കൽക്കണ്ടം: ഭാഗം 36

kalkandam new

എഴുത്തുകാരി: അശ്വിനി

"ഞാൻ കൂടി കാരണം അല്ലേ അഭിരാമി ഇത്രയ്ക്ക് ഒക്കെ അനുഭവിക്കേണ്ടി വന്നത്..... അതുകൊണ്ട് അഭിരാമിയെ എനിക്ക് തന്നേക്കുമോ...... " ആദ്യത്തെ അമ്പരപ്പ് മാറിയതും പൊട്ടിച്ചിരിച്ചു പോയി....... അതിപ്പോ എന്തിനാ ചിരിക്കുന്നതെന്ന് എനിക്ക് പോലും അറിയില്ല....... അച്ചൂന്റെ ദയനീയത നിറഞ്ഞ മുഖം കൂടി കണ്ടതും ചിരി ഒന്നും കൂടി ഉച്ചത്തിൽ ആയി...... 🤣🤣🤣 എല്ലാരും തുറിച്ചു നോക്കുന്നത് കണ്ടു ചിരിയൊക്കെ അടക്കി പിടിച്ചു ശ്വാസം ഒന്ന് വലിച്ചു വിട്ടു........ ഉള്ള കാര്യം പറയാലോ അച്ചൂന്റെ മുഖം കാണുമ്പോ പിന്നെയും ചിരി വന്നു...... എടി ദുരന്തമേ സീരിയസ് സിറ്റുവേഷൻ ആണ്....... അത് പിന്നെ ഓസ്കറിനെ വെല്ലുന്ന അഭിനയവും പട്ടി ചന്തയ്ക്ക് പോയ ഭാവവും കണ്ടാൽ ആരായാലും ചിരിച്ചു പോവും..... ഞാൻ എന്നോട് തന്നെ പറഞ്ഞതാ.... 😉 ഒരു വിധം ചിരി അടക്കി നിന്നു...... നേരെ നോക്കിയത് അമ്മയുടെ മുഖത്തേക്ക്..... കുറ്റബോധമോ അവളോടുള്ള ദേഷ്യമോ എല്ലാം കൂടി വല്ലായ്മയോടെ എന്നെ നോക്കി നിൽക്കുന്നു..... ഞാനൊന്ന് പുച്ഛിച്ചു ചിരിച്ചു മുഖം വെട്ടിച്ചു....... എല്ലാരുടെയും മുഖം ഏതാണ്ട് ഇതേ എക്സ്പ്രഷൻ ആണ്.....

എനിക്ക് പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല..... അല്ലെങ്കിൽ തന്നെ ഇവരുടെ മാപ്പ് പറച്ചിലോ ഇവർക്ക് മുന്നിൽ അച്ചൂനെ എക്സ്പോസ് ചെയ്യലോ ഒന്നും അല്ലാലോ എന്റെ ഉദ്ദേശം..... അച്ഛനെ വിശ്വസിപ്പിക്കണം...... അച്ചൂന് പണി കൊടുക്കണം..... രണ്ടും ഏകദേശം ഓകെ ആയി....... "ആരും ഒന്നും പറഞ്ഞില്ല...... " വ്യാധി ആണ്..... എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു....... "അതിനുള്ള മറുപടി ഞാൻ തരാം....." ഋഷി.... !! ഈശ്വരാ..... ഇതിപ്പോ എവിടുന്ന് പൊട്ടി മുളച്ചു...... ശബ്ദത്തിനു പിറകെ ഋഷി ഹാളിലേക്ക് കയറി വന്നതും അവനെ കണ്ടു വല്യച്ഛൻ അടക്കം എല്ലാരും എണീറ്റു നിന്നു...... ആരെയും നോക്കാതെ ഋഷി എനിക്ക് നേരെ നടന്നടുത്തു...... മുഖം ഒക്കെ വലിഞ്ഞു മുറുകി മൊത്തത്തിൽ കലിപ്പിൽ ആണ്..... ഉറപ്പായിട്ടും ആദ്യത്തെ അടി എനിക്ക് കിട്ടും...... എനിക്കാണേൽ കയ്യും കാലും വിറച്ചിട്ട് പാടില്ല..... അവന്റെ മുഖത്തേക്ക് നോക്കാതെ തലയും കുനിച്ചു നിന്നു..... "മുഖത്തേക്ക് നോക്കെടി..... "😠 കേൾക്കണ്ട താമസം ഉമിനീരിറക്കി മുഖം ഉയർത്തി..... "നിനക്ക് അറിയാമോ ഇവനെ..... "😠

ആ വ്യാധിയെ ചൂണ്ടി കാണിച്ചിട്ടാണ് ചോദിക്കണേ........ അറിയാം എന്ന മട്ടിൽ തലയാട്ടി കൊടുത്തു.... "വാ തുറന്നു പറയെടി.... "😠 "അ..... അറിയാം..... " "നിന്റെ ചേച്ചിയും ഇവനും ആണ് ഇതിന് പിന്നിൽ എന്ന് നിനക്ക് നേരത്തേ അറിയുമായിരുന്നോ..... " "അത്.... ഞാൻ പറയാ.... " "സേ... യെസ് ഓർ നോ.... "😠 "യെസ്..... " ധൈര്യം സംഭരിച്ചു പറഞ്ഞു നിർത്തി..... അപ്പോ തന്നെ മുഖം അടച്ചു ഒന്ന് കിട്ടി അടുത്തുള്ള ടേബിളിൽ കൈ കുത്തി നിന്നു..... "ഡാ.... ഞങ്ങടെ വീട്ടിൽ വന്നു ഞങ്ങടെ കൊച്ചിനെ തല്ലുന്നോ..... " ആ വല്ല്യച്ഛൻ ആണ്..... എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി ഋഷി അയാൾക്ക് നേരെ തിരിഞ്ഞു....... "എന്ന് മുതലാടോ ഇവള് തന്റെ കൊച്ച് ഒക്കെ ആയത്.... താനടക്കം ഇവളെ വിളിച്ചു പറഞ്ഞത് ഒന്നും ഞാൻ മറന്നിട്ടില്ല..... മറക്കാനും പോവുന്നില്ല...... ഇവനിപ്പോ വന്നു കുമ്പസാരിച്ചില്ലായിരുന്നേൽ ഈ സ്നേഹം ഒന്നും കാണില്ലായിരുന്നല്ലോ..... " ഋഷി പുച്ഛത്തോടെ ചോദിച്ചതും അയാളുടെ വാ അടഞ്ഞു..... അയാളെ ഒന്നിരുത്തി നോക്കി അവൻ വീണ്ടും എനിക്ക് നേരെ തിരിഞ്ഞു...... "എന്തിനാടി ഇത്രയും ദിവസം വായും പൂട്ടി ഇരുന്നത്......... "😠

"എന്നെ ആരും വിശ്വസിക്കില്ല ഋഷി...... ഇനി നിന്നോട് പറഞ്ഞാൽ നീ വന്നു ഇവളെയും അവനെയും തല്ലും.... അതിന്റെ പഴിയും എനിക്ക് കിട്ടും...... അതും കൂടി കേൾക്കാൻ വയ്യാഞ്ഞിട്ടാ....... " ദയനീയമായി പറഞ്ഞു നിർത്തിയതും ഋഷി എന്നെയൊന്നു നോക്കി വ്യാധിയ്ക്ക് നേരെ തിരിഞ്ഞു അടുത്തേക്ക് ചെന്നു അവന്റെ നെഞ്ചിൻ കൂട് നോക്കി ആഞ്ഞു ചവിട്ടി...... "നിനക്ക് എന്റെ പെണ്ണിനെ തന്നെ വേണമല്ലേ %$$#%&* മോനെ..... " പിന്നിലേക്ക് തെറിച്ചു വീണ അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു ഷർട്ടിൽ കുത്തി പിടിച്ചു വലിച്ചെണീപ്പിച്ചു...... "എന്നെയെന്തിനാ തല്ലുന്നത്.... എനിക്കൊന്നും അറിയില്ല..... " "നിനക്കറിയില്ല അല്ലേ..... തുളസി അവനെയിങ്ങ് കൊണ്ട് വാടാ..... " ഋഷി വാതിൽക്കലേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് ആയി...... തുളസിയുടെ പിന്നിലായി വരുന്ന ആളെ കണ്ടതും കണ്ണ് മിഴിഞ്ഞു..... അന്ന് ബീച്ചിൽ ഞങ്ങളെ അടുത്തേക്ക് വന്നവരിൽ ഒരുത്തൻ...... അടി കൊണ്ട് ഇഞ്ച പരുവം ആയിട്ടുണ്ട്....... അയാളെ കണ്ടതും ആ വ്യാധിയുടെ മുഖം കടലാസ് പോലെ വിളറി വെളുത്തു...... "

പറഞ്ഞു കൊടുക്കെടാ..... " തുളസി അയാളെ എല്ലാവർക്കും മുന്നിലേക്ക് തള്ളിയിട്ടു...... അയാളൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു തുളസി അയാളുടെ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ചു..... വീണ്ടും അടിക്കാൻ ഓങ്ങിയതും അയാളവന് മുന്നിൽ കൈ കൂപ്പി...... "തല്ലല്ലേ സാറേ.... ഞാൻ പറയാം.... ആദവ് സാർ പറഞ്ഞിട്ടാ ഞങ്ങളന്ന് വന്നത്.... കൂടെ ആ മാഡവും വന്നിരുന്നു..... ഈ കൊച്ചിന്റെ ഫോട്ടോ കാണിച്ചു തന്നു..... ആ സാറിനെ അടിച്ചു വീഴ്ത്തി കൊച്ചിനെ ആദവ് സാറിന്റെ കാറിൽ എത്തിക്കാൻ ആയിരുന്നു പ്ലാൻ.... പക്ഷേ ആ സാർ എല്ലാരേയും അടിച്ചു ഓടിച്ചു...... ആദവ് സാർ ദൂരെ നിന്ന് അതെല്ലാം ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു..... അങ്ങനെ പ്ലാൻ മാറ്റി ലാസ്റ്റ് ആ വീഡിയോ എഡിറ്റ്‌ ചെയ്തതും സാർ ആണ്..... " അയാള് അവശതയോടെ പറഞ്ഞു നിർത്തിയതും എല്ലാവരും അന്താളിപ്പോടെ അച്ചൂനെയും ആദിയെയും നോക്കി...... അച്ചു പേടിച്ചു വിറച്ചു നിൽക്കുവാ...... എനിക്കവളോട് സഹതാപം ആണ് തോന്നിയത്......... ഇതിനിടയ്ക്ക് വ്യാധി പുറത്തേക്ക് ഓടാൻ നോക്കിയെങ്കിലും തുളസി അവനെ പിടിച്ചു ഋഷിയുടെ നേരെ തള്ളിയിട്ടു.........

"എന്ത് ധൈര്യത്തിൽ ആടാ നീയെന്റെ..... " ഋഷി അവന്റെ കോളറിൽ പിടിച്ചു ഇരു കവിളിലും മാറി മാറി അടിച്ചു..... ആദി തിരിച്ചടിക്കാൻ കൈ ഓങ്ങിയതും ഋഷി ആ കൈ പിടിച്ചു നിർത്തി മുഷ്ടി ചുരുട്ടി അവന്റെ മൂക്കിന് മുകളിൽ തുടരെ തുടരെ പഞ്ച് ചെയ്തു...... അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒലിപ്പിച്ചു നിലത്തേക്ക് ഉറ്റി വീണുകൊണ്ടിരുന്നു....... മൂക്കും പൊത്തി പിന്നിലേക്ക് ആഞ്ഞ അവന്റെ കവിളടക്കം ഒന്നും കൂടി പൊട്ടിച്ചു സൈഡിലേക്ക് പിടിച്ചു തള്ളി....... കമഴ്ന്നു വീണ അവന്റെ നടു നോക്കി ആഞ്ഞു ചവിട്ടി....... എന്നിട്ടും കലിയടങ്ങാതെ നിലത്തു കിടന്നു പുളയുന്ന അവനെ പിന്നെയും പൊതിരെ തല്ലി..... "ഡാ.... മതി...... " "വിടടാ.... ഇവനെ ഞാൻ കൊല്ലും...... " തുളസി ചെന്നു പിടിച്ചു പിന്നിലേക്ക് വലിക്കാൻ നോക്കിയെങ്കിലും അവനാ കൈ വിടുവിച്ചു അടുത്തുള്ള മരത്തിന്റെ കസേര എടുത്തു അവന്റെ പുറത്തേക്ക് വീശുന്നത് കണ്ടു കണ്ണിറുക്കി അടച്ചു മുഖം തിരിച്ചു...... ആദിയുടെ അലറിയുള്ള കരച്ചിൽ കേട്ട് കണ്ണ് തുറന്നു..... കസേര വീണ്ടും ഉയർന്നുതാഴ്ന്നു.......

ഇനിയും അടിച്ചാൽ അവൻ ചത്തു പോവും.... ചെറിയച്ഛന്മാരും തുളസിയും കൂടി ഒരു വിധം അവനെ പിടിച്ചു മാറ്റി നിർത്തി...... അമ്മയടക്കം അവന്റെ മുഖം കണ്ടു പേടിച്ചു നിൽക്കുവാ...... ഋഷിയുടെ നോട്ടം അച്ചുവിൽ എത്തിയതും അവന്റെ കണ്ണ് കുറുകിയത് കണ്ടു വയറൊന്ന് കാളി...... ഋഷി തുളസിയെ തള്ളി മാറ്റി അച്ചൂന്റെ അടുത്തേക്ക് വരുന്നത് കണ്ടു ഓടി ചെന്നു അവൾക്ക് മുന്നിൽ നിന്നു...... "അങ്ങോട്ട് മാറി നിൽക്കെടി..... "😠 "വേണ്ട ഋഷി.... പ്ലീസ്.... അവളെയൊന്നും ചെയ്യണ്ട..... പ്ലീസ്.... " "അമ്മു.... മാറി നിൽക്കാനാ പറഞ്ഞത്......"😠 "വേണ്ടാ.... പ്ലീസ്..... പ്ലീസ്.... എനിക്ക് വേണ്ടി..... " "അങ്ങോട്ട് മാറെഡി...... " എന്നെ പിടിച്ചു മാറ്റി നിർത്തി അവളുടെ കഴുത്തിനു കുത്തി പിടിച്ചു ചുമരിലേക്ക് ചേർത്തു...... അവള് ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടു വല്ലായ്മയോടെ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു...... എത്രയൊക്കെ പിടിച്ചിട്ടും വിടുവിക്കാൻ നോക്കിയിട്ട് പറ്റുന്നില്ല....... "ഋഷി വിട്..... വിടാൻ.... അവള് ചത്തു പോവും...... തുളസിയേട്ടാ..... ഒന്ന് പിടിച്ചു മാറ്റ്....... " പിന്നിലേക്ക് നോക്കി വിളിച്ചിട്ടും ഒരാള് പോലും അനങ്ങുന്നില്ല.....

അച്ഛനൊക്കെ ഒരു തരംനിർവികാരതയോടെ നോക്കി നിൽക്കുവാ......... അടുത്തേക്ക് വരാൻ നിന്ന അമ്മയെ അച്ഛൻ പിടിച്ചു വെച്ചു...... അവളെ കണ്ണ് രണ്ടും തുറിച്ചു വരുന്നത് കൂടി കണ്ടതോടെ നിലത്തേക്കിരുന്നു അവന്റെ കാലിൽ പിടിച്ചു..... "പ്ലീസ്.... പ്ലീസ്..... വിട്ടേക്ക്...... പ്ലീസ്..... " 🖤🖤🖤🖤🖤🖤🖤🖤🖤 അമ്മു കാലിൽ പിടിച്ചു പറയുന്നത് കേട്ട് അവളെ നോക്കി..... പെണ്ണ് വേണ്ടെന്ന മട്ടിൽ കണ്ണ് നിറച്ചു തലയാട്ടുന്നത് കണ്ടതോടെ ആ %&&*%## മോളിലുള്ള പിടി വിട്ടു അമ്മൂനെ പിടിച്ചു എണീപ്പിച്ചു...... ആ പണ്ടാറം കഴുത്തിൽ കൈ വെച്ചു ചുമയ്ക്കുവാ...... കൊല്ലാൻ ഉള്ള കലി ഉണ്ട്...... അമ്മു പിടിച്ചില്ലെങ്കിൽ ഉറപ്പായും കൊന്നേനെ..... ഇവളൊക്കെ ഒരു ചേച്ചിയാണോ....... ഓർത്തപ്പോ വീണ്ടും പെരുത്ത് കയറി അവൾക്ക് നേരെ ആഞ്ഞപ്പോഴേക്കും അമ്മു കയ്യിൽ പിടിച്ചു നിർത്തിച്ചു...... "ഒന്നും വേണ്ടാ.... നമുക്ക് പോവാം.... പ്ലീസ്...." "നീ ഇവൾക്ക് വേണ്ടിയാണോ സംസാരിക്കുന്നെ...... സ്വന്തം ആണെന്ന് പോലും ഓർക്കാതെ മറ്റുള്ളവർക്ക് മുന്നിലേക്ക് ഇട്ടു കൊടുത്ത ഈ $$%&&$ മോൾക്ക് വേണ്ടി.... ഹേ...... "😠

അവളൊന്നും മിണ്ടാതെ കയ്യിൽ മുറുക്കി പിടിച്ചു കണ്ണടച്ച് കാണിച്ചു..... "മോളെ..... " അവളുടെ അമ്മ ആണ്..... എന്നെയൊന്നു നോക്കിയിട്ട് അവളവർക്ക് നേരെ തിരിഞ്ഞു...... "വേണ്ടമ്മേ..... ഒരായിരം വട്ടം ഇവളോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇവനെ വിശ്വസിക്കരുതെന്ന്..... അപ്പോഴൊക്കെ ഇവളെന്നെ പുച്ഛിച്ചു തള്ളിയിട്ടേ ഉള്ളൂ........ ഞാൻ പറഞ്ഞിട്ട് ആണ് സച്ചുവേട്ടൻ പ്രൊപോസലും ആയി വന്നത്...... അതും ഇവളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ട്....... ഇവളെ ലൈഫ് സേഫ് ആക്കാൻ നോക്കിയതിനാ ഞാൻ ഇതൊക്കെ അനുഭവിച്ചത്..... നാല് ദിവസം.... നാല് ദിവസം ഞാനീ വീട്ടിൽ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്തെ ഉരുകി കഴിഞ്ഞത്..... ഏതൊരാളും ആഗ്രഹിക്കും എന്ത് ഉണ്ടെങ്കിലും കൂടെ നിൽക്കുന്ന മാതാപിതാക്കളെ...... ശെരിയാണ്...... അച്ഛനും അമ്മയും കേൾക്കാൻ പാടില്ലാത്തത് തന്നെയാ നിങ്ങൾ കേട്ടത്...... കാല് പിടിക്കുന്നത് പോലെ ഞാൻ ഇവിടെ ഓരോരുത്തരോടും പറഞ്ഞിട്ടില്ലേ എനിക്ക് പറയാൻ ഉള്ളതൊന്നു കേൾക്കാൻ..... ഒരാൾ..... ഒരാൾ പോലും നിന്നിട്ടില്ല..... അമ്മ പോലും എന്നെ പിഴച്ചവൾ എന്ന് വിളിച്ചപ്പോൾ കേട്ടോണ്ട് നിന്നിട്ടല്ലേ ഉള്ളൂ....... " അമ്മു ചുണ്ട് രണ്ടും കൂട്ടി പിടിച്ചു വിതുമ്പലോടെ പറഞ്ഞു നിർത്തിയതും അവളെ ചേർത്തു പിടിച്ചു......

"ഞാൻ കൊണ്ട് പോകുവാണ്.... എന്റെ ഭാര്യയെ....... അന്ന് ഒരുരാത്രി മുഴുവൻ ഇവളെ ഒറ്റയ്ക്കിട്ടു നിങ്ങൾ പോയപ്പോഴേ ഞാൻ തിരുമാനിച്ചതാ ഇവളെയിനി ഇവിടെ നിർത്തില്ലെന്ന്..... എന്നിട്ടും തിരിച്ചു കൊണ്ട് വിട്ടത് അച്ഛനോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടാ..... ഇനിയേതായാലും ഇതുപോലൊരുത്തി ഉള്ള വീട്ടിൽ എന്റെ പെണ്ണിനെ നിർത്തുന്നില്ല..... " കൂടുതൽ ഒന്നും പറയാനോ സംസാരിക്കാനോ താല്പര്യമില്ലാതെ അമ്മുവിനെയും കൂട്ടി പുറത്തേക്ക് നടന്നു..... അവളൊന്നും മിണ്ടാതെ അനുസരണയോടെ കൂടെ വന്നു..... മറ്റവനെ തൂക്കിയെടുത്തു കൊണ്ട് വന്ന ഓട്ടോ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്..... അതിനടുത്തു ചെന്നപ്പോഴേക്കും തുളസി പിന്നിൽ നിന്ന് വിളിച്ചു...... "നീ വണ്ടിയെടുത്തു പൊക്കോ.....ഞാൻ അവന്മാരെ ഹോസ്പിറ്റലിൽ എത്തിക്കട്ടെ..... " "മ്മ്...... " അവന്റെ കയ്യിൽ നിന്ന് കീ മേടിച്ചു ബുള്ളറ്റ് എടുത്തു......

അമ്മു ഒന്ന് തിരിഞ്ഞു നോക്കി നെടുവീർപ്പിട്ടു പിന്നിൽ കയറിയിരുന്നു...... തിരിച്ചുള്ള യാത്രയിൽ അവളൊന്നും മിണ്ടാതെ ചുറ്റിപ്പിടിച്ചു ചുമലിലേക്ക് മുഖം വെച്ചിരുന്നു...... ആശ്വസിപ്പിക്കാൻ എന്ന പോലെ അവളുടെ കയ്യിൽ പതിയെ തഴുകി....... അവളുടെ ചേച്ചി കൂടി അറിഞ്ഞിട്ട് ആണെന്ന് അയാൾ പറഞ്ഞപ്പോൾ തന്നെ തീരുമാനിച്ചതാ പെണ്ണിനെ അവിടെ നിർത്തില്ലെന്ന്..... അത് അറിഞ്ഞിട്ടും പറയാതെ അങ്ങോട്ട് വീണ്ടും പോയ ദേഷ്യത്തിനാ ഇവൾക്കിട്ട് പൊട്ടിച്ചത്....... എന്നാലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം മാത്രം ബാക്കി...... എന്തിനായിരിക്കും ആദവ് തന്നെ എല്ലാം തുറന്നു പറഞ്ഞത്.....??? അറിഞ്ഞത് വെച്ചു അമ്മുനോടുള്ള സ്നേഹം കൊണ്ട് അല്ല...... പിന്നെന്തായിരിക്കും അതിന് പിന്നിലുള്ള കാരണം.....??????? .........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story