കൽക്കണ്ടം: ഭാഗം 43

kalkandam new

എഴുത്തുകാരി: അശ്വിനി

"വേദനിക്കാൻ തന്നെയാ പിടിച്ചത്.... " "ഓ.... " കേറുവോടെ പെണ്ണ് കൈ തട്ടി മാറ്റി എണീക്കാൻ പോയതും പിടിച്ചു മടിയിലേക്കിട്ടു നീര് വെച്ച് വീർത്ത രണ്ട് കവിളിലും ഉമ്മ കൊടുത്തു അവളെയും കൊണ്ട് ബെഡിലേക്ക് വീണു..... 🖤🖤🖤🖤🖤🖤🖤 "നിക്ക്.... നിക്ക്..... " കഴുത്തിലേക്ക് മുഖം അടുപ്പിക്കാൻ പോയപ്പോഴേക്കും ഞാനവന്റെ നെഞ്ചിൽ പിടിച്ചു തള്ളി...... ചെക്കനതാ സൈഡിലേക്ക് വീണു കണ്ണ് കുറുക്കി നോക്കുന്നു...... "കലിപ്പണ്ട..... ഒരു ഡൗട്ട് ചോദിക്കാൻ മറന്നു..... " "എന്താ...... " "അത്..... അവർക്ക് കേസ് കൊടുത്തൂടെ....." "എന്തിന്....? " "സെക്കന്റ്‌ വൈഫ്‌ അല്ലേ.... സ്വത്തിനു അവർക്കും അവകാശം ഇല്ലേ.... " "പേരിന് മാത്ര സെക്കന്റ്‌ വൈഫ്.... ലീഗലി അല്ല..... " ആഹാ.... അങ്ങേരെ കീപ്പ് ആയിരുന്നല്ലേ ആ തള്ള..... 🤭🤭 ആലോചിച്ചു ചിരിക്കുമ്പോഴാ ഋഷി മേലേക്ക് അമർന്നു കഴുത്തിലേക്ക് മുഖം പൂഴ്ത്തി..... "അതേ..... " "ഇനിയെന്താടി...... "😠 അവനൊരല്പം ഈർഷ്യയോടെ ചോദിച്ചു..... "മൂന്നാല് ദിവസത്തേക്ക് നോ എൻട്രി ബോർഡ് ആണ്.... പിരീഡ്സ്..... "😁

ഇളിച്ചോണ്ട് പറഞ്ഞതും വലിയ ഭാവമാറ്റം ഒന്നുല്ലാതെ രണ്ട് കവിളിലും ഉമ്മ തന്നു ചെക്കൻ സൈഡിലേക്ക് മാറി കിടന്നു...... "വേദനിക്കുന്നോ...... " "കുറച്ചു...... " "ഞാൻ വേഗം പോയി കുളിച്ചിട്ട് വരാം..... എന്നിട്ട് കഴിക്കാൻ പോവാം.... ഉറങ്ങരുത്... കേട്ടല്ലോ... " "മ്മ്.... " നെറ്റിയിലൊരു ഉമ്മ കൂടി തന്നു ഋഷി കുളിക്കാൻ കയറി.... ശെരിക്കും രണ്ട് ദിവസം കഴിഞ്ഞിട്ട് ആണ് ഡേറ്റ്.... ഇന്നിപ്പോ ഓട്ടവും ടെൻഷനും എല്ലാം കൂടി ആയിട്ടാവും നേരത്തെ.... വയറു നല്ല വേദന..... ക്ഷീണം കൊണ്ട് ആവും താനേ കണ്ണടഞ്ഞു..... പിന്നെ ഋഷി വന്നു വിളിച്ചപ്പോഴാ എണീറ്റെ..... കണ്ണ് തുറന്നു നോക്കിയപ്പോ കയ്യിലൊരു പ്ലേറ്റും പിടിച്ചു നിൽക്കുന്നു...... ഇത്ര നേരം ഒക്കെ ഉറങ്ങിയോ..... 🙄 "വാ.... എണീക്ക്..... " "ഇതെന്താ..... " "കഞ്ഞിയാ..... " "എനിക്കൊന്നും വേണ്ടാ.... ഉറങ്ങിയാ മതി.... " ചടപ്പോടെ കണ്ണും പൂട്ടി കിടന്നു..... "ഡീീ..... എണീറ്റ് കുടിക്കെടി..... "😠 നശിപ്പിച്ചു..... വന്ന ഉറക്കം അലർച്ച കേട്ടതോടെ പോയി കിട്ടി..... ചാടി എണീറ്റു ക്രാറ്റിൽ ചാരിയിരുന്നു..... കാലൻ ചിരിക്കാ..... എനിക്ക് ദേഷ്യം വന്നു.... വയ്യാതായി പോയി അല്ലെങ്കിൽ കാണായിരുന്നു..... 😏 "എന്തുവാടി പിറുപിറുക്കുന്നെ...... " ഋഷി അടുത്തേക്കിരുന്നു ചോദിച്ചതും ചുണ്ട് കോട്ടി കാണിച്ചു പുച്ഛം വാരി വിതറി.....

അവനൊന്ന് ചിരിച്ചു സ്പൂണിൽ കോരി വായിൽ വെച്ചു തന്നു.... മൊത്തം കഴിപ്പിച്ചു വെള്ളവും കുടിപ്പിച്ചു...... അപ്പോ തന്നെ ക്ഷീണം ഒക്കെ മാറി ചെറിയൊരു ആശ്വാസം...... "ചെന്നു വായും മുഖവും കഴുകി വാ.... എന്നിട്ട് കിടന്നോ..... " "നിങ്ങൾ രണ്ടാളും കഴിച്ചോ.... ഞാൻ എടുത്ത് തരാം..... ഇപ്പോ കുഴപ്പം ഒന്നുല്ല.... " എണീക്കാൻ പോയപ്പോഴേക്കും അവൻ പിടിച്ചിരുത്തി..... "നീ ഉറങ്ങിക്കോ..... ഞാൻ ചെയ്തോളാം.... " "എന്റെ പൊന്നു ഋഷീ.... ഞാൻ ചെറിയ കുട്ടി അല്ല..... നിങ്ങൾ രണ്ടാളും കൂടി എന്നെ മടിച്ചി ആക്കും എന്നാ തോന്നുന്നേ..... ഉഫ്.... "🤦‍♀️ "ഇന്നത്തേക്ക് അല്ലേ.... സാരല്ല്യ..... റസ്റ്റ്‌ എടുക്ക്.... ഞാൻ പോയി മുത്തശ്ശന്റെ കൂടെ കഴിക്കട്ടെ.... മരുന്ന് കഴിപ്പിക്കാൻ ഉള്ളതാ.... " കവിളിൽ തലോടി പറഞ്ഞു അവൻ എണീറ്റു...... അവന്റെ പോക്കും നോക്കി ചിരിയോടെ ഞാനും എണീറ്റു ബാത്‌റൂമിലേക്ക് നടന്നു..... എന്റെ ഭാഗ്യം ആണ് രണ്ടാളും..... ശ്ശൊ.... അപ്പൂപ്പൻ ഭീകരനെ ഒന്ന് കാണണായിരുന്നു...... താഴേക്ക് പോവാം എന്ന് വെച്ചാൽ ഋഷി ഓടിക്കും..... ആ നാളെയാവട്ടെ...... വന്നു കിടന്നെങ്കിലും ഉറങ്ങാൻ പറ്റുന്നില്ല..... നേരത്തെ ഉറങ്ങിയത് കൊണ്ട് ആയിരിക്കും..... ഫോൺ എടുത്ത് തോണ്ടിയിരിക്കാം എന്ന് വിചാരിച്ചപ്പോഴാ ഫോൺ മറ്റേ തെണ്ടി ചവിട്ടി പൊട്ടിച്ചത് ഓർമ്മ വന്നത്.....

അവളെ പത്തു തെറി മനസ്സിൽ ധ്യാനിച്ച് ഋഷിയുടെ ഫോൺ എടുത്ത് നോക്കിയിരുന്നു.... ഞങ്ങളെ കല്യാണത്തിന്റെ സച്ചുവേട്ടൻ എടുത്ത ഫോട്ടോ ആയി വാൾപേപ്പർ..... എന്നെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു നിൽക്കുന്ന ഋഷി..... ഹോ.... കാണും തോറും കുളിരു കോരി.... ബാക്കി ഫോട്ടോസും വീഡിയോസും ഒക്കെ നോക്കിയിരുന്നു..... വീട്ടിലേക്കും വിളിച്ചു..... അച്ഛനോടും അമ്മയോടും സംസാരിച്ചു...... അച്ചൂന്റെ കാര്യം ചോദിക്കാൻ നിന്നില്ല..... എന്തേലും ആവട്ടെ.... 😏 "ഉറങ്ങിയില്ലേ..... " ഫോൺ വിളിച്ചു വെച്ചു ബോറടി മാറ്റാൻ സബ് വേ സർഫേർസ് എടുത്ത് കളിക്കുമ്പോഴാ ചെക്കൻ കേറി വന്നെ...... അവനെ നോക്കി ഇളിച്ചു കാണിച്ചു വീണ്ടും ഗേമിൽ കോൺസെൻട്രേറ്റ് ചെയ്തു...... മുന്നിലേക്കൊരു പാക്കറ്റ് നീട്ടിയപ്പോഴാ ശ്രദ്ധ വീണ്ടും മാറിയെ.... കൽക്കണ്ടം..... 🤩 "ഹായ്..... ഇതെപ്പോ വാങ്ങി..... " ഫോൺ ബെഡിലേക്കിട്ടു തട്ടി പറിച്ചു മേടിച്ചു പാക്കറ്റ് കടിച്ചു പൊട്ടിച്ചു വായിലേക്കിട്ടു..... കൊറേ ആയി കഴിച്ചിട്ട്..... ഋഷി മറുപടി പറയാതെ ഋഷി ചിരിച്ചു.... എന്നിട്ട് ഫോണും എടുത്ത് മടിയിലേക്ക് തല വെച്ചു ഹെഡ്സെറ്റ് കുത്തി പാട്ട് കേട്ടു കണ്ണടച്ച് കിടന്നു...... പെട്ടെന്ന് ഓർമ്മ വന്നത് ഋഷി ആദ്യം ആയി വീട്ടിൽ വന്നത് ആണ്..... അന്നും ഡേറ്റ് ആയിരുന്നു......

ഇതേ പോലെ മടിയിൽ കിടന്നു..... ഞങ്ങളെ ഫസ്റ്റ് കിസ്സ്..... ചിരിയോടെ ഋഷിയെ നോക്കിയപ്പോ അവനും എന്നെ നോക്കുവാ...... ചുണ്ടിലൊരിളം ചിരിയുണ്ട്..... അവനെണീറ്റു സൈഡിലേക്ക് മാറി ചരിഞ്ഞു കിടന്നു കണ്ണ് കൊണ്ട് കിടക്കാൻ കാണിച്ചു...... ഇല്ലെന്ന് തലയാട്ടിയപ്പോ നോക്കി പേടിപ്പിക്കുവാ..... അപ്പോ തന്നെ പാക്കറ്റ് മാറ്റി വെച്ചു അവനഭിമുഖം ആയി കിടന്നു..... ഋഷി ഒന്നും കൂടി അടുത്തേക്ക് വന്നു കൈ നിവർത്തി..... ആ കൈയിലേക്ക് തലവെച്ചു നെറ്റിയിൽ നെട്ടിമുട്ടിച്ചു ചേർന്നു കിടന്നു..... ചെക്കൻ അപ്പോഴേക്കും ഒരു ഹെഡ്സെറ്റ് ഒരു പോർഷൻ ഊരി ചെവിയിൽ കുത്തി തന്നു കയ്യിൽ കോർത്തു പിടിച്ചു....... നെറ്റിയിൽ ചുണ്ട് ചേർത്തു പഴയ പോലെ നെറ്റി മുട്ടിച്ചു കിടന്നു..... 🎶🎶 നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ് നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ് കണ്‍കളായ് മനസ്സിന്‍ മൊഴികള്‍ സ്വന്തമാക്കി നമ്മള്‍ നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാര്‍ദ്രമായ് നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ് നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ് കാറ്റു പാടും ആഭേരി രാഗം മോദമായ് തലോടിയോ നേര്‍ത്ത സന്ധ്യാമേഘങ്ങള്‍ നിന്റെ നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം നിറമോലും നെഞ്ചില്‍ ഒരു തുടിതാളം തഞ്ചും നേരം താരും പൂവും തേടുവതാരോ താരതിരുമിഴിയോ എന്നാളും നാമൊന്നായ് കാണും പൊന്‍‌വാനം ചാരത്തന്നേരം കൂട്ടായി കാണും നിന്‍ ചിരിയും .. നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ് നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ് 🎶🎶

പാട്ടും കേട്ട് അവന്റെ കണ്ണിലേക്കു നോക്കി അങ്ങനേ കിടന്നു...... ------------------- ദിവസങ്ങൾ കടന്നു പോയി.... ലൈഫ് പഴയതിലും അടിപൊളി ആയി പോവുന്നു..... ഇപ്പോ സെമസ്റ്റർ ബ്രേക്ക്‌ ആണ്...... ഇതിനിടയ്ക്ക് ആ മറ്റവരെ രണ്ട് പേരെയും അറസ്റ്റ് ചെയ്തു.... അമ്മാവനെയും മരുമോനെയും..... കയ്യിൽ കിട്ടിയാൽ കണക്ക് തീർക്കാൻ റെഡി ആയി നിൽക്കുവാ ഒരുത്തൻ...... പക്ഷേ എന്ത് ചെയ്യാനാ... രണ്ടാൾക്കും കൊറേ കാലം അകത്തു കിടന്നു ചിക്കനും മട്ടനും തിന്നാനുള്ള വകുപ്പ് അങ്കിൾ തന്നെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്...... 🤭 "ഡീീ...... വരുന്നുണ്ടേൽ വാ...... "😠 ഓ.... തുടങ്ങി കലിപ്പ്..... "വരുന്നു...... " ഇന്ന് നിത്യേടെ ഹൽദി ആണ്.... വലിയ രീതിയിൽ ഒന്നുമല്ല..... ചെറിയ രീതിയിൽ..... അതിന് പോവാൻ ഉള്ള ഒരുക്കത്തിലാ.... നൈസ് ആയിട്ട് ടെൻഷൻ ഉണ്ട് എല്ലാരും എങ്ങനെ പെരുമാറും എന്ന്...... അവരുടെ ഒക്കെ വിവാദ നായിക ആണല്ലോ.... 😅 വേഗം പോയേക്കാം...... അല്ലെങ്കിലേ വരാൻ താല്പര്യം ഇല്ലാതെ നിൽക്കുവാ ഋഷി.... അലാറം പോലെ ഡെയിലി നിത്യ വിളിക്കും.... വരണേ വരണേ പറഞ്ഞു..... അതോണ്ടാ പോവണേ...... എന്നാലും അവിടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തീർന്നു..... എനിക്കായിരിക്കും ആദ്യം പൊട്ടുന്നെ..... 🤐 "ഡീീ...... " "അമ്മേ...... " മുടിയൊന്ന് നേരെയാക്കി റൂമിൽ നിന്ന് ഇറങ്ങാൻ പോകുമ്പോഴാ കാലൻ കേറി വന്നത്...... പെട്ടെന്ന് ആയത് കൊണ്ട് തട്ടി പിന്നിലേക്ക് ആഞ്ഞു...... പിടിച്ചിട്ടുണ്ടെന്ന് വിചാരിക്കരുത്..... കറക്റ്റ് ആയി നടുവും കുത്തി താഴെ ഇരിക്കുവാ..... 🤕

"നോക്കി നിൽക്കാതെ പിടിച്ചു എണീപ്പിക്ക് കാലമാടാ..... " സ്വന്തം പ്രോപ്പർട്ടിയെ നോക്കി വെള്ളം ഇറക്കുവാ...... സിംപിൾ സ്ലീവ്ലെസ് യെല്ലോ ഗൗൺ ആണ്.... മുടി അഴിച്ചിട്ടു കണ്ണെഴുതി പൊട്ടും തൊട്ടു...... അത്രേ ഉള്ളൂ..... എന്നിട്ടും.... 🤦‍♀️ എന്റെ അലർച്ച കേട്ടിട്ടാ ചെക്കന് ബോധം വന്നെ..... കൈ പിടിച്ചു എണീപ്പിക്കുന്നതിനു പകരം വാരി എടുത്തു ബെഡിൽ കൊണ്ട് പോയി ഇരുത്തി...... "വല്ലതും പറ്റിയോ.... "😒 വന്നിടിച്ചിട്ടതും പോരാ.... വല്ലതും പറ്റിയോന്നോ......😬 രണ്ട് പറയാൻ ചൊറിഞ്ഞു കേറിയതാ..... അവന്റെ മുഖത്തെ സങ്കടം കണ്ടപ്പോ നാവിൽ തുമ്പിൽ വന്നതങ്ങു വിഴുങ്ങി..... മുഖത്തു നോക്കാതെ ഇടുപ്പിൽ ഒക്കെ അമർത്തി അവിടെ വേദന ഉണ്ടോ ഇവിടെ വേദന ഉണ്ടോ എന്നൊക്കെ ചോദിക്കുവാ...... പാവം...... എനിക്കൊരു ചെറിയ വേദന വരുന്നത് പോലും സഹിക്കില്ല...... ഒന്നും മിണ്ടാതെ അവന്റെ കവിളിൽ നല്ലോരു ഉമ്മയങ്ങു കൊടുത്തു..... പെട്ടന്നൊരു സ്നേഹം എന്താണെന്നും ഓർത്തു ചെക്കൻ നെറ്റിചുളിച്ചു മുഖത്തേക്ക് നോക്കി...... കണ്ണ് ചിമ്മിയടച്ചു മറ്റേ കവിളിൽ കൂടി ഉമ്മ കൊടുത്തു ചാടിയെണീറ്റു...... "വാ പോവാം...... " "ഹാ.... അതെന്ത് പോക്കാ പെണ്ണേ...... " ഋഷി കയ്യിൽ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു ചോദിച്ചു..... "ഇപ്പോ പോയില്ലെങ്കിലേ.... പിന്നെ പോക്ക് നടക്കൂല.... വാ ഇങ്ങോട്ട്..... "

നെഞ്ചിലൊരു കുത്തു കൊടുത്തു പറഞ്ഞു അവനെയും കൂട്ടി താഴേക്ക് നടന്നു..... അപ്പൂപ്പന് ടാറ്റാ കൊടുത്തു നിത്യയുടെ വീട്ടിലേക്ക് വിട്ടു...... മുറ്റത്ത്‌ പന്തൽ ഒക്കെ ഇട്ടു ഫുൾ സെറ്റ് ആയി.... ശെരിക്കും ഇതിലെ ഓടി ചാടി നടക്കേണ്ട ഞാൻ ആണ് ഇപ്പോ ഒരു അതിഥിയെ പോലെ കയറി വരുന്നെ..... ചെറുതായി സങ്കടം വന്നെങ്കിലും ഋഷിയെ ഓർത്തപ്പോ അതൊക്കെ മാറി...... കയറി ചെന്നപ്പോ തന്നെ മിക്കവരുടെയും ശ്രദ്ധ ഞങ്ങളെ മേലേക്ക് ആയി..... വിചാരിച്ച പോലെ മൂത്തമ്മ ഒന്നും മുഖം കറുപ്പിച്ചില്ല.... നല്ല പോലെ തന്നെ ആണ് സംസാരിച്ചത് ഒക്കെ.... ഇവർക്കൊക്കെ എന്ത് പറ്റിയോ എന്തോ..... ആ എന്തേലും ആവട്ടെ..... "ആ വന്നോ...... " ദാ വരുന്നു സച്ചുവേട്ടൻ..... ഭാഗ്യം.... ഋഷിയ്ക്ക് കമ്പനിക്ക് ആളായി..... "വന്നല്ലോ..... അവളെവിടെ..... " "അകത്തുണ്ട്.... നീ ചെല്ല്..... " ഋഷിയെ നോക്കി പെർമിഷൻ മേടിച്ചു അകത്തേക്ക് വിട്ടു..... അമ്മയും അമ്മേടെ ചേച്ചിമാരും എന്നെ കണ്ടപ്പോ അടുത്തേക്ക് വന്നു...... പിന്നെ കൊറേ ചോദ്യവും കണക്കെടുപ്പും ഒക്കെ ആയിരുന്നു..... ഒരു വിധം സ്കൂട്ട് ആയി അമ്മേടെ കയ്യും പിടിച്ചു ആരും ഇല്ലാത്ത ഭാഗത്തേക്ക്‌ വന്നു..... "അച്ഛനെവിടെ അമ്മേ..... " "പന്തലിൽ ഉണ്ടാവും..... മോനെവിടെ.... "

"പുറത്തുണ്ട്....... അച്ചു എവിടെ... " "വന്നില്ല...... മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങാറില്ല.... വല്ലതും കഴിച്ചാൽ ആയി..... ആരോടും സംസാരിക്കാറും ഇല്ല..... ഇടയ്ക്ക് എപ്പോഴോ നിന്നെ കാണണം എന്ന് പറഞ്ഞു കരഞ്ഞു..... " എന്തോ..... കേട്ടപ്പോ ഒരു വിഷമം..... അമ്മയ്ക്ക് പിന്നെ പ്രേത്യേകിച്ചു കുഴപ്പം ഒന്നുല്ല.... വരുത്തി വെച്ചത് അല്ലേ എന്നൊരു ഭാവം ആണ്.... "അവളെ ഒറ്റയ്ക്ക് ആക്കിയിട്ടാണോ വന്നത്.... " "അല്ല അമ്മയെ കൂടെ നിർത്തി.... നിന്നെ കാണണം എന്ന് അമ്മയ്ക്കും ഉണ്ട്..... " "ആഹ്..... ഞാൻ നിത്യേടെ അടുത്തേക്ക് ചെല്ലട്ടെ..... " "മ്മ് ചെല്ല്...... " കൂടുതൽ സംസാരിക്കാൻ നിന്നാലെ അമ്മ വീട്ടിലേക്ക് വിളിക്കും..... ഋഷി വരുന്ന വഴിക്ക് പറഞ്ഞ കാര്യം ആണ് വീട്ടിൽ പോവാൻ വിളിച്ചാൽ ഇല്ലെന്ന് ആദ്യമേ അങ്ങ് പറഞ്ഞോളാൻ..... അച്ഛൻ എങ്ങാനും അവനോട്‌ ചോദിച്ചാൽ പറ്റില്ലെന്ന് പറയുന്നത് മോശല്ലേ.... അതാ.... 🤭 മുകളിലേക്ക് ചെന്ന് നോക്കിയപ്പോ കണ്ടു പെണ്ണ് ഒരുക്കത്തിലാ..... യെല്ലോ ആൻഡ് വൈറ്റ് ഗൗൺ ആണ്..... ഓർണമെന്റ്സ് ഒക്കെ ഫ്ലവർ ടൈപ്പ്...... കസിൻസ് ഒക്കെ ഉണ്ട് ഒരുക്കാൻ...... എന്നെ കണ്ടു എല്ലാരും അത്ഭുതത്തോടെ നോക്കുവാ..... ഇതിൽ മിക്കവരുടെയും ചാൻസ് കഴിഞ്ഞിട്ട് ആണ് എനിക്ക്.... പക്ഷേ ഫസ്റ്റ് ഞാൻ അടിച്ചു...... എല്ലാരേയും നോക്കി ഇളിച്ചു കാണിച്ചു അവളെ ചെന്ന് പിന്നിൽ കൂടി കെട്ടിപ്പിടിച്ചു...... "എടി തെണ്ടി.... ഇപ്പോ ആണോ വരുന്നെ.... " എന്നും ചോദിച്ചു നിത്യ കയ്യിൽ നല്ലൊരടി നുള്ള് തന്നു..... പിന്നെയും കൊറേ പരിഭവം....

എന്തൊക്കെ പ്ലാൻ ചെയ്തതാ എന്റെ കൂടെ..... ഹൽദി അങ്ങനെ.... ഇങ്ങനെ..... ഡ്രസ്സ്‌ ഒരുമിച്ചു എടുക്കണം..... ഹ്മ്മ്..... അല്ലെങ്കിലും പണ്ടേ ഞങ്ങൾ രണ്ടും ആണല്ലോ ചങ്ക്‌സ്..... അവളോട് സംസാരിക്കുന്നതിന്റെ ഇടയ്ക്ക് ബാക്കി ഉള്ളവർ എന്നെ പൊതിഞ്ഞു..... പിന്നെ അടുത്ത ചോദ്യോത്തരവേള തുടങ്ങി.... ചെക്കൻ റൊമാന്റിക് ആണോ..... ഫസ്റ്റ് നൈറ്റ്‌ എങ്ങനെ..... ബ്ലാഹ് ബ്ലാഹ്..... എല്ലാത്തിനും മറുപടിയായി ഒന്ന് പല്ലിളിച്ചു കാട്ടി..... തുടങ്ങിയില്ലേ...... ആക്കി ചിരിയും മൂളലും... പിച്ചലും.... ചടച്ചത് കാണിക്കാതെ ഒരു വിധം എല്ലാത്തിനേയും കണ്ണുരുട്ടി പേടിപ്പിച്ചു നിത്യയെയും കൂട്ടി താഴേക്ക് ഇറങ്ങി....... വീടിന്റെ മുന്നിൽ ചെറിയൊരു സ്റ്റേജ് കെട്ടിയിട്ടുണ്ട്..... സ്വീറ്റ്സ് ഫ്രൂട്സ് ഒക്കെ ഇരിപ്പുണ്ട്...... ഋഷിയെ നോക്കിയപ്പോ ചെക്കൻ അച്ഛനോടും നിത്യേടെ അച്ഛനോടും ഒക്കെ എന്തോ സംസാരിച്ചു നിൽക്കുവാ..... അവളെ കൊണ്ടു പോയി സ്റ്റേജിൽ ഇരുത്തി അവർക്കടുത്തേക്ക് നടന്നു...... അച്ഛനെ ചെന്നു കെട്ടിപ്പിടിച്ചു...... ഡെയിലി വിളിക്കാറുണ്ടെങ്കിലും നേരിട്ട് കണ്ടിട്ട് കൊറേ ആയി..... അതിന്റെ സന്തോഷപ്രകടനം ആയിരുന്നു പിന്നെ...... അതിനിടയ്ക്ക് അവളെ മഞ്ഞളിൽ കുളിപ്പിക്കാൻ തുടങ്ങി എല്ലാരും..... ഓവർ ആയിട്ടില്ല..... ഇവിടുള്ളവർക്ക് ഒന്നും പിടിക്കില്ല..... സോ ഡീസന്റ് ആയി മഞ്ഞൾ തേച്ചു......

അവളെ കൂടെ തന്നെ നിൽക്കാത്തതിന്റെ മുഖം വീർപ്പിക്കൽ ഒക്കെ മഞ്ഞൾ വാരി തേച്ചു തീർത്തു കൊടുത്തു..... അത് കഴിഞ്ഞു ഋഷിയ്ക്ക് റിലേറ്റീവ്സിന് ഒക്കെ പരിചയപ്പെടുത്തി കൊടുത്തു..... കസിൻസ് തെണ്ടികൾ നോക്കി വെള്ളം ഇറക്കുന്നുണ്ട്..... വീട്ടിൽ ചെന്നിട്ട് മുത്തശ്ശനെ കൊണ്ട് ഉഴിഞ്ഞിടീപ്പിക്കണം..... 😬 "ഡീീ..... ഇവിടെ നിക്ക്.... അവനോട്‌ നാളെ വരുമ്പോ ഡ്രസ്സ്‌ കൊണ്ട് വരാൻ പറയാം.... ഇനിയെപ്പഴാ പണ്ടത്തെ പോലെ.... " പരിപാടി ഒക്കെ കഴിഞ്ഞു പോകുവാണെന്ന് പറയാൻ വന്നതാ..... പെണ്ണ് സെന്റി തുടങ്ങി.... ബാക്കി മിക്കവരും ഇവിടെ തന്നെ ഉണ്ട്..... ഞാൻ മാത്ര ഇല്ലാത്തെ...... നിൽക്കണം എന്നും ഉണ്ട്... ഇല്ലെന്നും ഉണ്ട്....... ഋഷിയില്ലാതെ പറ്റില്ല.... ഞാനില്ലാതെ അവനും..... ഒരു വിധം അവളെ സമാധാനിപ്പിച്ചു ഇറങ്ങി..... അമ്മ ഇവിടെ നിൽക്കുവാ.... അച്ഛൻ പോവുന്നുണ്ട്.... ഞങ്ങളെ കൂടെ അച്ഛനും ഇറങ്ങി...... നല്ല ലേറ്റ് ആയി..... റോഡ് ഒക്കെ തിരക്ക് കുറഞ്ഞു..... വീട്ടിലേക്കുള്ള വഴിയിൽ എത്തിയപ്പോ അച്ചൻ യാത്ര പറഞ്ഞു പോയി...... അച്ഛന്റെ വണ്ടി മുന്നിൽ തന്നെ ഉണ്ടായിരുന്ന കൊണ്ട് കുറച്ചു ഗ്യാപ് ഇട്ടാ ഇരുന്നെ......

അച്ഛൻ പോയതോടെ അവനെ ചുറ്റിപ്പിടിച്ചിരുന്നു..... "സച്ചുവേട്ടനോട് സംസാരിച്ചോ നീലുന്റെ കാര്യം...... " "മ്മ്.... പുള്ളിക്ക് താല്പര്യം ഇല്ലെടി...... സ്റ്റുഡന്റ് ആയിരുന്ന കുട്ടിയെ കെട്ടാൻ..... അത് വേണ്ടെന്ന് പറഞ്ഞു...... " ആ പ്രതീക്ഷയും കഴിഞ്ഞു..... ഇനിയിപ്പോ ആരെ നോക്കും ഏട്ടന്..... 🤔 അത് ആലോചിച്ചപ്പോഴാ..... മറന്നു..... 🤦‍♀️ "ഋഷീ.... നോക്ക്..... എന്നെ നാളെ വീട്ടിൽ കൊണ്ട് പോവോ...... " "എന്തിനാ...... " "അത്..... അച്ചൂനെ ഒന്ന് കാണണം...... അവളിപ്പോ ആകെ ഡെസ്പ് ആണ്.... പാവം.... " "നിനക്കെന്തിന്റെ കേടാ..... അവളെന്തെങ്കിലും ആവട്ടെ...... " 😠 വണ്ടി ഓടിക്കുന്നതിന്റെ ഇടയ്ക്ക് ഇനിയും ചൂടാവാണ്ടെന്ന് ഓർത്തു കൂടുതൽ വാദിക്കാൻ നിക്കാതെ മിണ്ടാതിരുന്നു...... തിരക്കില്ലാത്ത കൊണ്ട് അത്യാവശ്യം സ്പീഡിലാ പോവുന്നെ..... വീട്ടിൽ ചെന്ന് എങ്ങനേലും സമ്മതിപ്പിക്കണം........ എനിക്കെന്തോ അവളെ കുറിച്ച് ആലോചിച്ചിട്ട് ഒരു സമാധാനം ഇല്ല..... എന്തൊക്കെ പറഞ്ഞാലും ചോര അല്ലേ..... ആ ബോധം അവൾക്കില്ലെങ്കിലും എനിക്കുണ്ട്.... ഓരോന്ന് കണക്ക് കൂട്ടി തല അവന്റെ ഷോൾഡറിൽ വെച്ചു മുന്നിലേക്ക് നോക്കിയിരുന്നു......

കുറച്ചു ദൂരം കഴിഞ്ഞതും പെട്ടെന്ന് ഒരു വണ്ടി അടുത്തുള്ള ഇട റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറി..... ഇടിക്കാതിരിക്കാൻ ഋഷി ബ്രേക്ക്‌ ചെയ്തു.... പക്ഷേ സ്പീഡിൽ ആയത് കൊണ്ട് വണ്ടിയൊന്ന് സ്കിഡ് ആയി ബാലൻസ് കിട്ടാതെ ബൈക്ക് അടക്കം ഞങ്ങൾ രണ്ടും റോഡിലേക്ക് വീണു...... കൈ മുട്ട് കുത്തി ആണ് വീണത്..... എന്തോ ഭാഗ്യം തല ഇടിച്ചില്ല.... ഞങ്ങളെ കാലിന്റെ മുകളിൽ ആണ് വണ്ടി കിടക്കുന്നെ..... എണീക്കാൻ പറ്റുന്നില്ല..... ഋഷി പെട്ടെന്ന് ഹെൽമെറ്റ്‌ അഴിച്ചു റോഡിലേക്കിട്ട് വണ്ടി പൊക്കി മാറ്റാൻ നോക്കി....... ഹിമാലയ എങ്ങനെ ഒറ്റയ്ക്ക് പൊക്കാൻ ആണ്........ ആ കാറിൽ ഇരുന്നവർ ആണെന്ന് തോന്നുന്നു വണ്ടി പൊക്കി തന്നു..... ഋഷി എണീറ്റു എന്നെയും പിടിച്ചു എണീപ്പിച്ചു..... "ഒന്നും പറ്റിയില്ലാലോ....... " വെപ്രാളത്തോടെ ചോദിച്ചു മുഖത്തും കയ്യിലും എല്ലാം നോക്കി...... ഷോൾഡറും കാലുമൊക്കെ ചെറുതായി വേദനിക്കുന്നു...... അത് കാര്യം ആക്കാതെ അവനെയും നോക്കി കൊണ്ടിരുന്നു..... "അയ്യോ ചോര...... "

എന്റെ പോലെ അവന്റെ കയ്യും മുറിഞ്ഞു ചോര വരുന്നു...... അവന്റെ ശ്രദ്ധ ആണെങ്കിൽ എന്റെ കയ്യിൽ ആണ്...... ദേഷ്യത്തോടെ കാറിൽ നിന്നിറങ്ങിയവർക്ക് നേരെ തിരിഞ്ഞു...... "എവിടെ നോക്കിയിട്ട് ആടാ......മക്കളെ വണ്ടി ഓടിക്കുന്നത്...... "😠 "വേണ്ടാ..... പ്ലീസ്..... " ആരോട് പറയാൻ..... എന്നെ പിടിച്ചു മാറ്റി നിർത്തി അവർക്ക് നേരെ തിരിഞ്ഞു..... വീണ്ടും പിടിച്ചു നിർത്താൻ പോയപ്പോഴാ അവരുടെ കാർ ശ്രദ്ധിക്കുന്നത്..... അന്ന് വന്ന അതേ കാർ....... !! ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്നവരെ സൂക്ഷിച്ചു നോക്കി..... അവർ തന്നെ..... അന്ന് വന്നവർ...... ഋഷി മുഷ്ടി ചുരുട്ടി അവന്മാർക്ക് അടുത്തേക്ക് പോവും മുൻപേ അവന്റെ കയ്യിൽ പിടിച്ചു നിർത്തിച്ചു..... "ഇത് അവരാണ്..... അന്ന്..... അന്ന് വന്നവർ.... "...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story