കാമഭ്രാന്തൻ: ഭാഗം 10

kamabranthan

എഴുത്തുകാരി: മുഹ്‌സിന

ഇടുപ്പിലൂടെ പിടിച്ചു വലിച്ചു അവളെ തന്നിലേക് അടുപ്പിക്കുമ്പോൾ അവളുടെ വേദനകൾക് അവന്റെ മുന്നിൽ വിലയുണ്ടായിരുന്നോ...? അവളുടെ സങ്കടങ്ങൾക് അവൻ വില കല്പിച്ചിരുന്നോ...? അവളെ മനസിലാക്കാൻ ഒരിക്കൽ എങ്കിലും ശ്രമിച്ചിരുന്നോ...? ദുർഗ്ഗാ അവന്റെ കൈകളിൽ കിടന്ന് അകന്ന് മാറുവാൻ ശ്രമിച്ചുകൊണ്ടിരുന്നു,,, പക്ഷെ അവന്റെ കൈകൾ അയഞ്ഞില്ലെന്ന് മാത്രമല്ല അവ കൂടുതൽ ശക്തിയോടെ മുറുകിക്കൊണ്ടിരുന്നു,,,, ഒത്തിരി വേദന തോന്നി ദുർഗ്ഗക്ക് ശരീരത്തേക്കാൾ വേദനിച്ചത് മനസ്സാണ്... കാരണം ഒരു പെണ്ണിന് ഏറ്റവും കൂടുതൽ സ്നേഹവും സംരക്ഷണവും കരുതലും കിട്ടേണ്ടത് കൈ പിടിക്കുന്നവന്റെ കൈകളിൽ നിന്നാണ്... സിന്ദൂരം അണിഞ്ഞുതരുന്നവന്റെ കൈകളിൽ നിന്നാണ്... പക്ഷെ ഇവിടെ വിശാൽ....?? എത്രയൊക്കെ പറഞ്ഞാലും വിശാലിന്റെ തലിയാണ് അവളുടെ മാറിൽ... അവന്റെ സിന്ദൂരമാണ് അവളുടെ മൂർധാവിൽ... അവന്റെ സ്നേഹം കിട്ടേണ്ടവളാണ് അവന്റെ സംരക്ഷണം കിട്ടേണ്ടവളാണ് അവന്റെ കരുതൽ കിട്ടേണ്ടവളാണ്...

എല്ലാതിനുമപ്പുറം അവന്റെ അടുക്കൽ നിന്ന് സന്തോഷം അനുഭവിക്കേണ്ടവളാണ്... പക്ഷെ കിടക്ക പങ്കിടുവാൻ ഒരു കളിപ്പാവ എന്നതിൽ കൂടുതൽ എന്തെങ്കിലും ബന്ധം തങ്ങൾ തമ്മിൽ ഉണ്ടോ...? ഉണ്ട്... അവന്റെ പ്രതികാര പുസ്തകത്തിന്റെ കണക്ക് തീരുക്കാനുള്ള ഒരു വസ്തു അവന്റെ സ്നേഹം അവൾ എപ്പഴെങ്കിലും കൊതിച്ചിരുന്നുവോ...? മനസ്സിൽ വെറുപ്പിനുമപ്പുറം സ്നേഹത്തോടെ ഉള്ള ഒരു നോട്ടം ആഗ്രഹിച്ചിരുന്നുവോ...? ഇല്ലാ...!!! എങ്ങനെയെങ്കിലും അവന്റെ കൈകളിൽ നിന്ന് ഒന്ന് രക്ഷപ്പെട്ടു കിട്ടിയാൽ മതിയെന്നാണ് അവളുടെ മനസ്സ് നിറയെ,,, സ്നേഹിച്ചില്ലേലും വേണ്ട... ഉപദ്രവിക്കാതെ ഇരുന്നാൽ മതി,,, ഒരുപക്ഷെ മായയുടെ കണക്ക് പുസ്തകം അവളുടെ അടുക്കൽ വന്നില്ലയിരുന്നു എങ്കിൽ വിശാൽ ഈ ഒരു അവസരത്തിൽ താലി കെട്ടിയാൽ എത്ര മാത്രം സന്തോഷിച്ചേനെ,,,? അവൻ എത്രമാത്രം സന്തോഷിപ്പിച്ചേനെ..? കാര്യമറിയാതെ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വന്നാൽ നമ്മുടെ കണ്ണുകൾ വേഗത്തിൽ നിറയും,,, അതൊരു പ്രകൃതി നിയമമാണ്,,, പെട്ടന്ന് മനസ്സിലേക് കാളി കടന്നു വന്നുവോ..?

ദുർഗ്ഗയുടെ മനസ്സിലെ സഹിയാത്രികയുടെ മനസ്സ് മാറി അവിടെ സാക്ഷാൽ കാളി കുടിയേറി ദേവിയായവൾ ദുർഗ്ഗാ ദേവി...🔥 കണ്ണ് നിറച്ചു അവനെ നോക്കിയതും അവൻ കണ്ണിൽ സൂക്ഷിച്ചു നോക്കിയ ആ സമയം അവനെ തള്ളിമാറ്റിയവൾ അവന്റെ നേരെ ഒരു നോട്ടം നൽകി... ക്രോധത്തോടെ,,, അതിലുണ്ടായിരുന്നു അവനുള്ള ഉത്തരം,,, __________💙 ഡയറി കയ്യിൽ പിടിച്ചു കൊണ്ട് അവൾ നോക്കി ആകെ രണ്ടു പേജുകൾ,, അത് കൂടെ വായിച്ചു കഴിഞ്ഞാൽ തന്റെ എല്ല ചോദ്യങ്ങള്ക്കുമുള്ള മുഴുവൻ ഉത്തരവും കിട്ടുമല്ലോ അവളുടെ ഉള്ളം വല്ലാതെ സന്തോഷിച്ചു എല്ലാം അറിഞ്ഞിട്ടു വേണം വിശാലിന് തക്കതായ മറുപടി നൽകി അവനെ സമാധാനിപ്പിച്ചു എന്നെന്നേക്കുമായി അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ ആർക്കുമൊരു ശല്യമാവാതെ എല്ലാവർക്കും മുൻപിൽ നിന്നൊരു ഒളിച്ചോട്ടം അവൾ പലതും മനസ്സിൽ കണക്കുകൂട്ടിക കഴിഞ്ഞിരുന്നു..ഒടുവിൽ അവളുടെ ചുണ്ടിന്റെ അറ്റതായി ഒരു പുഞ്ചിരി തത്തി എല്ലാം നഷ്ടപ്പെട്ടവളുടെ ചിരി... ആകാംഷയോടെയാണ് ദുർഗ്ഗാ ഡയറിതാളുകൾ മറിച്ചു നോക്കിയത്,,,, ____________💙

ജീവിതാവസാനം വരെ എന്റെ ഡോക്റ്ററുടെ കൂടെ ജീവിക്കണമെന്ന് മനസ്സ് വല്ലാതെ ഇഷ്ടപ്പെട്ടു,,,ആഗ്രഹിച്ചു കാത്തിരിക്കുന്ന വിധി എന്താണാവോ എന്നറിയാതെ... ദിവസങ്ങൾ കടന്നു പോയതും വിച്ചു പെട്ടന്ന് ഒരു ദിവസം എന്നെ കാണാൻ വരാതെ ആയി... അതുവരെ അവൻ എന്നും എന്നെ കണാൻ വന്നിരുന്നു പക്ഷെ ഡോക്ടറുടെ പ്രസൻസിന്റെ എനിക്ക് അവനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല...എനിക്കറിയാം അവന് എന്നെ വല്യ ഇഷ്ടമാണ്... ഡോക്റ്റർ എന്നെ കൈ വിട്ടാലും എന്റെ വിച്ചു എന്നെ കൈവിടില്ല... എന്നും എനിക്ക് താങ്ങായി അവനെന്റെ കൂടെ തന്നെ ഉണ്ടാവും... ഇതുവരെയും ഞാനാഗ്രഹിച്ച ഓരോന്നും എനിക്ക് വാങിതന്നിട്ടെയുള്ളു എന്റെ വിച്ചു... ഞാൻ ദേഷ്യത്തിൽ എന്തെങ്കിലും ഒക്കെ പറഞ്ഞാൽ പുഞ്ചിരിയോടെ തള്ളി കളയുന്നവനെ കാണേ മനസ്സ് വല്ലാതെ സന്തോഷിക്കും ആ സ്നേഹം എനിക്കായി കിട്ടിയതിൽ എനിക്കറിയാം ഇന്നല്ലേൽ നാളെ വിച്ചു എന്നിൽ നിന്ന് അകലും അവന്റെ ആ സഹോദര സ്നേഹം ഒരുനാൾ മായയുടെ ഏഴയലത്ത് പോലും ഉണ്ടാവില്ല...

ഇനി അഥവാ ഉണ്ടായാൽ തന്നെ ഞാനത് വേണ്ടന്ന് വെക്കും കാരണം എനിക്കവകാശിയായി എന്റെ ഡോക്റ്റർ ഉണ്ടാകുമ്പോ അവനെ ആശ്രയിക്കുന്നത് ഡോക്റ്റർക്ക് ഇഷ്ടമാവില്ല... പോരാത്തതിന് വിചൂന്റെ പേർസണൽ ലൈഫ്... അതിൽ മുഴുവൻ ദുർഗ്ഗയാണ്... അവളും ഒത്തൊരു ജീവിതം അവനും ആഗ്രഹിക്കു പുഞ്ചിരിയോടെ അവളിലെ ഓരോ കുസൃതിയും എണ്ണി പറയുമ്പോ ഞാൻ കണ്ടതാണ് അവനുള്ളിലെ പ്രണയത്തെ അപ്പോ അവർക്കുള്ളിലെ കരടായി ഞാൻ പോകുന്നത് അവൾക് ഇഷ്ടമാവില്ല... അത് ഒരു കടുംബ കലഹത്തിന് വഴിയൊരുക്കും... അവന്റെ പ്രണയത്തെ അവനിൽ നിന്ന് പടിയിറക്കിക്കൊണ്ട് അവനിൽ അധികാരം സ്‌ഥാപിക്കുന്നതിലും നല്ലതല്ലേ അവനെ അവന്റെ വഴിക്ക് വിടുന്നത്... ഏതോ മരച്ചുവട്ടിൽ വെച് കൈ പിടിച്ചവൻ വീണ്ടുമൊരു ആൽമരത്തിൽ അവസാനിക്കട്ടെ അതാണ് എല്ലാത്തിനും നല്ലത്... ഇവിടെ ആയാലും മായക്ക് ഒരു പ്രശ്നവും ഇല്ല... എവിടെ ആയാലും എനിക്ക് സന്തോഷം തന്നവൻ സന്തോഷത്തോടെ ഇരുന്നാൽ മതി,,,, അവന് നല്ലത് മാത്രം വരുത്തിയാൽ മതി...

ദിവസങ്ങൾ കൊഴിഞ്ഞു പോയി... ആരാണ് എന്റെ വിച്ചു എന്നറിയാതെ ഞാനും ദിവസങ്ങൾ കഴുപ്പിച്ചു,,, ആരാ വിച്ചു നീ...എന്തിനാ എന്നെ സ്നേഹിക്കുന്നെ...?സ്ഥിരമായി ഞാനത് ചോദിക്കാൻ തുടങ്ങി അവനോട്,,, അതായിരിക്കോ അവനെന്നെ കാണാൻ വരാതെ ഇരിക്കുന്നത്...? നെറ്റി ചുളിച്ചു കൊണ്ടാണ് ഞാൻ അവനെ അന്വേഷിച്ചു ഇറങ്ങിയത്... എവിടെ അന്വേഷിക്കും അറിയില്ല ഒന്നും അറിയില്ല,,,ആല്മരചുവട്ടിൽ കഴിഞ്ഞു എനിക്ക് അറിയില്ല... വല്ലാതെ ടെൻഷൻ അടിച്ചിരുന്നു... രണ്ടു മൂന്ന് ദിവസം കൂടുമ്പോൾ കാണാതെ ആവുന്നവനെ ഓർത്തു ആവലാതി പെടുമ്പോൾ അവൻ വരുമായിരുന്നു എവിടെ നിന്നേലും അവനെ കെട്ടിപ്പിടിച്ചു കരഞ്ഞാൽ എന്റെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും... അത്രയ്ക്ക് ശക്തിയാണ് ആ ചെറുക്കന്റെ നെഞ്ചിന്... മറ്റാർക്കും ശമനം കിട്ടിയില്ലേലും മായക്ക് മാത്രം ശമനം കിട്ടുന്ന ഈ ഭൂമിയിലെ ഒരു പ്രൈവറ്റ് പ്ലെയിസ്... എന്റെ വിച്ചു അവനില്ലേൽ എന്തായേനെ എന്റെ ജീവിതം... ഞാൻ പോലും അറിയാതെ എന്റെ അക്കൗണ്ടിലേക്ക് അവൻ പൈസ ഇട്ടു തരുമായിരുന്നു...

nots എഴുതാൻ തല പെരുതിരിക്കുമ്പോ അവൻ എല്ലാം പറഞ്ഞു തരുമായിരുന്നു അതിങ്ങനെ അല്ല ഇങ്ങനെ ആണെന്ന്,,, അപ്പോ എനിക്ക് മനസിലായി എന്റെ വിച്ചു നല്ല വിദ്യാഭ്യാസം ഉള്ള കൂട്ടത്തിലാണ് എന്ന്.... അവനെക്കാൾ നന്നായി എനിക്ക് ക്ലാസ് എടുത്തു തരാൻ ആരെകൊണ്ടും കഴിയില്ല,,, എനിക്ക് ഞാൻ പറയുന്നത് എന്തും അവൻ വാങ്ങിച്ച് തരും,,,ചിലപ്പോൾ ഞാൻ ദേഷ്യപ്പെട്ടൽ അവൻ ചിരിച്ചു ഡയറി മിൽക്ക് നീട്ടുമ്പോൾ അവനെ കെട്ടിപ്പിടിച്ചു ഒരു മുത്തം കൊടുക്കും... തിരിച്ചു അവൻ എനിക്ക് തരുന്ന സ്നേഹ മുത്തത്തിൽ ഞാൻ പ്രണയത്തെ ഒരിക്കൽ പോലും കണ്ടിരുന്നില്ല... കാണാൻ ആഗ്രഹിച്ചരുന്നില്ല... അവന്റെ നോട്ടത്തിൽ ഒന്നും ഒരിക്കലും ഞാൻ ഒരു പ്രണയത്തെ കണ്ടിട്ടില്ല... അല്ല അതിലൊന്നും പ്രണയം ഇല്ലാ... എനിക്കെന്റെ ഡോക്ടറേ വരെ തന്നത് എന്റെ വിച്ചു ആണ്... ഈ ലോകത്ത് ഒരു ആയുസ്സിൽ കിട്ടേണ്ട എല്ലാ സ്നേഹവും വിച്ചു എനിക്ക് തന്നിട്ടുണ്ട്...ഞാനത് ആസ്വദിച്ചിട്ടുണ്ട്,,,ദൈവം ഈ ജീവിതത്തിൽ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം എന്റെ വിച്ചുവാണ്,,,

ഒരർത്ഥത്തിൽ പറഞ്ഞാൽ ഡോക്ടറെക്കാൾ എന്നോട് പ്രിയം എന്റെ വിച്ചൂന് ആണ്,,, ഡോക്ടറെ നഷ്ടമായാലും വിച്ചൂനെ നഷ്ടമായാൽ എനിക്ക് സഹിക്കില്ല,,,ഒരു പ്രാർത്ഥന കൂടിയേ ഉള്ളു ഞാൻ വിച്ചൂനെ പൂർണ്ണമായി പിരിയുന്ന ദിവസം ഒരിക്കലും ഉണ്ടാവല്ലേ ഭഗവാനെ എന്ന്,,, അത്രക്കുമിഷ്ട എനിക്കവനെ... പക്ഷെ പിരിഞ്ഞില്ലേൽ...?പല കാര്യങ്ങളും മനസ്സിൽ ഉണ്ട്... ഒരുനാൾ അവനെന്നിൽ നിന്ന് അകലുമ്പോൾ അത് താങ്ങാനുള്ള ശക്തി എനിക്ക് ഉണ്ടാവണെ....!! ദിവസങ്ങൾ കൊഴിഞ്ഞു പോയി,,, ഞാൻ ചോദിക്കുമ്പോൾ ഒക്കെ പുഞ്ചിരിയോടെ അവൻ പറയും... "ഞാൻ നിന്റെ സ്വന്തം ഏട്ടനാണ്" എന്ന്... കേൾക്കുബോ തന്നെ ചൊറിഞ്ഞു വരും,,, അങ്ങനെയിരിക്കെ എനിക്ക് ഒരു അസ്സൈൻമെന്റ് പറഞ്ഞു തരുമ്പോൾ ആയിരുന്നു ആരോ അവനെ വിളിച്ചത്... അവന്റെ ഫോണ് അവനവിടെ വെച്ചിട്ട് വിളിച്ച ആളോട് സംസാരിക്കാൻ പോയതും ഞാനവനെ തന്നെ നോക്കി നിന്നു,,,സ്റ്റാൻഡേർഡ് ആയിട്ടുള്ള ഒരു ചെറുക്കൻ... ഡ്രസിങ് രീതിയിൽ ഒക്കെ എടുത്തു കാണിക്കുന്നുണ്ട് അവനൊരു മാന്യനാണ് എന്ന്,,,പെട്ടന്ന് അവൻ എന്റെ അടുത്തേക്ക് വന്നു,,, "മായ നീ ഇവിടെ തന്നെ ഇരിക്കണേ 20 മിനുട്ട് ഞാൻ വരാം... ഒരു അർജന്റായിട് എനിക്ക് ഒരിടം വരെ പോകണം..

. ഞാൻ വന്നാലേ പോകണ്ടു അതുവരെ നീ ബാക്കി എഴുതിക്കോ...!!" അത്രയും പറഞ്ഞതും അവൻ അവിടെ നിന്ന് ഓടിപ്പോയിരുന്നു... ഞാനെന്തെങ്കിലും പറയാൻ ശ്രമിക്കുമ്പോഴേക്കും,,,, അവനെ നോക്കി നാക്ക് കടിച്ചു കൊണ്ട് ഇനിയിപ്പോ അവൻ വരുന്നത് വരെ ഇവിടെ പോസ്റ്റ് ആയിട്ട് ഇരിക്കണമല്ലോ എന്നാലോചിച്ചുകൊണ്ട് ഞനവിടെ തന്നെ ഇരുന്നു,,, പോയാലോ..? ഒരു നിമിഷം ചിന്ധിച്ചു അവനോട് പറയാം,,, അല്ലാണ്ട് ഇവിടെ ഇരിക്കൽ ഒന്നും ശരിയാവില്ല... ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ട് ഒരുതരം ഇഷ്ടക്കേടോടെ ഞെരിപിരി കൊണ്ടു,,,പിന്നെ വിച്ചൂനെ ഓർത്തപ്പോ വേണ്ട എന്ന് തോന്നി,, ഉള്ളിൽ അപ്പോഴും എന്നെ അലട്ടുന്ന ഒരു ഭയം ഉണ്ടായിരുന്നു... ഞാൻ മൂന്ന് മാസം pregnent ആണെന്ന് ഇതുവരെ വിച്ചു അറിഞ്ഞിട്ടില്ല... എനിക്ക് പ്രെഗ്നൻസി റിസൾട്ട്‌സ് വുമറ്റിങ് അങ്ങനെ ഉള്ള ഒന്നും തന്നെ ഇല്ലായിരുന്നു... ഇടക്ക് നല്ല ക്ഷീണം മാത്രം,,, അപ്പഴാണ് പെട്ടന്ന് വിച്ചൂന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്... അപ്പോഴാണ് ബോധം വന്നത് ചെക്കൻ ആ തിരക്കിൻറെ ഇടയിൽ ഫോണ് എടുക്കാൻ മറന്നു,,, അപ്പൊ തന്നെ ഞാൻ ഫോണെടുത്തു കൊണ്ട് ഒന്ന് നോക്കി അപ്പൊ അതിൽ "Amma" എന്ന് സേവ്‌ചെയ്തിരിക്കുന്നത് കണ്ട് ഒന്ന് അമ്പരന്നു...അപ്പൊ തന്നെ ഫോണവിടെ തന്നെ വെച്ചു വിച്ചു വരുമ്പോ പറയാം...

അവന്റർ സമ്മതം ഇല്ലാതെ അവന്റെ ഫോണെടുക്കുന്നത് ശരിയല്ല...മനസ്സ് പറഞ്ഞപ്പോ മനസിന്റെ കൂടെ ഞാനും നിന്നു... പക്ഷെ ആ ആൾ വിടാൻ ഒരുക്കമല്ല വീണ്ടും വീണ്ടും വിളിച്ചോണ്ടിരുന്നു,,,ഒരു നിമിഷം ചിന്ധിച്ചു,,,ഒരുപക്ഷേ വിച്ചുവിനെ സംബന്ധിച്ച വിവരങ്ങൾ ഈ ഫോണിൽ നിന്നോ കോളിൽ നിന്നോ ലഭിക്കുമോ...? നിശ്ശബ്ദതമായി ഒന്നാലോചിച്ചു നോക്കി... പിന്നെയും വിളിച്ചതും എങ്ങനെയൊക്കെയോ കോൾ എടുത്തു,,, "ആഹ്... വിച്ചു ഞാനാ അമ്മ (ശർമിള)നിനക്കെന്താ ഫോണെടുക്കാൻ ഇത്ര താമസം...?!!" ഗൗരവത്തോടെ ഉള്ള സംസാരം കേട്ടതും പെട്ടന്ന് ഞെട്ടി കട്ടാക്കാൻ നിന്നതും,,, "വിച്ചു നാളെ നീ വരുമെന്ന് പറഞ്ഞില്ലേ..? ഫ്ളൈറ്റ് ഇറങ്ങിയാൽ അവിടെ ഡ്രൈവർ ഉണ്ടാവും... ഹിത്രയിലേക് വരുമ്പോ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട...!!" അതും പറഞ്ഞു തിരിച്ചു എന്തങ്കിലും പറയും മുൻപ് കോൾ കട്ടായി ഒരു നിമിഷം ഒന്നും മനസ്സിലായില്ല പിന്നെ മൂഞ്ചിയ മുഖത്തോടെ ഞാനെടുത്തു എന്ന് മനസിലാവേണ്ട എന്ന് കരുതി കോൾ ഹിസ്റ്ററിയിൽ നിന്നും ആ കോൾ dlt ചെയ്തു,,,

എന്നിട്ട് എന്തെങ്കിലും കിട്ടുമോ എന്നറിയാൻ ഫോണ് oppen ചെയ്ത് ഗ്യാലറി ഓണ് ആക്കിയപ്പോ പേർസണൽ ലോക്... wtsp എടുത്തപ്പോ പേർസണൽ ലോക്ക് അങ്ങനെ എല്ലാത്തിനും ലോക് കണ്ടതും ചൊറിഞ്ഞു വന്ന് കൊണ്ട് ഫോണ് വലിച്ചെറിയാൻ തോന്നിയതും പെട്ടന്ന് അവന്റെ ഫോണിലേക്ക് ഒരു നോട്ടി വന്നതും ഞാനത് എടുത്തു നോക്കി അവൻ ഫ്‌ളൈറ്റ് ടിക്കെറ്റ് ബുക് ചെയ്തതിന്റെ നോട്ടി ആണ്... അത് നോക്കി നെറ്റി ചുളിച്ചതും വീണ്ടും ഒരു നോട്ടി വന്നു,,, amma എന്ന Contacts നിന്ന്... അപ്പൊ തന്നെ അത് തൊട്ടതും msg ഹിസ്റ്ററിയിൽ amma എന്ന contact msg oppen ആയി,,, "Vishal,,,,vegam varanam..." എന്ന് കണ്ടപ്പോ തന്നെ ഞാൻ അവരുടെ msg സ്ക്രോൾ ചെയ്ത് നോക്കി...അവരുടെ അമ്മയുടെയും മകന്റെയും ചാറ്റ് കണ്ട് അൽബുദ്ധപ്പെട്ടു... ശരിക്കും അത് അമ്മയും മോനും തന്നെയാണോ...? ഓഫിസിലെ സ്റ്റാഫിനോട് മേനേജർ സംസാരിക്കും പോലെയാണ് അതുള്ളത്...അപ്പൊ തന്നെ ഞാനവരുടെ ലൊക്കേഷൻ നോക്കി വെച്ചു,,, അവന്റെ വീട്ടിലേക്കുള്ള ലൊക്കേഷനാണ് അവൻ സെലക്റ്റ് ചെയ്തു വെച്ചിരിക്കുന്നത്...

അത് കണ്ടപ്പോ തന്നെ മനസ്സിൽ കുറെ കൂട്ടിയും കുറച്ചും നോക്കി,,, ഒടുവിൽ ചുണ്ടിലൊരു ചിരി വരുത്തി,,, "നീ നിന്നെ കുറച്ചു നീ ഏതായാലും എന്നോട് പറയില്ല വിച്ചു,,, അതെനിക്ക് ഉറപ്പായി പക്ഷെ ഇനിയും കാത്തിരിക്കാൻ എന്നെ കൊണ്ട് ആവില്ല... അതുകൊണ്ട് നീ നിന്നെ കുറിച്ച് പറയാൻ തയ്യാർ ആവാത്ത സ്ഥിതിക്ക് ഞാൻ തന്നെ വരുവാണ്... നേരിട്ട് നീയാരാ എന്ന് മനസ്സിലാക്കാൻ...!!" വീണ്ടും ഒന്ന് ചിരിച്ചു ലൊക്കേഷൻ ഞാൻ കോപ്പി ചെയ്ത് വെച്ചു,,, പിന്നെ ഒന്നും തന്നെ അറിയാത്ത കുട്ടിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി... ലാസ്റ്റ് അവൻ വന്നതും അവന്റെ കൂടെ കേറി പോയി,,, പിറ്റേന്ന് ഡയറക്റ്റ് ഞാൻ ഫ്‌ളൈറ്റ് ടിക്കെറ്റ് ബുക്ക് ചെയ്തു അവൻ അക്കൗണ്ടിൽ ഇട്ട പണം കൊണ്ട് തന്നെ... അതൊക്കെ നോക്കി ഒന്ന് നൈസ് ആയിട്ട് പല്ലിളിച്ചു കൊണ്ട് അവിടന്ന് ഇറങ്ങിയതും നോർമൽ ഡ്രെസ്സിൽ തന്നെ എന്നെ നോക്കി പുഞ്ചിരിക്കുന്ന വിച്ചൂനെ കണ്ടതും ഉള്ളിലെ ബൾബ് മുഴുവൻ പീസായി...ഞാനവനെ നോക്കി എങ്ങനെയൊക്കെയോ ചിരിച്ചെന്ന് വരുത്തി,,, "അത്...പിന്നെ... ഞാ...ഞാൻ... അത്..."

"എന്നെ കുറിച്ച് ഇത്രക്ക് അറിയാൻ ആകാംഷ ആണോ..?" എന്റെ പറച്ചിൽ ഒന്നും ശ്രദ്ധിക്കാതെ എന്നെ തന്നെ മിഴിച്ചു നോക്കിക്കൊണ്ട് വിച്ചു ചോദിച്ചതും എങ്ങനെയൊക്കെയോ അവനെ നോക്കി,,, "Hm... നീ എന്ത് ചെയ്താലും സ്പോട്ടിൽ ഞാനത് അറിയും... എന്തും..ഏതായാലും ക്യാൻസൽ ചെയ്യണ്ട... നീ അത്രയ്ക്ക് ആഗ്രഹിച്ചതല്ലേ ഞാൻ നിന്നെ നാളെ എന്റെ വീട്ടിലേക്കു കൊണ്ടുപോകാം.." എന്നവൻ പറഞ്ഞതും എന്റെ മുഖം നിലാവ് ഉദിക്കുന്നത് പോലെ ഉദിച്ചു... പിന്ന നേരം കളഞ്ഞില്ല ഓടി പോയി വിച്ചൂനെ കെട്ടിപ്പിടിച്ചു... 'എന്റെ ആഗ്രഹങ്ങൾക് വില കല്പിക്കുന്നവൻ ആകെ ഒരാളെ ഉള്ളു അത് നീയാണ്...' ഉള്ളം മന്ധ്രിച്ചുവോ..? കണ്ണുകൾ നിറഞ്ഞിരുന്നുവോ...? സന്തോഷം അലതല്ലിയോ...? അറിയില്ല..!!! ___________💛 ഇന്ന് ഞാൻ പോകുവാണ് അവനെ കുറിച്ച് അറിയാൻ... അവനെ മനസിലാക്കാൻ... എന്റെ ജീവിതത്തിലേക്കു എന്തിന് പാറി വന്നു എന്നറിയാൻ.. വീണ്ടും വരും,,, കേരളത്തിൽ നിന്ന് അവനെ കുറിച്ച് മനസിലാക്കി അവനെ കുറിച്ച് ഡയറിക്കുറിപ്പുകൾ വീണ്ടും എഴുതാൻ... മടക്കി വെച്ച ഡയറി വീണ്ടും തുറക്കപ്പെടും...

ഡിങ്കന്റെ മായവിയായി എന്റെ വിച്ചൂന്റെ കൈ പിടിച്ച് എന്നന്നേക്കുമായി ഡോക്റ്ററുടെ ജീവിതത്തിലേക്കു കാലെടുത്തു വെക്കാൻ ഞാൻ വീണ്ടും വരും ഡിങ്കന്റെ മായാവി...❤ അവസാന വരിയും വായിച്ചപ്പോ ദുർഗ്ഗയുടെ മുഖം പൂർണ്ണമായും ചുളിഞ്ഞു പോയിരുന്നു,,,, ഈ ഡയറിയിൽ നിന്ന് അവൾക് ഒന്നും തന്നെ മനസിലായില്ല... ഡയറി വായനയിൽ കൂടി ചോദ്യങ്ങൾ വർധിക്കുകയാണ് ചെയ്തത്,,, തന്റെ ഏട്ടന് എന്ത് സംഭവിച്ചു...? ഇവിടേക്കു വന്ന മായക്ക് പിന്നീട് എന്ത് സംഭവിച്ചു,,,? ഞാൻ എങ്ങനെയാണ് ഇതിൽ പങ്കാളി ആവുന്നത്...!!? എല്ലാതിനുമപ്പുറം വിശാൽ,,, അവൻ... എന്നോട് മാത്രം എന്താണിങ്ങനെ...? ഒന്നും മനസിലാവുന്നില്ലലോ ഇതിന്ന് ശേഷം എന്ത് നടന്ന് കാണും... ഒരായിരം സംശയങ്ങൾ മനസ്സിൽ കൂടി കുമിഞ്ഞു കൂടി... ആ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം അവൻ ആയിരുന്നു വിശാൽ.. __________💚 നഗ്നമായ മേനി കണ്ടാണ് ദുർഗ്ഗ ഞെട്ടിയുണർണത്.. അപ്പൊ തന്നെ കണ്ണുകൾ അടച്ചു എന്തൊക്കെയോ ഓർമ്മിക്കാൻ ശ്രമിച്ചതും ഒന്നും തന്നെ അവൾക് ഓർമ്മ വന്നില്ല... ഇന്നലെ രാത്രി എന്താണ് സംഭവിച്ചത്...? അവൾ കെണിഞ്ഞാലോചിച്ചു,,, പക്ഷെ ഉപകാരം ഉണ്ടായില്ല... പെട്ടന്ന് അരയിലേക് നോക്കിയതും വിശാലിന്റെ കൈ... കെട്ടിപ്പിടിച്ചാണ് കിടത്തം... മനസ്സിൽ പുച്ഛം ഉണർന്നു...

കണ്ണുകൾ സൈഡിലേക് പോയി അവിടെ ഒരു കത്തി ഇരിക്കുന്നത് കണ്ടതും അതെടുത്തു അവനെ കുത്തി കൊലപ്പെടുത്തി എങ്ങോട്ടേലും ഓടിയാലോ എന്നൊരു നിമിഷം ആലോചിച്ചു പക്ഷെ അവനങ്ങനെ ഒന്നും പെട്ടന്ന് മരിക്കുവാൻ പാടില്ല... മനസ്സിന്റെ വേദന താങ്ങാതെ അവൻ തന്നെ മരിച്ചിരുന്നെങ്കിൽ എന്നവൻ ആഗ്രഹിക്കണം... ആ നമിഷങ്ങളിലേക് അവനെ തള്ളിയിടാൻ ദുർഗ്ഗക്ക് നന്നായി അറിയാം,, അവളൊന്നു കൊട്ടി ചിരിച്ചു,,, ക്രൂരമായവളുടെ ചിരി,,, ____________💙 താഴേക്ക് ഇറങ്ങിയതും ദീപയും പ്രിയയും ഫോണിൽ നോക്കി ഇരിക്കുന്നുണ്ട്...ദുർഗ്ഗാ ഒരു പുഞ്ചിരിയോടെ അവരെ തന്നെ നോക്കി എന്നിട്ട് അവരുടെ രണ്ടുപേരും മുന്നിലുള്ള ടീ പോയിൽ നിന്നും 6 കപ്പിൽ ഉള്ള കോഫികളിൽ നിന്ന് ഒരു കപ്പ് എടുത്തു അവരുടെ അടുത് ഇരുന്നു... അടുത് ആരോ ഇരുന്നത് പോലെ തോന്നിയതും അവർ തല ചെരിച്ചു നോക്കി ദുർഗ്ഗ ഒരു പല്ലിളി സമ്മാനിച്ചു,,, അവർ അപ്പൊ തന്നെ മുഖം കോട്ടി ഫോണിലേക്കു നോക്കിയിരുന്നു... ദുർഗ്ഗാ മുഖം ചുളിച്ചു കൊണ്ട് അവരെ രണ്ടുപേരേയും വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി,,, "ഗുഡ് മോർണിംഗ് ഗായ്‌സ്,,," അവർ മൈൻഡ് ചെയ്യാത്തത് കൊണ്ട് തന്നെ somthing fishy എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ അവരെ സൂക്ഷിച്ചു നോക്കി,,,

എവിടെ,,, അങ്ങനെ ഒരാളെ അവിടെ ഇല്ല എന്നുള്ള രീതിയിലാണ് അവരുടെ നിപ്പ്... കൈ മടക്കി ഒന്ന് കൊടുക്കാൻ തോന്നി എങ്കിലും അവൾ അവളെ തന്നെ പിടിച്ചു വെച്ചു,,, "ഡി ദീപ എന്താടി നിങ്ങളുടെ വായിലെ നാക്ക് ആരേലും കട്ടോണ്ട് പോയോ...?!!" ദുർഗ്ഗയുടെ ചോദ്യം കേട്ടതും രണ്ടാളും എണീറ്റ് കൊണ്ട് അവളെ ഒന്ന് സൂക്ഷിച്ചു നോക്കി..പിന്നെ തുറക്കാനെയും... അവരുടെ നോട്ടം കണ്ടിട്ട് ഇവർക്കിത് എന്ത് പറ്റി എന്ന നിലയിൽ ദുർഗ്ഗയും,,, "എടി പെണ്ണേ,, രണ്ട് ദിവസം ഞങ്ങളെ ഒന്ന് വേണ്ടായിരുന്നല്ലോ ഇപോ എന്താ പെട്ടന്ന് നിനക്ക് ഞങ്ങളോട് പ്രേമം പൊട്ടി മുളച്ചോ...?" തുറിച്ചു നോക്കിക്കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടതും പെട്ടന്ന് ദുർഗ്ഗയുടെ വായിലെ വെള്ളം വറ്റി,, അവൾ ഉമിനീർ ഇറക്കിക്കൊണ്ട് അവരെ ഇമചിമ്മാതെ നോക്കിയതും,, അവരുടെ കണ്ണുരുട്ടൽ കണ്ട് അവളൊന്നു ഭയന്നു,,, "അത് അത് പിന്നെ ഞാൻ... എനിക്ക്... തലവേദന..." അവൾ എങ്ങനെയോ ഇല്ലാത്ത വിനയം ഒക്കെ മുകത് വാരി വിതറിക്കൊണ്ട് അവരെ നോക്കി പറഞ്ഞതും അവർ ഒരുനിമിഷം അവളെ സൂക്ഷിച്ചു നോക്കി.. "എന്നിട്ട് മാറിയോ...?"

അരികിൽ ഇരുന്നുകൊണ്ട് പ്രിയ അന്വേഷിച്ചതും അവളെ നോക്കി ഇളിച്ചു... പിന്നെ പതിയെ പതിയെ അവരെന്നോട് സംസാരിക്കാൻ തുടങ്ങി,,, അവരുടെ സംസാരത്തിൽ ഞാനും ഒത്തുചേർന്നു... ഞങ്ങൾ മൂന്ന് പേരും കൂടെ ആ വീട് മറിച്ചിട്ടില്ല എന്നെ ഉള്ളു,,, അവസാനം വീട്ടിലെ ഓരോരുത്തർ ആയി എഴുന്തള്ളാൻ തുടങ്ങി... ടേബിളിലെ കോഫി കപ്പുകൾ തീർന്നതും സർവെന്റ് പിന്നേം കപ്പുകൾ കൊണ്ട് വന്ന് വെച്ചു... എല്ലാരും ഹാളിൽ ഹാജർ ആണ്... അതെങ്ങനെയാണ്... ഫുഡ് ടൈം 9 മണിയാണ്... ആ സമയം ഇവിടെ ഉള്ളവർ എല്ലാം ആദ്യം എല്ലാരും വരുന്നത് വരെ വെയിറ്റ് ചെയ്യണം.. ഇതൊക്കെ ഹിത്ര ഫാമിലിയുടെ റൂൾസ്‌ ആണ്,,, കുറച് കഴിഞ്ഞതും വിശാൽ വന്നതും അമ്മ(ശർമിള) എന്നെ തന്നെ മിഴിച്ചു നോക്കുന്നത് കണ്ടതും അവർക്ക് എല്ലേലെ ഞങ്ങളെ സംശയമാണ് അത് ഇനി ഞാനായിട്ട് കൂട്ടണ്ട എന്ന് കരുതി അടുത് പോയി അവന് വേണ്ടി ഒരു കോഫി കപ്പ് എടുത്തു ഒരു ആർട്ടിഫിഷ്യൽ ചിരി മുകത് ഫിറ്റ് ചെയ്ത് കപ്പ് നീട്ടി അപ്പൊ തന്നെ ഫോണിൽ നോക്കിക്കൊണ്ടിരുന്നവൻ പെട്ടന്ന് എന്നെ നോക്കി എന്റെ മുഖത്തെ ഇളി കണ്ടതും അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു...

കാരണം സാധാരണ ആരേലും ശ്രദ്ധിക്കുമ്പോ ആണല്ലോ ഞാൻ അനുസരണ ഭാര്യ ആകുന്നത് അത് മനസിലാക്കി അവൻ വീണ്ടും ചുറ്റും നോക്കിയതും ഞങ്ങളെ തന്നെ നോക്കി നിക്കുന്ന അമ്മയെ ഒന്ന് നോക്കി മയത്തിലൊന്ന് തലയാട്ടി ഒരു ചിരിയോടെ എന്റെ കയ്യിൽ നിന്ന് കപ്പ് വാങ്ങി കൂടെ എന്നെ പിടിച്ചു വലിച്ചിട്ട് അവന്റെ അപ്പുറം തന്നെ ഇരുത്തിച്ചു അപ്പൊ തന്നെ ഇത്തിരി ആർട്ടിഫിഷ്യൽ നാണം കൂടെ ആയിക്കോട്ടെ എന്ന് കരുതി ഒന്ന് ഞെളിഞ്ഞു നിന്ന് അവനോട് ചേർന്ന് ഇരുന്നു... അപ്പൊ തന്നെ എന്റെ തോളത്തേക് അവൻ അവന്റെ കൈ കയറ്റി വെച്ചതും എന്റെ മുഖം പെട്ടെന്ന് കടുത്തു പക്ഷെ അത് പുറത്ത് കാണിക്കാൻ പറ്റാത്തത് കൊണ്ട് അവനോടുള്ള ദേശ്യം മനസ്സിൽ തീർത്ത് ഒരു ചിരി ചിരിച്ചു അവന്റെ നെഞ്ചോട് ചേർന്നിരുന്നു എന്നിറട്ട് മെല്ലെയൊന്ന് അമ്മയെ ഒളിങ്കണ്ണിട്ട് നോക്കിയപ്പോ 'അമ്മ മാത്രമല്ല ഫുൾ ഫാമിലിയുടെ കണ്ണ് ഞങ്ങളിലേക്കാണ്,,, അതിനിടയിൽ ചില ആക്കിച്ചിരികളും പ്രിയയുടേം ദീപുവിന്റെയും വക വേറെ ഒന്ന് എല്ലാം കൂടെ നോക്കുമ്പോ ആർട്ടിഫിഷ്യൽ നാടകം 8നിലേൽ പൊട്ടി നാറി നാണം കെട്ട് ചമ്മിയിരിക്കാണ് ഞങ്ങൾ... അപ്പൊ തന്നെ കുറെ ആക്കിയ ഡയലോഗും കൂടെ കേട്ടതും ശരിക്കും ചമ്മി നാറി...

പിന്നെ വേറെ വഴിയില്ലാത്തത് കൊണ്ട് അവന്റെ പിറകിലേക്ക് തന്നെ ഒളിച്ചു... പക്ഷെ അത് ആർട്ടിഫിഷ്യൽ അല്ല റിയലിസ്റ്റിക് ആണ്... "ഹേയ് ഗായ്‌സ് i am back..." പെട്ടന്ന് അങ്ങനെ ആരോ പറഞ്ഞതും ഞങ്ങൾ എല്ലാരും മെയിൻ ഡോറിന്റെ അടുത്തേക്ക് നോട്ടം പായിച്ചു "ശാലു,," പെട്ടന്ന് അങ്ങനെ അലറിക്കൊണ്ട് എന്റെ അപ്പുറം ഉണ്ടായിരുന്ന സാധനം എണീറ്റ് പോയി അവളെ ഇറുകെ കെട്ടിപ്പിടിച്ചു,,, അപ്പോഴും അവിടെ എന്താണ് നടക്കുന്നത് എന്ന് ക്ലിയർ ആയി മനസ്സിലാവാതെ ഞാൻ അവരെ തന്നെ നോക്കി നിന്നു.. പിന്നെ എന്തോ ആലോചിച്ച പോലെ മെല്ലെ പ്രിയയുടെ അടുത്തേക്ക് നിരങ്ങി... "അതാര...?!!"😁 "അതാണ് ആകാശേട്ടൻ... കൂടെ ഉള്ളത് പുള്ളീടെ ഭാര്യ ശാലിനി ആ ചെറിയ കുട്ടി,,,അനാർക്കലി അവരുടെ മോളാണ്..." എന്ന് അവൾ പറഞ്ഞതും വിശാൽ ശാലു എന്ന് പറഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചതാണ് ശാലു കൂടെ hus ആൻഡ് ബേബി... "അല്ലെടി ഇവരും നിങ്ങളും തമ്മിൽ എന്താ ബന്ധം...? ഐ മീൻ കണക്ഷൻ...?!!" "Actually ചെറുപ്പം തൊട്ടേയുള്ള വിച്ചേട്ടന്റെ ഫ്രണ്ടാണ് ആകാശേട്ടൻ... പിന്നെ ആകേഷട്ടൻ അവളെ പ്രേമിച്ചു ശാലിനിയെ... ഈ ശാലിനിയും വിച്ചേട്ടനും അനിയത്തിയും ഏട്ടനും പോലെയാണ്... അങ്ങനെ അല്ല എന്നെ ഉള്ളു...

എത്രയൊക്കെ കഷ്ടപ്പെട്ടിട്ടുണ്ട് എന്നറിയോ ശാലൂന് ആകാശേട്ടനെ ഇഷ്ടപ്പെടാൻ... ഹോ...!! ഇപ്പൊ അവരുടെ കല്യാണം കഴിഞ്ഞു... ഇപ്പൊ നിനക്ക് എല്ലാം മനസിലായോ...!!" എന്നൊക്കെ കൂടെ അവൾ എന്നോട് പറഞ്ഞപ്പോ തന്നേ ഞാൻ തോൾ പൊക്കിക്കാണിച്ചു കൊണ്ട് ഇല്ല എന്ന് പറഞ്ഞതും അവൾ നാക്ക് കടിച്ചതും... ഒരു ക്ലാരിറ്റിയും ഇല്ലാതെ ഞാനവളെ നോക്കി... എന്നാലും എന്തൊക്കെയോ എനിക്ക് മനസിലായി... എന്തൊക്കെയോ മനസിലായില്ല... പുല്ല്... പക്‌ഷേ കൂടെ ഉള്ള കൊച് കുട്ടിയെ കണാൻ വല്ലാത്ത സൗന്ദര്യം... കാണുമ്പോ തന്നെ ഐശ്വര്യമുള്ള മുഖം... ശാലിനി അതിനേക്കാൾ സൗന്ദര്യം തോന്നുന്നവൾ ആണ്... കണ്ടാൽ തന്നെ ശാലിനിയെ കടിച്ചു പറിക്കാൻ തോന്നും... ആകാശ് എങ്ങാനായണവോ കൻഡ്രോൾ ചെയ്യുന്നത് അവനൊരു അവാർഡ് കൊടുക്കണം ഹ പിന്നെ ഒരു കൊച്ചുണ്ടാല്ലോ അപ്പൊ പിന്നെ പ്രശ്നം ഇല്ല...

അവൻ അവളിൽ നിന്ന് അടർന്നു മാറുമെന്ന് എനിക്ക് തോന്നുന്നില്ല... അവന്റെ കെട്ടിപ്പിടിത്തം കണ്ടാൽ തോന്നും അവന്റെ ആദ്യത്തെ കാമുകിയാണ് എന്ന് മായയെ പോലെ തന്നെയായിരിക്കണം അവന് ശാലിനിയും അവൾക് വേണ്ടി എന്തും ചെയ്യുമായിരിക്കും... അങ്ങനെ ഒക്കെ നോക്കുമ്പോ അവൻ വളരെ നല്ലവനാണല്ലോ പിന്നെ താലി ചാർത്തിയവളോട് എന്താണിങ്ങനെ...? എന്നെ എന്താ മനസിലാക്കാത്തത്...? എന്നെ എന്തിനാ ഉപദ്രവിക്കുന്നെ...? എന്നെ എന്താ ബഹുമാനിക്കാത്തത്,,, എന്നെ എന്താ സ്നേഹിക്കാത്തത്... എല്ലാതിനുമപ്പുറം എന്നെ എന്തിനാ വെറുക്കുന്നെ...? ആ ചോദ്യങ്ങൾ അവളുടെ മനസ്സിൽ ചോദ്യ ചിഹ്നമായി മാറുമ്പോൾ അവനവൾക് ഭ്രാന്തനായിരുന്നു വെറും 💛കാമഭ്രാന്തൻ💛......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story