കൽക്കണ്ടം: ഭാഗം 40

kalkandam new

എഴുത്തുകാരി: അശ്വിനി

പുറത്തേക്കിറങ്ങി രണ്ട് സ്റ്റെപ് വെച്ചതും തലയ്ക്ക് പിന്നിൽ ശക്തമായൊരു അടി കിട്ടി ബാലൻസ് കിട്ടാതെ ബെഡിലേക്ക് വീണു...... "അയ്യോ..... ഋഷീ...... ഓ...." അലറി വിളിക്കാൻ പോകുമ്പോഴേക്കും ആരോ നടുമ്പുറത്ത് കയറിയിരുന്നു വാ പൊത്തി..... "എടി തെണ്ടി ഒച്ചയുണ്ടാക്കി ആ കാലന്റെ കൈ കൊണ്ട് എന്നെ കൊല്ലിക്കല്ലേ.... " നിത്യ..... !!! 🙄🙄 "എടി തെണ്ടി നിത്യേ...... ഇറങ്ങെടി പട്ടി..... " ബെഡിൽ കിടന്നു കുതറിയതും പെണ്ണ് എണീറ്റു സൈഡിലേക്ക് കയറി കിടന്നു..... നാശം ഇളിക്കുന്നെ കണ്ടില്ലേ..... തലയിൽ ഉഴിഞ്ഞു അവളെ നോക്കി പല്ല് കടിച്ചു..... "എന്തിനാടി പുല്ലേ തലയ്ക്കടിച്ചത്..... " "ഓ പിന്നേ.... പില്ലോ കൊണ്ട് അടിച്ചാൽ എന്താവാനാ...... നിന്നെ ശെരിക്കും കൊല്ലണം പട്ടി..... കല്യാണം ആണെന്ന് ഒരു വാക്ക് പറഞ്ഞോടി തെണ്ടി പട്ടി ചെറ്റേ..... "😠😬 "ഒലക്ക.... എന്റെ കല്യാണം ആണെന്ന് കല്യാണത്തിന് 5 മിനിറ്റ് മുന്നെയാ ഞാൻ അറിഞ്ഞത്...... "🤦‍♀️ "ങേ.... "🙄 ഓ... ഇവൾക്ക് അണ്ടർലൈൻ പരിപാടികൾ ഒന്നും അറിയില്ലാലോ......

എണീറ്റിരുന്നു ബീച്ചിൽ നടന്നത് മുതൽ ആ വ്യാധി വീട്ടിൽ വന്നു ചോദിച്ചത് വരെയുള്ള കാര്യങ്ങൾ വള്ളി പുള്ളി കുത്ത് കോമ പോലും പറഞ്ഞു കൊടുത്തു..... ഒക്കെ കൂടി കേട്ടതും അവളുടെ കണ്ണ് തള്ളി.... "അച്ചു അപ്പോ അതുകൊണ്ട് ആണോ ചാവാൻ നോക്കിയേ..... എന്നാ എല്ലാരും വിചാരിച്ചു വെച്ചേക്കുന്നത് കല്യാണം മുടങ്ങിയതിന്റെ സങ്കടം ആണെന്നാ..... അമ്മ വിളിച്ചപ്പോ അങ്ങനാ പറഞ്ഞേ..... "😲 "ഇപ്പോ കാര്യം മനസ്സിലായിലേ നിനക്ക്.... ഇതാരോടും പോയി പറയാൻ നിക്കണ്ട...... " "ഞാൻ പറയും.... അങ്ങനിപ്പോ എല്ലാരും കൂടി നിന്റെ മെക്കിട്ട് കയറേണ്ട..... എന്നാലും അവളെന്ത് ജന്മം ആണ്...... ഛെ.... ഇവളെയൊക്കെ..... നീ എന്തിനാടി അവളെ വിട്ടേക്കാൻ പറഞ്ഞത്.... കൊല്ലുവാ വേണ്ടത്...... "😬 "എന്റെ പണ്ടാരമേ പതുക്കെ പറാ..... അവനെങ്ങാനും കേൾക്കണം...... ആരെങ്കിലും പറയാൻ കാത്തു നിൽക്കുവാകും...... അല്ല.... നീ മാത്രേ ഉള്ളോ.........??? " "അയ്യോ മറന്നു.... നിന്നെ വിളിച്ചിട്ട് വരാൻ വിട്ടതാ..... വാ..... " അതും പറഞ്ഞു അവള് ബെഡിൽ നിന്ന് ചാടി എണീറ്റു ഡ്രസ്സ്‌ നേരെയാക്കി.... അവളെ നോക്കി ചിരിച്ചു ഞാനും എണീറ്റു......

സിന്ദൂരം തൊട്ട് ഒരു പൊട്ടും എടുത്തു വെച്ചു.... നിത്യയെ നോക്കിയപ്പോ അവള് കൈ കൊണ്ട് സൂപ്പർ എന്ന് കാണിക്കുന്നു..... "ഷാൾ എടുത്തിട്ടിട്ട് പോരി...... " "ഇതിനെന്തിനാ ഷാൾ..... ലൂസല്ലേ..... " ഞാനെന്നെ തന്നെ ഒന്ന് നോക്കി പറഞ്ഞതും അവള് കള്ളച്ചിരിയോടെ അടുത്തേക്ക് വന്നു ചുമലിലേക്ക് കണ്ണ് കാണിച്ചു..... പറഞ്ഞത് നന്നായി..... ഇവള് ആയതോണ്ട് സീൻ ഇല്ല...... വേറെ വല്ലവരും ആണെങ്കിൽ ചമ്മി പണ്ടാറം അടങ്ങിയേനെ..... നന്ദി സൂചകമായി അവളെ നോക്കി വെളുക്കനെ ചിരിച്ചു ഷാൾ എടുത്തിട്ടു..... "ഇങ്ങനെ പോയാ ഒടനെ തന്നെ ആന്റീ എന്ന് വിളിക്കാൻ ഒരാളും കൂടി വരും..... അതിലെങ്കിലും ഫസ്റ്റ് എനിക്ക് താടി..... " "ആ കാര്യത്തിൽ നീ പേടിക്കണ്ട..... ഫസ്റ്റ് എനിക്ക് കിട്ടാൻ ഒരു ചാൻസും ഇല്ല..... പഠിപ്പ് മുഖ്യം ബീഗിളേ..... "😪 കണ്ണ് തുടയ്ക്കുന്നത് പോലെ കാണിച്ചു അവളുടെ കയ്യിൽ പിടിച്ചു താഴേക്ക് നടന്നു...... പറഞ്ഞത് സത്യം ആണ്......

പഠിപ്പിന്റെ കാര്യത്തിൽ ഋഷി സ്ട്രിക്ട് ആണ്.... നോ കോംപ്രമൈസ്....... 😐 താഴേക്ക് ഇറങ്ങിയപ്പഴേ കേട്ടു അപ്പൂപ്പനോട് സംസാരിച്ചിരിക്കുന്ന സച്ചുവേട്ടന്റെ സൗണ്ട്...... പെങ്ങളെ അന്ന് കെട്ടിച്ചു വിട്ടിട്ടു പോയതാ ആങ്ങള.... പിന്നെ ഈ പരിസരത്തു കണ്ടിട്ടില്ല...... അതോണ്ട് മൈൻഡ് ചെയ്യണ്ടെന്നും തീരുമാനിച്ചു ഹാളിലേക്ക് ചെന്നു..... "ആ വന്നല്ലോ അമ്മൂസ്...... " വേറാരും അല്ല.... നമ്മടെ നിത്യേടെ അഖിലേട്ടൻ ആണ്..... മൂപ്പരെ അപ്പഴാ ശ്രദ്ധിക്കണേ..... ചെറിയൊരു ചടപ്പ്...... വീഡിയോ ഒക്കെ ഇങ്ങേരും കണ്ടു കാണില്ലേ..... എന്താ ഉണ്ടായതെന്ന് നമ്മൾക്കറിയാം എന്ന് വെച്ചാലും മറ്റുള്ളവർക്ക് അറിയില്ലാലോ.... ഇളിക്കണോ പുഞ്ചിരിക്കണോ എന്നറിയാതെ കൺഫ്യൂസ്ഡ് ആയി..... എന്റെ നോട്ടം കണ്ടിട്ടോ എന്തോ അഖിലേട്ടൻ ആക്കിയ മട്ടിൽ ചിരിക്കുന്നു..... സാധാരണ ആക്കിയ ചിരി കണ്ടാൽ ചൊറിഞ്ഞു കയറുന്നതാ.... ഇന്നെന്തോ ഒരു സമാധാനം..... ഏട്ടനെ നോക്കി വെടിപ്പായിട്ട് ഇളിച്ചു കാണിച്ചു....... അതിനിടയ്ക്ക് സച്ചുവേട്ടനും പല്ല് മുഴുവൻ കാട്ടി ഇളിക്കുന്നത് കണ്ടു ചുണ്ട് കോട്ടി കട്ട പുച്ഛം വാരി വിതറി അപ്പൂപ്പന്റെ അടുത്ത് ചെന്നിരുന്നു........

നിത്യ അഖിലേട്ടന്റെ അടുത്തും......... നല്ല പോലെ ആയിരുന്നേൽ സച്ചുവേട്ടന്റെ കൂടെ ഇപ്പോ അച്ചു ഉണ്ടായേനെ.... പറഞ്ഞിട്ട് എന്താ..... വിനാശ കാലേ.... വിപരീത ബുദ്ധി.......🤐 "നീയെന്താടി വല്ല ബലൂണും വിഴുങ്ങിയോ.... " "ആ വിഴുങ്ങി..... "😏 അപ്പോ തന്നെ ഏട്ടൻ എണീറ്റു അടുത്തേക്ക് വന്നിരുന്നു...... "ഏട്ടന്റെ കാന്താരി കലിപ്പിലാണല്ലോ..... " താടിയിൽ പിടിച്ചു കൊഞ്ചിക്കുവാ.... ആ കൈക്ക് ഒരു തട്ടങ്ങു കൊടുത്തു...... "പോ....... ഞാൻ മിണ്ടൂല.... " അതും പറഞ്ഞു എണീറ്റു അടുക്കളയിലേക്ക് നടന്നു...... ഋഷി അവിടെ കാണും...... ഊഹം തെറ്റിയില്ല....... പ്ലേറ്റിലേക്ക് പലഹാരം നിരത്തുവാ...... "എന്താടി മുഖം വീർത്തിരിക്കുന്നെ...... " "അതില്ലേ അളിയാ...... പെങ്ങളെ കാണാൻ വരാതിരുന്നതിന്റെ ചൊരുക്കാ...... " ഓ ഇങ്ങേരു പിന്നാലെ ഉണ്ടായിരുന്നോ.... "അതേ.... അത് തന്നെയാണ്....... അന്ന് പോയിട്ട് ഇന്നല്ലേ പൊട്ടിമുളച്ചത്...... ഇത്ര ദിവസം എന്നെയൊന്നു കാണാൻ വരാൻ തോന്നിയോ....... "

"പിള്ളേർക്ക് എക്സാം ആയത് കൊണ്ട് ആ ടി... അല്ലെങ്കിൽ ഞാൻ വരില്ലേ എന്റെ മോളെ കാണാൻ..... " അയ്യോടാ.... എന്താ ഒലിപ്പിക്കൽ...... ഒരുത്തൻ ഇതൊക്കെ കേട്ട് കിണിച്ചോണ്ട് നിൽക്കുവാ.... നമ്മടെ കെട്ട്യോൻ...... കാര്യം ഉള്ള കാര്യം ആയോണ്ട് കുറച്ചൊന്നു അയഞ്ഞു കൊടുത്തു....... ചായ എല്ലാം കുടിച്ചോണ്ട് ആയി പിന്നെയുള്ള സംസാരം..... സച്ചുവേട്ടനോട് നീലുന്റെ കാര്യം പറയാൻ ഉണ്ട്.... എന്താവുമോ എന്തോ...... "അതേ... ഇത് വെറും വിസിറ്റ് മാത്രല്ലാ ട്ടോ... ഒഫീഷ്യൽ ആയി കല്യാണം വിളിക്കാൻ കൂടി വന്നതാ..... മൂന്നാളും അങ്ങ് വന്നേക്കണം..... " അഖിലേട്ടൻ പറഞ്ഞു നിർത്തിയതും മുഖം വാടി...... അത്രയും പേരെ ഫേസ് ചെയ്യണ്ടേ.... ഇനി ഞാൻ പോയാൽ നിത്യയ്ക്ക് ഒരു സീൻ ആയാലോ....... ഓരോന്ന് ഓർത്തു നിന്നപ്പഴാ കയ്യിലാരോ കോർത്തു പിടിച്ചത്..... നിത്യ ആണ്........ "പറയുന്നവർ പറയട്ടെടി..... നിന്നെ ഞങ്ങൾക്ക് അറിയാലോ..... അത് മതി..... "

അവള് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു....... സത്യം പറഞ്ഞാൽ സന്തോഷം തോന്നി..... അച്ചൂനെക്കാളും എന്നെ മനസ്സിലാക്കിയിട്ടുള്ളതും കൂടെ നടന്നിട്ടുള്ളതും ഇവൾ ആണ്...... സ്വന്തം ചേച്ചിയ്ക്ക് ഇല്ലാത്ത സ്നേഹം ആണ് പെണ്ണിന്...... അവളെ കെട്ടിപ്പിടിച്ചു കവിളിലൊരു ഉമ്മ കൊടുത്തു...... കല്യാണത്തിന്റെ വിശേഷങ്ങൾ ഓരോന്നും പറഞ്ഞു ഒരിക്കൽ കൂടി ക്ഷണിച്ചു അവർ ഇറങ്ങി...... വൈകീട്ട് പോവാ പറഞ്ഞതാ..... അഖിലേട്ടന് വേറെയും എവിടെയൊക്കെയോ പോവാൻ ഉണ്ടെന്ന്..... നിത്യ പിന്നെ ഋഷി കാണാതെ ഒരാഴ്ച മുൻപ് വരാൻ പറഞ്ഞിട്ടാ പോയേക്കുന്നെ..... അവനോട്‌ പെർമിഷൻ മേടിക്കാൻ പേടി..... 🤭 ഇതിനിടയ്ക്ക് നീലുവിന്റെ കാര്യം പറയാൻ നോക്കിയിട്ട് സച്ചുവേട്ടനെ ഒറ്റയ്ക്ക് കിട്ടിയതും ഇല്ല...... ഋഷി ചെറുതായിട്ട് ഒന്ന് സൂചിപ്പിച്ചിരുന്നു...... അതാണോ അറിയില്ല.... നൈസ് ആയിട്ട് അങ്ങേര് ഒഴിഞ്ഞു മാറുവാണെന്ന് തോന്നി..... വരട്ടെ.... ടൈം ഉണ്ടല്ലോ...... നോക്കാം....... അവര് പോവുന്നതും നോക്കി ഋഷിയെ ചുറ്റിപ്പിടിച്ചു നിന്നു..... അകത്തേക്ക് കയറി ചായ കുടിച്ച ഗ്ലാസ്‌ എല്ലാം എടുത്ത് അടുക്കളയിലേക്ക് നടന്നു......

അച്ഛനൊക്കെ ഇനി എപ്പോഴാണാവോ വരുന്നത്...... ഗ്ലാസ് കഴുകി വെച്ചു അടുക്കള ഒന്ന് വൃത്തിയാക്കി ഹാളിലേക്ക് ചെന്നു..... അപ്പൂപ്പൻ ടീവിയും വെച്ചു അതിന്റെ മുന്നിൽ ഇരുന്നു ഇടിച്ചക്ക അരിയുവാ... ഋഷീടെ ഫോൺ എവിടെയാണോ എന്തോ..... "അപ്പൂപ്പാ...... അവനെവിടെ..... " "ആരെയോ ഫോൺ വിളിച്ചു മുറ്റത്തോട്ടു ഇറങ്ങിയിട്ടുണ്ട്..... " അതാരെയാ....... 🤔 പുറത്തേക്ക് പോയി നോക്കിയപ്പോ ആർക്കോ വഴി പറഞ്ഞു കൊടുക്കുവാ.... ചെരുപ്പെടുത്തിട്ട് അവനടുത്തേക്ക് ചെന്നു..... ആരാണെന്ന് ചോദിക്കാൻ ചെന്നപ്പോഴേക്കും ചെക്കൻ മിണ്ടല്ലെന്ന മട്ടിൽ ചുണ്ടിൽ വിരൽ വെച്ചു..... കാൾ കട്ട്‌ ചെയ്തു പോക്കറ്റിലേക്ക് വെച്ചു മൂക്കിൻ തുമ്പിൽ ഒന്ന് തട്ടി..... "ആരോടാ സംസാരിച്ചേ..... " "നിന്റച്ഛനോട്..... " പറയുന്നതിന്റെ കൂടെ മുടിയൊക്കെ ഒതുക്കി ചെവിയ്ക്ക് പിറകിലേക്ക് വെച്ചു തന്നു തോളിൽ കൂടി കയ്യിട്ടു ചേർത്തു പിടിച്ചു...... "അച്ഛൻ ഇറങ്ങിയോ.... എവിടെത്തി....." " ഇപ്പോ എത്തും..... " "ഞാൻ വിളിച്ചു നോക്കാൻ വരുവായിരുന്നു.... " "മ്മ്..... അകത്തേക്ക് കയറാം.... വെയിൽ കൊള്ളണ്ട.... " എന്നെയും കൂട്ടി അകത്തേക്ക് നടന്നു.......

അപ്പൂപ്പൻ ഇപ്പോഴും ടീവിയ്ക്ക് മുന്നിലാ.... ഏതോ ബ്ലാക്ക്‌ ആൻഡ് വൈറ്റ് പടം ആണ്.... നമ്മൾ ന്യൂ ജനറേഷന് അത് പിടിക്കില്ലാലോ.... അതോണ്ട് ഞങ്ങൾ രണ്ടും കൂടി അടുക്കളയിലേക്ക് നടന്നു..... ഉച്ചയ്ക്കത്തേക്കുള്ള ഫുഡ് ഉണ്ടാക്കണ്ടേ....... ഋഷി എന്നെ പൊക്കിയെടുത്തു സ്ലാബിൽ കയറ്റിയിരുത്തി രണ്ട് കവിളിലും ഉമ്മയും തന്നു കുക്കിംഗ്‌ പരിപാടി തുടങ്ങി..... ചെക്കൻ എല്ലാം സ്പീഡിൽ ചെയ്യും..... കട്ടിങ് ഒക്കെ സൂപ്പർ ഫാസ്റ്റ് ആണ്.... കണ്ടിട്ട് എനിക്ക് തന്നെ പേടിയായി കൈ മുറിയോന്ന്..... ഉള്ളി അരിയുന്നത് അവൻ ആണെങ്കിലും നോക്കിയിരിക്കുന്ന എന്റെ കണ്ണിൽ നിന്നാ വെള്ളം വരുന്നേ....... ഋഷി ചിരി കടിച്ചു പിടിച്ചു തോർത്ത് എടുത്തു കണ്ണും മുഖവും തുടച്ചു തന്നു........ തിരിച്ചു കവിളിൽ ഉമ്മ കൊടുക്കാൻ വേണ്ടി അവന്റെ ടീ ഷർട്ടിൽ പിടിച്ചു വലിച്ചു..... "ഉഹു ഉഹു....... " മുഖം അടുപ്പിക്കാൻ പോയപ്പോഴേക്കും സിഗ്നൽ കിട്ടി ഞങ്ങൾ രണ്ടും നല്ല കുട്ടികൾ ആയിരുന്നു...... സിഗ്നലിന് പുറകെ ആളും കേറി വന്നു...... പിന്നെ ഞങ്ങൾ മൂന്നും കൂടിയായി..... ഇതിനിടയ്ക്ക് അപ്പൂപ്പൻ കാണാതെ ഋഷിയ്ക്ക് ഉമ്മ കൊടുക്കുന്നത് പോലെ ചുണ്ട് കൂർപ്പിക്കും........

ചെക്കൻ നോക്കി പേടിപ്പിക്കും..... അപ്പൂപ്പൻ ഉള്ളത് കൊണ്ട് വേദനയാക്കൂല...... 🤭 തേങ്ങ ചിരവുന്നതിന് ഇടയ്ക്ക് മുറ്റത്തൊരു വണ്ടി വന്നു നിന്ന സൗണ്ട് കേട്ടു..... "അവര് വന്നെന്ന് തോന്നുന്നു.... മോള് ചെന്ന് നോക്ക്...... " കേൾക്കണ്ട താമസം കൈ ഡ്രെസ്സിൽ തുടച്ചു മുറ്റത്തേക്ക് ഓടി..... വന്നു നിന്ന കാർ കണ്ടപ്പോ തന്നെ കിളി പാറി..... വല്യച്ഛന്റെ ആണ്...... എന്റെ ദൈവമേ..... ഋഷി എങ്ങനെ പ്രതികരിക്കുമോ എന്തോ........ 🙄 കഷ്ട്ടപ്പെട്ടു ഒരു ചിരി വരുത്തി മുറ്റത്തേക്കിറങ്ങി....... മുന്നിലെ ഡോർ തുറന്നു വല്യച്ഛനും അച്ഛനും ഇറങ്ങി...... പിന്നിൽ നിന്ന് ഇറങ്ങി വന്നത് ചെറിയച്ഛന്മാരും...... അടിപൊളി...... 🤦‍♀️ കാർന്നോന്മാർ മൂന്നും പറമ്പിന്റെ അളവ് എടുക്കുവാ...... ഇഷ്ട്ടപ്പെട്ടെന്ന് മുഖം കണ്ടാൽ അറിയാം..... അച്ഛൻ പിന്നെ വീടൊന്ന് നോക്കി അടുത്തേക്ക് വന്നു ചേർത്തു പിടിച്ചു.... "അമ്മയെന്താ വരാഞ്ഞേ...... " "അച്ചു വരുന്നില്ലെന്ന് വാശി...... ഒറ്റയ്ക്ക് ആക്കി വരാൻ പേടി..... "

"മ്മ്...... അച്ഛൻ വാ...... " അവരെക്കൂടി വിളിക്കാൻ പോകുമ്പോഴേക്കും ഋഷിയും അപ്പൂപ്പനും ഇറങ്ങി വന്നു...... വല്യച്ഛനെ കണ്ടപ്പോ തന്നെ അവന്റെ മുഖം ഇരുണ്ടു..... മുഷ്ടിയും ചുരുട്ടി പിടിച്ചിട്ടണ്ട്...... കൺട്രോൾ ചെയ്തു നിൽക്കുവാ....... അങ്ങേരുടെ വായിൽ നിന്ന് വല്ലതും വീണാൽ ഉറപ്പായും അടി പൊട്ടും...... 🤐 അപ്പൂപ്പൻ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു....... ആ വല്യച്ഛൻ ഋഷിയെ ഒന്ന് നോക്കി പേടിപ്പിച്ചു കയറാൻ പോയതാ പെട്ടെന്ന് ചെക്കൻ കൈ ഒന്ന് പൊക്കി മുടി ഒതുക്കി..... അങ്ങേര് ഒന്ന് ഞെട്ടി പിന്നിലേക്ക് മാറി നിന്നു........ അടിക്കാൻ പോവാണെന്നു വിചാരിച്ചു കാണും...... 😂😂 അവന് പിന്നെ അങ്ങേരെ തല്ലിയതിന്റെ ഒരു ചടപ്പും ഇല്ല.... കൂൾ ആയിട്ടാ നിൽക്കുന്നെ...... അപാരതൊലിക്കട്ടി തന്നെ.... വീട് നല്ല പോലെ സൂം ചെയ്തു കാർന്നോന്മാർ മൂന്നും സോഫയിലേക്കിരുന്നു..... കൂടെ അപ്പൂപ്പനും അച്ഛനും..... ഞാനും ഋഷിയും ബഹുമാനപൂർവ്വം മാറി നിന്നു....... "നിന്റെ വീട്ടുകാർക്ക് റിയൽ എസ്റ്റേറ്റ് ആണോ പണി...... " ഋഷി പല്ല് കടിച്ചു പതിഞ്ഞ ശബ്ദത്തിൽ ചോദിക്കുന്നത് കേട്ട് ചിരി കടിച്ചു പിടിച്ചു..... കുറ്റം പറയാൻ പറ്റില്ല.....

അച്ഛനൊഴിച്ചു ബാക്കി മൂന്നും ചോദിക്കുന്നത് മുഴുവൻ പറമ്പിന്റെ നീളവും വീടിന്റെ സ്ക്വയർ ഫീറ്റും ആണ്...... നമ്മടെ ചെക്കനെ ഇതൊന്നും പിടിക്കുന്നില്ല....... വീർപ്പ്മുട്ടി നിൽക്കുവാ...... ഇനിയും നിന്നാൽ വല്ലതും ഒക്കെ നടക്കും.... അവനെയും കൂട്ടി കുടിക്കാൻ എടുക്കാൻ എന്നും പറഞ്ഞു അടുക്കളയിലേക്ക് നടന്നു..... കയറിയ ഉടനെ ഋഷി മുഷ്ടി ചുരുട്ടി ചുവരിൽ ഇടിച്ചു....... "അയാളുടെ ഒരു കണക്കെടുപ്പ്..... "😠 പല്ലിറുമ്പി പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കാൻ തോന്നി.... പക്ഷേ ചിരിച്ചാൽ ബാക്കി എന്റെ നേരെ ആവും....... ചിരി കടിച്ചു പിടിച്ചു ഫ്രിഡ്ജിൽ നിന്ന് കലക്കി വെച്ച വെള്ളം എടുത്തു....... ഊരയ്ക്ക് കയ്യും കൊടുത്തു അവനെന്തൊക്കെയോ ഞൊടിഞ്ഞോണ്ടിരിക്കുന്നുണ്ട്..... ഇതിപ്പോ എനിക്ക് വേണ്ടി മാത്രം ആണ് കടിച്ചു പിടിച്ചേക്കുന്നേ..... അല്ലെങ്കിൽ എല്ലാത്തിനേയും ഓടിച്ചേനെ.... വെള്ളവും കൊണ്ട് ഹാളിലേക്ക് ചെന്നപ്പോ അച്ഛനെ ഒന്നും കാണാൻ ഇല്ല...... എവിടെ എന്ന് ചോദിക്കാൻ പോകുമ്പോഴേക്കും അച്ഛനും ചെറിയച്ഛനും കൂടി ബാഗ് ഒക്കെ ആയി കയറി വരുന്നത്.... ഒന്ന് ഞാൻ കോളേജിൽ കൊണ്ട് പോവുന്നതാ.....

മറ്റേത് ടൂർ ഒക്കെ പോവുമ്പോ കൊണ്ട് പോവുന്ന സൈഡ് ബാഗ്....... എന്റെ നെറ്റിചുളിച്ചുള്ള നോട്ടം കണ്ടില്ലെന്ന് നടിച്ചു അച്ഛൻ കോളേജിലേക്ക് കൊണ്ട് പോവുന്ന ബാഗ് കയ്യിൽ തന്നു........ "ഇത് അമ്മൂന്റെ സാധനങ്ങളാ..... ഡ്രസ്സും ബുക്‌സും ഒക്കെ......." അതും പറഞ്ഞു ഋഷിയ്ക്ക് നേരെ സൈഡ് ബാഗ് നീട്ടി...... ഞാനെന്താ വീട് വെക്കേറ്റ് ചെയ്തോ..... 🧐 "ബുക്സ് മാത്രം മതിയായിരുന്നു അങ്കിൾ.... " "അവിടിപ്പോ വെച്ചിട്ട് എന്തിനാ..... നശിച്ചു പോകും...... " ഒന്ന് സംശയിച്ചു അവൻ ബാഗ് മേടിച്ചു..... പോക്കറ്റിൽ നിന്ന് ഫോണും എടുത്തു തന്നു...... ഇതിന്റെ കാര്യം മറന്നിരിക്കുവായിരുന്നു........ അതാ അടുത്തതായി ഒരു കുഞ്ഞ് ബാഗ് ചെറിയച്ഛൻ അച്ഛനെ ഏല്പിച്ചു...... അച്ഛനതും കൊണ്ട് ഋഷിയ്ക്ക് നേരെ തിരിഞ്ഞു....... അതിലിപ്പോ എന്താവും..... 🤔 "പിന്നെ ഇത് കുറച്ചു സ്വർണം ആണ്..... അമ്മൂന് വേണ്ടി മാറ്റി വെച്ചതാ........ " "വേണ്ടങ്കിൾ...... " "മേടിച്ചോ..... പഠിക്കുന്ന പിള്ളേർ അല്ലേ..... ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കണ്ടാലോ...... " ആ ക്ണാപ്പൻ വല്യച്ഛൻ ചെക്കനെ ഒന്ന് കുത്തിയതാ........ അവന് ചൂടാവും എന്ന പ്രതീക്ഷ തെറ്റിച്ചു ഋഷിയൊന്ന് ചിരിച്ചു......

പിന്നെ ബാഗ് താഴെ വെച്ചു എന്നെ ചേർത്തു പിടിച്ചു...... "ശെരിയാണ്..... ഞാനും ഇവളും പഠിക്കുവാ..... എന്ന് വെച്ചു എന്റെ ഭാര്യയെ നോക്കാൻ എനിക്കാരെയും ആശ്രയിക്കേണ്ട കാര്യം ഒന്നുല്ല...... കെട്ടി കൂടെ കൂട്ടാൻ അറിയാം എങ്കിൽ ഒരു കുറവും വരുത്താതെ നോക്കാനും അറിയാം..... അതോർത്തു ആരും പേടിക്കണ്ട........ പിന്നെ അങ്കിൾ..... എനിക്ക് ദാ അങ്കിളിന്റെ മോളെ മാത്രം മതി...... ഒന്ന് നുള്ളി നോവിക്ക പോലും ചെയ്യില്ലെന്നും പൊന്നിട്ടു മൂടും എന്നൊന്നും ഞാൻ പറയില്ല...... പക്ഷേ പ്രാണൻ പോവുന്നത് വരെ ഇവളെ ഈ നെഞ്ചിൽ പൊതിഞ്ഞു പിടിക്കും....... " ഇതിൽ കൂടുതൽ എനിക്കെന്ത് വേണം...... സന്തോഷത്തോടെ അവന്റെ കയ്യിൽ മുറുകെ പിടിച്ചു........ അച്ഛൻ നിറഞ്ഞ മനസ്സോടെ അവന്റെ തോളിലൊന്ന് തട്ടി....... അതിലുണ്ട് അച്ഛന് പറയാൻ ഉള്ളത്..... സംഭവം ചൊറിയാൻ നോക്കിയത് ആണെങ്കിലും ആ മറുപടി വല്യച്ഛനും ബോധിച്ചെന്ന് മുഖത്തെ തെളിച്ചത്തിൽ നിന്ന് മനസ്സിലായി...... അല്ലെങ്കിലും എന്റെ കെട്ട്യോൻ വേറെ ലെവൽ ആണ്...... 🥰 🖤🖤🖤🖤🖤🖤🖤

"ആ..... നീ വന്നോ...... അവള് പിണങ്ങി മുകളിലേക്ക് പോയിട്ടുണ്ട്..... ചെന്ന് സോപ്പ് ഇട്ടോ......" മുത്തശ്ശൻ വാതില് തുറന്നു ആക്കിയ മട്ടിൽ പറഞ്ഞു റൂമിലേക്ക് കയറി പോയി....... അവളെ വീട്ടിൽ നിന്ന് വന്നവർ പോയപ്പോൾ ഇറങ്ങിയതാ തുളസി വിളിച്ചിട്ട്...... അവന്റെ വീട്ടിൽ ചെറിയ പണി...... ഒരിത്തിരി ലേറ്റ് ആയി...... റൂമിലേക്ക് കയറിയപ്പോഴേ എന്നെ കണ്ടു പെണ്ണിന്റെ മുഖം വീർത്തു...... പിന്നെ വെട്ടി തിരിഞ്ഞു ഞാനെന്നൊരാള് ഇവിടെയില്ലെന്ന മട്ടിൽ ബാഗിലുള്ള ഡ്രസ്സ്‌ എല്ലാം അടുക്കിയൊതുക്കി അലമാരയിൽ വെക്കാൻ തുടങ്ങി....... വാച്ച് അഴിച്ചു വെച്ചു പെണ്ണിനെ പിന്നിൽ കൂടി പോയി ചുറ്റിപ്പിടിച്ചു...... അവളൊരു അനക്കവും ഇല്ലാതെ മരിച്ചു പണിയെടുക്കലിൽ ആണ്...... "ഡീീ..... "😠 "ഹോ പതുക്കെ അലറ്..... എനിക്ക് ചെവി കേൾക്കാം..... "😬 "നിനക്കെന്താ ഒരു മൈൻഡ് ഇല്ലാത്തെ..... " "മൈൻഡാൻ വന്നപ്പോ എങ്ങോട്ടോ പോയത് അല്ലേ...... എന്നിട്ട് വന്നതോ... പാതിരാത്രി...... "😏 "പത്തല്ലെ ആയുള്ളൂ..... അതിനാണോ ഈ മുഖം വീർപ്പിക്കൽ..... " "ഒരു പത്ത്....... എപ്പോ പോയതാണെന്ന് വല്ല വിചാരവും ഉണ്ടോ.......

ഞാനെത്ര നേരം കൊണ്ട് നോക്കിയിരിക്കുവാണെന്നോ....." "എന്തിനാ നോക്കിയിരുന്നെ..... " കുസൃതിയോടെ ചോദിച്ചതും അവള് കൈ മുട്ടു മടക്കി വയറിൽ ഒറ്റ കുത്ത്...... വേദനിച്ചാൽ പിന്നെ കണ്ണ് കാണില്ലാലോ...... ദേഷ്യത്തോടെ നോക്കുമ്പോഴേക്കും അവള് കൈ രണ്ടും പിന്നിലേക്ക് പിടിച്ചു ദയനീയമായിട്ട് നോക്കി നിൽക്കുന്നു...... ആ മുഖം കണ്ടപ്പോ തന്നെ ദേഷ്യം ഒക്കെ പമ്പ കടന്നു ചിരി വന്നു....... അത്ര നിഷ്കളങ്കം ആണ്........ ചിരിയടക്കി അവളെ നോക്കി പേടിപ്പിച്ചു ടവൽ എടുത്ത് ബാത്‌റൂമിലേക്ക് കയറി..... കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോഴാ അമ്മു ഫ്രഷ് ആയി ജഗ്ഗും പിടിച്ചു മടിയോടെ നിൽക്കുന്നത് കണ്ടത്...... വെള്ളം എടുക്കാൻ താഴെ പോവാൻ ഉള്ള മടിയാ........ അവളെ നിൽപ്പും നോക്കി ചിരിച്ചു തലതുവർത്തി ടേബിളിലിരുന്ന ഫോൺ എടുത്തു... അവൾടെ ഫോണും ഉണ്ട് ടേബിളിൽ..... എടുത്ത് നോക്കിയപ്പോ ഫോൺ ഓഫ്‌ ആണ്...... "നീയെന്താ ഇത് ഓൺ ചെയ്യാത്തെ..... " ഫോണും നീട്ടി ചോദിച്ചതും പെണ്ണ് സ്വയം തലയ്ക്കടിച്ചു..... "മറന്നു പോയി..... കൊറേ ദിവസം ആയില്ലേ വീട്ടിൽ കിടക്കുന്നു.....

ആരും ശ്രദ്ധിച്ചു കാണില്ല...... ഒന്ന് കുത്തിയിട്ടേക്ക്.... ഞാൻ പോയി വെള്ളം എടുത്തിട്ട് വരാമേ..... " "മ്മ് പെട്ടെന്ന് വാ..... കുറച്ചു കടം ഉണ്ട്..... " മീശ പിരിച്ചു കള്ള ചിരിയോടെ പറഞ്ഞതും പെണ്ണ് നാക്ക് നീട്ടി കാണിച്ചു..... ദേഷ്യത്തോടെ അടുത്തേക്ക് ചെല്ലും മുൻപേ അവളോടി....... പെണ്ണിന്റെ പോക്കും നോക്കി ചിരിച്ചു സ്വിച്ച് ബോർഡിന് അടുത്തേക്ക് നടന്നു....... കുത്തിയിട്ട് രണ്ട് മിനിറ്റ് വെച്ചു ഫോൺ ഓൺ ചെയ്തു...... ചാർജ് കയറാൻ വെച്ചിട്ട് തിരിഞ്ഞു നടക്കുമ്പോഴാ ചറ പറാ നോട്ടിഫിക്കേഷൻ ടോൺ വരുന്നത്....... ഫോൺ ഓൺ ചെയ്തിട്ട് കൊറേ ആയില്ലേ..... കസ്റ്റമർ കെയർ ഒക്കെ ആണ്....... ചുമ്മാ താഴേക്ക് നീക്കി നോക്കുന്നതിനു ഇടയ്ക്ക് ഒരു മെസ്സേജ് കണ്ടു കണ്ണ് കുറുകി...... അഭിരാമി.... താൻ സൂക്ഷിക്കണം.... തന്റെ ജീവൻ അപകടത്തിൽ ആണ്..... ട്രൂ കാളറിൽ കാണിച്ച പേര് കൂടി കണ്ടതോടെ കയ്യൊന്ന് വിറച്ചു.... വിജയൻ തമ്പി.... അതും അയാൾ മരിക്കുന്നതിന് കുറച്ചു മുൻപ് അയച്ചേക്കുന്ന മെസ്സേജ്...... അതിനർത്ഥം അയാൾക്ക് പിന്നാലെ ഉണ്ടായിരുന്നവർ അമ്മുവിനെ തേടി വരും..... പക്ഷേ എന്തിന്.....??? എവിടെ നിന്ന് തുടങ്ങും......???? ആലോചനയോടെ ഫോൺ തിരിച്ചു വയ്ക്കുന്നതിന് ഇടയ്ക്ക് ടേബിളിൽ ഇരിക്കുന്ന അവളുടെ ഷോൾഡർ ബാഗിൽ കണ്ണുകളുടക്കി..... ബാങ്ക് ലോക്കർ.... !!!............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story