കൽക്കണ്ടം: ഭാഗം 37

kalkandam new

എഴുത്തുകാരി: അശ്വിനി

"അമ്മൂ..... ഡീീ.... ഇറങ്ങ്..... " എന്തൊക്കെയോ ഓർത്തു ചുമലിൽ തല വെച്ചു കിടക്കുവായിരുന്നു...... ഋഷി തട്ടി വിളിച്ചിട്ടാ ശ്രദ്ധ മാറിയത്...... വീട്ടിൽ എത്തി...... ബൈക്കിൽ നിന്നിറങ്ങി അകത്തേക്ക് കയറാൻ നിന്നപ്പോഴേക്കും ഋഷി കയ്യിൽ പിടിച്ചു നിർത്തിച്ചു...... "എന്തേ...... " "നിക്ക്.... മുത്തശ്ശാ....... " അവനകത്തേക്ക് നീട്ടി വിളിച്ചു...... മുണ്ടിന്റെ തലപ്പിൽ മുഖവും തുടച്ചു വരുന്നുണ്ട് നമ്മുടപ്പൂപ്പൻ.... എന്നെ കണ്ടപ്പോ മുഖം ആശ്ചര്യം കൊണ്ട് വിടർന്നു...... "ഇങ്ങനെ നോക്കി നിൽക്കാതെ വിളക്ക് എടുത്തിട്ട് വാ മുത്തശ്ശാ.... " ഋഷി ചിരിയോടെ പറഞ്ഞു എന്റെ ഷോൾഡറിൽ കൂടി കയ്യിട്ടു അവനോട്‌ ചേർത്തു പിടിച്ചു.... ആണോ എന്ന മട്ടിൽ എന്നെ നോക്കിയപ്പോ ഞാൻ കണ്ണടച്ചു കാണിച്ചു..... സത്യം പറഞ്ഞാൽ വീട്ടിലെ അവസ്ഥ ആലോചിച്ചിട്ട് ഒരു മനസ്സമാധാനം ഇല്ല........ അച്ചൂന്റെ കാര്യം എന്തായോ എന്തോ..... ഋഷിയുടെ സന്തോഷം കളയേണ്ടന്ന് ഓർത്തു മാത്രം മുഖം പ്രസന്നമാക്കി നിന്നു..... "വാ.... നമുക്ക് അമ്മയുടെ അടുത്ത് പോയിട്ട് വരാം..... " "ആ...... " അവന്റെ കയ്യും പിടിച്ചു അസ്ഥിത്തറയ്ക്ക് അടുത്തേക്ക് നടന്നു......

കണ്ണടച്ച് പ്രാർത്ഥിച്ചു രണ്ടാളും അസ്ഥിത്തറയിലൊന്നു തൊട്ട് അനുഗ്രഹം മേടിച്ചു തിരിച്ചു നടന്നു...... അപ്പോഴേക്കും മുത്തശ്ശൻ ഏഴ് തിരിയിട്ട വിളക്കും ആയിട്ട് വന്നു.... അത് കണ്ടപ്പോഴാ ഓർത്തത്.... കിടക്കപ്പായിന്നു എണീറ്റു വരുവാ.... "എന്താ മോളെ...... " അപ്പൂപ്പനാണ്..... വിളക്ക് മേടിക്കാതെ വടി പോലെ നിൽക്കുന്നത് കണ്ടു ചോദിക്കുവാ.... "അത് ഞാൻ പല്ല് തേച്ചിട്ടില്ല..... "😁 ആദ്യം ഒന്ന് അന്തിച്ചെങ്കിലും രണ്ടും പിന്നെ പൊരിഞ്ഞ ചിരി ആയിരുന്നു...... ഞാൻ നോക്കി പേടിപ്പിച്ചപ്പോ അപ്പൂപ്പൻ ചിരി കടിച്ചു പിടിച്ചു..... എന്നിട്ടും ഋഷി ചിരി നിർത്തിയില്ല..... "നല്ല ബെസ്റ്റ് ഭാര്യ..... സമയം പതിനൊന്നര ആയി..... " തലയ്ക്കിട്ടൊരു കൊട്ട് തന്നു...... "ഞാൻ അറിഞ്ഞോ ഇന്നിങ്ങോട്ട് കൊണ്ട് വരും എന്ന്.... അറിഞ്ഞിരുന്നേൽ നേരത്തെ കുളിച്ചു റെഡി ആയി നിന്നേനെ..... " തലയിൽ ഉഴിഞ്ഞു കേറുവോടെ പറഞ്ഞതും രണ്ടാളും ചിരിച്ചു...... അവരെ നോക്കി ചുണ്ട് കോട്ടി മുറ്റത്തുള്ള പൈപ്പിന്റെ അടുത്തേക്ക് നടന്നു കയ്യും കാലും മുഖവും കഴുകി തിരിച്ചു നടന്നു...... വിളക്ക് മേടിക്കും മുൻപ് ഋഷിയെ ഒന്ന് നോക്കി..... സന്തോഷത്തോടെ കണ്ണടച്ച് കാണിച്ചു.......

അങ്ങനെ ഒഫീഷ്യൽ ആയി പാലക്കൽ വീടിന്റെ മരുമകൾ സ്ഥാനം കൈ പറ്റി വിളക്ക് കയ്യിൽ പിടിച്ചു വലത് കാല് വെച്ചു അകത്തേക്ക് കയറി..... ഹാളിലേക്ക് കയറിയപ്പോ അപ്പൂപ്പൻ വിളക്ക് കയ്യിൽ മേടിച്ചു...... "മോള് ചെന്നു ഫ്രഷ് ആയിക്കോ..... അപ്പോഴേക്കും കഴിക്കാൻ ഉണ്ടാക്കി തരാം..... ദേവാ.... നീ ചെന്നു മോൾക്ക് മാറാൻ തൽക്കാലത്തേക്ക് ഡ്രസ്സ്‌ മേടിച്ചു വാ..... " അതും പറഞ്ഞു അപ്പൂപ്പൻ വിളക്ക് തിരിച്ചു വയ്ക്കാൻ പോയി....... ഋഷി എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു അവന്റെ അവന്റെ കയ്യിലൊരു നുള്ള് കൊടുത്തു മുകളിലേക്കോടി....... "ഡീീ...... "😠 "പോടാ..... "😜 "പോടന്നോ...... നിന്നെയെന്റെ കയ്യിൽ കിട്ടും.... "😠 പറച്ചിൽ കേട്ടിട്ട് കുസൃതിയോടെ ആണെന്നൊന്നും വിചാരിക്കണ്ട..... ദേഷ്യത്തിലാ..... ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ നല്ല രസാ...... വന്നിട്ട് അറുക്കാതിരുന്നാൽ ഭാഗ്യം... 😁 പുറത്ത് ബുള്ളറ്റ് സ്റ്റാർട്ട് ആവുന്ന സൗണ്ട് കേട്ടു...... പോവാണെന്നു തോന്നുന്നു.... മുകളിൽ രണ്ട് റൂമും പിന്നെ ഹാള് പോലെ ഒരു ഏരിയയും നീളത്തിൽ ഒരു വരാന്തയുമേ ഉള്ളൂ..... ആദ്യം കാണുന്നതാണ് ഋഷിയുടെ റൂം......

അല്ല.... ഞങ്ങളെ റൂം..... വലത് കാല് വെച്ചു റൂമിലേക്ക് കയറി ബെഡിൽ ചെന്നിരുന്നു..... ഒരേസമയം സങ്കടവും വരുന്നു..... സന്തോഷവും തോന്നുന്നു.... ഇങ്ങനെ ഒന്നും ആയിരുന്നില്ല പ്രതീക്ഷിച്ചതും സ്വപ്നം കണ്ടതും...... ഒരാഴ്ച കൊണ്ട് എല്ലാം മാറി മറിഞ്ഞു..... ഇന്ന് മുതൽ പുതിയൊരു ജീവിതം.... പുതിയ റോൾ....... വീട്ടിലേക്ക് ഒന്ന് വിളിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്.... ഫോൺ പോലും എടുക്കാതെ ആണ് ഇറങ്ങി വന്നത്...... അച്ചൂനെ കുറിച്ച് ഓർക്കുമ്പോ സഹതാപമോ ദേഷ്യമോ വിഷമമോ എന്തൊക്കെയോ ചേർന്നൊരു ഫീലിംഗ്.... ഒരുത്തനെ വിശ്വസിച്ചു അവന്റെ യഥാർത്ഥ രൂപം അറിയാതെ കൂടെ കൂടി എന്തൊക്കെയോ ചെയ്തു..... ഒടുവിൽ അവൻ തന്നെ നിഷ്കരുണം തള്ളി കളഞ്ഞിരിക്കുന്നു.......... കഷ്ടം..... പാവം അച്ഛനും അമ്മയും...... ഒരു മോള് ഇറങ്ങി പോയി.... മറ്റൊരു മോള് അങ്ങനെയും ആയി...... അവിടെ തന്നെ നിൽക്കണം എന്ന് ഉണ്ടായിരുന്നതാ..... പക്ഷേ ഋഷി...... ആരൊക്കെ വന്നാലും പോയാലും ഒറ്റയ്ക്ക് ആയപ്പോൾ എനിക്കായ് നീട്ടിയ കൈകളെ മറക്കാനോ തട്ടി കളയാനോ തോന്നിയില്ല...... അപ്പോ അതായിരുന്നു ശെരി......

ഇനിയും ഇരുന്നാൽ ഇന്നത്തെ മൂഡ് മൊത്തം പോവും....... എണീറ്റു ബാത്റൂമിലേക്ക് കയറി..... ഷവറിന്റെ ചുവട്ടിൽ നിന്നപ്പോ തന്നെ മൊത്തത്തിൽ ഒന്ന് തണുത്തു...... നല്ലൊരു കുളിയും പാസാക്കി ടവ്വലും ചുറ്റി ഇറങ്ങി...... ഋഷി വന്നിട്ടില്ലെന്ന് തോന്നുന്നു....... നേരെ ചെന്നു അലമാര തുറന്നു നോക്കി...... ഇഷ്ടം പോലെ ടീ ഷർട്ടും ഷർട്ടും ഉണ്ട്..... ഏത് ഡ്രസ്സ്‌ എടുത്തിടും....?? ടോട്ടൽ കൺഫ്യൂഷൻ.... ഓരോന്ന് എടുത്തു വെച്ചു കണ്ണാടിയിൽ നോക്കി.... എല്ലാത്തിനും മുടിഞ്ഞ സൈസ് ആണ്.... രണ്ടാൾക്ക് കൂടി കയറാം..... "അമ്മൂ..... വാതിൽ തുറക്ക്...... " ആ വന്നല്ലോ വനമാല.... കയ്യിലിരുന്ന ടീ ഷർട്ട്‌ താഴെയിട്ടു ഓടി ചെന്നു വാതിൽ തുറന്നു...... "എന്താ ലേറ്റ് ആയേ.... ഞാനെപ്പോ തൊട്ട് നോക്കിയിരിക്കുവാ അറിയോ..... " ചെക്കനൊരു കുലുക്കവും ഇല്ല.... വായും പൊളിച്ചു നിൽക്കുവാ...... ശ്ശെടാ ഇതെന്തോ പറ്റി...... "ഡാ പൊട്ടാ..... " തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു..... സാധാരണ ചെറിയ വേദന വന്നാൽ തന്നെ മുഖം ചുവക്കുന്നവാ.... ഇന്നിപ്പോ നല്ല സ്‌ട്രോങിൽ കൊട്ടിയിട്ട് ഒരവലക്ഷണം പിടിച്ച ചിരിയോടെ അടിമുടി നോക്കുന്നു.....

എന്തോന്നാ ഈ നോക്കുന്നേ എന്നും ഓർത്തു ഞാനെന്നെ തന്നെ ഒന്ന് നോക്കി...... ആഞ്ജനേയ സ്വാമി..... 😱😱😱😱😱😱 ടവ്വൽ ചുറ്റി കെട്ടിയിട്ടാ നിൽക്കണേ..... വാതിൽ വലിച്ചടയ്ക്കാൻ പോകുമ്പോഴേക്കും ചെക്കൻ റൂമിലേക്ക് തള്ളി കയറി വാതിലടച്ചു കുറ്റിയിട്ടു.......... 🖤🖤🖤🖤🖤🖤🖤🖤 "എങ്ങോട്ടാ ഈ കേറി വരുന്നേ..... "🙄 "എന്തേ വരാൻ പാടില്ലേ..... "😉 കള്ളച്ചിരിയോടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചതും അവള് കിടന്നു പരുങ്ങി....... ഒരു കുഞ്ഞി ബാത്ത് ടവ്വൽ മാറിന് കുറുകെ കെട്ടി കഴുത്തിലും താലിയിലും മുഖത്തും ഒക്കെ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചു നനഞ്ഞ മുടിയും ഒക്കെയായി നിൽക്കുവാ പെണ്ണ്..... കടിച്ചു തിന്നാൻ തോന്നും.... കയ്യിലിരുന്ന കവർ ടേബിളിലേക്ക് വെച്ചു വാച്ചും അഴിച്ചു വെച്ചു അവൾക്ക് നേരെ തിരിഞ്ഞു..... അതിനിടയ്ക്ക് ആണ് റൂം ശ്രദ്ധിക്കണേ..... എവിടുന്നൊക്കെയാ അരിച്ചു കയറിയതെന്ന് അറിയില്ല...... പെണ്ണിനെ നോക്കി പല്ല് കടിച്ചു..... "എന്തുവാടി ഈ ചെയ്തു വെച്ചേക്കുന്നേ.... "😠 അലമാരയിൽ അടുക്കി വെച്ച ഡ്രസ്സ്‌ മുഴുവൻ നിലത്ത് വാരി വലിച്ചു ഇട്ടേക്കുന്നു.....

അവള് നാക്ക് കടിച്ചു എന്നെ നോക്കി ഇളിച്ചു കാണിച്ചു...... "അത് പിന്നെ ഞാൻ വീട്..... ഈ... "😁 "ഒറ്റ ഒന്നങ്ങു തന്നാൽ ഉണ്ടല്ലോ..... "😠 ഒന്ന് പൊട്ടിക്കാൻ ചെന്നപ്പോഴേക്കും ഫോൺ റിങ് ചെയ്തു... തുളസി ആണ്...... അവളെയൊന്ന് തറപ്പിച്ചു നോക്കി കാൾ അറ്റൻഡ് ചെയ്തു പുറത്തേക്ക് നടന്നു.... 🖤🖤🖤🖤🖤🖤🖤🖤 ഹാവൂ...... കറക്റ്റ് ടൈമിൽ ഫോൺ റിങ് ചെയ്തു..... അല്ലെങ്കിൽ ഇപ്പോ പൊട്ടിയേനെ..... ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു ഓടി ചെന്നു അവൻ കൊണ്ട് വെച്ച കവർ എടുത്തു നോക്കി...... രണ്ട് നൈറ്റ്‌ ഡ്രസ്സും പിന്നൊരു കുർത്തയും ടോപ്പും..... നൈറ്റ്‌ ഡ്രസ്സ്‌ എടുത്തു ബാത്റൂമിലേക്ക് കയറി പെട്ടെന്ന് മാറ്റിയിറങ്ങി...... കാലൻ വരും മുൻപ് ക്ലീൻ ചെയ്യണം..... അല്ലെങ്കിൽ പൊട്ടും...... "ഡീീ...... "😠 ഓ..... ഒക്കെ കൂടി പെറുക്കി കൂട്ടി അലമാരയിൽ കുത്തി കേറ്റാൻ പോകുമ്പോഴേക്കും അലർച്ച കേട്ട് അതിന്റെ വിറയലിൽ കയ്യിലുള്ളതെല്ലാം നിലത്ത് എത്തി....... "മര്യാദക്ക് മടക്കി വൃത്തിയാക്കി വെച്ചോ..... എന്നിട്ട് മോള് പുറത്തേക്ക് ഇറങ്ങിയാൽ മതി.... കേട്ടല്ലോ...... " "മ്മ്മ്മ്........ "😒 ഓരോന്നായി എടുത്തു മടക്കി അടുക്കി ഒതുക്കി വെച്ചു......

ചെക്കൻ ഞാൻ മടക്കുന്നതും നോക്കി ബെഡിൽ സുഖിച്ചു കിടക്കുവാ..... ബൂർഷ്വാ കെട്ട്യോൻ...... ഒരൊറ്റ ചവിട്ട് കൊടുക്കാൻ തോന്നുന്നുണ്ട്...... പക്ഷേ ഓപ്പോസിറ്റ് റിയാക്ഷൻ ആയിട്ട് എന്നെ വേണേൽ താഴേക്ക് എറിയും..... അതിലും നല്ലത് ഒന്നും മിണ്ടാതെ മടക്കി വയ്ക്കുന്നതാ..... എന്റെ ഡിങ്കാ.... വീട്ടിൽ പോലും മടക്കി വയ്ക്കാത്ത ഞാനാ.... 😪 "എന്തുവാടി പിറുപിറുക്കുന്നെ...... " ഒലക്ക എവിടെ കിട്ടുമെന്ന് ചോദിച്ചതാ..... 😏 "എന്തെങ്കിലും പറഞ്ഞോ...... " "ആരാ വിളിച്ചതെന്ന് ചോദിച്ചതാ..... " "അത് തുളസിയാ..... രണ്ടാളെയും ഹോസ്പിറ്റലിൽ എത്തിച്ചെന്ന് പറയാൻ..... " "മ്മ്..... " വ്യാധി മിക്കവാറും എണീറ്റു നിൽക്കാൻ ടൈം എടുക്കും...... വീട്ടിലെ കാര്യം ചോദിക്കണോ..... 🤔🤔 "നീയെന്താ ആലോചിക്കുന്നെ..... " "അത്.... ഞാൻ... വീട്.... അച്ചു...... " "നിന്നെ തല്ലാനും കൊല്ലാനും ഇറക്കി വിടാനും കാണിച്ച ഉത്സാഹം ഒന്നും അവളുടെ കാര്യത്തിൽ ഇല്ല..... അവളാ വീട്ടിൽ തന്നെ ഉണ്ട്...... " ഋഷി രോഷത്തോടെ പറഞ്ഞു കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്ത പോലെ ഫോൺ എടുത്തു തോണ്ടി.....

അവസാനത്തെ ഷർട്ടും മടക്കി വെച്ചു അവനെയൊന്ന് നോക്കി മറുപടി പറയാതെ വാതിലിനടുത്തേക്ക് നടന്നു..... "ഒന്ന് നിന്നേ...... " "എന്താ..... " തിരിഞ്ഞു നോക്കാതെ ചോദിച്ചു വാതിൽ തുറന്നു.... "ഇനിയങ്ങോട്ട് നിനക്ക് ഞാൻ മാത്രം മതി..... വേറാരും വേണ്ടാ..... " "മനസ്സിലായില്ല..... " നെറ്റി ചുളിച്ചു അവന് നേരെ തിരിഞ്ഞു.... "നിനക്ക് മലയാളം അറിയില്ലേ..... "😠 "അതറിയാം.... പക്ഷേ ഇപ്പോ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ല.... " "നിനക്കിനി ആ വീട്ടുകാരും ആയിട്ട് കോൺടാക്ട് വേണ്ടാ.... എനിക്കത് ഇഷ്ടം അല്ല...... " "അതെന്താ എന്നാ ചോദിക്കുന്നത്...... " "നീ ഞാൻ പറഞ്ഞത് കേട്ടാൽ മതി..... കൂടുതൽ ചോദ്യം ഒന്നും വേണ്ടാ..... നിനക്കറിയുമോ നിന്റെ ചേച്ചി ചെയ്ത തെറ്റ് എല്ലാം ക്ഷമിച്ചു അവരവളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുവാ...... നിന്നെ ആരെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയിരുന്നോ....." "അതാണോ നിന്റെ പ്രശ്നം.... ഋഷി... അച്ചു വളരെ സെൻസിറ്റീവ് ടൈപ്പ് ആണ്..... എന്നെ പോലെ അല്ല....... മനക്കട്ടി ഒട്ടും ഇല്ല.... അല്ലെങ്കിൽ തന്നെ തകർന്നു നിൽക്കുവായിരിക്കും.... അതിന്റെ കൂടെ എല്ലാരും കൂടി കുറ്റപ്പെടുത്തിയാൽ അവള് വല്ലതും ചെയ്യും.... കഴിഞ്ഞത് കഴിഞ്ഞു..... അതിപ്പോ പറഞ്ഞിട്ട് എന്ത് കാര്യം.... പറ്റിയ തെറ്റ് അവൾക്ക് ഇപ്പോ മനസ്സിലായി കാണും...... "

"കൊള്ളാം..... കിട്ടിയ തല്ലും അപമാനവും ഒക്കെ ഒറ്റയടിക്ക് മറന്നു അവളെ ന്യായീകരിക്കുന്നു...... നിനക്ക് എന്നോട് സ്നേഹം ഉണ്ടെങ്കിൽ..... ഇനി അവരുമായി കോൺടാക്ട് വേണ്ടാ...... അത് അത്രേ ഉള്ളൂ.... അല്ലെന്നുണ്ടെങ്കിൽ നിനക്ക് തിരിച്ചു പോവാം...... " "തിരിച്ചു പോവാനോ.... എങ്ങോട്ട്...... ഇത് നോക്ക് ഋഷി ഒരാൾക്ക് വേണ്ടി മറ്റുള്ളവരെ വേണ്ടാ എന്ന് വയ്ക്കാൻ ഒന്നും എന്നെ കിട്ടില്ല..... എനിക്ക് നിന്നെ പോലെ തന്നെയാ എന്റെ വീട്ടുകാരും..... അവരെന്തൊക്കെ ചെയ്താലും എന്റെ വീട്ടുകാർ അല്ലാതാവില്ലാലോ.... എന്റെ ഭാഗത്തും തെറ്റുണ്ട്..... അച്ഛനെയും അമ്മയേയും കുറിച്ചൊക്കെ ഓർമ്മയുള്ള ഞാൻ പ്രേമിക്കാൻ നിൽക്കരുതായിരുന്നു..... " "ഓഹോ..... അപ്പോ എന്നെ സ്നേഹിക്കരുതായിരുന്നെന്ന് നിനക്കിപ്പോ തോന്നുന്നുണ്ടല്ലേ..... "😠 "ശ്ശെ.... നീയെന്തിനാണ് ഇങ്ങനെ എഴുതാപ്പുറം വായിക്കുന്നത്....." "ഒരു എഴുതാപ്പുറവും ഇല്ല..... നിന്നെ പോലെ വിശാലഹൃദയം ഒന്നും എനിക്കില്ല..... നിനക്ക് ഞാനും എനിക്ക് നീയും.... അത് മതി.... " "പറ്റില്ല..... എനിക്ക് നീയും അച്ഛനും അമ്മയും എല്ലാരും വേണം.....

അല്ലെങ്കിൽ തന്നെ നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല..... ഈ പറയുന്ന ഫീലിംഗ്സ് ഒന്നും നിനക്കറിയില്ലാലോ..... " പറഞ്ഞു കഴിഞ്ഞിട്ട് ആണ് എന്താണ് പറഞ്ഞതെന്ന ബോധം വന്നത്..... അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ...... "ഞാൻ..... ഞാൻ സോറി..... " "ഇറങ്ങെടി..... "😠 അവനുച്ചത്തിൽ വിളിച്ചു പറഞ്ഞിട്ടും അനങ്ങാതെ അവിടെ തന്നെ നിന്നു..... അപ്പോ തന്നെ ഋഷി ചാടി എണീറ്റു കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്കാക്കി ഡോർ വലിച്ചടച്ചു..... ഏത് നേരത്താണാവോ പറയാൻ തോന്നിയത്....🤦‍♀️ ഛെ.... എനിക്ക് കിട്ടാത്ത കൺസിഡറേഷൻ വീട്ടിൽ അവൾക്ക് കിട്ടിയെന്ന് അറിഞ്ഞതായിരിക്കും അവനെ ചൊടിപ്പിച്ചത്..... മിണ്ടാതെ നിന്നാൽ മതിയായിരുന്നു....... പറയുന്നത് കേട്ടപ്പോ എനിക്കും ദേഷ്യം വന്നു..... വായിൽ തോന്നിയത് വിളിച്ചു പറയേം ചെയ്തു..... ഇനി ഇപ്പോ വിളിച്ചിട്ടൊന്നും കാര്യം ഇല്ല...... വെറുതേ വീണ്ടും ചൊറിഞ്ഞു പോയ്‌ മേടിച്ചു കൂട്ടണ്ട...... ഒന്നും കൂടി വാതിലിന്റെ അങ്ങോട്ട് നോക്കി താഴേയ്ക്ക് ഇറങ്ങി...... പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചു നെറുകയിൽ കുങ്കുമം എടുത്തു തൊട്ടു അടുക്കളയിലേക്ക് നടന്നു.....

"ഹാ വന്നോ..... " "വന്നല്ലോ..... " പറയുന്നതിന്റെ കൂടെ സ്ലാബിലേക്ക് കയറിയിരുന്നു..... അപ്പൂപ്പൻ തന്നെ കഴിക്കാൻ എടുത്തു തന്നു..... ഉപ്പ്മാവ് ആണ്..... പപ്പടവും........ അതും കഴിച്ചു അപ്പൂപ്പൻ ഓരോന്നും ചെയ്യുന്നതും നോക്കിയിരുന്നു.... "അവനെവിടെ..... " "കിടക്കുവായിരിക്കും..... ചെറിയ പിണക്കം.... " "വന്നു കയറിയപ്പോ തന്നെ തുടങ്ങിയോ രണ്ടും.... " അതിന് പകരം ദയനീയമായിട്ടൊന്ന് നോക്കി ചായ എടുത്തു കുടിച്ചു..... അപ്പൂപ്പന്റെ കൂടെ ഉച്ചയ്ക്കുള്ള ഫുഡ് ഉണ്ടാക്കാൻ കൂടി.... ഞാൻ വന്നത് പ്രമാണിച്ചു ചെറിയ സദ്യ ആണ്..... സാമ്പാർ... ക്യാബേജ് തോരൻ... പുളിയിഞ്ചി.... രസം.... പച്ചടി.... പിന്നെ പപ്പടം..... ദൈവം സഹായിച്ചു ഇതിൽ ഒന്ന് പോലും എനിക്കുണ്ടാക്കാൻ അറിയാൻ പാടില്ല..... തല്ക്കാലം പച്ച കറി ഒക്കെ അരിഞ്ഞു കൊടുത്തും കടുക് പൊട്ടിച്ചു കൊടുത്തും പാത്രം കഴുകിയും ഒരു വിധം പണിയെല്ലാം തീർത്തു....... അതിനിടയ്ക്ക് കത്തിയടി മുറയ്ക്ക് നടന്നു... ഡൈനിങ്ങ് ടേബിളിൽ എല്ലാം എടുത്തു വെച്ചു ഋഷിയെ വിളിക്കാൻ പറഞ്ഞു അപ്പൂപ്പൻ വാഴയില വെട്ടാൻ പോയി..... ചെക്കനീ നേരം വരെ പരിസരത്തേക്ക് പോലും വന്നിട്ടില്ല.....

ഞാൻ പറഞ്ഞത് കൊണ്ട് കാണും..... 😒 "ഋഷീ...... ഋഷീ.... വാതിൽ തുറക്ക്.... അപ്പൂപ്പൻ കഴിക്കാൻ വിളിക്കുന്നു...... " പിന്നെയും കൊറെ തട്ടിയിട്ട് ആണ് തുറന്നത്..... ഉറങ്ങുവായിരുന്നെന്ന് തോന്നുന്നു.... എന്നെ കണ്ട ഭാവം നടിക്കാതെ കടന്നു പോവാൻ നിന്നതും അവന്റെ കയ്യിൽ പിടിച്ചു നിർത്തിച്ചു..... "സോറി...... വായിന്നു വീണു പോയതാ..... " ഏഹേ..... ഒരു ദയയും ഇല്ലാതെ കൈ തട്ടി മാറ്റി താഴേക്ക് പോയി..... എനിക്കിത് കിട്ടണം.... നാക്കിന് ലൈസെൻസ് ഇല്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞിട്ട് അല്ലേ...... 🤐 കഴിക്കാൻ ഇരുന്നിട്ടും ഋഷി ഒന്ന് നോക്കുന്നു പോലും ഇല്ല.... പക്ഷേ അപ്പൂപ്പൻ നല്ല ത്രില്ലില്ലാ.... ഞാൻ വന്നല്ലോ...... എന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്...... വെറുതേ ഒന്ന് മൂളി കൊടുക്കും..... ഞാൻ മാത്രല്ല..... അവനും.... ശെരിക്കും പറഞ്ഞാൽ നാലഞ്ച് കൊല്ലം കൂടി കഴിഞ്ഞിട്ട് വരേണ്ട വരവാ ഇത്ര നേരത്തേ ആയത്...... ഹാ ഇങ്ങനെ ഒക്കെ നടക്കാൻ ആയിരിക്കും യോഗം..... കഴിച്ചു കഴിഞ്ഞു ഋഷി എണീറ്റു പോയി...... "മുഖം ഒരു കൊട്ടയുണ്ടല്ലോ.... "

അപ്പൂപ്പൻ ഋഷിയുടെ പോക്കും നോക്കി പറയുവാ...... "അതെപ്പഴാ അങ്ങനെ അല്ലാത്തത്..... "😏 മൂപ്പര് ചിരിക്കുവാ..... "ഈ രണ്ട് സാധങ്ങളുടെ കൂടെ ജീവിക്കാണല്ലോ എന്റെ വിധി.... "🤦‍♀️ മുകളിലേക്ക് നോക്കി പറഞ്ഞു ഇലയും എടുത്തു അടുക്കളയിലേക്ക് നടന്നു.... ബാക്കി പണി കൂടി ഒതുക്കി അപ്പൂപ്പനെ ചുറ്റിപ്പറ്റി നടന്നു...... വെയിലറിയിട്ടേ അപ്പൂപ്പൻ പറമ്പിലേക്കിറങ്ങൂ..... ഇന്ന് രാവിലെ ഉണ്ടായത് എല്ലാം പറഞ്ഞു കൊടുത്തോണ്ട് മുറ്റത്തെ സ്റ്റെപ്പിൽ ഇരിക്കുമ്പോൾ ആണ് ഋഷി ഇറങ്ങി വരുന്നേ..... എവിടേക്കോ പോവാൻ റെഡി ആയിട്ടാ വരുന്നേ.... എങ്ങോട്ടാണാവോ..... 🙄 "മുത്തശ്ശാ..... അവളോട് ചെന്ന് റെഡി ആയിട്ട് വരാൻ പറാ...... " അതെന്നോട് അങ്ങ് പറഞ്ഞാൽ പോരെ..... ഓ പിണക്കം..... 😏 അപ്പൂപ്പൻ കണ്ണ് കൊണ്ട് പോയി റെഡി ആയിക്കോളാൻ പറഞ്ഞു..... ഇനി ലേറ്റ് ആവുന്നതിനു ചൂടാക്കണ്ട.... ഓടിച്ചെന്ന് രാവിലെ മേടിച്ചു തന്ന കുർത്തയും ലെഗ്ഗിനും എടുത്തിട്ട് മുടി മൊത്തത്തിൽ കൂട്ടി കെട്ടി പൊട്ടിന് പകരം ഭസ്മം എടുത്തു കുറി വരച്ചു മുറ്റത്തേക്കിറങ്ങി..... അപ്പൂപ്പന് ടാറ്റാ കൊടുത്തു എങ്ങോട്ടാണെന്ന് പോലും ചോദിക്കാതെ വണ്ടിയിൽ കയറിയിരുന്നു..... ചോദിച്ചാൽ ഉടനെ ഇങ്ങോട്ട് ചോദ്യം വരും..... അറിഞ്ഞാലേ വരത്തുള്ളോ..... അപ്പോ പിന്നെ ആദ്യത്തെ ചോദ്യത്തിന് പ്രസക്തിയില്ല....... 🤷

ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ മുന്നിൽ വണ്ടി ചെന്നു നിന്നു...... ഓ ഡ്രസ്സ്‌ എടുക്കാൻ ആയിരുന്നോ...... അത്യാവശ്യം വലിയ ഷോപ്പ് ആണ്..... ഇവിടെ ഒക്കെ നല്ല പൈസ ആവില്ലേ...... ഇതിനു മാത്രം ഒക്കെ ഇവന്റെ കയ്യിൽ എവിടുന്നാ..... 🙄 ആലോചിച്ചു നിന്നപ്പോഴേക്കും ഋഷി വന്നു കയ്യിൽ പിടിച്ചു അകത്തേക്ക് നടന്നു.... ഓരോ ടോപ്പ് എടുക്കും ഋഷിയെ നോക്കും.... വാ തുറന്നു കമാന്നൊരക്ഷരം മിണ്ടിയില്ലെലും മുഖം കണ്ടാൽ അറിയാം ഇഷ്ടം ആയോ ഇല്ലയോ എന്ന്...... ആവശ്യത്തിന് വേണ്ടത് മാത്രം എടുത്തു പുറത്തേക്കിറങ്ങി..... പിന്നെയും അവിടെയും ഇവിടെയും ഒക്കെ കയറിയിറങ്ങി...... സംഭവം പിണക്കം ആണേലും ഒരു കൈ കൊണ്ട് കവറും മറ്റേ കൈയിൽ എന്റെ കയ്യും പിടിച്ചാ ചെക്കന്റെ നടപ്പ്....... 🥰 വിളക്ക് കത്തിക്കാറായപ്പോഴേക്കും തിരിച്ചു വീട്ടിലെത്തി...... തുളസി വന്നിരുന്നെന്ന് തോന്നുന്നു..... അവന്റെ ബുള്ളറ്റ് കാണാൻ ഇല്ല..... എടുത്തു കൊണ്ട് പോയി കാണും...... കവർ എല്ലാം പെറുക്കിയെടുത്തു അകത്തേക്ക് കയറി മൊത്തം ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വെച്ചു......... "അപ്പൂപ്പാ...... അപ്പൂപ്പാ...... " എവിടെ പോയി..... 🤔

അടുക്കളയിലും കാണാൻ ഇല്ല...... "അപ്പൂപ്പോയ്.... " അടുക്കള വാതിലിൽ കൂടി തല പുറത്തേക്കിട്ടു നോക്കി...... പെട്ടെന്ന് വണ്ടി സ്റ്റാർട്ട്‌ ആവുന്ന സൗണ്ട് കേട്ട് മുന്നിലേക്ക് ഓടി...... അപ്പൂപ്പനും അവനും മുറ്റത്തു നിൽക്കുന്നു...... എന്നെ ഒന്ന് നോക്കി അവൻ വണ്ടി എടുത്തു പോയി...... "അപ്പൂപ്പനെവിടായിരുന്നു...... " " ചെടിയ്ക്ക് വെള്ളം ഒഴിക്കുവായിരുന്നു..... " കയ്യിലിരുന്ന തോർത്തിൽ കൈയും മുഖവും തുടച്ചു അപ്പൂപ്പൻ അകത്തേക്ക് കയറി..... "അവനെങ്ങോട്ട് പോയതാ..... " "ജോലിക്ക്..... " "മ്മ്..... ചായ കുടിച്ചോ..... ഞാനിട്ടു തരണോ.... " ചോദിച്ചു നിർത്തിയതും അപ്പൂപ്പനൊരു നോട്ടം..... ഞാനൊന്ന് ഇളിച്ചു കാണിച്ചു..... "ചുമ്മാ ഫോര്മാലിറ്റിക്ക് ചോദിച്ചതാ...... "😁 "വലിയ വലിയ സഹായങ്ങൾ ചെയ്യാതെ പോയ്‌ എല്ലാം ഒതുക്കി വയ്ക്കാൻ നോക്ക്..... " ഇനിയും നിന്നാൽ ട്രോളാൻ തുടങ്ങും.... അതിനു മുൻപ് നൈസ് ആയിട്ട് അകത്തേക്ക് വലിഞ്ഞു..... ഋഷീന്റെ കാര്യം ആലോചിച്ചപ്പോ എന്തോ പോലെ.... പഠിക്കുന്നതിന്റെ കൂടെ ജോലിക്ക് പോയി ഇപ്പോ എന്നെയും കൂടി നോക്കേണ്ടി വരുന്നു..... അടിച്ചു പൊളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു കുടുംബം ആയി...... 😐 ഓരോന്ന് ഓർത്തു കവറിൽ ഇരുന്നത് അതേ പോലെ പുറത്തേക്കെടുത്തു അലമാരയിൽ വെച്ചു..... വീണ്ടും മടക്കാൻ വയ്യാ..... ചെറുതായിട്ട് ഒന്ന് മേല് കഴുകി താഴേയ്ക്ക് ചെന്നു.....

അപ്പൂപ്പന്റെ കൂടെ ടീവി കണ്ടിരുന്നും ഓരോന്നും പറഞ്ഞും നേരം കളഞ്ഞു..... രാത്രിത്തേക്കുള്ള ഫുഡ് കൂടി ഉച്ചയ്ക്ക് ഉണ്ടാക്കിയത് കൊണ്ട് വേറെ പണിയൊന്നും ഇല്ല...... വന്നു ശീലം ആയത് കൊണ്ട് വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല..... വീട്ടിലേക്ക് വിളിക്കാതിരുന്നിട്ട് എന്തോ പോലെ..... അപ്പൂപ്പൻ വിളിച്ചോളാൻ പറഞ്ഞു ഫോൺ തന്നതാ....... എന്തോ ഒരു മടി...... സമയം കടന്നു പോയി.... ഋഷി വരാൻ ലേറ്റ് ആവും..... അപ്പൂപ്പന് മെഡിസിൻ ഉള്ളത് കൊണ്ട് ഇപ്പോ നേരത്തേ ഫുഡ് കഴിക്കണം..... അവനെ കാത്തിരിക്കരുതെന്ന് സ്ട്രിക്ട് ഓർഡർ ഉള്ളതാ...... ഇഷ്ടം ഇല്ലാത്തത് ചെയ്താൽ അപ്പൂപ്പൻ ആണെന്നുള്ള പരിഗണന ഒന്നും കിട്ടത്തില്ല...... എന്നാലും അപ്പൂപ്പൻ വെയിറ്റ് ചെയ്യും.... ഇന്നിപ്പോ ഞാൻ ഉള്ളത് കൊണ്ട് അപ്പൂപ്പനെ ഫുഡ് കഴിപ്പിച്ചു കിടക്കാൻ പറഞ്ഞു വിട്ടു ടീവിയും കണ്ടിരുന്നു..... ഫോൺ ഉണ്ടായിരുന്നേൽ ബോറടിക്കില്ലായിരുന്നു.... കുറച്ചും കൂടി കഴിഞ്ഞപ്പോ മുറ്റത്തു വണ്ടി വന്നു നിന്ന സൗണ്ട് കേട്ട് വാതിൽ തുറന്നു സിറ്റ് ഔട്ടിലേക്കിറങ്ങി...... കയ്യിലെന്തോ കവറും പിടിച്ചിട്ടാ വരുന്നത്..... എന്താണാവോ...... എന്തായാലും വേണ്ടിയില്ലെന്ന് ഓർത്തു വെളുക്കനെ ചിരിച്ചു കാണിച്ചു...... "നീ ആരെ നോക്കി നിൽക്കുവാ..... " നശിപ്പിച്ചു..... മനുഷ്യൻ ഉത്തമ ഭാര്യ ആവാൻ നോക്കുമ്പോ അവന്റെ ഒരു ചോദ്യം കേട്ടില്ലേ..... 😬

കയ്യിലിരുന്ന കവറും മേടിച്ചു ചുണ്ട് കോട്ടി തിരിഞ്ഞു നടക്കാൻ പോയപ്പോഴേക്കും അവൻ പിന്നിൽ കൂടി ചുറ്റിപ്പിടിച്ചു...... "പറാ..... എന്നെ കാത്തു നിന്നെ ആണോ..... " "അല്ല.... അപ്പുറത്തെ വീട്ടിലെ സോമേട്ടനെ.... വിട് അങ്ങോട്ട്..... "😏 കുതറി മാറിയിട്ടും ഒരു കാര്യവും ഉണ്ടായില്ല...... മേലുള്ള പിടി ഒന്നും കൂടി മുറുകിയതും കൈ മടക്കി വയറിലൊരു കുത്തങ്ങു കൊടുത്തു..... അല്ല പിന്നെ.... 😏 "ഡീീ..... "😠 അയ്യോ....... സ്ട്രോങ്ങ്‌ ആയി പോയെന്നാ തോന്നുന്നേ..... 🤦‍♀️ഓടാൻ പോവുമ്പോഴേക്കും കാലൻ കയ്യിൽ പിടിച്ചു തിരിച്ചു..... "ആ..... വിട്..... പ്ലീസ്.... വേദനിക്കുന്നു..... " എന്നിട്ടും വിട്ടില്ല..... എന്റെ ഭാഗ്യത്തിന് ഓന്റെ ഫോൺ റിങ് ചെയ്തു..... കൈയിലെ പിടി നൈസ് ആയിട്ട് ഒന്നയച്ചു മറ്റേ കൈ കൊണ്ട് പോക്കറ്റിൽ ഇരുന്ന ഫോൺ എടുത്തു നോക്കി....... "സൂരജേട്ടൻ ആണല്ലോ...... " എന്നെയൊന്നു നോക്കി കയ്യിലുള്ള പിടി വിട്ടു കാൾ എടുത്തു സ്‌പീക്കറിൽ ഇട്ടു..... "ഹലോ..... " "ദേവ്..... എന്നെയിപ്പോ അജി അങ്കിൾ വിളിച്ചിരുന്നു..... അച്ചു ഒരു പൊട്ടത്തരം ചെയ്തു...... അച്ഛമ്മയുടെ സ്ലീപ്പിങ് പീൽസ് എല്ലാം കൂടി എടുത്തു കഴിച്ചു...... ഇപ്പോ ഹോസ്പിറ്റലിൽ ആണ്...... "........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story