കൽക്കണ്ടം: ഭാഗം 38

kalkandam new

എഴുത്തുകാരി: അശ്വിനി

സൂരജേട്ടൻ വിളിച്ചു പറഞ്ഞ അപ്പോ തൊട്ട് തുടങ്ങിയതാ പെണ്ണ് ബഹളം വയ്ക്കാൻ.... എനിക്ക് വലിയ താല്പര്യം ഇല്ലെങ്കിലും അവള് കരയുന്നത് കണ്ടപ്പോ അപ്പൂപ്പനോട് പറഞ്ഞു ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നു...... അവളുടെ അച്ഛനും അമ്മയും ഒക്കെ കാഷ്വാലിറ്റിക്ക് മുന്നിൽ നിൽക്കുന്നത് കണ്ടു....... അമ്മു അവരെ കണ്ട പാടെ അടുത്തേക്ക് ഓടി.... "അച്ഛാ..... " "ആ നിങ്ങൾ വന്നോ..... ആര് പറഞ്ഞു..... " "സച്ചുവേട്ടൻ........ എന്ത് പറ്റിയതാ.... " "ശബ്ദം ഒന്നും കേൾക്കാഞ്ഞിട്ടു ചെന്ന് നോക്കിയതാ.... തട്ടി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല..... നിലത്ത് മുഴുവൻ ഗുളിക കിടക്കുന്നത് കണ്ടു...... അപ്പോ തന്നെ പ്രകാശന്റെ കാറിൽ കൊണ്ട് വന്നു..... " "അദിതിക്ക് ഇപ്പോ..... " "ഒന്നും പറഞ്ഞിട്ടില്ല..... " "മ്മ്..... " വേറെ റിലേറ്റീവ്സിനെ ഒന്നും കാണാൻ ഇല്ല.... അല്ലെങ്കിലും അകത്ത് കിടക്കുന്ന ആ സാധനം ചാവാൻ പോകുവാണെന്നു കേട്ടാലും സ്വഭാവഗുണം അറിയുന്നവർക്ക് പ്രത്യേകിച്ചു ഒന്നും തോന്നൂല...... ആന്റി പെണ്ണിന്റെ കഴുത്തിലേക്കും നെറ്റിയിലേക്കും അത്ഭുതത്തോടെ നോക്കുന്നത് കണ്ടു....... അമ്മു അവർക്കടുത്തേക്ക് ചെന്നിരുന്നു.....

അമ്മയും മോളും കൂടി എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ട്..... അവരുടെ അടുത്തേക്ക് അവളുടെ അച്ഛനും ചെന്നു...... പിന്നെ മൂന്ന് പേരും കൂടി ആയി..... ഞാൻ കുറച്ചു മാറി നിന്നു...... പുറത്തേക്കൊരു നേഴ്സ് ഇറങ്ങി വരുന്നത് കണ്ടു......... മെഡിസിൻ മേടിക്കാൻ ആണ്.... അവളുടെ അച്ഛൻ ആകെ ക്ഷീണിച്ചു ഇരിക്കുവാ..... ഇനി അതിനായിട്ട് നടത്തിക്കണ്ടെന്ന് തോന്നി അവർക്കടുത്തേക്ക് ചെന്നു.... "ഞാൻ മേടിച്ചു തരാം.... അങ്കിൾ ഇവർക്കൊപ്പം ഇവിടിരുന്നോ...... " "അത്.... " "മോനായിട്ട് കണ്ടാൽ മതി..... മേടിച്ചിട്ട് വരാം... " അപ്പോ വായിൽ വന്നതാ..... അങ്കിൾ ഒന്ന് ചിരിച്ചു ചുമലിൽ തട്ടി..... അമ്മൂനെ നോക്കിയപ്പോ അവള് കണ്ണ് നിറച്ചു ചിരിക്കുന്നു....... പെണ്ണിനെ നോക്കി കണ്ണടച്ച് കാണിച്ചു ഫാർമസിയിലേക്ക് നടന്നു..... തിരിച്ചു വന്നു നോക്കിയപ്പോ അവള് അങ്കിളിന്റെ ചുമലിൽ ചാരി കിടക്കുവാ...... പുറത്തുള്ള കാളിംഗ് ബെൽ അടിച്ചു നേഴ്സിനെ വിളിച്ചു മെഡിസിൻ ഏല്പിച്ചു അപ്പുറത്തുള്ള കസേരയിൽ ചെന്നിരുന്നു...... കുറച്ചു കഴിഞ്ഞു ഡോക്ടർ ഇറങ്ങി വന്നു..... എണീറ്റു അവർക്കടുത്തേക്ക് നടന്നു.....

"ഡോക്ടർ... അദിതി.... " "രണ്ട് ടാബ്ലറ്റ് അലിഞ്ഞു പോയിട്ടുണ്ട്.... അതിന്റെ മയക്കം വിടാൻ ടൈം എടുക്കും.... മറ്റു പ്രശ്നം ഒന്നും ഇല്ല.... കുറച്ചു കഴിഞ്ഞു വാർഡിലേക്ക് മാറ്റാം..........." "ശെരി ഡോക്ടർ.... താങ്ക് യൂ..... " മൂന്നാളും ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു...... കുറച്ചു കൂടി കഴിഞ്ഞു ആ പിശാശിനെ റൂമിലേക്ക് മാറ്റി..... ഡ്രിപ് ഇട്ടിട്ട് ആണ് കിടത്തം...... അവളെ കാണുമ്പോൾ തന്നെ അരിച്ചു കയറുന്നു..... കാലേ വാരി നിലത്തടിക്കാൻ ആണ് തോന്നുന്നത്..... എന്റെ മുഖം മാറിയത് കണ്ടിട്ടോ എന്തോ അമ്മു വന്നു കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു..... "താങ്ക്സ്..... " "എന്തിനാ..... " "ചുമ്മാ വെച്ചോ..... വീട്ടിലേക്ക് പോവുന്നോ..... ജോലിക്ക് പോയി വന്നതല്ലേ ഉള്ളൂ..... " "വേണ്ടാ..... ഇവിടെ എന്തെങ്കിലും ആവശ്യം വന്നാലോ..... നിന്റച്ഛൻ എത്രയെന്ന് വെച്ചാ ഓടി നടക്കുവാ..... " ഞാനത് പറഞ്ഞപ്പോ പെണ്ണ് ചിരിക്കുവാ.... "ചിരിക്കാൻ മാത്രം ഞാൻ വല്ലതും പറഞ്ഞോ.... "😠 കുറച്ചു കടുപ്പിച്ചു ചോദിച്ചതും അവള് ചിരിയോടെ തന്നെ ഇല്ലെന്ന് തലയാട്ടി അടുത്തേക്ക് ചേർന്നു നിന്ന് കവിളിൽ തലോടി........ അങ്കിൾ റൂമിന് പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടു അവളുടെ കൈ പിടിച്ചു മാറ്റി പിന്നിലേക്ക് കണ്ണ് കാണിച്ചു..... "വാവേ... അമ്മയുടെ അടുത്തേക്ക് ചെല്ല്.... " അമ്മു ഒന്ന് സംശയിച്ചു എന്നെ നോക്കി......

അവൾക്ക് പേടി ഉണ്ടാവും അച്ഛനോട് ദേഷ്യപ്പെടുമോ എന്ന്...... പൊക്കോളാൻ കണ്ണ് കാണിച്ചു....... "മോന് ഞങ്ങളോട് ദേഷ്യം കാണും അല്ലേ...... എന്തൊക്കെ ചെയ്ത് കൂട്ടിയാലും ചോരയല്ലേ..... ഉപേക്ഷിച്ചു കളയാൻ പറ്റില്ലാലോ....." "ഈ ഒരു പരിഗണന ഒന്നും അമ്മൂന് കിട്ടിയില്ലാലോ..... ചെയ്തതിനെ ന്യായീകരിക്കുവല്ല അങ്കിൾ..... ഒരാൾ എങ്കിലും കൂടെ നിന്നിരുന്നെങ്കിൽ അവളിപ്പോഴും നിങ്ങളുടെ കൂടെ കണ്ടിരുന്നേനെ..... അദിതിക്ക് കൊടുക്കുന്നതിൽ ഒരിത്തിരി എങ്കിലും അവളോട് കാണിക്കായിരുന്നു..... " അങ്കിൾ ഒന്ന് ചിരിച്ചു..... "അമ്മൂനെ ഭയങ്കര ഇഷ്ടം ആണല്ലേ.... " "ഒരുപാട്..... " ഞാനും ചിരിച്ചു...... "അമ്മു ഒരിക്കലും അച്ചൂനെ പോലെ അല്ലായിരുന്നു..... മിക്കപ്പോഴും കുട്ടി കളിച്ചു നടക്കുമ്പോഴും കാര്യത്തോട് അടുക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു പക്വത ആണ്..... അച്ചു നേരെ തിരിച്ചും...... ചെറിയ കാര്യങ്ങൾക്ക് പോലും വല്ലാതെ അപ്സെറ്റ് ആവും..... മോനന്ന് രാത്രി വന്നപ്പോ തന്നെ മനസ്സിലായതാ അമ്മു ഈ കയ്യിൽ സുരക്ഷിത ആയിരിക്കുമെന്ന്...... അത്പോലെ അച്ചൂനെ ചേർത്തു പിടിക്കാൻ ആരും ഇല്ലാ.....

അവളെന്തെങ്കിലും ചെയ്യുമോ എന്ന് പേടിച്ചു അവരുടെ അമ്മ രാത്രി വരെ കൂട്ടിരുന്നു... കണ്ണൊന്നു തെറ്റിയപ്പോ..... " അത്രയും പറഞ്ഞു അങ്കിൾ അവരുടെ റൂമിന് നേരെ നോക്കി.... ഒരു ആശ്വാസം എന്ന പോലെ അങ്കിളിന്റെ കയ്യിൽ പിടിച്ചു..... പിന്നെയും ഒരുപാട് നേരം സംസാരിച്ചിരുന്നു...... അമ്മു പറഞ്ഞത് പോലെ അങ്കിൾ പാവം ആണ്...... അമ്മൂനെ പോലെ ആരോടും ദേഷ്യം ഉള്ളിൽ കൊണ്ട് നടക്കാത്ത സാധു മനുഷ്യൻ....... അകത്തു കിടക്കുന്ന വിഷവിത്ത് എങ്ങനെ ഇങ്ങേർക്ക് ഉണ്ടായോ എന്തോ..... സമയം പന്ത്രണ്ട് കഴിഞ്ഞു..... അങ്കിളിന്റെ കൂടെ റൂമിലേക്ക് നടന്നു..... അമ്മു ആന്റിയുടെ മടിയിൽ കിടന്നു ഉറങ്ങുവാ.... "വിളിക്കണോ..... " "വേണ്ടങ്കിൾ... ഉറങ്ങിക്കോട്ടെ..... ഞാൻ പുറത്ത് കാണും..... " അവളെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി ചെയറിൽ ഇരുന്നു.... അങ്കിളും കൂടെ വന്നു...... പെണ്ണിന്റെ കുഞ്ഞിലേ ഉള്ള കാര്യങ്ങൾ ഓരോന്നും പറഞ്ഞു തന്നു..... നല്ല വികൃതി കുട്ടിയായിരുന്നു..... പണ്ട് ആനപ്പുറത്തു ആൾക്കാര് കയറുന്നത് കണ്ടു അവൾക്കും കയറണം എന്ന് വാശി.... ആനയെ കിട്ടാത്തത് കൊണ്ട് കോഴിപ്പുറത്ത് കയറാൻ നോക്കി......

സഹികെട്ടു ആ കോഴി കൊത്തി.... അതിൽ പിന്നെ കോഴിയെ കണ്ടാൽ ഒരു കിലോമീറ്റർ അപ്പുറം മാറി നിൽക്കും.... 😅 സംസാരത്തിന് ഇടയ്ക്ക് എപ്പോഴോ കണ്ണടഞ്ഞു..... ഉറക്കം ഒന്ന് വിട്ടു വന്നപ്പോ ചുമലിൽ ആരോ തല വെച്ചു കിടക്കുന്നത് പോലെ തോന്നി...... അമ്മുവാണ്....... പിന്നെ അങ്ങോട്ട് ഉറങ്ങാൻ തോന്നിയില്ല..... പെണ്ണിന്റെ മുടിയിലൂടെ വിരലോടിച്ചു അങ്ങനേ ഇരുന്നു...... അവൾക്കപ്പുറത്തെ ചെയറിൽ ഇരുന്ന് അങ്കിൾ ചിരിയോടെ ഞങ്ങളെ നോക്കിയിരിക്കുന്നത് കണ്ടു...... 🖤🖤🖤🖤🖤🖤 "അമ്മൂ.... ഡീീ.... എണീറ്റെ...... " "കുറച്ചൂടെ.... പ്ലീസ്.... " ചിണുങ്ങളോടെ ഋഷിയെ പറ്റിപ്പിടിച്ചു....... പെട്ടെന്ന് ആരോ തലയ്ക്കിട്ടു കൊട്ടിയതും ഈർഷ്യയോടെ കണ്ണ് തുറന്നു നോക്കി..... ആ ദുഷ്ടൻ സച്ചുവേട്ടൻ ആണ്.... 😬 "ഉറങ്ങാനും സമ്മതിക്കരുത്.... "😏😏 "അയ്യോടാ..... കൊച്ചു വീട്ടിൽ പോയി ഉറങ്ങിക്കോട്ടോ..... " കവിളിൽ പിടിച്ചു വലിച്ചിട്ടാ പറേണെ.... ആ കൈക്ക് ഒറ്റ തട്ടങ്ങു കൊടുത്തു..... "പോ.... മിണ്ടൂല...... "😏 രാത്രി കൊറേ പരിഭവം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു അമ്മയുടെ മടിയിൽ തല വെച്ചു കിടന്നതാ..... ഉറങ്ങി പോയി..... ആരും ഒട്ടു വിളിച്ചതും ഇല്ല......

എണീറ്റു പുറത്തേക്ക് വന്നു നോക്കി...... ഋഷിയും അച്ഛനും കസേരയിൽ ഇരുന്നു ഉറങ്ങുന്നു...... അടുത്തു ചെന്നിരുന്നു അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു ഞാനും കിടന്നു.... പിന്നെ ഇപ്പോ ആണ് എണീക്കുന്നെ..... "ചെന്നു മുഖം കഴുകിയിട്ടു വാ..... " കെട്ട്യോനാ...... സച്ചുവേട്ടനെ നോക്കി ചുണ്ട് കോട്ടി കാണിച്ചു റൂമിലേക്ക് കയറി...... "അച്ചു എണീറ്റില്ലേ അമ്മേ...... " "കണ്ണ് തുറന്നിരുന്നു.... അപ്പോ തന്നെ അടയുന്നു....... " "മ്മ്.... അച്ഛൻ എവിടെ പോയി.... " "കഴിക്കാൻ മേടിക്കാൻ..... അച്ചൂന് കഞ്ഞി അരച്ച് കൊടുക്കേണ്ടി വരും..... " "ആ...... " അതെന്താ സംഭവം അറിയോ..... സ്ലീപ്പിങ് പീൽസ് കഴിച്ചു സൂയിസൈഡ് ചെയ്യാൻ നോക്കിയാൽ ബാക്കി ഉള്ള ടാബ്ലറ്റ് വായിൽ കൂടി ട്യൂബ് പോലത്തെ ഒരു സാധനം വെച്ച് ആണ് എടുക്കുക.....അതും മയക്കുക പോലും ചെയ്യാതെ..... അവിടേം ഇവിടേം ഒക്കെ മുറിയും.... മൊത്തത്തിൽ സ്വർഗം കാണും എന്ന് പറയാം..... 😇 ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും അച്ഛൻ വന്നു....... കയ്യിലിരുന്ന കവർ എല്ലാം അമ്മയെ ഏല്പിച്ചു അച്ഛൻ പുറത്തേക്കിറങ്ങി..... "നീ പോയ്‌ മക്കളെ കൂട്ടിയിട്ട് വാ..... " അമ്മയാ.... അതേത് മക്കൾ..... 🤔 "ആരെ.....? "

"ദേവിനെയും സച്ചൂനെയും..... " ഓ അവരാണോ..... വിളിക്കാൻ പോകുമ്പോഴേക്കും അച്ഛന്റെ കൂടെ രണ്ടാളും കയറി വന്നു...... അമ്മ അവർക്ക് ചായ എടുത്തു കൊടുത്തു..... ആകെ മൊത്തം പഴയ സന്തോഷം തിരിച്ചു വരുന്നത് പോലെ..... സച്ചുവേട്ടന്റെ കാര്യം കൂടി ശെരിയാക്കണം..... എന്തോ സച്ചുവേട്ടന് ഇനി അച്ചൂനെ വേണ്ടെന്ന് എനിക്ക് തോന്നി..... അവളായി എടുത്ത തീരുമാനം അല്ലേ.... അതങ്ങനെ തന്നെ ഇരിക്കട്ടെ..... പകരം അതിലും നല്ലോരു കൊച്ചിനെ കൊണ്ട് ഏട്ടനെ കെട്ടിക്കും.... അതൊരു വാശി കൂടിയാ.... "നമുക്ക് പോവാം..... ഇവിടിപ്പോ ഏട്ടൻ ഇല്ലേ.... " അച്ചു ഒന്ന് എണീറ്റു രണ്ട് വർത്താനം പറഞ്ഞിട്ടു പോവാം എന്ന് വെച്ചു നിന്നതാ..... അല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവൂല..... പക്ഷേ ഋഷിയ്ക്ക് രാത്രി ഉറങ്ങാത്തത്തിന്റെ ക്ഷീണം ഉണ്ട്..... ഇനിയും നിർത്തിക്കാൻ തോന്നിയില്ല..... പോവാം എന്ന് തലയാട്ടി...... ഞാൻ പോവാണെന്നു കേട്ടപ്പോ അമ്മയ്ക്ക് ഭയങ്കര സങ്കടം...... ഇനിയും നിന്നാൽ കാറി കൂവി അലമ്പാക്കും എന്നുള്ളത് കൊണ്ട് അച്ഛൻ വേഗം എന്നെയും കൂട്ടി പുറത്തേക്ക് നടന്നു...... അവരോട് യാത്ര പറഞ്ഞു ഋഷിയും ഇറങ്ങി..... അല്ല....

സാധാരണ ഒരാൾ നെഞ്ചത്തടിച്ചു കരഞ്ഞു വരണ്ടതാണല്ലോ..... എന്താണാവോ വരാത്തത്...... 🤷 "അച്ഛാ..... അച്ഛമ്മ എവിടാ.... " "ഏട്ടന്റെ കൂടെ പോയി..... അച്ചൂനെ ഇനി കാണണ്ടെന്നും പറഞ്ഞു..... നിന്നെ കാണണം എന്നും പറഞ്ഞു...... " "അങ്കിൾ വീട്ടിലേക്ക് വാ... ആന്റിയെ ഒക്കെ കൂട്ടി..... " ഇന്നലെ കോൺടാക്ട് വേണ്ട എന്ന് പറഞ്ഞ ചെക്കനാ..... ഇപ്പോ കണ്ടോ.... 🤭 പാവം ആണ്.... വർത്താനം മാത്രേ ഉള്ളൂ..... താഴെ വരെ അച്ഛനും വന്നു.... രണ്ടാളും എന്തൊക്കെയോ സംസാരിച്ചു ആണ് നടപ്പ്..... രണ്ടാളെയും ഒരുമിച്ചു കണ്ടിട്ട് തന്നെ മനസ് നിറഞ്ഞു..... "ഞാൻ ബൈക്ക് എടുത്തിട്ട് വരാം..... " എന്നും പറഞ്ഞു ഋഷി പോയി...... അവൻ പോയ വഴിയേ നോക്കി അച്ഛൻ ചിരിക്കുന്നത് കണ്ടു...... "മരുമോൻ ആള് കൊള്ളാം.... എനിക്കിഷ്ടായി...... നല്ല പയ്യനാ..... ഒരു ദിവസം എല്ലാരേയും കൂട്ടിട്ടു അങ്ങു വരാം.... ഏട്ടനൊക്കെ ഒരിത്തിരി ദേഷ്യം കാണും..... അതൊക്കെ മാറട്ടെ..... " "അതിനു മുൻപ് അച്ഛൻ അമ്മയെ കൂട്ടി വാ.... അപ്പൂപ്പനെ കാണാൻ... " "മ്മ്..... " "ആ.... ഋഷീടെ നമ്പർ കയ്യിലില്ലാലോ.... " "ഇല്ല..... " ഷർട്ടിന്റെ പോക്കറ്റിൽ ഇരുന്ന ഫോൺ എടുത്തു നമ്പർ അടിച്ചു സേവ് ചെയ്തു....

അപ്പോഴേക്കും അവനും വന്നു..... "നോക്കും എന്ന് അറിയാം.... എന്നാലും..... " അത്രയും പറഞ്ഞു അച്ഛൻ എന്റെ കൈ പിടിച്ചു അവന്റെ കയ്യിൽ വെച്ചു കൊടുത്തു..... "നോക്കിക്കോണെ..... " സന്തോഷം കൊണ്ട് ഹൃദയം ഇപ്പോ പൊട്ടും എന്ന അവസ്ഥയിൽ ആണ് നിൽക്കണേ..... ഋഷി ഉറപ്പെന്ന പോലെ അച്ഛനെ നോക്കി ചിരിച്ചു എന്റെ കയ്യിൽ മുറുക്കി പിടിച്ചു..... ---------- "അപ്പൂപ്പാ...... " "എന്തിനാടി ഇങ്ങനെ അലറുന്നെ.... അകത്ത് ചെന്ന് നോക്കരുതോ...... "😠 മുറ്റത്തു എത്തിയപ്പോ തന്നെ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി അലറിയതിനാ..... മറുപടിയായി ഇളിച്ചു കാണിച്ചു അകത്തേക്ക് ഓടി...... അച്ഛന്റെയും ഋഷിയുടെയും കാര്യം പറയാനാ...... അടുക്കളയിൽ നിന്ന് ഇറങ്ങി വരുന്ന അപ്പൂസിനെ പിടിച്ചു വട്ടം കറങ്ങി....... "എന്റെ പെണ്ണേ തല കറങ്ങുന്നു...... " "അയ്യോ സോറി...... " വയ്യാത്ത ആളാണെന്നു മറന്നു പോയി.... 🤦‍♀️ "അല്ല എന്താണിത്ര സന്തോഷം..... " "അതുണ്ടല്ലോ.... എനിക്ക് വേണ്ടപ്പെട്ട രണ്ടു പേർ ഇപ്പോ മച്ചാ മച്ചാ കമ്പനി ആണ്..... " "അതാരപ്പാ..... " "ഋഷിയും അച്ഛനും..... "🤩 "അതെങ്ങനെ...... "😳 ചോദിക്കണ്ട താമസം അപ്പൂപ്പനെ പിടിച്ചു ഡൈനിങ്ങ് ടേബിളിൽ ഇരുത്തിച്ചു മൊത്തം പറഞ്ഞു കൊടുത്തു..... "ആ പെണ്ണിനെ കൊണ്ട് ഇങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടായല്ലോ..... അയ്യോ എന്റെ ഉള്ളി...... "

അതും പറഞ്ഞു അപ്പൂപ്പൻ എണീറ്റു അടുക്കളയിലേക്ക് ഓടി.... പിന്നാലെ ഞാനും..... മുട്ട റോസ്റ്റ് ഉണ്ടാക്കാൻ വെച്ച ഉള്ളിയാ... ചെറുതായിട്ടേ കരിഞ്ഞു തുടങ്ങിയുള്ളൂ.... ഭാഗ്യം....... ഓരോന്ന് പറയുന്നതിന് ഇടയ്ക്ക് സിങ്കിൽ ഉള്ള പാത്രം എല്ലാം കഴുകി.... ഹോസ്പിറ്റലിൽ നിന്ന് വന്നതല്ലേ..... അതോണ്ട് അധികം ചുറ്റിത്തിരിയാൻ നിൽക്കാതെ റൂമിലേക്ക് നടന്നു..... "ഇത്ര പെട്ടെന്ന് കുളിച്ചോ..... " "ആ.... ഒരു ഇന്റർവ്യൂ ഉണ്ട്....... " പറയുന്നതിന്റെ കൂടെ കയ്യിലിരുന്ന ടവ്വൽ എന്റെ തോളിലേക്കിട്ടു തന്നു അലമാരയിൽ നിന്ന് ഷർട്ട്‌ എടുത്തു....... ടവ്വൽ സ്റ്റാൻഡിലേക്ക് വിരിച്ചിട്ട് അടുത്തേക്ക് ചെന്ന് ബട്ടൺ ഇട്ടു കൊടുത്തു..... "ക്യാമ്പസ് പ്ലേസ്മെന്റ് കിട്ടിയതല്ലേ.... പിന്നെന്തിനാ ഇവിടെ പോണേ.... " "അത് ചെന്നൈ അല്ലേ..... ഇനിയിപ്പോ നീ എവിടെയാണോ അവിടെ കിടന്നു കറങ്ങാനാ എനിക്കിഷ്ടം..... " ചിരിയോടെ പറഞ്ഞു ഇടുപ്പിൽ കൂടി ചുറ്റിപ്പിടിച്ചു അവനിലേക്ക് ചേർത്തു പിടിച്ചു രണ്ട് കവിളിലും ഉമ്മ തന്നു..... തിരിച്ചു അവന്റെ കവിളിലും കൊടുത്തു..... "ഓൾ ദി ബെസ്റ്റ് ഹബ്ബി..... "😘 നെറ്റിയിൽ കൂടി ഉമ്മ കൊടുത്തു..... ചെക്കന്റെ നോട്ടം ചുണ്ടിൽ എത്തിയതും കയ്യിലൊരു പിച്ചങ്ങു കൊടുത്തു...... പിടി വിട്ട ഗ്യാപ്പിൽ ടവ്വൽ എടുത്തു ബാത്റൂമിലേക്ക് ഓടിക്കയറി...... "ഡീീ...... "😠 "ഇങ്ങനെ നിന്നാലേ എന്റെ മോൻ പോവൂല..... പോയിട്ട് വാ...... "

"നിന്നെ ഞാൻ എടുത്തോളാം..... " "ആയിക്കോട്ടെ..... " പോയെന്ന് തോന്നുന്നു..... സൗണ്ട് കേൾക്കാൻ ഇല്ല.... കുളിച്ചിറങ്ങി പാന്റും ടോപ്പും എടുത്തിട്ടു താഴേക്ക് ചെന്നു..... ഓരോന്ന് ഉണ്ടാക്കുന്നത് നോക്കി പഠിച്ചു..... കുക്കിംഗ്‌ ഒഴിച്ചു ബാക്കി എല്ലാം ഞാൻ തന്നെ ചെയ്തു കൊടുത്തു...... എന്തിനാ വെറുതേ റിസ്ക് എടുക്കുന്നേ..... 😅 ഉച്ച ആയിട്ടും ഋഷി വന്നില്ല..... വിളിച്ചു നോക്കിയപ്പോ ഫുഡ് കഴിച്ചോളാൻ പറഞ്ഞു.... ലേറ്റ് ആവും.... അവൻ പുറത്തു നിന്ന് കഴിച്ചത്രേ..... അപ്പൂപ്പൻ ഉച്ചയ്ക്ക് ഉറങ്ങും..... വേറെ പണിയൊന്നും ഇല്ലാലോ.... ശീലം ആയത് കൊണ്ട് കത്തിയടിക്കുന്നതിനു ഇടയ്ക്ക് ആളിരുന്നു ഉറക്കം തൂങ്ങി..... അതോണ്ട് നേരം കളയാതെ റൂമിലേക്ക് പറഞ്ഞു വിട്ടു ടീവിയും വെച്ചിരുന്നു..... വെയിലാറിയിരുന്നേൽ പറമ്പിൽ കൂടി നടക്കായിരുന്നു...... ബോറടിക്കുന്നു.... കുറച്ചു കഴിഞ്ഞു ഋഷി വന്നു..... സർട്ടിഫിക്കറ്റ് ഒക്കെ വെച്ച ഫയൽ എന്റെ കയ്യിൽ തന്ന് ഷൂ അഴിച്ചു വെച്ചു അകത്തേക്ക് കയറി..... "എന്തായി...... " "ആസ് യൂഷ്വൽ വിളിക്കാം എന്ന് പറഞ്ഞു " "മ്മ്.... " "നീയിത്തിരി വെള്ളം എടുത്തിട്ട് വാ..... " "ഓകെ..... " ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം എടുത്തു കൊടുത്തു...... അവന് നല്ല ഉറക്കം വരുന്നുണ്ടെന്ന് തോന്നുന്നു..... ഒന്നും പറയാതെ വെള്ളം കുടിച്ചു മുകളിലേക്ക് കയറി.....

ബോട്ടിൽ തിരിച്ചു കൊണ്ട് വെച്ചു ടീവി ഓഫ് ചെയ്തു ഞാനും മുകളിലേക്ക് നടന്നു..... ആ ബെസ്റ്റ്..... ഷർട്ട്‌ പോലും അഴിക്കാതെ കിടക്കുന്നു...... ഫയൽ ടേബിളിൽ വെച്ചു അടുത്ത് ചെന്ന് ഇരുന്നതും അവനെണീറ്റു മടിയിലേക്ക് തല വെച്ചു കിടന്നു..... വാത്സല്യത്തോടെ അവന്റെ മുടിയിൽ കൂടി വിരലോടിച്ചു...... പെട്ടെന്ന് തന്നെ അവനുറങ്ങി.... കുറച്ചു നേരം കൂടി അവനടുത്തിരുന്നു തല മെല്ലെ എടുത്തു പില്ലോയിലേക്ക് വെച്ചു വാതിൽ അടച്ചു തിരിച്ചിറങ്ങി.... താഴെ ചെന്നു നോക്കിയപ്പോ അപ്പൂസ് തലയിൽ കെട്ടൊക്കെ കെട്ടി പറമ്പിലേക്ക് പോവാൻ ഉള്ള ഒരുക്കത്തിലാ.....ഞാനും കൂടെ ഇറങ്ങി..... എത്ര എന്ന് വെച്ചാ വെറുതേ ഇരിക്കുവാ...... പിന്നിലൊരു അടുക്കള തോട്ടം ഉണ്ട്.... പാവയ്ക്കാ..... തക്കാളി.... വെണ്ടയ്ക്കാ.... പച്ചമുളക്.... ചീര.... പയർ... ഇതൊക്കെയുണ്ട്...... അത്യാവശ്യം വീട്ടാവശ്യത്തിന് ഉള്ളത് ഇവിടുന്ന് തന്നെ എടുക്കാം..... അപ്പൂപ്പന്റെ കൂടെ വെള്ളം ഒഴിക്കാൻ കൂടി..... ഇടയ്ക്ക് പാകം ആയോന്നും നോക്കി...... എന്റെ പാകം നോക്കൽ എന്ന് പറഞ്ഞാൽ വലിപ്പം നോക്കലാ..... 🤭 അധികം അനങ്ങാത്ത ബോഡി ആയത് കൊണ്ട് ഇച്ചിരി പണി എടുത്തപ്പോഴേക്കും വിയർത്തൊലിച്ചു ഒരു പരുവം ആയി..... അപ്പൂപ്പൻ കപ്പ നട്ട അവിടേക്ക് ഇറങ്ങി.... ഞാൻ മുറ്റത്തേക്ക് നടന്നു......

ഓസ് എടുത്തു മുറ്റത്തുള്ള ചെടികൾക്ക് എല്ലാം വെള്ളം ഒഴിച്ചു........ അതിനിടയ്ക്ക് നല്ല ഭംഗിയായിട്ട് ഒരു റോസ് വിരിഞ്ഞു നിൽക്കുന്നത് കണ്ടു..... പണി ഒക്കെ തീർത്തിട്ടു പൊട്ടിക്കാം എന്നും ഓർത്തു ബാക്കി ചെടി കൂടി നനച്ചു....... വെള്ളം കൊണ്ട് മുറ്റം മുഴുവൻ നനച്ചു..... അല്ലെങ്കിൽ അടിച്ചു വാരുമ്പോ പൊടി പാറും...... ചൂലെടുത്തു കൊണ്ട് വന്നു മുറ്റം മുഴുവൻ അടിച്ചു വാരി..... നടു ഒന്ന് നിവർത്തി അപ്പൂപ്പനെ ചെന്നു നോക്കി...... അവിടെയും വെള്ളം ഒഴിക്കൽ ആണ്..... വേനൽ അല്ലേ..... ചെടി ഒക്കെ പെട്ടെന്ന് വാടും...... വാഴയ്ക്ക് വെള്ളം ഒഴിക്കാൻ ഞാനും കൂടി..... അതിനിടയ്ക്ക് പ്ലാവിന്റെ മുകളിൽ ഇടിച്ചക്ക ഇരിക്കുന്നത് കണ്ടു..... ഇടിച്ചക്ക തോരൻ ഓർത്തു വായിൽ കൂടി കപ്പലോടി.... "അപ്പൂപ്പാ...... നാളെ ഇടിച്ചക്ക തോരൻ ഉണ്ടാക്കാം......... " "പിന്നെന്താ..... ദേവനോട്‌ പറഞ്ഞാൽ അവൻ പറിച്ചു തരും...... " "ആ...... " പിന്നെയും കൊറേ തൊടിയിൽ കൂടി നടന്നു.... അതിലും നല്ലത് അപ്പൂപ്പനെ വെറുപ്പിച്ചു എന്ന് പറയുന്നതാ...... ഇന്നത്തെ പുറം പണി കഴിഞ്ഞു..... ബാക്കി നാളെ രാവിലെ....... ഇനിയൊരു കുളി കൂടി പാസ്സാക്കിയാൽ ശുഭം....... എന്നിട്ട് വേണം വിളക്ക് കത്തിക്കാൻ..... ഇവിടെ സാധാരണ ദിവസവും കത്തിക്കാറില്ലാത്തതാ....... ഇപ്പോ ഞാൻ ഉണ്ടല്ലോ......

വീട്ടിൽ ആ പരിസരത്തോട്ടെ പോവാത്ത ഞാൻ ആണ്......🤭 കയ്യും കാലും കഴുകി അകത്തേക്ക് കയറാൻ നിന്നപ്പോഴാ റോസ് പൊട്ടിക്കാൻ മറന്നത്..... നാളേക്ക് കൊഴിഞ്ഞു പോവും..... മുറ്റത്തേക്ക് ഓടി റോസ് പൊട്ടിച്ചു..... അപ്പൂപ്പൻ കുളിക്കാൻ കയറിയെന്നു തോന്നുന്നു..... അകത്തൊന്നും കാണാനില്ല...... നേരെ റൂമിലേക്ക് വെച്ചു പിടിച്ചു..... ഋഷി ഇത്ര നേരം ആയിട്ടും എണീറ്റില്ല......... എണീറ്റിട്ടു സോറി പറയണം...... ഇന്നലെ ഞാൻ എന്തൊക്കെയാ പറഞ്ഞേ....... രാവിലെ പറയാൻ വിട്ടുപോയി...... ഇന്ന് ജോലിക്ക് പോണില്ലെന്ന് തോന്നുന്നു..... നന്നായി.... കുളിച്ചു വന്നിട്ട് വിളിക്കാം എന്നും ഓർത്തു റോസ് ടേബിളിൽ വെച്ചു....... വെയിറ്റ്...... അതിന്റെ മുകളിൽ വെള്ളം പറ്റിപ്പിടിച്ചിരിപ്പുണ്ട്...... അപ്പോ തോന്നിയ കുസൃതിയിൽ റോസും കയ്യിലെടുത്തു ബെഡിന്റെ അടുത്തേക്ക് നടന്നു..... ചെക്കൻ കമഴ്ന്നു കിടന്നു സുഖ നിദ്രയിൽ ആണ്..... റോസ് വെച്ചു അവന്റെ കവിളിൽ പതിയെ അടിച്ചു...... അതിന്റെ വെള്ളം തട്ടിയതും മുഖം ഒന്ന് ചുളിഞ്ഞു..... ചുണ്ട് കൂട്ടി പിടിച്ചു ചിരിയടക്കി പിന്നിലേക്ക് മാറി നിന്നു..... രണ്ട് സെക്കന്റ്‌ കഴിഞ്ഞു വീണ്ടും അവനടുത്തേക്ക് ചെന്ന് കവിളിൽ റോസ് വെച്ചു മെല്ലെ തഴുകി....... പെട്ടെന്ന് അവൻ കണ്ണ് തുറന്നു...... ഓടും മുൻപേ കയ്യിൽ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു ഋഷിയെന്റെ മേലേക്ക് ചാഞ്ഞു......

അതിനിടയ്ക്ക് പൂവ് താഴെ പോയി....... "കള്ളാ... ഉറങ്ങിയില്ലായിരുന്നല്ലേ..... " "ഇല്ലാലോ അമ്മൂസേ.... " ചിരിയോടെ പറഞ്ഞു കഴുത്തിൽ മൂക്കുരുമ്മി..... "സോറി..... ഞാനിന്നലെ അങ്ങനെ പറയരുതായിരുന്നു...... " കണ്ണ് നിറച്ചു പറഞ്ഞതും ഋഷി ഒന്നും മിണ്ടാതെ സൈഡിലേക്ക് മാറി കിടന്നു...... "എന്റെ ലോകം എന്ന് പറയുന്നത് നിങ്ങൾ രണ്ട് പേരാ.... നീയും മുത്തശ്ശനും..... എനിക്ക് പേടിയാടി....... നിന്റെ വീട്ടുകാരെയോ നാട്ടുകാരെയോ ഒന്നും അല്ല.... നിന്നെ.... നിന്നെയാണ് എനിക്ക് പേടി..... നീയൊരു ഇമോഷണൽ ഫൂൾ ആണ്..... ആരെങ്കിലും ഒന്ന് സെന്റി അടിച്ചാൽ നിന്റെ മൈൻഡ് കൺഫ്യൂസ്ഡ് ആവും..... ഇന്നലെ നീ കൂടെ വന്നത് എന്നെ വിഷമിപ്പിക്കാതിരിക്കാൻ മാത്രം അല്ലേ...... വീട്ടിൽ നിൽക്കണം എന്നല്ലേ നിന്റെ മനസ്സിൽ ഉണ്ടായിരുന്നത്..... അത് അറിയാഞ്ഞിട്ടല്ല...... പക്ഷേ എനിക്ക് നീ വേണം....... നീ ഇല്ലാതെ പറ്റില്ലെടി..... ഇപ്പോ അല്ലെങ്കിലും എനിക്കൊരു നല്ല ജോലി കിട്ടിയാൽ ഉടനെ വന്നു ചോദിച്ചേനെ നിന്നെ..... നിന്റെ കഴുത്തിൽ കിടക്കുന്ന താലിയും നെറ്റിയിൽ പടർന്ന സിന്ദൂരവും ഒക്കെ കാണുമ്പോൾ ലോകം കീഴടക്കിയ സന്തോഷം ആണ്...... നിന്നോളം ഞാനൊന്നും ആഗ്രഹിച്ചിട്ടില്ല......

നിന്നെ സ്നേഹിക്കാനും വേദനിപ്പിക്കാനും തലോടാനും വേറെ ഒരാൾ അതിപ്പോ നിന്റെ വീട്ടുകാർ ആയാലും വരുന്നത് എനിക്കിഷ്ടം അല്ല...... അതിന് നീ സെൽഫിഷ് എന്നോ പോസ്സസീവ് എന്നോ അല്ലെങ്കിൽ ബന്ധങ്ങളുടെ വില അറിയാത്തവൻ എന്നോ എന്ത് വിളിച്ചാലും എനിക്കൊരു ചുക്കും ഇല്ല.... " പറയുന്നതിന്റെ കൂടെ അവന്റെ ചെന്നിയിൽ കൂടി കണ്ണുനീർ ഒഴുകുന്നത് കണ്ടു പിടച്ചിലോടെ അവന്റെ മേലേക്ക് ചാഞ്ഞു മുഖം കയ്യിലെടുത്തു നെറ്റിയിൽ ചുണ്ട് ചേർത്തു..... എന്റെ ഈ പീലിക്കണ്ണ് നിറഞ്ഞു കാണുന്നതിനേക്കാൾ സങ്കടം വേറെയില്ല...... ശാസനയോടെ ഒന്ന് നോക്കി കണ്ണ് തുടച്ചു കൊടുത്തു...... ഋഷി എന്റെ കണ്ണും തുടച്ചു തന്നു മുഖം കോരിയെടുത്തു നെറ്റിയിൽ നെട്ടിമുട്ടിച്ചു..... എത്ര നേരം അങ്ങനേ ഇരുന്നെന്ന് അറിയില്ല...... "അയ്യോ.... ഞാൻ പോട്ടെ..... വിളക്ക് കത്തിക്കാറായി..... " പെട്ടെന്ന് ഓർത്തത് പോലെ പറഞ്ഞു ചാടി എണീക്കാൻ പോയപ്പോഴേക്കും ചെക്കൻ സൈഡിലേക്കിട്ടു എനിക്ക് മുകളിലായി കൈ കുത്തി നിന്നു..... "അപ്പടി വിയർപ്പാ ഋഷി..... കുളിച്ചിട്ട്...... " പറഞ്ഞു തീരും മുൻപേ അവന്റെ ചുണ്ടുകൾ എന്റെ അധരത്തോട് ചേർന്നു കീഴ്ചുണ്ടിൽ മെല്ലെ കടിച്ചു...... അവിടുന്ന് മെല്ലെ കഴുത്തിലേക്ക് അരിച്ചിറങ്ങിയതും കവിളിൽ പിടിച്ചു മുഖം ഉയർത്തി അവന്റെ കണ്ണിലേക്ക് നോക്കി......

ഋഷിയെന്നെ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് ആ കണ്ണിലുള്ള തിളക്കം കണ്ടാൽ അറിയാം..... ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവന്റെ കൺപോളകളിൽ ഉമ്മ വെച്ചു...... പിന്നെ മൂക്കിൻത്തുമ്പിലും നെറ്റിയിലും കവിളുകളിലും...... കൂടെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിച്ചു...... മെല്ലെ അധരത്തിൽ ചുണ്ടമർത്തിയതും കടിഞ്ഞാൺ പൊട്ടിയ പോലെ ഋഷി എന്റെ മേലേക്ക് അമർന്നു ആവേശത്തോടെ ചുണ്ടുകൾ നുകർന്നു...... മെല്ലെ ചുണ്ടിലും നിന്ന് അടർന്നു മാറി മുഖം മുഴുവൻ അവന്റെ അധരങ്ങൾ അലഞ്ഞു കൊണ്ടിരുന്നു....... എന്റെ കൈകൾ അവന്റെ ചുമലിലും മുടിയിലും പിടിമുറുക്കിയപ്പോൾ ഋഷിയുടെ കൈകൾ ടോപ്പിനുള്ളിലൂടെ എന്നിൽ ഒഴുകി നടന്നു...... അധരങ്ങൾ വീണ്ടും പരസ്പരം കോർത്തു....... അവന്റെ കൈ ടോപിലെ ബട്ടൻസിൽ മുറുകിയതും അറിയാതെ കൈ അവന്റെ കയ്യിൽ പിടുത്തമിട്ടു...... ഋഷി ആ കൈ പിടിച്ചു ഓരോ വിരൽ തുമ്പിലും ചുണ്ടമർത്തി...... വശ്യമായി കണ്ണിലേക്കു തന്നെ നോക്കി കയ്യിൽ കോർത്തു പിടിച്ചു കഴുത്തിലേക്ക് മുഖം പൂഴ്ത്തി....... കഴുത്തിലും ചുമലിലുമായി അവന്റെ ചുണ്ടുകൾ പരതി നടന്നു..... കോർത്തു പിടിച്ച കയ്യിൽ മുറുക്കി പിടിച്ചു...... അവിടുന്ന് വീണ്ടും മുഖം താഴ്ന്നു.... പല്ല് കൊണ്ട് കടിച്ചു ബട്ടൻസ് അഴിച്ചു......

മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന താലിയിൽ അമർത്തി ചുംബിച്ചതിന്റെ നിർവൃതിയിൽ കണ്ണുകൾ കൂമ്പിയടഞ്ഞു....... പതിയെ പതിയെ സുഖമുള്ളൊരു നോവായി ഋഷിയെന്നിൽ അലിഞ്ഞു ചേർന്നു......... 🖤🖤🖤🖤🖤🖤🖤🖤🖤🖤 ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഞെട്ടിയെണീറ്റു സൈഡിലേക്ക് നോക്കി..... പെണ്ണിനെ കാണാൻ ഇല്ല..... താഴേക്ക് പോയി കാണും........ അവളെയൊന്ന് അടുത്ത് കാണാൻ വല്ലാത്ത കൊതി തോന്നി....... ഫോൺ റിങ് ചെയ്യുന്നത് പോലും ശ്രദ്ധിക്കാതെ എണീറ്റു ബാത്റൂമിലേക്ക് കയറി പെട്ടെന്ന് കുളിയും പാസ്സാക്കി ഡ്രസ്സ്‌ ചെയ്തു താഴേക്ക് ഇറങ്ങി....... മുത്തശ്ശൻ ഹാളിൽ ഇരുന്നു ടീവി കാണുന്നത് കണ്ടു..... സൗണ്ട് ഉണ്ടാക്കാതെ അടുക്കളയിലേക്ക് ചെന്നു നോക്കി..... പെണ്ണിനെ കാണാൻ ഇല്ല...... ഇവളിത് എവിടെ പോയി കിടക്കുവാ...... ദേഷ്യം വരുന്നു...... 😠 മുത്തശ്ശനോട് ചോദിക്കാം എന്ന് വെച്ചു ഹാളിലേക്ക് ചെന്നതും കൊലായിലെ വാതിൽ കടന്നു വരുന്ന പെണ്ണിനെ കണ്ടു ഒന്ന് സ്റ്റക്ക് ആയി........ തോർത്തു തലയിൽ ചുറ്റി നെറ്റിയിൽ ഭസ്മം കൊണ്ട് കുറി വരച്ചു കത്തുന്ന വിളക്കും പിടിച്ചു......

എന്നെ കണ്ടതും അവള് തിളങ്ങുന്ന കണ്ണോടെ ചുണ്ട് കൂർപ്പിച്ചൊരു ചിരിയും തന്നു പൂജാമുറിയിലേക്ക് കയറി...... ഇത്ര ഭംഗിയിൽ ആദ്യായിട്ട് കാണുവാ എന്റെ പെണ്ണിനെ....... 🥰 "ഉഹു... ഉഹു........ " മുത്തശ്ശൻ ചുമച്ചതാ....... സത്യത്തിൽ അപ്പോ ആണ് സ്ഥലകാല ബോധം വന്നത്...... കൈ നെഞ്ചിൽ വെച്ചിട്ടാ നിൽപ്പ്...... ഭാഗ്യം... മുത്തശ്ശൻ കണ്ടില്ല...... മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു....... അവളിപ്പോ വരും...... ചായ ഉണ്ടാക്കി വെച്ചത് ഞാൻ കണ്ടായിരുന്നു....... "അപ്പൂപ്പാ.... ചായ എടുക്കട്ടെ...... " "ആ...... " അവള് വരുന്നത് കണ്ടു വാതിലിന്റെ മറവിലേക്ക് നിന്നു........ അകത്തേക്ക് കയറി ഗ്ലാസ്സിലേക്ക് ചായ ഒഴിക്കാൻ തുടങ്ങിയതും പിന്നിൽ കൂടി ചുറ്റി പിടിച്ചു ചുമലിൽ താടി കുത്തി നിന്നു........ പെണ്ണിനൊരു കുലുക്കവും ഇല്ല........ മെല്ലെ ടോപ്പിനുള്ളിലൂടെ കൈ ഇട്ടു വയറിൽ തഴുകി....... "എന്താണ് മോനെ ഉദ്ദേശം....... " അതിനു മറുപടി കൊടുക്കാതെ വയറിൽ ഇറുക്കി പിടിച്ചു മുഖം ചരിച്ചു അവളുടെ കവിളിൽ ചുണ്ട് ചേർത്തു...... അവളൊന്ന് ചിരിച്ചു എന്റെ കവിളിലും ഉമ്മ വെച്ചു നെറ്റി കൊണ്ട് കവിളിൽ ഒന്ന് തട്ടി.......

"ഉഹു ഉഹു........ " മുത്തശ്ശൻ ഇങ്ങോട്ട് വരുവാണെന്ന് തോന്നുന്നു........ പെട്ടെന്ന് മാറി നിന്ന് അവളുടെ മുടിയിൽ ചുറ്റിയ തോർത്തു അഴിച്ചു മുഖത്തിന് നേരെ വീശിക്കൊണ്ടിരുന്നു...... അമ്മു ചുണ്ട് കടിച്ചു പിടിച്ചു ചിരിയടക്കി നിൽക്കുന്നത് കണ്ടു അവളെ നോക്കി കണ്ണുരുട്ടി..... 🖤🖤🖤🖤🖤🖤🖤 "ആ നീ ഇവിടെ ഉണ്ടായിരുന്നോ...... " ആ ചോദിച്ചതിൽ ഒരു ആക്കൽ ഇല്ലേ..... 🤐 ഞാനൊന്നും അറിയാത്തത് പോലെ ചായ ഒഴിച്ചു....... "ഞാൻ വെള്ളം കുടിക്കാൻ വന്നതാ..... " ചെക്കൻ പരുങ്ങലോടെ പറഞ്ഞു....... ചിരി വന്നെങ്കിലും അടക്കി പിടിച്ചു ചായ എടുത്തു അപ്പൂപ്പനു കൊടുത്തു...... ഞങ്ങളെ രണ്ടിനേയും ഒന്ന് നോക്കി മൂപ്പർ തിരിഞ്ഞു നടന്നു...... "ഉഹു..... ഉഹു...... " "മുത്തശ്ശാ..... ചുമ ഉണ്ടെങ്കിൽ കൃഷ്ണതുളസി എടുത്തു കുടിക്കരുതോ...... " ഞാൻ പറയാൻ പോകുമ്പോഴേക്കും ഋഷി പറഞ്ഞു.... അപ്പൂപ്പനൊന്ന് തിരിഞ്ഞു നിന്ന് അവനെ നോക്കി..... "ഈ ചുമ അങ്ങനൊന്നും നിൽക്കൂല ദേവാ.... അതിനു വല്ല തീർത്ഥാടനത്തിനും പോവേണ്ടി വരും...... പിന്നേ.... ആ കവിളിൽ ഉള്ള സിന്ദൂരം ഒന്ന് തുടച്ചേക്ക്..... " അടിപൊളി....... അത്രയും പറഞ്ഞു പുള്ളി പോയി....... ഞങ്ങള് രണ്ടും ചമ്മി പണ്ടാറം അടങ്ങി തലയ്ക്ക് കയ്യും കൊടുത്തു നിന്നു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story