കാമഭ്രാന്തൻ: ഭാഗം 12

kamabranthan

എഴുത്തുകാരി: മുഹ്‌സിന

അലസമായ വസ്ത്രങ്ങൾ എടുക്കുമ്പോൾ ദുർഗ്ഗാ ആലോചിച്ചു... ശാരീരികമായും മാനസികമായും ഉപദ്രവങ്ങൾ മാത്രമേ വിശാലിന്റെ ഭാഗത്ത് നിന്ന് അവൾക് നേരിടേണ്ടി വന്നിട്ടുള്ളൂ,,, അതിലവൾക് അതിയായ സങ്കടവും ഉണ്ട് കാരണം അവളുമൊരു ഭാര്യയാണ് സത്യത്തിൽ എപ്പോഴെങ്കിലും അവൾ അവന്റെ സ്നേഹം കൊതിച്ചിരുന്നുവോ...? ആഗ്രഹിച്ചിരുന്നുവോ...? അതെ,,, ആഗ്രഹിച്ചിരുന്നു കൊതിച്ചിരുന്നു കാരണം അവളും ഒരു ഭാര്യ ആയിരുന്നു,,, മധുരിക്കുമോർമ്മകൾ അവൾക്കിതുവരെ അവന്റെയടുക്കൽ നിന്ന് ലഭിച്ചിട്ടില്ല __________💚 "Shalini please... Let me explain...!!" അവൾക്കാരികിലേക് ഒട്ടിയിരുന്നുകൊണ്ട് ശാലിനി കേൾക്കാൻ തയ്യറായി ഇത്രെയും തെറ്റുകൾ ചെയ്തിട്ട് എന്ത് ന്യായീകരണമാണ് അവന് പറയാൻ ഉള്ളത് എന്ന്,,, അത് കേട്ടിട്ട് വേണം അവനുള്ള തക്കതായ മറുപടി അവൾക് കൊടുക്കാൻ ശാലിനി മനസ്സിൽ കണക്കുകൂട്ടിക്കൊണ്ട് അവൻ പറയുന്നത് കേൾക്കാൻ റേഡിയായിരുന്നു,,,

അവൻ പറയാൻ ആരംഭിച്ചു "നിനക്ക് അറിയാലോ ശാലിനി എനിക്ക്,,എനിക്ക് എന്റെ മായയെ വളരെയധികം ഇഷ്ടമായിരുന്നു അവൾക് എന്നെയും അല്ല നമുക്ക് മൂന്നുപേർക്കും പരസ്പരം ഇല്ലാതെ പറ്റില്ലല്ലോ,, അവൾ ദുർഗ്ഗാ,,,അവൾ... എനിക്ക്" "നിനക്ക് പറ്റുന്നില്ല അല്ലെ വിച്ചു,,, ജീവന് തുല്യം സ്നേഹിച്ചവളെ വെറുക്കാൻ... നിന്റെ മനസ്സ് അതിന് സമ്മതിക്കുന്നില്ല.. നിന്നെകൊണ്ട് അതിന് കഴിയില്ല... കാരണം മായ മാത്രംഅല്ല ഞാനും കണ്ടതാണ് എത്ര മാത്രം പ്രിയപ്പെട്ടതാണ് ദുർഗ്ഗാ നിനെക്കെന്ന്..." "നോ...ഇനഫ്... എനിക്കവളോട് പണ്ട് കോളേജിൽ വെച്ചുണ്ടായ എന്റെ ആ ചീപ്പ് ഫീലിംഗ്‌സിനെ പറ്റിയാണ് നീ ഈ ഡയലോഗ് ഒക്കെ അടിക്കുന്നത് എങ്കിൽ ആ പ്രേമം ഒക്കെ വിശാലിനെ വിട്ട് പണ്ടേക്ക് പണ്ടേ പോയതാണ്..." അവൻ പറഞ്ഞുകഴിഞ്ഞതും ചെറു പുഞ്ചിരിയോടെ ശാലിനി അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു... "ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം വിച്ചു..

" മുഖവുര ഇട്ടുകൊണ്ട് അവൾ പറഞ്ഞതും വിശാൽ അവളെ സൂക്ഷിച്ചു നോക്കി.. "എന്താ...?" അവൻ മുഖം ചുളുക്കി അവളെ തന്നെ നോക്കി അവളുടെ മുകത്തായി ഒരു പുഞ്ചിരി തത്തിക്കളിച്ചു,,, അവന്റെ വെളുത്ത മുഖത്തെ താടി രോമങ്ങൾക്കിടയിൽ കൂടെ വിരലോടിച്ചു "നിനക്ക് നിന്റെ ഹൃദയത്തിൽ തൊട്ട് പറയാൻ പറ്റുമോ നീ ദുർഗ്ഗയെ ഇപ്പോഴും ഒരു തുള്ളിപോലും സ്നേഹിക്കുന്നില്ല എന്ന്..." അവൻ പ്രതീക്ഷയോടെ അവനെ നോക്കിയതും വിശാൽ തലയാട്ടി "Of course why not..? Coz now I can't love her... " "No... no വിച്ചു നീയിപ്പോഴും ദുർഗ്ഗയെ സ്നേഹിക്കുന്നുണ്ട്" "ഇല്ല..." "ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ" അവൾ വിട്ട് കൊടുക്കാൻ തയ്യാർ ആയിരുന്നില്ല "ഞാനത് ഇല്ലെന്ന് ഉറപ്പിച്ചു പറയും അവളെ എങ്ങനെ നോവിക്കണമെന്ന് ആലോചിക്കുന്നവനാണ് ഞാൻ എന്നിട്ടല്ലേ പ്രേമം... മണ്ണാങ്കട്ട..." "Wait... എങ്കിൽ ok... let me accepted,, നിനക്ക് അവളോട് സ്നേഹമില്ല പ്രതികാരം മാത്രമാണ് അങ്ങാനാണ് എങ്കിൽ ഞാൻ ചോദിക്കുന്ന ഒരു ചോദ്യത്തിന് നീ കറക്റ്റ് ഉത്തരം തന്നെ എനിക്ക് തരണം" അവൾ പറഞ്ഞതും ഇനിയെന്ത് പണ്ടാരം ആണാവോ എന്ന മട്ടിൽ അവനവളെ തന്നെ നോക്കി,,,

"നിനക്ക് അവളോട് സ്നേഹമില്ലെങ്കിൽ പിന്നെന്തിനാണ് നീ അവളെ കല്യാണം കഴിച്ചത്...? Tell me na.." "ലൈഫ് ലോങ് അവളെ വീർപ് മുട്ടിക്കാൻ..." "അല്ലാതെ ദുർഗ്ഗയുടെ തല സമൂഹത്തിൽ താഴ്ന്ന് കിടക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടല്ല..." "What you mean f***ing idiot...?" അലറുവായിരുന്നു വിച്ചു,,, "എന്നോട് ദുർഗ്ഗ പറഞ്ഞിരുന്നു കല്യാണത്തിന് മുൻപും നീ അവളെ ദേഹോപദ്രവം ചെയ്തിരുന്നു എന്ന്... നോക്ക് വിച്ചു നമുക്ക് രണ്ടുപേർക്കും ഒരുപോലെ പ്രിയപ്പെട്ടവൾ ആയിരുന്നില്ലേ നമ്മുടെ മായ അവൾക്കിപ്പോ എന്താ സംഭവിച്ചത് എന്ന് നീ മറന്ന് പോയോ...? നീയൊന്ന് ചിന്തിച്ചു നോക് ദുർഗ്ഗാ അവൾ... അവളൊരു പക്ഷെ തെറ്റുകരി അല്ലേൽ പിന്നെ,,,പിന്നെ നീ ഈ ചെയ്യുന്ന തെറ്റുകൾ എത്രമാത്രം പാപമാണ്...? ആരോടാണ് നീ ക്ഷമ ചോദിക്കുക... ക്ഷമ ചോദിക്കാൻ പോലും പിന്നെ നിനക്ക് അവകാശം ഇല്ലാതായി തീരും... ആൻഡ് നമുക്കെന്തിനാ വിച്ചു മറ്റോരു പെണ്കുട്ടിയുടെ ശാപം.. അതും കൊണ്ട് നമ്മൾ എവിടെ പോകാനാ...? എല്ലാം അവസാനിച്ചില്ലേ...? നമുക്ക് മറന്നൂടെ ഒക്കെ... മായയെയും അവളുടെ പ്രണയത്തെയും ഒക്കെ...

നമ്മൾ എന്തൊക്കെ കളി കളിച്ചു... മതി... മായ... അവളെ അവളുടെ വഴിക്ക് വിട്ടേക്ക്... അതുപോലെ തന്നെ ദുർഗ്ഗയെയും... നിനക്ക് അറിയോ സത്യങ്ങളുടെ കിടപ്പിന്റെ ഒരംശം പോലും ഇപ്പോഴും ആ പെണ്ണിനറിയില്ല... അവളോട് അതെങ്കിലും പറയാനുള്ള സന്മനസ്സ് നിനക്ക് കാണിക്കാമായിരുന്നു... എപ്പോഴാട നീ ഇത്രയുമൊക്കെ ക്രൂരനായി മാറിയത്...? അതിന് മാത്രം അവളെന്ത് തെറ്റാണ് നിന്നോട് ചെയ്‍തത്...? ഒരുപക്ഷെ അവളിത് അറിഞ്ഞോണ്ട് ആയിരുന്നു ചെയ്തത് എങ്കിൽ അവൾ ഇങ്ങനെ ഒന്നും അറിയാത്തവളെ പോലെ നട്ടം തിരിയുമായിരുന്നോ...? എന്തൊക്കെ അവൾ അറിഞ്ഞോണ്ട് ആണേൽ പോലും ചെയ്തിട്ടുണ്ടെൽ അവൾ ചെയ്ത തെറ്റുകളെക്കാൾ എത്രയോ വലിയ തെറ്റാണ് നീ ചെയ്യുന്നത്... she is your wife... ഒരു ഭർത്താവ് എന്ന നിലയിൽ നീ ഈ ചെയ്യുന്ന തെറ്റുകൾ ഒരു നാൾ നിന്നെ നോക്കി പുച്ഛിക്കും... അന്ന് നിനക്ക് നിന്നെപോലും പിടിച്ചു നിർത്താൻ സാധിക്കില്ല...

അതുവരെ ദുർഗ്ഗക്ക് എന്നല്ല ഒരു പെണ്ണന്ന നിലയിൽ എനിക്ക് പോലും നിന്നോട് ക്ഷമിക്കാൻ കഴിയില്ല..." ഉറച വാക്കുകൾ കൂരമ്പുപോലെ അവന്റെ നെഞ്ചിലേക് തൊടുത് വിട്ട് കൊണ്ട് ശാലിനി എണീറ്റ് പോയി,,, __________💜 "അനു... മോളെ...അനാർക്കലി" മോളുടെ പേരും വിളിച്ച് ഡൈനിങ് ടേബിൾ ചുറ്റും ഓടുകയാണ് ശാലിനി... അതിനനുസരിച്ച് അവളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ട് അവളെ ചുറ്റും ഓടിക്കുന്നതിൽ ഹരം കണ്ടതി ചിരിച്ചോണ്ട് ചുറ്റും ഓടുകയാണ് ആ 3 വയസുകാരി,,, "അനു മോളെ ഇങ്ങോട്ട് വാ... അമ്മക്ക് ദേഷ്യം വരുന്നുണ്ടെ... അനു... അനു..."കൂർപ്പിച്ച നോട്ടവും ഒപ്പം കളിയാലെ ഗൗരവമേറിയ വാക്കുകളുമായി ശാലിനി മോളെ നോക്കി...അപ്പൊ തന്നെ ഇല്ല എന്നുള്ള മട്ടിൽ പല്ലിളിച്ചു കാണിച്ചുകൊണ്ട് അവൾ വീണ്ടും ഓടാൻ തുടങ്ങി... അത് കണ്ടോണ്ടാണ് ദുർഗ്ഗാ സ്റ്റയർ ഇറങ്ങി വന്നത്... "ദുർഗ്ഗാ നീയവളെ പിടിച്ചേ... രാവിലെ മുതൽ അവളൊന്നും കഴിച്ചിട്ടില്ല..." മോളെ പിടികനെന്ന വണ്ണം ദുർഗ്ഗയോട് ശാലിനി പറഞ്ഞതും ദുർഗ്ഗാ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് മോളെ കൂർപ്പിച്ചു കുസൃതിയോടെ നോക്കി അപ്പൊ തന്നെ അനു അമളി പറ്റിയ പോലെ ഒരു സൈഡിലുള്ള ശാലിനിയെയും മറു സൈഡിലുള്ള ദുർഗ്ഗയെയുമൊന്ന് പാളി നോക്കി..

പോകാൻ വേറെ വഴി ഒന്നും തന്നെ ഇല്ലെന്ന് അവൾക് ബോദ്യമായി... പിന്നെ ഒന്നും നോക്കീല മുമ്പും പിണവും നോക്കാതെ സൈഡിലേക് ഓടാൻ നിന്നതും അവളുടെ നീക്കം ആധ്യമേ മനസ്സിൽ കണ്ടപോലെ അവൾ മോളെ ചാടിപ്പിടിച്ചു... ചിരിക്കുന്നുണ്ടായിരുന്നു രണ്ടുപേരും മോൾ ദുർഗ്ഗയെ നോക്കി കണ്ണ് കൂർപ്പിച്ചു മുഖം തിരിച്ചു... അപ്പൊ തന്നെ ദുർഗ്ഗാ അവളുടെ വയറിലായി ഒന്ന് പിച്ചിയതും ഒരാളാലോടെ മോളവളെ നോക്കിയതും ചുണ്ട് കൂർപ്പിച്ചു അവളെ തന്നെ ഉറ്റുനോക്കുവായിരുന്നു ദുർഗ്ഗാ... അപ്പോ തന്നെ അനു അവളെ നോക്കി പല്ലിളിച്ചതും ദുർഗ്ഗയും ഒന്ന് ഇളിച്ചുകൊണ്ട് അവളുടെ വയറിലായി ഇക്കിളിയാക്കിക്കൊണ്ട് അവളെ തന്നെ നോക്കി രണ്ടുപേരും പൊട്ടി ചിരിച്ചു... അവരുടെ കളിയിൽ ശാലിനിയും പങ്കാളി ആയിരുന്നു... എന്നിട്ട് അപ്പൊ തന്നെ മോളെ ശാലിനിക്ക് നേരെ നീട്ടിയതും ചെയറിൽ ഇരുന്നുകൊണ്ട് ശാലിനി മോളെ മടിയിലേക് ഇരുത്താൻ പറഞ്ഞതും അടുത്ത ചെയറിൽ ഇരുന്നുകൊണ്ട് മോളെ മടിയിലേക് എടുത്തു വെച്ചുകൊണ്ട് ശാലിനിയെ നോക്കി ഇനി കൊടുത്തോ എന്ന് ആംഗ്യം കാട്ടി...

അപ്പോ തന്നെ ഒന്ന് ചിരിച്ചോണ്ട് ശാലിനി നിർബന്ധിച്ചു ഓരോ വാ ഭക്ഷണവും അവളെ കൊണ്ട് കഴിപ്പിച്ചു.. ചുളിഞ്ഞു കൂർത് പോയിരുന്നു ആ കുഞ്ഞു ചുണ്ടുകൾ അവ ദുർഗ്ഗയെ തുറിച്ചു നോക്കി... അപ്പൊ ദുർഗ്ഗാ ഓരോ കോഷ്ടി കാട്ടി അവളെ നോക്കി ചിരിച്ചു,,, എന്നിട്ട് പെട്ടന്ന് ശാലിനിയെ നോക്കിയതും ദുർഗ്ഗയെ ഇമചിമ്മാതെ നോക്കിനിക്കുന്ന ശാലിനിയെ കണ്ടതും അവൾ മിഴിച്ചു നോക്കി,,, എന്നിട്ട് എന്താണെന്ന് ചോദിച്ചതും ശാലിനി പെട്ടന്ന് കണ്ണ് വെട്ടിച്ചുകൊണ്ട് ഒരുഇളം ചിരിയോടെ ദുർഗ്ഗയെ സൂക്ഷിച്ചു നോക്കി ആ നോട്ടം അവളുടെ സിന്ദൂരത്തിലും താലിയിലും മാറി മാറി നീങ്ങിക്കൊണ്ടിരുന്നു...പിന്നെ എന്തോ ഓർത്തപോലെ ഒന്ന് ചിരിച്ചു "എനിക്ക്... ഇപ്പോഴും സത്യമായിട്ടും വിശ്വസിക്കാൻ കഴിയുന്നില്ല എല്ലാം പഴയതിൽ നിന്ന് ഇങ്ങനെ ആയി മാറിയെന്ന്,,, എങ്ങനെ ചിരിച്ചു കളിച്ചു നടന്നവളാണ് ദുർഗ്ഗാ നീ... ഞാനും കണ്ടിരുന്നു കോളേജിൽ വെച് നിന്നെ...!! എങ്ങനെയിരുന്നവളാണ്...? എല്ലാം അവസാനിച്ചു ഇനിയൊരു സന്തോഷം നിന്നിലുണ്ടാകില്ല എന്ന് നീ വിശ്വസിക്കുന്നുണ്ടോ ദുർഗ്ഗ..?

നിനക്കറിയോ വിച്ചു വിചാരിച്ചത് പോലെയാണ് കാര്യങ്ങൾ എങ്കിൽ നീ വളരെയധികം ക്രൂരയാണ്... ക്ഷമിക്കാനാവാത്ത തെറ്റ് ചെയ്തവളാണ്... ഞാൻ പോലും നിന്നോട് ക്ഷമിക്കില്ലായിരുന്നു... പക്ഷെ എനിക്കറിയാം നീ ഒരു തെറ്റും ചെയ്തിട്ടില്ല ചെയ്തിരുന്നു എങ്കിൽ ഇങ്ങനെ ആയിരിക്കില്ല നിന്റെ റിയാക്ഷൻ... നിനക്ക് സത്യങ്ങൾ പോലും ഇപ്പൊ ശരിക്ക് തികച്ച് അറിയില്ലല്ലോ...!! ഒന്ന് ശരിക്ക് ചിന്തിച്ചാൽ മനസിലാക്കാവുന്നതെ ഉള്ളു നീ കുറ്റക്കാരി അല്ലെന്ന്....പക്ഷെ വിച്ചു അതിന് ശ്രമിക്കുന്നില്ല.. അവന്റെ ഉള്ളിലെ മായയോട് ഉള്ള സ്നേഹം അതിന് സമ്മതിക്കുന്നില്ല... അവ നീയാണ് കുറ്റക്കാരി എന്ന് അവനെ വിശ്വാസിപ്പിച്ചിരിക്കുകയാണ്,,, അവന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ ചെറിയ ശരിയുണ്ട് ഒരു കാലംശം.. പക്ഷെ ബാക്കി മുക്കാലംശവും തെറ്റുകളാണ് ചെയ്യുന്നത്... ദുർഗ്ഗാ... ഞാനൊരു കാര്യം പറയട്ടെ ഈ എടുത്തു ചാട്ടമുണ്ടെന്ന് മാത്രമേ ഉള്ളു എന്റെ വിച്ചു ഒരുപാവമാണ്... അവനെ വെറുക്കരുത്..."

ദുർഗ്ഗയുടെ ഇടത് കവിളിലായി തൊട്ട് കൊണ്ട് ശാലിനി പറഞ്ഞതും ദുർഗ്ഗാ അവളെ തന്നെ നോക്കി എന്ത് സ്നേഹമാണ് ഇവൾക്ക് അവനോട്... അവളുടെ ഉള്ളം മന്ധ്രിച്ചു കൊണ്ടിരുന്നു,,, പെട്ടന്ന് ശാലിനിയുടെ ഫോണ് ടേബിളിൽ നിന്ന് അടിഞ്ഞതും പെട്ടന്ന് രണ്ടുപേരും അങ്ങോട്ട് നോക്കി അപ്പൊ തന്നെ ശാലിനി കോൾ എടുത്തുകൊണ്ട് സംസാരിക്കാൻ തുടങ്ങി,,, അപ്പൊ പലതും ആലോചിച്ചു കൂട്ടുവായിരുന്നു ദുർഗ്ഗാ... 'ശാലിനി പറഞ്ഞത് പോലെ തന്റെ ജീവിതം ഇല്ലാതാക്കിയവനോട് ക്ഷമിക്കാൻ തനിക്ക് കഴിയുമോ...? ഇല്ല... ഒരിക്കലുമില്ല... കാരണം ഒരിക്കൽ പോലും ചെയ്ത തെറ്റുകൾ ഇല്ലാതവില്ല... അറിഞ്ഞോണ്ട് താനരേയും വിഷമിപ്പിച്ചിട്ടില്ല... അപ്പൊ പിന്നെ കാര്യമില്ലാത്ത കാര്യത്തിന് വിഷമിപ്പിച്ചവനോട് ക്ഷമിക്കാൻ കഴിയില്ല...' "ദുർഗ്ഗാ..." മായയുടെ വിളിയാണ് ദുർഗ്ഗയെ ചിന്ദകളിൽ നിന്ന് ഉണർത്തിയത്... അപ്പൊ തന്നെ ഞെട്ടിക്കൊണ്ട് ശാലിനിയെ നോക്കി "മോൾടെ കുറച്ചു സെർട്ടിഫിക്കറ്റ്‌സ് കലക്ട് ചെയ്യാൻ ഒരാൾ വരുന്നുണ്ട് പാസ്പോർട്ടിന്റെയ... ഇഫ് യൂ ഡോണ്ട് മൈൻഡ് അതൊന്ന് എടുത്തിട്ട് വരാമോ...? ഞാൻ മോളെ കിടത്തിയിട്ട് വരാം..." ശാലിനി പറഞ്ഞതും ദുർഗ്ഗാ അവളുടെ കയ്യിലേക് നോക്കി മോളുറങ്ങാൻ തുടങ്ങിയിട്ടുണ്ട്... അപ്പൊ തന്നെ ഒന്ന് തലയാട്ടിക്കൊണ്ട് അവൾ മുകളിലേക്കു നടന്നു,,,

പോകുന്ന വഴി മുറിയിലേക്കു ഒന്ന് പാളി നോക്കിയതും രണ്ട് കണ്ണുകളും ഇറുക്കി അടച്ചു കൈകൊണ്ട് മുട്ടിൽ താങ്ങി മുഖം മറച്ചു ടെൻഷൻ അടിച്ച പോലെ ഇരിക്കുന്ന വിശാലിനെ കണ്ടതും നോട്ടം പെട്ടന്ന് തെറ്റിച്ചുകൊണ്ട് ശാലിനിയുടെ മുറിയിലേക്ക് നടന്നു മുറിയിൽ ടേബിളിൽ പറഞ്ഞ പോലെയൊരു വെരിഫിക്കേഷൻ സർട്ടിഫിക്കേഷൻ എന്ന് കണ്ടതും അതെടുത്തുകൊണ്ട് ഒന്ന് തുറന്ന് നോക്കി നേരെ നോക്കി നടന്നതും പെട്ടന്ന് അവളുടെ നടത്തം സ്റ്റോപ്പായി... ഒരു നിമിഷം ഞെട്ടിക്കൊണ്ട് അവൾ വീണ്ടും വീണ്ടും അതിലേക്ക് തന്നെ നോക്കി നിന്നു വിറച്ചു പോയിരുന്നു ദുർഗ്ഗാ... അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു,,, അവൾ വീണ്ടും നോക്കി പതിയെ മനസ്സിൽ വായിച്ചു VERIFICATION CERTIFICATE Name:Anarkkali sidharth father: Sidharth vishwanath mother:Maaya Hitra Guardian:Shalini Akash അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു,,, പെട്ടന്ന് ബോധം മറഞ്ഞു വീഴാൻ പോയതും ശക്തമായ രണ്ട് കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു,,, മങ്ങിയ കാഴ്ച്ചയിലും അവൾ കണ്ണുകൾ വലിച്ചു തുറന്ന് ആ രൂപത്തെ കണ്ടിരുന്നു..അവളുടെ കഴുത്തിൽ താലി കെട്ടിയവനെ ___________💜

കണ്ണ് തുറന്നതും ദുർഗ്ഗാ ബെഡിൽ ആയിരുന്നു... അടുത് ശാലിനിയും കുഞ്ഞും മാത്രം..അവൾ കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുത്തു,,, പെട്ടന്ന് അവൾ അവരെ നോക്കി അവിടെ ശാലിനിയുടെ മറവിൽ പേടിയോടെ ഒളിച്ചിരിക്കുന്ന അനുവിനെ കണ്ടതും അവളുടെ കണ്ണുകളെന്തെന്നില്ലാതെ നിറഞ്ഞു 'തന്റെ ഏട്ടന്റെ കുഞ്ഞ്...' 'എന്തൊക്കെ സംഭവിച്ചാലും രക്തം രക്തത്തെ തിരിച്ചറിയുക തന്നെ ചെയ്യും,,,' അവളുടെ ഉള്ളം മന്ധ്രിച്ചു കൊണ്ടിരുന്നു,,, അവൾ പെട്ടന്ന് അനുവിനെ അടുത്തേക് മാടി വിളിച്ചതും അവൾ വരാൻ മടി കാണിച്ചതും ദുർഗ്ഗാ ചുണ്ട് കൂർപ്പിച്ചു,, അവ ശാലിനിയെ കണ്ടില്ല...കാണാൻ ശ്രമിചില്ല.. കണ്ണിൽ ആ നേരം അനാർക്കലി മാത്രമേ നിറഞ്ഞിരുന്നുള്ളൂ,,, ദുർഗ്ഗയുടെ നിറഞ്ഞ കണ്ണുകളും കൂർത്ത ചുണ്ടുകളും കണ്ട് ആ കുഞ്ഞു മനസ്സിൽ ആ പെണ്ണിനോട് എന്താന്നില്ലാത്ത വാത്സല്യം നിറഞ്ഞു വന്നു... അവളുടെ കാലുകൾ അവൾ പോലും അറിയാതെ ദുർഗ്ഗയുടെ അടുത്തേക് ചലിച്ചു,,,

ദുർഗ്ഗയുടെ അടുത്തായി മോൾ നിന്നതും ദുർഗ്ഗാ അവളെ വാരി കൂട്ടി പിടിച്ചു മുഖത്ത് നിറയെ ചുമ്പനങ്ങളാൽ മൂടി,,, കുഞ്ഞു ചുണ്ടുകൾ കൂർതു വന്നിരുന്നു,,, പക്ഷെ ദുർഗ്ഗാ അതൊന്നും ശ്രദ്ധിച്ചത് പോലുമില്ല... ഏട്ടൻ പോയെങ്കിലും ഏട്ടന്റെ തുടിപ്പ് ഈ ലോകത് ഇപ്പോഴും ജീവനോടെ ഉള്ളതിൽ അവളുടെ ഉള്ളം വല്ലാതെ സന്തോഷിച്ചിരുന്നു അത്ഭുതം ആയിരുന്നവൾക് തന്റെ കൂടെ തന്റെ ചിരികൾ കണ്ട് ചിരിച്ചിരുന്നവന്റെ കുഞ്ഞ്.. അപ്പോഴാണ് അവൾ ആ കുഞ്ഞിനെ ശരിക്കൊന്ന് ശ്രദ്ധിക്കുന്നത് പോലും കുഞ്ഞിനെ കാണാൻ സിദ്ധാർഥിന്റെ പോലെയാണ്,,, അതേ മുഖം,,, അതേ ഐശ്വര്യം,,, അതേ നിറം,,, എല്ലാതിനുമപ്പുറം അവന്റെ അതേ ചിരിയായിരുന്നു മോൾക്,,, ദുർഗ്ഗാ പെട്ടന്ന് ശാലിനിയെ നോക്കി ആ കുഞ്ഞിക്കണ്ണുകൾ ഭയത്താൽ നിറഞ്ഞിരുന്നു.. ദുർഗ്ഗാ ഒന്ന് മുഖം ചുളിച്ചു അപ്പോഴേക്കും ശാലിനിയുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു ദുർഗ്ഗാ എന്തെങ്കിലും പറയുന്നതിന് മുൻപ് ശാലിനി അവളുടെ കൈകൾ രണ്ടും തന്റെ കൈക്കുള്ളിലാക്കി,,, "എനിക്കെന്റെ മോളെ വല്യ ഇഷ്ടമാണ് ദുർഗ്ഗാ...

ഇത് ഡോക്റ്ററുടെയും മായയുടെയും മോളാണെന്ന് നിനക്ക് മനസിലായി... ഞാനത് നിന്നോട് പറയാൻ നിന്നിരുന്നതുമാണ്,,, പക്ഷെ,,, എനിക്ക്...ഞാൻ... ഞാനെന്റെ മോളെ നിനക്ക് വിട്ട് തരില്ല നീയെന്നോട് കുഞ്ഞിനെ ചോദിക്കരുത്... ഞാൻ പൊന്ന് പോലെ നോക്കിക്കൊള്ളാം ഡോക്ടറുടെ മോളെ... എന്റെ മായയുടെ മോള് എന്റേയും മോളാണ്... എനിക്ക് അത്രക്കിഷ്ടാ എന്റെ മോളെ... അവളുള്ളത് കൊണ്ടാണ് ഇപ്പോഴും കുത്തു വാക്കുകൾ കേട്ടിട്ടും ഞാൻ ജീവിക്കുന്നത്,,, ഒരുപക്ഷേ എന്റെ കുഞ്ഞിനെ എന്നിൽ നിന്ന് പറിച്ചു മാറ്റുന്ന നിമിഷത്തിന്റെ അടുത്ത നിമിഷം ഞാൻ ആത്മഹത്യ ചെയ്യും,,, എനിക്ക് എന്റെ മോളെ വേണം വിട്ട് തരില്ല ഒരുതിക്കും ഞാനെന്റെ മോളെ... നീയെന്നോട് എന്റെ മോളെ ചോദിക്കരുത് നിന്റെ ഏട്ടന്റെ കുഞ്ഞിനെ... മായടെ മോളെ ഞാൻ നോക്കും എന്റെ മോളായിട്ട് അവൾക് ഞാനും എനിക്ക് അവളും മാത്രമേ ഉള്ളു,,," "മ്മെ,, നാനെവിദയ പൊന്നേ...? ന്നാൻ പോബുല,,,ൻച് ന്റമ്മയി... ആന്തിന്തൊപ്പം ന്നാൻ ബൈദുല ന്റമ്മ മയ്യിക്ക്... ആന്തിയോട് മിന്ദൂല... ന്തമ്മെ കതയിച്ചില്ലേ,,, ദുത്ത..."😡 (അമ്മേ,,,ഞാനെവിടെയ പോകുന്നേ...? ഞാൻ പോകൂല... എനിക്ക് എന്റെ അമ്മ മതി ആന്റിയുടെ ഒപ്പം ഞാൻ വരൂല,,, എന്റെ 'അമ്മ മതി എനിക്ക്,,, ആന്റിയോട് മിണ്ടൂല,,,

എന്റെ അമ്മയെ കരയിച്ചില്ലേ...? ദുഷ്‌ഠ) തറഞ്ഞു നിന്ന് പോയിരുന്നു ദുർഗ്ഗാ രണ്ടുപേരുടെയും വർത്തനത്തിൽ അവൾ പെട്ടന്ന് ഇല്ലന്ന് തലയാട്ടി ചിരിച്ചു കൊണ്ട് അതിലുപരി കരഞ്ഞുകൊണ്ട് ശാലിനിയെ കെട്ടിപ്പിടിച്ചു,,, ശാലിനിയും തിരിച്ചു കെട്ടിപ്പിടിച്ചിരുന്നു നിറഞ്ഞിരുന്നുവോ അവളുടെ കണ്ണുകൾ,,,, അമ്മമനമാണ് അവൾക്,,,, ഇരുവരും അകന്ന് നിന്നതും ദുർഗ്ഗ അവളെ സൂക്ഷിച്ചു നോക്കി,,, "എനിക്ക് മോളെ വേണ്ട ശാലിനി,,, പക്ഷെ അവിടെ എന്റെ വീട്ടിൽ ഏട്ടന്റെ ചിരി മാഞ്ഞതിൽ പിന്നെ ജീവച്ഛവം പോലെ ജീവിക്കുന്ന ഒരു സ്ത്രീ ഉണ്ട് എന്റെ അമ്മ,,, നീ ഒരുദിവസം വീട്ടിലേക്കു പോകണം ഇവിടുന്ന് തിരിച്ചു പോകുന്നതിന്റെ മുൻപ് എന്നിട്ട് കുഞ്ഞിന്റെ മുഖം എന്റെ അമ്മയെ കാണിക്കണം അമ്മയുടെ മകന്റെ ചോര ആണെന്ന് പറയണം,,, നീ പേടിക്കേണ്ട അമ്മ കുഞ്ഞിനെ ചോദിക്കില്ല ഒരു കുഞ്ഞിനെ വളർത്താനുള്ള ശേഷിയൊന്നും എന്റെ അമ്മക്ക് ഇപ്പൊ ഇല്ല... അത്രക്കും തകർന്നിരിക്കുന്നു എന്റെ അമ്മയെന്ന സ്ത്രീ,,, എന്റെ ഏട്ടന്റെ ജീവനെടുത്തയാൾ ആരായാലും കുഴപ്പമില്ല ഒരിക്കലും എന്റെയും അമ്മയുടെയും ശാപം അയാളെ വിട്ട് പോകില്ല..."

ഉറച്ച വാക്കുകൾ കേട്ട് ശാലിനി ഒരു നിമിഷം ഞെട്ടി പിന്നെ എന്തോ ഓർത്തത് പോലെ ദുർഗ്ഗയുടെ കയ്യിലമർത്തി വേണ്ടയെന്ന് പറഞ്ഞു,,,, അപ്പൊ ദുർഗ്ഗാ അവളെ സൂക്ഷിച്ചു നോക്കി,,, "ദുർഗ്ഗാ നിനക്കൊരു കാര്യമറിയോ...ഞാൻ...എനിക്ക് ഒരിക്കലും എന്റെ ആകശേട്ടന്റെ കുഞ്ഞിനെ ചുമക്കാനോ പ്രസവിക്കാനോ ഭാഗ്യമില്ല... അതിനൊരിക്കലും കഴിയില്ല,,, ഞാനൊരു മച്ചിയാണ്,,, വളരെ വൈകിയാണ് ഞാനാ സത്യങ്ങൾ ഒക്കെ മനസിലാക്കിയത്... വല്ലാതെ തകർന്നു പോയിരുന്നു... അന്ന് ഞാൻ കരഞ്ഞ പോലെ ആരും കരഞ്ഞിട്ടുണ്ടാവില്ല... ഈ എന്റെ സങ്കടങ്ങൾക് അതിരുകൾ ഉണ്ടായിരുന്നില്ല... ജീവിച്ചിരിക്കുന്നതിന് തന്നെ അർത്ഥം ഇല്ലെന്ന് തോന്നിയിരുന്നു,, അപ്പഴാണ് കുടുംബക്കരുടെ അതായത് ആകാശേട്ടന്റെ വീട്ടുകാരുടെ കുത്തുവാക്കുകൾ എന്നെ തേടി വന്നത്... വല്ലാത്ത സങ്കടമായിരുന്നു അതിലുപരി ഒരു കുഞ്ഞ് വേണമെന്ന് ആ മനുഷ്യന് വല്ലാത്ത ആഗ്രഹം ആയിരുന്നു...

ഞാൻ പ്രെഗ്നണ്ട് ആവില്ലെന്ന് അറിയുന്നതിന്റെ തൊട്ട് മുമ്പത്തെ ദിവസം വരെ കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങൾ എന്നോട് പറഞ്ഞിരുന്നു... പക്ഷെ അന്ന് മുതൽ ഞങ്ങൾ തമ്മിലുള്ള സംസാരങ്ങളിൽ നിന്ന് കുഞ്ഞെന്ന കണ്സെപ്റ്റ്‌ ഇല്ലാതായിരുന്നു,,,അല്ല പിന്നെ കുഞ്ഞെന്ന സംസാരം വേണ്ടയെന്ന് ഗൗരവത്തോടെയുള്ള ഏട്ടന്റെ ആജ്ഞ ആയിരുന്നു... കുടുംബക്കാരുടെ കുത്തുവാക്കുകൾ കൂടി കൂടി വന്നപ്പോ ഏട്ടൻ തന്നെയാണ് അവരോട് ഒക്കെ വഴക്കുണ്ടാക്കി ആകാശിനെ മറന്നേക്ക് എന്ന് പറഞ്ഞോണ്ട് ഈ അനാഥയുടെ കയ്യും പിടിച്ചു ആ വീട്ടുകാരെ വിട്ട് എന്റെയൊപ്പം ദുബൈയിലേക് വന്നത്... അതിന് ശേഷം ഏട്ടനെ അവർ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു പക്ഷെ അങ്ങനെ ഒരു വീട്ടുകാർ വേണ്ടയെന്ന് തന്നെയായിരുന്നു ഏട്ടന്റെ തീരുമാനം... അവസാനം എന്റെ വിഷമങ്ങൾ സഹിക്കാതെ വന്നപ്പോൾ വിച്ചു തന്നെയാണ് മായയോട് കുഞ്ഞിനെ എനിക്ക് വിട്ട് തരാൻ പറഞ്ഞത്... ആദ്യമൊക്കെ ഞാനും അവളും ഒരുമിച് എതിർത്തു... പക്ഷെ നിനക്ക് ഇനിയും പ്രസവിക്കാൻ കഴിയും പക്ഷെ ശാലിനിക്ക്...?

എന്നവൻ ചോദിച്ചപ്പോഴും ഒരമ്മയും എത്ര മക്കളുണ്ടെലും തന്റെ കുഞ്ഞിനെ ആർക്കും വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞു വാധിച്ചതും നിനക്ക് ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാവും നിനക്കറിയുന്ന ആളല്ലേ ശാലിനി നിനെക്കാൾ നന്നായി നിന്റെ മോളെ അവൾ നോക്കുമെന്ന് അറിയില്ലേ...? പിന്നെയെന്താണ് നിന്റെ പ്രശ്നം..? നിന്നിലെ അമ്മമനസിനാണോ അതോ ഒരിക്കലും അമ്മയാവില്ലെന്ന ശാലിനിയുടെ മനസിനാണോ കൂടുതൽ വേദനയുണ്ടാവുകെയെന്ന് അവൻ ചോദിച്ചപ്പോ പോലും അവളെനിക്ക് തന്നിരുന്നില്ല... ഡോക്റ്ററില്ലാതെ ജീവിക്കുക എന്നത് ആകെ സംബന്ധിച്ച അടുത്തോളം അവൾക് വേദന മറ്റൊന്നും ഉണ്ടായിരുന്നില്ല... അതുകൊണ്ട് അതേ ചിരി പകുത്തുകിട്ടിയ മോളായിരുന്നു അവളുടെ ആശ്രയം,,, പക്ഷെ പിന്നെന്തോ അടുത്ത ദിവസം കുഞ്ഞിനെ എനിക്ക് തന്ന് നിന്നെക്കാൾ വേദന ഞാനനുഭവിക്കുന്നില്ല എന്ന് പറഞ്ഞോണ്ട് കുഞ്ഞിനെ എനിക്ക് തന്നു,,," എന്നൊക്കെ ശാലിനി പറഞ്ഞതും ദുർഗ്ഗക്ക് ഒന്നും തന്നെ മനസിലായില്ല അവൾക് എന്തൊക്കെയോ പോലെ തോന്നി...അപ്പൊ തന്നെ അവൾ അടുത്ത കാര്യം ചോദിക്കാൻ നിന്നതും,,,

"ദുർഗ്ഗാ...ദുർഗ്ഗാ..." എന്ന വിശാലിന്റെ വിളി വന്നതുമവൾ റൂമിലേക് ഓടി അവനെ നോക്കി എന്താണെന്ന് ചോദിച്ചതും വിശാലവളെ നോക്കി പിന്നെ വരാൻ ലൈറ്റാവും കാത്തിരിക്കേണ്ട എന്ന് പറഞ്ഞതും അവൾക് അത്ഭുതമായിരുന്നു... എന്നും വരുന്നത് 2 മണിക്ക് വല്ലതും ആയിരിക്കും അത്രയും സമയം കാത്തിരിക്കുക ചെയ്തില്ലേൽ പിന്നെ അന്ന് കണ്ണീർ പുഴയായിരിക്കും ഇന്നിതാ കാത്തിരിക്കേണ്ട എന്ന് പറയുന്നു എന്താണിതിന്റെ അർത്ഥം... വിശാൽ നന്നായോ...? ഇല്ല അങ്ങനെ വിശാൽ നന്നാവില്ല... കാരണം അവന് അത്രയും ഇഷ്ടമാണ് ശാലിനിയെ അവളോട് താൻ ചെയ്ത തെറ്റും വലുതാണ് പക്ഷെ അതെന്തെന്ന് മാത്രം തനിക്കറിയില്ല.. അവൻ പോയതുമവൾ സമയം നോക്കി 4നോട് അടുക്കുന്നു... അവൾ ബെഡ് ഒക്കെ വിരിച്ചിട്ടു അലക്കാനുള്ള വിശാലിന്റെ ഡ്രെസ്സൊക്കെ എടുത്തു കൊണ്ട് പോയി വാഷിങ് മെഷീനിൽ ഇട്ടു... അപ്പഴാണ് അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നത് നെറ്റിചുളിച്ചുകൊണ്ട് പരിചയമില്ലാത്ത ആ കോൾ അവൾ അറ്റൻഡ് ചെയ്ത് ചെവിയോട് അടുപ്പിച്ചു,,, "ഹെലോ...?"

"ദുർഗ്ഗാ വിശാൽ ഹിത്ര...?" "Yea... who is this...?" "Hello mam... we are from beauty media sutido.. vishal sir ഒരു ഫോട്ടോ remake cheyyan പറഞ്ഞിരുന്നു സെക്കൻഡ് നമ്പറായി ദുർഗ്ഗാ മേടത്തിന്റെ നമ്പരാണ് തന്നത്‌... സാറിനെ വിളിച്ചിട്ട് കിട്ടുന്നില്ല... ഫോട്ടൊ റെഡിയാണ്... ഫോട്ടോയുമായി ഒരാൾ നിങ്ങളുടെ വില്ലയിലേക് വരുന്നുണ്ട് സാറിന് കൊടുത്തേക്കണെ tnku mam..." എന്ന് പറഞ്ഞോണ്ട് ദുർഗ്ഗക്ക് പറയുവാനുള്ള സാവകാശം പോലും കൊടുക്കാതെ അയാൾ ഫോണ് കട്ട് ചെയ്തു.. അപ്പൊ അവളുടെ മുഖം ചുളിഞ്ഞു... അപ്പോഴേക്കും സെക്യൂരിറ്റി അലർട്ട് വന്നതും അവൾ നോക്കി... "Mam സ്റ്റുഡിയൊന്ന് ആണെന്ന പറഞ്ഞത്..." "കയറ്റിവിട്..." അവൾ പറഞ്ഞതുകൊണ്ട് അവിടെ നിന്നു... പിന്ന പെട്ടന്ന് ഹോം സെക്യൂരിറ്റി മേനജറുടെ കൂടെ വന്ന ആൾ അവൾക് ഒരു ഫോട്ടോ അടങ്ങിയ കവർ കൊടുത്തുകൊണ്ട് അവളുടെ സൈൻ വാങ്ങി ക്യാഷ് കലക്റ്റ് ചെയ്തുകൊണ്ട് പോയതും അവൾ ആ കവരും എടുത്തു മുറിയിലേക്കു നടന്നു...

തുറക്കണോ...? വേണ്ട!! തുറന്നാലോ...? ഏയ് വേണ്ട പിന്നെ അത് പറഞ്ഞായിരിക്കും വേദനിപ്പിക്ക... പക്ഷെ തുറന്ന് നോക്കിയാലോ... ഒരുപാട് തവണ സ്വയം ചോദിച്ചുകൊണ്ട് അവസാനം അവളത് തുറന്നു.... അതിലുള്ള രണ്ട് ഫോട്ടോ കണ്ടതും ദുർഗ്ഗയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു,,, ഫോട്ടോ താഴേക് പോയത് പോലും ദുർഗ്ഗാ അറിഞ്ഞില്ല... അവൾ ആകെ ഞെട്ടിയിരിക്കുവായിരുന്നു... വിശാലിന്റെ ഒപ്പം കല്യാണ വേഷത്തിൽ അവന്റെ ഭാര്യയായി മായ... അവരടെ കല്യാണ ഫോട്ടോ.. അടുത ഫോട്ടോയിൽ അവരുടെ രെജിസ്റ്റർ mrg ആണ്... ചിരിയുണ്ടായിരുന്നു ഇരുവരുടെ ചുണ്ടിലും... കൂടെ ചിരിയോടെ ശാലിനിയെ ചേർത്ത് പിടിച്ചു കൊണ്ട് ആകാശും ഉണ്ടായിരുന്നു ഉള്ളിലൂടെ ഒരു ആളൽ പോയി... അപ്പൊ വിശാലിന്റ ഭാര്യ ആയിരുന്നോ മായ...? ശരിക്കും ഇവിടെയെന്താ നടക്കുന്നത്... ശരിക്കും അവരൊക്കെ ആരാ...? അതിലുപരി അവൻ ആരാ...? ആ 💛കാമഭ്രാന്തൻ💛.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story