കൽക്കണ്ടം: ഭാഗം 6

kalkandam new

എഴുത്തുകാരി: അശ്വിനി

"എന്നാ പിന്നെ എന്റെ മടിയിലോട്ട് കേറിയിരിക്കെടാ മരത്തലയാ.... " ഒട്ടും സഹിക്കാൻ വയ്യാതായതും അതും പറഞ്ഞു ഞാൻ ചാടി എണീറ്റു.... "അറിയാതെ പറ്റിയതാ പെങ്ങളേ..... " അവനൊരു വഷളൻ ചിരിയോടെ പറഞ്ഞതും എവിടുന്നൊക്കെയോ പെരുത്ത് കയറി നിലത്ത് വെച്ചിരുന്ന പെപ്സി ബോട്ടിൽ എടുത്തു തലങ്ങും വിലങ്ങും അടിച്ചു..... "നിനക്ക് അറിവ് വരുത്തിക്കാൻ പറ്റോ എന്ന് ഞാനൊന്ന് നോക്കട്ടെടാ പുല്ലേ..... " എന്നും പറഞ്ഞു വീണ്ടും അടിക്കാൻ ഓങ്ങിയതും അവൻ കയ്യിൽ കേറി പിടിച്ചു..... "ഹാ അടങ്ങെടി..... ഞാനൊന്ന് തൊട്ടെന്ന് വെച്ചു നീ അലിയാൻ ഒന്നും പോണില്ല....." എന്നും പറഞ്ഞു കൈയ്യിൽ പിടിച്ചു കൊണ്ട് അവനും എണീറ്റു നിന്നു..... "ഉരുകുമോ ഒലിക്കുമോ എന്ന് നിനക്ക് കാണിച്ചു തരാടാ പേപ്പട്ടി..... " അതും പറഞ്ഞു ബോട്ടിൽ കൊണ്ട് അവന്റെ തലയ്ക്കിട്ടൊന്നു കൊടുത്തു തലയിൽ തടവുന്ന അവന്റെ മുഖത്തേക്ക് എലീന്റെ കയ്യിൽ ഇരുന്ന ഐസ് ക്രീം വാരി തേച്ചു.....

എന്നിട്ടും ഒന്നും ആയില്ലെന്ന് കണ്ടു കണ്ണ് മിഴിച്ചു നിൽക്കുന്ന നിത്യയുടെ കയ്യിൽ നിന്ന് പോപ്‌കോൺ തട്ടി പറിച്ചു അവന്റെ തലവഴി ഇട്ടു.... അല്ല പിന്നെ.... "ഡീീ..... " അയ്യോ... കൂടെ ടീംസ് ഉണ്ടായിരുന്നോ.... 🙄 അവൻ മുഖം കൈ കൊണ്ട് തുടയ്ക്കുന്നതും നോക്കി ബാക്കി കൊടുക്കാൻ റെഡി ആയി പെപ്സി ബോട്ടിൽ തുറന്നു പിടിച്ചു നിൽക്കുവായിരുന്നു..... അപ്പോ ദേണ്ടെ അവന്റെ അടുത്തിരുന്ന മൂന്നാലെണ്ണം ചാടി എണീക്കുന്നു..... "പണി പാളി.... ഓടിക്കോ..... " എലി പറഞ്ഞത് കേൾക്കണ്ട താമസം.... ഇവനെ അവന്മാരുടെ മേലേക്ക് തള്ളിയിട്ടു ഞങ്ങൾ മൂന്നും കൂടി പുറത്തേക്ക് ഓടി..... അവന്മാര് പിറകെ ഉണ്ട്.... "ദേ ഡീ ഋഷി.... " ഓടുന്നതിന് ഇടയ്ക്ക് ആണ് എലി പറയണേ.... മുന്നോട്ട് നോക്കിയപ്പോ ഫോണിൽ സംസാരിച്ചു എസ്കലേറ്റർ കേറി വരുന്നു...... ഐഡിയ.... 💡 "ഡീീ... അവൻ സ്നേഹം ഉണ്ടോ ഇല്ലയോ എന്ന് ഇന്നറിയാം...." എന്നും പറഞ്ഞു സൈറ്റ് അടിച്ചു കാണിച്ചതും എലി എന്തൊക്കെയോ മനസ്സിലായ പോലെ കള്ള ചിരിയോടെ തമ്പ്സ് അപ്പ് കാണിച്ചു....

ആ പൊട്ടത്തി നിത്യ ഒന്നും മനസ്സിലാവാണ്ട് ഞങ്ങളെ രണ്ടിനേയും മാറി മാറി നോക്കുന്നുണ്ട്..... 🤭 "അവര് വരുന്നില്ലാലോ..... " വേറാരും അല്ല.... ഫോളോ ചെയ്യാൻ ടീം.... അവന്മാരെയും നോക്കി ഞങ്ങൾ ഋഷി കാണാതെ ചൊറിയും കുത്തി തൂണിന്റെ മറവിലേക്ക് നിന്നു..... ഇനി അവന്മാർ വരാതിരിക്കോ... ഏയ്..... 🤐 1.നായികയെ ഉപദ്രവിക്കാൻ വരുന്ന വില്ലന്മാർ....🏃‍♀️🏃‍♀️ സീൻ 2.നായകനെ അറിയാതെ തട്ടുന്നു..... then നായിക പേടിച്ചു ബോധം കെട്ട് അവന്റെ മേലേക്ക് വീഴുന്നു... സീൻ 3. കവിളിൽ തട്ടി വിളിച്ചിട്ടും എണീക്കുന്നില്ലെന്ന് കണ്ടു കോരിയെടുത്തു സേഫ് ആയി സൈഡിലേക്ക് മാറ്റി കിടത്തുന്നു..... സീൻ 4.നായകൻ അവരെ അടിച്ചു ഓടിക്കുന്നു.... സീൻ 5. പരിഭ്രമത്തോടെ നായികയെ വിളിച്ചു എണീപ്പിക്കുന്നു..... സീൻ 6. ബോധം വന്ന നായികയെ നിറഞ്ഞ കണ്ണോടെ നായകൻ കെട്ടിപ്പിടിക്കുന്നു..... ഹായ് 🤩കണ്ട സിനിമയും സീരിയലുമൊക്കെ വിടാതെ കാണുന്നതിന്റെ ഓരോ ഉപകാരങ്ങളെ..... ഞാനൊരു കലക്ക് കലക്കും..... 🔥💃 "അതാ അവളുമാർ... "

ഓരോന്ന് മനസ്സിൽ പ്ലാൻ ചെയ്തതും ആരോ പറയുന്നത് കേട്ട് മുഖം ചരിച്ചു നോക്കി..... ദാ വരുന്നു നമ്മളെ വില്ലന്മാർ.... എലിയെ നോക്കി തമ്പ്സ് അപ്പ്‌ കാണിച്ചു അവന്മാർക്ക് മുന്നിലേക്ക് കയറി പുണ്യാളാ കാത്തോണേ എന്നും പ്രാർത്ഥിച്ചു നാക്കിൽ നിന്ന് തുപ്പൽ എടുത്തു കണ്ണിലാക്കി മുഖത്തു പേടിച്ച പോലെ എക്സ്പ്രഷൻ വാരി വിതറി ഋഷിക്ക് നേരെ ഓടി.... നേരെ മുന്നിൽ ചെന്നു അറിയാത്ത പോലെ തട്ടി..... "ഋഷി..... അവര്.... " നിറഞ്ഞ കണ്ണോടെ മുഖം ഉയർത്തി അവനെ നോക്കി പിന്നിലേക്ക് ചൂണ്ടി പേടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു കിട്ടിയ ചാൻസിനു അവനെ ഇറുക്കി കെട്ടിപ്പിടിച്ചു...... "ഛീ.... മാറി നിൽക്കെടി.... " എന്നും പറഞ്ഞു ചുമലിൽ പിടിച്ചു മാറ്റി നിർത്തി.... ഞാനാരാ മോള്.....തലചുറ്റുന്നത് പോലെ ഒന്നിളകി തലയ്ക്കു കൈ കൊടുത്തു അവന്റെ നെഞ്ചത്തോട്ടു ചെന്നു വീണു.... 😉 "ഡീീ..... ഡീ...... " കവിളിൽ തട്ടി വിളിച്ചിട്ട് കാര്യമില്ല ഉണ്ണീ......

സീൻ 4 കഴിയാണ്ട് ഞാൻ എണീക്കൂല.... 😜 കുറച്ചു കഴിഞ്ഞു വിളി ഒന്നും കേൾക്കാതായപ്പോ ഇപ്പോ കോരിയെടുക്കും കോരിയെടുക്കും എന്നും ഓർത്തു കണ്ണിറുക്കി അടച്ചു അനങ്ങാതെ കിടന്നു.... പക്ഷേ കാലൻ ഒരു ദയയും ഇല്ലാണ്ട് നിലത്തേക്ക് കിടത്താൻ പോണു...... അയ്യോ ഇവിടെ തന്നെ കെടത്തല്ലേ... കെടത്തല്ലേ.... ഫുൾ പൊടിയാണ്.....എന്ന് ഉള്ളിൽ അലറി കരഞ്ഞു.... ഒരു കാര്യവും ഇല്ല..... അവിടെ കിടത്തി...... എന്റെ പുതിയ ഡ്രസ്സ്... 🤦‍♀️🤦‍♀️🤦‍♀️ "ഡാ ദേവ്.... " അതാരാ പറേണെ.... ഒളികണ്ണിട്ടു നോക്കിയപ്പോ ഋഷി മുന്നിലേക്ക് തന്നെ നോക്കി കൊണ്ട് എണീക്കുവാ..... മുഖം ഒക്കെ വലിഞ്ഞു മുറുകി..... ശ്ശൊ.... എന്നെ ഒന്നു തൊട്ടപ്പോഴേക്ക് ചെക്കന്റെ മുഖം കണ്ടോ..... അപ്പോ സ്നേഹം ഉണ്ട്..... മതി മോനെ... ഇത്രേം മതി.... ഇതിൽ പിടിച്ചു ഞാനങ്ങു കേറും..... 😍 അയ്യോ ഇങ്ങോട്ട് നോക്കുന്നു..... കണ്ണ് പൂട്ടിക്കോ... 🙈 "ഡാ..... " എന്നൊരു അലർച്ച..... സത്യം..... വയറൊന്ന് കാളി.... 😱 കണ്ണ് ഇറുക്കി അടച്ചിരുന്നു.... "അയ്യോ..... രാമി.....അയ്യോ എന്ത് പറ്റി മോളെ...." എലിന്റെ സൗണ്ട്..... ഇങ്ങനൊന്ന് സ്ക്രിപ്റ്റിൽ ഇല്ലാലോ..... 🤔

"അയ്യോ..... എന്റെ പിതാവേ.... " എന്ന് അലറി കരഞ്ഞു എലി എന്റെ തല എടുത്തു അവളുടെ മടിയിലേക്ക് വെച്ചു..... "ഓവറാക്കി ചളമാക്കല്ലേ തെണ്ടി.... " അവളുടെ മോങ്ങൽ കേട്ട് കണ്ണടച്ചു തന്നെ പല്ലിറുമ്പി കൊണ്ട് പറഞ്ഞതും അലറൽ നിന്നു..... ഇപ്പോ പെണ്ണിന്റെ വിങ്ങി വിങ്ങി കരയുന്ന പോലുള്ള സൗണ്ട് കേൾക്കുന്നുണ്ട്...... കൂടെ ആരുടെയൊക്കെയോ കരച്ചിലും എന്തൊക്കെയോ പൊട്ടുന്ന സൗണ്ടും..... "ഡീീ..... അവൻ ഇങ്ങോട്ട് നോക്കുന്നുണ്ടോ.... " കുറച്ചു കഴിഞ്ഞിട്ടും പെണ്ണിന്റെ റിയാക്ഷൻ ഒന്നും ഇല്ലാലോ എന്നും ഓർത്തു ഒറ്റ കണ്ണ് തുറന്നു നോക്കിയപ്പോ അവൾ വായും പൊളിച്ചു കണ്ണ് തള്ളി മുന്നോട്ട് നോക്കിയിരിക്കുന്നു...... എന്താ സംഭവം എന്നും ഓർത്തു മുഖം ജസ്റ്റ്‌ ഒന്നു ചരിച്ചു നോക്കിയപ്പോ കാലമാടൻ ഒരു ദയയും ഇല്ലാതെ അതിലൊരുത്തന്റെ കൈ പിടിച്ചു ഒറ്റ ഒടിക്കൽ..... അവന്റെ എല്ല് പൊട്ടുന്ന സൗണ്ടും അലറി കരച്ചിലും കേട്ട് പേടിച്ചു വിറച്ചു എണീറ്റു ഓടണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ ബോധം കെട്ട് കിടക്കുവാണല്ലോ എന്നും ഓർത്തു വിറയലോടെ ബാക്കി കാണാൻ ഉള്ള ത്രാണിയില്ലാതെ കണ്ണ് ഇറുക്കി അടച്ചു.....

എങ്ങാനും ഓടിയാൽ അഭിനയം ആണെന്ന് മനസ്സിലാക്കി കാലമാടൻ എന്റെ എല്ലൊടിക്കും...... പേടിച്ചിട്ടു ആണേൽ മുള്ളൻ മുട്ടുന്നു.... കോപ്പ്.... 🤐 "നീയൊക്കെ എന്താ വിചാരിച്ചേ.... നിന്നെയൊക്കെ എന്റെ കയ്യിൽ കിട്ടില്ലെന്നോ.... ഈ കൈ കൊണ്ട് അല്ലേ നീയെന്റെ അനിയത്തിയെ..... "😠 എന്ന് ദേഷ്യത്തോടെ പറയണ കേട്ടു.... തൊട്ടു പിന്നാലെ അലർച്ചയും..... എന്റെ ദൈവമേ... എന്നെ തൊട്ടതിന് അല്ലാലെ കാലൻ ടെറർ ആയത്.... എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു.... കളഞ്ഞില്ലേ കഞ്ഞിക്കലം... പണ്ടാരത്തിനു സ്നേഹം പോയിട്ട് കണ്ണിൽ ചോര പോലും ഇല്ല..... 😖 "എടുത്തോണ്ട് പോടീ ഇതിനെ.... " ഈ എന്നെയാവും..... 😒 "ഡീീ..... എണീക്കേടി നാറി..... അവൻ പാടും നോക്കി പോയി.... എനിക്കിപ്പോ ബാത്‌റൂമിൽ പോണം....." രണ്ടു മിനിറ്റ് കഴിഞ്ഞു എന്നെ താഴേക്ക് തട്ടി മാറ്റി അവൾ പറഞ്ഞതും ഞാനും ചാടി എണീറ്റു..... അവന്മാരുടെ പൊടി പോലും ഇല്ല കാണാൻ...... ചുറ്റും ഒന്നു നോക്കി രണ്ടാളും ഒന്നും മിണ്ടാതെ വാഷ്‌റൂമിന്റെ അങ്ങോട്ട് ഓടി... ഹോ എന്തൊരാശ്വാസം..... 😇 "നിന്നോടുള്ള സ്നേഹം കൊണ്ട് പറയുവാ..... ഇത് മ്മക്ക് വേണ്ട മോളെ.... അവന്റെ കൈയിൽ നിന്ന് അടി കിട്ടി ചാവുമെടി നീ.... അമ്മാതിരി തല്ല് ആയിരുന്നു....

അവനെ കണ്ടപ്പോ തന്നെ മറ്റവന്മാര് നിന്ന് വിറയ്ക്കാൻ തുടങ്ങിയതാ.... ഓടി രക്ഷപ്പെടാൻ പോയവന്റെ നടും പുറം നോക്കി ഒറ്റ ചവിട്ടു..... അത് കണ്ടിട്ട് നിത്യയും പേടിച്ചു വിറച്ചു..... പിന്നെ അങ്ങോട്ട് ഒരു ലൈവ് തെലുങ്ക് പടം..... ഹോ.. " എലി കിളി പോയ മട്ടിൽ പറയുന്നത് കേട്ട് കൈ കഴുകി കൊണ്ടിരുന്നു ഞാൻ ഞെട്ടലോടെ തിരിഞ്ഞു..... "നിത്യ..... നിത്യ എവിടെ.... " "ആ കൈ ഒടിക്കുന്നത് കണ്ടു പേടിച്ചു ഓടുന്നത് കണ്ടായിരുന്നു..... ഓടിയ ഓട്ടം വെച്ചു ഇപ്പോ വീട്ടിൽ എത്തി കാണും.... " എലി ചിരി കടിച്ചു പിടിച്ചു പറയുന്നത് കേട്ട് ഞാനും ചിരിച്ചു പോയി..... അയ്യോ.... അവൾക്ക് വഴി അറിയില്ല.... 🙆 "എടീ.... അവൾക്ക് വഴി അറിഞ്ഞൂടാ.... " "ആ ബെസ്റ്റ്..... എവിടെ പോയി തപ്പും.... " എന്നും പറഞ്ഞു അവൾ താടിയ്ക്ക് കൈ കൊടുത്തു...... അവളെയും പിടിച്ചു വലിച്ചു പുറത്തേക്കിറങ്ങി ചുറ്റും സൂം ചെയ്തു നടന്നു.... "രാമി.... ദോ നിൽക്കുന്നു.... " എലി ചൂണ്ടി കാണിച്ച അങ്ങോട്ട് നോക്കിയപ്പോ കണ്ടു പെണ്ണ് ആരോടോ കാര്യമായ സംസാരത്തിൽ ആണ്.... "കൂടെ ആരാ.... "എലി "ആവോ.... വാ പോയ്‌ നോക്കാം..... " എന്നും പറഞ്ഞു അവൾക്കടുത്തേക്ക് നടന്നു.... അടുത്തെത്തി ആളെ കണ്ടതും ഞങ്ങള് രണ്ടും ഞെട്ടലോടെ പരസ്പരം നോക്കി.... സൂരജ് സാർ..... !!

ഇവൾക്കെങ്ങനെ ഇയാളെ അറിയാം..... 🙄 "ഹാ എത്തീലോ കക്ഷി.... " എന്നെ കണ്ടു നിത്യ പറഞ്ഞതും അയാൾ തിരിഞ്ഞു നോക്കി...... "കേട്ടോ നിത്യേ.... നമ്മളെ അമ്മാളുന് ഇപ്പോഴും മാത്‍സ് കണ്ണിന് പിടിക്കില്ല..... " അയാൾ ചിരിയോടെ എന്നെ നോക്കി നിത്യയോട്‌ പറഞ്ഞതും ഞാൻ കണ്ണ് മിഴിച്ചു..... ഞാൻ മാത്രല്ല.... എലിയും.... ഇയാൾക്ക് എങ്ങനെ എന്റെ ഇരട്ടപ്പേര് അറിയാം.... 🤔🤔 "എടി പൊട്ടിക്കാളി..... സച്ചുവേട്ടൻ ആണ്.... പ്രേമ ചിറ്റയുടെ....." എന്റെ പന്തം കണ്ട പെരുച്ചാഴി കൂട്ട് നോട്ടം കണ്ട് അവൾ ചിരി കടിച്ചു പിടിച്ചു പറഞ്ഞു..... "സച്ചുവേട്ടനോ..... " ഞാൻ ഞെട്ടലോടെ സാറിനെ അടിമുടി നോക്കികൊണ്ട് ചോദിച്ചതും സാർ അതേ എന്ന് തലയാട്ടി..... "എലിസബത്ത് ആകെ വണ്ടർ അടിച്ചു നിൽക്കുവാണല്ലോ.... ഞങ്ങൾ കളിക്കൂട്ടുകാർ ആണ്.... എന്റെ കയ്യിൽ തൂങ്ങി നടന്ന പെണ്ണാ..." എന്നും പറഞ്ഞു എന്നെ ചേർത്തു പിടിച്ചു....

അവൾ ആണോ എന്ന മട്ടിൽ ചോദിച്ചതും ഞാൻ അതേ എന്ന് തലയാട്ടി കൊടുത്തു....നിത്യയുടെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ ചേട്ടൻ ആണ്.... പണ്ട് ഒരുമിച്ചു ഉള്ളപ്പോൾ എവിടെ പോകുമ്പോഴും എന്നെയും കൊണ്ട് പോവും.... അങ്കിളിന് ചെന്നൈക്ക് ട്രാൻസ്ഫർ ആയപ്പോൾ ഇവരും കൂടെ പോയി..... പിന്നെ ഇപ്പോ ആണ് കാണുന്നത്.... "എന്ന് വന്നു നാട്ടിലേക്ക്.... " "almost two week..... നിന്റെ സ്കൂൾ ആണെന്ന് നിത്യേടെ അമ്മ പറഞ്ഞാ അറിഞ്ഞത്..... അവര് ഫോട്ടോ കാണിച്ചു തന്നിരുന്നു...... അന്ന് വരുന്ന വഴിക്ക് ബസ് സ്റ്റോപ്പിൽ കണ്ടപ്പോ ചുമ്മാ കേറി ചോദിച്ചതാ..... ഒരു മാറ്റവും ഇല്ലാലേ.... " എന്നും പറഞ്ഞു സച്ചുവേട്ടൻ ചിരിയോട് ചിരി.... " അപ്പോ അറിഞ്ഞു കൊണ്ട് പറ്റിച്ചത് ആണല്ലേ ദുഷ്ടാ.... " ഞാൻ കേറുവോടെ ചുണ്ട് കോട്ടി തോളിലിരുന്ന കൈ തട്ടി മാറ്റി..... "ഹാ പിണങ്ങല്ലേടി അമ്മാളു.... " എന്നും പറഞ്ഞു മൂക്കിൻ തുമ്പിൽ തട്ടി.... "പോ ദുഷ്ട്ടാ.... എന്നോട് മിണ്ടണ്ട.... ഒരു വാക്ക് പറഞ്ഞിരുന്നേൽ ഞാൻ ഇമ്പോസിഷൻ എഴുതേണ്ടി വരുമായിരുന്നോ....ഹും.... "😏 "അയ്യെടി മോളെ.... സ്കൂളിൽ ഞാൻ സാറും... നീ സ്റ്റുഡന്റും....

അതിലൊരു മാറ്റവും ഇല്ലാ.... രണ്ടാളോടും കൂടിയാ.... " എന്ന് എലിയെ കൂടി നോക്കി പറഞ്ഞു... പാവം അവൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും തലയാട്ടി സമ്മതിച്ചു... 🤭 "അല്ല..... ഇവൾക്ക് അറിയാമായിരുന്നോ ഏട്ടൻ ആണ് സാറെന്ന്.... " ഞാൻ നിത്യയെ കൂർപ്പിച്ചു നോക്കി ചോദിച്ചതും അവൾ ഇളിച്ചു കാണിച്ചു..... "എടി തെണ്ടി..... ഇന്നലെ ഇമ്പോസിഷൻ എഴുതി കൈ കഴച്ചു ഇരിക്കുമ്പോൾ എങ്കിലും പറയായിരുന്നില്ലേ..... " എന്നും ചോദിച്ചു പല്ലിറുമ്മി.... "പറയരുതെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയതാ..... " സച്ചുവേട്ടനെ കണ്ണ് കൊണ്ട് കാണിച്ചു പറഞ്ഞതും ഞാൻ അങ്ങേരെ കൂർപ്പിച്ചു നോക്കി.... ഏട്ടൻ ഇളിച്ചു കാണിച്ചതും ഞാൻ വയറിനിട്ടൊരു കുത്തു കൊടുത്തു.... "ആവൂ.... എന്തോന്നെടി..... ഇപ്പോ കഴിച്ചതേ ഉള്ളൂ..... " വയർ ഉഴിഞ്ഞു കൊണ്ട് പറഞ്ഞത് കേട്ട് ഞാൻ മുഖം വീർപ്പിച്ചു..... "ഇനി അതിനു പിണങ്ങണ്ടാ.... ഇന്നത്തെ ഫുൾ ട്രീറ്റ്‌ എന്റെ വക.... പോരെ.... " എന്നും പറഞ്ഞു തോളിൽ കൂടി കയ്യിട്ടു നെറ്റിയിൽ നെറ്റിമുട്ടിച്ചു..... അത് കേട്ടപ്പോ തന്നെ പിണക്കം മാറി ഏട്ടനെ നോക്കി ഇളിച്ചു കാണിച്ചു മുഖം ചരിച്ചതും കുറച്ചു അപ്പുറത്ത് ആയി എന്നെ നോക്കി കണ്ണ് കുറുക്കി നിൽക്കുന്ന ആളെ കണ്ട് ഇളി സ്വിച്ചിട്ട പോലെ നിന്നു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story