കാമഭ്രാന്തൻ: ഭാഗം 11

kamabranthan

എഴുത്തുകാരി: മുഹ്‌സിന

ദുർഗ്ഗയുടെ കയ്യിലായി വിശാൽ പിടിക്കുമ്പോൾ അവൾ ആ കൈ തട്ടി മാറ്റി... അതിന്റെ ക്രോധത്താൽ വിശാൽ അവലിലേക്കായി അടുക്കാൻ നിന്നതും പെട്ടന്ന് ശാലിനി അങ്ങോട്ടേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു "ദുർഗ്ഗാ..." വന്ന ഉടനെ തന്നെ അവൾ ദുർഗ്ഗയെ ആണ് വിളിച്ചത്... ചോദ്യ ഭാവത്തിൽ ദുർഗ്ഗാ ഒരു നിമിഷം ശാലിനിയെ നോക്കി പിന്ന മുഖം ചുളുക്കി,,, അപ്പൊ തന്നെ ശാലിനി അവളുടെ അടുത്തേക് പോയി അവളുടെ കയ്യിൽ പിടിച്ചു "ഇഫ് യൂ ഡോണ്ട് മൈൻഡ്... നീ ഫ്രീയാണോ എനികൊന്ന് സംസാരിക്കണമായിരുന്നു... " എന്ന് ശാലിനി പറഞ്ഞതും ദുർഗ്ഗാ പെട്ടന്ന് വിശാലിനെ നോക്കി,,, അവൻ വേണ്ട ഭാവത്തോടെ തന്നെ ശാലിനിയെ മിഴിച്ചു നോക്കുവാണ് എന്നാൽ അവന്റെ നോട്ടത്തെ ഒന്നും വകവെക്കാതെ ദുർഗ്ഗയെ തന്നെ നോക്കിയിരുക്കുവാണ് അവൾ ഒന്നും തന്നെ മിണ്ടാതെ ഇരിക്കുന്നത് കണ്ടതും വിശാൽ പറഞ്ഞു "അതിന്റെ ഒന്നും ആവശ്യമില്ല...

ദുർഗ്ഗ നീ പോയി എനിക്ക് ഒരു കപ്പ് കോഫി കൊണ്ട് വാ.." ശാലിനി സംസാരിക്കുക എന്തിനെ പറ്റി ആയിരിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ അത് ഇഷ്ടമാവാത്തത് കൊണ്ട് അത് മുടക്കാൻ വേണ്ടി ഇല്ലാത്ത ഗൗരവം മുകത്തേക് വാരി വിതറിക്കൊണ്ട് അവൻ പറഞ്ഞതും ശാലിനി പെട്ടന്ന് ദുർഗ്ഗയുടെ മുകത് നിന്ന് നോട്ടം വിശാലിലേക് മാറ്റി "ഞാൻ നിന്നോടല്ല വിച്ചു ചോതിച്ചത്... ദുർഗ്ഗയിയോടാണ്... അവൾക് ഉത്തരം പറയാൻ അറിയാം... നീ മിണ്ടതിരിക്ക്... ദുർഗ്ഗാ നിനക്ക് എന്നോട് സംസാരിക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ...?!!" അവൾ ആദ്യം വിച്ചൂനോട് കയർത്തു പറഞ്ഞുകൊണ്ട് പിന്നെ ദുർഗ്ഗയെ നോക്കി അവളുടെ കയ്യിൽ തന്നെ പിടിച്ചു കൊണ്ട് ചോദിച്ചതും അവളോട് സംസാരിക്കാൻ അവസരം കാത്തിരിക്കുന്ന കേട്ട പാതി കേൾക്കാത്ത പാതി തലയാട്ടിയതും ശാലിനി വിച്ചൂനെ ഒന്നൂടി മിഴിച്ചു നോക്കി അവളുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു,, ___________💚

"ഹായ് ദുർഗ്ഗാ... നിനക്ക് ചിലപ്പോ ഞാനൊരു പുതുമുഖം ആയിരിക്കും എന്ന് തോന്നുന്നു,,, തോന്നലല്ല എനിക്കറിയാം... നിനക്ക് എന്നെ ഇതിനു മുൻപ് പരിചയം കാണില്ല..." ശാലു പതിയെ പറഞ്ഞതും അത് ശരിവെച്ചുകൊണ്ട് ദുർഗ്ഗാ തലയാട്ടി,,, "പക്ഷെ എനിക്ക് നീ അങ്ങനെ അല്ല... എനിക്കറിയാം ദുർഗ്ഗയെ പണ്ടുമുതലേ... രണ്ടർത്ഥത്തിൽ..!!" അവൾ പറഞ്ഞതും ദുർഗ്ഗ മുഖം ചുളുക്കി.. "ആഹ്... ഒന്ന് ഡോക്റ്ററുടെ അനിയത്തി ആയും രണ്ട് വിച്ചൂന്റെ പ്രണയ സഖി ആയും...നിനക് ശരിക്കും ഒന്നുമറിയില്ല നിന്നെ എന്തിനാ വിച്ചു കല്യാണം കഴിച്ചത് എന്ന് പോലും..?!!" ഗാർഡനിൽ ചെറു സീറ്റിലായി ഇരുന്ന് കൊണ്ട് ശാലിനി പുറകെ വന്ന ദുർഗ്ഗയെ സൂക്ഷിച്ചു നോക്കി... അപ്പൊ തന്നെ ദുർഗ്ഗ ഇല്ലെന്നും അതെന്നും തലയാട്ടി അപ്പൊ ശാലിനി അവളെ വിടാതെ നോക്കിയതും ദുർഗ്ഗ അവൾ മായയുടെ കൂടെ പണ്ടേ കോളേജിൽ പഠിച്ച മായയുടെ സുഹൃത് ചിത്രയെ കണ്ടതും ഡയറി വായിച്ചതും അതിലുള്ളതും ബാക്കി അറിയാതത്തും അതിന് ശേഷം വിളിച്ചപ്പോ ചിത്ര യുടെ ഫോണ് സുചോഫാണ് എന്ന് കണ്ടതും വീട്ടിൽ പോയപ്പോ അവിടം പൂട്ടിയിരിക്കുവാണ് എന്നുമൊക്കെ പറഞ്ഞു എല്ലാം കേട്ട് കഴിഞ്ഞപ്പോ ശാലിനി നീട്ടിയൊരു ശ്വാസം എടുത്തു...

ദുർഗ്ഗയെ നോക്കി "അപ്പൊ നിനക്ക് ഇത്രയേ അറിയുള്ളൂ അല്ലെ... കാര്യങ്ങൾ നീ വിചാരിച്ചത് പോലെ ഒന്നുമല്ലാ ദുർഗ്ഗാ പോകുന്നത്... ഇവിടെ എന്തൊക്കെ നടക്കുന്നുണ്ട് എന്നറിയോ...? നീ ഇതുവരെ മനസിലാക്കിയത് ഒന്നും തന്നെയല്ല സത്യം... സത്യങ്ങളുടെ കിടപ്പ് എങ്ങനെയാണ് എന്ന് നിനക്ക് അറിയില്ല... അതൊക്കെ പോട്ടെ,,, വിച്ചു നിന്നെ വല്ല ദേഹോപദ്രവും ചെയ്തിരുന്നോ...?!!" അവൾ ചോദിച്ചതും ദുർഗ്ഗാ മനസ്സിലൊന്ന് കൊട്ടി ചിരിച്ചു,,, "അത് മാത്രമേ അവൻ ചെയ്തിട്ടുള്ളു..." അവളുടെ ഉള്ളം മന്ധ്രിച്ചു... അവൾ അതുവരെ നടന്നത് ഒക്കെ പറഞ്ഞു കൊടുത്തതും ശാലിനി പെട്ടന്ന് വാ പൊത്തി പിടിച്ചു അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു വരുന്നുണ്ടായിരുന്നു... കേട്ടത് ഒന്നും തന്നെ വിശ്വസിക്കാൻ അവളെ കൊണ്ട് കഴിഞ്ഞില്ല കേട്ടത് ഒന്നും തന്നെ സത്യം ആയിരിക്കല്ലേ ഭഗവാനെ എന്നവൾ മനസ്സുരുക്കി പ്രാർത്ഥിച്ചു പിന്നെ പെട്ടന്ന് ദുർഗ്ഗയെ നോക്കിയതും അവൾ സാരിയുടെ മറ നീക്കി പാടുകൾ ഒക്കെ അവൾക് കാണിച്ചു കൊടുത്തതും ഒരുമാത്ര ഒന്നുംതന്നെ ഉരുവിടാൻ കഴിയാതെ നിശ്ശബ്ദതമായി സ്തംഭിച്ചു നിന്നു

ഒന്ന് അലറി കരഞ്ഞിരുന്നേൽ എന്നവൾ വല്ലാതെ മോഹിച്ചു,,, താൻ ജീവനെ പോലെ കരുതുന്ന തന്നെ ജീവനെ പോലെ കരുതുന്ന തന്റെ വിച്ചുവാണ് ഇത് ചെയ്തത് എന്ന് വീണ്ടും വീണ്ടും ഓർത്തതും അവൾ ആ സീറ്റിലായി തല ചായ്ച്ചു വാവിട്ട് അലറിക്കൊണ്ട് കരഞ്ഞു അവളുടെ മനസ്സിൽ കുറ്റബോധമാണോ...? സങ്കടം ആണോ...? ദേഷ്യമാണോ...? വെറുപ്പാണോ..? ഒന്നും തന്നെ അറിയില്ല,,, പക്ഷെ അവൾക് വിശാലിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു,,, മനസ്സിനെ നിയന്ധ്രിക്കാനെ കഴിയുന്നുണ്ടായിരുന്നില്ല... എത്രയൊക്കെ പ്രതികാരം അവന്റെ ഉള്ളിൽ ഉണ്ടെങ്കിൽ പോലും ഒരു പെണ്ണിനോടും ഒരാണും ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല.. അവൾ കോപം കൊണ്ട് വിറക്കുവായിരുന്നു,,, അപ്പൊ തന്നെ അങ്ങോട്ട് പെട്ടന്ന് ആരോ വന്നതും അവർ രണ്ടുപേരും ഒരുപോലെ ഞെട്ടിക്കൊണ്ട് അങ്ങോട്ട് നോക്കി,,, അപ്പൊ അവിടെ മോളെയും പിടിച്ചുകൊണ്ട് കൊണ്ട് വിശാൽ നിക്കുന്നത് കണ്ടതും ശാലിനി നിറഞ്ഞു വന്ന കണ്ണുനീരിനെ വാശിയോടെ പിടിച്ചു വെച്ചു കൊണ്ട് അമർത്തി കണ്ണ് നിറച്ചു കൊണ്ട് വിശാലിനെ തുറച്ചുനോക്കി

അപ്പൊ തന്നെ മുഖം ചുളിച്ചു കൊണ്ട് വിശാൽ അവളെ തന്നെ നോക്കിക്കൊണ്ട് മോളെ നിലത്തേക് വെച്ചു,,, അവൾക് എന്താണ് പറയാനുള്ളത് എന്നറിയാൻ വേണ്ടിയായിരുന്നു അവൻ വന്നത് പക്ഷെ അവിടെ കണ്ണീരൊലിപ്പിച്ചുകൊണ്ട് നിക്കുന്ന ശാലിനിയെ കണ്ടതും അവൻ ദുർഗ്ഗയെയും ശാലിനിയെയും മാറി മാറി നോക്കി പക്ഷെ ശാലിനിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു തെല്ലും നിമിഷങ്ങൾ കൊണ്ട് അവന്റെ അടുത്തേക്ക് പാഞ്ഞുചെന്നുകൊണ്ട് അവൾ അവന്റെ കരണം അടക്കിയൊന്ന് കൊടുത്തു കിട്ടിയ അടിയുടെ ആഗാഥത്തിൽ അവൻ ഞെട്ടിക്കൊണ്ട് ശാലിനിയെ നോക്കിയതും അവന്റെ മറു കരണം നോക്കിയും ഒന്ന് കൊടുത്തുകൊണ്ട് പൊട്ടിക്കരഞ്ഞു അവളവിടെ നിന്ന് പോയിക്കളഞ്ഞു "മമ്മാ... മമ്മാ..." എന്നും വിളിച്ചോണ്ട് അവൾക് പിറകെ കുഞ്ഞും പോകുന്നുണ്ടായിരുന്നു... അപ്പോ തന്നെ ഞെട്ടിക്കൊണ്ട് വിശാൽ ദുർഗ്ഗയെ നോക്കിയതും അവൾ തലയും താഴ്ത്തി നിൽക്കുവാണ് അവൻ വലിഞ്ഞുമുറുകിയ മുഖത്തോടെ അവൾക്കരികിലേക് പോകാൻ നിന്നതും ദുർഗ്ഗാ പെട്ടന്ന് അവന്റെ മുഖത്തേക്ക് നോക്കി

അപ്പൊഅവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും വിശാലിന്റെ ഉള്ളം ഒന്ന് മിടിച്ചു അവളെന്തിനാണ് കരയുന്നത് എന്നവൻ അവനോട് തന്നെ ചോദിച്ചു പക്ഷെ പെട്ടന്ന് എന്തോ അവനെ തടഞ്ഞതും പെട്ടന്ന് അടിക്കാൻ ഓങ്ങിയാ കൈ പതിയെ താണു ഒന്നും തന്നെ മിണ്ടാതെ പെട്ടന്ന് വിശാൽ അവിടെ നിന്ന് പോയിക്കളഞ്ഞു അവൻ പോയതും ദുർഗ്ഗക്ക് ഒന്നും തന്നെ മനസിലായില്ല...പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു എന്തിന്...? അതൊരിക്കലും അവനോടുള്ള ഭയം കൊണ്ടോ സ്‌നേഹം കൊണ്ടോ അല്ലേൽ തന്റെ സ്വന്തം ഭർത്താവിന് ശാലിനിയുടെ കയ്യിൽ നിന്ന് അടി കിട്ടിയത് കൊണ്ടോ ആയിരുന്നില്ല പിന്നെന്തിനാണ്...? അറിയില്ല....!! അവൾക് പോലും ___________💚 ദിശയില്ലാതെ എങ്ങോട്ടൊക്കെയോ നോക്കിയിരിക്കുവാണ് അവൾ ശാലിനി... പെട്ടന്ന് അവളെ അന്വേഷിച്ചുകൊണ്ട് വന്ന വിശാൽ അവൾ ടെറസിൽ നിക്കുന്നത് കണ്ടതും അവൾക് അരികിലേക് പോയി

അവളുടെ അടുത്തേക് പോയി അവൻ നിന്നു അവളതറിഞ്ഞേൽ പോലും അവനെ നോക്കാൻ പോയില്ല... എന്തോ അത് വല്ലാതെ വിശാലിനെ സങ്കടത്തിലാഴ്ത്തി അവൻ തെല്ലും സങ്കടത്തോടെ തന്നെ അവളെ നോക്കി നിന്നു എന്നിട്ടും അവൾക്കൊരു അനക്കപ്പാടും ഇല്ലാത്തത് കണ്ട് അവളുടെ കയ്യിലായി അവന്റെ കൈ വെച്ചതും അവൾ ആ കൈ തട്ടിമാറ്റി അപ്പൊ തന്നെ അവൻ ഞെട്ടലോടെ ശാലിനിയെ നോക്കിയതും അവൾ ഒന്നും തന്നെ മിണ്ടാതെ എങ്ങിട്ടൊക്കെയോ നോക്കുവാണ് ഇടയിൽ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ട് അവനോടുള്ള വാശിയിൽ അത് ഒട്ടും പതറാതെ തുടക്കുകയും ചെയ്യുന്നുണ്ട് അവന് അത് വല്ലാതെ ഹെർട്ട് ചെയ്തോണ്ട് അവളുടെ മൂടിപ്പോ ശരിയ്യല്ലെന്ന് കണക്ക് കൂട്ടി അവളോട് ഇപ്പൊ സംസാരിക്കാൻ പറ്റിയ സാഹചര്യം അല്ലെന്ന് മനസിലാക്കികൊണ്ടവിടെ നിന്ന് പോകാൻ നിന്നതും പെട്ടന്ന് ശാലിനി അവന്റെ കയ്യിൽ പിടിച്ചു അപ്പൊ തന്നെ ഞെട്ടിക്കൊണ്ട് വിശാൽ അവളെ തന്നെ നോക്കിയെങ്കിലും അവളുടെ നോട്ടം അപ്പോഴും അവനിൽ ആയിരുന്നില്ല അവളുടെ കൈ പിടിച്ചു മാറ്റി

പോകാൻ നിന്നതും ശാലിനി പെട്ടന്ന് അവനെ ഇറുകെ കെട്ടിപ്പിടിച്ചു ഞെട്ടിക്കൊണ്ടാണ് വിശാൽ അവളുടെ പ്രവർത്തി നോക്കിക്കണ്ടുകൊണ്ടിരുന്നത് അവൻ അവളെ തന്നെ നോക്കി പിന്നെ പതിയെ പതിയെ അവളുടെ കണ്ണുനീർ അവന്റെ ഷർട്ട് നനക്കാൻ തുടങ്ങിയതും അവൾ കരയുവാണെന്ന് അവന് മനസിലായി പിന്നെ പിന്നെ പതിയെ അവളുടെ എങ്ങലടികൾ പതിയെ പുറത്ത് വന്നു കൊണ്ടിരുന്നതും വിശാൽ അവളുടെ പുറത്തായി പതിയെ പതിയെ തടവാൻ തുടങ്ങി ഒന്നും തന്നെ മിണ്ടാതെ എത്ര നേരം അങ്ങനെ നിന്നുവെന്ന് രണ്ട് പേർക്കും അറിയില്ലയിരുന്നു പെട്ടന്ന് ഇതിങ്ങനെ പോയാൽ ഒന്നും തന്നെ സംസാരിക്കാൻ കഴിയില്ല എന്നും ഇവൾ ഒരുപാട് തന്നെ വെറുക്കുമെന്നും കണക്ക് കൂട്ടി അവളോട് പറയാൻ വെച്ച കാര്യങ്ങളൊക്കെ അവൻ മനസ്സിൻ കൂട്ടി എന്നാൽ അപ്പോഴും ആ എന്നോടുള്ള ദേഷ്യം മാറാതെ ചിലത് പറയാൻ വേണ്ടി കാത്തിരിക്കുവായിരുന്നു അവൾ അവൻ അവളെ അവനിൽ നിന്ന് അടർത്തി മാറ്റിയതും അവൾ നിറ കണ്ണാലെ അവനെ തന്നെ നോക്കി അവന് അവന്റെ ഭാഗം പറയാൻ ഒരുപാട് ഉണ്ടായിരുന്നു

അതവൾക് അവന്റെ കണ്ണുകളിൽ നിന്ന് മനസിലായി പക്ഷെ ഒന്നും തന്നെ കേൾക്കാൻ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല അവളുടെ മനസ്സ് നിറയെ അവൻ ദുർഗ്ഗയോട് ചെയ്ത തെറ്റുകൾ ആയിരുന്നു എത്ര തെറ്റുകാരൻ അല്ലെന്ന് പറഞ്ഞാലും അവന്റെ ഭാഗത്ത് എത്ര തന്നെ ശരിയുണ്ട് എന്ന് പറഞ്ഞാലും ഒരിക്കലും ഒരു പെണ്ണിനോട് ആരും ചെയ്യാൻ പാടില്ലാത്ത തെറ്റാണത് അതുകൊണ്ട് തന്നെ ഒരിക്കലും ഒരു പെണ്ണന്ന നിലയിൽ അവർക്കത് കഷമിക്കാൻ കഴിയില്ല കഷമിച്ചാൽ അത് വേറെ ഒരു പെണ്ണിനോട് ചെയുന്ന തെറ്റാണ് അവൾക് ഒരിക്കലും ഒന്നും തന്നെ ക്ഷമിക്കാൻ കഴിയില്ല...കാരണം ദുർഗ്ഗയും തന്നെ പോലെ തന്നെ ഒരു പെണ്ണാണ് ഒന്നും തന്നെ പറയാതെ ഇരിക്കുന്ന ശാലിനിയെ കണ്ടതും അവൻ ഒരു ടോക്കിനായി ഒരു ദീർഗ്ഗ നിശ്വാസമെടുത്തു കൊണ്ട് പറയാൻ തുടങ്ങി,,, ആ 💛കാമഭ്രാന്തൻ💛......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story