കൽക്കണ്ടം: ഭാഗം 42

kalkandam new

എഴുത്തുകാരി: അശ്വിനി

"ഋഷി.... ഋഷി ഞാനിവിടെ..... " പറഞ്ഞു തീരും മുൻപ് മുടികുത്തിലൊരു പിടി വീണു ഫോൺ കയ്യിന്നു പോയി...... "ഋഷീ...... ഞാൻ..... നമ്മുടെ വീടിന്റെ.. പിന്നിലെ വഴിയിൽ...... ആഹ്...... " മുടിയിലുള്ള പിടി കാര്യം ആക്കാതെ ഫോൺ കട്ട്‌ ആയില്ലെന്ന് വിശ്വാസത്തിൽ ഉച്ചത്തിൽ പറഞ്ഞു...... അപ്പോഴേക്കും അയാൾ മുടിയിൽ പിടിച്ചു വലിച്ചു മാറ്റി നിർത്തി ഫോൺ ചവിട്ടി പൊട്ടിച്ചു...... തള്ളി മാറ്റാൻ നോക്കിയെങ്കിലും അയാളുടെ കരുത്തിന് മുന്നിൽ തോറ്റു പോയി....... അയാളൊരു പുച്ഛത്തോടെ മുന്നിൽ നിൽക്കുന്നവർക്ക് നേരെ തള്ളി..... അതിലൊരുത്തന്റെ മേലേക്ക് ചെന്ന് വീണതും അറപ്പോടെ പിന്നിലേക്ക് മാറി നിന്നു..... "നിങ്ങളൊക്കെ ആരാ...... നിങ്ങൾക്ക് എന്താണ് വേണ്ടത്....... " അതിനു മറുപടിയായി പിന്നിൽ നിന്നയാൾ ഉച്ചത്തിൽ ചിരിച്ചു..... "നിന്നെ..... ഒറ്റയടിക്ക് കൊല്ലാം എന്ന് വിചാരിച്ചത് ആണ്... പക്ഷേ എന്ത് ചെയ്യാം.... നിന്നെയെന്റെ മരുമോന് അങ്ങ് ബോധിച്ചു..... അത്രയ്ക്ക് ആറ്റൻ ചരക്കല്ലേ..... " അയാളൊരു വഷളൻ ചിരിയോടെ പറഞ്ഞു അടുത്തേക്ക് വന്നു.....

എന്നെയൊന്നു മൊത്തത്തിൽ നോക്കി മുഖത്ത് തൊടാൻ കൈ നീട്ടിയതും കരണം പുകച്ചൊന്ന് കൊടുത്തു അയാൾക്ക് നേരെ വിരൽ ചൂണ്ടി..... "തൊട്ട് പോവരുത്..... " അയാളാ കയ്യിൽ പിടിച്ചു വെച്ചു ഇരു കവിളിലും മാറി മാറി അടിച്ചു..... കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി തലയ്ക്ക് കയ്യും കൊടുത്തു നിന്നു..... "പിടിച്ചോണ്ട് വാടാ..... " കേൾക്കാൻ കാത്തു നിന്നത് പോലെ ഒരുത്തൻ മുന്നിലേക്ക് വന്നു കയ്യിൽ പിടിച്ചു വലിച്ചു..... ഉച്ചത്തിൽ അലറി വിളിച്ചിട്ട് പോലും കാര്യമില്ല.... ആരും കേൾക്കില്ല..... പറമ്പ് കഴിഞ്ഞു വീട്ടിലേക്ക് കൊറേ ദൂരം ഉണ്ട്.... ഇപ്പുറത്തേക്ക് മുഴുവൻ കാടും..... കൈ വിടുവിക്കാൻ നോക്കിയെങ്കിലും അവന്റെ പിടി കൂടുതൽ മുറുകി..... കവിളെല്ലാം നീറി പുകയുന്നു.... ആകെ മൊത്തം അവശതയോടെ അവർക്കൊപ്പം നടന്നു..... മെയിൻ റോഡ് എത്താറായതും രണ്ട് പേർ മുന്നിൽ പോയി റോഡിൽ ആരുമില്ലെന്ന് ഉറപ്പ് വരുത്തി..... കയറാൻ കൂട്ടാക്കാതെ ബലം പിടിച്ചു നിൽക്കുന്ന എന്നെ ആ മറ്റേ കവിളിൽ അടിച്ച അയാൾ പിടിച്ചു ബലമായി കയറ്റാൻ നോക്കി...... പെട്ടെന്നൊരു വെടി പൊട്ടുന്ന സൗണ്ട് കേട്ട് മുന്നിലേക്ക് നോക്കി......

റൈഫിൾ നീട്ടി ധൈര്യത്തോടെ വണ്ടിയ്ക്ക് മുന്നിൽ നിൽക്കുന്ന ആളെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു കണ്ണ് മിഴിഞ്ഞു..... അപ്പൂപ്പൻ...... !!😳 ഈശ്വരാ.... ഹാർട്ട്‌ അറ്റാക്ക് വന്ന മനുഷ്യൻ ആണോ ഈ നാലഞ്ച് ഗുണ്ടകളെ പന്നിയെ കൊല്ലുന്ന തോക്ക് കാണിച്ചു ഓടിക്കാൻ പോവുന്നേ.... 🤦‍ ഉണ്ടായിരുന്ന അവശത ഒക്കെ മാറി അപ്പൂപ്പന്റെ കാര്യം ഓർത്തായി ടെൻഷൻ..... അപ്പൂപ്പനും കൂടി എന്തെങ്കിലും പറ്റിയാൽ ഋഷിയ്ക്ക് പിന്നെ ആരും ഇല്ലാതാവും...... "അപ്പൂപ്പാ.... എന്നെ നോക്കണ്ടാ.... പൊക്കോ.... " ആരോട് പറയാൻ... അങ്ങേർക്ക് ഒരു ഒരു കുലുക്കവും ഇല്ല...... കയ്യിൽ പിടിച്ചിരിക്കുന്ന ഇയാളെ തന്നെ തുറിച്ചു നോക്കുവാ..... ഇയാളുടെ മുഖം വിളറി വെളുത്തേക്കുന്നു..... "കൊച്ചിന്റെ കയ്യിലുള്ള പിടി വിടടാ മഹേഷേ...." അപ്പൂപ്പൻ സ്വരം കടുപ്പിച്ചു പറഞ്ഞു...... മഹേഷ്‌ ആരാണെന്ന് ഓർത്തു നിന്നപ്പോഴേക്കും കയ്യിലുള്ള പിടി അഴിഞ്ഞു...... അപ്പോ ഇയാൾ ആണോ മഹേഷ്‌..... അല്ലാ..... ഇവർക്ക് തമ്മിൽ എങ്ങനെ അറിയാം.... 🤔 "അമ്മൂ.... ഇങ്ങു വാ..... "

എന്നെ നോക്കി വിളിച്ചതും അടുത്തു നിൽക്കുന്നവരെ ഒന്ന് നോക്കി കിളി പോയ കൂട്ട് അപ്പൂപ്പന്റെ അടുത്തേക്ക് നടന്നു...... "ഡാ...... എന്റെ പിള്ളേരെ ഇനി തൊട്ടാൽ ഉണ്ടല്ലോ....... പണ്ട് നിനക്കും നിന്റെ പെങ്ങൾക്കും വേണ്ടി മാറ്റി വെച്ച ബുള്ളറ്റ് ഇപ്പോഴും ഇതിനകത്ത് കാണും...... അന്നത് വേണ്ടെന്ന് വെച്ചത് ദേവന് ആരും ഇല്ലാതായി പോവും എന്നോർത്തിർട്ടാ....... ഇനിയങ്ങനെ ഒരു സൗജന്യം നീ പ്രതീക്ഷിക്കണ്ട..... തുളച്ചു കയറ്റി കളയും ഞാൻ..... ഓർത്തു വെച്ചോ.... പോയിനെടാ എല്ലാം... " അയാൾക്ക് നേരെ ചൂണ്ടി ഉറച്ച സ്വരത്തിൽ അപ്പൂപ്പൻ പറഞ്ഞത് കേട്ട് വാ പൊളിച്ചു...... എന്നെ നോക്കി അയാൾ വണ്ടിയിലേക്ക് കയറിയത് കൂടി കണ്ടതോടെ ഏതോ ഭീകരനെ കണ്ടത് പോലെ അപ്പൂപ്പനെ നോക്കി നിന്ന് പോയി...... അപ്പൂപ്പൻ അവന്മാരെയും നോക്കി പല്ലിറുമ്പുവാ........ അവരെയൊക്കെ വിറപ്പിക്കണമെങ്കിൽ അപ്പൂപ്പൻ നമ്മൾ വിചാരിച്ചയാളല്ല....... 🤐 "എന്തും നോക്കി നിൽക്കുവാ.... നടക്കെടി വീട്ടിലേക്ക്...... "😠 എന്താ ഇപ്പോ ഉണ്ടായതെന്ന് ചോദിക്കാൻ പോകുമ്പോഴേക്കും എന്റെ നേരെയൊരു ചാട്ടം.... ഋഷീടെ ബാധ അപ്പൂപ്പന് കേറിയോ.... 🙄🙄

മുഖം മുറുകിയിരിക്കുന്നത് കൊണ്ട് കൂടുതൽ ഒന്നും ചോദിക്കാതെ ഉത്തരം കിട്ടാത്ത കൊറേ ചോദ്യങ്ങളുമായി വീട്ടിലേക്ക് നടന്നു...... "അവിടിരിക്ക്..... ഞാൻ ഇപ്പോ വരാം.... " അപ്പൂപ്പനാ..... ശബ്ദം ഒട്ടും മയപ്പെട്ടിട്ടില്ല.... എന്നെയൊന്നു നോക്കി തോക്കും കൊണ്ട് റൂമിലേക്ക് പോയി...... തിരിച്ചിറങ്ങിയപ്പോ അത് കയ്യിൽ ഇല്ല..... പണ്ട് അത് കണ്ടപ്പോ ഞാൻ വിചാരിച്ചു വെറുതേ ഷോയ്ക്ക് വേണ്ടി വെച്ചതാണെന്ന്..... 🤐 എന്നെയൊന്നു നോക്കി അപ്പൂപ്പൻ അടുക്കളയിലേക്ക് പോയി ഒരു ഗ്ലാസ്സ് വെള്ളവും ഐസും കൊണ്ട് വന്നു..... വെള്ളം കുടിച്ചപ്പോഴേക്കും ഐസ് ഒരു തുണിയിൽ പൊതിഞ്ഞു കയ്യിൽ തന്നു...... കവിളിൽ വയ്ക്കാനാ..... രണ്ട് കവിളിലും മാറി മാറി വെച്ചു.... ഇപ്പോ ഒരു ആശ്വാസം ഉണ്ട്...... അപ്പൂപ്പനെ നോക്കിയപ്പോ മൂപ്പർ കണ്ണടച്ചു എന്തോ ആലോചനയിൽ ആണ്.... "അപ്പൂപ്പാ...... " "മ്മ്..... " "ആരാ അവര്..... " "മാധവിയുടെ ഏട്ടൻ ആണ് അത്..... " "ഇന്ദ്രജിത് അങ്കിളിന്റെ..... " സംശയത്തോടെ ചോദിച്ചതും അപ്പൂപ്പൻ അതെ എന്ന് തലയാട്ടി..... പക്ഷേ അവർ എന്തിന് എന്നെ ഉപദ്രവിക്കുന്നു......

അല്ല.. അപ്പൂപ്പൻ എങ്ങനെ കറക്റ്റ് ടൈമിൽ അവിടെത്തി...... "അപ്പൂപ്പാ.... ഇങ്ങൾ എങ്ങനെ അറിഞ്ഞു ഞാൻ അവിടുണ്ടെന്ന്...... " "ദേവൻ വിളിച്ചു പറഞ്ഞു.... അപ്പോ തന്നെ ഞാൻ ഗൺ എടുത്ത് ഇറങ്ങി..... " "അപ്പൂപ്പന് ഷൂട്ടിങ് അറിയോ..... " അപ്പൂപ്പൻ ഒരു ചിരിയോടെ അറിയാം എന്ന മട്ടിൽ തല കുലുക്കി...... എങ്ങനെ എന്ന് ചോദിക്കാൻ പോകുമ്പോഴേക്കും മുറ്റത്തു ഋഷിയുടെ വണ്ടി വന്നു നിന്ന സൗണ്ട് കേട്ട് ചാടി എണീറ്റു....... നേരത്തെ അവരുടെ കയ്യിൽ പെട്ടതിനേക്കാൾ പേടി ഇപ്പോൾ തോന്നുന്നു.... ഒരു രക്ഷയ്ക്കായി അപ്പൂപ്പനെ നോക്കിയെങ്കിലും മൂപ്പർ ഞാനീ നാട്ടുകാരനെ അല്ലെന്ന മട്ടിൽ ഇരിക്കുവാ.... "ഞാൻ കുളിക്കാൻ കയറിയെന്ന് പറഞ്ഞേക്ക്...... " അതും പറഞ്ഞു തിരിഞ്ഞു പോലും നോക്കാതെ മുകളിലേക്ക് ഓടി..... 🖤🖤🖤🖤🖤🖤🖤🖤🖤 "മുത്തശ്ശാ...... അമ്മു..... അമ്മു എവിടെ.... " വെപ്രാളത്തോടെ അകത്തേക്ക് കയറി മുത്തശ്ശന്റെ അടുത്തേക്ക് ചെന്നു ചോദിച്ചു.... "അവൾക്ക് കുഴപ്പം ഒന്നുല്ല..... " അത് കേട്ടപ്പോ ആണ് ശ്വാസം നേരെ വീണത്.... "അവളെവിടെ...... " "നിന്നെ പേടിച്ച് കുളിക്കാൻ കയറി......... " "ഹ്മ്മ്..... ശ്രദ്ധിക്കാൻ ഞാൻ പറഞ്ഞതാ.... ഒറ്റയ്ക്ക് വരേണ്ടെന്നും..... കേട്ടില്ല.... വല്ലതും സംഭവിച്ചിരുന്നെങ്കിലോ..... "

സോഫയിലേക്കിരുന്നു തലയ്ക്ക് കൈ കൊടുത്തു പറഞ്ഞതും മുത്തശ്ശൻ അടുത്ത് വന്നിരുന്നു..... "ദേവാ...... അവർ എന്തിനാണ് മോളെ..... " മറുപടി പറയാതെ ബാഗിലുള്ള ഡോക്യുമെന്റ്സ് എടുത്ത് മുത്തശ്ശന് നേരെ നീട്ടി..... "അയാൾ അമ്മൂനെ ഏൽപ്പിച്ച ലോക്കറിൽ ഇരുന്നത് ആണ്...... " മുത്തശ്ശനത് മേടിച്ചു കണ്ണടയെടുത്തു വെച്ചു.... ഓരോ പേജ് മറിക്കും തോറും മുത്തശ്ശൻ നെറ്റി ചുളിച്ചു എന്നെ നോക്കി...... എന്തെല്ലാമോ മനസ്സിലായത് പോലെ നിവർന്നിരുന്നു...... "ഇതിന്റെ കൂടെ ഒന്ന് രണ്ട് പെൻഡ്രൈവും കൊറേ ഡോക്യുമെന്റ്സും ഉണ്ടായിരുന്നു...... ആ മഹേഷും മാധവിയും മിഥുനും കമ്പനിയിൽ നടത്തിയ കോടിക്കണക്കിനു തിരിമറികളുടെ തെളിവുകൾ....... അതിന്റെ പേരിൽ ആയിരിക്കും അയാൾ കൊല്ലപ്പെട്ടത്..... അതും കൊണ്ട് ഞാനും സൂരജേട്ടനും നേരെ ചെന്നത് മറ്റേ അഡ്വക്കേറ്റ് വിജയൻ തമ്പിയുടെ വീട്ടിലേക്ക് ആണ്.... അയാളുടെ മകനും വക്കീലാ....... അവരോട് സംസാരിച്ചു പോലീസ് സ്റ്റേഷനിൽ ചെന്ന് റെക്കോർഡ്സ് എല്ലാം ഏല്പിച്ചു.... കൂടെ അയാളും വന്നു.....

അവരെ എല്ലാം അറസ്റ്റ് ഉടനെ അറസ്റ്റ് ചെയ്യും..... അത്രയ്ക്ക് സ്ട്രോങ്ങ്‌ ആണ് എവിടെൻസ്...... ഇതിൽ കൂടുതൽ ഒന്നും എനിക്ക് ചെയ്യാൻ ഇല്ല...... എന്റെ പെണ്ണിനെ തൊട്ടതിനുള്ളത് ഞാൻ തന്നെ കൊടുത്തോളാം.... " പല്ല് കടിച്ചു പറഞ്ഞു എണീറ്റു മുകളിലേക്ക് നടന്നു..... അവളെ ഒന്ന് കാണണം..... മുത്തശ്ശൻ കുഴപ്പം ഇല്ലെന്ന് പറഞ്ഞെങ്കിലും അവളെ കാണാതെ ഒരു സമാധാനം കിട്ടില്ല.... റൂമിലേക്ക് ചെന്ന് കയറിയതും അവള് ബാത്‌റൂമിൽ നിന്നിറങ്ങി വന്നു...... എന്നെ കണ്ടപ്പോ അവളൊന്ന് പരുങ്ങി..... സാധാരണ ഈ സമയം ദേഷ്യം ആണ് തോന്നണ്ടത്...... ഒരു പക്ഷേ മുത്തശ്ശൻ സമയത്ത് എത്തിയില്ലായിരുന്നെങ്കിൽ അമ്മുവിപ്പോ...... ആ ഓർമ്മയിൽ തന്നെ ആകെ മൊത്തം വിറച്ചു അടുത്തേക്ക് ചെന്നു പെണ്ണിനെ വാരിപ്പുണർന്നു........ 🖤🖤🖤🖤🖤🖤🖤🖤 ശ്ശെടാ.... ഇതിപ്പോ എന്താ കഥ..... അടി പ്രതീക്ഷിച്ചു നിന്നതാ.... പകരം ചെക്കൻ കെട്ടിപ്പിടിച്ചേക്കുന്നു...... അതും ഒന്നൊന്നൊരാ പിടി..... പേടിച്ചു പോയെന്ന് തോന്നുന്നു...... അവന്റെ പുറത്ത് തട്ടി ആശ്വാസിപ്പിച്ചു.... കുറച്ചു കഴിഞ്ഞു അവൻ അകന്നു മാറി നിന്ന് മുഖം മുഴുവൻ ഉമ്മ വെച്ചു വീണ്ടും ഇറുക്കി കെട്ടിപ്പിടിച്ചു...... ഹാർട്ട് സ്പീഡിൽ മിടിക്കുന്നുണ്ട്.........

അടുപ്പിച്ചു പിടിച്ചത് കൊണ്ട് കവിൾ ചെറുതായി വേദനിച്ചെങ്കിലും കാര്യം ആക്കാതെ അവനിലേക്ക് ചേർന്ന് നിന്നു...... നെറുകയിൽ ഒരു തുള്ളി ഇറ്റു വീണതും മുഖം ഉയർത്തി നോക്കി....... ഋഷി കണ്ണ് നിറച്ചു നിൽക്കുന്നു...... അപ്പോ തന്നെ അവന്റെ പിടി വിടുവിച്ചു കയ്യിൽ പിടിച്ചു ബെഡിൽ ഇരുത്തിച്ചു വൺ സൈഡ് ആയി അവന്റെ മടിയിൽ കയറിയിരുന്നു........ നിറഞ്ഞ കണ്ണ് കാണാതിരിക്കാനോ എന്തോ ചെക്കൻ മുഖം വെട്ടിച്ചു...... അപ്പോ തന്നെ അവന്റെ മുഖം കയ്യിലെടുത്തു...... "ഇങ്ങോട്ട് നോക്ക്..... രണ്ട് അടി കിട്ടി എന്നൊഴിച്ചാൽ എനിക്ക് വേറെ ഒരു കുഴപ്പവും ഇല്ല........ " മ്മ്... ഹും... എന്നിട്ടും മുഖം വാടിയിരിക്കുന്നു..... കണ്ടിട്ട് എന്തോ പോലെ തോന്നി അവന്റെ മുഖം പിടിച്ചു മാറോട് ചേർത്തു മുടിയിൽ കൂടി വിരലോടിച്ചു..... "ലോക്കർ തുറന്നല്ലേ..... " പ്രേത്യേകിച്ചു ഭാവമാറ്റം ഒന്നുമില്ലാതെ ചോദിച്ചതും അവനൊന്നു മൂളി വയറിൽ കൂടി ചുറ്റിപ്പിടിച്ചു....... "ഞാൻ കണ്ടിരുന്നു ബാഗ് തുറന്നു കിടക്കുന്നത്..... നോക്കിയപ്പോ കീ കണ്ടില്ല... അപ്പോ തന്നെ ഊഹിച്ചു...... " "മ്മ്..... നീ പേടിച്ചോ.... " "കുറച്ചു..... ഇനി നിന്നെ കാണാൻ പറ്റില്ലെന്ന് വരെ തോന്നിയിരുന്നു..... " പറഞ്ഞു നിർത്തിയതും ഋഷി മുഖം ഉയർത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു കഴുത്തിലേക്ക് മുഖം പൂഴ്ത്തി കവിളിൽ പതിയെ തഴുകി......

"പക്ഷേ ഋഷി..... അപ്പൂപ്പൻ ഞെട്ടിച്ചു കളഞ്ഞു.... ഇങ്ങനെ ചൂടായി ഞാൻ ആദ്യായിട്ട് കാണുവാ..... കിളി പോയി..... സത്യം.... " നേരത്തെ നടന്നത് ഫുൾ പറഞ്ഞു കൊടുത്തു...... അവനൊന്നു ചിരിച്ചു.... "നിനക്കറിയാഞ്ഞിട്ടാ.... മുത്തശ്ശന്റെ ഏട്ടൻ പട്ടാളത്തിൽ ആയിരുന്നു..... മൂപ്പരാണ് ആണ് ഷൂട്ടിംഗ് ഒക്കെ പഠിപ്പിച്ചു കൊടുത്തത്..... അതും ആ കാലത്ത്.... ഇപ്പോഴും ഉന്നം തെറ്റില്ല..... പോരാത്തേന് പഴയ കളരി ആണ്.... മർമ്മം ഒക്കെ അറിയാം..... ആ ധൈര്യത്തിൽ ആണ് മുത്തശ്ശനെ നിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്....... ആ മഹേഷ്‌ ഇല്ലേ.... ഒരിക്കൽ അറിഞ്ഞതാ മുത്തശ്ശന്റെ സ്ട്രെങ്ത്...... അവരെ കൊന്നാൽ ഞാൻ അനാഥൻ ആയി ജീവിക്കേണ്ടി വരും എന്നോർത്താ വെറുതേ വിട്ടത്.... അല്ലെങ്കിൽ എല്ലാത്തിനേയും തീർത്തേനെ മുത്തശ്ശൻ.... " "ഞാനൊരു കാര്യം ചോദിക്കട്ടെ..... " "മ്മ്..... " "ആ ലോക്കറിൽ എന്താണെന്ന് അറിയണ്ടേ.... " "വേണം.... " ആകാംക്ഷയോടെ പറഞ്ഞു അവന്റെ മുഖം പിടിച്ചു നേരെ വെച്ചു...... "ഇന്ദ്രജിത് മേനോന്റെ കോടിക്കണക്കിന് സ്വത്തുക്കൾക്ക് ഒരേയൊരു അവകാശിയെ ഉള്ളൂ..... അയാളുടെ മകന്റെ കുഞ്ഞ്..... അതായത് ഈ എനിക്ക് ഭാവിയിൽ ജനിക്കുന്ന കുഞ്ഞ്....... ബാങ്ക് ലോക്കറിൽ ഉള്ളത് അതിന്റെ ഒറിജിനൽ വില്പത്രം ആണ്.....

ഇതാരും അറിയാതിരിക്കാൻ ആണ് രഹസ്യമായി നിന്റെ കയ്യിൽ തന്നത്...... " അടിപൊളി..... ചാവും മുൻപ് ഞങ്ങൾക്കിട്ടു പണിതിട്ട് ആണ് അയാള് പോയത്...... 🤐 "അല്ല...... അതിനിപ്പോ എന്തിനാ അവർ എന്നെ കൊല്ലാൻ നോക്കുന്നത്...... " "അവർക്ക് എന്നെ ഉപദ്രവിക്കാൻ പറ്റില്ല..... എന്താണെന്ന് വെച്ചാൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്വത്തുക്കൾ മുഴുവൻ ഗവണ്മെന്റിലേക്ക് പോവും..... നീയില്ലാതെ ഞാനുണ്ടോടി........ നീയെനിക്ക് എത്രത്തോളം പ്രിയപ്പെട്ടത് ആണെന്ന് അവർക്കറിയാം...... അത് കൊണ്ട് നിനക്ക് വല്ലതും പറ്റിയാൽ ഞാൻ വീണ്ടും പഴയ ഡിപ്രെഷൻ സ്റ്റേജിൽ വരും...... നിനക്ക് പകരം വേറൊരാൾ എന്റെ ജീവിതത്തിൽ വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...... ഇല്ല..... അപ്പോൾ പവർ ഓഫ് അറ്റോണിയുടെ ബലത്തിൽ എല്ലാം അവരുടെ കയ്യിൽ തന്നെ ഇരിക്കും......" "നമുക്കൊന്നും വേണ്ട ഋഷി..... അവർക്ക് കൊടുത്തേക്ക്.... " "നമുക്കൊന്നും ചെയ്യാൻ പറ്റില്ലെടി.... ഇനി സ്വത്തിന്റെ കാര്യത്തിൽ ഒരു ക്രയ വിക്രയം നടക്കണമെങ്കിൽ കുഞ്ഞ് അഡൾട് ആവണം.... "

ആകെ മൊത്തം പെട്ടെന്ന് സാരം..... എന്നാലും എന്റെ കുഞ്ഞേ നീ ജനിക്കും മുൻപ് കോടീശ്വരൻ ആയല്ലോ.... 🤦‍♀️ അല്ല.... അപ്പോ കുഞ്ഞുണ്ടായില്ലെങ്കിലോ..... ശ്ശെ അറം പറ്റുന്നതൊന്നും ചിന്തിക്കല്ലേ പൊട്ടി..... 😬 ഇതിനിടയ്ക്ക് വയറിൽ കൂടി കൈ ഇഴയുന്നത് പോലെ തോന്നി മുഖം കൂർപ്പിച്ചു ചെക്കനെ നോക്കി...... മുഖത്തിപ്പോ സങ്കടം ഒന്നുല്ല..... കള്ളലക്ഷണം ആണ്...... മുഖത്തേക്ക് മുഖം അടുപ്പിക്കാൻ പോയപ്പോഴാ അവന്റെ ഫോൺ റിങ് ചെയ്തത്...... കുറച്ചു ദേഷ്യത്തോടെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു...... അറിയാത്ത നമ്പർ ആണ്..... ഒന്ന് സംശയിച്ചു അൻസർ ബട്ടൺ ഞെക്കി...... അപ്പുറത്ത് ആരാണോ എന്തോ.... മുഖത്ത് ദേഷ്യം ഒക്കെ മാറി ഗൗരവം നിറഞ്ഞു........ 🖤🖤🖤🖤🖤🖤🖤 "ആരാ..... " കാൾ കട്ട്‌ ചെയ്തപ്പോ തന്നെ അവളുടെ ചോദ്യം എത്തി...... "പോലീസ് ആണ്..... " "പോലീസോ...... അവരെന്തിനാ നിന്നെ വിളിച്ചത്...... "

അവൾ അമ്പരപ്പോടെ ചോദിച്ചതും ലോക്കറിൽ ഇരുന്ന റെക്കോർഡ്സിന്റെ കാര്യം ഒക്കെ പറഞ്ഞു കൊടുത്തു..... കൊലപാതകത്തിന്റെ സാധ്യതയും എല്ലാം പറഞ്ഞു കൊടുത്തു.... നാളെ ചെല്ലാൻ പറഞ്ഞു വിളിച്ചത് ആണ്.... "അപ്പോ അവരെല്ലാം അഴി എണ്ണും അല്ലേ.... അപ്പോ ഇനി ഞാൻ പുറത്തിറങ്ങാൻ പേടിക്കണ്ടാലോ.... " "വേണം...... അവർ ഇപ്പോഴും പുറത്തുണ്ട്.... ഒന്ന് തീരുന്നത് വരെ സൂക്ഷിക്കണം..... ഇന്ന് കാണിച്ചത് പോലെ വല്ലതും കാണിച്ചാൽ...... " അത്രയും പറഞ്ഞു അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചു...... "അയ്യോ..... വിട്.... വേദനിക്കുന്നു..... " "വേദനിക്കാൻ തന്നെയാ പിടിച്ചത്.... " "ഓ.... " കേറുവോടെ പെണ്ണ് കൈ തട്ടി മാറ്റി എണീക്കാൻ പോയതും പിടിച്ചു മടിയിലേക്കിട്ടു നീര് വെച്ച് വീർത്ത രണ്ട് കവിളിലും ഉമ്മ കൊടുത്തു അവളെയും കൊണ്ട് ബെഡിലേക്ക് വീണു.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story