കൽക്കണ്ടം: ഭാഗം 4

kalkandam new

എഴുത്തുകാരി: അശ്വിനി

"കവിളിൽ എന്താ..... പൊട്ടിയോ..... " നിത്യ അത്ഭുതത്തോടെ ചോദിച്ചതും ഞാൻ ചിരിച്ചു കൊണ്ട് അതേ എന്ന് തലയാട്ടി..... "അല്ലെങ്കിലും പണ്ടേ ഇരന്നു മേടിക്കുന്ന സ്വഭാവം കുറച്ചു കൂടുതൽ ആണല്ലോ നിനക്ക്...... വല്ല തർക്കുത്തരവും പോയി പറഞ്ഞു കാണും..... " "ഞാനൊന്നും പറഞ്ഞില്ല.... ഈഹ്..... "😁 "പിന്നെ....?? "🧐 "കടയിലെ ചേട്ടൻ പറഞ്ഞത് വെച്ചു ചെക്കൻ മുൻകോപക്കാരൻ ആണ്.... ഒന്നു പറഞ്ഞു രണ്ടാമത്തേതിന് അടിക്കും.... സംസാരത്തെക്കാൾ കൂടുതൽ അടി ആണ്.... ആകെ കൂടെ നടക്കുന്ന അവനോട് മാത്രേ കമ്പനി ഉള്ളൂ... അവന്റെ പേര് തുളസിദാസ്‌..... ബാക്കി ആരും ഇവന്റെ സ്വഭാവം കൊണ്ട് അടുക്കില്ല.... ദേഷ്യം വന്നാൽ ഫ്രണ്ട് ആണോ എന്നൊന്നും നോക്കില്ല.... കിട്ടിയിരിക്കും.... ആ ടൈപ്പ് സാധനം ആണ്...... ഒക്കെ കൂടി കേട്ടപ്പോ കലിപ്പന്റെ കാന്താരി ആകാൻ ഒരു ആഗ്രഹം..... നല്ല വെടിപ്പായി വായ്‌ നോക്കി കൊണ്ട് ഐശ്വര്യമായ് അങ്ങ് തുടങ്ങി...... അങ്ങനെ ഒരു ദിവസം ബസ് സ്റ്റോപ്പിന്റെ തൂണിനു പിന്നിൽ നിന്ന് ഒളികണ്ണിട്ട് ബൈക്കിൽ ഇരിക്കുന്ന അവനെ നോക്കി വെള്ളം ഇറക്കുന്ന സമയം....." "സമയം...... "🙄 ------------- "എന്താടി നാറി.... "

കാര്യമായിട്ട് വായ് നോക്കുമ്പോൾ ആണ് അവറ്റകളുടെ വെറുപ്പിക്കൽ.... ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയപ്പോ സഞ്ചരിക്കുന്ന ഒരു ഒരു മേക്കപ്പ് ബോക്സ്‌ ആണ് തോണ്ടി വിളിച്ചത്..... "ആരാ..... എന്താ..... " ഞാൻ നെറ്റി ചുളിച്ചു സംശയത്തോടെ ചോദിച്ചപ്പോൾ അവളൊന്ന് പുച്ഛത്തോടെ ചിരിച്ചു മാറിൽ കൈ പിണച്ചു അടിമുടി സ്കാൻ ചെയ്യാൻ തുടങ്ങി..... ഞാനും വിട്ടു കൊടുക്കാതെ കൈയും കെട്ടി നിന്ന് അവളെയും അടിമുടി നോക്കി.... കുർത്തയും പാലോസയും ആണ് വേഷം.... കാണാൻ ഉള്ള ചന്തം കൂടി മേക്കപ്പ് ചെയ്തു കളഞ്ഞു.... "എന്താ നിന്റെ ഉദ്ദേശം.... " എന്നും ചോദിച്ചു അവൾ പിന്നിലേക്ക് കണ്ണ് കൊണ്ട് കാണിച്ചു.... ഓ ഋഷിയെ നോക്കിയത് ചോദിക്കാൻ വന്നത് ആണല്ലേ..... "അറിഞ്ഞിട്ടിപ്പോ എന്താ..... എനിക്ക് കെട്ടിച്ചു തരോ.... " ഒരു കൂസലുമില്ലാതെ ചോദിച്ചതും അവളുടെ മുഖത്തെ പുച്ഛം മാറി മുഖം ഇരുണ്ടു.... "ഡീീ.... നിനക്കെന്നെ അറിയില്ല..... ദേവ് എന്റെയാ.... ഇനി അവന്റെ നേരെ നോക്കിയാൽ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും....പറയുന്നത് ദീപ്തി ആണ്.... മൈൻഡ് ഇറ്റ്.... " വിരൽ ചൂണ്ടി അതും പറഞ്ഞു അവൾ സ്ലോ മോഷനിൽ തിരിഞ്ഞു നടന്നു..... "അതേ ഒന്നു നിന്നേ..... " അവളെ പിന്നിൽ നിന്ന് വിളിച്ചതും അവൾ നെറ്റി ചുളിച്ചു തിരിഞ്ഞു നിന്നു....

നമ്മളെ ഗാങിനെ ഒന്നു നോക്കി ചിരിച്ചു അവൾക്ക് മുന്നിലേക്ക് നടന്നു..... "നീ എന്തോ പറഞ്ഞല്ലോ..... ആ ദേവ് നിന്റെ ആണെന്ന്.... ഞാൻ അറിഞ്ഞിടത്തോളം അവൻ സിംഗിൾ ആണ്... അപ്പോ ആ വാക്കിന് പ്രേസക്തിയില്ല..... പിന്നെ എന്തായിരുന്നു പറഞ്ഞത്...... ആ നോക്കിയാൽ കണ്ണ് കുത്തി പൊട്ടിക്കും എന്നോ..... എനിക്ക് കണ്ണ് തന്നേക്കുന്നത് നോക്കാൻ ആണ്.... അല്ലാതെ തിന്നാൻ അല്ലാ..... ഞാനവനെ നോക്കേം ചെയ്യും വേണ്ടി വന്നാൽ കിസ്സ് അടിക്കേം ചെയ്യും...... തരത്തിൽ പോയി കളിക്കെടി..... " എന്നൊക്കെ വെച്ചു കാച്ചി തിരിയാൻ നിന്നതും കയ്യിലൊരു പിടി വീണു..... "ഇത്ര ഒക്കെ പറഞ്ഞിട്ട് അങ്ങ് പോയാൽ എങ്ങനെയാ.... നിനക്കൊരു ചലഞ്ച് തരാം.... ഇപ്പോ നീ പോയി അവനെ പ്രൊപ്പോസ് ചെയ്ത് ഒരു കിസ്സ് കൊടുത്തു വന്നാൽ പിന്നെ ഈ ദീപ്തി അവന്റെ മുഖത്തു പോലും നോക്കില്ല.....പറ്റില്ലെങ്കിൽ നീ അവനെയും.... എന്ത് പറയുന്നു......... is it a deal or no deal....??" അമ്പടി പുളുസൂ....

അവന്റേന്നു തന്നെ അടിമേടിച്ചു കണ്ടം വഴി ഓടിപ്പിക്കാൻ ഉള്ള സൈക്കിൾ ഓടിക്കൽ മൂവ്..... അതും ഓർത്തു ടീമിനെ നോക്കിയപ്പോ അവർ വേണ്ടെന്ന മട്ടിൽ തലയാട്ടി.... അന്നത്തെ സീൻ കണ്ടു കിളി പോയതാ എന്നെ പോലെ..... പക്ഷേ വിട്ടു കൊടുക്കില്ല.... ശ്വാസം വലിച്ചു വിട്ടു എന്തും വരട്ടെ എന്നും ഓർത്തു ആ പുന്നാര ദീപ്തിയെ നോക്കി ചിരിച്ചു.... "വെയിറ്റ് ആൻഡ് വാച്ച്.... " എന്ന് നല്ല കോൺഫിഡൻസിൽ പറഞ്ഞു തിരിഞ്ഞതും ബൈക്കിൽ ഇരിക്കുന്ന അവനെ കണ്ടപ്പോ തന്നെ ഉള്ള കോൺഫിഡൻസ് വരെ ജീവനും കൊണ്ട് ഓടി മുട്ട് കൂട്ടി ഇടിക്കാൻ തുടങ്ങി.... അതിന്റെ കൂടെ മുള്ളാനും തോന്നുന്നു..... മുഖം ചരിച്ചു നമ്മളെ ടീമിനെ നോക്കിയപ്പോ അവറ്റകൾ പോവല്ലേ പോവല്ലേ എന്ന മട്ടിൽ നിൽക്കുന്നു...... ബാഹുബലിയെ കൊട്ടാരത്തിൽ നിന്ന് ഗെറ്റ് ഔട്ട്‌ അടിക്കുന്ന സീനിൽ നാട്ടുകാരുടെ ഭാവം കണ്ടിട്ടില്ലേ.... അതേ പോലെ.... ഒടുവിലെ യാത്രയ്ക്കായിന്നു പ്രിയജനമേ ഞാൻ പോകുന്നു മെഴുകു തിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി ആ പാട്ട് ബിജിഎം ആയി വെച്ചു ഞാനവരെ നോക്കി ജീവനോടെ ഉണ്ടെങ്കിൽ കാണാം എന്ന മട്ടിൽ തലയാട്ടി മുന്നോട്ട് നടന്നു.....

കൃഷ്ണാ ഗുരുവായൂരപ്പാ.... പഴനിമല മുരുകാ... ശബരിമല ശാസ്താവേ.... വടക്കും നാഥാ.... പത്മനാഭ സ്വാമിയേ..... ഈശോ മറിയം ഔസേപ്പേ..... പടച്ച റബ്ബേ.... എന്നെ മാത്രം കാത്തോണേ... എന്നൊക്കെ മനസ്സിൽ ഉരുവിട്ടു യൂണിഫോമിൽ പിടിച്ചു തെരിപ്പിച്ചു കൊണ്ട് അവന് മുന്നിൽ ചെന്നു നിന്നു..... പണ്ടാരത്തിന്റെ കയ്യിൽ സിഗററ്റ് ഉണ്ട്..... എന്നെ മുന്നിൽ കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു..... വാ തൊറക്കാൻ പറ്റുന്നില്ല..... പറയെടി തെണ്ടി... കിട്ടിയ ചാൻസ് ആണ്... കിട്ടിയാൽ ഊട്ടി... അല്ലെങ്കിൽ ചട്ടി... പറാ.... സ്വയം ഒന്നു മോട്ടിവേറ്റ് കണ്ണിറുക്കി അടച്ചു തുറന്നു.... തൊട്ട് മുന്നിൽ അവന്റെ ആ പീലികണ്ണുകൾ കണ്ടതും നസ്രിയ പറഞ്ഞ പോലെ അടിവയറ്റിൽ മഞ്ഞു കട്ട വീണ സുഖം അറിഞ്ഞു എവിടുന്നൊക്കെയോ എനർജി കയറി..... "I LOVE YOUU.... " എന്നും പറഞ്ഞു അവന്റെ വലത്തേ കവിളിൽ ഉമ്മ കൊടുത്തു..... അപ്പോ തന്നെ കാലിൽ എന്തോ വീണു നീറി പിന്നിലേക്ക് ആയും മുൻപേ അവൻ പിടിച്ചു മാറ്റി നിർത്തി..... പിന്നെ രണ്ടു സെക്കന്റ്‌ മൊത്തം 'കീ ' എന്ന സൗണ്ട് മാത്രേ കേട്ടുള്ളൂ.....

അതിന്റെ ഷോക്ക് ഒന്നു മാറിയതും ദേഷ്യം കൊണ്ട് വിറയ്ക്കുന്ന അവന്റെ മുഖത്തേക്ക് വിറയലോടെ നോക്കി കവിളിൽ കൈ വെച്ചു...... "സോറി.... ആള് മാറി പോയി.... " അവൻ ദേഷ്യത്തോടെ എന്തോ പറയാൻ വന്നതും അത്രയും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഒറ്റ നടത്തം...... പല്ല് ഇളകിയോ എന്തോ.... 🙄ആ പണ്ടാറം അവിടെ പുച്ഛത്തോടെ നിൽക്കുന്നുണ്ട് എന്നത് കൊണ്ട് മാത്രം വേദന കടിച്ചു പിടിച്ചു കൈ കവിളിൽ നിന്നെടുത്തു ചിരി വരുത്തിച്ചു അവർക്കടുത്തേക്ക് നടന്നു..... എന്റെ മുഖത്തെ ചിരി കണ്ടതും അവളൊന്ന് പകച്ചു.... "നീ എന്താ വിചാരിച്ചേ.... അവന്റെ കയ്യിൽ നിന്നൊരു തല്ല് കിട്ടിയാൽ ഞാനങ്ങു കണ്ടം വഴി ഓടും എന്നോ..... ഈ തല്ല് എനിക്കൊരു തലോടൽ ആയിട്ടേ തോന്നിയുള്ളൂ....നീ നോക്കിക്കോ ഈ തല്ലിയ കവിൾ എന്നെങ്കിലും അവൻ ഉമ്മ കൊണ്ട് മൂടും..... അപ്പോ പറഞ്ഞ ഡീൽ മറക്കണ്ട.... കേട്ടല്ലോ...." എന്നൊക്കെ തട്ടി വിട്ടു എന്റെ പുച്ഛത്തോടെയുള്ള സംസാരം കേട്ട് അവൾ പല്ലിറുമ്പി ചവിട്ടി കുലുക്കി തിരിഞ്ഞു നടന്നു.....

ഞാനൊന്നും മിണ്ടാതെ എലിയെ ഒന്നു നോക്കി അടുത്തുള്ള കൂൾ ബാറിലേക്ക് കയറി നേരെ വാഷ് റൂമിലേക്ക് നടന്നു..... അത്രയും നേരം അടക്കി പിടിച്ച ഗൗരവമൊക്കെ വിട്ടു കവിളിൽ അമർത്തി പിടിച്ചു.... കണ്ണിന്നു കുടുകുടാ വെള്ളം ചാടി വരുന്നുണ്ട്.... കവിൾ മാത്രല്ല... കണ്ണ് വരെ പുകയുന്നു..... ഞാൻ ടാപ് തുറന്നു വെള്ളം മുഖത്തേക്ക് ഒഴിച്ചു കൊണ്ടേയിരുന്നു...... "അവന് പ്രാന്താടി..... " വെള്ളം ഒഴിക്കുന്നതിനു ഇടയ്ക്ക് ആരോടെന്നില്ലാതെ പറഞ്ഞതും നാലും ചിരിക്കാൻ തുടങ്ങി....... "എന്നേം നോക്കി കിണിച്ചോണ്ട് നിൽക്കാതെ ഐസ് മേടിച്ചു വാ പരനാറികളെ..... " കേൾക്കണ്ട താമസം എന്റെ കോപ്രായം കണ്ടു കൊണ്ടിരുന്ന കാത്തു പുറത്തേക്ക് ഓടി..... "ഡീീ.... നല്ല വേദന ഉണ്ടോ..... " "ഇല്ലെടി.... നല്ല സുഖം..... " പല്ലിറുമ്പി അത്രയും പറഞ്ഞതും എലി വന്നു കവിളിൽ പിടിച്ചു.... "നിന്റെ വായിന്നു ചോര വരുന്നു.... " "കവിൾ പൊട്ടിയാൽ പിന്നെ ചോര അല്ലാണ്ട് കളർ സോഡാ വരോ.... "😬 അല്ല പിന്നെ..... "മതിയായോ തള്ളൽ ഒക്കെ..... " അനു ചുണ്ട് രണ്ടും കൂട്ടി ചിരി അടക്കി പിടിച്ചു ചോദിക്കുന്നത് കേട്ട് ഞാൻ മിററിൽ കൂടി അവളെ നോക്കി പല്ല് കടിച്ചു..... " എന്റെ പൊന്നോ.... എനിക്കെങ്ങും വേണ്ടാ...." പിന്നേം തുടങ്ങി അവറ്റകൾ ഇളിക്കാൻ.... 😏😏

അതിനിടയ്ക്ക് കാല് നീറുന്നത് പോലെ തോന്നി നോക്കിയപ്പോ ദേണ്ടെ വട്ടത്തിൽ പൊള്ളിയ പാട്..... സിഗററ്റ് ആയിരിക്കും..... ആകെ മൊത്തം 3g..... ------------ " കാലന്റെ കൈ കരിങ്കല്ല് കൊണ്ട് ഉണ്ടാക്കിയെ ആണെന്നാ തോന്നുന്നേ.... " അന്നത്തെ ഓർമ്മയിൽ കവിളിൽ തലോടി ആത്മഗതം പോലെ പറഞ്ഞു പെണ്ണിനെ നോക്കിയപ്പോ പുതപ്പ് വായിലിട്ടു ചിരി കടിച്ചു പിടിച്ചിരിക്കുവാ ശവം.... "അയ്യോ.... എന്റമ്മേ.... എനിക്ക് വയ്യായെ.... " പുതപ്പ് വായിൽ നിന്നെടുത്തു അതും പറഞ്ഞു വീണ്ടും അട്ടഹസിക്കാൻ തുടങ്ങിയതും ഞാനവളുടെ വാ പൊത്തി പിടിച്ചു..... "എടി പതുക്കെ.... പുരാവസ്തു എണീക്കും... " എന്നിട്ടും കിണിക്കലിന് കുറവൊന്നും ഇല്ല..... "അല്ല ഇവിടാരും ഒന്നും ചോദിച്ചില്ലേ..... " "ഓ ചോദിച്ചു.... ഞാൻ ബസിന്റെ കമ്പിയിൽ ഇടിച്ചത് ആണെന്നും പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു...... " "ബെസ്റ്റ്..... അല്ല എന്നിട്ട് നീ അവനെ ഉപേക്ഷിച്ചോ.... " പെണ്ണ് സംശയത്തോടെ ചോദിച്ചതും ഞാൻ ഇളിച്ചു കൊണ്ട് നോ എന്ന മട്ടിൽ തലയാട്ടി.... "വായ് നോട്ടം കുറച്ചു..... അതാണ് ആരോഗ്യത്തിനു നല്ലത്..... പുലി പതുങ്ങുന്നത് ഒളിക്കാനല്ല... കുതിക്കാനാ.... " വല്ല്യ സംഭവം പോലെ പറഞ്ഞതാ... പക്ഷേ പെണ്ണ് കിടന്നു വീണ്ടും ചിരിക്കുന്നു... "നിന്റെ സ്വഭാവം വെച്ചു അവന്റെ കയ്യിൽ കിട്ടിയാൽ അടി ഒഴിഞ്ഞ നേരം കാണില്ല..... " "കരിനാക്ക് വളയ്ക്കല്ലേ തെണ്ടി..... "😬😬😬 "🤭" "ചിരിക്കെടി നാറി.... എനിക്കും അവസരം കിട്ടും..... "😏😏 "

ഞാനൊന്നും പറയുന്നില്ലേ...... കിടക്കാൻ നോക്ക്.... സ്കൂളിൽ പോണ്ടേ.... " "ഓ നാശം.... ഒന്നു വേഗം നാളെ തീർന്നു കിട്ടിയാൽ മതിയാർന്ന്..... ഹും... " അതും പറഞ്ഞു നെടുവീർപ്പിട്ടു ഞാനവളെയും കെട്ടിപ്പിടിച്ചു കിടന്നു..... "അല്ലെടി.... ആ ഡ്രൈവർ സാറിനെ എങ്ങനെ ഒഴിവാക്കാനാ ഉദ്ദേശം..... " "മാക്സിമം മുന്നിൽ പെടാതെ നോക്കണം.... ബാക്കി ഒക്കെ വരുന്നിടത്തു വെച്ചു കാണാം.... " "മ്മ്.... അച്ചുവേച്ചിക്ക് വലിയ മാറ്റം ഒന്നുല്ല ലേ...." "ആ പിശാശിന്റെ കാര്യം പറഞ്ഞു നേരം കളയാതെ ഉറങ്ങാൻ നോക്കെടി.... " അല്ല പിന്നെ.... എന്റെ ചേച്ചി ആയത് കൊണ്ട് പറയുവല്ല.... ആള് സെൽഫിഷിന്റെ നിറകുടം ആണ്... സ്വന്തം കാര്യം സിന്ദാബാദ്.... അവളെന്തോ വലിയ സംഭവം ആണെന്ന് ഒക്കെ ആണ് വിചാരം.... ബാക്കി ഉള്ളവരോട് ഒക്കെ പുച്ഛവും..... 😝 ------------ "ഡീീ... ഹോംവർക്ക് എടുക്ക്.... " ക്ലാസ്സിൽ വന്നു കയറിയപ്പോഴേ ബുക്കും പെന്നും എടുത്തു എഴുതാൻ റെഡി ആയി നീലുവിന് നേരെ കൈ നീട്ടി..... സെക്കന്റ്‌ പിരീഡ് ആ കോന്തൻ ആണ്..... "ഞാൻ ഹോംവർക്ക് ചെയ്തില്ല.... മറന്നു പോയി... " അതും പറഞ്ഞു നീലു ചിരിച്ചതും ഞാനടക്കം നാലും കണ്ണും മിഴിച്ചു അവളെ നോക്കി....

"ക്ലാസിലെ നമ്പർ വൺ പഠിപ്പികളിൽ ഒരാൾ ആയിട്ടു കൂടി നിന്നെ ഞങ്ങൾ ഗെറ്റ് ഔട്ട്‌ അടിക്കാത്തത് പുണ്യം കിട്ടാൻ അല്ലാ.... ഹോം വർക്ക് കിട്ടാനാ...... " എലി "അത് പോലും ചെയ്യാതെ വന്നിരിക്കുന്നു ബ്ലഡി ഫൂൾ.... " കാത്തു "സോറി... 😁"നീലു "പോടി പട്ടി..... " എന്നും പറഞ്ഞു ഇളിക്കുന്ന അവളെ നോക്കി പല്ലിറുമ്പി..... "ഇപ്പോ ശെരിയാക്കി തരാം..... " അതും പറഞ്ഞു അവളെന്തൊക്കെയോ കുത്തിയിരുന്ന് എഴുതാൻ തുടങ്ങി.... അതിന്റെ കോപ്പി എടുത്തു ഞങ്ങളും..... ഒരു വിധം തട്ടി കൂട്ടി എഴുതി..... സെക്കന്റ്‌ പിരീഡ് കേറി വന്നപ്പോഴേ ആള് എന്നെ ഒന്നു നോക്കി ഉണ്ടെന്ന് ഉറപ്പ് വരുത്തി..... കാലമാടൻ... ചോദ്യം ചോദിക്കാൻ ആയിരിക്കും..... "ക്ലോസ് യുവർ ബുക്സ്.... ബേസിക് ഫോർമുലകൾ എല്ലാരും പഠിച്ചു കാണുമല്ലോ.... അനുശ്രീ... " നോക്കണ്ട നമ്മടെ അനു അല്ല.... ഒരു അനുശ്രീ കൂടിയുണ്ട് ക്ലാസ്സിൽ.... 😁 "integral sinx equal to??? " "-cosx+C" "ഗുഡ്.... സിറ്റ്.... നെക്സ്റ്റ് അഭിരാമി... " ഞാൻ തന്നെയാ 🤐 ഈശ്വരാ ആകെ sin cos tan അറിയാം... അതെന്നെ ചോദിക്കണേ.... "integral secx tanx equal to...?? " അടിപൊളി..... ഈ sec എവിടുന്ന് വന്നോ ആവോ..... എന്തായാലും വേണ്ടിയല്ല എന്നും ഓർത്തു ഞാൻ കാര്യം ആയി ആലോചിക്കുന്നത് പോലെ നിന്നു..... "നെക്സ്റ്റ്..... "

എന്നെ ഒന്നു തറപ്പിച്ചു നോക്കി അടുത്ത ആളെ വിളിച്ചു.... വേറാരും അല്ല... കാത്തു ആണ്.... "സാർ ഞാൻ പഠിച്ചതാ... മറന്നു പോയി... " അവൾ വളരെ നിഷ്കളങ്കമായി പറഞ്ഞതും ഞാൻ ചിരിക്കാതിരിക്കാൻ ചുണ്ട് രണ്ടും കൂട്ടിപ്പിടിച്ചു..... ബുക്ക്‌ തുറന്നു പോലും നോക്കാത്തവൾ ആണ്... "ഒരു സിംപിൾ കാര്യം പഠിക്കാൻ പറഞ്ഞിട്ട് അത് പോലും പഠിക്കാതെ ആണോ ക്ലാസ്സിൽ വന്നിരിക്കുന്നത്..... ഹോംവർക്ക് എടുക്ക് രണ്ടും...... " എന്നും പറഞ്ഞു ഞങ്ങൾക്ക് അടുത്തേക്ക് വന്നു..... നിങ്ങൾ വിചാരിച്ചോ ഞാൻ ഇയാളെ കാണിക്കാൻ വേണ്ടി പഠിക്കും എന്ന്.... വെരി സോറി.... ഞാൻ അത്തരക്കാരിയല്ല..... 😁 "എവിടെ നോക്കി എഴുതിയതാ.... " രണ്ടാളുടെയും ബുക്കിൽ മാറി മാറി നോക്കിയുള്ള ചോദ്യം കേട്ട് ഞങ്ങളൊന്നു ഞെട്ടി.... "സ്വന്തമായി ആലോചിച്ചു ഇരുന്നു എഴുതിയതാ..... "കാത്തു "ആണോ.... ബാക്കി ഉള്ളവരുടെ കൂടെ ബുക്ക്‌ കാണിക്ക്... " എന്നും പറഞ്ഞു എലിയുടെ നേർക്ക് കൈ നീട്ടി..... ഭൂതക്കണ്ണാടി പോലെ ഞങ്ങളഞ്ചിന്റെയും ബുക്ക്‌ നോക്കി.... "അഞ്ചാളും ഒരേ രീതിയിൽ തെറ്റിച്ചു എഴുതിയിട്ടുണ്ട്..... മനഃപൊരുത്തം ആയിരിക്കും.... " സബാഷ്... 🤐 എല്ലാത്തിന്റെയും കണ്ണ് തുറിച്ചുള്ള നോട്ടം നീലുവിൽ എത്തി... അവള് ഇളിച്ചു കാണിച്ചു..... പട്ടി 😬

"25 ടൈംസ് ഇമ്പോസിഷൻ എഴുതിക്കോ question and answer..... സിറ്റ്.. " അത്രയും കേട്ടതേ എല്ലാത്തിന്റെയും കാറ്റ് പോയി..... കാലമാടൻ.... 😠 പിന്നെയും question ചോദിച്ചു..... ബാക്കിയുള്ള എല്ലാത്തിനും ഇമ്പോസിഷൻ കൊടുത്തു.... ആള് വിചാരിച്ച പോലെ അല്ല... ക്ലാസ്സ്‌ ഒക്കെ അടിപൊളി ആയിട്ടു എടുക്കും... അതിന്റെ ഇരട്ടി ഇമ്പോസിഷനും.... എന്നാലും നമ്മക്ക് മാത്‍സ് ബാലി കേറാ മലയാണ്... 😨 ------------- ക്ലാസ്സ്‌ കഴിഞ്ഞു ബസ് ഇറങ്ങി വഴിയിലേക്ക് കയറിയപ്പോ ദേ മുറ്റത്തൊരു മൈന... ശിവ ആണ്.... സാധാരണ ഈ ടൈമിൽ ഒന്നും ഞാൻ വരാത്തതാ... നിത്യ വീട്ടിൽ കാത്തിരിക്കും..... അപ്പോ അധികം വായ് നോക്കാൻ ഒന്നും നിൽക്കാതെ വേഗം കയറി ഇങ്ങു പോന്നു.... "എടി.... ശിവാ... നിൽക്ക്.... ഞാനും വരുന്നു... " "നീയെന്താ ഇന്ന് നേരത്തേ... അല്ലാത്തപ്പോ ആടിപ്പാടി വരുന്നെ ആണല്ലോ..... " അവൾ വാച്ചിലേക്കും എന്നെയും മാറി മാറി നോക്കി ചോദിച്ചതും ഞാനൊന്ന് ഇളിച്ചു കൊടുത്തു അവൾക്കൊപ്പം നടന്നു.... "നിത്യ വീട്ടിൽ ഉണ്ടെടി....അതാ.... " "ആ വെറുതേ അല്ല....അമ്മ പറഞ്ഞിരുന്നു അവൾ വന്നെന്ന്.... ഞാൻ ഇന്നലെ അങ്ങോട്ട് വരണം എന്ന് വിചാരിച്ചതാ.... പിന്നെ മടി ആയി.... നാളെ ലൈബ്രറിയിൽ പോവാൻ വരണേ..... " "ആ വരാം.... എനിക്കും ബുക്ക്‌ മാറ്റണം.... "

ഇപ്പോ നിങ്ങൾ വിചാരിക്കും എനിക്ക് വായനാശീലം ഉണ്ടെന്ന്.... വായിക്കും... ഒൺലി റൊമാന്റിക് സ്റ്റോറീസ്.... നമ്മൾ ഈ ടീനേജ് ഗേൾസിനു ലവ് സ്റ്റോറികളോട് ഒക്കെ വല്ലാത്ത ആക്രാന്തം ആയിരിക്കും.... പ്രായത്തിന്റെ പ്രശ്നം ആണ്.... സത്യം.... 😜 "ഡീീ നാളെ രാവിലെ വീട്ടിലേക്ക് വാ ട്ടോ.... പുറത്തു പോവാം.... " "ആ.... അമ്മയോട് ചോദിച്ചിട്ട് പറയാം.... " "ഓകെ നാറി.... " എന്നും പറഞ്ഞു ഞങ്ങൾ രണ്ടു വഴിക്ക് പിരിഞ്ഞു.... അവളുടെ വീട് കഴിഞ്ഞിട്ടും പോണം എന്റെ വീട്ടിലേക്ക്..... അപ്പുറത്ത് കൂടി ചുറ്റി പോണം.... സോ നമുക്ക് ഷോർട് കട്ട്‌ ആയി മുന്നിലെ പറമ്പിന്റെ മതില് ചാടാം.... നാലു പാടും മതില് കെട്ടിയിട്ടതാ മനുഷ്യനെ മെനക്കെടുത്താൻ.... പക്ഷേ സ്ഥിരം പരിപാടി ആയത് കൊണ്ട് ഈസി ആണ്..... 😉 പണ്ട് കാടായിരുന്നു.... ഇപ്പോ റെസിഡന്റ്‌സ് അസോസിയേഷനിലെ ചൊറിയും കുത്തി ഇരിക്കുന്നവർ കാടൊക്കെ വെട്ടി വൃത്തിയാക്കി ഇട്ടിട്ടുണ്ട്..... പറമ്പിൽ കൂടി വിലങ്ങനെ നടന്നു അപ്പുറത്തെ മതിലും കൂടി ചാടി ഇറങ്ങി ഡ്രെസ്സിലെ പൊടി തട്ടിക്കളഞ്ഞു.....

ദിവസം കൂടും തോറും വലിപ്പം കൂടുന്നുണ്ടെന്ന് തോന്നുന്നു..... നാശം.... മതിലിനെ നോക്കി ചുണ്ട് കോട്ടി കാണിച്ചു കയ്യിലെ പൊടിയും കൂടി തട്ടി മുന്നോട്ട് നടക്കാൻ ആഞ്ഞതും ആരുടെയോ പതിഞ്ഞ സ്വരം കേട്ട് സ്റ്റക്ക് ആയി...... അതാരപ്പാ.... 🤔 "ആദി... വിട്.... " അച്ചു..... 🙄 അച്ചുവിന്റെ സൗണ്ട് ആണല്ലോ..... അതും ഓർത്തു കുറച്ചു പിന്നിലേക്ക് ആയുള്ള ഇടവഴിയിലേക്ക് ചെന്നു നോക്കി..... ബൈക്കിൽ ഇരിക്കുന്നവനോട് എന്തോ പറഞ്ഞു ചിരിക്കുന്നു.... അവന്റെ കയ്യിൽ ആണ് ഇവളുടെ കൈ.... സംസാരത്തിനു ഇടയ്ക്ക് എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് മുഖം ചരിച്ചതും കയ്യും കെട്ടി നോക്കി നിൽക്കുന്ന എന്നെ കണ്ടു അവളുടെ മുഖം വിളറി വെളുത്തു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story