കൽക്കണ്ടം: ഭാഗം 5

kalkandam new

എഴുത്തുകാരി: അശ്വിനി

അപ്പോ തന്നെ അവന്റെ കയ്യിൽ നിന്നും കൈ വലിച്ചു..... "എന്താ ആധു..... " അയ്യോടാ.... എന്താ ഒലിപ്പിക്കൽ.... ആധു അല്ല... കൊതു.... 😝 ഒലിപ്പിക്കലിന് ഇടയ്ക്ക് ചെങ്ങായിക്ക് നമ്മളെ ഒന്നും കണ്ണിനു പിടിച്ചിട്ടുണ്ടാവില്ല.... ഇപ്പോഴാ കാണുന്നെ.... എന്നെ കണ്ടതും അവനൊന്നു പകച്ചു.... ഞൊടിയിടയിൽ ഭാവം മാറി ഒരു മാതിരി പെണ്ണുങ്ങളെ കാണാത്ത പോലുള്ള നോട്ടം..... ഞാൻ തറപ്പിച്ചു നോക്കിയപ്പോ അവൻ നോട്ടം മാറ്റി അച്ചുനെ ഒന്നു നോക്കി ബൈക്ക് എടുത്തു എന്റെ മുന്നിൽ കൂടി പോയി...... അവന്റെ നോട്ടം അത്ര പന്തിയില്ല.... മ്മ്... മിക്കവാറും കൈക്ക് പണിയാകും.... അതും ഓർത്തു ചുണ്ട് ചുളിച്ചു അവന്റെ പോക്കും നോക്കി നിന്നപ്പോ ഒരുത്തി നൈസ് ആയിട്ട് സ്കൂട്ട് ആവാൻ നോക്കുവാ.... "ആരാടി അത്..... " "ആരായാൽ നിനക്ക് എന്താ.... നീ നിന്റെ കാര്യം നോക്കിയാൽ മതി.... " ഓഹോ... അഹങ്കാരം.... അതും എന്റെ അടുത്ത്.... "ഓകെ... നീ പറയണ്ട... ഞാൻ അമ്മേടെ അടുത്ത് പോയി പറഞ്ഞോളാം.... " അതും പറഞ്ഞു പുച്ഛത്തോടെ മുന്നോട്ട് നടന്നു.....

"അവൻ എന്റെ ഫ്രണ്ട് ആണ്.... " അവൾ പിന്നിൽ നിന്ന് വെപ്രാളത്തോടെ വിളിച്ചു പറഞ്ഞതും ഞാൻ അവൾക്ക് നേരെ തിരിഞ്ഞു എളിയിൽ രണ്ടു കൈയും കുത്തി..... "എടി ചേച്ചി..... പ്രേമിക്കാൻ ആദ്യം വേണ്ടത് നട്ടെല്ല് ആണ്..... അവൻ നിന്റെ ചെക്കൻ ആണെന്ന് പറയാൻ ഉള്ള ഗട്സ് ഇല്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്..... ഇതിപ്പോ നാളെ അച്ഛൻ ചോദിച്ചാൽ അവനെ നീ എനിക്ക് പിറക്കാതെ പോയ ആങ്ങള ആക്കില്ലെന്ന് ആര് കണ്ടു..... മ്ലേച്ഛം..... " അവൾ മുഖം വീർപ്പിച്ചു എന്തോ പറയാൻ ഞാൻ കൈ ഉയർത്തി തടഞ്ഞു.... "ആ പോയവൻ ആരായാലും എന്തായാലും ആള് ശെരിയല്ല.... " "ആദി നല്ലവനാ..... " "ആദിയായാലും വ്യാധി ആയാലും നിന്നെ സൂക്ഷിക്കേണ്ടത് നീ ആണ്.... അത് ഓർമ്മയിൽ വെച്ചോ.... ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ..." അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.... എന്തായാലും അവൻ ആളത്ര വെടിപ്പല്ല.... ഇവളോട് പറഞ്ഞിട്ട് കാര്യം ഇല്ല.... പൊട്ടി ആണ്.... മ്മ് നോക്കാം.... ----------- "നീ വീട്ടിൽ പറയുന്നില്ലേ..... " ഇമ്പോസിഷൻ എഴുതുന്നതിനു ഇടയ്ക്ക് അച്ചുന്റെ കാര്യം പറഞ്ഞപ്പോ ഉള്ള നിത്യേടെ ചോദ്യം ആണ്.... നല്ല ബെസ്റ്റ് ആളോടാ പറഞ്ഞത്.... 🤦‍♀️ "എടി കുറ്റിചൂലേ..... അവളെ കുറ്റം പറയാൻ നമ്മൾക്ക് എന്ത് അവകാശം ഉണ്ട്....

പഠിപ്പിക്കുന്ന സാറിനെ അടക്കം ഒറ്റൊരുത്തനെ വിടാതെ സ്കാൻ ചെയ്യുന്ന ആളാണ് ഞാൻ..... നീയോ വേറെ ഒരു ജാതിയിൽ ഉള്ളവനുമായി ദിവ്യ പ്രേമം.... എന്നിട്ടാണ് അവളെ മെക്കിട്ട് കേറുന്നത്.... " "അപ്പോ നീ അവളെ സപ്പോർട്ട് ചെയ്യുവാണോ....." അവൾ അത്ഭുതത്തോടെ ചോദിച്ചതും ഞാൻ എഴുത്തു നിർത്തി അവളെ നോക്കി.... "ഇതൊക്കെ ഒരാളുടെ പേർസണൽ കാര്യങ്ങൾ അല്ലേ.... അവളുടെ ലൈഫ് അവൾ തീരുമാനിക്കട്ടെ...... നല്ല ആള് ആണെങ്കിൽ ഞാനും സപ്പോർട്ട് ചെയ്യും..... അല്ലെങ്കിൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ അവനെ അങ്ങ് ഡീൽ ചെയ്യും..... നിനക്കാ പിശാശിന്റെ സ്വഭാവം അറിയാലോ.... ഒന്നും അങ്ങോട്ട് കേൾക്കൂല.... അവൾ വിചാരിക്കുന്നത് ശെരി എന്നും ഓർത്തേ ഇരിക്കൂ.... സോ അവൾ അറിയാതെ നോക്കണം..... ആ പൊട്ടത്തി ബോധം ഇല്ലാണ്ട് ഇറങ്ങി പോയാൽ എനിക്ക് നാളെ നല്ലോരു പ്രൊപോസൽ വരോ.... ഋഷി സെറ്റ് ആയിരുന്നേൽ ഓകെ.... അല്ലെങ്കിലോ... ഞാൻ മൂത്ത് നരച്ചു പോവും..... ഒരു ചേച്ചി ഉണ്ടായി എന്ന് വെച്ച് ലൈഫ് കോഞ്ഞാട്ടയാക്കാൻ ഒന്നും എന്നെ കിട്ടില്ല..... " വളരെ ഗൗരവത്തോടെ കസേരയിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് പറഞ്ഞതും പെണ്ണ് കണ്ണ് മിഴിച്ചു....

"അത്രയ്ക്ക് ഒക്കെ ആലോചിച്ചു കൂട്ടിയോ... അമ്മാ... തായേ... നീങ്ക വേറെ ലെവൽ.... "🤩 "i know...... "🙈 "ശവം..... " അവൾ കട്ട പുച്ഛത്തോടെ പറഞ്ഞതും ഞാൻ ചുണ്ട് കോട്ടി കാണിച്ചു എഴുത്തിലേക്ക് തിരിഞ്ഞു..... തിങ്കളാഴ്ച വെക്കേണ്ടതാ.... നാളെയും മറ്റന്നാളും എഴുതാൻ ടൈം കിട്ടൂല.... കുറച്ചു എഴുതി വെച്ചിട്ട് ബാക്കി സൺ‌ഡേ നൈറ്റ്‌ എഴുതാം...... "എടി.... എന്തായാലും ഇത് വെച്ചു ഞാനൊരു കലക്ക് കലക്കും..... ആ ജാഡ തെണ്ടിയെ വരച്ച വരയിൽ നിർത്തിക്കും....നീ നോക്കിക്കോ..." നിത്യ എന്തെന്ന മട്ടിൽ നോക്കുന്നുണ്ടെങ്കിലും ഞാനൊരു ഗൂഢമായ ചിരിയോടെ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.... ---------- "ഡീീ.... നിനക്ക് എന്താ എന്റെ റൂമിൽ കാര്യം.... എടീ.... നിന്നോടാ ചോദിച്ചത്.... " "നിനക്ക് കണ്ണ് കാണില്ലേ.... " തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ അലമാര മുഴുവൻ അരിച്ചു പെറുക്കി കൊണ്ട് ചോദിച്ചു.... പെണ്ണ് പല്ലിറുമ്മുന്നുണ്ട്..... കണ്ണാടിയിൽ കൂടി കാണാം... "നിന്റെ ആ ഡാർക്ക് ബ്ലൂ ഡെനിം ജാക്കറ്റ് എവിടെ..... എനിക്ക് ഫിലിമിന് പോവാനുള്ള ടൈം ആയി.. പെട്ടെന്ന് എടുത്തു താ..... "

അലമാരയ്ക്ക് മുന്നിൽ നിന്ന് മാറി നിന്ന് കൊണ്ട് പറഞ്ഞതും പെണ്ണ് തറപ്പിച്ചു നോക്കുന്നു.... "നിനക്ക് വേറെ ഉണ്ടല്ലോ.... പിന്നെന്തിനാ എന്റെ..... " "എനിക്കിന്ന് നിന്റേത് ഇടാൻ ഒരു കൊതി... എടുത്തു താടി.... " "സൗകര്യമില്ല..... ഹും.... " അതും പറഞ്ഞു അവൾ കയ്യും കെട്ടി മുഖം തിരിച്ചു നിന്നു.... ഓഹോ..... ആംഗലേയ സ്വാമി.... കാത്തോണേ.... "you sneaky rat....how dare you to talk me like this.... yesterday i saw you with a guy in the ഇടവഴി..... i will tell today itself.....you finished....... അമ്മാ.... " നാഗവല്ലി സ്റ്റൈലിൽ പറഞ്ഞു നകുലന്റെ ഗംഗേ വിളി പോലെ ഉച്ചത്തിൽ അമ്മയെ വിളിച്ചതും പെണ്ണ് അലമാരയ്ക്ക് അടുത്തേക്ക് ഓടി.... "ഇന്നാ... കൊണ്ടു പോയി പുഴുങ്ങി തിന്ന്.... " എന്നും പറഞ്ഞു ജാക്കറ്റ് എടുത്തു കയ്യിലേക്ക് വെച്ചു തന്നു..... "that's my girl.... " അതും പറഞ്ഞു അവളുടെ കവിളിൽ ഒന്നു നുള്ളി സ്റ്റൈൽ ആയി ജാക്കറ്റ് ഇട്ടു കണ്ണാടിക്ക് മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിച്ചു.... ചുമ്മാ... പെണ്ണിനെ കാണിക്കാൻ.....😉 "പോട്ടെടി ചേച്ചി..... ഉമ്മാ.... " കൊഞ്ചലോടെ അവളുടെ കവിളിൽ ഉമ്മ കൊടുത്തു പുറത്തേക്ക് ഇറങ്ങി...... ഉറപ്പായിട്ടും ഓഫീസിൽ ഇരിക്കുന്ന അച്ഛൻ തുമ്മുന്നുണ്ടാവും..... അവളെ ഫേസ് കണ്ടാൽ അറിയാം തന്തയ്ക്ക് വിളിക്കുവാണെന്ന്......

ദേഷ്യം വന്നാൽ പിന്നെ രണ്ടാളുടെ തന്തയും ഒന്നാണെന്നുള്ള ബോധം ഒന്നും ആർക്കും ഉണ്ടാവൂലാലോ... 😝 "വാടി.... പോവാം.... " നിത്യയെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു വണ്ടിയുടെ കീയും എടുത്തു കോലായിലേക്ക് നടന്നു..... നമ്മടെ സന്തത സഹചാരിയുടെ അടുത്ത് നിത്യ നിൽക്കുന്നുണ്ട്.... അച്ഛന്റെ പഴയ ചേതക് സ്കൂട്ടർ..... ഒരു മൂലയ്ക്കൽ കിടക്കുവായിരുന്നു..... വല്യച്ഛന്റെ മോൻ ഷോബി അവന്റെ ഏതോ കൂട്ടുകാരന്റെ മാര്യേജിനു വേണ്ടി കൊണ്ടു പോയി വൈറ്റ് ആൻഡ് യെല്ലോ കളർ ഒക്കെ അടിച്ചു കുട്ടപ്പൻ ആക്കി വെച്ചതാ.... അവനെ ഇരുന്നു വെറുപ്പിച്ചപ്പോ കഴിഞ്ഞ വെക്കേഷന് ഓടിക്കാൻ പഠിപ്പിച്ചു തന്നു..... പിന്നെ അങ്ങോട്ട് ഇതിൽ ആണ് യാത്ര.... ടൗണിലേക്ക് എടുക്കാറായിട്ടില്ല.... ലൈസൻസ് ഇല്ല..... പ്രായപൂർത്തി ആവാൻ ഒരു മാസം കൂടി ഉണ്ട്... 😒 രണ്ടു മൂന്നു വട്ടം കിക്കർ അടിച്ചു സ്റ്റാർട്ട് ആക്കി ഹെൽമെറ്റ്‌ വെച്ചു അതിൽ കയറിയിരുന്നു മുന്നോട്ട് ആഞ്ഞു സ്റ്റാൻഡ് തട്ടി..... "കയറട്ടെ.... " "ആ.... " കേൾക്കണ്ട താമസം പെണ്ണ് ചാടി കയറിയതും വണ്ടി സൈഡിലേക്ക് ചെരിഞ്ഞു.....

ഇപ്പോ വീണേനെ.... ഞാൻ പല്ലിറുമ്പി നോക്കിയപ്പോ പെണ്ണ് സോറി എന്ന് ചുണ്ട് ചുളുക്കി ഇളിച്ചു കാണിച്ചു.... അവളെ തറപ്പിച്ചു നോക്കി ക്ലച്ച് പിടിച്ചു ഫസ്റ്റ് ഗിയർ ഇട്ടു വണ്ടി മുന്നോട്ട് എടുത്തു..... ഇതിന്റെ സൗണ്ട് എനിക്ക് ഭയങ്കര ഇഷ്ടാ.... ടക് ടക് ടക്.... ആദ്യം ഒക്കെ ആൺപിള്ളേരുടെ വണ്ടിയാണെന്നും പറഞ്ഞു പുരാവസ്തു ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുമായിരുന്നു.... തിരിച്ചു ഇരട്ടിയായി കിട്ടി തുടങ്ങിയപ്പോ വാ പൂട്ടി..... 😅 "ആരുടെ അപ്പൂപ്പന് വായു ഗുളിക മേടിക്കാൻ പോകുവാടാ ക്ണാപ്പാ.... " ഞാനല്ല.... നിത്യ ആണ്.... ഒരു റെഡ് പോളോ റോഡ് റേസിനു പോവണ പോലെ പറക്കുന്നു... ഞങ്ങൾ രണ്ടും ഇപ്പോ റോഡ് സൈഡിലെ തോട്ടിൽ എത്തിയേനെ.... ഒരു വിധം ആണ് ബാലൻസ് ചെയ്തത്...... 🤐 "എടി... പണി പാളിയെന്ന തോന്നുന്നേ.... " ആ പോളോ ഒന്നു സ്ലോ ആയി... ഈശ്വരാ പെണ്ണ് വിളിച്ചത് കേട്ട് കാണുമോ.... "എടീ.... വണ്ടി തിരിക്ക്..... " അവൾ പേടിച്ചു ജാക്കറ്റിൽ അള്ളി പിടിച്ചിരുന്നു..... "പേടിയാണെങ്കിൽ വാ പൂട്ടി ഇരുന്നാൽ പോരെ ശവമേ.... " "അത് പിന്നെ ക്ലീഷേ ഡയലോഗ് അല്ലേ..... വായിൽ നിന്ന് വീണു പോയി... ഈഹ് "😁 "ഇളിക്കല്ലേ നാറി..... "😬 ചെറുതായിട്ട് ഞാനും ഒന്നു പേടിച്ചെങ്കിലും ഭാഗ്യത്തിന് എലിയുടെ വീട്ടിലേക്കുള്ള കട്ട്‌ റോഡ് എത്തി....

അവളുടെ വീട്ടിലേക്ക് വണ്ടി പോവില്ല... സോ അറിയുന്ന ഒരു വീടിനു മുന്നിൽ കൊണ്ട് നിർത്തിയിട്ടു അവരോട് കാര്യവും പറഞ്ഞു എലിയുടെ വീടിനു മുന്നിലേക്ക് പോയി റെഡി ആയി നിൽക്കുന്ന അവളെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് നടന്നു..... ശിവ വന്നിട്ടില്ല.... അവളെ അമ്മ വിട്ടീല്ല.... സോ ഞങ്ങൾ മൂന്നുപേരും കൂടി ഇറങ്ങി..... --------- "ഡീീ..... എനിക്ക് സഹിക്കുന്നില്ല..... " ഓ തുടങ്ങി പെണ്ണ് മോങ്ങാൻ.... 🤦‍♀️ വേറാരും അല്ല....എലി ആണ്.... സിനിമയിൽ ആരെങ്കിലും കരയണെ കണ്ടാൽ മതി..... അപ്പോ കൂടെ ഇരുന്നു മോങ്ങിക്കോളും..... പണ്ടാറം എന്റെ തോളിലേക്ക് മുഖം അമർത്തി കരയുവാണ്.... "എടീ.... മൂക്ക് എങ്ങാനും തുടച്ചാൽ ചവിട്ടി കൂട്ടും ഞാൻ... പറഞ്ഞില്ലെന്നു വേണ്ടാ.... " ഞാൻ പല്ല് കടിച്ചു പറഞ്ഞതും അവൾ മുഖം ഉയർത്തി ഇളിച്ചു കാണിച്ചു നേരെ ഇരുന്നു.... എന്ത് ഒണക്ക സിനിമയാ.....ഇതിനു ടിക്കറ്റ് എടുക്കുന്ന നേരത്തിനു വല്ലതും മേടിച്ചു തിന്നായിരുന്നു..... വിശന്നിട്ടു പാടില്ല.... അതും വിചാരിച്ചു ഒന്നു നിവർന്നിരുന്നതും സ്‌ക്രീനിൽ ഇന്റർവെൽ എന്ന് കാണിച്ചു.... "ഞാൻ പോയി മേടിച്ചു വല്ലതും തിന്നാൻ മേടിച്ചു വരാം.... നിങ്ങളിവിടെ ഇരുന്നോ.... " "എനിക്ക് ഐസ് ക്രീം..... "എലി "എനിക്ക് പോപ്കോൺ പിന്നെ ഒരു ബോട്ടിൽ പെപ്സി കൂടി മേടിച്ചോ.....

" നിത്യ "ഓകെ.... " അവരെ നോക്കി തലയാട്ടി കാണിച്ചു ആൾക്കാർക്കിടയിലൂടെ നുഴഞ്ഞു കയറി പുറത്തേക്കിറങ്ങി.... ബിൽ അടച്ചു സാധനം മേടിക്കാൻ നിന്നതും അവിടെ കൗണ്ടറിൽ യൂണിഫോമിൽ നിൽക്കുന്ന ആളെ കണ്ടു കണ്ണ് വിടർന്നു..... ഋഷി..... !! അയ്യോ...... അറിയാതെ വായിൽ നിന്ന് പേര് വീണു പോയതാ..... ഞാൻ നാക്ക് കടിച്ചു അവനെ നോക്കി ഇളിച്ചു കാണിച്ചു ബിൽ കയ്യിൽ കൊടുത്തു.... ചെങ്ങായി കണ്ട ഭാവം നടിക്കാതെ സാധനം എടുക്കാൻ പോയി.... ശ്ശെടാ... ഒന്നുല്ലെങ്കിൽ അവന്റെ കയ്യിന്റെ ചൂടറിഞ്ഞ ആളെന്ന പരിഗണന തന്നൂടെ..... ജാഡ തെണ്ടി..... 😏 അല്ല.... ഇവൻ എന്താ ഇവിടെ..... അതും ഈ വേഷത്തിൽ... 🤔 അതും ഓർത്തു നിന്നപ്പോ ആരോ വിരൽ ഞൊടിക്കുന്നത് അറിഞ്ഞു ഞെട്ടി.... ഋഷിയാണ്...... ഓർഡർ കൊടുത്തത് എല്ലാം മുന്നിൽ നിരത്തി വെച്ചത് ഒന്നും ഞാൻ അറിഞ്ഞില്ല.... ശ്ശെ... പബ്ലിക് ആയി സ്വപ്നം കാണുവായിരുന്നോ.....🤦‍♀️ അവനെ നോക്കി ചമ്മിയ ചിരി ചിരിച്ചു എല്ലാം കൂടി കയ്യിൽ വാരിയെടുത്തു...... "പോട്ടെ.... " "പോടീ.... " വെറുതേ കേറി ചോദിച്ചതാ.... കിട്ടി ബോധിച്ചു.......

കേൾക്കണ്ട താമസം വേഗം തിരിഞ്ഞു നടന്നു.... .... എന്നാലും കണ്ടാൽ പാവപ്പെട്ട വീട്ടിലെ പയ്യൻ ആണെന്ന് പറയില്ല.... മ്മ്... വർക്കിംഗ്‌ മാൻ... 🤩 ഇനി ഞാൻ അറിയാതെ എങ്ങാനും എന്നെ നോക്കുന്നുണ്ടോ എന്നറിയാൻ ചുമ്മാ ഉള്ളിലേക്ക് കയറുന്ന ഡോറിന്റെ അവിടെ എത്തിയപ്പോ തിരിഞ്ഞു നോക്കി..... ഒലക്കയാണ്..... അറിയാണ്ട് പോലും ഒരു നോട്ടം ഇങ്ങോട്ട് വരുന്നില്ല...... ആർക്കോ വേണ്ടി ചുണ്ട് കോട്ടി അവർക്കടുത്തേക്ക് നടന്നു......😏 "എന്ത് ഊള പടമാടി..... " കാര്യമായിട്ട് കണ്ടോണ്ടിരിക്കുന്ന എലിയുടെ കാതിനടുത്തു പോയി ചോദിച്ചതും പെണ്ണ് ചുണ്ടിൽ വിരൽ വെച്ചു മിണ്ടല്ലെന്ന് കാണിച്ചു വീണ്ടും സ്ക്രീനിലേക്ക് നോക്കി..... എനിക്കാണേൽ ഋഷി പുറത്തുണ്ടല്ലോ എന്നും ഓർത്തു അങ്ങോട്ട് ഓടി ചാടി പോവാൻ തോന്നുന്നു.... ആകെപ്പാട് ഒരു വെപ്രാളം.... നാശം പിടിച്ച പടം ഒട്ടു തീരുന്നുമില്ല... കോപ്പ് 😬 ഈശ്വരാ.... കറന്റ്‌ പോണേ..... 😅🤭 അതും പ്രാർത്ഥിച്ചു സീറ്റിലേക്ക് ചാഞ്ഞിരുന്നു.... കുറച്ചു കഴിഞ്ഞപ്പോൾ ആണ് ശ്രദ്ധിക്കുന്നെ.... അടുത്തിരിക്കുന്ന ചെക്കൻ എന്റടുത്തോട്ടു തള്ളിക്കയറി വരുന്നുണ്ടോ എന്നൊരു സംശയം...... അല്ല... സംശയം അല്ല..... "എന്നാ പിന്നെ എന്റെ മടിയിലോട്ട് കേറി ഇരിക്കെടാ മരത്തലയാ.... " ഒട്ടും സഹിക്കാൻ വയ്യാതായതും അതും പറഞ്ഞു ഞാൻ ചാടി എണീറ്റു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story