കൽക്കണ്ടം: ഭാഗം 34

kalkandam new

എഴുത്തുകാരി: അശ്വിനി

"എന്താടി..... എന്തിനാ കരയുന്നേ..... ഇങ്ങോട്ട് നോക്ക്..... " നെഞ്ചിൽ നനവ് തട്ടിയപ്പോഴാ മനസ്സിലായത് പെണ്ണ് ശബ്ദമില്ലാതെ കരയുന്നു....... മുഖം പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവള് ഇറുക്കി പിടിച്ചേക്കുവാ..... "അമ്മൂ.... വാ തുറന്നു പറാ.... എനിക്ക് ദേഷ്യം വരുന്നുണ്ട്.... " "എന്നെയും..... കൂടി കൊണ്ട് പോകുവോ.... ഞാനും..... വരുന്നു...... എനിക്കാരും ഇല്ല ഋഷി...... " ഏങ്ങി കരയുന്നതിന് ഇടയ്ക്ക് വിക്കി വിക്കി അവള് പറയുന്നത് കേട്ടതും ദേഷ്യത്തോടെ അവളെ പിടിച്ചു പിന്നിലേക്ക് മാറ്റി നിർത്തി..... "ആരും ഇല്ലെങ്കിൽ ഞാൻ പിന്നെ നിന്റെ ആരാടി..... ഹേ.....😠 നിനക്കെങ്ങനെ ഒരു ചിന്ത വരാതിരിക്കാൻ കൂടിയാ ഇത് കെട്ടി തന്നേക്കുന്നത്...... മനസ്സിലായോ.....😠 എന്നിട്ട് അവൾക്ക് ആരും ഇല്ല പോലും...... " പറയുന്നതിന് ഒപ്പം കഴുത്തിലെ താലിയെടുത്തു വലിച്ചു പുറത്തേക്കിട്ടു..... പറയുന്നത് കേട്ടില്ലേ..... അവൾക്കാരും ഇല്ലെന്ന്...... എവിടുന്നൊക്കെയാ എരിഞ്ഞു കയറിയതെന്ന് അറിയില്ല.....

കയ്യിൽ പിടിച്ചു സൈഡിലേക്ക് ഒറ്റ തള്ളങ്ങു കൊടുത്തു ദേഷ്യത്തോടെ തിരിഞ്ഞു നടക്കാൻ ആഞ്ഞപ്പോഴേക്കും അവള് പിന്നിൽ കൂടി ചുറ്റിപിടിച്ചു..... "സോറി..... സോറി..... പിണങ്ങി പോവല്ലേ.... നീ കൂടി പോയാൽ ഞാനില്ലാതായി പോവും.... " പെണ്ണ് പൊട്ടിക്കരയുന്നത് കേട്ടതും ഉണ്ടായിരുന്ന ദേഷ്യം മൊത്തം ആവിയായി പോയി..... ശ്വാസം ഒന്ന് വലിച്ചു വിട്ടു അവളെ പിടിച്ചു മുന്നിലേക്ക് നിർത്തി..... "ഇനി അങ്ങനെ പറയോ.... " "ങുഹും..... " "എന്നാ കണ്ണ് തുടയ്ക്ക്...... " കേൾക്കണ്ട താമസം അവള് കണ്ണ് തുടച്ചു വാടിയ ചിരിയോടെ മുഖത്തേക്ക് നോക്കി...... പിന്നെയും കണ്ണ് നിറഞ്ഞോണ്ടിരിക്കുന്നു..... അവളുടെ മുഖം കയ്യിലെടുത്തു കണ്ണ് തുടച്ചു നെറ്റിയിലൊരു ഉമ്മ കൊടുത്തു..... നനഞ്ഞ കൺപീലികൾക്ക് മുകളിൽ കൂടി ചുണ്ടമർത്തി....... "ഇങ്ങനെ കണ്ണ് നിറയ്ക്കല്ലേ.....

കാണുമ്പോ ചങ്ക് പിടയ്ക്കും..... " വല്ലായ്മയോടെ പറഞ്ഞു അവളെ പൊതിഞ്ഞു പിടിച്ചു മുടിയിലൂടെ വിരലോടിച്ചിരുന്നു..... അവളൊന്ന് റിലാക്സ് ആയെന്ന് തോന്നുന്നു... "അമ്മൂ..... " "മ്മ്..... " "എന്താ നിന്റെ പ്രശ്നം..... ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ.... " "ഇല്ല...... എനിക്കെന്തോ ഇവിടെ വല്ലാതെ ശ്വാസം മുട്ടുന്നു..... ഞാൻ ഇവിടെ ഉണ്ടായിട്ടും അച്ഛനൊന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല..... ഒക്കെ കൂടി ഓർത്തപ്പോ.... " പെണ്ണ് വീണ്ടും കരയാൻ ഉള്ള ഒരുക്കത്തിലാ.... അതിന് മുൻപേ അവളെ പിടിച്ചു സ്റ്റെപ്പിൽ ഇരുത്തി ഒരു സ്റ്റെപ് മുകളിലായി ഞാനും ഇരുന്നു പെണ്ണിന്റെ കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു...... "ഇനി ഞാൻ പറയാൻ പോവുന്നത് ശ്രദ്ധിച്ചു കേൾക്കണം.... കേട്ടോ..... " "മ്മ്..... " "വാ തുറന്നു പറയെടി..... "😠 "കേട്ടു..... " "ഒരു അച്ഛനും സ്വന്തം മോളെ കുറിച്ച് കേൾക്കാൻ പാടില്ലാത്തതാ നിന്റെ അച്ഛൻ കേട്ടത്...... സത്യാവസ്ഥ നമുക്ക് അറിയാം.....

അവർക്ക് അറിയില്ലാലോ........ നിന്റെ ഏത് തല്ലു കൊള്ളിത്തരത്തിനും കൂടെ നിന്ന്..... നിന്റെ ഒരാഗ്രഹത്തിനും എതിര് നിൽക്കാത്ത അച്ഛന് ഇതൊക്കെ കേട്ടാൽ പെട്ടെന്ന് അക്‌സെപ്റ്റ് ചെയ്യാൻ പറ്റിയെന്ന് വരില്ല..... " ഞാൻ പറഞ്ഞു നിർത്തിയതും അവളത്ഭുതത്തോടെ മുഖം ചരിച്ചു നോക്കി.... "എന്തേ......... " 🖤🖤🖤🖤🖤🖤🖤 അവൻ ചിരിയോടെ ചോദിച്ചതും കണ്ണ് മിഴിച്ചു.... ഇപ്പോ അച്ഛൻ എന്നൊക്കെ പറയുന്നെ കേട്ടോ..... അതോ എനിക്ക് തോന്നിയതാണോ...... 🙄 "നീയിപ്പോ എന്തൊക്കെയാ പറഞ്ഞേ....... ഞാൻ വല്ല സ്വപ്നവും കാണുവാണോ...... ഒന്ന് നുള്ളിക്കേ..... " നുള്ളാൻ വേണ്ടി കൈ നീട്ടി കൊടുത്തതും അവനാ കൈ തട്ടി മാറ്റി മുഖം കുനിച്ചു കാതിൽ പതിയെ കടിച്ചു..... "ശ്ശെടാ.... ഇതെന്ത് മറിമായം.... അന്ന് ഞാൻ അച്ഛൻ എന്ന് പറഞ്ഞതിന് എന്റെ നേരെ ചാടി കടിക്കാൻ വന്നവനാ..... ഇപ്പോ എനിക്ക് ക്ലാസ്സ്‌ എടുത്തു തരുന്നു..... " കാതിൽ ഉഴിഞ്ഞു കേറുവോടെ പറഞ്ഞതും ഋഷി ചിരിച്ചു.....

"നീ മുത്തശ്ശനോട് അച്ഛനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നത് ഒക്കെ ഞാൻ കേൾക്കാറുണ്ട്...... നിന്റെ അച്ഛൻ പാവം ആണ്..... ആ ഒരൊറ്റ കാരണം കൊണ്ടാ നിന്നെ ഞാൻ ഇങ്ങോട്ട് വിട്ടത്...... അച്ഛനെ ഒരുപാട് സ്നേഹിക്കുന്ന ഒരു മോളെയും മകളെ ജീവനായി കാണുന്ന അച്ഛനും ഞാൻ കൂടി കാരണം തെറ്റാതിരിക്കാൻ..... നീ പറഞ്ഞു കേട്ടിട്ടുള്ള അറിവ് വെച്ചു നോക്കുവാണെങ്കിൽ നിന്റെ അച്ഛന് വിശ്വാസക്കുറവ് ഒന്നും ഉണ്ടാവൂല..... ദേഷ്യം കാണും.... സങ്കടവും കാണും.... അത്രേ ഉള്ളൂ.... അതിന് ഒട്ടു അച്ഛനെ കുറ്റം പറയാനും പറ്റില്ല...... നീ നോക്കിക്കോ... കൂടി പോയാൽ രണ്ട് ദിവസം..... അതിനുള്ളിൽ അച്ഛൻ തന്നെ നിന്റെ അടുത്തേക്ക് വരും..... ഉറപ്പ്..... " അത്രയും കേട്ടതേ ഉണ്ടായിരുന്ന സങ്കടം ഒക്കെ പമ്പ കടന്നു തിരിഞ്ഞിരുന്നു ചെക്കനെ കെട്ടിപ്പിടിച്ചു കവിളിലൊരു ഉമ്മ കൊടുത്തു.... "നീ എനിക്ക് കിട്ടിയ പുണ്യം ആണ് ഋഷി..... " "ഏത് സീരിയലിലെ ഡയലോഗ് ആ....

" ഛെ.... കളഞ്ഞില്ലേ കഞ്ഞിക്കലം.... നല്ല മൂഡിൽ വന്നതാ... നശിപ്പിച്ചു....... കിണിച്ചോണ്ടിരിക്കുന്ന അവന്റെ നെഞ്ചിലൊരു കുത്തങ്ങു കൊടുത്തു കേറുവോടെ തിരിഞ്ഞിരുന്നു..... "അച്ചോടാ.... അമ്മുക്കുട്ടി പിണങ്ങിയോ.... " ഓ സോപ്പ് ഇടാൻ ഉള്ള പുറപ്പാടിലാ.... എന്റെ പട്ടി മിണ്ടും ഇനി.... കട്ടപുച്ഛത്തോടെ ചുണ്ട് കോട്ടി കാണിച്ചു കയ്യും കെട്ടി ഇരുന്നു..... രണ്ട് സെക്കന്റ്‌ കഴിഞ്ഞിട്ടും അവനൊന്നും മിണ്ടുന്നില്ലെന്ന് കണ്ടു നൈസ് ആയിട്ടൊന്ന് തല ചരിച്ചു നോക്കി..... എന്തോ വായിലിട്ടു ചവയ്ക്കുവാ..... "വേണോ..... " "എനിക്കെങ്ങും വേണ്ടാ.... "😏 "അപ്പോ ഈ കൽക്കണ്ടം മുഴുവൻ ഞാൻ തിന്നണോ..... " കയ്യിലുള്ള പാക്കറ്റ് മുന്നിലേക്ക് നീട്ടി കാണിച്ചതും കണ്ണ് വിടർന്നു..... ഉത്സാഹത്തോടെ അത് തട്ടി പറിക്കാൻ പോകുമ്പോഴേക്കും ദുഷ്ടൻ അത് പിന്നിലേക്ക് മറച്ചു പിടിച്ചു..... "താ...... " "തരാലോ.... അതിന് മുൻപ് എനിക്കെന്ത് തരും...... " "കുന്തം..... " "അത് നിന്റച്ഛന് കൊടുക്ക്..... " "പോടാ പട്ടി..... " "ഡീീ......

"😠 അയ്യോ..... ഞാൻ നാക്ക് കടിച്ചു വളിച്ച ചിരിയോടെ അവന് നേരെ കൈ നീട്ടി...... ചെക്കൻ കള്ളച്ചിരിയോടെ കവിൾ തൊട്ടു കാണിക്കുന്നു..... കൊടുക്കാത്ത സാധനം ഒന്നും അല്ലാലോ.... കൂൾ ആയി തിരിഞ്ഞിരുന്നു കവിളിൽ നല്ലോരു ഉമ്മയങ്ങു കൊടുത്തു.... അപ്പോ ദേണ്ടെ അടുത്ത കവിളും കാണിക്കുന്നു...... സിംപിൾ.... മറ്റേ കവിളിലും കവിളിലും കൊടുത്തു ചിണുങ്ങി കൊണ്ട് കൈ നീട്ടി...... അവനത് കണ്ട ഭാവം നടിക്കാതെ നെറ്റിയും തൊട്ട് കാണിക്കുന്നു...... "ഇന്നിത്തിരി ഒലിപ്പിക്കൽ കൂടുതലാണല്ലോ ചെക്കാ.... "🧐 കൂർപ്പിച്ചു നോക്കി ചോദിച്ചതും ചെക്കൻ ചിരിയോടെ കൽക്കണ്ടം കയ്യിലെടുത്തു വായിൽ വെച്ചു തന്നു...... ഞാനവന്റെ കയ്യിലിരുന്ന കവർ തട്ടിപ്പറിച്ചു തിരിഞ്ഞിരുന്നു....... അപ്പോഴേക്കും അവൻ പഴയ പോലെ കഴുത്തിൽ കൂടി കൈ ചുറ്റി നെറുകയിൽ താടിയും കുത്തി ഇരുന്നു..... "അതുണ്ടല്ലോ ഇന്നത്തെ ദിവസത്തിന് ഒരു പ്രേത്യേകത ഉണ്ട്..... " "എന്ത് പ്രേത്യേകത...."🤔

"ഇന്ന് നമ്മളെ ഫസ്റ്റ് നൈറ്റ്‌ ആണ്..... " "വാട്ട്‌....... "😱 ചാടി എണീക്കാൻ പോലും പറ്റാതെ ലോക്ക് ഇട്ടിരിക്കുവാ കാലൻ...... അതിന്റെ കൂടെ കഴുത്തിലെ മാലയ്ക്ക് അടുത്ത് കൂടി മെല്ലെ വിരലോടിച്ചു കളിക്കുന്നു..... വായിലിരിക്കുന്ന കൽക്കണ്ടം ചവയ്ക്കാൻ പോലും കഴിയാതെ ഇരുന്ന് പോയി....... "ഡീീ...... നീയെന്താ വിയർക്കുന്നെ..... " ഓ ഓരോന്ന് ചെയ്തു വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കുന്നെ കണ്ടില്ലേ..... 😬 "ആ കൈ ഒന്ന് എടുക്കോ......." "എന്തേ..... " ഈശ്വരാ ഒരുമാതിരി പിടിച്ച ചിരിയോടെ ആണല്ലോ ചോദിക്കണേ..... അതിന്റെ കൂടെ കൈ കഴുത്തിൽ കൂടെ സ്ലോ മോഷനിൽ നടന്നു കൊണ്ടേ ഇരിക്കുന്നു...... ഇതൊരു നടയ്ക്ക് പോവൂല..... 🤦‍♀️ "അതേ..... നമുക്ക് ഫസ്റ്റ് നൈറ്റ്‌ ഒക്കെ അച്ഛൻ കൂടി സമ്മതിച്ചിട്ട് പോരെ..... " കഴുത്തിൽ ചുറ്റിയ കൈ പിടിച്ചു മാറ്റി ഒരു മയത്തിൽ ചോദിച്ചു...... "ഓഹോ.... അപ്പോ മോൾക്ക് തോന്നുമ്പോ തോന്നുമ്പോ കെട്ടിപ്പിടിക്കാനും ഉമ്മ തരാനും ഒന്നും അച്ഛന്റെ പെർമിഷൻ വേണ്ടേ..... "

"ഇത് അത് പോലെ അല്ലാലോ....... ഇത് കുറച്ചും കൂടി കടന്ന കൈ അല്ലേ..... " "അത് ശെരി.... അപ്പോ ഒക്കെ അറിയാലേ.... " അയ്യേ.... ഛെ... ഇമേജ് പോയി.... 🤦‍♀️🤦‍♀️🤦‍♀️🏃‍♀️🏃‍♀️ "ഏയ്യ് എനിക്കൊന്നും അറിയൂല..... " "ആണോ.... സാരല്ല്യ.... ചേട്ടൻ പഠിപ്പിച്ചു തരാ......ട്ടോ കുഞ്ഞുമോൾക്ക്......." ആ പറഞ്ഞതിൽ ഒരു ആക്കൽ ഇല്ലേ........ 😬 ആലോചിച്ചു നിന്നപ്പോഴേക്കും ചെക്കൻ മുടിയിൽ പിടിച്ചു വലിച്ചു..... ഞാനൊന്ന് പിന്നിലേക്ക് ആഞ്ഞു..... നേരെ മുകളിൽ അമ്പിളി മാമൻ ആണ്..... ഒരു തേങ്ങാ പൂളിന്റെ വലിപ്പത്തിൽ..... ഇതിപ്പോ എന്തിനാ പിടിച്ചു പിന്നിലേക്ക് ആക്കിയതെന്നും ഓർത്തു നിന്നപ്പോഴേക്കും ചന്ദ്രനെ മറച്ചു ഋഷി മുഖം മുന്നിലേക്ക് കൊണ്ടു വന്നു നെറ്റിയിൽ പതിയെ ചുണ്ടമർത്തി.... കണ്ണ് താനേ അടഞ്ഞു പോയി....... കൺപോളകൾക്ക് മുകളിലും മൂക്കിൻ തുമ്പിലും ഉമ്മ വെച്ചു പതിയെ ചുണ്ടിനു മുകളിൽ ചുണ്ട് വെച്ചു മെല്ലെ ഉരസി..... പിടച്ചിലോടെ കണ്ണ് തുറന്നു..... കണ്ണിനു മുകളിൽ ഇപ്പോ അവന്റെ കഴുത്ത് ആണ്.....

ഋഷി പതിയെ ചുണ്ട് ചേർത്തതും ഞാനവന്റെ മുഖം പിടിച്ചു മാറ്റി നിവർന്നിരുന്നു അവന് നേരെ തിരിഞ്ഞു ഷർട്ടിന്റെ മുകളിലെ ബട്ടൺ അഴിച്ചു അവന്റെ കഴുത്തിൽ തൊട്ട് നോക്കി...... "നിന്റെ മാലയെവിടെ...... " അതിന് മറുപടി പറയാതെ അവൻ എന്റെ കഴുത്തിലിരുന്ന താലി എടുത്തു കാണിച്ചു..... അതായത് കഴുത്തിലിരുന്ന ചെയ്ൻ കൊടുത്തിട്ടു ആണ് താലിയും മാലയും മേടിച്ചതെന്ന്..... "വേണ്ടായിരുന്നു.... മഞ്ഞ ചരട് ഇട്ടു തന്നാൽ പോരായിരുന്നോ..... " വല്ലായ്മയോടെ ചോദിച്ചതും അവനൊന്നും മിണ്ടാതെ ചിരിച്ചു..... "എത്രയൊക്കെ ചെയ്ൻ ഞാൻ ഇനി മേടിച്ചു തന്നാലും ആദ്യായിട്ട് ഇട്ടു തരുന്ന താലിയുടെ അത്ര വരില്ല..... അപ്പോ പിന്നെ ആദ്യം മേടിക്കുന്നത് നല്ലത് തന്നെ ആയിരിക്കണ്ടേ.... " "എന്നാലും നീ ആദ്യമായിട്ട് അധ്വാനിച്ചു മേടിച്ചതല്ലേ..... "

"അതിനെന്താ..... ഞാൻ അധ്വാനിച്ചു മേടിച്ചത് ഇപ്പോ എന്റെ ഭാര്യയുടെ കഴുത്തിൽ കിടക്കുന്നു..... അത്രേ ഉള്ളൂ...... ഇനി അതും പറഞ്ഞു കണ്ണ് നിറയ്ക്കാതെ വാ....... " അതും പറഞ്ഞു അവനെണീറ്റു എന്നെയും പിടിച്ചു എഴുന്നേൽപ്പിച്ചു.... തിരിച്ചു ടെറസിലേക്ക് കയറി...... എങ്ങോട്ടാണെന്നും ഓർത്തു നിന്നപ്പോഴേക്കും ചെക്കൻ മുന്നിലേക്ക് നടന്നു അരമതിലിൽ ചാരി വെച്ച കവർ കയ്യിലെടുത്തു...... "ഇതെന്താ..... " അടുത്തേക്ക് ചെന്നു അവൻ കവറിൽ കയ്യിട്ടു വരുന്നതും നോക്കി കൽക്കണ്ടം വായിലിട്ടു കൊണ്ട് ചോദിച്ചു..... അവനൊന്നും മിണ്ടുന്നില്ല.... നിലാവ് ഉള്ളത് കൊണ്ട് നല്ലോണം കാണാം..... എന്താണാവോ ഈ തപ്പുന്നെ.... 🤔 "പിടിക്ക്..... " കയ്യിലെന്തോ എടുത്തു എന്റെ നേർക്ക് നീട്ടി..... കൈ നീട്ടി മേടിച്ചപ്പോ മെഴുകു തിരി ആണ്..... ഈശ്വരാ..... ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ ഫുൾ സെറ്റ് അപ്പും കൊണ്ട് ആണോ കാലൻ വന്നേക്കുന്നെ...... 🙄🙈 "ഡീീ..... കൂടുതൽ ആലോചിച്ചു ആ കുഞ്ഞി തല പുകയ്ക്കണ്ട..... ഫുഡ് കഴിക്കാനാ.... "

എന്റെ പകച്ചുള്ള നോട്ടം കണ്ടിട്ട് ചെക്കൻ ചിരിയോടെ പറയുവാ..... പുല്ല്.... ഇലയിട്ടിട്ട് സദ്യ ഇല്ലെന്ന് പറയുന്നു..... ഒറ്റ നിമിഷം കൊണ്ട് എന്തൊക്കെ ആലോചിച്ചു കൂട്ടി..... ഹും വെറുതേ കൊതിച്ചു..... "എന്ത് കൊതിക്കാൻ..... " അയ്യോ ആത്മഗതം സൗണ്ട് കൂടിപ്പോയോ.... 🤦‍♀️ "കൊതിച്ചതല്ല...... ഭയങ്കര കൊതുക് എന്ന് പറയായിരുന്നു..... " അതും പറഞ്ഞു വിശ്വസിപ്പിക്കാൻ വേണ്ടി കയ്യിൽ കൊതുകിനെ അടിക്കുന്നത് പോലെ കാണിച്ചു....... എന്നെ തന്നെ നോക്കി വല്ലാത്തൊരു ചിരിയോടെ അവൻ താടിയിൽ ഒന്ന് തടവിയതും ഞാൻ മുഖം വെട്ടിച്ചു...... അതേ ചിരിയോടെ അടുത്തേക്ക് വന്നു മൂക്കിൻ തുമ്പിൽ ഒന്ന് തട്ടി അവൻ കയ്യിൽ നിന്ന് മെഴുകുതിരി മേടിച്ചു ലൈറ്റർ വെച്ചു കത്തിച്ചു....... ബാക്കിയുള്ള നാല് കാൻഡിലും കൂടി നിലത്ത് കത്തിച്ചു വെച്ചു മറ്റേ കവറിൽ നിന്ന് പേപ്പർ എടുത്തു നിലത്ത് വിരിച്ചു..... അതിന് മുകളിൽ പാർസലും ഒരു ബോട്ടിൽ വെള്ളവും എടുത്തു വെച്ചു......

നല്ല കുഴിമന്തിയുടെ സ്മെൽ അടിച്ചതേ ഓടി ചെന്നു നിലത്തിരുന്നു ഋഷിയെ നോക്കി ഇളിച്ചു കാണിച്ചു..... "പോയ്‌ കൈ കഴുകെടി...... " "ഓ എന്നാത്തിനാ...... " "പോയ്‌ കഴുകെടി.... "😠 ടോൺ മാറി.... റിസ്ക് എടുക്കാതെ വെള്ളം എടുത്തു എണീറ്റു കൈ കഴുകി...... തിരിഞ്ഞു നോക്കിയപ്പോ ചെക്കൻ പേപ്പർ പ്ലേറ്റ് എടുത്തു വയ്ക്കുന്നു..... "ആഹാ.... ഫുൾ സെറ്റ് അപ്പ്‌ ആണല്ലോ.... " "അതെലോ..... " "അല്ലെങ്കിലും എന്റെ കെട്ട്യോൻ സൂപ്പറാ...... ഉമ്മാ......" ചുണ്ട് കൂർപ്പിച്ചു ഒരു ഉമ്മ കൊടുത്തു താഴെയിരുന്നു..... ഋഷിയും പോയി കൈ കഴുകി ഓപ്പോസിറ്റ് വന്നിരുന്നു..... അപ്പോഴേക്കും ഞാൻ മയോണൈന്റെയും സാലഡിന്റെയും റബ്ബർ ബാൻഡ് അഴിച്ചു...... ഋഷി കൂടി വന്നിരുന്നതും ഫുഡ് രണ്ട് പ്ലേറ്റിലും വിളമ്പി..... ആകെ മൊത്തം ഒരു മിനി കാൻഡിൽ നൈറ്റ്‌ ഡിന്നർ.... 🤩

എന്തൊക്കെയോ സംസാരിച്ചും അങ്ങോട്ടും ഇങ്ങോട്ടും വാരി കൊടുത്തും ഫുഡ് മുഴുവൻ കഴിച്ചു.... ശെരിക്കും നല്ല വിശപ്പ് ഉണ്ടായിരുന്നു.... ഉച്ചയ്ക്ക് കഞ്ഞി കുടിച്ചത് അല്ലേ.... പിന്നൊന്നും കഴിച്ചില്ല...... ഋഷി എങ്ങനെ അറിഞ്ഞോ എന്തോ.... ചില നേരത്ത് ചെക്കൻ ശെരിക്കും ഒരു അത്ഭുതം ആണ്...... അവൻ കൈ കഴുകുന്നതും നോക്കി വേസ്റ്റ് എല്ലാം എടുത്തു കവറിൽ തന്നെ ഇട്ടു...... മെഴുകുതിരി കെടുത്തിയില്ല..... തീരാറായതാ.... അതോണ്ട് അത് അങ്ങനെ തന്നെ വെച്ചു അവന്റെ അടുത്തേക്ക് ചെന്നു ബോട്ടിൽ മേടിച്ചു കയ്യും വായും കഴുകി..... സൈഡിലേക്ക് നോക്കിയപ്പോ ചെക്കൻ എന്നെ തന്നെ നോക്കി കയ്യും കെട്ടി നിൽക്കുവാ..... എന്റെ ഡിങ്കാ.... ഇവന്റെ കണ്ണിൽ വല്ല വശീകരണ യന്ത്രവും ഉണ്ടോ..... 🙈................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story