കൽക്കണ്ടം: ഭാഗം 41

kalkandam new

എഴുത്തുകാരി: അശ്വിനി

"ഋഷീ........ ഋഷീ....... " ശ്ശെടാ..... ഇതെവിടെ പോയി..... നാളെ ക്ലാസ്സ്‌ ഉള്ളോണ്ട് നേരത്തേ ഉറങ്ങണം എന്നൊക്കെ പറഞ്ഞ മഹാൻ ആണ്....... വെള്ളം എടുത്തു വന്നപ്പോ ആളെ കാണാൻ ഇല്ല...... റൂമിന് പുറത്തേക്കിറങ്ങി നോക്കിയപ്പോ വരാന്തയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്..... ഇന്ന് വെളുത്ത വാവ് ആണെന്ന് തോന്നുന്നു.... നല്ല നിലാവ്....... വരാന്തയിലേക്ക് ഇറങ്ങിയപ്പോ കണ്ടു ഋഷി തൂണിൽ ചാരി കാലും നീട്ടി ചാരുപടിയിൽ ഇരിക്കുവാ...... അവനടുത്തേക്ക് ചെന്നു ഷോൾഡറിൽ കൈ വെച്ചു.... ചെക്കനൊന്ന് ഞെട്ടി....... "ഏത് ലോകത്താ........ വാ കെടക്കാം..... " "നീ ചെല്ല്..... ഞാൻ വരാം..... " "എന്താടാ...... സൗണ്ടിന് എന്താ ഒരു മാറ്റം..... സുഖമില്ലേ...... " നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി..... ചൂടൊന്നും ഇല്ല..... പക്ഷേ സൗണ്ട് ചെറിയ മാറ്റം...... അപ്പോ തന്നെ ചെക്കൻ കൈ പിടിച്ചു മാറ്റി മുഖം തിരിച്ചു..... "ഒന്നുമില്ലെടി.... നീ ചെന്ന് കിടന്നോ..... " "മ്മ്മ്....... " ഇനിയും കേറി ചോദിച്ചാൽ കലിപ്പ് മോഡ് ഓൺ ആവും...... സോ കൂടുതൽ ചോദിച്ചു ചൊറിയാൻ നിൽക്കാതെ അവന്റെ ഓപ്പോസിറ്റ് തൂണിൽ ചാരി കാലും നീട്ടിയിരുന്നു....... "കിടക്കുന്നില്ലേ...... " "ഇല്ലാലോ..... കൂടെ ഒരാൾ ഇല്ലെങ്കിൽ ഉറക്കം വരത്തില്ല...... " "ആണോ...... " "അതെലോ...... "

വേറെ പണിയൊന്നും ഇല്ലാത്തോണ്ട് ഞങ്ങള് രണ്ടും കൂടി കാൽ പരസ്പരം കോർത്തു കളിച്ചു...... "നിന്റെ കാലിന് ഭയങ്കര തണുപ്പ്....... " പറയുന്നതിന്റെ കൂടെ ഋഷി മുന്നിലേക്ക് ആഞ്ഞു വിരൽ ഞൊട്ടയിട്ടു....... കാലിനടിയിൽ വിരലോടിച്ചു........ ഇക്കിളിയെടുത്തു ചിരിച്ചു കൊണ്ട് വലിയ്ക്കാൻ പോകുമ്പോഴേക്കും അവൻ പിടിച്ചു വെച്ചു പാദസരത്തിന്റെ മുകളിലായി ചുണ്ട് ചേർക്കുന്നതറിഞ്ഞു........ മുഖം അത്ര വ്യക്തം അല്ലെങ്കിലും കുസൃതി ആയിരിക്കും എന്ന് ഉറപ്പാ...... "തല ഇടിക്കാതെ നോക്കിക്കോണേ.... " "എന്തി........" ചോദിച്ചു തീരും മുൻപേ കാലിൽ പിടിച്ചു മുന്നിലേക്ക് വലിച്ചു...... ചാരു പടിയിലേക്ക് മലർന്നു കിടന്നു പോയി...... എന്തോ ഭാഗ്യം തല ഇടിച്ചില്ല..... രണ്ട് തെറി പറയാൻ മുഖം ഉയർത്തി നോക്കിയപ്പോ നിലാവെളിച്ചത്തിൽ തിളങ്ങുന്ന അവന്റെ പീലിക്കണ്ണ് കണ്ടതോടെ പറയാൻ വന്നത് ഓട്ടോമാറ്റിക് ആയി വിഴുങ്ങി....... എന്നെ തന്നെ നോക്കി ടീ ഷർട്ട്‌ അഴിക്കുന്നത് കൂടി കണ്ടതോടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... "കാട്ടാളൻ സ്നേഹിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണെന്ന് തോന്നുന്നല്ലോ..... "

ചിരിയോടെ ചോദിച്ചതും മറുപടിയായി ഋഷി മുകളിലേക്ക് വന്നു സൈഡിൽ ചെരിഞ്ഞു കിടന്നു...... വീഴാതിരിക്കാനായി ഞാനും അവനെതിരെ ചെരിഞ്ഞു നിവർത്തി പിടിച്ച അവന്റെ ഇടത്തെ കയ്യിൽ തലവച്ചു കിടന്നു.... ഋഷിയുടെ കൈ ടോപ്പിനുള്ളിലൂടെ അരിച്ചു കയറി പൊക്കിൾചുഴിക്ക് ചുറ്റും ചൂണ്ടു വിരൽ ഓടിച്ചു കളിച്ചു കൊണ്ടിരുന്നു...... അതേസമയം കാതിൽ മെല്ലെ കടിച്ചു കാതിനു പിന്നിൽ ചുണ്ടും കൂടി ചേർത്തതോടെ പിടിച്ചിലോടെ വയറിലുള്ള അവന്റെ കയ്യിൽ മുറുകെ പിടിച്ചു..... ഋഷിയുടെ നിശ്വാസത്തിന്റെ ചൂടിനൊപ്പം തൊട്ടു നനുത്ത ചുംബനം കൂടി പിൻ കഴുത്തിൽ പതിഞ്ഞു....... ഹൃദയതാളം മുറുകും തോറും വയറിലുള്ള പിടിയും മുറുകികൊണ്ടിരുന്നു..... അവന്റെ അധരങ്ങൾ പിൻകഴുത്തിനെ ചുംബനങ്ങളാൽ മൂടി..... ചുമലിൽ പല്ലുകൾ ആഴ്ന്നിറങ്ങി....... മെല്ലെ എന്നെ പിടിച്ചു മലർത്തി കിടത്തി നെറ്റിയിൽ ചുണ്ടുകൾ ചേർത്തു...... അവിടുന്ന് മൂക്കിൻ തുമ്പിൽ പതിയെ കടിച്ചു ചുണ്ടിലേക്കമർന്നു...... ഒപ്പം കൈ വിരലുകൾ അണിവയറിൽ ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു.....

അവന്റെ ചുമലിലും മുടിയിലുമായി മുറുകെ പിടിച്ചു കണ്ണുകൾ അടച്ചു....... ചുണ്ടിൽ നിന്നും അടർന്നു മാറി കഴുത്തിലേക്ക് മുഖം അമർത്തി........ അണുവിടാതെ അവിടെയെല്ലാം അധരങ്ങളാൽ മുദ്രണം ചെയ്തു....... മെല്ലെ അകന്നു മാറി എണീറ്റു നിന്ന് അവന്റെ കരളാനകളാൽ വിവശയായി കിടക്കുന്ന എന്നെ കൈകളിൽ വാരിയെടുത്ത് അകത്തേക്ക് നടന്നു....... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പിറ്റേന്ന് രാവിലെ "അമ്മൂ...... എണീറ്റെ...... " നല്ല ബെസ്റ്റ് ആളെയാ വിളിക്കുന്നത്..... നോട്സ് എഴുതണം..... അഞ്ചു മണിക്ക് വിളിക്കണം എന്നൊക്കെ ഡയലോഗ് അടിച്ചു കിടന്നവളാ...... എണീറ്റു കുളിച്ചു വന്നിട്ടും അവളെണീറ്റില്ല..... തോർത്തിക്കൊണ്ടിരുന്ന ടവ്വൽ സ്റ്റാൻഡിൽ ഇട്ടു അവൾക്കടുത്തു ചെന്നിരുന്നു....... ചുരുണ്ട് കൂടി മൂടി പുതച്ചു ഉറങ്ങുവാ പെണ്ണ്...... മെല്ലെ അവളുടെ കവിളിൽ ഒന്ന് തഴുകി..... തണുപ്പറിഞ്ഞിട്ടോ എന്തോ അവളൊന്ന് ചിണുങ്ങി കൈ പിടിച്ചു കവിളിലേക്ക് ചേർത്തു പിടിച്ചു പിന്നെയും ഉറങ്ങി...... ഈ പെണ്ണ്....... !! അവൾക്കടുത്തേക്ക് മുഖം അടുപ്പിച്ചു തല കുടഞ്ഞു....... "ഋഷീ....... " എന്നും വിളിച്ചു ചിണുങ്ങി കൊണ്ട് കണ്ണും തിരുമ്മി എണീറ്റു മടിയിലേക്ക് കയറിയിരുന്നു..... കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു നെഞ്ചിലേക്ക് മുഖം അമർത്തി കണ്ണും അടച്ചു കിടന്നു.......

കുഞ്ഞാണെന്ന വിചാരം...... ചിരിയോടെ അവളെ ചേർത്തു പിടിച്ചു നെറുകയിൽ മുത്തി...... "ഡീീ...... നോട്സ് എഴുതണില്ലേ.... എണീറ്റെ.... " "കുറച്ചും കൂടി...... പ്ലീസ്.... " "അമ്മൂ...... നീ അടി മേടിക്കും....." "പ്ലീസ്...... പ്ലീസ്......" അതും പറഞ്ഞു പെണ്ണ് അട്ട പിടിച്ച പോലെ ഒട്ടി...... "നീ കുളിച്ചോ........ നനഞ്ഞിരിക്കുന്നു...... " നെഞ്ചിലെ രോമങ്ങളിൽ പിടിച്ചു കളിച്ചു കൊണ്ട് ചോദിക്കുന്നത് കേട്ട് അതേ എന്ന് തലയാട്ടി....... അവളൊന്നും കൂടി ചേർന്നിരുന്നു നെഞ്ചിലൂടെ വിരലോടിച്ചു...... രാവിലത്തെ തണുപ്പും ചേർന്നിരിക്കുന്ന അവളുടെ ചൂടും തലോടലും ഒക്കെ കൂടി ആയി രക്തത്തിനു ചൂട് പിടിച്ചു അവളിലുള്ള പിടി മുറുകി........ അപ്പോ തന്നെ അമ്മു നെറ്റി ചുളിച്ചൊന്ന് നോക്കി നെഞ്ചിലെ രോമത്തിൽ പിടിച്ചു ഒറ്റവലിച്ചു ചാടി എണീറ്റു....... "ഡീീ....... "😠 "പൂതി അങ്ങ് മാറ്റി വെച്ചേക്ക് ട്ടോ.... നടക്കൂല..... എനിക്കേ കോളേജ് പോവാൻ ഉള്ളതാ..... " കപട ഗൗരവത്തിൽ പറഞ്ഞു കൊഞ്ഞനം കുത്തി കാട്ടി അവള് ബാത്റൂമിലേക്ക് കയറി........ നന്നായി..... അല്ലെങ്കിൽ ഇന്നത്തെ പോക്ക് നടക്കില്ലായിരുന്നു...... 🤦‍♂️ -------------- "നീയെങ്ങോട്ട് പോകുവാ..... കഴിച്ചിട്ട് പോവാം....." "ഞാനൊന്ന് അത്യാവശ്യം ആയിട്ട് പുറത്ത് പോകുവാ....... ഒരു ജോലിക്കാര്യത്തിന്...... നീ അവർക്ക് ട്രീറ്റ്‌ കൊടുത്തേക്ക്..... "

പോക്കറ്റിൽ നിന്ന് പൈസ എടുത്തു കൊടുത്തതും അവള് വേണ്ടെന്ന് തലയാട്ടി..... "സാരമില്ല...... പിന്നെ കൊടുത്താൽ മതി...... അവരോട് ഞാൻ കാര്യം പറഞ്ഞോളാം.... " "അത് വേണ്ടാ...... ആരുടെ മുന്നിലും എന്റമ്മു ചെറുതാവണ്ട...... അവർക്ക് വേണ്ടത് ഒക്കെ മേടിച്ചു കൊടുക്ക്...... നീയും കഴിച്ചോ...... " അവളുടെ കയ്യിൽ പിടിച്ചു പൈസ വെച്ചു കൊടുത്തു...... പെണ്ണിന്റെ മുഖം തെളിഞ്ഞിട്ടില്ല...... ചുറ്റും നോക്കിയപ്പോ അവളുടെ ഫ്രണ്ട്‌സ് മാത്രേ ഉള്ളൂ...... അവറ്റകളെ രണ്ടിനേയും നോക്കി കണ്ണുരുട്ടി....... അപ്പോ തന്നെ രണ്ടും തിരിഞ്ഞു നിന്നതും അവളെ കയ്യിൽ പിടിച്ചു അടുത്തേക്ക് ചേർത്ത് നിർത്തി........ അവള് ചുറ്റിപ്പിടിച്ചു നെഞ്ചിലേക്ക് മുഖം അമർത്തി...... "എന്താടി..... ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ...... " "ങ്‌ഹും...... " "പിന്നെന്താ...... " "ഒന്നുമില്ല........ ഈ ചെറിയ പ്രായത്തിലേ ഓട്ടം ആണല്ലേ..... നീയെങ്ങനെ ജോലി നോക്കി നടക്കുന്നത് കാണുമ്പോ ഒരു വിഷമം....... " "എന്നാലെ.... എനിക്കൊരു വിഷമവും ഇല്ല..... പ്രേത്യേകിച്ചു നമ്മക്ക് വേണ്ടി ആവുമ്പോ..... നീ ഇങ്ങനെ എന്റെ സ്വന്തം ആയിട്ട് കൂടെ ഉള്ളതിലും സന്തോഷം വേറൊന്നും എനിക്കില്ലെടി...... ആ നിനക്ക് വേണ്ടി കഷ്ടപ്പെടാൻ എനിക്കൊരു മടിയും ഇല്ല.....

അതോണ്ട് എന്റമ്മു കൂടുതൽ ആലോചിച്ചു തല പുണ്ണാക്കാതെ ചെന്ന് ഫ്രണ്ട്‌സിന് ട്രീറ്റ്‌ കൊടുക്ക്..... ഞാൻ പോയിട്ട് വരാം...... " അവളെ നെറ്റിയിലൊരു ഉമ്മ കൊടുത്തു പാർക്കിങ്ങിന്റെ അടുത്തേക്ക് നടന്നു...... "ഋഷീ..... " എന്നും വിളിച്ചു അവള് ഓടി അടുത്തേക്ക് വന്നു...... "പെട്ടെന്ന് വരോ.... അതോ ലേറ്റ് ആവോ.... " "പറയാൻ പറ്റില്ല.... എന്തേ..... " "എനിക്ക് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്....... ലേറ്റ് ആയാൽ പിന്നെ വരണ്ട..... ജോലിക്ക് പോവണ്ടേ.... ഞാൻ ബസിന് വന്നോളാം.... " "ഒറ്റയ്ക്ക് പോവണ്ട... ഞാൻ വന്നു കൂട്ടിക്കോളാം.... " "അതാണോ പ്രശ്നം.... എന്നാൽ ഞാൻ വൃന്ദയോട് അവിടെ കൊണ്ട് വിടാൻ പറയാം.... അവളുടേൽ വണ്ടിയുണ്ടല്ലോ.... " "നോക്കാം.... എന്തായാലും ഇറങ്ങുമ്പോൾ വിളിക്ക്..... പറ്റിയാൽ ഞാൻ തന്നെ വരാം.... പിന്നെ..... സൂക്ഷിച്ചോണേ..... " "എന്തേ...... " പെണ്ണ് നെറ്റി ചുളിച്ചു നോക്കുന്നത് കണ്ടു കണ്ണ് ചിമ്മി കാണിച്ചു..... കവിളിൽ ഒന്ന് തട്ടി തിരിഞ്ഞു നടന്നു...... കോളേജ് ആയത് കൊണ്ട് പ്രശ്നം ഒന്നും ഉണ്ടാവില്ലെന്ന് വിചാരിക്കുന്നു.... പിന്നെ തുളസിയോട് ശ്രദ്ധിക്കാൻ പറഞ്ഞിട്ടുണ്ട്.....

ആ ധൈര്യത്തിൽ ആണ് പോവുന്നേ...... അവളോട് പറഞ്ഞത് കള്ളം ആണ്.... ബാങ്കിലേക്ക് ആണ് പോവുന്നത്... ലോക്കറിൽ എന്താണെന്ന് അറിയാൻ...... അയാള് ചത്തതോ പോട്ടെ..... ഞങ്ങളെ എന്തിനാണാവോ ഇതിൽ വലിച്ചിട്ടത്..... പ്രേത്യേകിച്ചു അമ്മൂനെ.... ആലോചിക്കും തോറും കലി കയറുന്നു..... 😠 ബാങ്കിന് മുന്നിൽ എത്തിയപ്പോഴേ കണ്ടു ബൈക്കിൽ ചാരി നിൽക്കുന്ന സൂരജേട്ടനെ.... മൂപ്പരോട് മാത്രേ കാര്യം പറഞ്ഞിട്ടുള്ളു.... ബൈക്ക് പാർക്ക്‌ ചെയ്തു ഏട്ടനടുത്തേക്ക് നടന്നു..... "വന്നിട്ടൊത്തിരി നേരം ആയോ സൂരജേട്ടാ..... " "ഇല്ലാ..... ഇപ്പോ വന്നേ ഉള്ളൂ..... അമ്മൂനോട് പറഞ്ഞോ...... " "ഇല്ലാ....... ലഞ്ച് ബ്രേക്ക്‌ ആണ്..... കൂടെ കഴിക്കണം എന്ന് പറഞ്ഞു വാശിയിൽ ആയിരുന്നു....... ജോലി നോക്കാൻ ആണെന്നും പറഞ്ഞാ ഇറങ്ങിയത്......" സംസാരിക്കുന്നതിനു ഒപ്പം ബാങ്കിനുള്ളിലേക്ക് നടന്നു..... "നന്നായി..... മെസ്സേജ് അവള് കണ്ടോ...... " "ഇല്ല..... അവള് പേടിക്കും..... ഞാനത് ഡിലീറ്റ് ചെയ്തു..... എന്തിന് വേണ്ടിയാ അവര് പിന്നാലെ കൂടിയതെന്ന് അറിയാൻ ഇനി ഇതേ ഒരു വഴി ഉള്ളൂ......

എല്ലാം അറിഞ്ഞിട്ട് സാവധാനം അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കണം...... ഇപ്പോഴേ പറഞ്ഞു പേടിപ്പിക്കേണ്ട..... അതാ ഞാൻ അവൾ അറിയാതെ ഏട്ടനെ വിളിച്ചത്...... " "മ്മ്..... നീ വാ..... എനിക്കറിയുന്ന ഒരാൾ ഉണ്ട് ഇവിടെ........." "ആ...... " ഏട്ടനറിയുന്ന ആളോട് കാര്യങ്ങൾ എല്ലാം സംസാരിച്ചു മാനേജർ അടുത്തേക്ക് നടന്നു..... ഹൈലി കോൺഫിഡൻഷ്യൽ ആണ് അതിനകത്തു ഉള്ളതെന്ന് ഉറപ്പാ..... അത്രയ്ക്കുണ്ട് സെക്യൂരിറ്റി പ്രോസീഡ്യൂർ.... കൂടെ ഒരു സ്റ്റാഫ്‌ വന്നു ലോക്കർ കാണിച്ചു തന്നു തിരിച്ചു പോയി...... സൂരജേട്ടനെ ഒന്ന് നോക്കി കീ എടുത്തു ലോക്കർ തുറന്നു...... അതിനുള്ളിൽ മറ്റൊരു ലോക്കർ....... അതിന്റെ പാസ്സ്‌വേർഡ്‌ കയ്യിലിരുന്ന സ്ലിപ്പിൽ നോക്കി പ്രസ് ചെയ്തു........ അത് തുറന്നു വന്നതും ഒരു എൻവലപ് ഇരിക്കുന്നത് കണ്ടു....... എൻവലപ് കൈ നീട്ടിയെടുത്തു ഞങ്ങൾ ഇരുവരും പരസ്പരം ഒന്ന് നോക്കി...... എന്റെ അതേ ആകാംക്ഷയിൽ ആണ് ഏട്ടനും....... അതിന്റെ മുകൾ ഭാഗം കീറിയെടുത്തു..... ഉള്ളിൽ ഒരുപാട് ഡോക്യുമെന്റ്സ് ഉണ്ട്...... പുറത്തേക്കെടുത്തു ഓരോ പേജ് ആയി വായിക്കും തോറും നെറ്റി ചുളിഞ്ഞു.....

"എന്താടാ..... നോക്കട്ടെ..... " ഞാനൊന്നും മിണ്ടുന്നില്ലെന്ന് കണ്ടു സൂരജേട്ടൻ ഡോക്യൂമെന്റസ് കയ്യിൽ നിന്ന് മേടിച്ചു ധൃതിയിൽ മറിച്ചു നോക്കി...... 🖤🖤🖤🖤🖤🖤🖤🖤🖤🖤 "എന്താടി..... വിളിച്ചിട്ട് കിട്ടുന്നില്ലേ..... " വൃന്ദയെ നോക്കി ഇല്ലെന്ന് തലയാട്ടി ഒന്നും കൂടി ട്രൈ ചെയ്തു..... കാൾ കണക്ട് ആവുന്നില്ല...... "വണ്ടി ഓടിക്കാവും അല്ലെങ്കിൽ ജോലിക്ക് കയറിക്കാണും...... നീ കയറ്.... " "ആഹ്.... " ടൗണിൽ പോവാനാ...... ബുക്ക്‌ മേടിക്കാൻ.... എനിക്കല്ല.... വൃന്ദയ്ക്ക്..... ക്ലാസ്സ്‌ കഴിഞ്ഞിട്ട് വിളിക്കാൻ പറഞ്ഞതല്ലേ......... വൃന്ദ കൊണ്ട് വിടാം എന്ന് പറഞ്ഞത് കൊണ്ടാ..... അല്ലെങ്കിൽ ബസിന് പോവായിരുന്നു..... ഋഷിയോട് ടൗണിൽ പോവാണെന്നു ഒട്ടു പറയാനും പറ്റിയില്ല..... കഴിഞ്ഞിട്ട് വേഗം പോണം...... കടകൾ ഒക്കെ കയറി നിരങ്ങി ബുക്ക്‌ കിട്ടുമ്പോഴേക്കും ഒരു നേരം ആയി...... എന്തായാലും ടൗൺ വരെ വന്നത് അല്ലേ ഓർത്തു വൃന്ദയുടെ വക ഒരു ഫലൂദ കൂടി കഴിച്ചു വണ്ടി നിർത്തിയ അവിടേക്ക് നടന്നു....... കടകളിൽ ഒക്കെ ലൈറ്റ് തെളിഞ്ഞു.... ഇരുട്ടായെന്നു സാരം.... അപ്പൂപ്പനെ വിളിച്ചു പറഞ്ഞിട്ടുണ്ട്..... ഋഷി വീട്ടിൽ ഇല്ലാ..... നന്നായി....

അല്ലെങ്കിൽ ഇപ്പോ ചെന്ന ഉടനെ സീൽ പതിച്ചു കിട്ടിയേനെ..... "എടി..... പണി പാളി.... " "എന്തേ.... " "വണ്ടി പഞ്ചർ ആയി..... " പിന്നിലെ ടയർ നോക്കി നിസ്സഹായയായി അവള് പറഞ്ഞത് കേട്ട് എളിയിൽ കൈ കുത്തി അതേ ഭാവത്തിൽ ഞാനും അവളെ നോക്കി.... എന്റെ കാര്യത്തിൽ തീരുമാനം ആയി..... 🤦‍♀️ "ഇനിയിപ്പോ എന്തോ ചെയ്യും...... "😒 "എന്തോ ചെയ്യാൻ.... ലേറ്റ് ആയതല്ലേ... വണ്ടി ഇവിടെ കിടക്കട്ടെ.... ബസിന് പോവാം....... റിസ്ക് എടുക്കണ്ട..... " കൂടുതൽ സംസാരിച്ചു നേരം കളയാതെ അവളെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് നടന്നു....... കിട്ടിയ ബസിൽ ചെന്ന് കയറി...... രണ്ടാൾക്കും രണ്ട് റൂട്ട് ആണ്.... എന്നെ കൊണ്ട് വിടാൻ വേണ്ടിയാ അവളാ റൂട്ടിന് വരാം എന്ന് പറഞ്ഞത്.... മര്യാദക്ക് ആദ്യമേ ബസിന് പോയിരുന്നേൽ ഇപ്പോ വീട്ടിൽ എത്തി വിളക്കൊക്കെ കത്തിച്ചു പഠിക്കാൻ ഇരിക്കണ്ട ഞാനാ..... 😁🙈 വഴിയിൽ ഒക്കെ നല്ല ഇരുട്ട് ആയി.... ബസ് സ്റ്റോപ്പിന്ന് ഇറങ്ങി കുറച്ചു നടക്കാൻ ഉണ്ട്.... വീടിന്റെ മുന്നിൽ മതിയായിരുന്നു ബസ് സ്റ്റോപ്പ്‌..... നടക്കാൻ മടി ആവുന്നു..... 😐 വീടിന്റെ അടുത്ത് എത്താറായതും പെട്ടെന്ന് മുന്നിൽ ഒരു കാർ വന്നു നിന്നു...... ഏത് അലവലാതി ആണെന്ന് നോക്കുമ്പോഴേക്കും അതിൽ നിന്ന് രണ്ടാൾക്കാർ ഇറങ്ങി.....

കണ്ടിട്ട് അത്ര പന്തിയില്ല..... ആരാണാവോ...... വഴിയിൽ കൂടി വണ്ടികളും പോവുന്നില്ല........ അത് കൊണ്ട് സേഫ്റ്റിക്കായി രണ്ട് സ്റ്റെപ് പിന്നിലേക്ക് മാറി നിന്ന് അവന്മാരെ തുറിച്ചു നോക്കി...... "വണ്ടിയെടുത്തു മറ്റെഡോ.... " "മാറ്റാലോ.... മോളും കൂടി വായോ.... " ഒരു കുളിക്കാത്തവൻ അടുത്തേക്ക് നടന്നു വന്നു കൊണ്ട് പറഞ്ഞു..... ചെറുതായിട്ട് പേടിച്ചെങ്കിലും ഞൊടിയിടയിൽ അവനെ പിന്നിലേക്ക് തള്ളി തിരിഞ്ഞോടി....... "പിടിച്ചോണ്ട് വാടാ അതിനെ..... " അതിലൊരുത്തൻ ഉച്ചത്തിൽ അലറി...... ആ രണ്ടെണ്ണം പിന്നാലെ വരുന്നുണ്ട്..... ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള കടയിൽ ആൾക്കാർ ഇരിക്കുന്നുണ്ട്..... അവിടെ എത്തിയാൽ ഇവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാം...... പക്ഷേ അതിനു മുൻപേ ആ കാർ മുന്നിൽ വന്നു നിർത്തി....... ഒന്ന് പകച്ചെങ്കിലും സമനില വീണ്ടെടുത്തു അടുത്തുള്ള ഇടവഴിയിലേക്ക് കയറി ഓടി.........

ഒരു മതിലിനു അപ്പുറം ഞങ്ങടെ പറമ്പ് ആണ്..... പൊക്കം ഉള്ളത് കൊണ്ട് കാണാൻ പറ്റില്ല...... പേടി കൊണ്ട് ശബ്ദം പുറത്തും വരുന്നില്ല...... തിരിഞ്ഞു നോക്കിയപ്പോ അവര് പിറകേ തന്നെ വരുന്നുണ്ട്..... ആകെ മൊത്തം തളരുന്നെന്ന് തോന്നി അണച്ചു കൊണ്ട് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഒളിച്ചു നിന്നു....... ആരാണെന്ന് പോലും അറിയില്ല..... എന്തിനാണെന്നും..... ഋഷി ഉച്ചയ്ക്ക് സൂക്ഷിക്കണേ എന്ന് എടുത്തു പറഞ്ഞതാ...... ഏത് നേരത്ത് ആണാവോ...... അവന്മാർ പോയിട്ടില്ല..... എന്നെയും നോക്കി മുന്നിൽ കൂടി ഓടുവാ...... ശ്വാസം അടക്കി പിടിച്ചു നിന്നു..... കുറച്ചു നേരം കൂടി അതിലേ എല്ലാം നോക്കി നടന്നു അവന്മാർ തിരികെ പോവുന്നത് കണ്ടിട്ട് ആണ് ശ്വാസം നേരെ വീണത്...... ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചതും പെട്ടെന്ന് ഫോൺ റിങ് ചെയ്തു...... വെപ്രാളത്തോടെ പോക്കറ്റിൽ ഇരുന്ന ഫോൺ എടുത്ത് നോക്കി....... ഋഷി...... !! ഒട്ടും നേരം കളയാതെ ഫോൺ എടുത്ത് ചെവിയോട് ചേർത്തു...... "ഋഷി..... ഋഷി... ഞാൻ ഞാൻ ഇവിടെ... " പറഞ്ഞു തീരും മുൻപ് മുടികുത്തിലൊരു പിടി വീണു ഫോൺ കയ്യിന്നു പോയി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story