കൽക്കണ്ടം: ഭാഗം 35

kalkandam new

എഴുത്തുകാരി: അശ്വിനി

എന്റെ ഡിങ്കാ.... ഇവന്റെ കണ്ണിൽ വല്ല വശീകരണ യന്ത്രവും ഉണ്ടോ...... അജ്ജാതി നോട്ടം ആണ്..... 🙈 "എന്തേ...... " "എന്ത്....? " "എന്താ ഇങ്ങനെ നോക്കുന്നേ ന്ന്..... "🧐 "അതെന്താ... എനിക്ക് നോക്കാൻ പാടില്ലേ..... ഞാനേ എന്റെ സ്വന്തം പ്രോപ്പർട്ടിയെ ആണ് നോക്കിയെ.... "😘 "ഓഹോ.... അങ്ങനിപ്പോ നോക്കണ്ട.... "😏 അടുത്തേക്ക് ചെന്നു ഏന്തി വലിഞ്ഞു അവന്റെ കണ്ണ് രണ്ട് കൈ കൊണ്ടും പൊത്തി പിടിച്ചു......... ഈ പീലിക്കണ്ണിലെ തിളക്കം കണ്ടാൽ തന്നെ മെൽറ്റ് ആവും...... കൈ പിടിച്ചു മാറ്റുന്നതിന് പകരം ഇടുപ്പിൽ കൂടി ചുറ്റിപ്പിടിച്ചു അവനിലേക്ക് അടുപ്പിച്ചു.... കൈ താനേ അഴിഞ്ഞു പോയി...... ആ കണ്ണിൽ കാണുന്ന മെഴുകുതിരി വെട്ടം കൗതുകത്തോടെ നോക്കി നിന്നു...... എന്ത് ഭംഗിയാ കാണാൻ.....😍 കൈ നീട്ടി അവന്റെ കൺപീലികളിലൂടെ മെല്ലെ വിരലോടിച്ചു..... അവന്റെ ചുണ്ട് ഉള്ളം കയ്യിൽ അമർന്നതും അവനെ നോക്കി ചിരിച്ചു..... "അതേ.... ഞാനൊരു ആഗ്രഹം പറയട്ടെ..... സാധിപ്പിച്ചു തരോ..... " "കാര്യം പറാ...... " "ആദ്യം പറ്റുമോ ഇല്ലയോ എന്ന് പറ....." "കൊഞ്ചാതെ കാര്യം പറയെടി..... "😠 "ഒന്നുല്ല...... "😏 🖤🖤🖤🖤🖤🖤🖤🖤🖤

അവള് പിണക്കത്തോടെ മുഖം തിരിച്ചു...... "നീ പറാ.... പറ്റുന്നത് ആണേൽ ചെയ്തു തരാം...... " പെണ്ണിന്റെ മുഖം ഒരിത്തിരി തെളിഞ്ഞു..... അപ്പോ തന്നെ ഭാവം മാറി നെറ്റി ചുളിഞ്ഞു..... "വാക്കാണല്ലോ...... " "ആ..... എന്താ കാര്യം.... " "എനിക്കതിന്റെ മുകളിൽ കൂടി നടക്കണം..... "😁 ടെറസിന്റെ മുകളിലെ അരമതിൽ കണ്ണ് കൊണ്ട് കാണിച്ചു പല്ല് മുഴുവൻ കാട്ടി കിണിക്കുവാ പെണ്ണ്..... ഒറ്റ ഒന്നങ്ങു പൊട്ടിക്കാനാ തോന്നിയത്..... "ഇമ്മാതിരി ആഗ്രഹം പറഞ്ഞു ഇനി വന്നാൽ ഞാൻ നിന്നെ എടുത്തു എറിയും..... നിനക്കൊരു കോമൺസെൻസ് ഇല്ലേ.... എങ്ങാനും വീണാൽ കയ്യും കാലും ഒടിയും...... " അവളിലുള്ള പിടി വിട്ടു ദേഷ്യത്തോടെ പറഞ്ഞു.... പെണ്ണ് ചുണ്ട് രണ്ടും പിളർത്തി നിഷ്കളങ്കമായി നോക്കുവാ..... ഞാൻ കണ്ട ഭാവം നടിച്ചില്ല.... കോപ്പിലെ ആഗ്രഹം... "നീ സമ്മതിച്ചത് അല്ലേ..... "☹️ "നടക്കുന്ന കാര്യം പറ അമ്മു..... " "പേടിക്കണ്ട.... ഞാൻ വീഴത്തില്ല.... നീ പിടിച്ചാൽ മതി..... പ്ലീസ്.... പ്ലീസ്.... പ്ലീസ്..... "😚😚 "ഒരു പ്ലീസും ഇല്ല..... അവിടെങ്ങാനും അടങ്ങി ഇരിക്കാൻ നോക്ക്..... "😠 "ആയിക്കോട്ടെ.... നിനക്കിപ്പോ ഒരു സ്നേഹവും ഇല്ലാ....." 😣😣

ഹോ എന്താ ഒരു അഭിനയം..... പെണ്ണിന്റെ ഭാവം കണ്ടു ചിരിവന്നു..... "ഓകെ..... ഇവിടെ മുതൽ ആ അറ്റം വരെ..... സമ്മതിച്ചോ..... " കേൾക്കണ്ട താമസം അവള് തുള്ളി ചാടി...... പെണ്ണിനൊരു ബോധവും ഇല്ല..... "ഡീീ.... പതുക്കെ.... താഴെ കേൾക്കും..... " "അയ്യോ സോറി.... ബാ.... ബാ.... കേറാം..... "🤩 അവളോടി ചെന്നു ഒറ്റയ്ക്ക് കേറാൻ നോക്കുന്നത് കണ്ടു വയറൊന്ന് കാളി...... രണ്ടെണ്ണം കൊടുക്കാനാ തോന്നിയേ..... പിന്നെ അവളുടെ മുഖത്തെ തെളിച്ചം കണ്ടപ്പോ അത് കളയണ്ടെന്ന് തോന്നി ചെന്നു കയ്യിൽ പിടിച്ചു..... "സൂക്ഷിച്ചു...... "🙁 "ഇങ്ങനെ പേടിക്കാതെ ചെക്കാ..... ആ കയ്യിലെ പിടി ഒന്ന് ഇച്ചിരി ലൂസ് ആക്കോ.... വേദനിക്കുന്നു..... " അവള് വീഴോ പേടിച്ചിട്ട് നല്ല ടൈറ്റിൽ ആണ് മുറുക്കി പിടിച്ചേ..... ഒരിത്തിരി ലൂസ് ആക്കി..... സത്യം പറയാലോ.... അവള് ഓരോ സ്റ്റെപ് വയ്ക്കുമ്പോഴും ചങ്ക് പിടയ്ക്കും..... അങ്ങേ അറ്റം എത്തിയപ്പോഴാ ശ്വാസം നേരെ വീണത്....... "അതേ..... അപ്പുറത്തേക്ക് കൂടി നടന്നാ...." പെണ്ണ് ചോദിച്ചു തീരും മുൻപ് അവളെ കയ്യിൽ വാരി എടുത്തു........ "നിന്റെ ഹാർട്ട്‌ എന്താ ഇങ്ങനെ മിടിക്കുന്നെ......... " അതിനു മറുപടി പറയാതെ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു..... അപ്പോ തന്നെ അവള് കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു രണ്ട് കവിളിലും ഉമ്മ തന്നു......

"ഐ ലവ് യൂ...... ഐ ലവ് യൂ.... ഐ ലവ് യൂ......... "😘😘 എന്നും പറഞ്ഞു മൂക്കിൽ മൂക്ക് വെച്ചു ഉരസി..... അവളെയും കൊണ്ട് കാൻഡിൽ കത്തിച്ചു വെച്ചതിന്റെ അടുത്തേക്ക് നടന്നു....... പെണ്ണിനെ മെല്ലെ നിലത്തേക്ക് കിടത്തി നെറ്റിയിൽ ഉമ്മ വെച്ചു അവൾക്കടുത്ത് കിടന്നു...... 🖤🖤🖤🖤🖤🖤🖤🖤 ഒന്നും മിണ്ടാതെ കയ്യിൽ കോർത്തു പിടിച്ചു കൊറേ നേരം ആകാശത്തേക്ക് നോക്കി കിടന്നു...... ക്യാൻഡിൽ ഒക്കെ കെട്ടു പോയി.... ഇപ്പോ നിലാവ് മാത്രേ ഉള്ളൂ..... അത്രയ്ക്ക് സ്റ്റാർസ് ഒന്നും ഇല്ല.... ഇന്നെന്ത്‌ പറ്റിയാവോ..... അതും നോക്കി നിന്നപ്പോ ആണ് വേറൊരു ഐഡിയ കത്തിയത്...... "ഋഷീ..... നമുക്ക് സച്ചുവേട്ടന്റെ കല്യാണം നീലുവും ആയിട്ട് നടത്തിയാലോ..... " "നിനക്ക് അപ്പോ നിന്റെ ചേച്ചിയുടെ കല്യാണം സച്ചുവേട്ടനും ആയിട്ട് നടക്കാത്തതിൽ സങ്കടം ഇല്ലേ...... " ഈശ്വരാ പെട്ടോ..... എന്തോ പറയും..... 🙆‍♀️ "അത്.... എന്തായാലും മുടങ്ങി.... ഇനിയിപ്പോ പറഞ്ഞിട്ട് എന്താ കാര്യം.... സച്ചുവേട്ടനും വേണ്ടേ ഒരു ലൈഫ്..... " ഒരു വിധം പറഞ്ഞു ഒപ്പിച്ചു..... ഋഷി തല കൈ കൊണ്ട് താങ്ങി എന്റെ നേരെ ചരിഞ്ഞു കിടന്നു......

"നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ...... " "ഉണ്ടല്ലോ.... ഐ ലവ് യൂ....."😘 അവൻ ചിരിയോടെ വയറിൽ ചുറ്റി പിടിച്ചു കഴുത്തിലേക്ക് മുഖം വെച്ചു കിടന്നു..... ഹോ.... തൽക്കാലത്തേക്ക് രക്ഷപെട്ടു..... ചുഴിഞ്ഞു എടുക്കാൻ നോക്കിയതാ.... ഇതാവുമ്പോ കള്ളവും പറഞ്ഞില്ല.... സത്യവും പറഞ്ഞില്ല..... "നീയെന്താ ആലോചിക്കുന്നേ.... " "സച്ചുവേട്ടന്റെ കാര്യം.... " "മ്മ്.... പക്ഷേ മൂപ്പർ സമ്മതിക്കോ.... " "അറിയില്ല.... പറഞ്ഞു നോക്കാം.... നിങ്ങൾ ഫ്രണ്ട്സ് അല്ലേ.... നീയും പറഞ്ഞു നോക്ക്..... ഒത്താൽ ഒത്തു..... " "അല്ല.... ഈ നീലു ഏതാ.... ആ കൊറേ മുടിയുള്ള പെണ്ണ് ആണോ..... " "ആ അത് തന്നെ... കൂട്ടത്തിൽ ഏറ്റവും പാവം അവളാ..... നല്ലോണം പഠിക്കും.... ഇപ്പോ എന്തോ ജാതകത്തിലെ പ്രശ്നം... " "മ്മ്... നോക്കാം..... " പിന്നെയും കൊറേ സംസാരിച്ചു അങ്ങനേ കിടന്നു...... ഋഷി സംസാരിക്കുമ്പോൾ ഒക്കെ താലിയിൽ പിടിച്ചു കളിക്കുവാ..... ഇടയ്ക്ക് കഴുത്തിൽ കടിക്കും ചുണ്ടമർത്തും താടി വെച്ചു ഉരസും..... തള്ളി മാറ്റാൻ നോക്കിയിട്ട് ഒരു കാര്യവും ഇല്ല..... ഈ ഇത്തിരി ഉള്ള ഞാൻ എങ്ങോട്ട് നീക്കാനാ ഈ സാധനത്തിനെ..... അതിനിടയ്ക്ക് മക്കൾക്ക് പേര് വരെ ഇട്ടു.... ആദ്യം കൊറേ അടി ഉണ്ടാക്കി..... ഋഷിക്ക് മോള് മതി.... എനിക്ക് മോനും.... ലാസ്റ്റ് കോംപ്രമൈസ് ആയിട്ട് ട്വിൻസിനെ ഫിക്സ് ചെയ്തു..... മോൾ ഋതിക.... മോൻ അഭിമന്യു.... 🙈 🖤🖤🖤🖤🖤🖤🖤🖤

പെണ്ണിന്റെ പൊട്ടത്തരവും കേട്ട് കിടന്നു..... കൊറച്ചു കഴിഞ്ഞു സൗണ്ട് ഒന്നും കേൾക്കാനില്ലെന്ന് കണ്ടു മുഖം ഉയർത്തി നോക്കിയപ്പോ അവള് നല്ല ഉറക്കത്തിലാ..... അവളെ കവിളിൽ ചുണ്ടമർത്തി മലർന്നു കിടന്നു...... എന്നിട്ട് പെണ്ണിനെ എടുത്തു നെഞ്ചിലേക്ക് കിടത്തി അവളെ പൊതിഞ്ഞു പിടിച്ചു ഞാനും ഉറങ്ങി...... ----------- "ഋഷീ...... ഋഷീ...... എണീക്ക്..... " അമ്മു തട്ടി വിളിക്കുന്നത് കേട്ടിട്ടാ ഉറക്കം വിട്ടത്..... കണ്ണ് തുറക്കാതെ അവളെ ഒന്നും കൂടി ചേർത്തു പിടിച്ചു....... "ഗുഡ് മോർണിംഗ് എയ്ഞ്ചൽ...... " "ഒലക്ക.... നേരം വെളുക്കാറായി.... എണീക്ക്.... " "വെളുത്തിട്ടൊന്നും ഇല്ലാലോ..... നീ കിടക്കാൻ നോക്ക്..... " "അയ്യോ.... ഈ ചെക്കൻ..... പ്ലീസ് ഋഷി..... അപ്പുറത്തെ വീട്ടിലെ ആന്റി ഇപ്പോ എണീക്കും..... ആ പെണ്ണുമ്പിള്ള പിന്നെ പുറത്ത് തന്നെ കാണും..... നിനക്ക് പോവാൻ പറ്റൂല...... " അവള് ഷർട്ടിൽ പിടിച്ചു വലിച്ചു വെപ്രാളത്തോടെ പറഞ്ഞത് കേട്ട് അവളിലെ പിടി വിട്ടു..... പെണ്ണ് ചാടി എണീറ്റു ചുറ്റിലും ഒന്ന് നോക്കി..... അവളെയും നോക്കി മൂരി ഒന്ന് നിവർത്തി എണീറ്റിരുന്നു.... വെറും നിലത്ത് കിടന്നത് അറിയാൻ ഉണ്ട്.... പുറം ചെറിയ വേദന......

"വാ.... എണീറ്റെ..... " അവള് എണീക്കാൻ കൈ നീട്ടി...... ആ കൈയിൽ പിടിച്ചു മടിയിലേക്കിരുത്തി വയറിൽ കൂടി ചുറ്റിപ്പിടിച്ചു...... "നീ വരുന്നോ കൂടെ.... വിട്ടിട്ട് പോവാൻ തോന്നുന്നില്ല..... " "എനിക്കും.... നീയിനി ഇങ്ങോട്ട് വരണ്ട..... എന്നെയും കൊണ്ട് പോവാൻ പറ്റുമ്പോ വന്നാ മതി..... അല്ലെങ്കിൽ എനിക്കും വരാൻ തോന്നും........ " പെണ്ണ് കണ്ണ് നിറച്ചു കഴുത്തിൽ കൂടി കയ്യിട്ടു നെഞ്ചിൽ മുഖം വെച്ചു കിടന്നു..... അധിക നേരം ഇരുന്നാൽ ശെരിയാവില്ല..... കൂടെ കൂട്ടാൻ തോന്നും...... "എണീക്ക്.... ഞാൻ പോട്ടെ..... " "മ്മ്..... " സൈഡിൽ വെച്ച കവർ എല്ലാം എടുത്തു കയ്യിൽ പിടിച്ചു അവളെയും കൂട്ടി താഴേക്ക് ഇറങ്ങി....... താഴത്തെ സ്റ്റെപ്പിൽ കവർ വെച്ച് അവളെയും കൊണ്ട് വാതിലിന്റെ അങ്ങോട്ട് നടന്നു..... "രാവിലെ ഫുഡ് ഇവിടുന്ന് കിട്ടിയില്ലെങ്കിൽ വിളിക്ക്.... ഞാൻ കൊണ്ട് തരാം.... പട്ടിണി കിടക്കണ്ട.... കേട്ടോ..... " "മ്മ്..... പോട്ടെ...... " മങ്ങിയ മുഖത്തോടെ അവള് അകത്തേക്ക് കയറാൻ ആഞ്ഞതും കയ്യിൽ പിടിച്ചു അടുത്തുള്ള ചുമരിലേക്ക് ചേർത്തു നിർത്തി മുഖം കയ്യിൽ കോരിയെടുത്തു.......

മുഖം മുഴുവൻ ഉമ്മ വെച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു...... അവളെ കണ്ണീരിന്റെ നനവ് ചുണ്ടിൽ തട്ടിയിട്ട് ആണ് വിട്ടു മാറിയത്..... കണ്ണ് തുടച്ചു കൊടുത്തു കവിളിൽ ഒന്ന് തട്ടി....... "ചെല്ല്...... ഞാൻ വിളിക്കാം.... " പറഞ്ഞിട്ടും അവള് പോവാതെ ചുണ്ട് രണ്ടും കൂട്ടി പിടിച്ചു വിതുമ്പലടക്കി നിക്കുവാ..... "ചെല്ലെടി...... " ചുമലിൽ പിടിച്ചു അകത്തേക്ക് ആക്കി വാതിൽ പുറത്ത് നിന്ന് അടച്ചു..... അല്ലെങ്കിൽ പെണ്ണ് പോവൂല..... തിരിഞ്ഞു നടന്നു കവർ കയ്യിലെടുത്തു പുറത്തുള്ള വണ്ടിയ്ക്ക് അടുത്തേക്ക് നടന്നു വീട്ടിലേക്ക് വിട്ടു...... --------------- "ഡാ..... " "ഹാ നീ വന്നോ..... " തുളസിയാണ്..... ഷർട്ട്‌ ഒന്ന് ഇൻ ചെയ്തു വാച്ച് എടുത്തു കെട്ടി...... രണ്ട് ദിവസം കഴിഞ്ഞു പെണ്ണിനെ കണ്ടിട്ട്..... അതിനു പകരം ഫോണിൽ സംസാരിച്ചിരിക്കും....... "നീയെന്താ എക്സിക്യൂട്ടീവ് ലുക്കിൽ..... " "ഒരു ഇന്റർവ്യൂ ഉണ്ട്.... ഇപ്പോഴേ നോക്കി തുടങ്ങണം...... ഇനിയിപ്പോ അമ്മു കൂടെ ഉണ്ടാവില്ലേ...... " "ഹാ അങ്ങനെ നീയ്യും പെണ്ണ് കെട്ടി.... അതും ഇരുപത്തിമൂന്നാമത്തെ വയസ്സിൽ.... എനിക്കൊക്കെ ഇനി എന്നാണാവോ യോഗം... " അവനൊരു നെടുവീർപ്പിട്ടു പുറത്തേക്ക് നടന്നു....... അവന്റെ പോക്കും നോക്കി ചിരിച്ചു മുടിയൊന്ന് ചീകി ഒതുക്കി സർട്ടിഫിക്കറ്റ്സ് കയ്യിലെടുത്തു ഞാനും ഇറങ്ങി.......

തുളസി മുത്തശ്ശനോട് സംസാരിച്ചു നിൽക്കുവാ..... എന്നെ കണ്ടപ്പോ അവൻ മുറ്റത്തേക്കിറങ്ങി ബൈക്ക് തിരിച്ചു..... "പോയിട്ട് വരാം മുത്തശ്ശാ..... " "ആ...... " മുത്തശ്ശൻ സന്തോഷത്തോടെ ചുമലിൽ തട്ടി..... അമ്മു ഇങ്ങോട്ട് വരുന്നതിൽ എന്നെക്കാട്ടും സന്തോഷം പുള്ളിക്കാ...... അവള് വന്നാൽ പിന്നെ മുത്തശ്ശന് സംസാരിക്കാൻ പെർമനെന്റ് ആയിട്ട് ഒരാളായല്ലോ.... "നിന്റെ ബൈക്ക് എവിടെ..... " "സർവീസിന് കൊടുത്തതാ..... അതാ നിന്നെ വിളിച്ചത്...... " ബൈക്കിലേക്ക് കയറി കൊണ്ട് പറഞ്ഞു..... തിരിഞ്ഞു അപ്പൂപ്പനെ നോക്കി കണ്ണ് ചിമ്മിയടച്ചു...... "അവളുടെ അവസ്ഥ എന്താ..... അഭിരാമിടെ... " "കുഴപ്പം ഒന്നുമില്ല..... അവളിപ്പോ ബോൾഡ് ആയിട്ട് നിൽക്കുന്നുണ്ട്... ഞാൻ വിളിക്കുമ്പോ ഓരോന്ന് പറഞ്ഞു കരയും..... പാവം........ " അവനോട്‌ സംസാരിച്ചു ചുറ്റും നോക്കുന്നതിന് ഇടയ്ക്ക് പരിചയം ഉള്ളൊരു മുഖം കണ്ടു.... ഇതാ മറ്റവൻ അല്ലേ...... "ഡാ.... വണ്ടി നിർത്ത്...... " "എന്താടാ.... " "നിർത്താൻ.... "😠 തുളസി ബൈക്ക് നിർത്തിയതും ചാടി ഇറങ്ങി സർട്ടിഫിക്കറ്റ് ഇരുന്ന ഫയൽ അവന്റെ കയ്യിൽ കൊടുത്തു...... "എന്താ..... എന്താ പ്രശ്നം...... " അത് കേട്ടില്ലെന്ന് വെച്ചു ഇൻ ചെയ്ത ഷർട്ട്‌ പുറത്തേക്ക് വലിച്ചിട്ടു സ്ലീവ് മടക്കി കൊണ്ട് റോഡ് ക്രോസ്സ് ചെയ്തു....... പാഞ്ഞു ചെന്നു തട്ട് കടയുടെ മുന്നിൽ ഇരുന്ന് ചായ കുടിക്കുന്ന അയാളെ കസേര അടക്കം ചവിട്ടി തെറിപ്പിച്ചു.....

🖤🖤🖤🖤🖤🖤 റൂമിന്റെ വാതിലിൽ ആരോ മുട്ടുന്നത് കേട്ടിട്ട് ആണ് കണ്ണ് തുറന്നെ..... സമയം പത്തേകാൽ...... രാത്രി ഋഷിയോട് സംസാരിച്ചു നേരം വെളുപ്പിച്ചു....... അതാ എണീക്കാൻ ലേറ്റ് ആയത്..... അവനിന്നൊരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞായിരുന്നു..... എന്താവുമോ എന്തോ..... വീണ്ടും തട്ടി വിളിക്കുന്നു..... മിക്കവാറും അമ്മ ആയിരിക്കും ഫുഡ് തരാൻ...... സമയത്ത് ഫുഡ് റൂമിൽ കൊണ്ട് തരും..... ഒരു മനുഷ്യ ജീവി ആണെന്നുള്ള പരിഗണന...... ടീവി കാണാതെയും ആരോടെങ്കിലും സംസാരിക്കാതെയും ഒരു വറ്റിറങ്ങാത്ത ഞാനാ..... ഇപ്പോ ഒറ്റയ്ക്കിരുന്നു കഴിക്കാനും ശീലിച്ചു..... എന്താലെ.... 😊 കണ്ണ് തിരുമ്മി താലി ഉള്ളിലേക്കിട്ടു എണീറ്റു ചെന്നു ഡോർ തുറന്നു...... അപ്പുറത്ത് നിൽക്കുന്ന ആളെ കണ്ടു മുഖം സന്തോഷം കൊണ്ട് വിടർന്നു..... അമ്മയ്ക്ക് പകരം അച്ഛൻ ആണ്.... ഋഷി പറഞ്ഞ രണ്ട് ദിവസം കഴിഞ്ഞു..... അതോടെ ഉണ്ടായിരുന്ന പ്രതീക്ഷയും പോയി ഇന്നലെ രാത്രി കൂടി അവനോട്‌ ഇതും പറഞ്ഞു കരഞ്ഞായിരുന്നു....... ഇതിപ്പോ സർപ്രൈസ് ആയി..... "ഭക്ഷണം കഴിക്കാൻ വാ..... " "അത്.... അത് വേണ്ടാ.... ഞാൻ ഇവിടിരുന്നോളാം..... അങ്ങോട്ട് വന്നാൽ അമ്മയ്ക്ക് ഒന്നും ഇഷ്ടാവൂല..... "

അച്ഛന്റെ മുഖത്തു നോക്കാതെ പറഞ്ഞു ചുമരിലേക്ക് ചാരി നിന്നു..... അച്ഛൻ തിരിച്ചു പോവാതെ റൂമിലേക്ക് കയറി ബെഡിൽ ചെന്നിരുന്നു....... മൂന്നാല് ദിവസത്തിന് ശേഷം ആണ് അച്ഛൻ റൂമിലേക്ക് വരുന്നത്..... "വാ....... " വിളിക്കാൻ കാത്തു നിന്ന പോലെ ഓടി ചെന്നു അച്ഛന്റെ നെഞ്ചിലേക്ക് വീണു...... "സോറി അച്ഛാ...... ഞാൻ കാരണം അച്ഛനും..... " ബാക്കി ഒന്നും പറയാൻ പറ്റാതെ ഒച്ച അടഞ്ഞു പോയി..... "സാരമില്ല.... പോട്ടെ..... എത്ര ഒക്കെ വലുതായാലും നീ എനിക്കെന്റെ കുഞ്ഞ് വാവയാ...... നിന്റമ്മ ഒന്ന് തല്ലിയാലും വഴക്ക് പറഞ്ഞാലും ചിണുങ്ങി കൊണ്ട് ഓടി വന്നു പരാതി പറയുന്ന അച്ഛന്റെ വാവ...... എന്റെ മോള് ഒത്തിരി വലുതായി അല്ലേ..... " അച്ഛനൊരു മങ്ങിയ ചിരിയോടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചതും പൊട്ടിക്കരഞ്ഞു അച്ഛനെ ഇറുക്കി കെട്ടിപ്പിടിച്ചു....... "സോറി അച്ഛാ...... സോറി..... ഞാൻ.... " "പോട്ടെ..... കരയണ്ട...... പെട്ടെന്ന് കേട്ടപ്പോൾ അച്ഛനാകെ തകർന്നു പോയി..... " "അച്ഛാ.... ആരോ മനഃപൂർവം ആ വീഡിയോ എഡിറ്റ്‌ ചെയ്തത് ആണ്..... അവർ ആണ് പ്രശ്നം ഉണ്ടാക്കാൻ വേണ്ടി വന്നത്..... അത് കഴിഞ്ഞിട്ടുള്ളത് ആണ് വീഡിയോയിൽ......." "മ്മ്....... " "അച്ഛന് എന്നോട് ദേഷ്യം ഉണ്ടോ.... " "എന്റെ മോളെ എല്ലാരും കൂടി ക്രൂശിക്കുന്നത് കാണേണ്ടി വരുമല്ലോ എന്നുള്ള സങ്കടം ആയിരുന്നു..... അച്ചൂന്റെ കല്യാണം മുടങ്ങുമോ എന്നുള്ള ടെൻഷനും.... അതിന്റെ കൂടെ സുജോ വന്നിരുന്നു.... അയാളും എന്തൊക്കെയോ പറഞ്ഞു.....

അതും കൂടി ആയപ്പോ എല്ലാരും കൂടി ഞങ്ങളെ കുറ്റപ്പെടുത്തി..... എന്ന് വെച്ചു എന്റെ മോളെ അച്ഛന് വിശ്വാസക്കുറവ് ഒന്നുമില്ലാട്ടോ....." ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു..... എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ.... "എന്താ അവന്റെ പേര്..... " "ഋഷിദേവ്.... " " മ്മ് എന്തായാലും ആള് കൊള്ളാം.... ദേഷ്യക്കാരൻ ആണല്ലേ..... ഏട്ടനെ വരെ കൈ വെച്ചു..... " "അത് അയാള്...... എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഋഷിയ്ക്ക് ദേഷ്യം വരും.... " "മ്മ്..... അച്ചൂന്റെ കല്യാണം കഴിഞ്ഞിട്ട് വന്ന് കാണാൻ പറാ... " " എനിക്ക്.... എനിക്കൊരു കാര്യം കൂടി പറയാൻ ഉണ്ട്.... " "അച്ഛാ..... " വിക്കി വിക്കി പറഞ്ഞു മാല എടുത്തു പുറത്തേക്കിടാൻ പോയപ്പോഴേക്കും അച്ചു കേറി വന്നു..... അവള് എന്നെ തന്നെ തുറിച്ചു നോക്കുവാ.... "എന്താ മോളെ..... " "അത് ആദിയേട്ടൻ വന്നിട്ടുണ്ട്..... " ഓ ആ വ്യാധി ഇപ്പോ എന്തിനാണാവോ കെട്ടി എടുത്തത്..... ഏതായാലും നന്നായി..... അല്ലെങ്കിൽ ആ ഫ്‌ളോയിൽ കല്യാണം കഴിഞ്ഞത് പറഞ്ഞു പോയേനെ.... എന്നാലും ഇപ്പോ ഒരു മനസ്സമാധാനക്കേട്.... അച്ഛനെ വീണ്ടും പറ്റിക്കുവാണോ എന്നൊരു തോന്നൽ.... 😔 അച്ഛൻ എന്റെ കവിളിൽ ഒന്ന് തട്ടി പുറത്തേക്കിറങ്ങി.... അപ്പോ ദേണ്ടെ അച്ചു അടുത്തേക്ക് പാഞ്ഞു വരുന്നു..... അവളുടെ മുഖത്തു അച്ഛനോട് വല്ലതും പറഞ്ഞു കൊടുക്കുമോ എന്ന ടെൻഷൻ ഉണ്ട്......

"നീ അച്ഛനോട് എന്താ പറയാൻ പോയത്..... " "അറിഞ്ഞിട്ടിപ്പോ എന്താ..... "🧐 "ഡീീ.... മര്യാദക്ക് പറഞ്ഞോ..... അല്ലെങ്കിൽ ഉണ്ടല്ലോ..... " അവളൊരു ഭീഷണി സ്വരത്തിൽ പറഞ്ഞു...... അതെനിക്ക് ഒട്ടും പിടിച്ചില്ല...... ചതവ് വീണു ചുറ്റിയ അവളുടെ കയ്യിൽ പിടിച്ചു പിന്നിലേക്ക് തിരിച്ചു....... "നീയെന്ത് ചെയ്യുമെടി.... എന്നെ അങ്ങ് മൂക്കിൽ കയറ്റുമോ..... നീ കേട്ടിട്ടില്ലേ..... അണയാൻ പോകുന്ന തീ ആളി കത്തുമെന്ന്.... അതാ ഇപ്പോഴത്തെ നിന്റെ അവസ്ഥ..... നിന്റെ ആ മറ്റവന്റെ വാക്കും കേട്ട് എന്റെ അടുത്ത് ഉണ്ടാക്കാൻ വന്നാൽ ഉണ്ടല്ലോ പുന്നാര മോളെ ചേച്ചി.... നീ വിവരം അറിയും..... "😠 അത്രയും പറഞ്ഞു അവളെ പിടിച്ചു മുന്നിലേക്ക് തള്ളിയിട്ടു..... പണ്ടാരത്തിന്റെ തല അടിച്ചു പൊട്ടിക്കാൻ തോന്നുന്നുണ്ട്..... ഒരു വിധം ആണ് പിടിച്ചു നിൽക്കുന്നെ.... ഇനിയും ചൊറിയാൻ വന്നാൽ ഉറപ്പായും അടിച്ചുപൊട്ടിച്ചിരിക്കും.... 😠 "നോക്കി ദഹിപ്പിക്കാതെ പോടി.... " അല്ല പിന്നെ... കയ്യും ഉഴിഞ്ഞു നോക്കി പേടിപ്പിക്കുന്നു..... "അച്ചൂ.... അച്ഛൻ വിളിക്കുന്നു... നിന്നെയും... " അമ്മ വന്നു വിളിച്ചതാ.... എന്നെ എന്തിനാ വിളിയ്ക്കുന്നെ.... 🤔

അതേ ഡൗട്ടിൽ അവളും നോക്കുന്നുണ്ട്.... അമ്മയ്ക്ക് പുറകെ അച്ചു നടന്നു..... ഒന്ന് സംശയിച്ചു ഞാനും.... തള്ളയും അമ്മയും കൂടി കാര്യമായി സൽക്കരിക്കുവാ ഫ്യുച്ചർ മരുമോനെ..... എന്നെ കണ്ടപ്പോ അവൻ നോക്കി ചിരിക്കുന്നു..... ഞാനൊരു ലോഡ് പുച്ഛം വാരി വിതറി ചുമരിൽ ചാരി നിന്നു...... തള്ളയുടെ മുഖം ഇരുണ്ടു....... ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.... അച്ചൂന്റെ കാര്യം പറയണ്ടാലോ... നാണിച്ചു തലയും താഴ്ത്തി നിൽക്കുവാ.... ശവം..... 😤 അപ്പോഴേക്കും മുറ്റത്തു കാർ വന്നു നിന്നു.... വല്യച്ഛൻ ചെറിയച്ഛൻസ് എല്ലാരും ഉണ്ടല്ലോ...... എന്നെ ഒന്ന് നോക്കി പേടിപ്പിച്ചു എല്ലാരും അച്ഛന് അടുത്ത് ഒക്കെയായി ചെന്നിരുന്നു.... എല്ലാത്തിന്റെയും കണ്ണ് കുത്തി പൊട്ടിക്കാൻ ആണ് തോന്നണേ...... 😬 "അച്ഛാ.... ഞാനൊരു കാര്യം പറയാൻ ആണ് വന്നത്..... അതിന് വേണ്ടി ആണ് എല്ലാവരെയും വിളിച്ചു വരുത്തിയതും... " ആ വ്യാധി ഇൻട്രോ ഇട്ടു.... എനിക്കിട്ടു വല്ല പണിയും വരുന്നുണ്ടോ എന്നൊരു സംശയം..... ഉള്ള കാര്യം പറയാലോ... ഇനിയും വല്ലതും വന്നാൽ ഞാൻ താങ്ങത്തില്ല..... 😣

"എന്താ മോനെ കാര്യം..... " തള്ളയാണ്.... ഒരു മോൻ വന്നേക്കുന്നു..... 😏 "അത് ഞാനും അദിതിയും ഒന്നര വർഷം ആയിട്ട് സ്നേഹത്തിൽ ആണ്.... " ങേ.... 🙄 ഞെട്ടി ഞെട്ടി.... ഞാൻ വരെ ഞെട്ടി....... ഇവൻ തുറന്നു പറഞ്ഞിരിക്കുന്നു........ അച്ചൂനെ നോക്കിയപ്പോ അവള് വിളറി വെളുത്തു നിൽക്കുവാ...... "മോനെന്താ പറഞ്ഞത്..... നിങ്ങൾ തമ്മിലോ.... എന്നിട്ട് അന്ന് വന്നപ്പോ മോന് ഇഷ്ടം ആണെന്നും അച്ചുനോട്‌ അത് പറഞ്ഞപ്പോൾ അച്ഛന് ഇഷ്ടം ഇല്ലാത്തത് ഒന്നും അവള് ചെയ്യില്ലെന്നും പറഞ്ഞു ഒഴിവാക്കി എന്നല്ലേ പറഞ്ഞത്..... " അമ്മ അച്ചുനെയും ആ വ്യാധിയുടെയും മുഖത്തു മാറി മാറി നോക്കി അന്താളിപ്പോടെ ചോദിച്ചു...... ങേ..... 🙄 എടി ഭീകരി അതിനിടയ്ക്ക് സെൽഫ് ഗോളും അടിച്ചേക്കുന്നു കണ്ണിൽ ചോര ഇല്ലാത്തവൾ.... "അത് അമ്മേ...... അദിതി ആണ് അങ്ങനെ ഒക്കെ വന്നു പറയാൻ പറഞ്ഞത്..... " സബാഷ്..... അച്ചു തീർന്നു......😂😂😂 ഒക്കെ അവളുടെ തലയിൽ ഇട്ടു കൊടുത്തു അവൻ നിഷ്കു ആയി...... സത്യം പറഞ്ഞാൽ അവളുടെ തേഞ്ഞ മോന്ത കണ്ടു ചിരിക്കാതിരിക്കാൻ ചുണ്ട് രണ്ടും കൂട്ടിപ്പിടിച്ചു....

സീരിയസ് സിറ്റുവേഷൻ ആണ്..... തള്ള വരെ വിശ്വാസം വരാതെ അവളെ നോക്കുന്നു...... അല്ലാ.... ഇനി ഇവൻ വല്ല കഞ്ചാവും അടിച്ചിട്ടുണ്ടോ...... 🤔 എന്തായാലും വേണ്ടിയല്ല..... അവൻ ബാക്കി പറയുന്നത് കേൾക്കാനായി ചെവി കൂർപ്പിച്ചു...... "സ്വന്തം അനിയത്തി ആണെന്ന് പോലും ഓർക്കാതെ കല്യാണം മുടക്കാൻ വേണ്ടി അവള് ക്രിയേറ്റ് ചെയ്തത് ആണ് നിങ്ങൾ കണ്ട വീഡിയോ..... അത് ഞാൻ ഇന്നാണ് അറിഞ്ഞത്...... അങ്ങനെയുള്ള ഒരു പെണ്ണിനെ എനിക്ക് വേണ്ടാ..... " 😱😱😱😱 അച്ചൂന്റെ നെഞ്ചത്തോട്ടുള്ള അവസാന ആണിയും അവൻ അടിച്ചു കയറ്റി...... അച്ഛന്റെയും അമ്മയുടെയും തള്ളയും എന്തിന് ബാക്കി കിളവൻസ് വരെ അവളെ നോക്കി പല്ല് കടിക്കുന്നു....... അവള് വിശ്വാസം വരാതെ ആ വ്യാധിയെ തന്നെ നോക്കി നിൽക്കുവാ.... നൈസ് ആയിട്ട് അവൻ തേച്ചു......, 😂😂😂😂😂 അച്ഛന്റെ കയ്യിൽ പിടിച്ചു അവൻ അടുത്ത കാര്യം പറഞ്ഞതും എന്റെ കിണി സ്വിച്ച് ഇട്ട പോലെ നിന്നു...... "ഞാൻ കൂടി കാരണം അല്ലേ അഭിരാമി ഇത്രയ്ക്ക് ഒക്കെ അനുഭവിക്കേണ്ടി വന്നത്..... അത് കൊണ്ട് അഭിരാമിയെ എനിക്ക് തന്നേക്കുമോ...... " ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story