കൽക്കണ്ടം: ഭാഗം 39

kalkandam new

എഴുത്തുകാരി: അശ്വിനി

"എന്തിനാടി പുല്ലേ കിണിക്കുന്നേ...... "😠 "നിന്റെ ഈ ചമ്മിയ മുഖം കാണാൻ നല്ല ഭംഗിയുണ്ട്....... "🤭 വാ പൊത്തി ചിരിച്ചു പോയി...... അവൻ കണ്ണ് തുറിച്ചു നോക്കുന്നത് കണ്ടു ചിരിയൊക്കെ സ്വിച്ച് ഇട്ടപോലെ നിന്നു...... അപ്പോ ദേണ്ടെ ചെക്കനൊരു വഷളൻ ചിരിയോടെ അടിമുടി നോക്കി താടിയിൽ ഉഴിയുന്നു...... "എന്താ..... "🧐 "ഏതായാലും ചമ്മി....... ന്നാ പിന്നെ...... "😋 "പോടാ പട്ടി...... " വിളിക്കുന്നതിന്റെ കൂടെ അടുത്തിരുന്ന ഗ്ലാസിലെ വെള്ളം എടുത്തു അവന്റെ മേലേക്ക് ഒഴിച്ചു...... വേണം എന്ന് വെച്ചിട്ടല്ല..... ആ ഫ്‌ളോയിൽ പറ്റിപ്പോയതാ..... 🤐 അവന്റെ മുഖം ചുവന്നു കയറുന്നത് കണ്ടു കൈ ഓട്ടോമാറ്റിക് ആയി കവിളിൽ എത്തി..... ഇപ്പോ പൊട്ടും......🤕 അടുത്തേക്ക് പാഞ്ഞു വരുന്നത് കൂടി കണ്ടതോടെ കണ്ണിറുക്കി അടച്ചു കവിൾ അടി കൊള്ളാൻ റെഡി ആക്കി പിടിച്ചു...... രണ്ട് സെക്കന്റ്‌ കഴിഞ്ഞിട്ടും പൊട്ടിയില്ലാലോ.....🙄 കാലൻ പോയോ എന്നും ഓർത്തു ഒറ്റ കണ്ണ് തുറന്നു നോക്കി..... കണ്ണിമവെട്ടാതെ എന്നെ തന്നെ നോക്കി നിൽക്കുവാ....... എന്തോ അവന്റെ കണ്ണിലേക്കു നോക്കാൻ പറ്റുന്നില്ല......

ആകെ മൊത്തം വല്ലാത്തൊരു ഫീലിംഗ്...... ഹാർട്ട്‌ ഒക്കെ ഇപ്പോ പൊട്ടും എന്ന ലൈനിൽ മിടിക്കുന്നു..... കണ്ണാടി ഉണ്ടായിരുന്നേൽ കവിള് ചുവന്നോ എന്ന് നോക്കായിരുന്നു....... 🙈 ചടപ്പോടെ ഹാളിലേക്ക് നടക്കാൻ ആഞ്ഞതും ഋഷി കയ്യിൽ പിടിച്ചു അവന് നേരെ നിർത്തിച്ചു....... "മുഖത്തേക്ക് നോക്ക്...... " ""ങുഹും....." 😌 "മുഖത്തേക്ക് നോക്കെടി....... "😠 അടിപൊളി..... ഉണ്ടായിരുന്ന നാണവും മാനവും ഒക്കെ അലർച്ച കേട്ട് പഞ്ചായത്ത്‌ വിട്ടു ഓടി കാണും... 🤦‍♀️ "ഒരിത്തിരി മയത്തിൽ പറഞ്ഞൂടെ...... "😐 "ആദ്യം മയത്തിൽ പറഞ്ഞപ്പോ നീ ജാഡ കാണിച്ചിട്ടല്ലേ...... " "അത് ജാഡ കാണിച്ചതല്ല.... ഞാൻ നാണിച്ചതാ..... "😌 മുഖം കുനിച്ചു നാണത്തോടെ പറഞ്ഞതും ഋഷി പൊട്ടിച്ചിരിച്ചു...... ഇതിലിപ്പോ ചിരിക്കാൻ മാത്രം എന്തുവാ..... 🧐 കളിയാക്കുന്നെ കണ്ടില്ലേ... ദുഷ്ടൻ...... നെഞ്ചിനിട്ടൊരു കുത്തു കൊടുത്തു നടക്കാൻ തുടങ്ങുമ്പോഴേക്കും വീണ്ടും കയ്യിൽ പിടിച്ചു ഒറ്റ തിരിക്കൽ..... ഒന്ന് വട്ടം കറങ്ങി തിരിഞ്ഞപ്പോഴേക്കും ഋഷി അരയിൽ കൂടി കൈ ചുറ്റി അവനോട്‌ ചേർത്തു പിടിച്ചു......

കൈ വിടുവിക്കാൻ നോക്കിയിട്ട് അനങ്ങാൻ പോലും പറ്റുന്നില്ല...... "വിട്...... "😏 "ഹാ പിണങ്ങാതെ പൊന്നൂസേ......."😚 ഹോ..... എന്താ ഒലിപ്പിക്കൽ.... 😏😏 "ഞാനൊരു സത്യം പറയട്ടെ...... "😉 "വ്വോ.... വേണ്ടാ..... "😏 "ഞാൻ പറയും..... നീയുണ്ടല്ലോ...... " "ഇല്ല.... ഉണ്ടില്ല.... ഉണ്ണാൻ പോവുന്നേ ഉള്ളൂ.... "🤪 "ഒരൊറ്റന്നങ്ങ് തന്നാൽ ഉണ്ടല്ലോ..... ഉണ്ണാൻ പിന്നെ പല്ല് കാണില്ല..... മനുഷ്യൻ കാര്യം ആയിട്ട് പറഞ്ഞു വരുമ്പോഴാ അവളുടെ അമ്മൂമ്മേടെ ചളി...... അങ്ങോട്ട് മാറി നിൽക്കെടി...... "😠 "എക്സ്ക്യൂസ് മി........ എങ്ങോട്ട് മാറി നിൽക്കാൻ.... നീ എന്നെയാ ചുറ്റി പിടിച്ചേക്കുന്നേ..... "😬 അപ്പോ തന്നെ ചെക്കൻ കൈ വിട്ടു നോക്കി പേടിപ്പിച്ചു ഹാളിലേക്ക് നടന്നു....... അവന്റെ പോക്കും നോക്കി ചിരിയോടെ തിരിഞ്ഞു ചായ വെച്ചിരുന്ന പാത്രം എല്ലാം എടുത്തു സിങ്കിൽ ഇട്ടു....... "അവനെന്താ..... ചവിട്ടി കുലുക്കി പോവുന്നത് കണ്ടല്ലോ..... " അപ്പൂപ്പനാ...... ഞാനൊന്ന് ഇളിച്ചു കാണിച്ചു..... "പിണങ്ങിയതാ.... കുറച്ചു കഴിയുമ്പോ മാറിക്കോളും...... " "നീയിങ്ങനെ എപ്പോഴും ചെക്കന്റെ താളത്തിനൊത്ത് തുള്ളാൻ നിൽക്കണ്ട....

വല്ലപ്പോഴും ഒക്കെ നീയും പിണങ്ങി നിന്നോ....... അല്ലാതെ ഓന്റെ മുഖം വാടുമ്പോഴേക്കും പിണക്കം ഒക്കെ മാറ്റി ചെന്നിട്ടാ ഇവനിങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം.... " അതും പറഞ്ഞു ഗ്ലാസ് കയ്യിൽ തന്നു അപ്പൂപ്പൻ പോയി..... നല്ല ബെസ്റ്റ് അപ്പൂപ്പൻ..... എന്നാലും പറഞ്ഞതിൽ കാര്യം ഇല്ലാതില്ല...... തല്ലി കഴിഞ്ഞു ചെക്കന്റെ മുഖം വാടിയിരിക്കുന്നത് കാണുമ്പോ തന്നെ വേദന ഒക്കെ പമ്പ കടക്കും...... ഒറ്റയടിക്ക് പിണക്കവും മാറും..... അതാണ് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പൊട്ടുന്നെ..... പിന്നെ എന്റെ നാക്ക് അല്ലേ..... ഞാൻ കേറി ചൊറിയും..... ഓൻ മാന്തും.... വേറൊരു കാര്യം ഉണ്ട്..... ചെക്കനിപ്പോ ഒരിച്ചിരി മയപ്പെട്ടിട്ടുണ്ട്...... അല്ലെങ്കിൽ നേരത്തേ ഒന്ന് പോട്ടേണ്ടതാ...... 😅 കഴുകി കൊണ്ടിരിക്കെ പിന്നിലൊരു അനക്കം അറിഞ്ഞു ചിരിപൊട്ടി..... കടിച്ചു പിടിച്ചു അറിയാത്തത് പോലെ പാത്രം കഴുകുന്നതിൽ കോൺസെൻട്രേറ്റ് ചെയ്തു..... മിക്കവാറും ഇപ്പോ ഒരു അലർച്ച കേൾക്കും....... "ഡീീ...... "😠 കേട്ടു കേട്ടു.... 🤭 "എന്താ..... "😏 (🤭) "നീ ഞാൻ വന്നത് കണ്ടില്ലേ..... "😠 "അതിനിപ്പോ എന്താ..... തലയാ കുത്തി നിൽക്കണോ.....

"😏 "ഡീീ...... " എന്നൊരു അലർച്ച കേട്ടു തിരിയും മുൻപേ ചെക്കൻ ടാപ് അടച്ചു കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചു........ "വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ തലയിൽ കേറി നിരങ്ങുന്നോടി കോപ്പേ..... "😠 അതും പറഞ്ഞു ഒന്നും കൂടി പിന്നിലേക്ക് തിരിച്ചതും സ്വർഗം കണ്ടു...... "വിട്....... വിട് പ്ലീസ്.... വേദനിക്കുന്നു...... അമ്മേ...... ആ....... വിട്....... " കൊറേ കിടന്നു അലറിയിട്ടാ കൈ വിട്ടത്..... തല്ക്കാലം തിരിച്ചൊന്നും പറയാനോ മുഖം തിരിച്ചു നോക്കാനോ നിൽക്കാതെ കൈ ഒന്ന് ഉഴിഞ്ഞു വീണ്ടും പാത്രം കഴുകി...... ഋഷി പിന്നിൽ തന്നെ നിൽക്കുന്നുണ്ട്..... ചുമ്മാ കുറച്ചു ഡിമാൻഡ് ഇട്ടു നിൽക്കാം..... എന്താ അവസ്ഥ എന്ന് നോക്കാലോ...... 😉 അവനെ കാണാത്ത ഭാവത്തിൽ ചപ്പാത്തിക്കുള്ള വെള്ളം ചൂടാക്കാൻ വെച്ചു....... അഴിച്ചിട്ട മുടി വാരി കെട്ടി ഫ്രിഡ്ജിൽ നിന്ന് ഉള്ളിയും തക്കാളിയും പച്ച മുളകും എല്ലാം എടുത്തു കഴുകാൻ പാത്രത്തിലേക്കിട്ടു വെച്ചു........ ഇടയ്ക്ക് ഒളികണ്ണിട്ടു നോക്കിയപ്പോ ചെക്കൻ പല്ല് ഞെരിക്കുന്നുണ്ട്.... ചെറുതായിട്ട് പേടി വന്നെങ്കിലും കാണിക്കാൻ നിന്നില്ല.....

ഉള്ളി കഴുകി വൃത്തിയാക്കി കത്തി എടുത്തു...... വെള്ളം തിളച്ചപ്പോ ഗ്യാസ് ഓഫ്‌ ചെയ്തു ഉപ്പിട്ട് വെച്ച പാത്രത്തിലേക്ക് ഒഴിച്ചു...... പെട്ടെന്ന് എന്തോ പൊട്ടുന്ന സൗണ്ട് കേട്ടതും ഞെട്ടലോടെ തിരിഞ്ഞു നോക്കി...... ഗ്ലാസ് പ്ലേറ്റ് താഴെയിട്ടു പൊട്ടിച്ചതാ....... ആളെ ഈ പരിസരത്ത് ഒന്നും കാണാൻ ഇല്ല...... ഈ സാധനത്തിനെ മെരുക്കാൻ ഞാൻ കൊറേ പാട് പെടും...... 🤦‍♀️ "പൊട്ടിച്ചല്ലേ...... "🤭 അതും ചോദിച്ചു അപ്പൂപ്പൻ ചിരിക്കുന്നു..... ഓരോന്ന് പറഞ്ഞു മനുഷ്യനെ ടെസ്റ്റ്‌ ചെയ്യാൻ വിട്ടിട്ട് കിണിക്കുന്നേ കണ്ടീലെ...... എന്റെ പല്ല് കടിച്ചുള്ള നോട്ടം കണ്ടപ്പോഴേ മൂപ്പര് സ്കൂട്ട് ആയി..... എനിക്കെന്തിന്റെ കേടായിരുന്നു.... 🤦‍♀️ പൊട്ടിയ പീസ് എല്ലാം പെറുക്കി എല്ലാം അരിഞ്ഞും വെച്ചു ഹാളിലേക്ക് നടന്നു..... ബാക്കി ഡ്യൂട്ടി അപ്പൂപ്പന് ആണ്.... ഉണ്ടാക്കാൻ ഇപ്പോഴും ഒരു ധൈര്യം പോരാ.... ചപ്പാത്തി മാവ് സെറ്റ് ആക്കി തന്നാൽ പരത്താൻ അറിയാം....... പതിയെ ഉണ്ടാക്കി പഠിച്ചാൽ മതിയെന്ന പറഞ്ഞേക്കുന്നെ....... ഒരു കാര്യത്തിൽ ലക്കി ആണ്.... നോ അമ്മായിഅമ്മ ആൻഡ് നാത്തൂൻ പോര്..... 😁

"അമ്മു.... നീ ചെന്ന് ദേവനെ വിളിച്ചിട്ട് വാ.... മുകളിലേക്ക് പോവുന്നെ കണ്ടു..... " അപ്പൂപ്പൻ അടുക്കളയിലേക്ക് കയറുന്നതിനു ഇടയ്ക്ക് പറഞ്ഞു....... തലയാട്ടി സ്റ്റെപ് കയറാൻ പോവും മുൻപാ ടീവിയിൽ വെച്ച ന്യൂസ്‌ ശ്രദ്ധിക്കണേ....... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 "ഋഷീ........ " താഴെനിന്ന് പെണ്ണിന്റെ അലർച്ച കേട്ട് ഒന്ന് പകച്ചു.... ഈശ്വരാ...... പ്ലേറ്റ് പൊട്ടിച്ചിട്ടാ വന്നത്..... അവൾക്ക് വല്ലതും പറ്റിക്കാണോ..... വെപ്രാളത്തോടെ ഫോൺ ബെഡിലേക്കിട്ടു താഴേക്ക് ഇറങ്ങിയോടി........ അവള് ടീവിയിലേക്ക് നോക്കി കുന്തം വിഴുങ്ങിയ പോലെ നിൽക്കുവാ...... ആളെ പേടിപ്പിച്ചതിന്റെ ദേഷ്യത്തിൽ അടുത്തേക്ക് ചെല്ലാൻ നിൽക്കുമ്പോഴാ ടീവിയിൽ ഒരു ഫോട്ടോ കാണുന്നെ........ ഹൈകോർട്ട് സീനിയർ അഡ്വക്കേറ്റ് വിജയൻ തമ്പി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു...... ഇത് മറ്റേ അയാൾ അല്ലേ..... അന്ന് വന്ന...... 🤔 "ഋഷി.... നോക്കിക്കേ...... ഇയാളെ അന്ന് ഹോട്ടലിൽ വെച്ചു കണ്ടതാ..... " അമ്മു അടുത്തേക്ക് വന്നു ടീവി സ്ക്രീനിലേക്ക് ചൂണ്ടി കാണിച്ചു... ഇവളെ അലർച്ച കേട്ട് മുത്തശ്ശനും ഇങ്ങോട്ട് വന്നു.....

"ഇതിലിപ്പോ എന്താ കാര്യം..... അഡ്വക്കേറ്റ് അല്ലേ.... അതും ഹൈ കോർട്ട്.... ഇഷ്ടം പോലെ ശത്രുക്കൾ കാണും...... " മുത്തശ്ശൻ നിസ്സാരമായി പറഞ്ഞു.... പെണ്ണ് എന്നിട്ടും ടെൻഷനിൽ ആണ്...... അവള് കുഞ്ഞി തല പുകയ്ക്കും മുൻപ് മൂഡ് മാറ്റാൻ ആയി ഫോൺ അവൾക്ക് നേരെ നീട്ടി...... "വീട്ടിലേക്ക് വിളിച്ചിട്ട് വാ..... " ഹോ..... അത്രയും നേരം ഉണ്ടായിരുന്ന ഭാവം ഒക്കെ മാറി പെണ്ണ് ഫോൺ തട്ടിപ്പറിച്ചു മേടിച്ചു സിറ്റ് ഔട്ടിലേക്ക് ഓടി..... "ദേവാ...... നിനക്കെന്ത് തോന്നുന്നു..... " "ആരോ ഇടയ്ക്ക് കിടന്നു കളിക്കുണ്ടോ എന്നൊരു ഡൗട്ട്...... ഉണ്ടെങ്കിൽ അവരുടെ ടാർഗറ്റ് അമ്മു ആണെന്ന് മനസ്സ് പറയുന്നു..... " ആലോചനയോടെ പറഞ്ഞു സോഫയിലേക്കിരുന്നു...... ആരിലേക്ക് ആയാലും എത്താൻ ഉള്ള ആദ്യത്തെ വഴി ആദവ് ആണ്...... പക്ഷേ അവനിപ്പോ ഐസിയുവിലാ.... അവിടുന്ന് ഒന്ന് പുറത്തേക്കിറങ്ങുന്നത് വരെ കാത്തിരുന്നേ പറ്റൂ....... "അപ്പൂപ്പാ...... " ഹാ.... അവള് പോയതിനേക്കാൾ സന്തോഷത്തിൽ തുള്ളി ചാടി വരുന്നുണ്ട്..... "അപ്പൂപ്പാ...... അച്ഛനും അമ്മയും മറ്റന്നാൾ വരാം എന്ന് പറഞ്ഞു......" "ആഹാ..... അവർ മാത്രേ ഉള്ളോ...... "

"അറിയില്ല അപ്പൂപ്പാ..... നാളെ പറയാം എന്ന് പറഞ്ഞു..... പിന്നെ അച്ചൂനെ നാളെ ഡിസ്ചാർജ് ചെയ്യും....... " "ആ...... രാവിലെ ഇങ്ങു വരാൻ പറാ..... ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ...... " "മ്മ്......" അപ്പൂപ്പൻ പോയപ്പോ തന്നെ പെണ്ണ് വെളുക്കനെ ചിരിച്ചോണ്ട് അടുത്തേക്ക് വന്നു...... എന്തോ കാര്യം സാധിക്കാൻ ഉണ്ടെന്ന് സാരം..... അവളെ ശ്രദ്ധിക്കാത്ത പോലെ റിമോട്ട് എടുത്തു ചാനൽ മാറ്റി...... "അതേ...... " "മ്മ്...... " "ഞാനൊരു കാര്യം ചോദിക്കട്ടെ...... " "മ്മ്...... " മൂളണ്ട താമസം അവള് റിമോട്ട് ടീപോയിലേക്ക് മേടിച്ചു വെച്ചു മടിയിൽ കയറി കഴുത്തിൽ കൂടി കൈ ചുറ്റിയിരുന്നു........ നോ പറയാൻ ചാൻസ് ഉള്ളത് ആണ് ചോദിക്കാൻ വരുന്നതെന്ന് ഉറപ്പായി...... "അതില്ലേ..... അച്ഛന്റേം അമ്മെന്റേം കൂടെ അച്ചൂനെ കൂടി കൊണ്ട് വരാൻ പറയട്ടെ...... "☺️ "എണീക്കെടി..... "😠 അവളെയൊരു കൊച്ചു... 😠 "ഹാ.... ചൂടാവല്ലേ.... പറയുന്നെ മുഴുവൻ കേൾക്ക്..... അവള് എനിക്കിട്ട് പണി തന്നത് അല്ലേ..... പക്ഷേ കിട്ടിയത് ആർക്കാ..... അവൾക്ക് തന്നെ..... കല്യാണവും നടക്കൂല.... വീട്ടുകാർക്കിടയിൽ ഉണ്ടായിരുന്ന വിലയും പോയി.....

കുറച്ചു അടിയും ഇടിയും ഒക്കെ കിട്ടിയാലും ഞാൻ ദാ നിന്റെ കൂടെ ഹാപ്പി ആയി ജീവിക്കുന്നു..... അത് അവള് കാണണം ഋഷി........ എന്റെ സന്തോഷം.... അത് കാണുമ്പോ ഉള്ള അവളുടെ മുഖം..... അതൊന്നെനിക്ക് കാണണം..... "😁 അതൊരു നല്ല പരിപാടി ആണ്.... അവള് കാണണം എന്റമ്മു എത്ര ഹാപ്പി ആണെന്ന്..... കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ തലയാട്ടി സമ്മതിച്ചു...... "നീ മുത്താണ് ഋഷീ..... ഉമ്മാാ..... "😘😘😘 കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നു അവളെണീറ്റു അടുക്കളയിലേക്ക് ഓടി........ ഇന്നലെ ചേച്ചി എന്നും പറഞ്ഞു കരഞ്ഞവൾ ആണ് ഇപ്പോ അവളെ എങ്ങനെ അസൂയപ്പെടുത്താം എന്നും ഓർത്തു നടക്കുന്നേ........ 🤦‍♂️ ഇനിയൊരിക്കലും അവളുടെ സന്തോഷം കളയാൻ ആരെയും സമ്മതിക്കില്ല....... ഓരോന്ന് തീരുമാനിച്ചുറപ്പിച്ചു സോഫയിലേക്ക് ചാഞ്ഞിരുന്നു....... -------------- "അമ്മൂ...... ഡീീ..... " ഇവളിത് എങ്ങോട്ടാ രാവിലെ എണീറ്റു ഓടിയെ....... മനുഷ്യനൊന്ന് കാണാൻ കൂടി കിട്ടുന്നില്ല...... നല്ല ദേഷ്യം വരുന്നുണ്ട്..... 😠 അടുക്കള ഭാഗത്ത്‌ നിന്ന് അവളും മുത്തശ്ശനും കൂടി എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു....... ചെന്ന് നോക്കിയപ്പോ അവള് അലക്കിയ തുണി വിരിക്കുവാ...... അതിനിയ്ക്ക് ആണ് പച്ച കറി പാകമായത് പൊട്ടിച്ചു കുട്ടയിലിടുന്ന മുത്തശ്ശനോട് സംസാരിക്കണേ......

സ്റ്റെപ് ഇറങ്ങി അവർക്കടുത്തേക്ക് ചെന്നു...... " നീ എണീറ്റോ....... അമ്മൂന്റെ അച്ഛന് ഇടിച്ചക്ക ഇഷ്ടം ആണ്...... ഇന്നലെ പറിച്ചത് കൊള്ളില്ല...... ആ വടക്കേ പറമ്പിലെ പ്ലാവിൽ ഉണ്ട്..... അതിൽ നിന്നൊന്ന് കുറച്ചു കഴിഞ്ഞിട്ട് പറിച്ചിട്ടേക്ക്..... " "ആ..... " അമ്മു ഇപ്പോഴാ എന്നെ കണ്ടത്...... അവള് ഇളിച്ചു കാണിക്കുവാ....... കനപ്പിച്ചു ഒന്ന് നോക്കി മുത്തശ്ശൻ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടു അവൾക്കടുത്തേക്ക് ചെന്നു..... "എന്തിനാടി ഞാൻ എണീക്കും മുൻപ് എണീറ്റു ഓടിയെ..... " "എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്....... ഇപ്പോ തന്നെ അവിടേം ഇവിടേം ഒക്കെ ചുവന്നു കിടക്കുവാ...... രാവിലെ വീണ്ടും നിന്റെ പരാക്രമം സഹിക്കാൻ ഉള്ള ആരോഗ്യം ഒന്നും എന്റെ ബോഡിക്ക് ഇല്ല കാട്ടാളാ......... " പെണ്ണ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു അടുത്ത് നിന്ന് പോവാൻ കണ്ണുരുട്ടി...... ഇനിയും ചമ്മണ്ടെന്ന് ഓർത്തു മാത്രം..... മുത്തശ്ശന്റെ അടുത്തേക്ക് നടന്നു...... കുട്ടയിൽ നല്ല പഴുത്ത തക്കാളി ഇരിക്കുന്നത് കണ്ടു........ അമ്മൂനെ ഒന്ന് നോക്കിയപ്പോ അവള് കൂൾ ആയി നിന്ന് തുണി വിരിക്കുവാ...... ഒരു തക്കാളി എടുത്തു അവൾക്കടുത്തു ചെന്നു നിന്നു...... അവളെ തന്നെ നോക്കി കള്ളച്ചിരിയോടെ തക്കാളി കടിച്ചതും പെണ്ണിന്റെ മുഖം ചുവന്നു തുടുത്തു...... അവളൊന്ന് ചിരിച്ചു മുഖം കുനിച്ചു കൈയിലൊന്ന് നുള്ളി.....

ബക്കറ്റിൽ നിന്ന് തുണി എടുത്തു പിഴിഞ്ഞു എന്റെ മേലേക്ക് കുടഞ്ഞു ചുണ്ട് കൂർപ്പിച്ച ചിരിയോടെ അയലിൽ വിരിച്ചിട്ടു...... മനുഷ്യന്റെ കൺട്രോൾ കളയുന്ന ചിരിയും അതിന്റെ കൂടെ ഓരോ കാട്ടിക്കൂട്ടലും.... "ഡീീ...... ഒരു ഗ്ലാസ് ചായയിട്ടു താ..... " "അവള് തുണി അലക്കുന്നെ കണ്ടില്ലേ ദേവാ... നിനക്കുണ്ടാക്കി കുടിക്കരുതോ..... " ഈ മുത്തശ്ശൻ..... 😠😠 കുട്ടിപ്പിശാശ് വാ പൊത്തി ചിരിക്കുവാ.... "നിന്നെയെന്റെ കയ്യിൽ കിട്ടും...... "😠 "ഐആം വെയ്റ്റിംഗ്..... "😜 അവളുടെ മറ്റേടത്തെ വെയ്റ്റിംഗ്..... എല്ലാം കണക്കാ...... 😠 ചവിട്ടി തുള്ളി അകത്തേക്ക് കയറി....... 🖤🖤🖤🖤🖤🖤🖤🖤🖤🖤 നമ്മടെ മഹാൻ എവിടെ പോയോ എന്തോ...... കലി പിടിച്ചു കയറി വന്നതാ..... കൊലായിൽ ഇരുന്ന് പേപ്പർ വായിക്കുവായിരിക്കും..... ഇങ്ങനൊരു ചെക്കൻ..... 🤦‍♀️🙈 അലക്കിയത് കൊണ്ട് ആകെ നനഞ്ഞിരിക്കുവാ..... കുളിച്ചിട്ട് വേണം അടുക്കളയിലോട്ട് കയറാൻ..... അമ്മയും അച്ഛനുമൊക്കെ എപ്പോ വരുമോ ആവോ.... അലമാര തുറന്നു ഡ്രസ്സ്‌ എടുക്കുമ്പോൾ ആണ് വാതിൽ അടയുന്ന സൗണ്ട് കേട്ടത്....... ആരാണെന്ന് പറയണ്ടാലോ.....

ഋഷിയെന്നെ നോക്കി മീശ പിരിച്ചു അടുത്തേക്ക് വന്നു..... "ദേ ചെക്കാ.... അവരൊക്കെ വരാൻ ടൈം ആയിട്ടോ...... കളിക്കല്ലേ..... അപ്പൂ......" മുഴുവൻ പറയാൻ സമ്മതിക്കാതെ ചുണ്ടിന് കുറുകെ വിരൽ വെച്ചു....... നെറ്റിയിൽ നെറ്റി കൊണ്ട് പതിയെ അടിച്ചു പൊക്കിയെടുത്തു ടേബിളിൽ ഇരുത്തിച്ചു...... "രാവിലെ തന്നെ നല്ല ഫോമിൽ ആണല്ലോ കാട്ടാളാ..... " ചിരിയോടെ ചോദിച്ചു അവന്റെ കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു മൂക്കിൽ മൂക്കുരുമ്മി...... ഋഷിയൊന്ന് ചിരിച്ചു മുഖത്തേക്ക് വീണ മുടിയെല്ലാം ചെവിയ്ക്ക് പിറകിലേക്ക് ഒതുക്കി വെച്ചു കവിളിൽ അരുമയായി തലോടി..... "നിനക്ക് വേദനിക്കുന്നോ..... " ചുമലിൽ നിന്ന് ടോപ്പ് പിടിച്ചു മാറ്റി ചുവന്നു കിടക്കുന്ന പാടിലൂടെ വിരലോടിച്ചു ചോദിച്ചതും ഞാനില്ലെന്ന് തലയാട്ടി.....

ഋഷി മെല്ലെ മുഖം കുനിച്ചു അവിടെ ചുണ്ട് ചേർത്തു കയ്യിൽ വാരിയെടുത്തു ബെഡിനടുത്തേക്ക് നടന്നു...... --------- നാളെ തൊട്ട് കോളേജിലും വൈകുന്നേരം ജോലിക്കും പോയി തുടങ്ങും...... പിന്നേ മൊത്തം തിരക്കിൽ ആവും..... സേം എക്സാം ഒക്കെ വരുവല്ലേ....... അതിനു മുൻപ് കിട്ടിയ ചാൻസ് നല്ലോണം ഉപയോഗിക്കുവാ ചെക്കൻ...... വെള്ളം തട്ടിയിട്ട് എവിടെയൊക്കെയോ നീറുന്നു........ എന്നാലും വേദനയ്ക്ക് പകരം ചിരിയാണ് വരുന്നത്..... താഴെ കാർ വന്ന പോലെ തോന്നി...... അവര് വന്നു കാണും.... പെട്ടെന്ന് കുളിച്ചു ഡ്രസ്സ്‌ മാറി..... പുറത്തേക്കിറങ്ങി രണ്ട് സ്റ്റെപ് വെച്ചതും തലയ്ക്ക് പിന്നിൽ ശക്തമായൊരു അടി കിട്ടി ബാലൻസ് കിട്ടാതെ ബെഡിലേക്ക് വീണു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story