട്ടല്ലോ ഡിങ്കാ..... 🙄 തൽക്കാലം മൈൻഡ് ചെയ്യണ്ട..... കാണാത്ത പോലെ നേരെ പൂജാമുറിക്ക് അടുത്തേക്ക് നടന്നു കണ്ണടച്ച് കൈ കൂപ്പി നിന്നു......

അമ്മ അവിടെ തന്നെ നിൽക്കുന്നുണ്ടെന്ന് ഉറപ്പാ..... ആ ഒരു വെപ്രാളത്തിൽ പ്രാർത്ഥിക്കാൻ ഒന്നും വായിൽ വരുന്നില്ല..... കോപ്പ്..... 🤦‍♀️ ഒളികണ്ണിട്ട് നോക്കിയപ്പോ അമ്മ തുറിച്ചു നോക്കി നിൽക്കുന്നുണ്ട്...... അപ്പോ തന്നെ കണ്ണ് രണ്ടും ഇറുക്കി അടച്ചു കാര്യമായി പ്രാർത്ഥിക്കുന്ന പോലെ നിന്നു...... ജന്മനാ വിളക്ക് വെച്ചാൽ പ്രാർത്ഥിക്കാൻ പോലും വരാത്ത എന്നെ നീ ഇതിന് മുന്നിൽ വടി പോലെ നിർത്തിച്ചല്ലോ എന്റെ കൃഷ്ണാ..... എല്ലാം നിന്റെ മായ..... 😇 നിന്ന് നിന്ന് കാല് കഴയ്ക്കാൻ തുടങ്ങിയപ്പോ കണ്ണ് തുറന്നു തട്ടിൽ വെച്ച ഭസ്മം എടുത്തു നെറ്റിയിൽ കുറി വരച്ചു.... കൂടെ കുങ്കുമം കൂടി എടുത്തു തൊട്ടു..... വിരലിൽ പറ്റിയത് കളയാതെ അങ്ങനെ തന്നെ വെച്ചു..... അമ്മയെ നോക്കാതെ തിരിഞ്ഞു നടന്നു.... "എന്താണാവോ ഇപ്പോ ഒരു ഭക്തി..... " അമ്മയാ..... തിരിഞ്ഞു നിന്ന് അമ്മയെ നോക്കി ചിരിച്ചു...... "എന്റെ ഭാഗം കേൾക്കാൻ ഇവിടെ പെറ്റമ്മ പോലും ഇല്ലാലോ... അപ്പോ പിന്നെ ദൈവത്തോട് പറയാം എന്ന് വെച്ചു..... "

അത്രയും പറഞ്ഞു റൂമിലേക്ക് കയറി വാതിലടച്ചു.... നിറഞ്ഞു വന്ന കണ്ണ് തുടച്ചു ശ്വാസം വലിച്ചു വിട്ടു..... വിരലിൽ പറ്റിയ കുങ്കുമം കണ്ടപ്പോ തന്നെ സങ്കടം ഒക്കെ മാറി..... ആരില്ലെങ്കിലും സ്വന്തം എന്ന് പറയാൻ കെട്ട്യോൻ ഉണ്ടല്ലോ..... അത് മതി.... കണ്ണാടിക്ക് മുന്നിലേക്ക് നടന്നു..... തൊടാൻ പോവുമ്പോഴാ ആലോചിച്ചേ ആരെങ്കിലും കണ്ടാൽ കട്ടയും പടയും മടങ്ങും.... ആരും കാണാത്ത രീതിയിൽ കുറച്ചു മുകളിലായി മുടിയ്ക്ക് ഇടയിൽ ഇട്ടു കൊടുത്തു..... കുങ്കും ഭാഗ്യ കണ്ടതിന്റെ ഗുണം.... 😅😅 ഋഷി അങ്ങെത്തിയോ എന്തോ.... വിളിച്ചു നോക്കിയാലോ..... ഫോണും എടുത്തു ബെഡിൽ ചെന്നിരുന്നു..... 🎶മെല്ലെ മെല്ലെ... ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെ നിഴൽ പോലെ നിന്നിൽ ചേരാൻ അലയുന്നു ഞാൻ ഒരുകുമ്പിൾ സ്നേഹം മാത്രം കൊതിയ്ക്കുന്നു ഞാൻ 🎶 ഋഷിയാണ്..... നൂറായുസ്സാ.... "ഹലോ..... എവിടെയാ.... " "വീട്ടിലെത്തി........ നീ എന്താ കേറിയിട്ട് വിളിക്കാതിരുന്നേ..... കുഴപ്പം ഒന്നും ഇല്ലാലോ.....

ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ.... " കുറച്ചു കടുപ്പത്തിൽ ആണ് ചോദിക്കണേ..... കേറി വന്നപ്പോ തൊട്ട് നടന്നത് വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു........ "ഇതാണ് എന്റെ അമ്മു..... അല്ലാതെ ചുമ്മാ കരഞ്ഞു അലമ്പാക്കുന്ന ടൈപ്പ് അല്ല.... " "അതെന്താണെന്ന് അറിയോ..... കട്ടയ്ക്ക് കൂടെ നിൽക്കാൻ കെട്ട്യോൻ ഉണ്ടല്ലോ..... അതിന്റെ ആണ്...... " കഴുത്തിലെ താലിയിൽ ചുറ്റിക്കളിച്ചു ചിരിയോടെ പറഞ്ഞു..... അപ്പുറത്ത് നിന്ന് ഋഷി ചിരിക്കുന്നതും കേൾക്കാം....... സംസാരിക്കാതെ നിശ്വാസം മാത്രം കേട്ട് അങ്ങനേ ഇരുന്നു..... അല്ലെങ്കിൽ നോൺസ്റ്റോപ് ആയിട്ട് പറഞ്ഞോണ്ടിരിക്കുന്നതാ.... ഇന്നെന്തോ........ മൗനത്തിനു പോലും പ്രേത്യേക സുഖം..... കുറച്ചു കഴിഞ്ഞു അപ്പുറത്ത് കാൾ കട്ട്‌ ആയത് അറിഞ്ഞു...... ഫോൺ ബെഡിലേക്കിട്ടു ചുണ്ടിലെ ചിരി മായാതെ താലിയും പിടിച്ചു മലർന്നു കിടന്നു..... ആദ്യായിട്ട് കണ്ടതും കിട്ടിയ അടിയും ഈ റൂമിൽ വന്നതും ഓർത്തു ചിരിച്ചു എത്ര നേരം കിടന്നോ എന്തോ.... 🥰

വേറെ പണിയൊന്നും ഇല്ല.... ആരും വന്നു വിളിക്കാനും പോവുന്നില്ല.... ഉറങ്ങിയാലോ...... മ്മ്ഹും.... കണ്ണടച്ചാൽ കലിപ്പന്റെ മുഖം ആണ് വരുന്നേ...... ഇനിയിപ്പോ എന്തോ ചെയ്യും.... അച്ഛനെ പോയി കണ്ടാലോ...... അമ്മയും ഉണ്ടാവും അടുത്ത് തന്നെ.... എന്തായാലും വേണ്ടിയല്ല... പോയ്‌ നോക്കാം..... വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.... ബഹളം ഒന്നും കേൾക്കുന്നില്ല..... എല്ലാരും പോയോ എന്തോ......... അച്ഛന്റെ റൂം തുറന്നു കിടപ്പുണ്ട്...... അടുത്തേക്ക് ചെന്നപ്പോ വല്യച്ഛന്റെ സൗണ്ട് കേട്ടു.... എന്തോ പെയിന്റ് അടിക്കുന്ന കാര്യം എങ്ങാനും പറയുവാ..... ഇപ്പോ കേറി ചെല്ലാത്തതാ നല്ലത്...... റൂമിലേക്ക് പോവാൻ തിരിഞ്ഞതും അച്ചു തുറിച്ചു നോക്കിക്കൊണ്ട് സോഫയിൽ ഇരിക്കുന്നത് കണ്ടു..... അച്ഛനോട് എല്ലാം പറയാൻ ആണോ പോവുന്നത് എന്നൊരു ടെൻഷൻ അവളുടെ മുഖത്തു നിന്നും വായിച്ചു എടുക്കാം...... എന്തായാലും മുന്നിൽ കണ്ട സ്ഥിതിക്ക് ഒരു കൊട്ട് കൊടുത്തേക്കാം.....😉 മെല്ലെ ചെന്നു അവൾക്കടുത്തിരുന്നു ടീ പോയിൽ വെച്ച ന്യൂസ്‌ പേപ്പർ എടുത്തു നിവർത്തി...... "അനിയത്തിയെ മറ്റുള്ളവർക്ക് മുന്നിൽ അപമാനിച്ച സഹോദരിയെ പാമ്പ് കൊത്തി കൊന്നു......

. രാത്രി ഉറങ്ങുന്നതിനു ഇടയ്ക്ക് ആണ് പാമ്പ് കൊത്തിയത്.... അതും ഉഗ്ര വിഷമുള്ള രാജവെമ്പാല..... പാമ്പിനെ പിടിച്ചു അകത്തിട്ടത് അനിയത്തി ആണെന്ന് സൂചന......... നല്ല ഐഡിയ.... വാവ സുരേഷ് ചേട്ടന്റെ കയ്യിൽ ഒരെണ്ണം സ്റ്റോക്ക് കാണുമോ എന്തോ..... " കേൾക്കണ്ട താമസം അവള് ചാടി എണീറ്റു...... മുഖത്തു നിന്നും ചോര തൊട്ടു എടുക്കാം...... 🤭 വെപ്രാളത്തോടെ എന്നെ കടന്ന് പോവാൻ നിന്നതും നൈസ് ആയിട്ട് കാലങ്ങു നീട്ടി വെച്ചു കൊടുത്തു..... ദേ കിടക്കുന്നു താഴെ...... ടീ പോയിന്റെ മുകളിൽ കയ്യും കുത്തിയാ വീണേക്കുന്നത്...... 😂 "തൃശൂർ പൂരത്തിന് വേണ്ടിയുള്ള സാമ്പിൾ വെടിക്കെട്ട് തുടങ്ങി..... " അതും കൂടി വായിച്ചു വേദന കൊണ്ട് പുളയുന്ന അവളെ നോക്കി ഭംഗിയായി ചിരിച്ചു..... ചക്ക വെട്ടിയിട്ട സൗണ്ട് കേട്ട് ഓരോരുത്തർ ആയിട്ട് ഓടി വരുന്നത് കണ്ടു ചാടി എണീറ്റു വാ പൊത്തി........ അച്ഛൻ വന്ന് അവളെ പിടിച്ചു എണീപ്പിച്ചു...... അച്ഛന്റെ മുഖത്തെ സങ്കടം കണ്ടപ്പോ ചെറുതായിട്ട് ഒന്ന് സങ്കടം വന്നെങ്കിലും അവളെ തിരുമോന്ത കണ്ടപ്പോ അതങ്ങു മാറി...... പെണ്ണിന്റെ കണ്ണിന്നു ഒക്കെ കുടു കുടെ വെള്ളം ചാടി വരുന്നുണ്ട്.....

"ചതഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു..... " വല്യച്ഛൻ ആണ്..... ശ്ശെ..... ഒടിഞ്ഞില്ലേ..... എന്താണ് മോളെ അമ്മു..... ഒന്ന് സ്ട്രോങ്ങ്‌ ആയിട്ട് വേണ്ടേ തട്ടിയിടാൻ.... 🤦‍♀️ ഹാ ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം..... 😅 ആരൊക്കെയോ വൈദ്യരെ അടുത്ത് കൊണ്ട് പോണം എന്നൊക്കെ പറേണെ കേട്ടു..... മ്മ് ചെല്ല് ചെല്ല്...... ചിരിയോടെ അവളുടെ കോപ്രായവും നോക്കി നിൽക്കുമ്പോൾ ആണ് പെട്ടെന്ന് അമ്മ തിരിഞ്ഞു നോക്കണേ..... ഒറ്റയടിക്ക് ഭാവം മാറ്റി അവളെക്കാൾ കൂടുതൽ എനിക്ക് വേദനിക്കുന്ന എക്സ്പ്രഷൻ ഇട്ടു നിന്നു...... 🤭🤭 അവളെ താങ്ങി പിടിച്ചു പുറത്തേക്ക് കൊണ്ട് പോവുന്നതും നോക്കി വല്ലാത്തൊരു ആത്മസംതൃപ്തിയോടെ നിന്നു..... ആ കഷണ്ടി തലയനിട്ടും കൂടി ഒരു പണി കൊടുക്കണം...... ഇരുട്ടടി ആയാലോ.... 🤔 ആ നോക്കാം.... ടൈം ഉണ്ടല്ലോ..... അമ്മ തിരിച്ചു കയറി വരുന്നത് കണ്ടു മെല്ലെ റൂമിലേക്ക് സ്കൂട്ട് ആയി.... അച്ഛൻ ആണ് കൂടെ പോയതെന്ന് തോന്നുന്നു.... നന്നായി....

അവളൊന്ന് വീണപ്പോ ഉള്ള അച്ഛന്റെ സങ്കടം കാണുമ്പോ എങ്കിലും ഒരിത്തിരി കുറ്റബോധം തോന്നട്ടെ..... എന്നാലും അവളെ വെറുതേ വിടാൻ ഒന്നും പോവുന്നില്ല...... ഇഞ്ചിഞ്ചായി വേദനിപ്പിക്കണം..... എന്റെ ഡിങ്കാ..... ഞാനൊരു സൈക്കോ ആയി മാറുന്നുണ്ടോ എന്നൊരു സംശയം...... 😇 അവൾക്കിട്ടൊരു പണി കൊടുത്ത സന്തോഷത്തിൽ ഋഷിയെ വിളിച്ചു സൊള്ളാൻ ഒരു കൊതി...... നേരെ ചെന്നു ബെഡിൽ വെച്ച ഫോൺ എടുത്തു..... റിങ് ചെയ്യുന്നുണ്ടെന്നല്ലാതെ എടുക്കുന്നില്ല.... ഓ... ജോലിക്ക് കേറി കാണും....... ഫ്രീ ആകുമ്പോൾ ഇങ്ങോട്ട് വിളിക്കുമായിരിക്കും...... അപ്പോ ഇനി ആരെ വിളിക്കും..... 🤔 എലിയെ വിളിക്കാം...... "എടി.... ഞാൻ കേട്ടത് സത്യം ആണോ..... " ഫോൺ എടുത്തപ്പോ തന്നെ ഇതാ അവള് ചോദിക്കണേ..... പെണ്ണ് വല്ലതും അറിഞ്ഞോ ആവോ..... "എന്ത്.....? " "നിങ്ങടെ കേട്ട് കഴിഞ്ഞോ..... " "മ്മ്.... അല്ല നീയെങ്ങനെ.... "

"തുളസി ചേട്ടായി പറഞ്ഞു.... എല്ലാം.... " "മ്മ്..... " "സാരമില്ലെടി...... ഇങ്ങനെ നടക്കാൻ ആവും യോഗം..... അങ്ങോട്ടിപ്പോ വന്നാ അവരുടെ വായിൽ ഇരിക്കുന്നത് ഞാൻ കൂടി കേൾക്കേണ്ടി വരും.... അല്ലെങ്കിൽ ഇപ്പോ ഞാൻ വന്നേനെ..... ട്രീറ്റ്‌ കിട്ടാൻ.... "😁 "ട്രീറ്റ്‌ അല്ല..... നിന്റെ $&**&%$" അല്ല പിന്നെ..... 😬😬 "താങ്ക്സ് ഡിയർ....."😁 "പോടി പട്ടി..... " "അല്ലാ..... നീയിനി എന്നാ കോളേജിലേക്ക്...." "അറിയില്ല..... ഋഷിയോട് ചോദിക്കണം...." "മ്മ്.... പിന്നെ.... നീ അറിഞ്ഞോ..... നമ്മുടെ നീലുന് കല്യാണം നോക്കുന്നുണ്ട്...... " "ങേ.... അതെന്താ ഇത്ര പെട്ടെന്ന്.... അവള് എഞ്ചിനീയറിംഗ് ഫസ്റ്റ് ഇയർ അല്ലേ ആയുള്ളൂ...... " "എന്തോ ജാതക പ്രശ്നം.... ഡീീ........ ഞാൻ രാത്രി വിളിക്കാം.... ഇപ്പോ ചാച്ചൻ വിളിക്കുന്നുണ്ട്....... " "ഓകെ... ബൈ... അവരോടും കൂടി പറഞ്ഞേക്ക്..... " "ആഹ് ഡി... ബൈ... " അവള് വെച്ചിട്ട് പോയി..... തുളസി ഉള്ളത് കൊണ്ട് ഞാനായിട്ട് ഒന്നും പറയേണ്ടി വന്നില്ല.... തെറ്റിദ്ധരിക്കണ്ട.... അവർ നല്ല ഫ്രണ്ട്സ് ആണ്..... പ്രേത്യേകിച്ചു പരിപാടി ഒന്നും ഇല്ലാത്തോണ്ട് ഫോണിൽ കുത്തി കളിച്ചു..... വാൾപേപ്പർ മാറ്റി എന്റെയും ഋഷിയുടെയും ഫോട്ടോ എടുത്തിട്ടു.....

ഓണത്തിന് എടുത്തതാ...... ഇനിയിപ്പോ ആരെ പേടിക്കാനാ...... പൊക്കി പറയുവാണെന്ന് വിചാരിക്കരുത്.... ഞങ്ങൾ രണ്ടും പെർഫെക്ട് മാച്ച് ആ.....🙈 ഗാലറിയിലെ ഫോട്ടോയും നോക്കി അങ്ങനേ ഇരുന്നു...... ചെക്കനിന്നൊരു പ്രേത്യേക മൊഞ്ച്....... 🥰 മറന്നു...... കോളേജിലേക്ക് കുറച്ചു നോട്സ് എഴുതാൻ ഉണ്ട്.... അവിടത്തെ അവസ്ഥ എന്താണാവോ..... എല്ലാരേയും ഫേസ് ചെയ്യുന്നത് ഓർക്കുമ്പോ എന്തോ പോലെ.... എഴുതാൻ മുന്നിൽ എടുത്തു വെച്ചെങ്കിലും ഒരു സുഖം ഇല്ല..... ബുക്കിൽ തല വെച്ചു ഓരോന്ന് ഓർത്തു കിടന്നു...... കുറച്ചും കൂടി കഴിഞ്ഞപ്പോ കാർ വന്ന് നിന്ന സൗണ്ട് കേട്ട് ഓടി പോയി ജനാല തുറന്നു.... ആകാംക്ഷയോടെ ബാക്കിലെ ഡോർ തുറക്കുന്നതും കാത്തിരുന്നു.... ദാ ഇറങ്ങി വരുന്നു നമ്മുടച്ചുമോൾ.... ആഹാ കയ്യിൽ വലിയ ചുറ്റി കേട്ട് ഒക്കെ ആയിട്ട് കളർ ആയിട്ടുണ്ടല്ലോ.... എന്തൊരാശ്വാസം..... 😁 അമ്മയൊക്കെ അവളെ കെയർ ചെയ്യുന്നത് കണ്ടപ്പോ സങ്കടം വന്നു....

. മുഖം മുഴുവൻ നീര് വെച്ചിട്ട് പോലും ഒരിത്തിരി അലിവ് ആരിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല..... കിട്ടിയത് കുറഞ്ഞു പോയെന്ന മട്ടേ ഉണ്ടായിരുന്നുള്ളൂ.... അച്ഛൻ ഇങ്ങോട്ട് നോക്കുന്നത് കണ്ടു..... മങ്ങിയ ചിരിയോടെ ജനലടച്ചു നിലത്തേക്കിരുന്നു....... ഇങ്ങോട്ട് വരണ്ടായിരുന്നു..... ഞാൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടും അച്ഛൻ ഒന്ന് വന്നു നോക്കിയത് പോലും ഇല്ല...... സാധാരണ വാതിൽ അടച്ചു ഇരുന്നാൽ പത്തു മിനിറ്റ് കഴിയുമ്പോഴേക്കും അമ്മ വന്ന് വിളിക്കും.... എന്താ വയ്യേ എന്നും ചോദിച്ചു..... ഇപ്പോ ഒന്നും ഇല്ല..... ഇനിയുണ്ടാവുമോ..... ആവോ.... ആർക്ക് വേണ്ടിയാണ് കടിച്ചു തൂങ്ങി നിൽക്കുന്നതെന്ന് പോലും തോന്നിപോയി...... എത്ര നേരം ഇരുന്നെന്ന് അറിയില്ല.... പുറത്തു മുഴുവൻ ഇരുട്ട് വീണു..... വല്ലാത്ത തലവേദന തോന്നി എണീറ്റു ബെഡിൽ ചെന്നു കിടന്നു..... എപ്പോഴോ ഉറങ്ങി പോയി...... 🎶മെല്ലെ മെല്ലെ... ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെ നിഴൽ പോലെ നിന്നിൽ ചേരാൻ അലയുന്നു ഞാൻ ഒരുകുമ്പിൾ സ്നേഹം മാത്രം കൊതിയ്ക്കുന്നു ഞാൻ 🎶

ഫോൺ റിങ് ചെയ്യുന്നത് കേട്ട് കണ്ണ് തുറന്നു...... തപ്പി എടുത്തു നോക്കിയപ്പോ ഋഷി ആണ്..... കണ്ണ് തുടച്ചു വേഗം കാൾ എടുത്തു.... "ഋഷി.... " "മുകളിലേക്ക് വാ..... " "ഇപ്പോഴോ....... " "ആ.... വാ.... " "മ്മ്..... " അപ്പുറത്ത് കാൾ കട്ട്‌ ആയത് അറിഞ്ഞു..... സമയം നോക്കിയപ്പോ പതിനൊന്നര.... എല്ലാരും ഉറങ്ങി കാണും..... എണീറ്റു മുഖം കഴുകി.... ലൈറ്റ് ഇടാതെ ഫോണിന്റെ ഫ്ലാഷ് അടിച്ചു വാതിൽ തുറന്നു അടുക്കളയിലേക്ക് നടന്നു..... അടുക്കള വാതിൽ തുറന്നു.... പഴയ ഗ്രിൽസ് ഇപ്പോ ഇല്ല..... അതിനു പകരം വാതിൽ തന്നെ ആക്കി..... അതിന്റെ കീ തപ്പിയെടുത്തു ഡോർ തുറന്നു ഫ്ലാഷ് അടിച്ചു സ്റ്റെയറിനു അടുത്തേക്ക് നടന്നു മുകളിലേക്ക് കയറി....... നിലാവിന്റെ വെളിച്ചത്തിൽ കൈ രണ്ടും നിവർത്തി പിടിച്ചു നിൽക്കുന്ന ഋഷിയെ കണ്ടതും ഓടി ചെന്നു അവന്റെ മാറിലേക്ക് വീണു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story