കൽക്കണ്ടം: ഭാഗം 9

kalkandam new

എഴുത്തുകാരി: അശ്വിനി

"അത് പിന്നെ ബാംഗ്ലൂർ..... " "അവര് പൊക്കോട്ടെ... നീ പോവണ്ടാ.... " ബാംഗ്ലൂർ എന്ന് കേട്ടപ്പോ തന്നെ അമ്മ എടുത്തടിച്ച പോലെ പറഞ്ഞു...... ഇത് ഞാൻ പ്രതീക്ഷിച്ചത് ആയതു കൊണ്ട് പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല..... എന്ന് വെച്ചു വിട്ടു കൊടുക്കാൻ പറ്റോ...... "അച്ഛാ.... പ്ലീസ്.... അച്ഛാ.... ഞാൻ ഒരു പ്രേശ്നവും ഉണ്ടാക്കില്ല... നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി പഠിച്ചോളാം.... " "നീയോ..... എന്തൊക്കെ പറഞ്ഞാലും ബാംഗ്ലൂർ എന്ന് അല്ല അടുത്ത ജില്ലയിലേക്ക് വരെ വിടാൻ പോവുന്നില്ല.... അല്ലെങ്കിൽ തന്നെ സ്കൂളിൽ പോയി വീട്ടിൽ വരുന്നത് വരെ ആധി ആണ്... അപ്പോ ആണ് അവളുടെ ഒരു ബാംഗ്ലൂർ.... " അമ്മ പല്ല് കടിച്ചു പറയുന്നത് കേട്ട് ചൊറിഞ്ഞു കേറിയെങ്കിലും ആവശ്യം നമ്മളെ ആയതു കൊണ്ട് മാത്രം കടിച്ചു പിടിച്ചു നിന്നു.... "അച്ഛാ.... പ്ലീസ്....പ്ലീസ്.... " അച്ഛന്റെ കയ്യിൽ പിടിച്ചു തുടരെ തുടരെ പ്ലീസ് എന്ന് പറഞ്ഞു കൊണ്ട് നിന്നതും അച്ഛൻ അമ്മയെ ഒന്നു നോക്കി.... "എന്നെ നോക്കണ്ട.... ഞാൻ സമ്മതിക്കാൻ പോവുന്നില്ല..... " അമ്മ തറപ്പിച്ചു പറഞ്ഞു.... "ഞാൻ പോയാൽ എന്താ ആകാശം ഇടിഞ്ഞു വീഴോ.... " "ഒച്ച വയ്ക്കണ്ട.... വിടില്ലെന്ന് പറഞ്ഞാൽ വിടില്ല... അത് അത്രേ ഉള്ളൂ....

" ദേ പിന്നേം.... എനിക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട്.... 😠 "എന്താ ഇവിടെ.... " ഓ വന്നു മാരണം.... "അവൾക്ക് ബാംഗ്ലൂർ പഠിക്കാൻ പോണം പോലും.... "അമ്മ "ആ ഇനി അതിന്റെ കുറവും കൂടിയേ ഉള്ളൂ.... അല്ലെങ്കിൽ തന്നെ പെണ്ണ് തലതെറിച്ച സാധനം ആണ്.... ഇനി അങ്ങോട്ടും കൂടി പോയാൽ പിന്നെ പറയണ്ട.... " എരി തീയിൽ എണ്ണ ഒഴിച്ചു കൊടുക്കുവാ.... പരട്ട തള്ള.... "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ പോവും..... എന്റെ ലൈഫ് എങ്ങനെ വേണം എന്ന് ഞാൻ ആണ് തീരുമാനിക്കുന്നത്..... ഞാൻ പോവേം ചെയ്യും അവിടെ നിൽക്കേം ചെയ്യും..... " അതും പറഞ്ഞു എല്ലാരേയും ഒന്നു തറപ്പിച്ചു നോക്കി റൂമിൽ കേറി ഡോർ വലിച്ചടച്ചു.... അമ്മയും പുരാവസ്തുവും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്....... എനിക്കും ഉണ്ട് വാശി..... 😏 "അമ്മൂ..... വാതിൽ തുറക്ക്.... " അച്ഛൻ ആണ്...... ഞാൻ തുറക്കൂലാ.... 😏😏 "അച്ഛൻ പറയുന്നത് കേൾക്ക് വാവേ..... വാതിൽ തുറക്ക്... " ആ വാവേ വിളി കേട്ടപ്പോൾ മനസ്സ് ഒന്നു ചാഞ്ചാടി..... അച്ഛൻ വല്ലപ്പോഴെ അങ്ങനെ വിളിക്കൂ....

ഡോർ തുറന്നു കേറുവോടെ അച്ഛനെ നോക്കി ബെഡിൽ ചെന്നിരുന്നു.... "ഇങ്ങനെ മുഖം വീർപ്പിച്ചു ഇരുന്നാൽ കാണാൻ ഒരു രസവും ഇല്ലാട്ടോ.... " അച്ഛൻ അടുത്ത് വന്നിരുന്നു ചിരിയോടെ പറഞ്ഞതും ഞാൻ മുഖം വെട്ടിച്ചു.... "വാവയ്ക്ക് ബാംഗ്ലൂർ പോണോ..... " അത് കേട്ടതും വിശ്വാസം വരാതെ ഞാൻ അച്ഛനെ നോക്കി.... "അമ്മ സമ്മതിക്കൂലാ..... " ഞാൻ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞതും അച്ഛനൊന്ന് ചിരിച്ചു.... "അതെന്താണെന്ന് അറിയോ.... നിന്നോടുള്ള സ്നേഹം കൊണ്ട് ആണ്.... അച്ഛനും വിടാൻ ഇഷ്ടം അല്ലാ..... ഏതൊരു അച്ഛനും അമ്മയ്ക്കും മക്കൾ അവരുടെ കൺവെട്ടത്തു നിൽക്കുന്നത് ആണ് ഇഷ്ടം.... അത് നിങ്ങളുടെ സ്വപ്നങ്ങൾക്കോ താല്പര്യങ്ങൾക്കോ വില തരാത്തത് കൊണ്ടല്ല..... ഒരു സമാധാനം ആണ്... ഇപ്പോ നീ ചോദിക്കും കല്യാണം നടത്തി പറഞ്ഞു ദൂരേക്ക് പറഞ്ഞു വിടുന്നതോ എന്ന്.... ശെരിയല്ലേ.... " ഞാനതേ എന്ന് തലയാട്ടി.... " കല്യാണം നടത്തി പറഞ്ഞു വിടുമ്പോഴും ഇതേ സമാധാനം ആണ്.... നല്ല നട്ടെല്ലുള്ള ആണൊരുത്തൻ ഞങ്ങൾ നോക്കിയ പോലെ....

അല്ലെങ്കിൽ അതിനേക്കാൾ നന്നായി നോക്കുമല്ലോ എന്നുള്ള സമാധാനം.... " എന്നും പറഞ്ഞു നെടുവീർപ്പിട്ടതും ഞാൻ തലകുനിച്ചു അച്ഛന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു തോളിൽ തല ചായ്ച്ചിരുന്നു...... "മോൾക്കറിയാലോ അമ്മയുടെ തറവാട്ടിൽ പോലും രണ്ടു ദിവസത്തിൽ കൂടുതൽ നിൽക്കാൻ നിങ്ങളെ രണ്ടാളെയും സമ്മതിക്കാറില്ലെന്ന്..... അത് വേറൊന്നും കൊണ്ടല്ല.... എന്റെ മക്കൾ എന്റെ മുന്നിൽ ഉണ്ടെങ്കിൽ തന്നെ ഒരു ആശ്വാസം ആണ്.... നിങ്ങൾ രണ്ടിൽ ഒരാളില്ലെങ്കിൽ തന്നെ അച്ഛന് ഉറങ്ങാൻ പറ്റത്തില്ല....നെഞ്ചിൽ ഒരു പിടച്ചിലാ..... നിന്റെ അമ്മയെ പിന്നെ നിനക്ക് അറിയാലോ.... ചെറിയ കാര്യം മതി പേടിക്കാൻ.... അവളെ കുറ്റം പറയാൻ പറ്റില്ല.... ഇന്നത്തെ കാലം ആണ്.... " "ഞാൻ പോവുന്നില്ലച്ഛാ.... ഞാൻ ഇവിടെ തന്നെ നിന്നോളാം.... " സ്കൂളിൽ നിന്ന് ടൂർ പോയപ്പോൾ തന്നെ ദിവസവും പല വട്ടം അച്ഛൻ വിളിച്ചിട്ടുണ്ട്.... അച്ചു ഇവിടില്ലാത്തപ്പോൾ രാത്രി നെഞ്ചും തടവി നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്......

അതൊക്കെ ഓർത്തു സങ്കടത്തോടെ പറഞ്ഞതും അച്ഛൻ ഒന്നും മിണ്ടാതെ എന്നെ പൊതിഞ്ഞു പിടിച്ചു..... --------- "ചുരുക്കി പറഞ്ഞാൽ അജിയച്ചന്റെ ഇമോഷണൽ ബ്ലാക്ക് മെയ്‌ലിങ്ങിൽ നീ മൂക്കും കുത്തി വീണെന്ന് സാരം....ബാംഗ്ലൂർ ഡേയ്‌സ് 3G.... " ശിവ ചിരി കടിച്ചു പിടിച്ചു പറയുന്നത് കേട്ട് ഞാനൊന്ന് മൂളി കൊടുത്തു.... അച്ഛന് അറിയാം ഞാൻ അതിലേ വീഴു എന്ന്..... ദേഷ്യപ്പെട്ടു സംസാരിച്ചാൽ എനിക്ക് വാശി കൂടും.... കറക്റ്റ് വീക്‌പോയിന്റിൽ കേറി പിടിച്ചു.. 😪 "ഇനിയിപ്പോ എന്താ പ്ലാൻ.... " "ആവോ..... നിന്റെ മറ്റവൻ എങ്ങോട്ട് വരും എന്നാ പറഞ്ഞത്.... " "റിലയൻസ് ഫ്രഷിന്റെ മുന്നിൽ നിൽക്കാം എന്നാ പറഞ്ഞത്..... " "ആ വാ.... അങ്ങോട്ട് പോയി നോക്കാം.... " മാളിൽ വന്നത് ആണ്.... ശിവയുടെ ചെക്കനെ കാണാൻ.... ജസ്റ്റ്‌ രണ്ടുമാസം ആയതേ ഉള്ളൂ.... അതോണ്ട് തന്നെ അവൾ ഭയങ്കര എക്സൈറ്റഡ് ആണ്.... ഫുൾ ടൈം അവനെ കുറിച്ചുള്ള സംസാരം.... അവനെ തന്നെ ഓർത്തിരിക്കൽ... ലവ് സോങ്‌സ് കേൾക്കൽ....... എത്ര കാലത്തേക്ക് ആണെന്ന് കണ്ടറിയാം....

അവളുടെ സ്കൂളിന്റെ ബസ് സ്റ്റോപ്പിന് പിന്നിലുള്ള സ്റ്റുഡിയോയുടെ ഓണർ ആണ് കക്ഷി.... ട്രീറ്റ്‌ തരാം എന്ന് പറഞ്ഞത് കൊണ്ട് മാത്രം കൂടെ വന്നതാ..... അല്ലെങ്കിൽ എന്റെ പട്ടി വന്നേനെ പോസ്റ്റ്‌ ആവാൻ.... 😅 "ഹലോ.... ഞങ്ങൾ ദാ ഇവിടുണ്ട്.... " അവള് ഫോൺ ചെയ്തു സംസാരിക്കുന്നതും കേട്ട് ഞാൻ വായ്‌ നോക്കി നിന്നു.... വേറെ പണിയൊന്നും ഇല്ലാലോ... "എവിടെ..... " "ദാ വരുന്നു.... " എന്നും പറഞ്ഞു അവൾ ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ നോക്കിയ ഞാനൊന്ന് പകച്ചു.... മിഥുൻ സാറും കൂടെ വേറെ ഒരുത്തനും.... അവളെ നോക്കി പല്ല് കടിച്ചപ്പോ പെണ്ണ് ചിരിക്കണോ കരയണോ എന്നറിയാതെ എന്നെ നോക്കുന്നു.... "അഭിരാമി അല്ലേ.... ശിവ പറഞ്ഞിട്ടുണ്ട്.... " അതും പറഞ്ഞു കൂടെ വന്നവൻ ചിരിച്ചു.... ഞാനും ചിരിച്ചു കൊടുത്തു... ചിരിയായിരുന്നോ ഇളി ആയിരുന്നോ എന്ന് കർത്താവിനു അറിയാം....... "ഇത് എന്റെ ഫ്രണ്ട്...." "മതിയെടാ നിഖിലേ... എന്റെ സ്കൂളിൽ ആണ് അഭിരാമി..... " സാറിനെ പരിചയപ്പെടുത്താൻ പോയതാ.. അപ്പോഴേക്കും സാർ കേറി പറഞ്ഞു.....

"ആഹാ അപ്പോ സാറും കുട്ടിയും സംസാരിച്ചിരിക്ക്.... ഞങ്ങൾ ഒന്നു നടന്നിട്ട് വരാം.... " അതും പറഞ്ഞു മറുപടിയ്ക്ക് പോലും കാത്തു നിൽക്കാതെ ആ ചെക്കൻ ശിവയേയും പിടിച്ചു വലിച്ചു നടന്നു..... അവൾ തിരിഞ്ഞു ദയനീയമായി നോക്കിയത് കണ്ടു ഞാൻ പല്ലിറുമ്മി..... "അഭിരാമിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്... " സാറിന്റെ ചോദ്യം കേട്ടിട്ട് ആണ് അവളിൽ നിന്ന് മുഖം മാറ്റിയത്..... "അച്ഛനും അമ്മയും ചേച്ചിയും പുരാ... അല്ലാ അച്ഛമ്മയും.... " സ്ഥിരം ഫ്‌ളോയിൽ അങ്ങ് പറഞ്ഞു പോയതാ... 🤭 "നമുക്കൊന്ന് നടന്നാലോ.... " ഞാൻ ഓകെ എന്ന് തലയാട്ടി സാറിനു ഒപ്പം ഓരോന്ന് പറഞ്ഞു സംസാരിച്ചു കൊണ്ട് നടന്നു.... ആള് കോഴി ഒന്നും അല്ലാ... പാവം ആണ്.... "സാർ... ഞാനൊരു കാര്യം പറയട്ടെ.... ആക്ച്വലി ഞാൻ ബസ് നിർത്തി കിട്ടാൻ വേണ്ടി ആണ് അങ്ങനെ ഒക്കെ..... " ചെറിയ ചമ്മലോടെ പറഞ്ഞു നിർത്തിയതും സാർ ചിരിച്ചു.... "ഉള്ള കാര്യം പറയാലോ.... ഇങ്ങനെ ഒക്കെ നോക്കിയാൽ ആരായാലും വീണു പോവും... എനിക്കും തന്നെ അങ്ങ് ബോധിച്ചതാ....

സൂരജ് തന്റെ കാരക്ടർ ഒക്കെ പറഞ്ഞപ്പോഴേ മനസ്സിലായി നമ്മൾക്ക് പറ്റിയ ആളല്ലെന്ന്.... " സാർ ചിരിയോടെ പറഞ്ഞു നിർത്തിയതും സാറിനെ നോക്കി ഇളിച്ചു കാണിച്ചു സച്ചുവേട്ടനെ മനസ്സിൽ പച്ച തെറി വിളിച്ചു.... എന്തൊക്കെ പറഞ്ഞു കൊടുത്തോ ആവോ.... 😬 "ഫ്രണ്ട്‌സ്..... " സാർ കൈ നീട്ടി..... ഇത് വരെ ബോയ് ഫ്രണ്ട്‌സ് ഇല്ലാ.... പിന്നെ ആള് പാവവും ആണ്..... അപ്പോ പിന്നെ ആലോചിക്കാൻ ഒന്നും ഇല്ലാലോ... "ഫ്രണ്ട്‌സ്.... "🤝 ഞാനും കൈ കൊടുത്തു... പിന്നെ ഫുൾ സാറിനെ വധിച്ചു ഞാൻ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു.... പാവം പെട്ടു പോയതോണ്ട് ഒന്നും മിണ്ടാതെ കേട്ടു കൊണ്ട് നിന്നു.... 😅 "തനിക്ക് പർച്ചേസ് ഒന്നുല്ലേ.... " "ഇവിടുന്നു പർച്ചേസ് നടത്തിയാൽ വീടിന്റെ ആധാരം കൊടുക്കേണ്ടി വരും..... " ചുറ്റും നോക്കി കൊണ്ട് ആണ് പറഞ്ഞത്.... ഞങ്ങളെ പോലെ മിഡിൽ ക്ലാസ്സ്‌ ടീമ്സിന് ഡ്രസ്സ്‌ ഒക്കെ നോക്കി വെള്ളം ഇറക്കാം.... ഹും.... സാറും ചിരിക്കുന്നുണ്ട്.... "എന്നാ വാ... എനിക്കൊരു ഷർട്ട്‌ എടുത്തു താ... കസിന്റെ മാര്യേജ് വരുന്നുണ്ട്... " "ഡീൽ.... "

നേരെ ബ്രാൻഡഡ് ഷോറൂമിലേക്ക് ചെന്നു കയറി ഷർട്ട്‌ തപ്പി തുടങ്ങി.... "തനിക്ക് ആരെങ്കിലും ബ്ലൂവിൽ കൈവിഷം തന്നിട്ടുണ്ടോ.... ഇതിപ്പോ നാലാമത്തെ ബ്ലൂ ഷർട്ട്‌ ആണ് എന്നെ കൊണ്ട് ട്രൈ ചെയ്യിക്കുന്നെ... " സാർ ട്രയൽ റൂമിൽ നിന്നിറങ്ങി സ്ലീവ് മടക്കി വെച്ചു ദയനീയം ആയിട്ടാണ് ചോദിക്കണേ.... "മിക്ക ഗേൾസിനും ബോയ്സിനെ ബ്ലൂ ഓർ ബ്ലാക്ക് കളർ ഷർട്ടിൽ കാണാൻ ആയിരിക്കും ഇഷ്ടം..... ഒരു പ്രേത്യേക മൊഞ്ചാണ്.... "🤩 "ഉവ്വ്.... എനിക്കെന്തിന്റെ കേടായിരുന്നു... " അതും പറഞ്ഞു സ്വയം തലയ്ക്കടിച്ചു സാർ ട്രയൽ റൂമിലേക്ക് കയറി... പുവർ ബോയ്... 😅 ഞാൻ പോയി ഓരോ ഷർട്ടും എടുത്തു നോക്കി.... "ഇതൊന്ന് ട്രൈ ചെയ്തു നോക്ക്..... " എന്നും പറഞ്ഞു പുറത്തേക്ക് വന്ന സാറിനു നേരെ ഒരു ഡെനിം ബ്ലൂ ഷർട്ട്‌ എടുത്തു നീട്ടി... സാർ എനിക്ക് നേരെ കൈ കൂപ്പി..... "എനിക്ക് ഷർട്ട്‌ വേണ്ട പെങ്ങളേ.... "

ഞാനതൊന്നും മൈൻഡ് ചെയ്യാതെ കൂപ്പിയ കൈ പിടിച്ചു മാറ്റി ഷർട്ട്‌ എടുത്തു സാറിന്റെ മേലേക്ക് വെച്ചു നോക്കി.... മ്മ് ഹും..... പോരാ... അത് തിരിച്ചു വെച്ചു ചൂണ്ട് വിരൽ കൊണ്ട് കവിളിൽ കുത്തി കൺഫ്യൂഷനോടെ ചുറ്റും നോക്കി.... ഒരു വെറൈറ്റിക്ക് കരിമ്പച്ച ഷർട്ട്‌ എടുത്തു സാറിന്റെ മേല് വെച്ചു നോക്കി.... മ്മ് കൊള്ളാം.... ഞാൻ സൂപ്പർ 👌എന്ന് കാണിച്ചു.... "ട്രൈ ചെയ്തിട്ട് വാ... ഇത് പൊളിക്കും.... " "ഹ്മ്മ്..... " ഞാൻ ചിരിച്ചു കൊണ്ട് സാറിന്റെ പോക്കും നോക്കി തിരിഞ്ഞതും കാത്തിരുന്നു ഇരയെ കിട്ടിയ സിങ്കത്തിന്റെ വന്യതയോടെ നിൽക്കുന്ന ആളെ കണ്ടു പകച്ചു പണ്ടാറം അടങ്ങി പോയി.... ഋഷി..... !! താടി ഒക്കെ ചെറുതായി വളർന്നു..... മ്മ് ഒന്നും കൂടി ലുക്ക്‌ ആയി.... അല്ലാ.... മണ്ണിലും വിണ്ണിലും ദൈവം ഉണ്ടാവും എന്ന് പറഞ്ഞത് പോലെ ആണല്ലോ ഇവന്റെ അവസ്ഥ.... സകല മാളിലും കാണാം..... 🙄

അതൊക്കെ ഓർത്തു നിന്നതും അവൻ അടുത്തേക്ക് പാഞ്ഞു വരുന്നത് കണ്ടു ചെറുതായി ഒന്നു പേടിച്ചു... ഞാൻ കണ്ണ് മിഴിച്ചു നിൽക്കെ അവൻ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്കിറങ്ങി സ്റ്റെയറിന്റെ അടുത്തേക്കുള്ള ഡോർ വലിച്ചു തുറന്നു..... "ഋഷി.... കൈ വിട്....... " അമ്മാതിരി പിടി ആണ് പിടിച്ചേക്കുന്നേ.... അവൻ മുഖം തിരിച്ചു തറപ്പിച്ചൊന്നു നോക്കി സ്റ്റെപ് കയറി തുടങ്ങി.... കൂടെ ഞാനും.... "കൈ വിട് പ്ലീസ് വേദനിക്കുന്നു..... " അത് കേട്ടിട്ടോ എന്തോ സ്റ്റെയർ പകുതി ആയപ്പോൾ കൈ വിട്ടു..... " നീ അന്നു ദീപ്തിയോട് ചലഞ്ച് ചെയ്തിട്ട് ആണോ എന്നെ വന്ന് പ്രൊപ്പോസ് ചെയ്തത്...." അവന്റെ ചോദ്യം കേട്ട് കൈ ഉഴിഞ്ഞു കൊണ്ടിരുന്ന ഞാൻ ഒന്നു സ്റ്റക്ക് ആയി..... "പറയെടി..... "😠 "അത്.... അത് ഞാൻ...... " "അത് ഇത് എന്നൊന്നും ഇല്ല..... ജസ്റ്റ്‌ സേ യെസ് ഓർ നോ.... " "യെസ്..... " എന്ന് വിറച്ചു കൊണ്ട് പറഞ്ഞു നിർത്തിയതും മുഖമടച്ചു ഒന്നു കിട്ടി ഞാൻ സൈഡിലേക്ക് വേച്ചു..... അപ്പോ തന്നെ കവിളും പൊത്തി പകപ്പോടെ നിൽക്കുന്ന എന്നെ പിടിച്ചു അവന് നേരെ നിർത്തിച്ചു.....

"ഡീീ..... ഇഷ്ടപ്പെട്ടിരുന്നെടി നിന്നെ..... ഫസ്റ്റ് ടൈം.... ഒരു പെൺകുട്ടി നേരിട്ട് എന്റെ മുന്നിൽ വന്നു ധൈര്യത്തോടെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ ദാ ഈ നെഞ്ചിൽ പതിഞ്ഞതാ നിന്റെ മുഖം...... നീയറിയാതെ നിന്റെ ഓരോ നോട്ടവും ആസ്വദിച്ചിട്ടുണ്ട് പലവട്ടം..... പക്ഷേ നീ...... മുന്നിന്നു പോടീ.... അല്ലെങ്കിൽ ഞാൻ വല്ലതും ചെയ്തു പോവും.... "😠 "ഞാനൊന്ന് പറയട്ടെ.....പ്ലീസ്... " അവൻ നെഞ്ചിൽ കൈ വെച്ചു ദേഷ്യത്തോടെയും സങ്കടത്തോടെയും പറയുന്നത് കേട്ട് കരഞ്ഞു കൊണ്ട് കയ്യിൽ പിടിച്ചു പറഞ്ഞെങ്കിലും അവൻ കേൾക്കാൻ താല്പര്യമില്ലാത്തത് പോലെ കൈ തട്ടി മാറ്റി.... "നീയൊക്കെ എത്ര ചെക്കന്മാരുടെ വയ്യാലെ നടന്നിട്ടുണ്ടെന്ന് ആർക്കറിയാം.... അതിലൊരുത്തൻ ആയിരിക്കും ഞാനും..... അറപ്പാടി നിന്നോട്.....മേലിൽ കണ്മുന്നിൽ കണ്ടു പോവരുത്......ഐ ജസ്റ്റ്‌ ഹേറ്റ് യൂ..... "😠 അതും പറഞ്ഞു കയ്യിൽ പിടിച്ചു ചുമരിന്റെ അടുത്തേക്ക് തള്ളിയിട്ടു തറപ്പിച്ചു ഒന്നു നോക്കി അവനിറങ്ങി പോയി..... ഇതിപ്പോ എന്താ കഥ.... വെടിയും പുകയും മാത്രേ കണ്ടുള്ളൂ......

ഇതിനാണോ ഇനി വിടരും മുൻപ് കൊഴിയുന്ന പൂവ് എന്ന് പറയുന്നേ.... 🤐 എന്തായാലും ഇഷ്ടം ആയിരുന്നെന്നു സമ്മതിച്ചല്ലോ.... അത് മതിയെടാ തെണ്ടി പട്ടി ഋഷി..... ഈ തല്ലിയ ഓരോ തല്ലിനും നമുക്കുണ്ടാവുന്ന അഞ്ച് മക്കളേ കൊണ്ട് ഞാൻ തിരിച്ചു തല്ലിക്കും...... പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ ഇരിക്കുന്നതേ ഉള്ളൂ..... 😏😏 ഹോ ഇത്ര മനോഹരമായ രീതിയിൽ ഇഷ്ടം തുറന്നു പറയുന്നത് ഞാൻ ഫസ്റ്റ് ടൈം കാണുവാ.... പല്ലിളകിയോ എന്തോ.... 😬 ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി കണ്ണ് തുടച്ചു പല്ല് മുഴുവൻ കാട്ടി ഇളിച്ചു കൊണ്ട് തിരിച്ചു ഷോപ്പിലേക്ക് നടന്നു.... നമ്മടെ സങ്കടം നമ്മളറിഞ്ഞാൽ പോരെ... നാട്ടാരെ കൂടി അറിയിക്കണ്ടാലോ..... ------------ Kanna thorakkanum saami.. Kaiyya pudikkanum saami.. Kanna thorakkanum saami Kaiyya pudikkanum saami Idhu vaanam paakkura bhoomi Vandhu saerndhu velachchala kaami Kanna thorakkanum saami Kaiyya pudikkanum saami Kanna thorakkanum saami Kaiyya pudikkanum saami അമ്മേ....... !!!! ഹോ സ്വപ്നം ആയിരുന്നോ.....

എന്റെ പിതാവേ ഉറക്കത്തിൽ പോലും ഉറക്കത്തിൽ പോലും ആ കാലമാടന്റെ കയ്യിന്നു തല്ല് മേടിക്കാൻ ആണല്ലോ എന്റെ വിധി..... 🙄 ആ കൊച്ചിരാജവിലെ സീൻ ആയിരുന്നു സ്വപ്നത്തിൽ..... അവൻ തപസ്സിരിക്കുന്നു.... ഞാൻ കുട്ടി ഡ്രെസ്സും ഇട്ടു ചുറ്റും ഡാൻസ് ചെയ്യുന്നു.... ലാസ്റ്റ് ഒന്നു പൊട്ടുന്നു... ശുഭം.... 🙈 ശെരിക്കും എനിക്ക് എന്തിന്റെ കേടാ..... അവൻ തന്നെ "ഐ ജസ്റ്റ്‌ ഹേറ്റ് യൂ" എന്ന് പറഞ്ഞില്ലേ.... കണ്ണിൽ കാണരുതെന്നും പറഞ്ഞു..... എന്നിട്ട് പിന്നേം നാണം ഇല്ലാതെ അവന്റെ പിന്നാലെ പോവണോ.... വേണ്ടാലേ... നമ്മൾക്കും ഉണ്ട് സെൽഫ് റെസ്‌പെക്ട്.... 😏 ഉറപ്പിക്കാൻ വരട്ടെ.... അതൊരു മിസ്അണ്ടർസ്റ്റാൻഡിന്റെ പുറത്തു പറഞ്ഞത് അല്ലേ.... ഞാൻ ശെരിക്കും ഇഷ്ടം ആയിട്ടു തന്നെ ആണ് പറഞ്ഞതെന്ന് അറിഞ്ഞാൽ ചിലപ്പോ സോറി ഒക്കെ പറഞ്ഞു ഒലിപ്പിച്ചു വന്നാലോ.... മ്മ്.... വന്നത് തന്നെ.... അപ്പുറത്ത് ഉള്ളത് ഋഷിദേവ് ആണ്.... രണ്ടു തെറി പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന്‌ തോന്നി ബെഡിൽ ഇരുന്ന പാച്ചുനെ എടുത്തു എന്റെ നേരെ നിർത്തിച്ചു.... പാച്ചു ടെഡി ആണ്.....

😁 'നീയാരാന്നാടാ നിന്റെ വിചാരം.... അവന്റെ ഒരു ജാഡ..... മര്യാദയ്ക്ക് എന്നെ കെട്ടി എന്റെ പിള്ളേരുടെ അച്ഛൻ ആയാൽ നിനക്ക് കൊള്ളാം.... അല്ലെങ്കിൽ ഉണ്ടല്ലോ.... ഞാനൊരു വരവങ്ങു വരും..... നിന്റെ കയ്യിന്നു തല്ലും മേടിച്ചു പട്ടി ചന്തയ്ക്ക് പോയ പോലെ തിരിച്ചു വരും.... കേട്ടോഡാ..... മങ്കി..... ' അതും ചോദിച്ചു പാച്ചുന്റെ മൂക്കിനിട്ടൊരു പഞ്ച് കൊടുത്തു.... ആഹാ... എന്തൊരു ആശ്വാസം.... ഇനി പോയി വല്ലതും എടുത്തു തിന്നട്ടെ.... എണീറ്റു മുഖം കഴുകി റൂമിനു പുറത്തേക്കിറങ്ങി...... അച്ചുന്റെയും പുരാവസ്തുന്റെയും നാമജപം കേൾക്കാം.... ഇതിനു മാത്രം ഒക്കെ ടൈം ആയോ... ഉച്ചയ്ക്ക് വന്നപ്പോൾ കിടന്നത് മാത്രേ അറിഞ്ഞുള്ളൂ.... ഒരു പണിയും ഇല്ലാഞ്ഞിട്ടു ആണോ എന്തോ ഇപ്പോ ഭയങ്കര ക്ഷീണം ആണ്.... 😅 "ഞാൻ സുജോയോട് പറഞ്ഞിട്ടുണ്ട് സീറ്റ്‌ നോക്കാൻ.... അടുത്ത് തന്നെ അല്ലേ....

ഫീസ് കുറച്ചു കൂടുതൽ ആണെങ്കിലും നല്ല കോളേജ് ആണ്.... ഇപ്പോ ഉള്ള പോലെ തന്നെ പോയി വരാലോ.... " അടുക്കള വാതിലിന്റെ അടുത്ത് എത്തിയപ്പോൾ ആണ് അച്ഛൻ സംസാരിക്കുന്നത് കേട്ടത് ഞാൻ ചെവി കൂർപ്പിച്ചു നിന്നു..... എന്തോ സീറ്റ്... കോളേജ്... എന്നൊക്കെ പറയുന്നുണ്ടല്ലോ... 🤔🤔 "അതേതായാലും നന്നായി.... പെണ്ണിനെ നോക്കാൻ സുജോ ഉണ്ടല്ലോ.... " അമ്മ ഏത് സുജോ.... 🙄 "എന്നാ പിന്നെ നാളെ തന്നെ അമ്മുനെയും കൂട്ടി പോയി നോക്കാം.... അവളുടെ സ്കൂളിന്റെ അവിടെ തന്നെ അല്ലേ...... കണ്ടു ശീലം ആയതു കൊണ്ട് പെണ്ണിനും എതിർപ്പുണ്ടാവില്ല..... " സ്കൂളിന് അടുത്തുള്ള കോളേജോ.....🙄 ദേവ്യേ......... ഋഷീടെ കോളേജ്.... 😱😱😱😱😱😱😱😱😱😱😱😱😱😱😱........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story