കൽക്കണ്ടം: ഭാഗം 8

kalkandam new

എഴുത്തുകാരി: അശ്വിനി

"അമ്മേ..... " നോക്കണ്ട ഞാൻ തന്നെയാ... പിടിക്കാനൊരു ഋഷിയും വന്നില്ല.... കൃഷിയും വന്നില്ല.... 😏 കയ്യും കുത്തി വീണു..... 🙈 മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടു ഞാനിവിടെ തറയിൽ ലാൻഡ് ആയത് അറിഞ്ഞിട്ടേ ഇല്ലെന്ന മട്ടിൽ ഫോണിൽ തോണ്ടുന്ന ഋഷിയെ.... കാലമാടൻ എന്ന് പിറുപിറുത്തു എന്റെ വീഴ്ചയും കണ്ടു അന്തം വിട്ടു നിൽക്കുന്നവരെ നോക്കി ചമ്മിയ ചിരി ചിരിച്ചു കൊടുത്തു എണീക്കാൻ വേണ്ടി കൈ കുത്തിയപ്പോ സ്വർഗം കണ്ടു..... വലത്തേ ഉള്ളം കൈ തൊലി പൊട്ടി ചോര വരുന്നു.... കോപ്പ് 😬 ഒരു വിധം എണീറ്റിരുന്നു കയ്യിലെ പൊടി തട്ടി കളഞ്ഞു..... അപ്പോ ദേണ്ടെ മുന്നിലേക്ക് ഒരു കൈ നീളുന്നു.... ഋഷി ആവും എന്ന് വെച്ചു ഉത്സാഹത്തോടെ നോക്കിയപ്പോ ആ മറ്റേ തുളസി ആണ്.... മൂഡ് പോയി... 😒 വേറെ വഴി ഇല്ലാത്തോണ്ട് അവൻ നീട്ടിയ കൈയിൽ പിടിച്ചു എണീറ്റു നോക്കി നിൽക്കുന്ന എല്ലാർക്കും ഒന്നു ഇളിച്ചു കൊടുത്തു.... നമ്മടെ ടീമിനെ നോക്കിയപ്പോ അവർ വയറും പൊത്തി ചിരിക്കുവാ... തെണ്ടികൾ.....

അല്ലെങ്കിലും ചങ്ക് വീണാൽ ഫ്രണ്ട്‌സ് ചിരിച്ചു ചാവും...... എന്റെ കൂർത്ത നോട്ടം കണ്ടപ്പോൾ തന്നെ അവരുടെ ചിരി നിന്നു.... "താൻ ഓകെ ആണോ.... " തുളസി ആണ്.... അവനെ നോക്കി അതേ എന്ന് തലയാട്ടി മുഖം ചരിച്ചു ഋഷിയെ നോക്കി.... എന്നെ നോക്കി ദഹിപ്പിക്കുന്നു.... 😠 ശ്ശെടാ... ഇതിപ്പോ എന്തിനാ എന്നും ഓർത്തു സ്വയം ഒന്നു നോക്കി..... അയ്യോ.... വയറു ഫുൾ കാണാം... 🤦‍♀️ വേഗം സാരി പിടിച്ചു നേരെയിട്ടു ഓകെ അല്ലേ എന്ന മട്ടിൽ അവനെ നോക്കി..... അവനൊന്നു തറപ്പിച്ചു നോക്കി എണീറ്റു ഒറ്റ നടത്തം..... തുളസിയെ തട്ടി മാറ്റി സാരി പ്ലീറ്റ്‌സിൽ പിടിച്ചു അവന്റെ വയ്യാലെ ഓടി.... "ഋഷി..... ഋഷി നിൽക്ക്.... " "ആരാടി നിന്റെ ഋഷി... "😠 എന്നും ചോദിച്ചു അവൻ തിരിഞ്ഞതും ഞാൻ സ്വിച്ച് ഇട്ട പോലെ നിന്നു.... "നീ.... " ഞാൻ ഇളിച്ചു കൊണ്ട് പറഞ്ഞു ഒരു കൈ അകലത്തിലേക്ക് മാറി..... റിസ്ക് എടുക്കാൻ വയ്യ.... 😜 "ഒന്നു പോടീ.... "😠 അതും പറഞ്ഞു പോവാൻ നിന്ന അവന്റെ ഷോൾഡറിൽ കേറി പിടിച്ചതും അവൻ മുഖം ചരിച്ചു കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി.....

ഞാൻ ഇളിച്ചു കാണിച്ചു കൈ എടുത്തപ്പോൾ ഷർട്ടിൽ ചോര..... ഈശ്വരാ 😱😱😱😱 അവന്റെ കയ്യിൽ നിന്ന് ഒന്നു പൊട്ടുന്നതിനു മുൻപ് തിരിഞ്ഞോടാൻ പോയപ്പോഴേക്ക് കയ്യിലൊരു പിടി വീണു.... അടിപൊളി..... ഞാൻ പെട്ട്.... 😪 "ഇത് എന്താ..... "😠 കൈ പിടിച്ചു മുറിവ് നോക്കിക്കൊണ്ട് ചോദിക്കുവാ.... ഒരിത്തിരി മയത്തിൽ ചോദിച്ചൂടെ.... 😏 "അത് വീണപ്പോൾ.... " അത്രയേ കേൾക്കാൻ നിന്നുള്ളൂ..... നോക്കി ദഹിപ്പിച്ചു കയ്യിൽ പിടിച്ചു വലിച്ചു വണ്ടിയ്ക്ക് അടുത്തേക്ക് നടന്നു..... ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ആവുമോ.... അയ്യോ അത്ര സീരിയസ് ആണോ... ഇനി ഇൻജെക്ഷൻ വെക്കുമോ...... 🙄🙄 "അയ്യോ.... ഞാൻ വരുന്നില്ല.... " എന്നും പറഞ്ഞു കൈ വിടുവിക്കാൻ നോക്കി... "നിന്ന് ചിലയ്ക്കാതെ വാടി..... "😠 ഓ..... വാ മോളൂ എന്ന് പറഞ്ഞാൽ പോരെ... അറ്റ്ലീസ്റ്റ് വാ കൊച്ചേ എന്നെങ്കിലും.... യോഗല്ല്യ.... 😒 "കൈ ഇങ്ങോട്ട് കാണിക്കെടി.... " അവൻ വണ്ടിയിൽ നിന്ന് റം എടുത്തത് കണ്ടു എന്ത് ചെയ്യാൻ പോകുവാ എന്ന മട്ടിൽ കണ്ണ് മിഴിച്ചു നിൽക്കുമ്പോൾ ആണ് അലർച്ച...

കൂടുതൽ അലറി നാട്ടുകാരെ കൂടി പേടിപ്പിക്കും മുൻപ് കൈ നീട്ടി...... "എന്റെ പിതാവേ...സ്സ്.. " കാലൻ ഒരു ദയയും ഇല്ലാതെ അതെടുത്തു മുറിവിൽ ഒഴിച്ചു..... പുകച്ചിൽ എടുത്തിട്ടു പാടില്ല..... ഇവന്റെ ഒഴിക്കലും ഭാവവും കണ്ടാൽ തോന്നും ഞാൻ മനഃപൂർവം കേറി വീണതാണെന്ന്..... എത്രയോ നായികമാർ ദിവസവും വീഴുന്നു..... നായകൻ രണ്ടു കിലോമീറ്റർ അപ്പുറത്തെ കണ്ടത്തിൽ നിന്ന് വരെ ഓടി വന്ന് നായികയെ വീഴാതെ ഇടുപ്പിൽ കൂടി പിടിക്കുന്നു.... നെഞ്ചോട് ചേർക്കുന്നു... കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്നു.... ഠോ എന്ന ശബ്ദം കേൾക്കുമ്പോൾ ഞെട്ടലോടെ അകന്നു മാറുന്നു..... പരസ്പരം നോക്കാൻ മടിക്കുന്നു...... ഹും..... ഇവിടെ എനിക്കും നോക്കാൻ പറ്റുന്നില്ല.... നാണം കൊണ്ടാണെന്നു ചുമ്മാ പോലും വിചാരിക്കല്ലേ.... നീറിയിട്ട് കണ്ണ് തൊറക്കാൻ പറ്റണില്ല..... എന്നിട്ടും ഒരു ദയയും ഇല്ലാതെ റം ഒഴിക്കുന്നു..... എന്റൊരു വിധിയേ..... 🤦‍♀️ ആരും ഊതി തരാൻ പോവുന്നില്ലെന്ന് അറിയുന്നത് കൊണ്ട് ഞാൻ തന്നെ അങ്ങ് ഊതി..... അപ്പോഴേക്കും അവൻ ബോട്ടിൽ തിരിച്ചു വെച്ചു എനിക്ക് നേരെ തിരിഞ്ഞു അടിമുടി ഒന്നു നോക്കി.... "മേലിൽ ഈ കുന്തം ഉടുക്കാൻ നിൽക്കരുത്.... കേട്ടല്ലോ..... " പല്ല് കടിച്ചു ആണ് പറയുന്നത്.... "അതെന്താ...... "

ഞാൻ വളരെ നിഷ്കളങ്കമായി ചോദിച്ചതും അവന്റെ മുഖം ചുവന്നു വന്നു.... കണ്ടിട്ട് ചെറുതായിട്ട് മുട്ട് കൂട്ടി ഇടിക്കുന്നുണ്ടോ എന്നൊരു സംശയം..... "അറിയണോ കാര്യം..... " തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അടുത്തേക്ക് ചേർന്നു നിന്ന് ചോദിച്ചതും ഞാൻ വേണ്ടെന്ന മട്ടിൽ തലയാട്ടി..... "അപ്പോ പറയുന്നത് കേൾക്കാലോ..... " "മ്മ്... " ഞാനൊന്ന് മൂളി കൊടുത്തു..... ഒന്നും പറയാൻ നാക്ക് വഴങ്ങുന്നില്ല.... ഇങ്ങനെ തൊട്ടടുത്തു വന്നാൽ ആരുടെ ആയാലും വാ അടഞ്ഞു പോവും.... "എന്ത് നോക്കി നിൽക്കുവാ.... പോടീ.... "😠 എന്റെ കണ്ണ് മിഴിച്ചുള്ള നോട്ടം കണ്ടു പറയണ്ട താമസം ഞാൻ തിരിഞ്ഞു ഓടി..... "എന്താണ് മോളേ.... കയ്യിൽ ഒക്കെ പിടിക്കുന്നത് കണ്ടല്ലോ.... " അനു കള്ളചിരിയോടെ ചോദിച്ചതും ഞാൻ നാണം വന്നത് പോലെ തലതാഴ്ത്തി..... ദൂരെ ആയത് കൊണ്ട് ഇവർക്ക് ഒന്നും കാണാൻ പറ്റൂലാ.... തട്ടി വിട്ടേക്കാം..... "മ്മ് മ്മ് പെണ്ണിന് നാണം വന്നു.... " കാത്തു "ഒന്നു പോടീ.... " എന്നും പറഞ്ഞു അവളുടെ കയ്യിൽ നൈസ് ആയിട്ട് നുള്ളി മുഖം പൊത്തി ചിരിച്ചു..... വിരലിനു ഇടയിൽ കൂടി ഒളികണ്ണിട്ടു നോക്കിയപ്പോ എലി മാത്രം ഇവളിത് എന്ത് തേങ്ങയാ കാണിക്കുന്നേ എന്ന മട്ടിൽ നിൽക്കുന്നു.... അവൾക്കല്ലേ അറിയൂ കറക്റ്റ് സ്വഭാവം... 🤭 "

എന്നിട്ട് നീ പ്രൊപ്പോസ് ചെയ്തോ.... " കാത്തു "യെസ് പറഞ്ഞോ..... "നീലു അത് ചോദിച്ചപ്പോഴാ ഞാൻ പോയ കാര്യം മറന്നു പോയി... ഛെ... 🤦‍ "ഞാനിപ്പോ വരാം..... " അതും പറഞ്ഞു തിരിച്ചു അവനടുത്തേക്ക് നടന്നു..... ഇനി പോയാൽ തല്ല് കിട്ടിയാലോ.... ദൂരേന്ന് വിളിച്ചു പറയാം.... ബാംഗ്ലൂർ പോയി പഠിച്ചു കോഴ്സ് കഴിഞ്ഞു ജോബ് ഒക്കെ മേടിച്ചു ഒരു റിങ് സ്വന്തം കാശിനു മേടിച്ചിട്ട് പ്രൊപ്പോസ് ചെയ്യാം.... അപ്പോ അവന് റിജക്റ്റ് ചെയ്യാൻ തോന്നൂല..... സ്വഭാവഗുണം കൊണ്ട് ഒരുത്തിയും അടുക്കാനും പോവുന്നില്ല..... അതാണ് ആകെ ഉള്ള ആശ്വാസം..... അപ്പോ ബാംഗ്ലൂർ.... കോഴ്സ്.... ജോബ്..... പ്രൊപ്പോസ്..... പൊളിക്കും..... 🤩🔥 തിരിച്ചു അവർക്കടുത്തേക്ക് നടന്നു എല്ലാത്തിനെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് കയറി..... ഋഷി അവന്റെ ബൈക്കിൽ ഇരുന്നു തുളസിയോട് സംസാരിക്കുവാ.... "ഡീീ.... നിന്റെ ബസ്.... " അനു തട്ടി വിളിച്ചു പറഞ്ഞതും ഞാനും എലിയും കൂടി അവർക്ക് ടാറ്റാ കൊടുത്തു മുന്നിലേക്ക് കയറി നിന്നു.... എല്ലാരേയും തട്ടി മാറ്റി ആദ്യം തന്നെ ബസിൽ കയറിപ്പറ്റി നേരെ അപ്പുറത്തെ വിൻഡോയിൽ കൂടി തല പുറത്തേക്ക് ഇട്ടു.....

"ഋഷി....... " വിളി കേട്ടെന്ന പോലെ അവൻ തിരിഞ്ഞു നോക്കിയതും ഒട്ടും നേരം കളയാതെ ഒരു ഫ്ലയിങ് കിസ്സ് അങ്ങ് കൊടുത്തു സൈറ്റ് അടിച്ചു കാണിച്ചു..... അവൻ പല്ല് കടിച്ചു ചാടി എണീറ്റത് കണ്ടു ഒന്നു പേടിച്ചെങ്കിലും എന്റെ ഭാഗ്യത്തിന് ബസ് മുന്നോട്ട് എടുത്തു..... ഒരു ക്ലോസപ്പ് ചിരിയും കൊടുത്തു കൈ വീശി കാണിച്ചു തല ഉള്ളിലേക്കിട്ടു..... ഇനിയെന്ന് കാണുമോ ആവോ.... 😪 ------------ "എടി അസത്തേ.... എവിടെ കിടന്നു നിരങ്ങുവായിരുന്നെടി.... " ഓ മൈ ഗോഡ്.... ഡ്രസ്സ്‌ മുഴുവൻ അഴുക്കായിരുന്നോ.....വെള്ള സാരി ആയിരുന്നു... അതും അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്...... ഇത്രേം നേരം ബസിൽ ഇരുന്നു സ്വപ്നം കാണുന്ന നേരത്തിനു ഇതൊന്ന് നോക്കിക്കൂടായിരുന്നോ പോത്തേ... 🤦‍♀️ "ഞാനൊന്ന് ചവിട്ടി വീണതാ....." ഇളിച്ചു കൊണ്ട് പറഞ്ഞതും അമ്മ അടിച്ചു വാരി കൊണ്ടിരുന്ന ചൂൽ എടുത്തു ഒറ്റയേറ്.... ഒഴിഞ്ഞു മാറിയതോണ്ട് മേല് കൊണ്ടില്ല...... "അമ്മയ്ക്ക് എന്നെക്കാട്ടും വലുതാണോ സാരി.... ഈ നേരം വരെ വീണിട്ട് എനിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചോ....

ഇത് കണ്ടോ കൈ പൊട്ടിയത്.... അല്ലെങ്കിലും എന്നെയാർക്കും കണ്ണിനു പിടിക്കില്ലാലോ.... " അമ്മയുടെ വീക്നെസ് ആയ സെന്റിമെന്റ്സിൽ തന്നെ കേറി പിടിച്ചു മൂക്ക് ഒന്നു പിഴിഞ്ഞു അകത്തേക്ക് കയറി..... അല്ലെങ്കിൽ മട്ടല് വെച്ചു പൊട്ടിയേനെ...... 😜 റൂമിൽ കേറി ഡോർ അടച്ചു സാരി അഴിച്ചു വലിച്ചെറിഞ്ഞു ബെഡിൽ കേറി മലർന്നു കിടന്നു.... എന്തൊരാശ്വാസം.... ഒക്കെ കൂടി ചുറ്റി ചൂടെടുത്തു ചത്തു.... എന്നാലും അവൻ എന്താവും ഇനി ഇതുടുക്കരുതെന്ന് പറഞ്ഞത്.... എന്നോടൊരു ചെറിയ ഇഷ്ടം ഉണ്ടാവും ലേ.... എനിക്ക് വയ്യ... 🙈 പക്ഷേ പറഞ്ഞിട്ട് എന്താ.... ഇനി കയ്യിൽ കിട്ടിയാൽ ചതക്കും..... ഓരോന്ന് ഓർത്തു കിടന്നു അങ്ങനേ ഉറങ്ങി പോയി..... എണീറ്റു നോക്കിയപ്പോ 8 മണി..... ഡ്രസ്സ്‌ മാറ്റി ഹാളിലേക്ക് ഇറങ്ങി.... "ഓ പള്ളിയുറക്കം കഴിഞ്ഞു എഴുന്നേറ്റോ തമ്പുരാട്ടി.... വിളക്കിന്റെ സമയത്ത് കിടന്നു ഉറങ്ങരുതെന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്... അതെങ്ങനെയാ അനുസരണ ലവലേശം തൊട്ടു തീണ്ടിയിട്ടില്ലലോ.... " പുരാവസ്തു തുടങ്ങി പിറുപിറുക്കാൻ....

അച്ഛനെ ഒരാളെ വിചാരിച്ചിട്ട് മാത്രം ആണ് തള്ള ജീവനോടെ ഇരിക്കുന്നത്... അല്ലെങ്കിൽ പണ്ടേയ്ക്ക് പണ്ടേ ഷുഗറിന്റെ മരുന്നിനു പകരം ഞാൻ പാറ്റ ഗുളിക എടുത്തു കൊടുത്തേനെ... 😬 "അവൾ ക്ഷീണിച്ചു വന്നതല്ലേ അമ്മേ.... " അച്ഛൻ ആണ്.... "ആ നീയാണ് പെണ്ണിന് വളം വെച്ചു കൊടുക്കുന്നത്.... ഇപ്പോ ഞാൻ പറയുന്നത് കുറ്റം ആയിട്ടേ തോന്നു... നാളെ അനുഭവിക്കുമ്പോൾ പഠിച്ചോളും..... " "ദേ..... " "അമ്മൂ..... " ചൊറിഞ്ഞു കയറി രണ്ടു തിരിച്ചു പറയാൻ തുടങ്ങുമ്പോഴേക്കും അച്ഛന്റെ വിളിയെത്തി..... തള്ളയെ ഒന്നു നോക്കി പേടിപ്പിച്ചു അടുക്കളയിലേക്ക് നടന്നു..... അമ്മ ചപ്പാത്തി ഉണ്ടാക്കുവാ അച്ഛന്.... ഞാൻ മൈൻഡ് ചെയ്യാതെ ചോറും കറിയും പൊരിച്ച മീനും ഒരു സ്പൂണും എടുത്തു ടീവി കാണുന്ന അച്ഛന്റെ അടുത്ത് ചെന്നിരുന്നു..... "നിന്റെ കൈക്ക് എന്തേ.... " എന്റെ സ്പൂണിൽ ചോറ് എടുക്കൽ അഭ്യാസം കണ്ടു അച്ഛൻ ചോദിച്ചതാ.... ഞാൻ കൈ മുറിഞ്ഞത് കാണിച്ചു കൊടുത്തു വീണതാണെന്നും പറഞ്ഞു.... അപ്പോഴേക്കും അമ്മ വന്നു പ്ലേറ്റ് കയ്യിൽ നിന്ന് മേടിച്ചു വാരി തരാൻ തുടങ്ങി..... അമ്മ വാരി തരുന്നു.... അച്ഛൻ വെള്ളം വായിൽ വെച്ചു തരുന്നു.... ഞാൻ സുഖിച്ചു രണ്ടാളുടെയും നടുക്കിരുന്നു ടീവി കാണുന്നു.... 😂 അച്ചു പഠിക്കാവും.... ചീപ്പ്‌ ഷോ.... 😝

പുരാവസ്തു ഇതൊന്നും പിടിക്കാതെ മുഖം തിരിച്ചിരുന്നു..... "അമ്മേ.... ഈ ശിവന് ഒക്കെ ആദ്യമേ മുൻകൂട്ടി കാണാൻ പറ്റോ.... " ടീവിയിൽ സതി ശിവനോട് യാഗത്തിന് പോണം എന്ന് പറഞ്ഞു വഴക്കിടുന്നത് കണ്ടു ചോദിച്ചതാ..... അമ്മ പറ്റും എന്ന് തലയാട്ടി... "അപ്പോ പിന്നെ സതി മരിക്കും എന്നറിഞ്ഞിട്ടും എന്തിനാ അവളെ വിടുന്നേ.... "🤔 "ശിവൻ പറയുന്നത് കേൾക്കാതെ പോവുന്നത് അല്ലേ..... " "അങ്ങനെ ആണേൽ ശിവന് ആ പെണ്ണിനെ പിടിച്ചു റൂമിൽ പൂട്ടിയിട്ടാൽ പോരായിരുന്നോ.... " ഞാൻ ടീവിയിലേക്ക് തന്നെ നോക്കി പറഞ്ഞതും അമ്മ വലിയൊരു ഉരുള എടുത്തു വായിലേക്ക് വെച്ചു തന്നു...... വാ അടപ്പിച്ചെന്നു സാരം..... 😅 ------------- 🎶🎶Daddy mujhse bola, Tu galti hai meri Tujhpe Zindgani guilty hai meri Saabun ki Shakal mein, beta tu toh nikla keval jhaag, jhaag jhaag... Bhaag bhaag... Bhaag bhaag...🎶🎶 "ഡീീ..... " ഓ പാട്ട് കേട്ട് അവർക്ക് കൂടെ പാടിക്കൊണ്ടിരിക്കുമ്പോൾ ആണ് ആ പണ്ടാറം അച്ചുന്റെ അലർച്ച...... "എന്താടി.... " "നിനക്ക് ടെൻഷൻ ഒന്നുല്ലേ..... " ടെൻഷനോ.... എന്തിനെന്ന മട്ടിൽ നെറ്റി ചുളിച്ചു ടീവിയിൽ നിന്ന് മുഖം തിരിച്ചു അവളെ നോക്കി... "ഇന്നല്ലേ റിസൾട്ട്‌ വരുന്നേ..... " "അതിനിപ്പോ എന്താ... കൂടി പോയാൽ പൊട്ടും.... അതിനു രണ്ടു തല്ല് കിട്ടും....

ജനിപ്പിച്ചു പോയോണ്ട് കൊല്ലാൻ ഒന്നും പോവുന്നില്ലാലോ..... " നിസ്സാരമായി പറഞ്ഞു ബാക്കി കൂടി പാടിക്കൊണ്ട് ടീവിയിലേക്ക് നോക്കി..... അവൾ അത്ഭുത ജീവിയേ പോലെ നോക്കി അടുക്കളയിലേക്ക് പോയി.... കുറ്റം പറയാൻ പറ്റൂലാ..... റിസൾട്ട്‌ വരുന്നേനു രണ്ടു ദിവസം മുൻപേ പുരാവസ്തുന്റെ കൂടെ അമ്പലത്തിൽ പോയി പെറ്റ് കിടന്നവളാ..... 🤭 കുറച്ചു കഴിഞ്ഞപ്പോ ദേണ്ടെ മുറ്റത്തു ഒരു കാർ വന്നു നിൽക്കുന്നു.... ആരാണെന്ന് അറിയാൻ ഏന്തി വലിഞ്ഞു നോക്കിയപ്പോ കയ്യിൽ കവറൊക്കെ ആയി സച്ചുവേട്ടൻ ആണ്.... ഓടി ചെന്നു കവർ മേടിച്ചു.... ഹായ് കൽക്കണ്ടം.... 🤩🤩 വീട്ടിൽ വല്ലപ്പോഴെ വാങ്ങി തരൂ ഷുഗർ വരുമെന്ന് പറഞ്ഞു.... അതോണ്ട് അകത്തേക്ക് കയറും മുൻപേ പാക്കറ്റ് പൊട്ടിച്ചു വായിലിട്ടു.... "എടി ഭീകരീ.... നീ ഫുൾ പാസ്സായി.... " ഏട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞതും ഞാൻ കണ്ണ് മിഴിച്ചു.... അങ്ങനെ വരാൻ വഴിയില്ലാലോ.... മാത്‍സ് പോട്ടേണ്ടത് ആണ്... ഇനി നോക്കിയ ആൾക്ക് കണ്ണിനു വല്ല പ്രോബ്ലവും..... 🙄 എന്റെ നിൽപ്പ് കണ്ടിട്ടോ എന്തോ ഏട്ടൻ തലയ്ക്കിട്ടു ഒരു കിഴുക്ക് തന്നു......

അപ്പോഴേക്കും വണ്ടിയുടെ സൗണ്ട് കേട്ട് അമ്മയും അച്ചുവും എല്ലാം ഇറങ്ങി വന്നു.... അച്ചുനെ കണ്ടപ്പോ ഏട്ടന്റെ മുഖം ഒന്നു വിടർന്നു.... എന്തോ ഓർത്തു അത് വാടേം ചെയ്തു.... പാവം..... സ്വന്തം ഏട്ടന്മാർക്ക് പോലും ഇല്ലാത്ത സ്നേഹം ആണ് ഏട്ടന്... അന്നും അതേ... ഇന്നും അതേ.... അമ്മ ഏട്ടനേയും കൂട്ടി അകത്തേക്ക് പോയി... പിറകേ ഞാനും.... പിന്നെ വിശേഷം പറച്ചിൽ ആയിരുന്നു.... പുരാവസ്തുന് പിന്നെ സ്വന്തം കൊച്ചുമക്കളോടെ താല്പര്യം ഉള്ളൂ.... എന്നാലോ അവരാരും തിരിഞ്ഞു പോലും നോക്കാറില്ല.... 🤭 ഞാൻ മെല്ലെ ഏട്ടന്റെ ഫോൺ എടുത്തു അച്ഛനെ വിളിച്ചു പാസ്സ് ആയ സന്തോഷത്തിൽ ചിക്കൻ ഒക്കെ മേടിച്ചു വരാൻ പറഞ്ഞു.... എന്റെ ഉത്സാഹം കണ്ടു ആരും ഫുൾ A+ എന്നൊന്നും വിചാരിക്കണ്ട.... ഹിന്ദി ഒഴിച്ചു എല്ലാം B+ C+.... 😁 ഹിന്ദി മാത്രം ഫുൾ മാർക്ക് ഇണ്ട്.... ഹിന്ദി സീരിയൽ കാണുന്നതിന്റെ ഗുണം..... നീലുന് 5 A+ ഉം ഒരു A യും... ബാക്കി എല്ലാർക്കും എന്നെ പോലെ.... അരമണിക്കൂർ കഴിഞ്ഞപ്പോഴേ അച്ഛൻ വന്നു....

ഞാൻ പാസ്സ് ആയെന്ന് പറഞ്ഞപ്പോൾ പോയ കിളികൾ ഒന്നും ഇത് വരെ തിരിച്ചു വന്നിട്ടില്ലെന്ന് എല്ലാത്തിന്റെയും ഇരിപ്പ് കണ്ടാൽ അറിയാം...... ഇമ്പോസിഷൻ എഴുതാൻ അല്ലാതെ ബുക്ക്‌ തുറക്കാത്ത ഞാൻ ആണ്.... എന്റെ സന്തോഷത്തിനു അടുത്തുള്ള വീട്ടിൽ എല്ലാം ലഡ്ഡു കൊടുത്തു പാസ്സ് ആവൽ വൻ ആഘോഷമാക്കി മാറ്റി..... ഫുഡ് ഒക്കെ കഴിച്ചു വൈകുന്നേരം ആയപ്പോ ഏട്ടൻ പോയി.... രാത്രി സ്ഥിരം ചർച്ചയ്ക്ക് വേണ്ടി അച്ഛനും അമ്മയും കൊലായിൽ ചെന്നിരുന്നപ്പോൾ ഞാനും കൂടെ ചെന്നിരുന്നു..... ഇനിയാണ് പ്രധാന കാര്യം.... ബാംഗ്ലൂർ പോവുന്നത് പറഞ്ഞു സമ്മതിപ്പിക്കണം.... "അച്ഛാ.... " "മ്മ്....എന്തോ കാര്യം സാധിക്കാൻ ഉണ്ടല്ലോ.... " എന്റെ അച്ഛാ വിളിയുടെ ടോൺ കേട്ടിട്ട് തന്നെ അച്ഛന് കാര്യം മനസ്സിലായി... 😜 "അതില്ലേ.... ഫ്രണ്ട്സ് പറയുന്നു എല്ലാർക്കും കൂടി ഒരുമിച്ചു പഠിക്കാൻ പോവാം എന്ന്.... " "എവിടെ..... " അമ്മയാണ്.... ഈശ്വരാ കാത്തോണേ.... 🤐 "അത് പിന്നെ ബാംഗ്ലൂർ.... " ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story